27.3.13

-:സ്വാമിജി:-



കാലത്ത് കോളിംഗ് ബെൽ കേട്ട് അമ്മ ചെന്ന് കതക് തുറന്നു തൊട്ടു മുൻപിൽ ജഡ പിടിച്ച മുടിയും കാവി ഉടുത്ത വേഷവും കൈ കഴുത്ത് ഇവ മുത്തു മാല കൊണ്ട് മൂടപ്പെട്ട ഒരു മധ്യ വയസ്ക്കൻ ഒറ്റ നോട്ടത്തിൽ ഒരു സ്വാമിജി.  ഒന്നു നിൽക്കണേ... അതും പറഞ്ഞ് അമ്മ എന്റെ അരികിലേക്ക് വന്നു

ഓഫീസിൽ പോവാനുള്ള ദൃതിയിലായിരുന്നു ഞാൻ ആരാ അമ്മെ എടാ അതൊരു സ്വാമിയാ നിന്റെ ചില്ലറ വല്ലതും ഉണ്ടെങ്കിൽ കൊടുത്താ അവര് പൊക്കൊള്ളും അമ്മ എന്റെ ബാഗിലെ പേർസിൽ നിന്ന് എടുത്തു കൊടുത്തോളൂ .

അപ്പോഴാ ഞാൻ ഓർത്തത് ഇന്ന് ചൊവ്വാഴ്‌ച്ചയാണല്ലോ നാട്ടിലെ ചന്ത ദിവസം [ഒരുകാലത്ത് നാട്ടിൻ പുറത്ത് ചന്തകൾ ഒരു ആഘോഷമായിരുന്നു അവരവരുടെ കൃഷി ഇടങ്ങളിൽ നിന്ന് വിളവെടുത്ത വിളവുകൾ ആഴ്ച്ചകളിലെ ചന്തകളിൽ വാശിയോടെ വിറ്റഴിക്കുമായിരുന്നു. പക്ഷെ നമ്മുടെ തലമുറയിൽ മറു നാട്ടിൽ നിന്ന് വരുന്ന സാദനങ്ങൾ സൂപ്പർ മാർക്കറ്റുകളിൽ ഇടം പിടിച്ചു ആളുകളും അങ്ങോട്ട്‌ ഒഴുകി തുടങ്ങി ചന്തകൾ അഭിമാന കുറവുമായി ദൈവാദീനം എന്റെ  നാട്ടിൽ ചന്ത സജീവമാണ് ഇനി എത്ര കാലം ഉണ്ടാവും?.. ആവോ?...]

ചന്ത ദിവസം ഞങ്ങളുടെ നാട്ടിൽ ഒരു പ്രതേകതയുണ്ട്‌  അന്ന് പിരിവുകാരുടെ ദിവസമാണ് നേരം വെളുക്കുന്നെ ഉണ്ടാവൂ പല വീടുകളിലും പിരിവുകാരാണ് വിളിച്ചുണർത്താറ് ചൊവ്വാഴ്ച്ച കഴിഞ്ഞാൽ ഞങ്ങളുടെ നാട്ടിൽ ആ പിരിവുകാരുടെ പൊടി പോലും കാണാറില്ല എന്നത് മറ്റൊരു വസ്തുത

പുതു മഴയിൽ തളിർക്കുന്ന തവരച്ചെടി  പോലെയാണ് ചൊവ്വാഴ്ച്ചകളിൽ ഞങ്ങളുടെ നാട്ടിൽ വീടുകളിൽ കയറിയിറങ്ങുന്ന പിരിവുകാർ അതിലും രസകരം മറ്റൊന്നാണ് ഏതു മതക്കാരുടെ വീടുകളിലാണോ കയറുന്നത് അവരുടെ വസ്ത്ര ദാരണം വരെ പിരിവുകാര് അനുകരിക്കുന്നു

ഞങ്ങളുടെ അടുത്ത റെയിൽവേസ്റ്റേഷനിൽ ഇവർ കൂട്ടമായി വന്നിറങ്ങുന്നു  ഇതിനൊക്കെ പ്രതേക പരിശീലകർ വരെ ഉണ്ടെന്നാണ് കേട്ടു കേൾവി....   

പുറത്ത് നിന്ന് അമ്മയുടെ വിളി കേട്ടാണ് ഞാൻ ചിന്തകളിൽ നിന്ന് ഉണർന്നത് എന്തു പറ്റി അമ്മേ
അല്ലമോനെ അദ്ദേഹത്തിന് പൈസ ഒന്നും വേണ്ടാന്ന് ചായ ഉണ്ടെങ്കിൽ കൊടുക്കാൻ
എന്നും വരുന്നവരിൽ പെട്ടആളെല്ലന്നു തോന്നുന്നു...

