17.10.21

നിഴൽവീണവഴികൾ ഭാഗം 148

 

മൂന്ന് വർഷത്തിൽ അധികമായി മുഖ പുസ്തകത്തിൽ പ്രസിദ്ധീകരിച്ചു കൊണ്ടിരുന്ന ഈ നോവൽ എന്റെ സ്വപ്ന സാക്ഷാൽക്കാരത്തിന് സമയമായിരിക്കുന്നു ഈ നോവൽ പ്രസിദ്ധീകരിക്കാൻ തായ്യാറായി ഒരു പബ്ലിഷർ എത്തിയിരിക്കുന്നു ഇത്രയും വർഷങ്ങൾ എന്റെ ജീവിത അനുഭവങ്ങൾക്കൊപ്പം കൂടെ നിന്ന് പ്രോൽസായിപ്പിച്ച എന്റെ പ്രിയ മിത്രങ്ങൾക്ക് നന്ദി പ്രശസ്തനായ ഒരു സാഹിത്ത്യ കാരന്റെ അവതാരികയോടുകൂടി ഈ പുസ്തകം നിങ്ങളുടെ കൈകളിലേക്ക് എത്തും ഇതുവരെ എന്നോടും ഈ കഥാപത്രങ്ങളോടും കാണിച്ച സ്നേഹത്തിന് നന്ദി 148 ആഴ്ച്ചകളിലൂടെ പ്രതിപാദിച്ചത് ഒരു പുരുഷായുസ്സിന്റെ പകുതിയാണ് ഇനി നിങ്ങളുടെ കൈകളിൽ ഈ പുസ്തകം പ്രിന്റഡ് കോപ്പി യായിട്ടായിരിക്കും എത്തുക കഥയുടെ ബാക്കി ഭാഗങ്ങൾ പബ്ലിഷറുടെ അഭിപ്രായത്തെ മാനിച്ചു കൊണ്ട് തുടർന്നു മുഖ പുസ്തകത്തിൽ പ്രസിദ്ധീകരിക്കുന്നതല്ല വികാര നിർഭരമായ കഥാസന്ദർഭങ്ങളും  വേദന ഉളവാക്കുന്ന വേർപാടുകളും ഈ കഥയുടെ അവസാന ഭാഗങ്ങളിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു നിർത്തുവാൻ ആഗ്രഹമില്ലങ്കിലും നിങ്ങളുടെ മൗനാനുവാദത്തോടെ നിങ്ങളുടെ ഓരോ ലൈകിലൂടെയും കമാന്റിലൂടെയും പ്രകടിപ്പിക്കുക ഫസലിന്റെ ജീവിതത്തിൽ ഇനി എന്ത് സംഭവിക്കും? ഹമീദ് ഒരു വേദനയായി മാറുമോ? വിശ്വസിച്ചു കൂടെ കൂടിയവർ ചതിക്കുമോ? കെട്ടി ഉയർത്തിയ മനക്കോട്ടകൾ തകർന്നു വീഴുമോ? വിദൂരത്തിലല്ല കഥയുടെ അന്ത്യം.... നന്ദി നന്ദി നന്ദി പുസ്തകം ഇറങ്ങുമ്പോൾ എല്ലാവരെയും അറീക്കാം എല്ലാവരും വാങ്ങി വായിക്കുമെന്ന പ്രതീക്ഷയോടെ സസ്നേഹം നിങ്ങളുടെ സ്വന്തം ഷംസുദ്ധീൻ തോപ്പിൽ 10 07 2021

 

ഉച്ചവരെ അവരവിടെ കഴിച്ചുകൂട്ടി. ജീവനക്കാർക്ക് ലഞ്ചിനുള്ള സമയത്ത് അവർ അവിടെനിന്നുമിറങ്ങി.. കമ്പനിയിൽ കാന്റീനുണ്ട്. അവർക്കെല്ലാം അവിടെയാണ് ഭക്ഷണം.. അമ്മായി വീട്ടിൽ ഭക്ഷണം തയ്യാറാക്കിയിരുന്നതിനാൽ അവിടെ പോയി കഴിക്കാൻ തീരുമാനിച്ചു. അവർ കമ്പനിയിൽ നിന്നും നേരേ വീട്ടിലേയ്ക്ക്.. അവിടെ തീൻമേശയിൽ എല്ലാം തയ്യാറാക്കി വച്ചിരുന്നു. ഒന്നു ഫ്രഷായി അവരെത്തി.. നല്ല രുചികരമായ മട്ടൻ ബിരിയാണി കൂടെ ബീഫ് റോസ്റ്റ്.. മറ്റ് എല്ലാവിഭവങ്ങളുമുണ്ട്. അവർ സംസാരിച്ചും പറഞ്ഞുമിരുന്ന് ഭക്ഷണം കഴിച്ചു.

വൈകുന്നേരം അമ്മായിയുമായി അവർ പുറത്തിറങ്ങി... ബീച്ചാണ് ലക്ഷ്യം.. കാല് വയ്യാതായതിനുശേഷം പുറത്തിറങ്ങിയിരുന്നില്ല.. അവർ നിർബന്ധിച്ചപ്പോൾ അവരോടൊപ്പം കൂടി... ഏറെ നാളുകളായിരിക്കുന്നു ഇങ്ങോട്ടൊക്കെ വന്നിട്ട്. കമ്പനിയുടെ ആവശ്യങ്ങൾക്കുപോലും ഇപ്പോൾ പോകാറില്ല. സഹോദരന്റെ മകളുള്ളതുകാരണം അവളെല്ലാം ചെയ്യുമല്ലോ.

അവർ തമാശകൾ പറഞ്ഞു ചിരിച്ച് നേരേ ബീച്ചിലേയ്ക്ക്. വൈകുന്നേരം നല്ല തിരക്കുണ്ടായിരുന്നു. അവർ ഒഴിഞ്ഞ ഒരിടത്തായി സീറ്റ് കണ്ടെത്തി.. കടലിന് അഭിമുഖമായി ഇരുന്നു. ധാരാളം ആൾക്കാർ വന്നുപോകുന്നുണ്ടായിരുന്നു. അമ്മായിയും വളരെ സന്തോഷത്തിലായിരുന്നു. അവർ പഴയ ഓരോ കാര്യങ്ങളും പറഞ്ഞിരുന്നു.

റഷീദ് വളരെ തിരക്കിലായിരുന്നു. പല ആഘോഷങ്ങളും നടക്കുന്നു. അതിന്റെ തിരക്ക്. പുതുതായി ബ്രാഞ്ച് അടുത്തെങ്ങും തുടങ്ങേണ്ടതില്ലെന്നതാണ് തീരുമാനം. കാരണം എല്ലായിടത്തും ശ്രദ്ധിക്കാനാവില്ല.. അതു മാത്രമല്ല കൂടുതൽ വളരുമ്പോൾ ശത്രുക്കളുടെ എണ്ണവും കൂടും. അത് മനസ്സിലാക്കി അവർ അങ്ങനെയൊരു തീരുമാനത്തിലെത്തി. അഭിമന്യു രാപകലില്ലാതെ അദ്ധ്വാനം തന്നെ... ഭാര്യയ്ക്ക് ഈ മാസം ഡേറ്റാണ്. അതുപോലും അവൻ പലപ്പോഴും മറന്നുപോകും.. വളരെ നിർബന്ധിച്ചാണ് വീട്ടിൽ പറഞ്ഞയയ്ക്കുന്നത്. സ്റ്റീഫന്റെ മകൾക്ക് ആറാം മാസമാണ്. അവളും ജോലിക്ക് പോകുന്നുണ്ട്. രണ്ടാളും അടുത്തടുത്ത ഫ്ലാറ്റുകളിലായതിനാൽ വലിയ ബുദ്ധിമുട്ടാർക്കുമില്ല. പ്രസവം അവർ ജോലിചെയ്യുന്ന ഹോസ്പിറ്റലിൽ തന്നെയാണ് അതുകൊണ്ട് അക്കാര്യത്തിൽ ടെൻഷനുമില്ല. അൻവറിനോട് കുറച്ചുകൂടി നാൾ നാട്ടിൽ നിൽക്കാനാണ് റഷീദ് പറഞ്ഞിരിക്കുന്നത്. അവൻ വളരെ നാളുകൾക്കുശേഷമാണല്ലോ നാട്ടിലേയ്ക്ക് പോയത്. അതു മാത്രമല്ല ഒരു വീടുവയ്ക്കാനുള്ള സംവിധാനം നോക്കാനും അൻവറിനോട് പറഞ്ഞിരുന്നു. സഫിയയുടെ വീടിനടുത്തുതന്നെ ഒരു നല്ല പുരയിടം നോക്കിയിരിക്കുകയാണ്. അത് വാങ്ങാനുള്ള പരിപാടികളും നടക്കുന്നു. മിക്കവാറും അടുത്തയാഴ്ച എഗ്രിമെന്റ് നടക്കും.

