27.2.21

നിഴൽവീണവഴികൾ ഭാഗം 115


 പണത്തിന്റെ കുറവാണെങ്കിലും അതും അദ്ദേഹം നൽകാൻ തയ്യാറാണ്.. വളരെ ആത്മാർത്ഥതയുള്ള സ്വദേശിയാണയാൾ.. റഷീദിനെ സ്വന്തം അനുജനെപ്പോലെയാണ് കാണുന്നത്. വേണ്ട എല്ലാസഹായവും ചെയ്തുകൊടുക്കുന്നു. എത്ര വിസവേണമെന്നു പറഞ്ഞാൽ മതി അടുത്ത നിമിഷം അതെല്ലാം റഡിയാക്കാനുള്ള നടപടികൾ ആരംഭിക്കും. തന്റെ വിജയത്തിനു കാരണം ആ മനുഷ്യസ്നേഹിയുമാണെന്ന് റഷീദിനറിയാം...

അടുത്ത ദിവസം അഭിമന്യുവിന്റെ വിവാഹപാർട്ടിയായിരുന്നു. സ്റ്റാഫുകളും മറ്റു പ്രമുഖ വ്യക്തികളും മാത്രം. എല്ലാറ്റിന്റെയും മുന്നിൽ റഷീദ് ഓടി നടക്കുന്നുണ്ടായിരുന്നു. അൻവറിന് യാത്രാവിലക്കുള്ളതിനാൽ സൗദിയിലേയ്ക്ക് വരാനായില്ല. എന്നാലും എല്ലാവിധ ആശംസകളും നേർന്നിരുന്നു. അടുത്ത ദിവസം മുതൽ രണ്ടാൾക്കും ജോലിയിൽ പ്രവേശിക്കണം. സ്റ്റാഫുകളെല്ലാം വളരെ സന്തോഷത്തിലായിരുന്നു ഇങ്ങനെയൊരു ആഘോഷം ആദ്യമായായിരുന്നു. വിഭവ സമൃദ്ധമായ ഭക്ഷണം. എല്ലാവരും വളരെ സന്തോഷത്തിലുമായിരുന്നു. അതു കഴിഞ്ഞ് ഓരോരുത്തരായി പിരി‍ഞ്ഞു. അടുത്തദിവസംകാണാമെന്നു പറഞ്ഞ് റഷീദും യാത്രപറഞ്ഞിറങ്ങി.

നാട്ടിലേയ്ക്ക് വിളിച്ച് റഷീദ് വിവരങ്ങൾ തിരക്കി. വാപ്പയുടെ സുഖവിവരം ദിവസം രണ്ടു മൂന്നു നേരമെങ്കിലും വിളിക്കാറുണ്ട് റഷീദ് നാട്ടിലേയ്ക്ക്. ഇപ്പോൾ മോളും അവനോട് സംസാരിക്കാറുണ്ട്. അവൾക്ക് ചില വാക്കുകൾ പറയാനറിയാം.. അതൊക്കെ കേൾക്കുമ്പോൾ മനസ്സിന് സന്തോഷം. അനാഥാലയത്തിലെ പുതിയ ബ്ലോക്കിന്റെ പണി കഴിഞ്ഞതായി അറിയിപ്പ് ലഭിച്ചിരുന്നു. അതിനായുള്ള പണം മുടക്കിയത് റഷീദ് തന്നെയായിരുന്നു. അവരുടെ കടപ്പാടും നന്ദിയും പ്രാർത്ഥനയും ജീവിതത്തിൽ എന്നും തനിക്കു കരുത്തു പകരുമെന്നറിയാം. ഇത്തവണത്തെ വരവിൽ റഷീദിന് അവിടെ പോകാനായില്ല. അടുത്ത വരവിൽ എത്താമെന്നു അറിയിച്ചിരുന്നു. ഉദ്ഘാടനത്തിന് റഷീദിനെ അവർ പ്രതീക്ഷിച്ചു.പക്ഷേ റഷീദിന്റെ അഭിപ്രായത്തിൽ താൻ ചെയ്യുന്ന പ്രവർത്തി മറ്റൊരാൾ അറിയുന്നത് ഇഷ്ടമല്ലാത്ത ആളായിരുന്നു. കൂടുതൽ താമസിപ്പിക്കാതെ ഉദ്ഘാടനം നടത്തണമെന്ന് അധികാരികളോട് അദ്ദേഹം അഭ്യർത്ഥിച്ചു. അതവർ സ്വീകരിച്ചു. അടുത്ത ആഴ്ച അതിന്റെ ഉദ്ഘാടനമാണ്. ആ ബ്ലോക്കിന് അവർ നൽകിയിരിക്കുന്ന പേര് ഹമീദ് അലി അക്ബർ ബ്ലോക്കെന്നാണ്. അതുപോലും അവരുടെ അഭ്യർത്ഥന മാനിച്ചായിരുന്നു. വാപ്പയോട് അനുവാദം ചോദിച്ചില്ല... പിന്നെ കൂടുതൽ എതിർക്കാൻ പോയില്ല. അവൾ ഇപ്പോഴും അവരുമായി ബന്ധപ്പെടുന്നുണ്ട്. തന്റെ ഓരോ പടവുകളും താണ്ടാനുള്ള കരുത്തു നൽകിയ തന്നെ സംരക്ഷിച്ചു നിർത്തിയ സ്ഥാപനം.. മറക്കാനാവില്ല ഈ ജന്മം.

റഷീദ് തിരക്കുകളിലേയ്ക്ക് വഴുതിവീണു.അഭിമന്യുവും ജോലിയിൽ ജോയിൻ ചെയ്തു. വിവാഹത്തോടെ തന്റെ ഉത്തരവാദിത്വങ്ങൾ വർദ്ധിച്ചിരിക്കുന്നു. പഴയ ആളല്ല ഇപ്പോൾ അഭിമന്യു. ഉത്തരവാദിത്വമുള്ള ഒരു ഹൃഗനാഥൻ. ന്നാലും ജോലിയിൽ യാതൊരു കുറവും വരുത്താറില്ല. എല്ലാ ബ്രാഞ്ചുകളിലും സന്ദർശിക്കുക.അവിടെ ഉള്ള കുറവുകളും മറ്റും പരിഹരിക്കുക. ജീവനക്കാരുടെ പ്രശ്നങ്ങൾ ക്ഷമയോടെ മനസ്സിലാക്കുക. അതിനുള്ള പരിഹാരം കണ്ടെത്തുക. എല്ലാവിധത്തിലും തിരക്കോടു തിരക്കുതന്നെ. ജബലലിയിൽ പുതുതായി ഒരു ബ്രാഞ്ച് തുടങ്ങുന്ന കാര്യത്തിലുള്ള ചർച്ചകൾ നടക്കുന്നു. കുറച്ച് ദൂരം കൂടുതലാണെങ്കിലും അവിടൊരു ബ്രാഞ്ചുണ്ടെങ്കിൽ വളരെ പ്രയോജനകരമായിരിക്കുമെന്നാണ് പൊതുവേ എല്ലാവരുടേയും അഭിപ്രായം. സ്പോൺസർക്കും അതിൽതാൽപര്യമുണ്ട്. അതിനായുള്ള പ്രവർത്തനങ്ങളും തുടങ്ങിക്കഴിഞ്ഞു. തിരക്കുകളുടെ രണ്ടാഴ്ചകൾ കടന്നുപോയി. നാട്ടിൽ സഫിയയുടെ വീടുപണി നടക്കുന്നു. എല്ലാം വളരെവേഗത്തിലാണ്. കോൺട്രാക്ടറുമായി സംസാരിക്കാറുണ്ട്. അടുത്ത മാസം ഫസലിന്റെ ക്ലാസ്സ് തുടങ്ങും. അതിന്റെ ഏർപ്പാടുകളും നടത്താൻ അറിയിച്ചിട്ടുണ്ട്.

റഷീദ് എയർപോർട്ടിലേയ്ക്കുള്ള യാത്രയിലായിരുന്നു കൂടെ അഭിമന്യുവും ഭാര്യയും... സ്റ്റീഫന്റെ മകളും ഭർത്താവും വരുന്നുണ്ട്. അവരെ സ്വീകരിക്കണം. തങ്ങളുടെ ഓഫീസിലെ അക്കൗണ്ട്സിലേയ്ക്കാണ് അവനെ കൊണ്ടുവരുന്നത്. താമസം അഭിമന്യുവിന്റെ ബിൽഡിംഗിൽതന്നെ. കൃത്യ സമയത്തുതന്നെ ഫ്ലൈറ്റ് എത്തിയിരുന്നു. അവരെ രണ്ടാളേയും സ്വീകരിച്ച് അവർ റൂമിലേയ്ക്ക്. നാട്ടിലെ വിശേഷങ്ങൾ വാതോരാതെ സംസാരിച്ചിരുന്നു. ബന്ധുക്കളെ വിട്ടു വന്നതിൽ വിഷമമുണ്ടെങ്കിലും ഇവിടെയും  ബന്ധുക്കളുണ്ടല്ലോ എന്ന ആശ്വാസം. അവരെല്ലാം റൂമുകളിലെത്തി. ഇവിടെ താമസ സൗകര്യം കണ്ട് സ്റ്റീഫൻരെ മകളുപോലും ഞെട്ടിപ്പോയി. വളരെ വിശാലമായ ഫ്ലാറ്റ് പൂർണ്ണമായും ഫർണിഷ് ചെയ്തത്. തൊട്ടപ്പുറത്ത് അഭിമന്യുവും കുടുംബവും. എന്തായാലും എല്ലാവരും അടുത്തടുത്തു തന്നെയുണ്ടല്ലോ.

അൻവറിന് സൗദിയിലെത്തിയാൽ കൊള്ളാമെന്നുള്ള ആഗ്രഹമുണ്ട്.പക്ഷേ പാസ്പോർട്ട് ബ്ലാക്ക് ലിസ്റ്റ് ചെയ്തിരിക്കുന്നു. ഇവിടുത്തെ നിയമം അനുശാസിക്കുന്ന കാര്യം മാത്രമേ റഷീദ് ചെയ്യുള്ളൂ. വഴിവിട്ട ഒരു നടപടികളും സ്വീകരിക്കാൻ റഷീദ് തുനിയുകയുമില്ല. പഴയ കാലം തന്റെ അഹങ്കാരത്തിന്റെ ഫലം.. ഒരു സുപ്രഭാതത്തിൽ ഒന്നുമില്ലാതായ അവസ്ഥ. അവസാനം ജയിലിൽ.. ആരുമായും ബന്ധമുണ്ടായിരുന്നില്ല. റഷീദിന്റെ കാരുണ്യമില്ലായിരുന്നെങ്കിൽ താനിന്നും ജയിലിലെ ഇരുട്ടുമുറികളിലായിരുന്നേനേ... ഇന്നും അൻവറിന് അതൊരു പേടിസ്വപ്നമാണ്.

സ്മിത പോകുന്നതിന്റ തലേ ദിവസം വിളിച്ചിരുന്നു. അവൾ യാത്ര പറയാൻ എല്ലാവിധ യാത്രാമംഗളങ്ങളും ആശംസിച്ചു. കൂടെ അവളുടെ കുടുംബവും അവനോട് സംസാരിച്ചു. അവളുടെ അനുജത്തി അവനോട് പഠനവിവരങ്ങളൊക്കെ തിരക്കുകയും ചെയ്തു. അടുത്ത മാസം ക്ലാസ്  തുടങ്ങുമെന്നും അതിനുള്ള തയ്യാറെടുപ്പുകളും അവളും പൂർത്തിയാക്കിയെന്നും പറഞ്ഞു..

പഠനത്തിൽ റിയ വളരെ മിടുക്കിയാണ്. അത് പഠിക്കുമ്പോഴേ മനസ്സിലാക്കിയിരുന്നു. കാണാനും സുന്ദരി.. തന്നോട് കുറച്ച് അടുപ്പം കാണിച്ചുതുടങ്ങിയപ്പോഴേ ഐഷു കടിഞ്ഞാണിട്ടു.. എപ്പോഴും ഒരു സെക്യൂരിറ്റിയെപ്പോലെ തന്നെ ഐഷു വീക്ഷിക്കുമായിരുന്നു. അവൾ വിളിച്ച കാര്യം അറിഞ്ഞാൽ ഐഷു പിണങ്ങും അതുകൊണ്ട് അവളോട് ഇതൊന്നും പറയേണ്ട എന്നു കരുതി. താൻ പല സ്ത്രീകളുമായി ബന്ധപ്പെട്ടിട്ടുണ്ട്. പലരേയും കാണുമ്പോൾ ലൈംഗികമായ ചിന്തകൾ ഉണ്ടാകും പക്ഷേ ഐഷുവിനോടു മാത്രം ഇതുവരെ അങ്ങനെയൊരു അടുപ്പം തോന്നിയിട്ടില്ല.. ഒരുപക്ഷേ ആത്മാർത്ഥമായ പ്രണയമായിരിക്കാം... അവിടെ സെക്സിന് വലിയ പ്രാധാന്യമില്ലല്ലോ.. തങ്ങൾ പലപ്പോഴും സംസാരിക്കാറുണ്ട്. പക്ഷേ ഒരിക്കലും മോശമായ രീതിയിൽ സംസാരിക്കുകയോ നോക്കുകയോ ചെയ്തിട്ടില്ല. ഒരിക്കൽ അവളോട് ഒരുമ്മ തരുമോയെന്നു ചോദിച്ചതിന് നാലഞ്ചു ദിവസം മിണ്ടാതെ നടന്നു. അവൾ തികച്ചു വ്യത്യസ്ഥയാണ്.. ആരോടുമായി താരതമ്യം ചെയ്യാനാവില്ല. പാവമാണ്. തന്നെ അത്രയ്ക്ക് ഇഷ്ടവുമാണ്. താനാണെങ്കിലോ അവസരം ലഭിച്ചാൽ.... അവന്റെ മനസ്സിൽ കുറ്റബോധം തോന്നി.