 ഞാൻ ഓഫീസിലേക്ക് ഇറങ്ങുമ്പോൾ അമ്മ സ്വാമിയെ സൽക്കരിച്ചിരുത്തി ചായ കൊടുക്കുന്നുണ്ടായിരുന്നു അമ്മയുടെ ചെവിയിൽ ഞാൻ പതിയെ പറഞ്ഞു ശ്രദ്ധിക്കണേ പല കള്ളൻമ്മാരും ഇപ്പൊ മതം കൊണ്ടാ കളിക്കുന്നത് ഒന്നു പോടാ വെറുതെ കുരുത്തക്കേട്‌ തട്ടും ഒരു കാര്യം എനിക്ക് വെക്തമായി നിമിഷ നേരം കൊണ്ട് അമ്മ സ്വാമിജിയുടെ ഭക്തയായിരിക്കുന്നു.

വീട്ടിൽ നിന്ന് ഇറങ്ങി ബസ്സ് പിടിക്കാൻ റോഡിലേക്ക് നടക്കുമ്പോൾ പലരും ദൃതി പിടിച്ച് എന്റെ നേരെ വരുന്നുണ്ടായിരുന്നു ശരത്തെ സ്വാമിജി പോയോ മറുപടി പോലും കേൾക്കാൻ നിൽക്കാതെ അവർ എന്നെ കടന്ന് എന്റെ വീട് ലക്ഷ്യ മാക്കി നടന്നു നടക്കുകയല്ല ഓടുകയാണ് അവർ എത്തുന്നതിനും മുൻപ് സ്വാമിജി എങ്ങാൻ പോയാൽ ദൈവമേ അതവർക്ക് ചിന്തിക്കാൻ പോലും കഴിയില്ലാന്ന് അവരുടെ മുഖ ഭാവം കണ്ടാൽ മനസ്സിലാക്കാം....

എനിക്കപ്പോഴും അത്ഭുതം മറ്റൊന്നായിരുന്നു എങ്ങിനെ എന്റെ വീട്ടിൽ സ്വാമിജി വന്നത് ഇത്ര പെട്ടന്ന് മറ്റുള്ളവർ അറിഞ്ഞു. അതാണ് നാട്ടിൻ പുറത്തെ പ്രതേകത ഒരു സംഭവം കാട്ടു തീ പോലെ പടർന്നു കയറും അത് നല്ലതെന്നോ ചീത്ത എന്നോ വ്യത്യാസം ഉണ്ടാവില്ലന്ന് മാത്രം അതുകൊണ്ട് തന്നെയാണല്ലോ  രാഷ്ട്രീയക്കാർക്ക് കൃഷിയിറക്കാൻ ഏററവും വളക്കൂറുള്ള മണ്ണ് പാവം നാട്ടിൻ പുറത്തു ക്കാരുടെ നെജ്ജത്താവുന്നത്...

ഓഫീസിൽ എത്തിയിട്ടും വീട്ടിൽ എത്തിയ സ്വാമിജി എന്നെ വല്ലാതെ അസ്വസ്ഥനാക്കി  നല്ല ഒരവസരം ഞാൻ പാഴാക്കിയോ? അനുഗ്രഹം വാങ്ങിക്കായിരുന്നു ഇത്ര നല്ല ഒരവസരം ഇനി എവിടന്നു കിട്ടാനാ എന്റെ അഹങ്കാരമാണ് എല്ലാത്തിനും കാരണം ഇന്ന് ലീവ് പറഞ്ഞ് വീട്ടിൽ പോയാലോ ചിന്തകൾ കാടുകയറുന്നു...

മൊബൈലിൽ വീട്ടിലെ നമ്പർ ഉടനെ ഫോണ്‍ എടുത്തു മറുതലക്കൽ അമ്മ ഭക്തിക്ക് പകരം ചിരിയുടെ മാലപ്പടക്കത്തിന് തിരി കൊളുത്തി എനിക്ക് ആകാംഷ എന്തു പറ്റി അമ്മേ എന്തു പറ്റി

മോനേ നീ ഓഫീസിൽ  പോയതിന് ശേഷം നമ്മുടെ വീട് നിറയെ സ്വാമിജിയെ കാണാൻ ആളുകളുടെ തിക്കും  തിരക്കു മായിരുന്നു  പലർക്കും അദ്ദേഹം അനുഗ്രഹവും കൊടുക്കുന്നുണ്ടായിരുന്നു....