അൻവർ ഇപ്പോൾ വീട് വേണ്ടെന്ന് പറഞ്ഞെങ്കിലും റഷീദ് സമ്മതിച്ചില്ല. എല്ലാവരും ഒരു സ്ഥലത്തുതന്നെ വേണമെന്ന റഷീദിന്റെ നിർബന്ധം. പുറത്തിറങ്ങിനിന്നാൽ എല്ലാവർക്കും പരസ്പരം കാണണം. അൻവറിന്റെ ഭാര്യയുടെ വീട് അവർക്കുള്ളതാണ്. എന്നാലും അൻവറിന് സ്വന്തമായൊരു വീടുവേണമല്ലോ... അൻവർ തിരികെ നാട്ടിലെത്തിയതിനുശേഷം പുരയിടം രജിസ്റ്റർ ചെയ്യാനുള്ള പരിപാടിയാണ്. വീടിന്റെ പ്ലാനിനായി പ്രത്യേകിച്ച് നോക്കേണ്ടതില്ല. കാരണം സഫിയയുടെ വീട് എല്ലാവർക്കും ഇഷ്ടപ്പെട്ടു. അതുപോലെ മതിയെന്നാണ് അൻവറിന്റെയും നാദിറയുടെയും അഭിപ്രായം... അൽപസ്വൽപ്പം മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. പുരയിടത്തിന്റെ വീതിയ്ക്കും നീളത്തിനും അനുസരിച്ച് ചില മാറ്റങ്ങൾ..

അഭിമന്യുവിനും നാട്ടിൽ തന്നെയാണ് സെറ്റിൽ ചെയ്യാൻ ആഗ്രഹം അവനും അതിനടുത്തായി ഒരു പുരയിടം വാങ്ങണമെന്നുള്ള ആഗ്രഹമാണ്. എന്നും ഗൾഫ് നിലനിൽക്കില്ലല്ലോ... നാട്ടിൽ ഒരു ആസ്ഥാനമുണ്ടെങ്കിലും സ്വന്തമായി ഒരിടം ആവശ്യമാണല്ലോ... കുടുംബവക കൈയ്യിലെത്തിയെങ്കിലും തന്നെ അറിയാവുന്നവർ അവിടെ കുറവാണ്. അവന്റെ ഭാര്യയ്ക്ക് ഇഷ്ടം റഷീദിന്റെ സ്ഥലംതന്നെയാണ്...

ഫസലിന്റെ ക്ലാസ്സുകൾ മുറയ്ക്കു നടന്നുപോകുന്നു. പഠിയ്ക്കാൻ ധാരാളമുണ്ട്. സംശയങ്ങൾ റൂംമേറ്റിനോട് ചോദിച്ച് മനസ്സിലാക്കാറുണ്ട്. എപ്പോഴും അവരൊരുമിച്ചാണ് യാത്ര. ഇനി രണ്ടു മാസം കഴിഞ്ഞിട്ടേ നാട്ടിലേയ്ക്കുള്ളൂവെന്ന് പറഞ്ഞിട്ടുണ്ട്. വീക്കെന്റിൽ അമ്മായിയുടെ വീട്ടിലെത്തണമെന്ന് നിർദ്ദേശം വച്ചിരിക്കുകയാണ്. സഫിയയും അതിനു സമ്മതം മൂളി. ഹോസ്റ്റൽ ഫുഡ് കഴിച്ച അവന് അതൊരു മാറ്റമാവുമെന്നാണ് അമ്മായിയുടെ പക്ഷം. അതുമാത്രമല്ല അവർക്കുമൊരു കൂട്ടാകുമല്ലോ.

അൻവർ രണ്ടുദിവസം കൂടി അവിടെ തങ്ങി.. അമ്മായിക്ക് വളരെ സന്തോഷമായിരുന്നു. വ്യാഴാഴ്ച അവർ അവിടെനിന്ന് യാത്രപറഞ്ഞു പിരിഞ്ഞു. അന്നുതന്നെ മെഹറുബ അവിടെത്തിയിരുന്നു അവരൊരുമിച്ച് ഉച്ചഭക്ഷണം കഴിച്ചാണ് യാത്ര ആരംഭിച്ചത്. അമ്മായിയ്ക്ക് പിരിയുമ്പോൾ എല്ലായ്പ്പോഴും ഉള്ളതുപോലെ വിഷമമായിരുന്നു. പോകുന്നതിനു മുന്നെ ഒരു പ്രാവശ്യം കൂടി വരാമെന്നേറ്റ് അൻവറും കുടുംബവും യാത്ര തിരിച്ചു.

മെഹറുബ ഇത്തവണ തിരികെവന്നപ്പോൾ വളരെ സന്തോഷവതിയായിരുന്നു. അവളുടെ സന്തോഷം അമ്മായിക്കും വളരെ സന്തോഷം നൽകി. അവർ ഓരോ കാര്യങ്ങളും സംസാരിച്ചിരുന്നു. നാളെ ഓഫീസിൽ ചെയ്യേണ്ട കാര്യങ്ങളും പരിഹരിക്കേണ്ട പ്രശ്നങ്ങളും ചർച്ചാവിഷയമായി... മുകളിൽ ഫസലിനായി ഒര മുറി ഒഴിച്ചിട്ടിരുന്നു. അവൻ ആഴ്ചയിൽ ഒരു ദിവസം വന്ന് സ്റ്റേ ചെയ്യണമെന്നാണ് അമ്മായിയുടെ ഓർഡർ.

ശനിയാഴ്ച വൈകുന്നേരം ഫസൽ അമ്മായിയുടെ വീട്ടിലെത്തി. തന്റെ ഇപ്പോഴത്തെ സന്തതസഹചാരിയായ ബാഗും തോളിലുണ്ടായിരുന്നു. അവനെത്തിയപ്പോൾ അമ്മായിക്ക് വളരെ സന്തോഷമായി.

“നീയെന്താ ലേറ്റായത്...“

“ഉച്ചയ്ക്ക് ഇറങ്ങാമെന്നു കരുതി. ഇന്ന് ഗോപിഅങ്കിളിന്റെ വീട്ടിൽ വിളിച്ചിരുന്നു. ചില സംശയങ്ങൾ തീർക്കാനുണ്ടായിരുന്നു. അതുകഴിഞ്ഞപ്പോഴേയ്ക്കും നേരം വൈകി..“

“നീപോയി ഫ്രഷായി വാ... ചായ കുടിക്കാം...“

അവൻ മുകളിൽ പോയി ഫ്രഷായി വന്നു... താഴെ ചായയും പലഹാരങ്ങളും റഡിയായിരുന്നു. പുറത്ത് നല്ല മഴ തുടങ്ങിയിരുന്നു. ഇത്തവണ മഴ നേരത്തേ തുടങ്ങിയെന്നാണ് അമ്മായി പറയുന്നത്. ആകാശത്ത് മിന്നലും ഇടിയുമുണ്ട്.