ചെയ്യുന്ന പ്രവർത്തികൾ മോശമാണെന്നറിയാം.. അവസരങ്ങൾ താനായിട്ട് ഉണ്ടാക്കുന്നതല്ല.. തേടിവരുന്ന അവസരങ്ങളിൽ നിന്ന് തെന്നിമാറാനാവാതെ വീണുപോകുന്നു. ഒരുപക്ഷേ തന്റെ വീക്ക്നെസ്സായിരിക്കാം.. കുട്ടിക്കാലത്തെ പീഠനങ്ങൾ.. അതായിരിക്കും തന്നെ ഇതിലേയ്ക്ക് വലിച്ചിഴച്ചത്. ശാരീരികമായ അടുപ്പം പലരുമായി ഉണ്ടെങ്കിലും മനസ്സ് ഇപ്പോഴും ഐഷുവിന് മാത്രം അവകാശപ്പെട്ടതാണ്. ജീവിതത്തിൽ സ്മിതയിൽ നിന്നും ലഭിച്ച സുഖം മറ്റാരിൽ നിന്നും ലഭിച്ചിട്ടില്ല. അവളുടെ ശരീരഘടനയും വികാരമുണ്ടാക്കുന്ന സംഭാഷണവും.. ഒരുപക്ഷേ അതായിരിക്കും കാരണം. അവളെക്കുറിച്ച് ഓർക്കുമ്പോഴേ തന്റെ മനസ്സിൽ ലൈംഗിക ഉത്തേജനം ഉണ്ടാകും. അവളും ആഗ്രഹിക്കുന്നത് ഇണയുടെ സാമീപ്യം മാത്രം. പ്രകൃതിയുടെ ഓരോ വികൃതികൾ... തന്നേക്കാൾ പ്രായക്കൂടുതൽ. സെക്സിന് പ്രായമൊരു പ്രശ്നമല്ലല്ലോ... മനുഷ്യൻകല്പിച്ചു നൽകിയ മൂല്യങ്ങളിൽ ഊന്നിയുള്ള ജീവിതം. അതിൽ നിന്നുള്ള വ്യതിചലനങ്ങൾക്ക് കാരണമാകുന്നതും സെക്സ് തന്നെയാണ്. വിശക്കുമ്പോൾ ഭക്ഷണം കഴിക്കുന്നതുപോലെ ലൈംഗിക ദാഹമുണ്ടാകുമ്പോൾ അതും ലഭ്യമാകേണ്ടതുതന്നെ. ഇതിനെ അവിഹിതമെന്നു പറയാമോ? രണ്ടാളുടേയും സമ്മതത്തോടെയുള്ള ഒരു കൊടുക്കൽ വാങ്ങൽ. ഇവിടെ ആരും ആരേയും ചതിക്കുന്നില്ല. ജൈവീകമായ ഒരു പ്രവർത്തി. ചിന്തകൾക്ക് കടിഞ്ഞാണിട്ടുകൊണ്ട് അവൻ വായനയിൽ മുഴുകി.

അടുത്ത ദിവസംരാവിലെ മൗലവി വിളിച്ചിരുന്നു. അന്നു വൈകുന്നേരം ഒരു പ്രഭാഷണമുണ്ടെന്നും വരുന്നുണ്ടോയെന്നു ചോദിച്ചു. അവന് സമ്മതമായിരുന്നു. വൈകുന്നേരം 3 മണിക്കുതന്നെ അദ്ദേഹം അവിടെത്തി. കുടുംബവുമായി ഇരുന്നു സംസാരിച്ചു. അല്പനേരത്തിനകം അവർ ഇറങ്ങി. കൃത്യം അഞ്ചരയ്ക്കു തന്നെ അവരവിടെ എത്തി. ഇത്തവണ ഫസലിന് അവസരമുണ്ടായിരുന്നില്ല. മൂന്നു നാല് പ്രഭാഷകരുണ്ടായിരുന്നു. തനിക്ക് സ്റ്റേജിന്റെ ഫ്രണ്ടിൽ തന്നെ ഇരിക്കാനുള്ള സീറ്റു ലഭ്യമാക്കിയിരുന്നു.

ഇസ്ലാംമതവിശ്വാസി ജീവിതത്തിൽ അനുശാസിക്കേണ്ട രീതികളെപ്പറ്റിയുള്ള പ്രഭാഷണമായിരുന്നു. വളരെ വാചാലനായി അദ്ദേഹം സംസാരിച്ചു. പരസ്പര വിശ്വാസവും കുടുംബസ്നേഹവും അങ്ങനെ നീണ്ടുപോയി...

“പ്രിയ സഹോദരരേ... നമ്മുടെ മതത്തിൽ ഒളിഞ്ഞും തെളിഞ്ഞും ചില ലൈംഗിക വൈകൃതങ്ങൾ കണ്ടുവരുന്നു. മുതിർന്നവർ അവരുടെ ലൈംഗിക ശമനത്തിനായി കുട്ടികളെ ഉപയോഗിക്കുന്നു. ചെറുപ്രായത്തിൽ അവരിലുണ്ടാക്കുന്ന ഈ ഷോക്ക് ഒരിക്കലും അവരുടെ ജിവിതത്തിൽ മറക്കാനാവില്ല. ഒരുപക്ഷേ അവരുടെ ഭാവി തന്നെ അപകടത്തിലാക്കുന്നതാണിത്. വിവാഹിതരും അവിവാഹിതരും ഇതിൽ ഒട്ടും പിന്നിലല്ല. ഇസ്ലാം ഒരിക്കലും ഇതിനെ പ്രോത്സാഹിപ്പിച്ചിട്ടില്ല. മൃഗങ്ങൾ പോലും ചെയ്യാത്ത പ്രവർത്തിയാണിത്.  ഇണയോട് ആകർഷണമാകാം. പക്ഷേ സ്വവർഗ്ഗത്തോട് ആകർഷണം തോന്നുന്നത് മാനസിക വൈകല്യമാണ്. അതിനുള്ള ചികിത്സകൂടിയാണ് ഇസ്ലാം. എത്രയോ അനുഭവങ്ങൾ ഞാൻ കേട്ടിരിക്കുന്നു. പലരേയും ജീവിതത്തിലേയ്ക്ക് മടക്കിക്കൊണ്ടുവരാനായിട്ടുണ്ട്. സ്വയം അറിയുക, കുട്ടികൾ നമ്മുടെ സമ്പത്താണ്. അവരെ ലൈംഗിക ശമനത്തിനുള്ള ഉപകരണമായി കാണരുത്... മനുഷ്യന് ലൈംഗിക തൃഷ്ണ ജന്മനായുള്ളതാണ്. അവന്റെ വിവേകമാണ് അവനെ പിടിച്ചു നിർത്തുന്നത്. സമൂഹത്തിൽ ചില നിയമങ്ങൾ നമ്മൾ പ്രാവർത്തികമാക്കേണ്ടതുണ്ട്. കാമത്തിന് കടിഞ്ഞാണിടണം. പ്രസംഗം അങ്ങനെ നീണ്ടുപോയി.

അവൻ ആലോചിക്കുകയായിരുന്നു. ഈ മൗലവി തന്നേയും ഇതുപോലെ ഉപയോഗിച്ചിട്ടുണ്ട്. ഇപ്പോൾ അദ്ദേഹം മാനസാന്തരപ്പെട്ടിരിക്കുന്നു. എത്രയോ മൗലവിമാർ ഈ സമുഹത്തിലുണ്ട്. അവർക്ക് ഈ പ്രഭാഷണം ഒരു പ്രചോദനമാണെങ്കിൽ... പക്ഷേ ഇപ്പോൾ അദ്ദേഹം അതിൽനിന്നെല്ലാം വിമുക്തനായിരിക്കുന്നു. വളർന്നുവരുന്ന മക്കളെ ഓർത്തായിരിക്കണം. തന്റെ പ്രായമുള്ള ഒരു മകനുണ്ട്. തന്നേക്കാൾ പ്രായമുള്ള മകളുമുണ്ട്. ഇപ്പോൾ അദ്ദേഹത്തിന് പേടി തന്റെ മക്കളെ ഇതുപോലെ ആരെങ്കിലും ഉപയോഗിക്കുന്നുണ്ടോ എന്നാണ്. എന്തായാലും കുസൃതികൾ തനിക്കും ഇഷ്ടമായിരുന്നു. ആദ്യം ചില എതിർപ്പുകളുണ്ടായിരുന്നെങ്കിലും പിന്നിട് താനും ആ വഴിക്കുതിരിഞ്ഞുപോയി.

എത്രയോ കുട്ടികൾ ഈ വഴികളിലൂടെ മയക്കുമരുന്നിന്റെയും മദ്യത്തിന്റെയും അടിമകളായി മാറിയിട്ടുണ്ട്. ലൈംഗിക തൃഷ്ണ പരിഹരിക്കാൻ ഒരു ശരീരം മതി എന്ന ചിന്ത.. ആ ശരീരത്തിനുള്ളിൽ നിഷ്കളങ്കമായ ഒരു മനസ്സുണ്ടെന്ന് ചിന്തിക്കാറില്ല. തുടയിടുക്കുകളിലും വായിലുമെല്ലാം ലൈംഗിക തൃഷ്ണ തീർക്കുന്നവർ.. സമൂഹത്തിന് എത്ര പുരോഗമനമുണ്ടെങ്കിലും ഇങ്ങനെയുള്ള കാര്യങ്ങളിൽ ഒരു മാറ്റവും ഉണ്ടാകുന്നില്ല.

പ്രഭാഷണം അവസാനിച്ചു. അവർതിരികെ കാറിൽ കയറി..

“ഫസലേ ഇന്നത്തെ പ്രസംഗം എങ്ങനുണ്ടായിരുന്നു.“

“വളരെ നന്നായിരുന്നു.“

“ഇത് എന്റെ ഒരു കുറ്റസമ്മതവും പ്രായശ്ചിത്തവുമായിരുന്നു... ‍ഞാനും ഇതുപോലൊരാളായിരുന്നു. അതിൽ നിന്നും എന്നെ വിമുക്തനാക്കിയത് നീയാണ്. നിന്നോടെനിക്ക് നന്ദിയുണ്ട്.“

അദ്ദേഹം ഒരുപാട് മാറിയിരുന്നു. പഴയ ചിന്താഗതികളും ഇല്ലാതായി.. കുട്ടികളിൽ കണ്ടുവരുന്ന വിഷാദത്തിനും പഠന വൈകല്യത്തിനും ഇതും ഒരു കാരണമാണെന്ന അഭിപ്രായക്കാരനാണ് അദ്ദേഹം. അവർ വളരെനേരം ഈ വിഷയത്തെക്കുറിച്ച് സംസാരിച്ചിരുന്നു. അപ്പോഴേയ്ക്കും വീടെത്തിയിരുന്നു. നേരം വൈകിയതിനാൽ വീട്ടിലേയ്ക്ക് കയറുന്നില്ലെന്നു പറഞ്ഞു. ഇനിയും കാണാമെന്നു പറഞ്ഞ് മൗലവി  യാത്രയായി. ഫസൽ വീട്ടിൽ കയറി. ഹമീദ് വിശേഷങ്ങളൊക്കെ ചോദിച്ചു. അവൻ ചുരുക്കി കാര്യങ്ങൾ അവതരിപ്പിച്ചു. ഉപ്പയോട് പറയാനുള്ള വിഷയമല്ലല്ലോ.. അതുകൊണ്ട് പൂർണ്ണമായുള്ള വിവരങ്ങൾ പറഞ്ഞില്ല. പകരം ഇസ്ലാം അനുശാസിക്കുന്ന ജീവിതരിതിയെപ്പറ്റി പറഞ്ഞു.

അപ്പോഴാണ് ടെലിഫോൺ ശബ്ദിച്ചത്. അവൻ ഫോണെടുത്തു. ഐഷുവായിരുന്നത്. അവർ കുറേനേരം സംസാരിച്ചു. ഇവിടുത്തെ വിവരങ്ങളും അവിടത്തെ വിവരങ്ങളും ചോദിച്ചറിഞ്ഞു. അടുത്ത ആഴ്ച അവർ നാട്ടിലേയ്ക്കു വരുന്നെന്നും കാണണമെന്നും പറഞ്ഞു. വരുന്ന ദിവസം പിന്നീട് അറിയിക്കാമെന്നും പറഞ്ഞു. അവളും ഉമ്മയും മാത്രമാണ് വരുന്നത്. വാപ്പയ്ക്ക് തിരക്കുകാരണം സമയം കിട്ടുന്നില്ല. രണ്ടുമൂന്നു ദിവസം ഇവിടെ കാണും..

അവന്റെ മനസിൽ സന്തോഷത്തിന്റെ പെരുമ്പറകൊട്ടി....




സസ്നേഹം ഷംസുദ്ധീൻ തോപ്പിൽ 28 02 2021


തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച 07 03 2021

20.2.21

നിഴൽവീണവഴികൾ ഭാഗം 114

 

അവൾ പാത്രങ്ങളെല്ലാം തിരിച്ച് അടുക്കളയിൽ വച്ചു... അവൻ സോഫയിലിരിക്കുകയായിരുന്നു. ടി.വി. ഓൺ ചെയ്തിരുന്നു. അവളുടെ ഭാവിയെക്കുറിച്ച് അവൾ വാ തോരാതെ സംസാരിച്ചിരുന്നു. സമയം മൂന്നുമണിയായിരിക്കുന്നു. വീട്ടിൽ ഉച്ചഭക്ഷണത്തിന് എത്താമെന്നു പറ‍ഞ്ഞതാണ്. ഇപ്പോൾ വീട്ടിൽ വലിയ സ്ട്രിക്ടല്ല.. അതുകൊണ്ട് അവർ വിഷമിക്കത്തുമില്ല.. അൽപസമയത്തിനകം പുറത്ത് ബെല്ലുകേട്ടു.. രണ്ടാളും ഞെട്ടി.. അവൾ പറഞ്ഞു കുഴപ്പമില്ല.. നീയവിടെ ഇരുന്നാൽ മതിയെന്ന്... അവൾ വാതിൽ പതിയെ തുറന്നു...

“ആരുടേതാ ചേച്ചീ വണ്ടി....“ വാതിൽ തുറന്നപ്പോൾ സ്മിതയുടെ അനുജത്തി സുമിയായിരുന്നത്.. അവൾ ചോദിച്ചു.