പക്ഷെ രസകരം അതല്ല മോനെ അനുഗ്രഹം വാങ്ങാൻ വന്നവരുടെ ഇടയിൽ നമ്മുടെ കിഴക്കേടത്തെ രാഘവൻ നായരും ഉണ്ടായിരുന്നു അദ്ധേഹത്തിന്റെ മകളുടെ ഭർത്താവ് വർഷങ്ങൾക്കു മുൻപ് ഭ്രാന്താശുപത്രിയിൽ ചികിത്സയിലിരിക്കെ ഒരു ദിവസം എങ്ങോട്ടോ ഇറങ്ങി പോയി പിന്നെ ഇതു വരെ ആരും അയാളെ കണ്ടിട്ടില്ല...

 എന്നെങ്കിലും ഒരു ദിവസം ഭർത്താവ് വരും എന്ന് പ്രതീക്ഷിച്ച് ആ അമ്മയും രണ്ടു മക്കളും കാത്തിരിക്കുകയായിരുന്നു എന്ത് സ്നേഹ മുള്ള മകനായിരുന്നു ആയ കാലത്ത് ഭാര്യയേയും മക്കളേയും പൊന്നു പോലെ നോക്കിയിരുന്നു  പക്ഷെ എന്തു ചെയ്യാനാ ദൈവത്തിന്റെ ഓരോ കളികളേ....

സ്വാമിജി എന്റെ മകൻ വിഷ്ണുവിനെ വർഷങ്ങളായി എനിക്ക് നഷ്ടപ്പെട്ടിട്ട് അവനെ എത്രയും പെട്ടന്ന് തിരികെ ലഭിക്കാൻ സ്വാമിജി അനുഗ്രഹിക്കണം കെട്ടു പ്രായം തികഞ്ഞ രണ്ടു പെണ്‍മക്കളും അവരുടെ അമ്മയും നിറ കണ്ണുകളോടെ കാത്തിരിക്കയാ...

ഏക മകനെ നഷ്ട പ്പെട്ടതിൽ മനം നൊന്ത് അവന്റെ അമ്മ എന്റെ ദാക്ഷായണി എന്നെ വിട്ടു പോയി ഇനി ഞാനും കൂടി പോയാൽ അതും പറഞ്ഞ് രാഘവൻ നായർ നിയദ്രണം വിട്ട് സ്വാമിജിയുടെ കാലിൽ വീണ് പൊട്ടികരഞ്ഞു

അതുവരെ എന്തൊക്കെയോ പരസ്പരം ബന്തമില്ലതെ സംസാരിച്ചു കൊണ്ടിരുന്ന സ്വാമിജി പെട്ടന്ന് മൗനി യായി കണ്ണുകൾ അടച്ചു മോനെ ഞാൻ അടക്കം സ്വാമിജിയുടെ അരികിൽ കൂടി   നിന്ന എല്ലാവർക്കും ഒന്നുകൂടെ ഭക്തി കൂടി അദ്ദേഹം ഇപ്പൊ പറയും വിഷ്ണു എവിടെ ഉണ്ടെന്ന് അതുകൊണ്ടാണ് സ്വാമിജി കണ്ണുകൾ അടച്ചിരിക്കുന്നത് ആളുകൾ അടക്കം പറഞ്ഞു

ഒന്ന് വേഗം പറ അമ്മെ വിഷ്ണു ഏട്ടൻ എവിടെ ഉണ്ടെന്ന്‌ സ്വാമിജി പറഞ്ഞോ ?
പറഞ്ഞു മോനെ പറഞ്ഞു പറയുക മാത്രമല്ല കാണിച്ചു കൊടുക്കുക കൂടി ചെയ്തു അതും പറഞ്ഞമ്മ പൊട്ടിപൊട്ടി ചിരിച്ചു എന്താ അമ്മ ആ മഹാനെ കളിയാക്കുന്നത് മഹാൻ അതും പറഞ്ഞമ്മ വീണ്ടും ചിരിക്കുകയാണ് എനിക്ക് സഹി കെട്ടു എന്റെ അമ്മെ ഒന്നു പറ എന്റെ മോനെ അത്  സ്വാമിജിയും കൊമിജിയും ഒന്നുമല്ല രാഘവൻ നായരുടെ മകൻ വിഷ്ണുവാ...