ഇടയ്ക്കിടയ്ക്ക് കറണ്ട് പോകുന്നുണ്ട്. മെഹറുബ ഓഫിസിൽ നിന്നും എത്തിയപ്പോൾ 7 മണി കഴിഞ്ഞിരുന്നു. എല്ലാവരും നേരത്തേ അത്താഴം കഴിച്ചു. കാരണം കറണ്ട് പോയിക്കഴിഞ്ഞാൽ പിന്നെ ബുദ്ധിമുട്ടാകും. ജനറേറ്റർ ഉണ്ട്... അത് റിപ്പയറിലാണ്, രണ്ടുദിവസം കഴിഞ്ഞേ റഡിയാവുകയുള്ളൂ. എമർജൻസി ലൈറ്റ് വച്ചിട്ടുണ്ട്.
മെഹറുബയുടെ മുറിയുടെ തൊട്ടടുത്താണ് ഫസലിന്റെ മുറി... മെഹറുബയും ഫസലും മുകളിലേയ്ക്ക് കയറിപ്പോയി... എമർജൻസി ലൈറ്റ് ഫസലിന്റെ മുറിയിൽ വച്ചു...

“ഇത്തയ്ക്ക് ലൈറ്റ് വേണ്ടേ...“

“വേണ്ടടാ... നിനക്ക് പഠിക്കാനുള്ളതല്ലേ...“

“അതു സാരമില്ല... ഇന്നിനി പഠിക്കുന്നില്ല..“

“ഞാൻ ആവശ്യമുള്ളപ്പോൾ വന്നെടുക്കാം. റൂമിൽ മെഴുകുതിരിയിരിപ്പുണ്ട്.“

മെഹറുബ റൂമിലേയ്ക്ക് പോയി... എന്തു സൗന്ദര്യമാണവർക്ക്... തന്നോടൊരു പ്രത്യേക അടുപ്പം അവർക്കുണ്ട്... തന്റെ കവിളിൽ നുള്ളാറുണ്ട്... കൈയ്യിൽ പിടിച്ച് തടവാറുണ്ട്... കൊച്ചുകുട്ടിയെന്ന രീതിയിലായിരിക്കും... പക്ഷേ തനിക്കതൊക്കെ സുഖംതരുമെന്നുള്ള കാര്യം അവർക്കറിയില്ലല്ലോ... അവൻ ഡ്രസ്സ് മാറി കട്ടിലിൽ വന്നിരുന്നു. എമർജൻസി റൂമിൽ കത്തിനിൽക്കുന്നു. വാതിൽ പൂട്ടിയിട്ടില്ല... പെട്ടെന്ന് വാതിലിൽ കൊട്ടുകേട്ടു.

“നീയുറങ്ങിയില്ലേ..“

“ഇല്ല ഇത്താ...“

“വെറുതേ ഇരുന്നുബോറടിച്ചു... അവളുംവന്ന് കട്ടിലിൽ ഇരുന്നു.“

“ടാ... ക്ലാസ്സൊക്കെ എങ്ങെനെയുണ്ട്.“

“കുഴപ്പമില്ല...“

“നിനക്കിപ്പോൾ മരുന്നുകളും അതിന്റെ ഉപയോഗവുമൊക്കെ അറിയാമോ..?

“പടിച്ചുവരുന്നു...“

“ക്ലാസ്സിൽ സുന്ദരികളൊക്കെ എത്രപേരാ..“

“അത് ഒരുപാടുപേരുണ്ട്...“

“നീ ആരെയെങ്കിലു നോട്ടമിട്ടോ..“

“അതിനൊന്നിനും സമയമില്ല ഇത്താ..“

“നീയല്ലേ ആള്...“

അവളൊന്ന് ആക്കി ചിരിച്ചു.. എന്നിട്ട് അവന്റെ തുടയിലൊരു നുള്ളും കൊടുത്തു... അവന് വേദനിച്ചെന്നു മനസ്സിലാക്കി അവൾ ഉറക്കെ ചിരിച്ചു.  എന്തൊരു സൗന്ദര്യമാണിവർക്ക്... നേർത്ത നൈറ്റിയിൽ അവർ അതീവ സുന്ദരിയായിരിക്കുന്നു. അടിച്ച സ്പ്രേയുടെ മണം മനം മയക്കുന്നതുമാണ്... അവർ കുറേനേരം തമാശകൾ പറഞ്ഞ് ചിരിച്ചു... ഇടയ്ക്കിടയ്ക്ക് അവനെ നുള്ളുകയും പിച്ചുകയും ചെയ്യുന്നുണ്ടായിരുന്നു.

ഫസലിന് ഉറപ്പായി... തന്നോട് അവർക്കൊരു സോഫ്റ്റ് കോർണറുണ്ട്... വലിയ പ്രായമൊന്നുമില്ല... തന്നേക്കാൾ ഏറിയാൽ നാലോ അഞ്ചോ വയസ്സ് മൂപ്പുവരും... പ്രായത്തേക്കാൾ കൂടുതൽ പക്വതയുണ്ട്... സ്ലിം ബ്യൂട്ടിയെന്നു പറയാനാവില്ല ബ്യൂട്ടിയാണ്... അത്ര സ്ലിമ്മല്ല... എന്നാൽ എല്ലാം ആവശ്യത്തിനുണ്ട്. കണ്ണകൾ ചെറിയ പൂച്ചക്കണ്ണുകളാണ്... ചുണ്ടുകൾക്ക് ചുവന്ന കളറും.. ആദ്യം കരുതിയത് അവർ ലിഫ്റ്റിക് ഇടുന്നതായിരിക്കുമെന്നതാണ് നാദിറയാന്റി പറയന്നതുകേട്ടതാണ് അവർക്ക് നാച്വറൽ കളർ ചുണ്ടാണെന്ന്... ഇടതൂർന്ന നീണ്ട മുടി... ചന്തിവരെയെങ്കിലും എത്തുമെന്നു തോന്നുന്നു. അവൻ ഓരോന്ന് ആലോചിക്കുംതോറും ആവേശം ഉള്ളിൽ അലയടിച്ചു...

“നീയെന്താ ആലോചിക്കുന്നത്...“

“ഒന്നുമില്ല..“

“എന്നാൽ നീ കിടന്നോ..“

അവർ വാതിലിനടുത്തേയ്ക്ക് നടന്നു...

“നീ വാതിൽ അകത്തുനിന്നുംപൂട്ടുമോ..“

“ഇല്ല... ചാരത്തേയുള്ളൂ...“

ഒരു കള്ളച്ചിരിയുമായി അവർ റൂമിലേയ്ക്ക് പോയി... പുറത്ത് മഴ കോരിച്ചൊരിയുന്നു. അവന്റെ ഉള്ളിൽ കുളിരു കയറി... എന്തായാലും കാര്യങ്ങൾ നന്നായി പോകുന്നു.. ഇങ്ങനെയെങ്കിൽ എല്ലാ ആഴ്ചയും ഇവടെ എത്തിയേക്കണം...

അവൻ ഓരോന്ന് ആലോചിച്ച് അറിയാതെ ഉറങ്ങിപ്പോയി... രാവിലെ മെഹറുബയുടെ വിളികേട്ടാണ് അവൻ ഉണർന്നത്.. ടാ.. ചെക്കാ.. വല്ല നിക്കറുമിട്ടു കിടന്നുകൂടെ... എല്ലാം പുറത്ത് കാണാമല്ലോ...“

അവൻ പെട്ടെന്ന് കൈലി വലിച്ച് ദേഹത്തൂടെയിട്ടു.. അവന് നാണം വന്നുവെന്നു പറയുന്നതാവും ശരി... അവൾ ഊറി ചിരിച്ചുകൊണ്ട് പുറത്തേയ്ക്ക് ഇറങ്ങി..

“പിന്നെ കുളിച്ചിട്ട് താഴേയ്ക്ക് പോരേ.. സമയം 9 ആയി.. കാപ്പി കുടിക്കണ്ടേ...“

“അപ്പോഴാണ് അവൻ വാച്ചിൽ നോക്കിയത്. സമയം ഒൻപത് മണിയായിരിക്കുന്നു. പെട്ടെന്ന് എഴുന്നേറ്റ് ടോയിലറ്റിലേയ്ക്ക പോയി... കണ്ടുകാണുമോ... കണ്ടിട്ടുണ്ടാവണം.. അല്ലേങ്കിൽ അങ്ങനെ പറയില്ലല്ലോ... ന്നാലും... വല്ലതും നടക്കോ...