“അത് ഫസലാ ഞാൻ പറഞ്ഞിട്ടില്ലേ... അവൻ കാണാൻ വന്നതാ..“ അവളുടെ മുഖത്ത് യാതൊരു പരിഭ്രമവും ഉണ്ടായിരുന്നില്ല.

“ഫസലേ... നീയായിരുന്നോ...“ അവൾ അകത്തു കയറി ഫസലിനെ കണ്ട് അവളൊന്നു അമ്പരന്നു.

“സുമി... സുമിയുടെ?“

“ഇതെന്റെ ചേച്ചിയാ..“ ചേച്ചീ... ഇപ്പോ കാര്യം പിടികിട്ടി.. ഇയാള് വലിയ അഭിനയമോഹവുമായി നടക്കുന്ന ആളാ... എന്റെ കൂടെ എൻട്രൻസിന് ഉണ്ടായിരുന്നു. നിനക്കെവിടെയാ കിട്ടിയത്.“

“എനിക്ക് കോഴിക്കോടാ...“

“എനിക്കും അവിടെയാടാ.. അവസാന നിമിഷം ഭാഗ്യം തുണച്ചു. നീയെങ്ങനെ ഇവിടെത്തി.“

“സുമി.. ഫസൽ സ്ഥിരം ഓഫീസിൽ വരുമായിരുന്നു. അഭിനയം തലയ്ക്കു പിടിച്ചിട്ടാ.. ഒരു സിനിമ പ്ലാൻ ചെയ്തു.. അതിന്റെ ഡിസ്കഷൻ നടക്കുകയായിരുന്നു. അപ്പോഴാണ് ഞാൻ പോകുന്ന വിവരം അറിഞ്ഞത്.. അവൻ വിളിച്ചിട്ട് എന്നെ കാണാൻ വന്നതാ...“

“നീ പുതിയ ബൈക്കൊക്കെ എടുത്തോ..“

“ഉവ്വ്..“

“ഐഷു.. എവിടെയാ...“

“അവൾ ബാംഗ്ലൂരിലാ...“

സ്മിതയുടെ മുഖത്ത് യാതൊരു പരിഭ്രമവുമില്ല... സുമി സ്മിതയെക്കാളും സുന്ദരിയായിരുന്നു. പഠിക്കുമ്പോൾ അവൾക്ക് തന്നോട് ഒരു സോഫ്റ്റ് കോർണറുണ്ടായിരുന്നു. പക്ഷേ ഐഷു ഉണ്ടെന്ന് മനസ്സിലാക്കി അവൾ പിന്മാറിയതാ... ന്നാലും... ഇത്രയും പ്രതീക്ഷിച്ചില്ല...

“ചേച്ചീ.. ഇവന് കുടിക്കാൻ എന്തേലും കൊടുത്തോ...“

“കൊടുത്തു മോളേ...“ അൽപം മുമ്പ് പലതും അവൻ മോന്തി കുടിച്ച കാര്യം പറയാനാവുമോ?

അവളും വന്നു സോഫയിലിരുന്നു. അവരെല്ലാം തമാശകൾ പറഞ്ഞു പൊട്ടിച്ചിരിച്ചു..

“ന്നാലും എന്റെ ഫസലേ... ഈ അഭിനയമോഹമൊക്കെ മാറ്റിവച്ച് പഠിച്ചുകൂടെ... ഒരു ഡോക്ടറായിട്ടുപോരേ അഭിനയമൊക്കെ..“

“അതു മതിയെന്നാ ഇപ്പോ കരുതുന്നേ... ചേച്ചിയും ഇതൊക്കെ തന്നെയാ ഉപദേശിച്ചത്.“

“നീ സുന്ദരനാ.. സിനിമയിൽ നല്ല ചാൻസു കിട്ടുകയും ചെയ്യും...“

“അവൻ അവളെ നോക്കി ചിരിച്ചു.“

അപ്പോഴേയ്ക്കും സ്മിത ഒരു ഗ്ലാസ്സ് ജ്യൂസുമായി വന്നു.

“അപ്പോ ചേച്ചി എനിക്കില്ലേ...“

“നീ ഭക്ഷണം കഴിച്ചോ..“

“ഇല്ല.. ലൈറ്റായിട്ട് തട്ടിവിട്ടു..“

“ന്നാ കഴിച്ചിട്ടു മതി...“

അവർ അൽപനേരം കൂടി സംസാരിച്ചിരുന്നു. ഇറങ്ങാനുള്ള സമയമായെന്ന് ഫസൽ ഓർമ്മിപ്പിച്ചു.

“ചേച്ചി... എന്റെ എല്ലാവിധ ആശംസകളും. ജീവിതത്തിൽ ഒരുപാട് ഉയരത്തിലെത്തട്ടെയെന്നു ആശംസിക്കുന്നു. ആസ്ട്രേലിയിൽ പോയി വലിയ ആളാകുമ്പോൾ നമ്മളെയൊന്നും മറക്കല്ലേ...“

അവൾ അൽപനേരം നിശ്ശബ്ദയായി... ഇല്ല ഫസലേ.. ഞാൻ എത്തിയിട്ട് വിളിക്കാം.. നീ നന്നായി പഠിക്കണേ... ഇവളെക്കൂടി നോക്കണേ... ഇവള് കുറച്ച് ഒഴപ്പാ.. അൽപം മുമ്പ് തന്നെ സുഖത്തിന്റെ ഒരുപാട് ഉയരത്തിലെത്തിച്ച ചെക്കനാ...

സുമി അവനെ നോക്കി കണ്ണിറുക്കി... അവൻപുഞ്ചിരിച്ചു.. ചേച്ചിയെപ്പോലെ അനുജത്തിയ്ക്കും തന്നോട് ഒരു സോഫ്റ്റ് കോർണ്ണറുണ്ടെന്ന് അവന് മനസ്സിലായി. അവന്റെ നമ്പർ സുമിയ്ക്കും കൊടുത്തു. അവൻ തിരികെ യാത്രയായി.. അവർ രണ്ടാളും അവനോട് ടാറ്റ പറഞ്ഞു. അവൻ ബൈക്കിൽ കയറി നേരേ വീട്ടിലേയ്ക്ക്. വീട്ടിലെത്തിയപ്പോൾ സമയം 5 മണി.

ബൈക്ക് ഷെഡ്ഡിൽവച്ച് നേരേ വീട്ടിലേയ്ക്ക്.

“നീയെന്താ ഫസലേ ലെറ്റായത്.“ ഹമീദായിരുന്നു ചോദിച്ചത്.

“ഉപ്പാ. അവിടെ എല്ലാവരുമുണ്ടായിരുന്നു. അവരോടെല്ലാം സംസാരിച്ചു നിന്നു. ഭക്ഷണം അവർതന്നെ അറേഞ്ച് ചെയ്തു. അതുകാരണമാ താമസിച്ചത്.“

മുഖത്ത് ഭാവവ്യത്യാസമൊന്നുമില്ലാതെ അവൻ സുന്ദരമായി കള്ളം പറഞ്ഞു. ആർക്കും അവന്റെ കാര്യത്തിൽ യാതൊരു സംശയവുമില്ല. ഒരു ഡോക്ടറായി പോകേണ്ട ചെക്കനല്ലേ... അവനെ സംശയിക്കേണ്ട കാര്യമില്ലെന്നതാണ് അവരുടെ ഭാഷ്യം...

നേരേ മുകളിലത്തെ അവന്റെ റൂമിൽ പോയി കുളിച്ചു. വെള്ളം പുറത്തു വീണപ്പോൾ പലയിടത്തും ചെറിയ നീറ്റൽ അനുഭവപ്പെട്ടു. അത്രയ്ക്ക് ഗാഢമായ ശാരീരിക ബന്ധമായിരുന്നു അവരുടേത്.. അവളുടെ നഖത്തിന്റെ ക്ഷതങ്ങളായിരുന്നു പലയിടത്തും... കണ്ണാടിയിലേയ്ക്ക് നോക്കിയപ്പോൾ മാറിടത്തും കഴുത്തിലുമെല്ലാം ചെറിയ പാടുകൾ... അതോർത്തപ്പോൾത്തന്നെ അവനിലെ പുരുഷത്വം ഉണരാൻ തുടങ്ങി. അവളുമായി രണ്ടുപ്രാവശ്യം ബന്ധപ്പെട്ടിരുന്നു. എന്നിട്ടും ആവേശത്തിന് കുറവുവന്നിട്ടില്ല. ഷവറിൽനിന്നുള്ള ചെറു ചൂടുവെള്ളം അവന്റെ ശരീരത്തിനും മനസ്സിനും സുഖം നൽകി. ഉദ്ദരിച്ച പുരുഷത്വത്തെ അവൻ താലോലിക്കാൻ തുടങ്ങി. മനസ്സിൽ സ്മിതയെന്ന മാദക സുന്ദരി. അവളുടെ ശരീരത്തിന്റെ ഓരോ ഭാഗവും അവന്റെ മനസ്സിൽ സിനിമപോലെ തെളിഞ്ഞുവന്നു.. കണ്ണുകൾ ഇറുക്കിയടച്ചുകൊണ്ട് വേഗത വർദ്ധിപ്പിച്ചു... അതിന്റെ മൂർദ്ധന്യാവസ്ഥയിൽ ശരീരത്തെ പിടിച്ചു മുറുക്കിക്കൊണ്ട് പ്രകൃതിദത്തമായ കടമ നിർവ്വഹിച്ചു. ബക്കറ്റിലെ വെള്ളം കോരിയൊഴിച്ച് ഫ്ലോർ വൃത്തിയാക്കി. ഉണങ്ങിയ തോർത്തുകൊണ്ട് ശരീരം തുടച്ചു വൃത്തിയാക്കി. റൂമിലെത്തി മുണ്ടെടുത്തുടുത്തു. റീഡിംഗ് ലൈറ്റിട്ടു. എസ്.കെ. പൊറ്റക്കാടിന്റെ യാത്രാവിവരം കൈയ്യിലെടുത്തു. വായിച്ചു വച്ചിരുന്ന പേജിന്റെ ബാക്കി ഭാഗം വായിക്കാനാരംഭിച്ചു.

അദ്ദേഹത്തെപ്പോലെ ഒരു സഞ്ചാരിയാകാൻ ആഗ്രഹമുണ്ടവന്.. തന്റെ കടമകൾ കഴിഞ്ഞിട്ടുവേണം അതാരംഭിക്കാൻ. പണ്ടേ യാത്രകൾ അവന് വലിയ ഇഷ്ടമായിരുന്നു. അത് വീണ്ടും പൊടിതട്ടിയെടുക്കണം. അൽപനേരം കഴിഞ്ഞപ്പോൾ താഴെനിന്നും വിളിവന്നു. റഷീദ്ക്കയാണ് വിളിച്ചത്.. അവൻ ബുക്ക് മടക്കിവച്ച് താഴേയ്ക്ക പോയി. അവിടെ എല്ലാവരും പായ്ക്കിംഗിന്റെ തിരക്കിലായിരുന്നു. സമയം 7 മണിയായിരിക്കുന്നു. നാളെ വെളുപ്പിന് മൂന്നു മണിക്ക് ഇവിടെ നിന്നും യാത്ര തുടരും.. എയർപോർട്ടിൽ 7 മണിക്കാണ് ഫ്ലൈറ്റ്.. എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായിരിക്കുന്നു. അഭിമന്യുവും ഭാര്യയും അവരുടെ പായ്ക്കിംഗ് പൂർത്തിയാക്കി. ആർക്കും വലിയ ലഗേജുകളൊന്നുമില്ല.. അത്യാവശ്യം സാധനങ്ങൾ പിന്നെ കുറച്ചു ഹൽവയും ചിപ്സും .. കോഴിക്കോട് പോയപ്പോൾ ഹൽവയും മറ്റു പലഹാരങ്ങളും വാങ്ങിയിരുന്നു. അത് അവിടെ എല്ലാവർക്കും കൊടുക്കണം. വിവാഹത്തിന്റെ പാർട്ടി അവിടെ ചെന്നിട്ടു നടത്തണം.. അടുത്ത സുഹൃത്തുക്കളെയും ബന്ധുക്കളേയും ക്ഷണിക്കണം. രണ്ടുപേരും അവിടുത്തെ ജോലിക്കാരായതിനാൽ അത്യാവശ്യം എല്ലാവരേയും വിളിക്കേണ്ടിവരും.

എല്ലാവർക്കും ചെറിയ ദുഃഖങ്ങളുണ്ട്. എന്നാലും പിരിയാതിരിക്കാനാവില്ലല്ലോ.. വളരെ സന്തോഷകരമായ ദിവസങ്ങളായിരുന്നു. പെട്ടെന്ന് എല്ലാം നിൽക്കുന്നപോലെ തോന്നി. എല്ലാവരും നേരത്തേതന്നെ ഭക്ഷണം കഴിച്ച് ഉറങ്ങാൻപോയി. രണ്ടുമണിക്ക് എഴുന്നേൽക്കണം... എന്നാലേ സമയത്ത് എയർപോർട്ടിലെത്തുകയുള്ളൂ.

വെളുപ്പിനേ രണ്ടുമണിക്കു മുന്നേതന്നെ എല്ലാവരും ഉറക്കമുണർന്നു. രാവിലെ ചായമാത്രം മതിയെന്ന് എല്ലാവരും പറഞ്ഞിരുന്നു. യാത്രയ്ക്കായി വിഷ്ണുവും ഫസലും തയ്യാറായിരുന്നു. സാധനങ്ങൾ കാറിലേയ്ക്ക് കയറ്റി. യാത്ര പറയുന്ന സീനായിരുന്നു അവിടെ അരങ്ങേറിയുന്നത്. ഹമീദിന് തലേദിവസം ഉറക്കം കിട്ടിയിരുന്നില്ല... കുറേ ദിവസങ്ങൾ വളരെ സന്തോഷകരമായി കടന്നുപോയി. എല്ലാവരുടേയും മുഖത്ത് മ്ലാനത.. പിരിയുന്നതിലുള്ള സങ്കടം.. റഷീദ് കുഞ്ഞിനെ എടുത്തു താലോലിച്ചു. ഇപ്പോൾ അവൾക്ക് എല്ലാം മനസ്സിലാകുന്നുണ്ട്. അവളെ തിരികെ ഭാര്യയെ ഏൽപ്പിച്ചപ്പോൾ അവൾ കരയാൻ ആരംഭിച്ചു. വാപ്പയെന്നു വിളിച്ചുകൊണ്ട് കരച്ചിൽ തുടങ്ങി. റഷീദ് വീണ്ടും അവളെ കൈയ്യിലെടുത്തു. എല്ലാവരുടെയും കണ്ണുകളിൽ കണ്ണുനീർ തളംകെട്ടിയതുപോലെ... അഭിമന്യു ഹമീദിന്റെ അടുത്തെത്തി.. കാലിൽ തൊട്ടു തൊഴുതു...