 എന്തമ്മേ എന്ത് പരിസരം മറന്ന് ഞാനും പൊട്ടിച്ചിരിച്ചു അപ്പോഴാണ്‌  ഞാൻ ഓർത്തത് ദൈവമേ ഞാൻ ഓഫീസിൽ അല്ലെ പരിസര ബോധം വന്ന ഞാൻ തിരിഞ്ഞും മറിഞ്ഞും നോക്കി ഓഫീസിലുള്ളവർ എനിക്കെന്ത് പറ്റി എന്ന ഭാവത്തിൽ എന്റെ മുഖത്തേക്ക് തന്നെ നോക്കിയിരിപ്പാണ് സോറി ഫോണിലാ സ് ഒക്കെ...

എന്നിട്ട് പറ അമ്മെ വിഷ്ണു  ഇടക്കൊക്കെ ഭ്രാന്തിന്റെ ചേഷ്ടകൾ കാണിക്കാറൊള്ളൂ അപ്പൊ ആളുകൾ കരുതും അനുഗ്രഹിക്കയാണെന്ന് ഇടക്ക് നോർമലാവാറുണ്ട് രാഘവൻ നായർ തന്റെ കദ ന കഥ  പറഞ്ഞ സമയത്ത് ഒന്നും മിണ്ടാതെ നിന്നത് പതിയെ പതിയെ നോർമലാവുകയായിരുന്നു

ആ സമയത്ത് തന്റെ കാലിൽ വീണു കിടക്കുന്ന രാഘവൻ നായർ തന്റെ അച്ഛനാണെന്ന് മനസ്സിലായത്‌ അച്ഛാ അച്ഛാ അതും പറഞ്ഞ് രാഘവൻ നായരെ കോരിയെടുത്ത് തുരുതുരെ ഉമ്മ വച്ചു വർഷങ്ങൾക്കു മുൻപ് നഷ്ടപ്പെട്ട മകനെ തിരുച്ചു കിട്ടുന്ന ഒരപൂർവ്വ നിമിഷത്തിന് ചിരിക്കിടയിലും 
സ്വാമിജിക്ക് ചുറ്റും കൂടി നിന്ന ഭക്ത ജനങ്ങൾ സാക്ഷിയായി....

എന്റെ അനുഗ്ര കഥ തൽക്കാലം ഞാൻ അമ്മയോട് പറഞ്ഞില്ല ശരി അമ്മെ വൈകിട്ട് കാണാം അതും പറഞ്ഞ് ഞാൻ ഫോണ്‍ കട്ടു ചെയ്തു

ഫോണ്‍ വെക്കേണ്ട താമസം ഓഫീസിൽ ഉള്ളവർ എന്റെ അരികിൽ കൂടി എന്തു പറ്റിയെടാ
എന്റെ അമ്മയ്ക്കും നാട്ടിലുള്ളവർക്കും പറ്റിയ അമളി കേട്ട് ഓഫീസിൽ ഉള്ളവർ വാവിട്ടു ചിരിച്ചു കൂടെ ഞാനും  
            

14 അഭിപ്രായങ്ങൾ:

  1. ഹ..ഹ...കഥ ഇഷ്ടമായി...അഭിനവ സ്വമിജിമാര്‍...

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. DEAR SREE ഭക്തി ദൈവത്തില്‍ ആവാം മറിച്ച് ആള്‍ ദൈവത്തില്‍ ആവരുത്
      ഹൃദ്യത്തില്‍ വന്നതില്‍ സന്തോഷം സ്നേഹത്തോടെ പ്രാര്‍ഥനയോടെ ഷംസുദ്ദീന്‍തോപ്പില്‍

      ഇല്ലാതാക്കൂ
  2. എവിടെയാന്നറിഞ്ഞാല്‍ വന്ന് ഒരനുഗ്രഹം വാങ്ങാരുന്നു

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. DEAR AJITHTH CHETTAA അനുഗ്രം വാങ്ങിയവരെ ഓര്‍ത്ത് ചിരി അടക്കാന്‍ വയ്യ ദൈവത്തെ മറന്ന് ജനങ്ങള്‍ ഇപ്പോഴും ആള്‍ ദൈവങ്ങളുടെ കൂടെയാണ്
      വന്നതില്‍ സന്തോഷം സ്നേഹത്തോടെ പ്രാര്‍ഥനയോടെ ഷംസുദ്ദീന്‍തോപ്പില്‍