അവന്റെ മനസ്സിൽ അനാവശ്യചിന്തകൾ പറന്നെത്തി... പെട്ടെന്ന് കുളിച്ച് താഴേയ്ക്ക് ചെന്നു. അവിടെ അവന് മെഹറുബ തന്നെയാണ് ഭക്ഷണം വിളമ്പിയത്... അമ്മായി പുറത്താരോടോ സംസാരിക്കുന്നു.. അവർ രണ്ടാളും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചു.. താനറിയാതെ അവനും അവനറിയാതെ അവളും പരസ്പരം നോക്കുന്നുണ്ടായിരുന്നു. ഇന്നലെ കണ്ടതിനേക്കാൾ അവൾ സുന്ദരിയായിരിക്കുന്നു. അതേ പെർഫ്യൂമിന്റെ മണം.. തന്നെ മത്തുപിടിപ്പിക്കുന്ന മണം...

 തുടർന്നുള്ള ഭാഗങ്ങൾ പുസ്തകത്തിൽ വായിക്കാം10.10.21

നിഴൽവീണവഴികൾ ഭാഗം 147

 

എല്ലാവരും അവരവരുടെ റൂമിലേയ്ക്ക് പോയി... സഫിയ അവന്റെ റൂമിലേയ്ക്ക് ചെന്നു.. ഫസലിനറിയാമായിരുന്നു ഉമ്മ വരുമെന്ന്... അവിടെ വന്ന് അവന്റെ ബാഗിൽ പായ്ക്ക് ചെയ്യേണ്ടതോരോന്നും പായ്ക്ക് ചെയ്യാൻ സഹായിച്ചു... പ്രത്യേകം തയ്യാറാക്കിയ അച്ചാറ്... അൻവർ കൊണ്ടുവന്ന മിഠായി, ബദാം, പിസ്ത തുടങ്ങിയവയും ഭദ്രമായി വച്ചു. അന്ന് സഫിയ അവനോടൊപ്പം അവിടെത്തന്നെ കിടന്നു... കുറേ നാളുകൾക്കുശേഷം അവൻ ഉമ്മയേയും കെട്ടിപ്പിടിച്ചുറങ്ങി...

സഫിയ രാവിലെ തന്നെ താഴേയ്ക്കു ചെന്നു... അവർ രാവിലെ കാപ്പി കുടി കഴിഞ്ഞല്ലേ പുറപ്പെടുകയുള്ളൂ.. അതിനുള്ള തയ്യാറെടുപ്പുകൾ തുടങ്ങി...

അൻവറും നാദിറയും കുഞ്ഞും ഫസലും മാത്രമാണ് ഇത്തവണ പോകുന്നത്. ഫസലിനെ കോളേജിലാക്കി അൻവറും ഫാമിലിയും രണ്ടുമൂന്നുദിവസം അമ്മായിയുടെ അടുത്തു കൂടാമെന്നുള്ള ഉദ്ദേശമാണ്. അവർ വാഹനത്തിൽ കയറി... സഫിയയുടെ ഉള്ളിൽ ദുഃഖം നിറഞ്ഞു കൂടിയെങ്കിലും പുറത്തുകാണിച്ചില്ല. ഹമീദും വീൽചെയറിൽ മുറ്റത്തെത്തി. എല്ലാവരും സന്തോഷത്തോടെതന്നെ ഫസലിനെ യാത്രയാക്കി. റഷീദിന്റെ മോൾ കൂടെ പോകണമെന്നു പറഞ്ഞ് വാശിപിടിച്ചു. ഒരുവിധം അവളെ സമാധാനിപ്പിച്ചു അകത്തുകയറ്റി. ഇത്തവണ അൻവർ തന്നെയാണ് വണ്ടിയോടിച്ചത്. കാരണം വിഷ്ണുവിന് അത്യാവശ്യമായ ചില കാര്യങ്ങൾക്ക് പോകേണ്ടതുണ്ട്. അതുമാത്രമല്ല എത്ര ദിവസം സ്റ്റേചെയ്യുമെന്ന്  തീരുമാനമായിട്ടുമില്ല. അവരുടെ വാഹനം ഗേറ്റ് കടന്ന് മുന്നോട്ട്. തൊട്ടടുത്ത പ്ലോട്ടിൽ സഫിയയുടെ വീട് ഉയർന്നുവരുന്നു. വാർപ്പ് കഴിഞ്ഞു.. ഇനി തേപ്പും മറ്റും കിടക്കുന്നു. ഇടയ്ക്ക് പെയ്ത മഴയത്ത് പണി നിർത്തിവയ്ക്കേണ്ടിവന്നു.

അവർ മെയിൻ റോഡിൽ പ്രവേശിച്ചു. അൻവർ ഡ്രൈവർ സീറ്റിലുണ്ട്. തൊട്ടടുത്ത് നാദിറയും കുഞ്ഞും ഫസൽ ഇത്തവണ പിറകിലേയ്ക്ക് മാറി.. കുഞ്ഞ് ഇടയ്ക്ക് പിറകിൽ വരും മടുക്കുമ്പോൾ മുന്നിലേയ്ക്ക് പോകും.. അവർ ഓരോ തമാശയും പറഞ്ഞ് യാത്ര മുന്നോട്ട് തുടർന്നു.

ഉച്ചയോടെ അവർ ഒരു മരത്തണലിൽ വണ്ടി നിർത്തി. വീട്ടിൽ നിന്നും കൊണ്ടുവന്ന ആഹാരം കഴിച്ചു. കുറച്ചുനേരം വിശ്രമിച്ചു.. വീണ്ടും യാത്ര തുടർന്നു.

വൈകുന്നേരം നാലുമണിയോടെ അവർ അമ്മായിയുടെ വീട്ടിലെത്തി. അവിടെത്തുമ്പോൾ അവർ കാത്തിരിക്കുകയായിരുന്നു. വളരെ സന്തോഷത്തോടെ അവരെ വരവേറ്റു.. അമ്മായിയുടെ അസുഖമൊക്കെ മാറിയിരുന്നു. ഇപ്പോൾ പഴയതിനേക്കാൾ ഉഷാറായിരിക്കുന്നു. കുഞ്ഞ് അവിടെല്ലാം ഓടിക്കളിക്കാൻ തുടങ്ങി.

“അമ്മായി ജെസ്സി ഇല്ലേ...“

“ഇല്ല.. അവൾ നാട്ടിൽ പോയി... കോടതി വിധിപ്പകർപ്പ് വാങ്ങണം.. പാസ്പോർട്ടിൽ അവന്റെ പേരുണ്ടായിരുന്നു അതു മാറ്റണം കൂടാതെ ചില ബാങ്ക് രേഖകളിലും മാറ്റങ്ങൾ വരുത്തണം അതിനുള്ള തയ്യാറെടുപ്പിലാ പോയത്. മറ്റന്നാൾ അവൾ തിരികെവരും.“

“അവളെന്തുമാത്രം സഹിച്ചുകാണും അല്ലേ അമ്മായി..“

“അതേടാ... അവളിപ്പോൾ കമ്പനിയുടെ നട്ടെല്ലായി മാറി... നിന്റെ ഗുരുത്വം കൊള്ളാമെന്ന് എപ്പോഴും അവൾ പറയാറുണ്ട്... നാളെ നിനക്ക് സമയമുണ്ടെങ്കിൽ കമ്പനിയിലൊന്നു പോകണേ...“

“പിന്നെന്ത് അതുദ്ദേശിച്ചുകൂടിയാ വന്നത്.... എന്തായാലും ഇവനെ നാളെ ഹോസ്റ്റലിലാക്കിയിട്ട് പോകാമെന്നാണ് തീരുമാനം... നിയമപരമായി ഞാനിപ്പോഴും അമ്മായിയുടെ സ്റ്റാഫ്തന്നെയാണല്ലോ... എന്നെ രാജിവയ്ക്കാൻ സമ്മതിക്കാത്തത് അമ്മായിയല്ലേ..“

“അതേ.. ഞാൻ നിന്റെ രാജി സ്വീകരിക്കില്ല മോനേ... നീ ഇപ്പോഴും ലീവിലാ... അമ്മായി എപ്പോൾ ലീവ് പിൻവലിച്ചാലും നീ തിരിച്ചുവരണം...“