“വാപ്പാ... എല്ലാവരേയും പോലെ ഞാനും അങ്ങനെതന്നെയാണ് വിളിക്കുന്നത്... ആരുമില്ലാതിരുന്ന എനിക്ക് എല്ലാമുണ്ടെന്ന് ബോധ്യപ്പെടുത്തിയത് അങ്ങയുടെ മകനാണ്.. അതുപോലെ ഒരു വാപ്പാന്റെയും ഉമ്മാന്റെയും സ്ഥാനത്തു നിന്നു നിങ്ങളെന്റെ വിവാഹം നടത്തിത്തന്നു.. വളരെ നന്ദി.. ഒരിക്കലും മറക്കില്ല.“

“അഭിമന്യു ഹമീദിനെ ആശ്ലേഷിച്ചു..“

“നമുക്കിറങ്ങാം.“ റഷീദ് സീൻ കരച്ചിലിലാകുമെന്നു കണ്ട് പറഞ്ഞു...

അവർ യാത്രപറഞ്ഞ് പുറത്തിറങ്ങി.. എല്ലാവരും അവരെ അനുഗമിച്ചു. ഫസലിന് പ്രത്യേകിച്ച് ഭാവങ്ങളൊന്നുമില്ല... സന്തോഷകരമായിരുന്നു കുറച്ചു ദവിസങ്ങൾ. റഷീദ് ഫസലിനും ചില നിർദ്ദേശങ്ങൾ നൽകി. വീടുപണി നടക്കുന്നു അതിൽ കുറച്ചു ശ്രദ്ധ വേണമെന്നു ഓർമ്മിപ്പിച്ചു. പഠനം ക്ലാസ്സ് തുടങ്ങിയാൽ ഉടൻ ആരംഭിക്കണമെന്നും അവനെ ഉപദേശിച്ചു. എല്ലാം അവൻ തലകുലുക്കി കേട്ടു.

വാഹനം ഗേറ്റുകടന്ന് പുറത്തിറങ്ങിയിട്ടും ആർക്കും അകത്തേയ്ക്ക് കയറാൻ മനസ്സുവരുന്നില്ല. വീട് നിശ്ശബ്ദമായിരിക്കുന്നു. വീണുകിട്ടിയ സന്തോഷത്തിന്റെ ദിനങ്ങളായിരുന്നു. അത്യാവശ്യം ആർഭാടമായ വിവാഹം... തന്റെ മക്കളുടെ വിവാഹമൊന്നും ആർഭാഗമായി നടത്താനായിട്ടില്ല.അതിന് പടച്ചോൻ മകനെപ്പോലെ ഒരാളെ തന്നതായിരിക്കും.. ആ കുറവു നികത്താൻ.. ഹമീദ് അങ്ങനെയാണ് ചിന്തിച്ചത്.. എല്ലാവരും പതുക്കെ അകത്തേയ്ക്ക് കയറി.. സഫിയയ്ക്കും നാദിറയ്ക്കും നല്ല ഉറക്കക്ഷീണമുണ്ടായിരുന്നു. അവരും തലേ ദിവസം ഉറങ്ങിയിരുന്നില്ല.. ആ വീട്ടിലെ ലൈറ്റുകൾ അണഞ്ഞു.. എല്ലാവരും ചെറുതായി മയങ്ങാമെന്നു കരുതി...

വാഹനം എയർപോർട്ട് ലക്ഷ്യമാക്കി യാത്ര തുടർന്നുകൊണ്ടിരുന്നു. എങ്ങും വിജനത... അവിടവിടെയായി കാണുന്ന സ്ട്രീറ്റുലൈറ്റുകൾ മാത്രം... ഇടയ്കിടെ കടന്നുപോകുന്ന വാഹനങ്ങൾ.. 6.30 ഓടുകൂടി അവർ എയർപോർട്ടിലെത്തി.. ഫസലിനോടും വിഷ്ണുവിനോടും യാത്ര പറഞ്ഞ് അവർ അകത്തേയ്ക്ക്.. അവർ അൽപനേരം കൂടി അവിടെ നിന്നു. അതിനു ശേഷം യാത്ര ആരംഭിച്ചു. സ്ഥിരമായി കയറുന്ന കടയിൽ കയറി പ്രഭാത ഭക്ഷണം കഴിച്ചു.. തിരികെ വീണ്ടും വണ്ടിയിൽ ഫസൽ ചെറുതായൊന്നു ഉറങ്ങിപ്പോയി.. വീട്ടിലെത്തിയത് അവൻ അറിഞ്ഞതേയില്ല.. നല്ല ക്ഷീണമുണ്ടായിരുന്നു. അത്രയ്ക്കുള്ള ജോലിയല്ലേ തലേ ദിവസം ചെയ്തുകൂട്ടിയത്.

പതിനൊന്നര മണിയോടൂകൂടിയാണ് വീട്ടിലെത്തിയത്. എല്ലാവരും ഉണർന്നിരുന്നു.

“ഫസലേ.. യാത്ര എങ്ങനുണ്ടായിരുന്നു.“

“വലിയ തിരക്കില്ലായിരുന്നു. സുഖമായെത്തി..“

“നീ കാപ്പികുടിക്ക്...“

“ഞാൻ കഴിച്ചു ഉപ്പാ.“ അവനും വിഷ്ണുവും വഴിയിൽ നിന്നും കഴിച്ച കാര്യം പറഞ്ഞു.

നല്ല ഉറക്കക്ഷീണം കിടന്നുറങ്ങണം..

“ഫസലേ നീ പോയിക്കിടന്നുറങ്ങ്.. ഉച്ചഭക്ഷണത്തിന് വിളിക്കാം..“

അപ്പോഴേയ്ക്കും സഫിയ ഒരു ഗ്ലാസ്സ് പാലുമായി വന്നു. അവൻ അത് വാങ്ങി കുടിച്ചു. നേരേ മുകളിലേയ്ക്ക് വീട് നിശ്ശബ്ദമായിരിക്കുന്നു.. അകത്തു കയറി വസ്ത്രം മാറി മുഖം കഴുകി.. ഫാൻ കൂട്ടിയിട്ടു കട്ടിലിലേയ്ക്കു കിടന്നു... കുറച്ചുനേരം മുകളിൽ ഫാനിന്റെ കറക്കം നോക്കി കിടന്നു. അറിയാതെ ഉറങ്ങിപ്പോയി.

റഷീദിനും അഭിമന്യുവിനും ഫാമിലിയ്ക്കു അടുത്തടുത്ത സീറ്റുകളായിരുന്നു. ഫ്ലൈറ്റ് ടേക്കോഫ് ചെയ്തു. വീട്ടിൽനിന്നും ബന്ധുജനങ്ങളെവിട്ടുവന്ന ഒരു ഹാങ്ങോവർ ഉണ്ടായിരുന്നു എല്ലാവർക്കും. അഭിമന്യുവിന്റെ ഭാര്യയുടെ വീട്ടിൽ നിന്നും ആരോടും വരണ്ടെന്നു പറഞ്ഞിരുന്നു. കാരണം അവർക്ക് നല്ല ദൂരമുണ്ട് എയർപോർട്ടിലേയ്ക്ക് തലേദിവസം അവർ വീട്ടിൽവന്ന് പോയിരുന്നു. അതുകൊണ്ട് അവരെ യാത്രയാക്കാൻ വേറേ ആരുമുണ്ടായിരുന്നില്ല. ഫ്ലൈറ്റിൽ നിന്നു കിട്ടിയ ബ്രെക്ക്ഫാസ്റ്റും കഴിച്ച് ചെറിയൊരു മയക്കം... അപ്പോഴേയ്യ്ക്കും അവർ സൗദിയുടെ മുകളിലെത്തിയിരുന്നു. കുറച്ചുനേരം കാഴ്ചകൾകണ്ടിരുന്നു. അപ്പോഴേയ്ക്കും പൈലറ്റിന്റെ അനൗൺസ്മെന്റ് വന്നു.ലാൻിംഗ് സമയമായിരിക്കുന്നു. എല്ലാവരും സീറ്റുബെൽറ്റു ധരിച്ചു... ഫ്ലൈറ്റ് അല്പാല്പമായി താഴ്ന്നുകൊണ്ടിരുന്നു. വലിയൊരു ഇരമ്പലോടെ ഫ്ലൈറ്റ് നിലംതൊട്ടു വീണ്ടും മുന്നോട്ടു പാഞ്ഞു.. അല്പനേരത്തിനകം അവർക്ക് ഇറങ്ങാനുള്ള നിർദ്ദേശം ലഭിച്ചു. എല്ലാവരും പുറത്തേയ്ക്കിറങ്ങി. ലഗേജ് വരുന്നതും കാത്തുനിന്നു. അവരുടെ ലഗേജുമെടുത്ത് പുറത്തേയ്ക്ക്. പുറത്ത് കമ്പനി വാഹനം എത്തിയിരുന്നു. അവർ അതിൽ കയറി. നേരേ ഫ്ലാറ്റിലേയ്ക്ക് അഭിമന്യുവിന് തൊട്ടടുത്തുതന്നെയുള്ള ഫ്ലാറ്റാണ് തയ്യാറാക്കിയിരുന്നത്. റഷീദ് താമസിക്കുന്നതിനും തൊട്ടടുത്തുതന്നെ. രണ്ടു മിനിറ്റ് നടക്കാനുള്ള ദൂരം മാത്രം.. അഭിമന്യുവിനേയും ഭാര്യയേയും അവിടിറക്കി. റഷീദ് അവന്റെ ഫ്ലാറ്റിലേയ്ക്ക് പോയി. റൂമിലെത്തി നേരേ വീട്ടിലേയ്ക്കു വിളിച്ചു. സുഖമായി എത്തിയെന്ന കാര്യം അറിയിച്ചു. അപ്പോഴേയ്ക്കും അൻവറിന്റെ കാൾ എത്തിയിരുന്നു. കുറച്ചുനേരം അവനുമായും സംസാരിച്ചു. ഒന്നു ഫ്രഷായിട്ട് സ്ഥാനപത്തിലേയ്ക്കു പോകണം. അഭിമന്യുവിന് രണ്ടുദിവസം അവധി നൽകിയിരിക്കുന്നു. ന്നാലും അവൻ എത്തുമെന്നുറപ്പാണ്.

വീട്ടിൽനിന്നും വിട്ടുവന്ന ചെറിയ വിഷമമുണ്ട്. സാധാരണ വരുമ്പോഴുള്ള വിഷമമല്ല.. മകൾ കുറച്ചുകൂടി വലുതായിരിക്കുന്നു. അവളുമായുള്ള കളികളും തമാശകളും റഷീദിന് മിസ്സിങ്ങായി തോന്നി. കൊണ്ടുവരാൻ താൽപര്യമുണ്ട്. പക്ഷേ വാപ്പയും ഉമ്മയും അവിടെ ഒറ്റയ്ക്കല്ലേ.. അല്ലേലും അവൾക്ക് അവിടെ നിൽക്കുന്നതാണ് ഇഷ്ടമെന്നും പറ‍ഞ്ഞിട്ടുണ്ട്. ഇവിടെ നാലു ചുവരുകൾക്കുള്ളിൽ കഴിയേണ്ടിവരും.. തിരക്കിനിടയിൽപലപ്പോഴും താൻ റൂമിലെത്തുന്നത് വളരെ വൈകിയുമാണ്... കൊണ്ടുവരണം കുറച്ചു നാളത്തേയ്ക്ക് വിസിറ്റിംഗിന്.. വരട്ടെ...

സഫിയയോട് ഉപ്പയുടെ മരുന്നുകൾ മുടങ്ങാതെ കൊടുക്കണമെന്ന് പ്രത്യേകം പറഞ്ഞിരുന്നു. അടുത്തമാസം ചെക്കപ്പിന് കൊണ്ടുപോകണം. അത് മുടങ്ങാൻ പാടില്ല. വാപ്പ സമ്മതിച്ചാലും ഇല്ലെങ്കിലും അതിനു മുടക്കം വരുത്തരുത് എന്നും നിർദ്ദേശിച്ചിട്ടുണ്ട്.

റഷീദ് കുളിച്ച് കാപ്പികുടിച്ചു... കൊണ്ടുവന്ന പലഹാരങ്ങൾ കാന്റീനിലെത്തിച്ചു.. വൈകുന്നേരം എല്ലാവരുമെത്തുമ്പോൾ അവിടെനിന്നുതന്നെ എല്ലാവർക്കും കൊടുക്കാൻ ഏർപ്പാട് ചെയ്തു പത്തുമണിയോടെ തന്റെ വാഹനത്തിൽ സ്ഥാപനത്തിലേയ്ക്ക് തിരിച്ചു. അവിടെ നല്ല തിരക്കായിരുന്നു. നേരേ ഓഫീസ് റൂമിലേയ്ക്ക് പോകുന്ന വഴിക്ക് എല്ലാവരും വിഷ് ചെയ്യുന്നുണ്ടായിരുന്നു. റഷീദിനൊപ്പം മാനേജരും എത്തിയിരുന്നു.