      ഇല്ലാതാക്കൂ
  3. മറുപടികൾ
    1. വന്നതില്‍ സന്തോഷം സ്നേഹത്തോടെ പ്രാര്‍ഥനയോടെ ഷംസുദ്ദീന്‍തോപ്പില്‍

      ഇല്ലാതാക്കൂ
  4. ഫോണ്‍ വെക്കേണ്ട താമസം ഓഫീസിൽ ഉള്ളവർ എന്റെ അരികിൽ കൂടി എന്തു പറ്റിയെടാ
    എന്റെ അമ്മയ്ക്കും നാട്ടിലുള്ളവർക്കും പറ്റിയ അമളി കേട്ട് ഓഫീസിൽ ഉള്ളവർ വാവിട്ടു ചിരിച്ചു കൂടെ ഞാനും

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. DEAR SHAHIDA MAM അനുഗ്രം വാങ്ങിയവരെ ഓര്‍ത്ത് ചിരി അടക്കാന്‍ വയ്യ ദൈവത്തെ മറന്ന് ജനങ്ങള്‍ ഇപ്പോഴും ആള്‍ ദൈവങ്ങളുടെ കൂടെയാണ്
      വന്നതില്‍ സന്തോഷം സ്നേഹത്തോടെ പ്രാര്‍ഥനയോടെ ഷംസുദ്ദീന്‍തോപ്പില്‍

      ഇല്ലാതാക്കൂ
  5. അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രമിക്കുക. ഉദ്ധരണികളെ മറന്നോ? കഥകൊള്ളാം. പാവം സ്വാമിജി. മനസ്സിന്റെ താളം തെറ്റിയവര്‍ക്കുണ്ടോ താടിയും മുടിയും വെട്ടാന്‍ നേരം. പക്ഷെ മനസ്സ് മുഴുവന്‍ കാട് കയറിയ ജനങ്ങള്‍ ഭക്തി നിറഞ്ഞ് അത് എവിടെ തുളിമ്പിക്കണമെന്ന് കരുതിയാ നടപ്പ്....

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നന്ദി "ഹൃദ്യത്തില്‍" വന്നതിന്...
      മനസ്സില്‍ തോന്നുന്നത് ഏറ്റവും കുറഞ്ഞ സമയം കൊണ്ട് ആത്മാര്‍ത്ഥമായി എഴുതുന്നു എന്നതല്ലാതെ, മറ്റൊന്നും നോക്കാന്‍ -പ്രാസമോ, വരികളോ,--- കഴിയാറില്ല.
      ക്ഷമിക്കുമല്ലോ.
      സ്നേഹത്തോടെ പ്രാര്‍ഥനയോടെ ഷംസുദ്ദീന്‍തോപ്പില്‍

      ഇല്ലാതാക്കൂ
  6. വായിച്ചു ആളുകള്‍ക്ക് അനുഗ്രഹം ആയാല്‍ മതിയല്ലോ സ്വന്തം കര്മത്തിലൂടെ ദൈവത്തിന്‍റെ കയ്യില്‍ നിന്ന് നേരിട്ട് വാങ്ങാന്‍ ശ്രമിക്കാതെ ഇങ്ങനെ മുത്തിയവരെ മുത്താന്‍ നടക്കുന്ന ആളുകള്‍ക്ക് പറ്റുന്ന അമളി ഏതായാലും സംഗതി ജോര്‍ ആയി

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. DEAR
      നന്ദി "ഹൃദ്യത്തില്‍" വന്നതിന്...
      മനസ്സില്‍ തോന്നുന്നത് ഏറ്റവും കുറഞ്ഞ സമയം കൊണ്ട് ആത്മാര്‍ത്ഥമായി എഴുതുന്നു എന്നതല്ലാതെ, മറ്റൊന്നും നോക്കാന്‍ -പ്രാസമോ, വരികളോ,--- കഴിയാറില്ല.
      ക്ഷമിക്കുമല്ലോ.
      സ്നേഹത്തോടെ പ്രാര്‍ഥനയോടെ ഷംസുദ്ദീന്‍തോപ്പില്‍

      ഇല്ലാതാക്കൂ
  7. വായിച്ചു കൊള്ളാം ആശംസകൾ

    പിന്നെ ഒരു കാര്യം അഫിപ്രായം പറയാനും
    100 മനാകാനുള്ള ഈ സുവര്ന്നവസരം പാഴാക്കല്ലേ :)
    http://rakponnus.blogspot.ae/2013/03/blog-post.html

    മറുപടിഇല്ലാതാക്കൂ