അവിടെ കൂട്ടച്ചിരിയുയർന്നു. അവരുടെ സഹോദരന്റെ മകളാണ് ജെസ്സി.. വളരെ ആർഭാടമായി നടത്തിയ വിവാഹം.. ആദ്യമൊക്കെ നല്ല രീതിയിൽ പോയ ബന്ധമാണ്. പിന്നീട് മയക്കുമരുന്നിന്റെ ഉപയോഗത്താലോ മറ്റോ ആവണം അവന്റെ സ്വഭാവം മാറാൻ തുടങ്ങി... ദേഹോപദ്രവം, സംശയം, അങ്ങനെ എല്ലാം.. അവസാനം അവൾ പിരിയാൻ തീരുമാനിച്ചു. കോടതിയിൽ കേസെത്തി.. എല്ലാ തെളിവുകളും നിരത്തി.. കോടതി നിരുപാധികം അവൾക്ക് ഡൈവോഴ്സ് നൽകി... എന്തായാലും കുഞ്ഞുങ്ങളിലാല്ലത് ഭാഗ്യം അവൾക്കൊരു പുനർ വിവാഹമാകാമല്ലോ.. പക്ഷേ അവളതിന് സമ്മതിക്കുന്നുമില്ല.. അവൾ പറയുന്നത് ഇനിയൊരു വിവാഹം കഴിച്ചാലും ഇതുപോലാകില്ലെന്ന് എന്താണ് ഉറപ്പെന്നാണ്. നല്ല വിദ്യാഭ്യാസം, അതി സുന്ദരി, മത വിശ്വാസിയാണെങ്കിലും അവളിത്തിരി മോഡേണാണ്. അവളുടെ ഉപ്പ അവളെ വളർത്തിയതും അങ്ങനെതന്നെയാണ്.  ഇപ്പോൾ അമ്മായിയുടെ സ്ഥാപനത്തിന്റെ ചീഫ് എക്സിക്യൂട്ടീവാണ്... വളരെ മിടുക്കോടെ ഉത്തരവാദിത്വത്തോടെ കാര്യങ്ങൾ ചെയ്യുന്നു. ആർക്കും പരാതിയില്ല. എന്തു പ്രശ്നമുണ്ടെങ്കിലും എളുപ്പം തീർക്കാനുള്ള അവളുടെ കഴിവ്.. എം.ബി.എ. ബിരുദം അവൾക്ക് തുണയാവുകയും ചെയ്തു. കാനഡയിലേയ്ക്ക് പോകാനാണ് എം.ബി.എ. എടുത്തത്.. അവസാനം അവളുടെ ആഗ്രഹങ്ങൾ അമ്മായിയുടെ കമ്പനിയിൽ തളച്ചിട്ടു... നാടുമതിയന്നാണ് അവളുടെ ഭാഷ്യം...

എല്ലാവരും ഫ്രഷായി വന്നു... ചായയും പലഹാരങ്ങളും മേശയിൽ നിരത്തിയിരുന്നു. അമ്മായിയുടെ ചില സ്പെഷ്യൽ ഐറ്റംസ്.. അവർ എല്ലാവരും കഴിച്ചു. പുറത്ത് നല്ല മഴപെയ്യുന്നു. പുറപ്പെടുമ്പോൾ നല്ല തെളിഞ്ഞ ആകാശമായിരുന്നു. കാലം തെറ്റി പെയ്യുന്ന മഴ. അവർ ഓരോരോ കാര്യങ്ങളും പറഞ്ഞിരുന്നു. ഹമീദിന്റെ സുഖവിവരം... അദ്ദേഹം മക്കളെ വളർത്തിയ രീതി... സഫിയയുടെ വിവാഹം.. അതിലെ ദുഃഖകരമായ അവസ്ഥ... അവളുടെ സന്തോഷം ഫസലാണെന്നും അവനിലെ പ്രതീക്ഷ വളരെ വലുതാണെന്നും ഇടയ്ക്കിടയ്ക്ക് അമ്മായി ഫസലിനെ ഓർമ്മിപ്പിക്കുമായിരുന്നു. ഫസൽ ഓരോ ദിവസവും ആഴത്തിൽ തന്റെ മനസ്സിൽ അതുരുവിടുമായിരുന്നു. അതാണ് അവനെ മുന്നോട്ടു നയിക്കുന്നതുതന്നെ... നാളെ തിരികെ ഹോസ്റ്റലിലേയ്ക്ക്... കുറച്ചു ദിവസമായി ഹോസ്റ്റൽ മിസ്സ് ചെയ്യുന്നു. ഡോ. ഗോപിയോട് ഇന്നലെ വിളിച്ചു പറഞ്ഞിരുന്നു നാളെ എത്തുമെന്ന്. അൻവർ അവിടെയും പോകുന്നുണ്ട്. ഫസലിനേയും കൊണ്ട് ഗോപിയുടെ അടുത്തു പോയിട്ടുവേണം കോളേജിൽ അവനെ വിടാൻ...

മഴയായതുകാരണം അവർ പുറത്തേയ്ക്കൊന്നും പോയില്ല.. അല്ലെങ്കിൽ ബീച്ചിലൊന്നു പോകണമെന്നു വിചാരിച്ചതാണ്. ഇനി അടുത്ത ദിവസമാകട്ടെയെന്നു കരുതി. രാത്രി അത്താഴത്തിന് അമ്മായി പത്തിരിയും മട്ടൻ കറിയും തയ്യാറാക്കിയിരുന്നു. ജോലിക്കാരി ഉണ്ടെങ്കിലും എല്ലാറ്റിനും അമ്മായിയുടെ  മേൽനോട്ടമുണ്ടാകും. അതു ഭക്ഷണത്തിന്റെ രുചി കൂട്ടുകയും ചെയ്യും. അവർ എല്ലാവരും ഭക്ഷണം കഴിച്ചു. വീണ്ടും കുറേനേരം സംസാരിച്ചിരുന്നു. രാവിലെ 7 മണിക്ക് ഫസലിനെ ഹോസ്റ്റലിലാക്കണം അതു കഴിഞ്ഞ് കമ്പനിയിലേയ്ക്ക് പോകണം അതാണ് ഇപ്പോഴത്തെ പ്ലാൻ. കമ്പനിയിൽ എല്ലാവർക്കും  സ്വീറ്റ്സ് കൊടുക്കണം അതിന് മിഠായിത്തെരുവിൽ നിന്നും സ്വീറ്റ്സ് വാങ്ങണം. അവർ ഉറങ്ങാൻ കിടന്നു...

അതി രാവിലെ തന്നെ എല്ലാവരും ഉറക്കമുണർന്നു. പോകാനുള്ള തയ്യാറെടുപ്പു തുടങ്ങി നാദിറയും അമ്മായിയും ഒപ്പമുണ്ട്. അവർ ബ്രേക്ക്ഫാസ്റ്റ് കഴിഞ്ഞ് പോകാനിറങ്ങി. ഗേറ്റ് കടന്ന് വാഹനം കോളേജ് ലക്ഷ്യമാക്കി തിരിച്ചു. സമയം 7.30 ആയിരിക്കുന്നു. നേരേ ഗോപിയുടെ വീടിനു മുന്നിൽ വണ്ടി നിർത്തി. ഫസലിറങ്ങി ഗേറ്റ് തുറന്നു വാഹനം അകത്തു കടന്നു. ഗോപി ഗേറ്റ് തുറന്ന് പുറത്തേയ്ക്ക വന്നു...

“എല്ലാവരുമുണ്ടല്ലോ...“

“എത്രനാളായി ഗോപി നമ്മൾ തമ്മിൽ കണ്ടിട്ട്.“

“അതേയതേ .. നാട്ടിൽ വന്നപ്പോഴൊന്നും അൻവർ ഇല്ലായിരുന്നു.“

അവരെ ഗോപി സ്വീകരിച്ചിരുത്തി. അമ്മായിയെ പരിചപ്പെടുത്തി... ഗോപിയുടെ ഭാര്യയും മകളുമുണ്ടായിരുന്നു. എല്ലാവരും വളരെ സന്തോഷത്തെടെ അവരെ സ്വീകരിച്ചു. ഭക്ഷണം കഴിക്കാൻ നിർബന്ധിച്ചു. എല്ലാം കഴിച്ചെന്നും ഇനിയൊരു ദിവസം വരാമെന്നും പറഞ്ഞു. അവർ പഴയകാര്യങ്ങളോരോന്നും പറഞ്ഞിരുന്നു. അരമണിക്കൂറിനുശേഷം അവർ അവിടെനിന്നും യാത്രപറഞ്ഞിറങ്ങി..