മാനേജർ വിശദമായി എല്ലാ വിവരങ്ങളും അറിയിച്ചു.. താൻ കുറച്ചു ദിവസങ്ങൾ ഇല്ലാതിരുന്നെങ്കിലും എല്ലാം ഭദ്രം.. ഒരു വീഴ്ചയും സംഭവിച്ചിട്ടില്ല.. നേരത്തേയുള്ളതിനേക്കാൾ സെയിൽ വർദ്ധിച്ചിരിക്കുന്നു. മാനേജർ കഴിവുള്ളവനാ.. കൂടാതെ അക്കൗണ്ട്സ് മാനേജരും നല്ല ആത്മാർത്ഥതയുള്ള കക്ഷിയാണ്. അത്യാവശ്യം ചില പേപ്പറുകളിൽ ഒപ്പിടാനുണ്ടായിരുന്നു. അതെല്ലാം കഴിഞ്ഞു. സ്പോൺസറെ ഒന്നു കാണണം.. റഷീദ് നേരേ വാഹനമെടുത്ത് സ്പോൺസറുടെ ഓഫീസിലേയ്ക്ക്. അവിടെനിന്നും  അരമണിക്കൂർഡ്രൈവ്... അദ്ദേഹത്തിനായി നല്ല കോഴിക്കോടൻ ഹൽവയും ചിപ്സും കരുതിയിരുന്നു. വലിയ ഇഷ്ടമാണ് അദ്ദേഹത്തിനും കുടുംബത്തിനും. അതു കൂടാതെ ചില പലഹാരങ്ങളും കൊണ്ടുവന്നിട്ടുണ്ട്. വളരെ സന്തോഷത്തോടെ റഷീദിനെ അദ്ദേഹം സ്വീകരിച്ചു. അവർ കുറച്ചുനേരം അവിടെ ഇരുന്നു സംസാരിച്ചു. ബിസിനസ് കുറച്ചു വിപുലപ്പെടുത്തിക്കൂടെയെന്നു അദ്ദേഹം ചോദിച്ചു. വേണ്ട എല്ലാ സഹായവും ചെയ്യാമെന്നും അറിയിച്ചു. പണത്തിന്റെ കുറവാണെങ്കിലും അതും അദ്ദേഹം നൽകാൻ തയ്യാറാണ്.. വളരെ ആത്മാർത്ഥതയുള്ള സ്വദേശിയാണയാൾ.. റഷീദിനെ സ്വന്തം അനുജനെപ്പോലെയാണ് കാണുന്നത്. വേണ്ട എല്ലാസഹായവും ചെയ്തുകൊടുക്കുന്നു. എത്ര വിസവേണമെന്നു പറഞ്ഞാൽ മതി അടുത്ത നിമിഷം അതെല്ലാം റഡിയാക്കാനുള്ള നടപടികൾ ആരംഭിക്കും. തന്റെ വിജയത്തിനു കാരണം ആ മനുഷ്യസ്നേഹിയുമാണെന്ന് റഷീദിനറിയാം...

അദ്ദേഹത്തോട് യാത്രപറഞ്ഞ് റഷീദ് ഇറങ്ങി...



സസ്നേഹം ഷംസുദ്ധീൻ തോപ്പിൽ 21 02 2021

തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച 28 02 2021

13.2.21

നിഴൽവീണവഴികൾ ഭാഗം 113

 

വിവാഹം കഴിഞ്ഞ് തിരികെപ്പോയി.. കാരണം വളരെ ഉത്തരവാദിത്വമുള്ള പൊസിഷനിലിരിക്കുന്ന ആളാണ്. കുടുംബസമേതം അവിടെത്തന്നെ... അവരുംകൂടി എത്തിക്കഴിഞ്ഞപ്പോൾ ഒരഘോഷത്തിന്റെ പ്രതീതിയായി. ഫസലും എല്ലാറ്റിനും സഹായിയായി കൂടെയുണ്ട്. രാത്രി നല്ലൊരു ഡിന്നറിനുള്ള ഒരുക്കം തുടങ്ങിയിരുന്നു.

ഫസൽ രാവിലെ തന്നെ സിറ്റിയിലേയ്ക്കു പോകാനുള്ളതയ്യാറെടുപ്പിലായിരുന്നു. തലേ ദിവസം തന്നെ സഫിയയോട് കാര്യം പറഞ്ഞിരുന്നു. മറ്റുള്ളവർ അടുത്ത ദിവസം പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു. അവൻ തന്റെ പുതിയ ബൈക്കിലായിരുന്നു യാത്ര.

പ്രഭാത ഭക്ഷണത്തിനു ശേഷം അവൻ യാത്ര പറഞ്ഞിറങ്ങി.

”മോനേ സൂക്ഷിച്ചു പോണേ.. നേരത്തേ എത്തണേ.”

അവൻ തലയാട്ടി. പുറത്തേയ്ക്കിറങ്ങി. അവിടെ റഷീദ് നിൽപ്പുണ്ടായിരുന്നു.

”നീയെങ്ങോട്ടാ.”

”സിറ്റിയിലേയ്ക്കാ. എൻട്രൻസ് കോളേജിലൊന്നു പോകണം. അവർ വിളിച്ചിട്ടുണ്ടായിരുന്നു.” അവൻ കള്ളം പറഞ്ഞു.

”ശരി. ഉച്ചയ്ക്ക് നേരത്തേ വരണേ”.

”വരാം.”

അവൻ ബൈക്ക് സ്റ്റാർട്ടാക്കി. വളരെ പരിചിതനെപ്പോലെ വാഹനത്തിൽ പുറത്തേയ്ക്കിറങ്ങി. എല്ലാവരുടേയും ഉപദേശം മാനിച്ച്അവൻ വലിയ സ്പീഡിലായിരുന്നില്ല യാത്ര.

എന്തിനായിരിക്കും അവൾ വീട്ടിലേയ്ക്ക് വിളിച്ചത്. അറിയില്ല... ഇനി എന്തേലും പ്രശ്നമുണ്ടായിരിക്കുമോ... അറിയില്ല... എന്തായാലും വിളിച്ച സ്ഥിതിക്ക് ചെന്ന് കാണുകതന്നെ.

അൻവർ രാവിലെ റഷീദിനെ വിളിച്ചിരുന്നു. ബിസിനസ് സംബന്ധമായ ചർച്ചകൾ റഷീദ് നാട്ടിലായിരുന്നതിനാൽ ഫോണിലൂടെയാണ് നടത്തിയിരുന്നത്. പുതുതായി ഡെലിവറിയ്ക്ക് രണ്ട് ബൈക്കും അതിനായി രണ്ടു സ്റ്റാഫുകളേയും റിക്രൂട്ട് ചെയ്തിരുന്നു. ദുബായിലുള്ള മലയാളികളെയാണ് എടുത്തത്. അവർ ഇന്നു ജോലിയ്ക്ക് ജോയിൻ ചെയ്യും. നാദിറയുടെ ബന്ധു ഒരു യുവാവുണ്ടായിരുന്നു. അവന് എന്തേലും ജോലി നൽകണമെന്ന് നാദിറയും അവളുടെ വാപ്പയും ചോദിച്ചിരുന്നു.  പക്ഷേ അൻവറിന് അത് വലിയ താൽപര്യമില്ലായിരുന്നു. ആ കുടുംബത്തിന്റ യഥാർത്ഥ സ്വഭാവം അനുഭവിച്ചവനായിരുന്നല്ലോ അൻവർ. റഷീദ് പറഞ്ഞു അവന് സൗദിയിൽ വേണമെങ്കിൽ ജോലി നൽകാം. അവിടാകുമ്പോൾ റഷീദിന്റെ മേൽനോട്ടവുമുണ്ടാകുമല്ലോ. അക്കാര്യത്തിലും അവർ സംഭാഷണം നടത്തി. പ്രധാനപ്പെട്ട കാര്യങ്ങൾ സംസാരിച്ച് അൻവർ ഫോൺ വച്ചു.

റഷീദ് നാദിറയെ വിളിച്ചു. നാദിറ അടുക്കളയിൽ നിന്നും പുറത്തേയ്ക്കു വന്നു.

”നിസാറിനോട് ഇന്ന് വരാൻ പറയണേ... വരുമ്പോൾ പാസ്പോർട്ടും ഫോട്ടോയും കോപ്പിയും കൊണ്ടുവരാൻ പറയണേ.. അവന് സൗദിയിൽ ജോലി നൽക്കാം.”

”ഇക്കാ ദുബായിൽ‌ വേക്കൻസിയില്ലേ..”

”ഇല്ല.. സൗദിയിലാകുമ്പോൾ ഭാഷ പഠിക്കാം... അത് വലിയ നേട്ടവുമാകും..”

അവൾ സമ്മതിച്ചു. നാദിറയ്ക്കും വലിയ സന്തോഷമായി. അടുത്ത ദിവസം എല്ലാവരും യാത്രയാവുകയാണ് അതിനുള്ളതയ്യാറെടുപ്പിലായിരുന്നു. അഭിമന്യുവും ഭാര്യയും രാവിലെ അമ്പല ദർശനത്തിനു പോയിരുന്നു. വീടിനടുത്തുനിന്നും രണ്ടു കിലോമീറ്റർ ദൂരത്തിലാണ്. ഇന്നോവയിലായിരുന്നു യാത്ര. അവരും പോകാനുള്ള തയ്യാറെടുപ്പൊക്കെ പൂർത്തിയാക്കിയിരുന്നു.

ഫസൽ സ്മിത പറഞ്ഞ റോഡിലൂടെ വാഹനം ഓടിച്ചു. ഒരു ഹൗസിംഗ് കോംബൗണ്ടിലെത്തി. നിരനിരയായി വീടുകൾ.. നിശബ്ദമായ അന്തരീക്ഷം.. മനോഹരമായ റോഡ്.. സൈഡിൽ ചെടികളും പൂക്കളും.. അവൻ വളരെ പതുക്കെ ഓരോ വീടും നോക്കി നോക്കി പോയി.. ഒരു വളവു തിരിഞ്ഞതും  സ്മിത മതിലിനടുത്തുനിന്നും കൈകാണിച്ചു. അവൻ വണ്ടി അങ്ങോട്ടു വിട്ടു. വീടിനു മുന്നിലെത്തി. അവൾ ഗേറ്റു തുറന്നു.

”കണ്ടുപിടിക്കാൻ ബുദ്ധിമുട്ടായോ.”

”ഇല്ലില്ല... പറഞ്ഞതുപോലെ വന്നു..”

”വണ്ടി അകത്തുവയ്ക്കാം.” അവൻ വണ്ടി അകത്തേയ്ക്ക് കയറ്റി. ഗേറ്റ് അടച്ച് സ്മിത അവനടുത്തെത്തി.”

”ഇവിടെന്തേ വലിയ നിശബ്ധത..”

”മിക്കവാറും എല്ലാവരും ജോലിക്കുപോകുന്നവരാ.. കുട്ടികൾ പഠിക്കാനും.. പത്തുമണികഴിഞ്ഞാൽ പിന്നെ ഇവിടെ നിശബ്ധമാണ്.. വൈകുന്നേരം അഞ്ചുമണികഴിഞ്ഞാൽ എല്ലാവരും പുറത്തേയ്ക്കിറങ്ങു.. തൊട്ടപ്പുറത്ത് ഒരു ഗ്രൗണ്ടുണ്ട്.. അതിനു സൈഡിലായി പാർക്കും.. എല്ലാവരും പലസ്പരം കുശലാന്വേഷം നടത്തുന്നത് അപ്പോഴാണ്...”

അവർ സംസാരിച്ചുകൊണ്ട് അകത്തേയ്ക്ക് കയറി.. അവളെ കാണാൻ വളരെ സുന്ദരിയായിരിക്കുന്നു. ഡാർക്ക് പിങ്ക് കളറുള്ള  നൈറ്റിയാണ് അവൾ ധരിച്ചിരുന്നത്.

”ഇവിടെ ആരുമില്ലേ..”

”ഇല്ല... പപ്പയും മമ്മിയും ഇടുക്കിയിൽ പോയി.. അവിടെ പപ്പയോടൊപ്പം ജോലിചെയ്തിരുന്ന ഒരാളുടെ മകളുടെ കല്യാണം.. വൈകിട്ടേ എത്തുകയുള്ളൂ.. സിസ്റ്റർ കോളേജിൽ പോയി.. അവളിനി നാലുമണിയാകും എത്താൻ..”

വളരെ മനോഹരമായ ഹാൾ... അവൻ സോഫായിലിരുന്നു. അവളും തൊട്ടടുത്ത് വന്നിരുന്നു.

”എന്തേ വീട്ടിലേയ്ക്ക് വരാൻ പറഞ്ഞത്..”

”ചുമ്മാ ഒന്നു കാണാൻ... ഓഫീസിന്റെ ടെൻഷനിൽ പലപ്പോഴും സമയം തിരക്കിലായിരിക്കും ഇവിടാകുമ്പോൾ തിരക്കില്ലല്ലോ..”

അവൾ അവന്റെ കവളിലിൽ ഒരു ചുംബനം നൽകിയിട്ട് ഇപ്പോ വരാമെന്നു പറ‍ഞ്ഞ് അകത്തേയ്ക്കു പോയി... ഒരു ഗ്ലാസ്സിൽ ജ്യൂസുമായെത്തി.

”ഇത് ഇവിടുത്തെ മാങ്ങാ ജ്യൂസാ... കുടിക്ക്.”

അവന് അത് കുടിച്ചു..... മാദകമായ ഒരു സൗന്ദര്യം അവളിൽ കാണാമായിരുന്നു.

”നീ കുറച്ചങ്ങ് തടിച്ചുപോയി കേട്ടോ.. ചെക്കാ.. തടി കുറയ്ക്കണം..”

”അത് കോളേജിൽ പോയിക്കഴിഞ്ഞാൽ താനേ കുറയും.. കാരണം ഹോസ്റ്റലിലാ താമസം.”

