-:ഒരു മുഴം കയറിനു മുന്‍പില്‍:- എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
-:ഒരു മുഴം കയറിനു മുന്‍പില്‍:- എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

25.12.12

-:ഒരു മുഴം കയറിനു മുന്‍പില്‍:-

എന്നില്‍ നിന്ന് അകന്നകന്നു പോയിരുന്ന മരണം കുറച്ചു ദിവസമായി എന്നരികില്‍ അടുത്തടുത്ത് വരുംപോലൊരു തോന്നല്‍...തോന്നലോ അതോ യാഥാര്‍ത്യമൊ ?.....

യാഥാര്‍ത്യത്തോട് കിട പിടിക്കുന്നതായിരുന്നു കഴിഞ്ഞ ദിന രാത്രങ്ങളിലെ എന്‍റെ ചിന്തകള്‍  എന്‍റെ പ്രവര്‍ത്തികള്‍...

ഈ ഇടെയായി പലപ്പോഴും എന്‍റെ ചിന്തകള്‍ ഒരുവട്ടത്തില്‍ ച്ചുറ്റപ്പെടുന്നു വട്ടമകന്ന് പുറത്തേക്ക് വരുന്നതിലുള്ള അകലം കൂടി  കൂടി  വരികയാണോ?...

മരണം അന്നും ഇന്നും എന്നും എനിക്ക് ഭയമാണ് .ഭയപ്പാടോടെ മാത്രമേ മരണ സമാനമായതെന്തുംഞാന്‍ നോക്കി കാണാറുള്ളൂ... പിന്നെ എങ്ങിനെ ഞാന്‍ എത്തി ഒരു മുഴം കയറിനു മുന്‍പില്‍.....

നിമിഷ നേരം തീര്‍ന്നു പോകാവുന്ന എന്‍റെ ജീവന്‍. നഷ്ട തകള്‍ എന്നില്‍ നിന്ന് നേടുന്ന അഭ്യുതകാംഷികള്‍ക്കും

അവസാന നിമിഷത്തില്‍ ഞാന്‍ എന്തിന് ലാഭ നഷ്ടകണക്കുകള്‍ ചികഞ്ഞെടുക്കണം എന്‍റെ ജീവിതം ഈ ഭൂമിയില്‍ ലാഭ മയാലെന്ത് അതല്ല നഷ്ടമായാലെന്ത് എല്ലാം ഇവിടെ എന്‍റെ മുന്‍പില്‍ തൂങ്ങുന്ന ഈ കയറില്‍ തീരും തീരണം തീര്‍ക്കും ഞാന്‍ ...

ആരോടാണ് എന്‍റെ  വാശി?... എന്നോടോ?...അതോ എന്‍റെ രക്തം ഊറ്റികുടിച്ച കൊതുക് സമാനതയുള്ളവരോടോ?...

നിങ്ങള്‍ എന്നെ ഭീരു എന്ന് വിളിച്ച് കളിയാക്കിയേക്കാം കല്ലെറിഞ്ഞേക്കാം....