“ഗോപീ.. ഞാൻ നാളെക്കഴിഞ്ഞ് വരാം.. നമുക്ക് കോഴിക്കോടൊന്നു കറങ്ങണം..“

“പിന്നെന്താ... നിയെപ്പൊ വന്നാലും ഞാൻ റഡിയാണ്..“

അവർ പഴയ ഗോപിയും അൻവറുമാവുകയായിരുന്നു. അവർ ഫസലിനെ ഹോസ്റ്റലിനു മുന്നിലിറക്കി... അവരോട് സന്തോഷത്തോടെ യാത്രപറഞ്ഞിറങ്ങി. പലരും ഹോസ്റ്റലിലേയ്ക്ക് തിരിച്ചെത്തിത്തുടങ്ങി... ചിലരെങ്കിലും ഇന്നലയെ എത്തിക്കാണണം.. കാരണം ഇന്ന് ക്ലാസ്സുണ്ട്... വണ്ടി അവിടെനിന്നും പുറപ്പെട്ടു.

“അൻവറേ... ഈ ഗോപിയല്ലേ... ഹമീദ് പറയാറുള്ളത്...“

“അതേ അമ്മായി.. അവർക്ക് സഫിയയെ ജീവനായിരുന്നു. പക്ഷേ വിധി എല്ലാം തകർത്തു.. സമൂഹത്തെ പേടിച്ച് അന്ന് അത് വേണ്ടെന്നുവച്ചു.“

“എന്തു സമൂഹം... അന്ന് അതൊന്നും നോക്കരുതായിരുന്നു. ഇപ്പോൾ ആ കുഞ്ഞ് കിടന്ന് നരകിക്കുന്നത് നിങ്ങൾ കണ്ടതല്ലേ... എന്തു നല്ല സ്വഭാവമാ ഗോപിക്ക്..“

“അതേ അമ്മായി... അവരെ അടർത്തിമാറ്റിയ വേദന ഇതുവരെ ആർക്കും മാറിയിട്ടില്ല... അതുകൊണ്ടായിരിക്കാം.. ആ കുറ്റബോധത്താലായിരിക്കാം ആർക്കും സഫിയയെ കുറ്റം പറയാനാവാത്തത്... അന്നവൾക്ക് ഈ ബന്ധം കിട്ടിയിരുന്നെങ്കിൽ അവൾ രക്ഷപ്പെടുമായിരുന്നു. ഇന്നും അവൾക്ക് അതിൽ കുറ്റബോധമില്ല.. എല്ലാം വിധിയാണെന്നു മാത്രം സ്വയം കരുതുന്നു. ബാപ്പയുടെ തീരുമാനത്തിൽ തെറ്റുപറ്റിയത് ഇതിൽ മാത്രമായിരുന്നു.“

“അതൊരു വലിയതെറ്റായിപ്പോയില്ലേ അൻവറേ.. ഞാനത് അന്നേ അറിഞ്ഞിരുന്നെങ്കിൽ നടത്തിവിടുമായിരുന്നു. ഈ മതങ്ങളൊക്കെ ആരുണ്ടാക്കിയതാ... മനുഷ്യന്റെ സന്തോഷത്തിന് എതിരായി മതം നിന്നാൽ സന്തോഷമായിരിക്കണം തിരഞ്ഞെടുക്കേണ്ടത്... ങ്ഹാ.. ഇനി അതൊന്നും പറഞ്ഞിട്ട് കാര്യമില്ല.. എല്ലാം പഴങ്കഥകളായില്ലേ..“

“ശരിയാണമ്മായി.. അവർ സംസാരിച്ചും പറഞ്ഞുമിരുന്ന് മിഠായിത്തെരുവിലെത്തി.. രാവിലെയായതു കാരണം വലിയ തിരക്കില്ല.. അവിടെനിന്നും വിലകൂടിയ മിഠായികൾ വാങ്ങി. കോഴിക്കേടിന്റെ പ്രിയപ്പെട്ട ഹൽവ വാങ്ങാൻ മറന്നില്ല.. നാട്ടിൽ കൊണ്ടുപോകാനും കുറെ സാധനങ്ങൾവാങ്ങി... അവർ നേരേ ഓഫീസിലേയ്ക്ക്.. അവിടെത്തുമ്പോൾ സമയം 10 മണിയായിരുന്നു. നല്ല അടുക്കും ചിട്ടയോടുകൂടിത്തന്നെ ഓഫീസ് പ്രവർത്തിക്കുന്നു. അവർ അകത്തു കയറി. മാനേജർ അവരെ സ്വീകരിച്ചു. ജനറൽ മാനേജർ ബോർഡ് കണ്ടു.. ഇപ്പോഴും തന്റെ പേര്തന്നെ അതിൽ വച്ചിരിക്കുന്നു. എല്ലാവരും ആ റൂമിലേയ്ക്ക് കയറി.. വിശാലമായ റൂം.. അവിടെ കുറച്ചുനേരമിരുന്നു. കമ്പനിയുടെ ചുമതലക്കാർ ഓരോരുത്തരായി വന്നു.. അവരോട് കുശലം ചോദിച്ചു. എല്ലാവർക്കും മിഠായി കൊടുക്കാനായി ഒരാളെ ഏൽപ്പിച്ചു. അതിനുശേഷം അൻവർ കമ്പനിയുടെ ഉള്ളിലേയ്ക്ക് കടന്നു. എല്ലാവരും അൻവറിനെ വിഷ് ചെയ്തു... ഏറെ നാളുകൾക്കുശേഷമാണല്ലോ ഇപ്പോൾ ഇങ്ങോട്ടു വന്നത്. ഫിനാൻസ് മാനേജരുമായി സംസാരിച്ചു. എല്ലാം ഇവിടെ ഭദ്രമാണ്. കമ്പനിയുടെ ടേണോവർ 1200 കോടിയായി ഉയർന്നിരുന്നു. എക്സ്പോർട്ടിംഗ് വർദ്ധിച്ചതാണ് കാരണം. ഇനിയും ഉയരങ്ങളിലെത്തുമെന്നുള്ളത് തീർച്ചയാണ്.

ഉച്ചവരെ അവരവിടെ കഴിച്ചുകൂട്ടി. ജീവനക്കാർക്ക് ലഞ്ചിനുള്ള സമയത്ത് അവർ അവിടെനിന്നുമിറങ്ങി.. കമ്പനിയിൽ കാന്റീനുണ്ട്. അവർക്കെല്ലാം അവിടെയാണ് ഭക്ഷണം.. അമ്മായി വീട്ടിൽ ഭക്ഷണം തയ്യാറാക്കിയരുന്നതിനാൽ അവിടെ പോയി കഴിക്കാൻ തീരുമാനിച്ചു. അവർ കമ്പനിയിൽ നിന്നും നേരേ വീട്ടിലേയ്ക്ക്.. അവിടെ തീൻമേശയിൽ എല്ലാം തയ്യാറാക്കി വച്ചിരുന്നു. ഒന്നു ഫ്രഷായി അവരെത്തി.. നല്ല രുചികരമായ മട്ടൻ ബിരിയാണി കൂടെ ബീഫ് റോസ്റ്റ്.. മറ്റ് എല്ലാവിഭവങ്ങളുമുണ്ട്. അവർ സംസാരിച്ചും പറഞ്ഞുമിരുന്ന് ഭക്ഷണം കഴിച്ചു.തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച 17 10 2021


സസ്നേഹം നിങ്ങളുടെ സ്വന്തം ഷംസുദ്ധീൻ തോപ്പിൽ 10 10 2021

3.10.21

നിഴൽവീണവഴികൾ ഭാഗം 146

 

ഭക്ഷണം കഴിച്ച് അവൻ നേരേ റൂമിലേയ്ക്ക്... അവൻ കട്ടിലിൽ മലർന്നുകിടന്നു.. അന്നത്തെ ദിവസം സംഭവിച്ചകാര്യങ്ങൾ ഓരോന്നായി ഓർത്തു... അറിയാതെ ഉറക്കത്തിലേയ്ക്ക് വഴുതിവീണു.....