അവൾ കുറച്ചുകൂടി അവനോടു ചേർന്നിരുന്നു. അവന്റെ കൈയ്യെടുത്തു അവൾ തലോടാൻ തുടങ്ങി... പലകാര്യങ്ങളും അവർ സംസാരിക്കുന്നുണ്ടായിരുന്നു. അവൾ ചേർന്നിരുന്നപ്പോൾ ചെമ്പക പൂവിന്റെ മണം.. അത് അവനെ മത്തു പിടിപ്പിച്ചു. അവൻ അവളെ ആലിംഗനം ചെയ്തു. അപ്പോഴേയ്ക്കും അവൾ അവനു പൂർണ്ണമായും വിധേയയായിരുന്നു. അവരുടെ ചുണ്ടുകൾ പരസ്പരം കഥകൾ കൈമാറി... അവൾ പെട്ടെന്ന് അവനിൽ നിന്ന് അകന്നുമാറി.. വാ നമുക്ക് എന്റെ റൂമിലേയ്ക്കു പോകാം... അവനേയും വിളിച്ചുകൊണ്ട് അവൾ നേരേ മുകളിലത്തെ നിലയിലേയ്ക്ക്. മനോഹരമായ മുറി... തൊട്ടപ്പുറത്ത് അവളുടെ അനുജത്തിയുടെ മുറി... അവിടെനിന്നും ആ കോളനി മുഴുവൻ കാണാം. നല്ല ബാൽക്കണി.. കർട്ടൻ ഇട്ടു മറച്ചിരിക്കുന്നു. റൂമിലെത്തി അവൾ കതക് ചാരി.. തിരികെയെത്തി അവനെ കെട്ടിപ്പിടിച്ചു ചുംബിച്ചു... അവന്റെ ചലനങ്ങൾ വളരെ സാവധാനത്തിലായിരുന്നു. അവളുടെ ചുണ്ടുകളിലൂടെ അവൻ കവിത രചിച്ചു തുടങ്ങി... അൽപനേരത്തിനകം അവൾ വിവസ്ത്രയായിക്കഴിഞ്ഞു.. അവൾ കൈകൾകൊണ്ട് നാണം മറച്ചു.. അവന്റെ വസ്ത്രങ്ങൾ അവൾ ഒന്നൊന്നായി ഉരിഞ്ഞു. അവർ കട്ടിലിലേയ്ക്ക് ഇരുന്നു. എ.സി. യുടെ ചെറിയ തണുപ്പ്. ഇണചേരുന്ന നാഗങ്ങളെപ്പോലെ അവർ ചുറ്റിപ്പിണഞ്ഞു.. സീൽക്കാര ശബ്ദമുഖരിതമായിരുന്നു ആ മുറി... അവളുടെ സൗന്ദര്യം പറഞ്ഞറിയിക്കാൻ വയ്യാത്തതായിരുന്നു. ഫസലിനേക്കാൾ നല്ല വെളുത്ത കളർ... മെലിഞ്ഞ ശരീരമാണെങ്കിലും വേണ്ട സ്ഥലത്തെല്ലാം ആവോളമുണ്ട്... രണ്ടാളുടേയും വികാരം പരകോടിയിലേയ്ക്ക് യാത്ര തുടങ്ങി... അവന്റെ നാവുകൾ അവളുടെ ശരീരമാകുന്ന ക്യാൻവാസിൽ ചിത്രം രചിച്ചു തുടങ്ങി... ബ്രൗൺ കളറിലുള്ള മൊട്ടുകളിൽ നാവുകളുഴിഞ്ഞു... അവളുടെ ശരീരത്തിന്റെ വികാരത്തിന്റെ ഓരോ കോണുകളും അവൻ ഉണർത്തിയിരുന്നു. രണ്ടാളും ഒന്നായി മാറിയ നിമിഷം... കട്ടിലിൽ എവിടൊക്കെയോ നിന്നും ഞരക്കം കേൾക്കുന്നുണ്ടായിരുന്നു. അൽപനേരത്തിനകം വികാരത്തിന്റെ വേലിയേറ്റം അവസാനിച്ചു. അതേ നിലയിൽത്തന്നെ അവർ അൽപനേരം കൂടി കിടന്നു.  അവൻ അവളുടെ മുഖത്തേയ്ക്കു നോക്കി. പൂർണ്ണമായ സംതൃപ്തി അവളിൽ കാണാമായിരുന്നു. നൈറ്റി എടുത്ത് അവൾ മാറിടം മറച്ചു. അവൻ അവളോട് ചേർന്നു കിടന്നു.

”ഞാനെന്തിനാ വരണമെന്നു പറഞ്ഞതെന്നറിയാമോ.”

”ഇല്ല..”

”എന്റെ ഒരു ബന്ധു ആസ്ട്രേലിയയിലുണ്ട്... എം.ബി.എ. കഴിഞ്ഞപ്പോഴേ എന്നെ അങ്ങോട്ടു ക്ഷണിച്ചതാണ്.. പക്ഷെ സിനിമാമോഹം തലയ്ക്കു പിടിച്ചതിനാൽ അതു നടന്നില്ല.. ഇപ്പോൾ അവരുടെ ഓഫർ ഞാൻ സ്വീകരിച്ചു. അടുത്ത ആഴ്ച ഞാൻ അങ്ങോട്ടു പോകയാണ്.”

”അപ്പോൾ...”

”നീയുമായി കുറച്ചു സമയം കഴിയണമെന്നു തോന്നി... അതാ വിളിച്ചത്.”

”അവൻ അവളെ വീണ്ടും ആലിംഗനം ചെയ്തു..” അപ്പോൾ ഇനി നിന്നെ കുറേ നാളത്തേയ്ക്ക് കാണാനാവില്ലല്ലേ...”

”ടാ... എനിക്ക് നിന്നെ വളരെ ഇഷ്ടമാ... പക്ഷേ ഞാൻ പല വഴികളിലൂടെയും കടന്നുവന്ന സ്ത്രീയാ... നിനക്ക് നല്ലൊരു പെണ്ണിനെക്കെട്ടി സുഖമായി കഴിയാം.. പിന്നെ ഞാൻ നിന്നെ ഒരിക്കലും മറക്കില്ല... പലരും എന്റെ ജീവിതത്തിൽ ചൂഷണം ചെയ്തിട്ടുണ്ട്. പക്ഷേ സ്നേഹവും സുഖവും നൽകിയത് നീ മാത്രമാണ്... നിന്നോടെനിക്ക് പ്രേമമില്ല.. ഇഷ്ടം മാത്രം... നിന്നെ കാണുമ്പോൾ എന്റെ കൺട്രോൾ പോകും.. അതാ നിന്നോട് വീട്ടിലേയ്ക്ക് വരാൻ പറഞ്ഞത്...”

”എന്റെ ക്ലാസ്സ് അടുത്ത മാസം ആരംഭിക്കും.. പിന്നെ ഞാൻ തിരക്കിലേയ്ക്കാകും...”

”നീയെന്നെ മറക്കുമോ..”

”എങ്ങനെ മറക്കും... പ്രായത്തിൽ എന്നേക്കാൾ 5 വയസ്സ് കൂടുതലാണെങ്കിലും ശരീരം എത്രയോ ചെറുപ്പമാണ്.”

”നിനക്കെപ്പോഴും ഈ ചിന്തയേയുള്ളോ..”

”നിനക്ക് ആസ്ത്രേലിയലിേയ്ക്ക് വരാൻ താൽപര്യമുണ്ടെങ്കിൽ പറയണം... ടൂറിസ്റ്റ് വിസയിൽ കൊണ്ടുവരാം... എന്റെ ആന്റി അവിടെ നല്ല ഹോൾഡുള്ള സ്ത്രീയാ...”

”അതു നോക്കാം... അപ്പോൾ ഡയറക്ടർ അറിഞ്ഞോ..”

”അറിഞ്ഞു.. ഞാൻ അവിടെനിന്നും റിസൈൻ ചെയ്തു.. അദ്ദേഹത്തന് വലിയ വിഷമമുണ്ടായിരുന്നു. പക്ഷേ നല്ലൊരു ഭാവി വരുമ്പോൾ തടയുന്നത് ശരിയല്ലെന്നറിയാം.”

”ശരിയാ... നിന്റെ ലൈഫ് സെറ്റിലാക്കാം.. ഒരു മദാമയായി തിരികെയെത്താം.. അവിടെത്തി ഏതേലും സായിപ്പിനെ കെട്ടി സുഖമായി കഴിയുകയും ചെയ്യാം..”

”പോ ചെക്കാ...” അവൾ അവന്റെ കവിളിൽ നുള്ളി..

അവന്റെ വിരലുകൾ വീണ്ടും അവളുടെ ശരീരത്തിൽ ചിത്രങ്ങൾ വരയ്ക്കാൻ തുടങ്ങി... അവൾ പെട്ടെന്ന് വികാരവതിയായി. കണ്ണുകളിൽ ആലസ്യം... സെക്സിന്റെ പുതു വഴികളാണ് ഫസൽ അവളിൽ പരീക്ഷിച്ചത്... ആനന്ദത്തിന്റെ പരകോടിയിൽ അവളെ എത്തിക്കാനായി... വികാരതീവ്രതയുടെ കെട്ടുപൊട്ടി.. എ.സി. യുടെ തണുപ്പിലും അവർ രണ്ടാളും വിയർക്കുന്നുണ്ടായിരുന്നു. പെട്ടെന്ന് അവൾ ക്ലോക്കിലേയ്ക്ക് നോക്കി. സമയം പന്ത്രണ്ടര.. പത്തുമണിക്ക് തുടങ്ങിയ കലാപരിപാടികളാണ്... അവനിൽ നിന്നും പിടിവിടുവിച്ച് അവൾ ചാടിയെഴുന്നേറ്റു..

”നമുക്ക് വല്ലതും കഴിക്കണ്ടേ... നീ ഡ്രസ്സ് ചെയ്ത് താഴേയ്ക്ക് പോരേ...”

അവൾ നൈറ്റിയുമിട്ട് താഴേയ്ക്ക് പോയി.. അവൻ ടോയിലറ്റിൽ പോയി ഫ്രഷായി.. ഡ്രസ്സ് ചെയ്തു കണ്ണാടിയിലേയ്ക്ക് നോക്കി. മുഖം ചുവന്നു തുടുത്തിരുന്നു. വെളുത്ത നിറമായതിനാൽ പെട്ടെന്ന് ചുവക്കും... ഇനി വീട്ടിലാർക്കേലും മനസ്സിലാകുമോ.. ഏയ്.. ഇല്ലില്ല...

സാവധാനമവൻ താഴേയ്ക്ക് തിരിച്ചു. അവിടെ വിഭവങ്ങൾ തീൻ മേശയിൽ നിരത്തുന്ന തിരക്കിലായിരുന്നവൾ. ഫിഷ് ഫ്രൈ.. ചിക്കൻ, ചോറ്, പച്ചക്കറി വിഭവങ്ങൾ എല്ലാമുണ്ട്... അവൾ രണ്ടു പ്ലേറ്റിലായി വിളമ്പി... അവനോട് ഇരിക്കാൻ പറഞ്ഞു... അവൻ വാഷ്ബേയ്സിനിൽ കൈ കഴുകി.. തിരികെ എത്തി. രണ്ടാളും ആസ്വദിച്ചു ഭക്ഷണം കഴിക്കാനാരംഭിച്ചു. അവൾ ഒരു പിടി ചോറ് അവന്റെ വായിൽ വച്ചുകൊടുത്തു. അവനും അതുപോലെ അവൾക്കു നൽകി.. അവരുടെ സല്ലാപം നീണ്ടുപോയി. സ്വാദിഷ്ടമായ ആഹാരം... അവൾ തനിക്ക് നൽകിയത് എല്ലാം സ്വാദിഷ്ടമായിരുന്നല്ലോ.

അവൾ പാത്രങ്ങളെല്ലാം തിരിച്ച് അടുക്കളയിൽ വച്ചു... അവൻ സോഫയിരിക്കുകയായിരുന്നു. ടി.വി. ഓൺ ചെയ്തിരുന്നു. അവളുടെ ഭാവിയെക്കുറിച്ച് അവൾ വാ തോരാതെ സംസാരിച്ചിരുന്നു. സമയം മൂന്നുമണിയായിരിക്കുന്നു. വീട്ടിൽ ഉച്ചഭക്ഷണത്തിന് എത്താമെന്നു പറ‍ഞ്ഞതാണ്. ഇപ്പോൾ വീട്ടിൽ വലിയ സ്ട്രിക്ടല്ല.. അതുകൊണ്ട് അവർ വിഷമിക്കത്തുമില്ല.. അൽപസമയത്തിനകം പുറത്ത് ബെല്ലുകേട്ടു.. രണ്ടാളും ഞെട്ടി.. അവൾ പറഞ്ഞു കുഴപ്പമില്ല.. നീയവിടെ ഇരുന്നാൽ മതിയെന്ന്... അവൾ വാതിൽ പതിയെ തുറന്നു...

ജാഗ്രത തുടരുക.. ജീവന്റെ വിലയുള്ള ജാഗ്രത...



സസ്നേഹം ഷംസുദ്ധീൻ തോപ്പിൽ 14 02 2021


തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച 21 02 2021

6.2.21

നിഴൽവീണവഴികൾ ഭാഗം 112

 

എല്ലാവർക്കുമൊപ്പം ഭക്ഷണം കഴിച്ചു.. മുറ്റത്തു നല്ല തണലായിരുന്നു ഓരോരുത്തരായി അവിടേയ്ക്കെത്തി.. എല്ലാവരും ഓരോരോ കാര്യങ്ങൾ പറയുന്നു... തമാശകൾ പിണക്കങ്ങൾ... ആരേയും അസൂയപ്പെടുത്തുന്ന ഒത്തൊരുമയായിരുന്നു അവർക്ക്...

അടുത്ത ദിവസം രാവിലെ തന്നെ റഷീദ് ഹോസ്പിറ്റലിലേയ്ക്ക് പോയി. റിസൾട്ടുകൾ വന്നിരുന്നു. ഡോക്ടറുമായി വിശദമായി സംസാരിച്ചു. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ട്. വളരെ ശ്രദ്ധിക്കേണ്ട അവസ്ഥയാണിപ്പോൾ. ക്രിയാറ്റിൻ ലവൽ കൂടിയിരിക്കുന്നു. കൊളസ്ട്രോൾ അതിമായ ലവലിലെത്തിയിരിക്കുന്നു. ഹൃദയത്തിന്റെ പ്രവർത്തനത്തിനും ചില പ്രശ്നങ്ങളുണ്ട്. ഭയപ്പെടേണ്ടെന്നും എപ്പോഴും ആരേലും ഒപ്പമുണ്ടാകണമെന്നും ഡോക്ടർ റഷീദിനോട് പറഞ്ഞു.

റഷീദിന്റെ ഉള്ളിൽ വല്ലാത്ത ഒരു തീ പുകയാൻ തുടങ്ങിയിരുന്നു. വാപ്പ... അദ്ദേഹത്തിന്റെ ആയുസ് നീട്ടിക്കിട്ടണേ എന്നു പ്രാർത്ഥിച്ചു. ഡോക്ടറുടെ സംഭാഷണത്തിൽനിന്ന് ഒരു കാര്യം ഉറപ്പാണ്... വാർദ്ധക്യം ശരീരത്തിൽ പിടിമുറുക്കിയിരിക്കുന്നു. ശാരീരിക അവശതകൾ പെട്ടെന്ന് അനുഭവപ്പെടാത്തത് അദ്ദേഹം നല്ലൊരു അധ്വാനിയായിരുന്നതിനാലായിരിക്കണം. എന്നാലും പെട്ടെന്നുള്ള ഒരു മാറ്റം എപ്പോൾ വേണമെങ്കിലും ഉണ്ടാകാം.. അതിനുള്ള ജാഗ്രത വേണം.

റഷീദ് തിരികെയെത്തിയപ്പോൾ ഹമീദ് ചോദിച്ചു.

“ങ്ഹാ നീ വന്നോ... ഞാൻ പറഞ്ഞതല്ലേ.. എനിക്ക് കുഴപ്പമൊന്നുമില്ലെന്ന്...“

ഒരുനിമിഷം റഷീദ് ആശങ്കയിലായിരുന്നു...

“ശരിയാ വാപ്പാ.. വാപ്പായ്ക്ക് കുഴപ്പമൊന്നുമില്ല.. ചില ഗുളികൾ നിർത്താനും ചിലത് പുതുതായി തുടങ്ങാനും പറഞ്ഞിട്ടുണ്ട്... അത് മാത്രം ചെയ്താൽ മതി... പിന്നെ മുടങ്ങാതെ എല്ലാമാസവും ചെക്കപ്പിന് പോകണം.. അതിന് തടസ്സമുണ്ടാകരുതെന്ന് പ്രത്യേകം ഡോക്ടർ പറഞ്ഞിട്ടുണ്ട്..

“അത് ഞാൻ പോയ്ക്കൊള്ളാം..“

അപ്പോഴേയ്ക്കും ഫസൽ താഴേയ്ക്കെത്തിയിരുന്നു. അവൻ റിസൾട്ട് വാങ്ങി നോക്കി... റഷീദ് മുഖത്തേയ്ക്കും... ഫസലിന് കാര്യം പിടികിട്ടിയിരുന്നു. അത്യാവശ്യം കാര്യങ്ങളൊക്കെ മനസ്സിലാക്കാൻ ഫസലിനാവും.. ഒന്നുമല്ലെങ്കിലും ഒരു മെഡിക്കൽ സ്റ്റുഡന്റാകാൻ പോകയല്ലേ... റഷീദ് അവനെനോക്കി കണ്ണുകാണിച്ചു... അവന് മനസ്സിലായി താനിപ്പോൾ ഒന്നും പറയാൻ പാടില്ല എന്നാണ് അതിനർത്ഥമെന്ന്.

“ഉപ്പാ. ഉപ്പ...യ്ക്ക് എല്ലാം ഒക്കെയാണല്ലോ... 18 വയസ്സുചെന്ന ചെക്കന്റെ ആരോഗ്യം... അവന്റെയും ഉള്ളു കത്തുകയായിരുന്നു. റഷീദ് സഫിയയുടെ അടുത്തേയ്ക്ക് പോയി... അവളോട് രഹസ്യമായി കാര്യങ്ങൾ അതരിപ്പിച്ചു. ഉമ്മയോട് പറയാനാവില്ല.. അത് വലിയ പ്രശ്നമാവും.. സഫിയയാകുമ്പോൾ അവളുടെ മനസ്സിൽത്തന്നെയിരിക്കും. ഡോക്ടർ വളരെയധികം സൂക്ഷിക്കണമെന്നു പറഞ്ഞ കാര്യവും റഷീദ് പറഞ്ഞു...

ടെൻഷൻ നിറഞ്ഞ മണിക്കൂറുകൾ പെട്ടെന്ന് തന്നെ ഫസലിന്റെ ബുദ്ധിപരമായ നീക്കത്തിൽ ആഹ്ലാദഭരിതമായി... അവൻ എല്ലാവരോടും തമാശകൾ പറഞ്ഞു ചിരിച്ചു... റഷീദിന് ഭയമായിരുന്നു. ബുധൻ.. വ്യാഴം വെള്ളി.. വെള്ളിയാഴ്ച തിരികെപ്പോകണം... താനില്ലാത്തപ്പോൾ ഫസലുണ്ടായിരന്നിവിടെ. പക്ഷേ ഇപ്പോൾ അവന് ക്ലാസ്സ് തുടങ്ങാറായിരിക്കുന്നു. അങ്ങനെയാകുമ്പോൾ ഇവിടെ ആരുമില്ലാത്ത അവസ്ഥ... റഷീദിന് ഓർത്തിട്ട് ഒരെത്തും പിടിയും കിട്ടുന്നില്ല.. എന്തായാലും വിഷ്ണുവിന്റെ സേവനം എപ്പോഴുമുണ്ടാകുമല്ലോ.. അവനോട് കാര്യങ്ങളെക്കുറിച്ചൊന്നു സൂചിപ്പിക്കാം.

വൈകുന്നേരം വിഷ്ണുവിനോട് റഷീദ് കാര്യങ്ങളൊക്കെ അവതരിപ്പിച്ചു. ഒരു ശ്രദ്ധ വാപ്പയുടെ കാര്യത്തിലുണ്ടാകണമെന്നും.. ആരോടും ഇക്കാര്യം പറയരുതെന്നും റഷീദ് പറഞ്ഞു... ഉച്ചഭക്ഷണവും കഴിഞ്ഞ് എല്ലാവരും വിശ്രമത്തിനായി പോയി... ഫസൽ ഹാളിലിരുന്ന് അന്നത്തെ പത്രം വായിക്കുകയായിരുന്നു. അപ്രതീക്ഷിതമായി ഫോൺ ബെല്ലടിച്ചു. അവൻ ചെന്ന് ഫോണെടുത്തു... അപ്പുറത്ത് ഒരു സ്ത്രീശബ്ദം..

“ഹലോ ആരാണ്...“

“ഫസലാണോ...?“

“അതേ...?“

“ഇത് ഞാനാ... സ്മിത...“

അവൻ ചുറ്റുമൊന്ന് നോക്കി.. ആരേലും തന്നെ ശ്രദ്ധിക്കുന്നോ എന്നറിയാൻ... ഇല്ല അവിടെങ്ങും ആരുമില്ല..

“പിന്നെ വിളിക്കണമെന്ന് കരുതിയതല്ല. ഒരു കാര്യം പറയാനുണ്ടായിരുന്നു. നാളെ ഫ്രീയാണോ...?“

“ആണല്ലോ...“

“എന്നാൽ നീ എന്റെ വീട്ടിലേക്ക് പോരേ...“

“അങ്ങോട്ടുള്ള വഴി..“

അവൾ വിശദമായി പോകേണ്ട വഴി പറഞ്ഞുകൊടുത്തു... അവന്റെ മനസ്സിൽ ഒരു പെരുമ്പറകൊട്ടുകയായിരുന്നു.

“എന്താ ഇത്ര അത്യാവശ്യമായി കാണണമെന്ന് പറഞ്ഞത്...“

“അതേ.. എന്റെ ചേട്ടൻ കാനഡയിലാണെന്നറിയാമല്ലോ.. എനിക്കവിടെ പോകാനൊരു അവസരം കിട്ടി... തൽക്കാലം അവിടെത്തിയതിനു ശേഷം ജോലിക്കു ശ്രമിക്കാം... പഠിച്ചത് നഴ്സിംഗാണല്ലോ... സിനിമാ മോഹമാണ് എന്നെ ഇവിടെ എത്തിച്ചത്...“

“അതെനിക്കറിയാം. എന്നാ പോകുന്നത്..“

“അടുത്ത ഞായറാഴ്ച... നീ എന്തായാലും വരണം.. ഒരു പക്ഷേ കാനഡയിലേയ്ക്ക് പോയിക്കഴിഞ്ഞാൽ നമുക്ക് കാണാനൊരു അവസരം അടുത്തെങ്ങുമുണ്ടാകുമെന്ന് തോന്നുന്നില്ല...“

“ശരി. ഞാൻ. എത്താം..“ അവൻ ഫോൺ കട്ട് ചെയ്തു...

എം.എസ്.സി. നഴ്സിംഗ് നല്ല മാർക്കോടുകൂടി പാസ്സായതാ.. പഠിക്കുമ്പോഴേ അഭിനയമോഹം... ചെറു വേഷങ്ങൾ ചെയ്തിട്ടുണ്ട്. അപ്രതീക്ഷിതമായി ഒരു ചതിക്കുഴിയിൽ വീണു.. മോഹങ്ങളുടെ ചിറകറ്റു വീണത് വൈകിയാണറിഞ്ഞത്... ഇപ്പോൾ അവൾ തിരിച്ചുവരവിന്റെ പാതയിലാണ്... തനിക്ക് പറ്റിയ തൊഴിൽ നഴ്സിംഗ് തന്നെയെന്ന് അവൾക്ക് ബോധ്യമായിരിക്കുന്നു. ജേഷ്ഠനും ഭാര്യയും അവിടായതുകാരണം അവിടെ വേറേ പ്രശ്നങ്ങളൊന്നുമില്ല..

അവന്റെ മനസ്സൊന്നു ശാന്തമായി.. നാളെ എന്തായാലും വീട്ടിൽ പോകണം... അവരുടെ അപ്പനേയും അമ്മയേയും പരിചയപ്പെടാമല്ലോ... താൻ ആഗ്രഹിച്ചു കീഴ്പ്പെടുത്തിയ യുവതിയാണവൾ... ആരായാലും  മോഹിക്കുന്ന സൗന്ദര്യമായിരുന്നു അവൾക്ക്. ഇന്ന് സിനിമയിലുള്ള ഏതു നായികയെക്കാളും സുന്ദരി.. പക്ഷേ ഭാഗ്യം തുണച്ചില്ല... അവരുടെ പോക്ക് ഡയറക്ടർക്ക് വലിയൊരു അടിയായിരിക്കും. ഫ്രണ്ട് ഓഫീസിലെ ഒരു അഴക് അവരായിരുന്നു... അപ്രതീക്ഷിതമായി ലഭിച്ച ഭാഗ്യം... തന്റെ പുരുഷത്വം അവളുടെ അഴിഞ്ഞാടിയത് അവൻ ഓർത്തെടുത്തു. അവളുടെ ശീൽക്കാരശബ്ദം അവളെക്കുറിച്ച് ഓർക്കുമ്പോഴെല്ലാം തന്റെ ചെവിയിൽ മുഴങ്ങും... ങ്ഹാ രക്ഷപ്പെടട്ടെ... ഇവിടെ നിന്നാൽ അവർ ഇനിയും ട്രാക്ക് മാറി സഞ്ചരിക്കും.. അവസാനം ആർക്കും വേണ്ടാത്ത രീതിയിലാകുമ്പോൾ വലിച്ചെറിയും, കറിവേപ്പിലപോലെ...

അവന്റെ ചിന്തകൾക്ക് വിരാമമിട്ടുകൊണ്ട് സഫിയയുടെ വരവ്...

“എന്താടാ നീ ചിന്തിച്ചിരിക്കുന്നത്. “

“ഒന്നുമില്ലുമ്മാ...“

“ശരി... നാളെ നിനക്ക് വല്ലിടത്തും പോകണോ..“

“വേണം.. ഉമ്മാ.. കുറച്ച് പുസതകങ്ങൾ വാങ്ങണം.. സിറ്റിയിലേയ്ക്കാ...“

അഭിമന്യുവും ഭാര്യയും തിരികെപ്പോകാനുള്ള തയ്യാറെടുപ്പു തുടങ്ങിയിരുന്നു. ഓരോന്നു പായ്ക്ക്ചെയ്യുന്നു. റഷീദ് കൂടെക്കൂടെ വരുന്നതുകാരണം പ്രത്യേകിച്ച് തയ്യാറെടുപ്പുകളൊന്നും വേണ്ടല്ലോ. ഇന്നുവൈകുന്നേരം അവരുടെ വീട്ടിൽ നിന്നും ആൾക്കാർ എത്തുമെന്നറിയിച്ചിരുന്നു. അവന്റെ ഭാര്യയും നല്ല സഹകരണമുള്ള കുട്ടിയാണ്. എല്ലാവർക്കുമൊപ്പം അവളും രാവിലെ അടുക്കളജോലിക്കായെത്തും. സഫിയ നിർബ്ബന്ധിച്ച് തിരികെപറഞ്ഞുവിടും. സ്നേഹപൂർവ്വമുള്ള പറച്ചിലിൽ അവൾ അതനുസരിക്കും. അഭിമന്യുവിനെ സംബന്ധിച്ച് ഒരുപുതു ജീവിതമാണ് ലഭിച്ചിരിക്കുന്നത്. നഷ്ടപ്പെട്ടു എന്നു കരുതിയിടത്തുനിന്നും പുതിയൊരു തുടക്കം... ഇപ്പോൾ ബന്ധുക്കളിൽ പലരേയും കണ്ടെത്താനും സാധിച്ചു. കുടുംബവീട് വീണ്ടെടുക്കാൻ സാധിച്ചതുതന്നെ ഒരു വലിയ സന്തോഷം നൽകുന്നതായിരുന്നു. എല്ലാറ്റിനോടും റഷീദിനോട് കടപ്പെട്ടിരിക്കുന്നു.