ദിവസങ്ങൾ വളരെ പെട്ടെന്നു കടന്നുപോയി. സന്തോഷകരമായ 10 ദിവസങ്ങൾ അൻവർമാമയ്ക്ക് ലീവ് ഇനിയുമുണ്ട്. അവിടുത്തെ കാര്യങ്ങൾ പ്രശ്നങ്ങളില്ലാതെ പോകുന്നു. തനിക്കു പോകാനുള്ള ദിവസമായിരിക്കുന്നു. ഇന്ന് ഐഷുവിന്റെ വീട്ടിലേയ്ക്ക് പോകണം അവൾ ഇന്നലെ എത്തിയതായി വിളിച്ചുപറഞ്ഞിരുന്നു. പറഞ്ഞതുപോലെ അവളും ഉമ്മയും വന്നു. വാപ്പയ്ക്ക് നിന്നു തിരിയാൻ സമയമില്ല.

ബൈക്കിൽ അവൻ അവിടേയ്ക്ക് തിരിച്ചു. പത്തുമണിയോടെ അവിടെത്തി. ഗേറ്റ് തുറന്നു കിടന്നിരുന്നു. ബൈക്ക് മുറ്റത്തുവച്ച് വാതിലിനടുത്തെത്തി. ബല്ലടിക്കാനൊരുങ്ങിയപ്പോൾ വാതിൽ തുറക്കപ്പെട്ടു. ഐഷു തന്നെയാണ് വാതിൽ തുറന്നത്.

“നീയെന്താ ലേറ്റായത്.“

“ഉറങ്ങിപ്പോയി...“

“നിനക്ക് ഇപ്പോൾ ഉറക്കമിത്തിരി കൂടുതലാണ്.“

“തിരക്കുകളിലേയ്ക്ക് വീണ്ടും തിരിച്ചുപോകുവകയല്ലേ... നിനക്കെന്നാ ക്ലാസ്സ് തുടങ്ങുന്നത്..“

“അടുത്തയാഴ്ചയാണ്... “

“നിനക്കോ...?“

“നാളെ പോകും... ക്ലാസ്സ് തുടങ്ങുന്നത് രണ്ടു ദിവസം കഴിഞ്ഞാണ് മാമയും വരുന്നുണ്ട്... അമ്മായിയുടെ വീട്ടിൽ രണ്ടുദിവസം നിൽക്കും... അവർ ഒരേ നിർബന്ധം...“

“അവർക്കു സുഖമാണോ..“

“ഇപ്പോൾ കുഴപ്പമില്ല...“

“ഉമ്മഇല്ലേ...“

“ഇല്ല.. ഉമ്മ ബാങ്കിൽ പോയി...“

“നീയെന്താ പോകാഞ്ഞത്..“

“ഓ... വെറുതേ പോയി അവിടെ നോക്കി നിൽക്കണം.“

“അതോ ഞാൻ വരുമെന്നു കരുതി നിന്നതാണോ?“

“അങ്ങനെയും പറയാം...“

“എത്രനാളായി നമ്മൾ തമ്മിൽ കണ്ടിട്ട്...“

“എന്നാലും ഫോണുള്ളതുകൊണ്ട് ഒരു ഗ്യാപ്പ് ഫീൽ ചെയ്യുന്നില്ല..“

“ശരിയാ...“

“നീയൊരു ദിവസം ബാംഗ്ലൂരിലേയ്ക്ക് പോരേ...“

“വരാം... എല്ലാം ഒത്തുവരട്ടേ...“

“പഠിത്തമൊക്കെ എങ്ങനുണ്ട്..“

“കുഴപ്പമില്ല... തുടങ്ങിയതല്ലേയുള്ളൂ.. ചില തുടക്കപ്രശ്നങ്ങളുണ്ട്...“

“ചെക്കാ.. നീ വല്ല ലൈനിലും കുടിങ്ങിയോ...“

“അതിന് വേറേ ആളെ നോക്കണം..“

“വെറുതേ പുളുഅടിക്കല്ലേ... അങ്ങനെവല്ലതും സംഭവിച്ചാൽ കൊന്നുകളയും...“

അവൾ അവനടുത്തായി സോഫയിൽ വന്നിരുന്നു.

“നീയെന്താ അന്യരെപ്പോലെ അകന്നിരിക്കുന്നത്...“

“ചേർന്നിരിക്കാനുള്ള ബന്ധം ആയില്ലല്ലേ...“

“ഈ പെണ്ണിന് ഇപ്പോഴും ഇങ്ങനെയാണോ... ഒരു മാറ്റവുമില്ലല്ലോ...“

“പടച്ചോന് നിരക്കാത്തതൊന്നും ചെയ്യാൻ പാടില്ലെന്നാ...“

“ഞാൻ നിന്നെ കെട്ടാൻ പോവുകയല്ലേ...“

“അത് കെട്ടിക്കഴിഞ്ഞ്... ഇപ്പോൾ നമ്മൾ രണ്ടാളും രണ്ട് വ്യക്തിത്വങ്ങൾ തന്നെയാണ്... വിവാഹശേഷം നമുക്ക് എല്ലാമാവാം...“

“എല്ലാമെന്നു പറഞ്ഞാൽ..“

“ഓ... ഒന്നുമറിയാത്ത പുണ്യാളൻ...“

അവൻ അവളുടെ കൈകളിൽ സ്പർശിക്കാൻ നോക്കി... അവൾ അവന്റെ കൈ തട്ടിമാറ്റി...

“വേണ്ട മോനോേ... ഇതിനൊന്നും എന്നെക്കിട്ടില്ല...“

“കെട്ടിക്കഴിഞ്ഞാൽ സമ്മതിക്കുമോ..“

“കെട്ടിക്കഴിഞ്ഞാൽ പിന്നെ സമ്മതമെന്തിന്... നിനക്കുള്ളതല്ലേ എല്ലാം...“

“ഹാവൂ... എന്റെ ഭാഗ്യം...“ താൻ വിചാരിച്ചത് വളരെ വേഗം എല്ലാം തന്നെക്കൊണ്ട് ചെയ്യാനാവുമെന്നാ.. പക്ഷേ എല്ലാ പെണ്ണുങ്ങളും അങ്ങനെയല്ലെന്ന് അവന് ബോധ്യമായി... അവളെ പ്പോലെ ഒരു പെണ്ണിനെക്കിട്ടാൻ താൻ അർഹനാണോ?...  ഈ ചെറുപ്രായത്തിനിടയിൽ എത്രയോ സ്ത്രീകൾ... ഓരോന്ന് ആലോചിച്ചപ്പോൾ അവൻ മൂഡ് ഓഫായപോലെ തോന്നി...

“നീയെന്താ മൂഡോഫായേ...“

“ഒന്നുമില്ല ഐഷൂ...“

“നാളെക്കഴിഞ്ഞ് കോളേജിൽ പോകണം... നീയെന്നാ തിരിച്ചുപോകുന്നേ...“

“നാളെ വെളുപ്പാൻ കാലത്തെ ഫ്ലൈറ്റാണ് പ്ലാൻ ചെയ്തിരിക്കുന്നത്. ബാങ്കിലെ കാര്യങ്ങൾ റഡിയായാൽ നടക്കും. അല്ലെങ്കിൽ ഒരു ദിവസം കൂടി നീട്ടേണ്ടിവരും...“

അപ്പോഴേയ്ക്കും വീടിനു മുന്നിൽ കാർ വന്നു നിന്നു.. അതിൽ നിന്നും അവളുടെ ഉമ്മ പുറത്തിറങ്ങി.. ഐഷുവും ഫസലും വാതിലിനടുത്തേക്കുവന്നു.