ദുബായിൽ അൻവർ തന്റെ കഴിവു മുഴുവൻ ബിസിനസ്സിൽപ്രദർശിപ്പിച്ചുകൊണ്ടിരുന്നു. റഷീദിനേക്കാൾ ബിസിസ്സ് മെന്റാലിറ്റിയുള്ളവനാണ് അൻവർ.. അടുത്തൊരു മാളിൽ റസ്റ്റാറന്റ് തുടങ്ങാനുള്ള പ്രാരംഭ ചർച്ചകൾ ആരംഭിച്ചിട്ടാണ് റഷീദും അഭിമന്യുവും നാട്ടിലേയ്ക്ക് തിരിച്ചത്. അതിന്റെ തുടർ ചർച്ചകൾ അൻവർ തന്നെ ഏറ്റെടുത്തിരുന്നു. അതിന് ഫലമുണ്ടായി. അവിടെ റസ്റ്റാറന്റ് തുടങ്ങാനുള്ള അനുവാദം കിട്ടിയിരിക്കുന്നു. ആ കുടുംബത്തിന് അതും ഒരു ആഹ്ലാദത്തിന് വകനൽകുന്നതായിരുന്നു. സ്ഥലം പോയി കാണുകയും അതിനുള്ള അഡ്വാൻസ് നൽകുകയും ചെയ്തത് റഷീദ് തന്നെ. മറ്റു കാര്യങ്ങളൊക്കെ റഷീദും അഭിമന്യുവും എത്തിയിട്ട് ചെയ്യാമെന്നുള്ള തീരുമാനത്തിലായിരുന്നു. അൻവർ വളരെ കുറഞ്ഞ കാലംകൊണ്ട് വലിയൊരുസുഹൃത് വലയം ഉണ്ടാക്കിയിരുന്നു. വിവിധ ഭാഷക്കാരും ദേശക്കാരും... രാത്രി ജോലി കഴിഞ്ഞ് വളരെ വൈകിയാണ് ഫ്ലാറ്റിലേയ്ക്ക് പോകുന്നത്. നാദിറയെ കൊണ്ടുവരാൻ അൻവറിനോട് റഷീദ് പറഞ്ഞെങ്കിലും അൻവറിന് അതിൽ താൽപര്യമില്ല. ഒരിക്കൽ തന്റെ ജീവിതത്തിന്റെ ഗതിമാറ്റി വിട്ടവളാണ്. ഇവിടെയെത്തി ഇവിടുത്തെ സൗകര്യങ്ങൾ കണ്ടുകഴിയുമ്പോൾ അവളിൽ ഇനിയും മാറ്റങ്ങളുണ്ടാകാം. അത് തന്റെ കുടുംബത്തിന്റെ ഭദ്രതയെത്തെന്നെ ബാധിക്കും.. അതു കാരണം അൻവർ അതിനു തുനിയുന്നില്ല.

സഫിയയുടെ വീടിന്റെ തറ പണി തുടങ്ങിയിരുന്നു. കോൺട്രാക്ട് കൊടുത്തിരിക്കുന്നതിനാൽ വലിയ ടെൻഷനില്ല. എല്ലാം അവർ തന്നെ നോക്കിക്കൊള്ളും. സഫിയയും വലിയ സന്തോഷത്തിലാണ്. സ്വന്തമായൊരുവീടെന്ന സ്വപ്നം സാക്ഷാത്കരിക്കാൻ പോകുന്നു. വീടുവച്ചുവെന്നു കരുതി താൻ അവിടെ താമസിക്കാനൊന്നും പോകുന്നില്ലെന്ന് നേരത്തേ വ്യക്തമാക്കിയതാണ്. അതവിടെ കിടക്കട്ടെ.. വാപ്പയേയും കുടുംബക്കാരെയും വിട്ട് താനെങ്ങോട്ടെയ്ക്കുമില്ലെന്ന് അവൾ തീരുമാനിച്ചിരുന്നു. അവൾകൂടി പോയാൽ പിന്നെ ഇവിടാര്. വളരെ ദുരെയല്ലല്ലോ.. വിളിച്ചാൽ വിളികേൾക്കുന്നിടത്തുതന്നെ. അയൽപക്കക്കാരുമായൊക്കെ അവർ നല്ല ബന്ധത്തിലായിരുന്നു. ആരു സഹായം ചോദിച്ചുവന്നാലും ഹമീദ് അവരെ സഹായിക്കുമായിരുന്നു. അതിൽ ജാതിയോ മതമോ നോക്കാറില്ല. അതു തന്നെയാണ് ഹമീദന്റെ പ്രത്യേകത.

സ്റ്റീഫന്റെ കുടുംബവും വളരെ സന്തോഷത്തിലായിരുന്നു. ആദ്യം വിവാഹത്തിന് എതിർത്തെങ്കിലും പയ്യന്റെ സ്വഭാവം അവർക്കെല്ലാം ഇഷ്ടപ്പെട്ടിരുന്നു. അടുത്ത ബന്ധുവീടുകളിലൊക്കെ പോയി ആ ബന്ധങ്ങൾ കുറച്ചുകൂടി ഊട്ടിയുറപ്പിച്ചു. വർഷങ്ങളോളം സഹകരിക്കാതിരുന്ന അവരെയെല്ലാം കൂട്ടിയോജിപ്പിക്കാൻ അവൻ തന്നെയാണ് മുൻകൈയ്യെടുത്തത്. ഇനി ഇളയ ആളും വളർന്നു വരുന്നു. അവളുടെ പഠിത്തം കഴിഞ്ഞ് ഒരു ജോലിയായിട്ടു മതി വിവാഹമെന്നാണ് അവൾ പറയുന്നത്. അങ്ങോട്ടു ചോദിച്ചില്ലെങ്കിലും അവളതൊക്കെ അവരോട് പറയാറുണ്ട്. ദീർഘവീക്ഷണം കുറച്ചു കൂടുതലുള്ള സ്വഭാവമാണ്.  പഠനത്തിൽ നല്ല മികവുമുണ്ട്.

ഫസലിന് ഐഷുവുമായുള്ള ബന്ധം വളരെ ദൃഢമായി വളർന്നുകൊണ്ടിരിക്കന്നു. രണ്ടുപേരുടെയും വീട്ടുകാർക്ക് ഇക്കാര്യങ്ങളൊക്കെ അറിയാം. പക്ഷെ ഇപ്പോൾ ആരും ഇക്കാര്യങ്ങൾ അവരോട് ചോദിക്കാറില്ല. കുട്ടികളല്ലേ അവരുടെ പടിത്തമൊക്കെ കഴിയട്ടെ.. കരിയറിൽ എന്തുവേണമെന്ന് തീരുമാനിക്കാനുള്ള പക്വതയൊക്കെയായല്ലോ. അവരെ സംബന്ധിച്ച് അടുത്തൊരു അഞ്ചു വർഷങ്ങൾ വളരെ നിർണ്ണായകമാണ്. അതു കഴിഞ്ഞുമാത്രമേ വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നുള്ളൂ. അതു കഴിഞ്ഞ് പിജി ചെയ്യണമെന്നാണ് ഫസലിന് ആഗ്രഹം.. പക്ഷേ ഐഷു പറയുന്നത് വിവാഹംകഴിഞ്ഞ് പിജിക്ക് പോയാൽ മതിയെന്നുമാണ്. അതൊരു തർക്കവിഷയമായി ഇപ്പോഴുംതുടരുന്നു.

ഇടയ്ക്ക് ഡോ ഗോപി വിളിക്കാറുണ്ട്. കാര്യങ്ങൾ അന്വേഷിക്കും. വേണ്ട നിദ്ദേശങ്ങൾ നൽകും. കഴിഞ്ഞ ആഴ്ചയിൽ ചില പുസ്തകങ്ങൾ അവന് കൊറിയർ ചെയ്തിരുന്നു. പഠിക്കൻ ധാരാളമുണ്ട്. കിട്ടുന്ന പുസ്തകങ്ങൾ അവൻ വായിച്ചുപഠിക്കാൻ ശ്രമിക്കുന്നുമുണ്ട്. അറിയാതെ കിടന്ന പല അറിവുകളും അവനിൽ എത്തപ്പെടുന്നത് അങ്ങനെയൊക്കെയാണ്. മനുഷ്യശരീരത്തിൽ രഹസ്യങ്ങൾ അറിയുക... അതാണ് ഒരു മികച്ച ഡോക്ടറുടെ കഴിവ്.. അതിനുള്ള പ്രാപ്തി ഫസലിനുണ്ടെന്ന് അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു. ഉപ്പയുടെ റിസൾട്ടിന്റെ കാര്യം അദ്ദേഹവുമായി ഡിസ്കസ് ചെയ്തിരുന്നു. ഡോക്ടർ പറഞ്ഞതുതന്നെയാണ് അദ്ദേഹവും പറഞ്ഞത്.. വളരെ സൂക്ഷിക്കേണ്ടിയിരിക്കുന്നു. കൃത്യമായ ചെക്കപ്പ്. അതു മുടങ്ങാൻ പാടില്ല.

റഷീദിന് വാപ്പയുടെ കാര്യത്തിൽ വളരെ ഉൽക്കണ്ടയുണ്ട്. വാപ്പയുടെ അസുഖവിവവരം വാപ്പയോട് പറഞ്ഞിട്ടില്ല. വെറുതേ എന്തിന് ടെൻഷനടിപ്പിക്കുന്നേ... ജീവിതത്തിൽ ദുഃഖങ്ങൾ മാത്രം അനുഭവിച്ച മനുഷ്യൻ സന്തോഷം ലഭിച്ചിട്ട് കുറച്ചു നാളുകളായിട്ടേയുള്ളൂ.. അപ്പോഴേയ്ക്കും അവശതയിലേയ്ക്ക് നീങ്ങുന്നു. ഉമ്മയ്ക്കും വാർദ്ധക്യം കടന്നുകൂടിയിരുന്നു. നടക്കാനും മറ്റുമെല്ലാം ബുദ്ധിമുട്ടുകളുണ്ട്. വീട്ടിൽ എല്ലാവരുമുള്ളതിനാൽ വലിയ പ്രശ്നങ്ങളില്ലാതെ കടന്നുപോകുന്നു.

വൈകുന്നേരം ചായകുടി സമയത്ത് എല്ലാവരും ഒത്തുകൂടി. നാളെക്കഴിഞ്ഞ് അവർക്ക് പോകണം.. എല്ലാവർക്കും മനസ്സിന് വിഷമമുണ്ട്. പക്ഷേ ജീവിതമാണ്. അവിടെ ഇഷ്ടങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകാൻ പലപ്പോഴും കഴിയാറില്ല... ഇത്രയും ദിവസം എങ്ങനെപോയെന്നറിയില്ല. എല്ലാവരേയും സംബന്ധിച്ച് സന്തോഷത്തിന്റെ ദിനങ്ങളായിരുന്നു. ഈ വിട്ടിൽ മൂന്നു വിവാഹങ്ങൾ നടന്നെങ്കിലും ആഹ്ലാദത്തോടെ നടന്ന വിവാഹമായിരുന്നു അഭിമന്യുവിന്റെത്. അതൊക്കെ പടച്ചോന്റെ ഓരോ തീരുമാനങ്ങളാണെന്നാണ് ഹമീദിക്ക പറയുന്നത്.

വൈകുന്നേരംത്തോടെ അഭിമന്യുവിന്റെ ഭാര്യയുടെ അച്ഛനും അമ്മും സഹോദരിയുമെത്തിയിരുന്നു. അവർക്ക് യാത്ര കുറച്ച് ദുഷ്ക്കരമാണ് അവർ ഇവരെ യാത്രയാക്കിയിട്ടേ തിരികെ പോകുന്നുള്ളൂ. അവർക്കു താമസിക്കാനുള്ള സൗകര്യവും ഒരുക്കിയിരുന്നു. ഹമീദിന്റെ വീട്ടിൽ ആർക്കും സ്വന്തം വീടുപോലെ കയറിവരാനുള്ള സ്വാതന്ത്ര്യമുണ്ട്. തങ്ങളുടെ മകളെ നല്ലൊരു കുടുംബത്തിലേയ്ക്കയച്ച സന്തോഷം അവർക്കുമുണ്ട്. അനുജത്തിയുടെ ഭർത്താവ് ആസ്ട്രേലിയയിലാണ്... വിവാഹത്തിനായി അവൾ മാത്രമാണ് എത്തിയത്. രണ്ട് കുട്ടികൾ പരീക്ഷാ സമയമായതിനാൽ അവരെ കൊണ്ടുവരാനായില്ല... അടുത്ത ആഴ്ച തിരികെപ്പോകും.. ഇനി അടുത്ത വരവിന് ഒത്തുകൂടാമെന്നാണ് തീരുമാനം. അവൾക്ക് ഒരു സഹോദരനുമുണ്ട്. തമിഴ്നാട്ടിൽ സെറ്റിൽ ചെയ്തിരിക്കുന്നു. റയിൽവേയിൽവലിയ ഉദ്യോഗസ്ഥനാണ്. നല്ല സ്നേഹമുള്ള മനുഷ്യൻ. വിവാഹം കഴിഞ്ഞ് തിരികെപ്പോയി.. കാരണം വളരെ ഉത്തരവാദിത്വമുള്ള പൊസിഷനിലിരിക്കുന്ന ആളാണ്. കുടുംബസമേതം അവിടെത്തന്നെ... അവരുംകൂടി എത്തിക്കഴിഞ്ഞപ്പോൾ ഒരഘോഷത്തിന്റെ പ്രതീതിയായി. ഫസലും എല്ലാറ്റിനും സഹായിയായി കൂടെയുണ്ട്. രാത്രി നല്ലൊരു ഡിന്നറിനുള്ള ഒരുക്കം തുടങ്ങിയിരുന്നു.

ആഹ്ലാദത്തിനിടയിൽ പലപ്പോഴും ജാഗ്രത മറന്നുപോകുന്നു. അതിന്റെ ഫലമാണ് ഇന്നുകാണുന്ന കോവിഡിന്റെ വർദ്ധന.. പല രാജ്യങ്ങളും വീണ്ടും അടച്ചിടലിലേയ്ക്ക് പോകുന്നു. വീണ്ടുമൊരു അടച്ചിടൽ നമുക്കു ചിന്തിക്കാനാവില്ല.. സ്വയം സുരക്ഷ ഒരുക്കുക.. ഓരോരുത്തരും ആരോഗ്യപ്രവർത്തകരുടെ നിർദ്ദേശങ്ങൾ പാലിക്കുക.. ഒരുമിച്ചു നിന്നാൽ സാമൂഹിക അകലം പാലിച്ച് നമുക്ക് ഇവനെ തുരത്താം....




 

സസ്നേഹം നിങ്ങളുടെ സ്വന്തം ഷംസുദ്ധീൻ തോപ്പിൽ 07 02 2021

 

തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച 14 02 2021