“ങ്ഹാ.. ഇതാര് ഫസലോ... എപ്പോ വന്നു...“

“അൽപനേരമായതേയുള്ളൂ...“

“നീ നേരത്തേ വന്നിരുന്നെങ്കിൽ നിന്നെക്കൂടി ബാങ്കിൽ കൊണ്ടുപോയി പരിചയപ്പെടുത്താമായിരുന്നു... ഈ പെണ്ണാണെങ്കിൽ വീട്ടീന്ന് ഇറങ്ങില്ല ഫസലേ...“

“എന്നെ വിളിച്ചു പറഞ്ഞാൽ പോരായിരുന്നോ...“

“അടുത്ത പ്രാവശ്യമാവട്ടേ... ചില കാര്യങ്ങൾക്ക് ഞാൻ വരേണ്ടതില്ലായിരുന്നു.... ഫസലിനെ ഏൽപ്പിച്ചാൽ മതിയല്ലോ..“

“ഉമ്മാ.... മരുമോന് ഇപ്പോഴേ പണി കൊടുക്കുകയാണോ..“

“അവനും ബിസിനസ് പഠിക്കട്ടേ...“

അവൻ അവളെ നോക്കി കണ്ണിറുക്കി... അവൾ ഉമ്മകേൾക്കാതെ ചുണ്ടുകൊണ്ട് പോടാ എന്നു പറഞ്ഞു...

“നീയവന് കുടിക്കാനൊന്നും കൊടുത്തില്ലേ...“

“എല്ലാം ഫ്രിഡ്ജിലുണ്ടുമ്മാ...“

“അത് നടന്നുവരില്ലല്ലോ...“

അവർ അടുക്കളയിലേയ്ക്ക് പോയി... അൽപ സമയത്തിനകം രണ്ടു ഗ്ലാസ്സ് ജ്യൂസുമായി എത്തി... കൂടെ കുറച്ച് സ്നാക്സും.. ഒരുഗ്ലാസ് ഫസലിനും ഒന്ന് ഐഷുവിനും...

“താങ്ക്സ് ഉമ്മാ...“

“താങ്ക്സൊന്നും വേണ്ടടീ മടിച്ചി...“ അവളുടെ ഉമ്മ പറഞ്ഞു...

അന്നത്തെ ദിവസം ലഞ്ചും അവിടുന്നു കഴിച്ചു... അവളുടെ ഉമ്മയുടെ കൈകൊണ്ടുണ്ടാക്കിയ മട്ടൻ ബിരിയാണി... അവർ നന്നായി കുക്ക് ചെയ്യുമെന്ന് അവന് ബോധ്യമായി...

“ഈ കൈപ്പുണ്യമൊന്നും ഐഷുവിന് കിട്ടിയിട്ടില്ലല്ലോ ഉമ്മാ...“

“ശരിയാ മോനേ... എന്തുചെയ്യാനാ... ഞാൻ കല്യാണം കഴിഞ്ഞു വരുമ്പോൾ എല്ലാ പാചകവും എനിക്കറിയാമായിരുന്നു... നിന്റെ വിധി..“

അവൾ അവനെ നോക്കി മുഖം കോടിച്ചു കാണിച്ചു.... “അനുഭവിച്ചോ... എന്ന അർത്ഥത്തിൽ“

വളരെ രസകരമായ നിമിഷങ്ങളായിരുന്നു കടന്നുപോയത്. ആറുമണിയോടുകൂടി അവൻ അവിടെനിന്നും യാത്രപറഞ്ഞിറങ്ങി... വീട്ടിൽ പറഞ്ഞിരുന്നു താമസിച്ചേ വരികയുള്ളൂവെന്ന്.. അതുകൊണ്ട് കുഴപ്പമില്ല... നാളെ പോകാനുള്ള തയ്യാറെടുപ്പ് നടത്തണം... മറ്റന്നാൾ അതിരാവിലെ പുറപ്പെടണം... അവൻ വീട്ടിലെത്തിയപ്പോഴേയ്ക്കും നേരമിരുട്ടിയിരുന്നു. ഗേറ്റു തുറക്കുന്ന ശബ്ദം കേട്ട് സഫിയ പുറത്തിറങ്ങിവന്നു...

“നീയെന്താ ലേറ്റായത്... അവർ തിരിച്ചുപോയോ..“

“ഇല്ലുമ്മാ... വെളുപ്പിനാ ഫ്ലൈറ്റ്... അവർ നിർബന്ധിച്ച് നിർത്തിയതാ..“

“നീയവിടുത്തെ സംബന്ധക്കാരനായല്ലോ..“

“ഉമ്മ പേടിക്കേണ്ട... ഞാൻ ഉമ്മയെവിട്ടു പോവില്ല...“

“പോടാ ചെക്കാ...“

അവൻ സഫിയയുടെ തോളിൽ കൈയിട്ടു അകത്തേയ്ക്കു കടന്നു...

“മോളേ അവൻ വന്നോ..“

“വന്നു വാപ്പാ...“

ഫസൽ നേരേ ഹമീദിന്റെ അടുത്തെത്തി.. പോയ കാര്യങ്ങൾ പറഞ്ഞു... അവൻ പണ്ടേ അങ്ങനെയാ.. പുറത്തുപോയി തിരിച്ചുവന്നാൽ പറയാനുള്ള കാര്യങ്ങളാണെങ്കിൽ എല്ലാം വാപ്പയോട് പറയും. അതുകേൾക്കാൻ അദ്ദേഹത്തിന് എന്തു സന്തോഷമാണെന്നോ...

അവൻ മുകളിൽ പോയി ഫ്രഷായി താഴെയെത്തി... അപ്പോഴേയ്ക്കും അൻവറും കുടുംബവും എത്തിയിരുന്നു.. അന്ന് എല്ലാവരും ഒരുമിച്ചിരുന്നു ഭക്ഷണം കഴിച്ചു... ഏറെ നേരം സംസാരിച്ചും പറഞ്ഞുമിരുന്നു. സഫിയയ്ക്ക് ചെറിയ വിഷമമുണ്ട്. നാളെക്കഴിഞ്ഞാൽ അവൻ തിരികെപോകുമല്ലോ... അവനെ കൊണ്ടാക്കാൻ പോകണമെന്നുണ്ട്... എന്തായാലും നാദിറയും അൻവറും പോകുന്നുണ്ട്... അതു മതി... എല്ലാവരും ചെല്ലണമെന്നാ അമ്മായി പറഞ്ഞിരിക്കുന്നത്... അത് എന്തെങ്കിലും പറയാം... അവനെ അവിടെ വിട്ടിട്ടു വരുമ്പോൾ വിഷമമാ... ഇതാകുമ്പോൾ ഇവിടുന്നു യാത്രപറഞ്ഞ് വിട്ടാൽ മതിയല്ലോ......

എല്ലാവരും അവരവരുടെ റൂമിലേയ്ക്ക് പോയി... സഫിയ അവന്റെ റൂമിലേയ്ക്ക് ചെന്നു.. ഫസലിനറിയാമായിരുന്നു ഉമ്മ വരുമെന്ന്... അവിടെ വന്ന് അവന്റെ ബാഗിൽ പായ്ക്ക് ചെയ്യേണ്ടതോരോന്നും പായ്ക്ക് ചെയ്യാൻ സഹായിച്ചു... പ്രത്യേകം തയ്യാറാക്കിയ അച്ചാറ്... അൻവർ കൊണ്ടുവന്ന മിഠായി, ബദാം, പിസ്ത തുടങ്ങിയവയും ഭദ്രമായി വച്ചു. അന്ന് സഫിയ അവനോടൊപ്പം അവിടെത്തന്നെ കിടന്നു... കുറേ നാളുകൾക്കുശേഷം അവൻ ഉമ്മയേയും കെട്ടിപ്പിടിച്ചുറങ്ങി...

സഫിയ രാവിലെ തന്നെ താഴേയ്ക്കു ചെന്നു... അവർ രാവിലെ കാപ്പി കുടി കഴിഞ്ഞല്ലേ പുറപ്പെടുകയുള്ളൂ.. അതിനുള്ള തയ്യാറെടുപ്പുകൾ തുടങ്ങി...തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച 10 10 2021


സസ്നേഹം നിങ്ങളുടെ സ്വന്തം ഷംസുദ്ധീൻ തോപ്പിൽ 03 10 2021