30.9.14

-: പെണ്ണേ നീ :-


പെണ്ണേ നീ അമ്മയാണ് ദേവിയാണ് ലക്ഷ്മിയാണ്‌ 
ചുടല യക്ഷിയല്ല നീ 
ഗർഭപാത്രം ചുമക്കുന്ന പെണ്ണേ
പിഞ്ചു കുഞ്ഞിനോട് മാടുകളോടുള്ള കരുണ പോലും 
എന്തെ നീ കാണിച്ചില്ല പെണ്ണെ 
വേദനിക്കുന്ന കുഞ്ഞു മുഖം കണ്ടപ്പോഴെങ്കിലും 
പെണ്ണെ നിന്റെ മാതൃത്വം തുടിച്ചില്ലയോ 
തെറ്റിനു ശിക്ഷയുടെ  തുടക്ക മിട്ടപ്പോഴും
ദൃശ്യ മാധ്യ മങ്ങളിൽ എന്തായിരുന്നു നിന്റെ ഗർവ് 
വിദ്യ കൊണ്ട് മാതൃകയാവേണ്ട നീ 
കർമ്മ ഫലം കൊണ്ട് കെട്ടുകഥകളിലെ 
ഭയം നൽകുന്ന യക്ഷിയാകുന്നു നീ 
ക്രൂരതയുടെ മറുപുറമില്ലാത്തപെണ്ണേ 
നിന്നെ എന്തു വിളിക്കണ മീ കേരള ജനത 
ഭ്രാന്തിയെന്നോ വേട്ടനായെന്നോ
പെണ്ണെ നീ അമ്മയാണ് ദേവിയാണ് ലക്ഷ്മിയാണ്‌ 
ചുടല യക്ഷിയല്ല നീ ....

ഷംസുദ്ദീൻ തോപ്പിൽ


24.9.14

-:നഷ്ടം:-

"പ്രതീക്ഷിക്കും മുൻപ് നഷ്ടത്തെ അറിഞ്ഞാൽ വേദനയുടെ ആഴം കുറയും"
                                               ഷംസുദ്ദീൻ തോപ്പിൽ
                          

 

22.9.14

-:തേങ്ങൽ:-


രാത്രിയുടെ യാമങ്ങളിലെപ്പോഴോ  ഞാൻ പതിയെ ഇറങ്ങി നടന്നു മുൻപിൽ കൂരാ കൂരിരുട്ട് എന്നെ വല്ലാതെ ഭയപ്പെടുത്തുന്നുണ്ടായിരുന്നു. ഇരുട്ടിന്റെ മൂടു പടത്തെ തഴുകി  തലോടി നിലാവിന്റെ നേർത്ത രേഖകൾ എനിക്കുവെളിച്ചം നൽകി വഴികാട്ടിയായി കൂടെ നടന്നു.ഉറക്കം നഷ്ടപ്പെട്ട രാത്രികളിലെ ഉത്തരമില്ലാത്ത ചോദ്യത്തിന്റെ പരിണിത ഫലമായിരുന്നു എന്റെ ഈ യാത്ര

ഞാൻ എന്നതിലപ്പുറം എന്നിൽ സന്നിവേഷിച്ച ഓർമകളുടെ ചെപ്പിൻ അടപ്പ്  ഇതൾ വിരിയുംപോലെ എന്നിൽ പരിമളം വിതറാൻ തുടങ്ങിയിട്ട് നാളുകൾ കഴിഞ്ഞിരിക്കുന്നു. സുകന്ത പൂരിത മാവേണ്ട എന്റെ അന്തരംഗം കലുഷിതമാവുകയാണ് .പച്ചയായ യാതാർത്യങ്ങളിൽ നിന്നും ഒരിക്കലും ഞാൻ ഒളിച്ചോടാൻ വ്യ ഗ്രത കാണിച്ചില്ല എന്നതാണ് ഇന്നലകളിലെ എന്റെ നേട്ടം.


സ്നേഹ വാത്സല്യങ്ങൾ മതിവരുവോളം നുകരേണ്ട എന്റെ ബാല്യം വേദനയുടെ കയിപ്പു നീരിൽ കുതിറന്ന ഭയപ്പെടുത്തുന്ന ഓർമ്മകൾ മാത്രമായിരുന്നു.സമപ്രായക്കാരുടെ ഇഷ്ടങ്ങൾക്ക് ആയുസ്സ് കൂടുകയും എന്നിലെ ഇഷ്ടങ്ങൾക്ക് കഷ്ടതകളുടെ വേരുറക്കുകയും ചെയ്ത എന്റെ ബാല്യം


കണ്ണുനീർതുള്ളി ഹൃദയ വേദനകൾ കഴുകികളയുമെന്ന എന്റെ ധാരണയ്ക്ക് കോട്ടം തട്ടുന്നതായിരുന്നു എന്നിലെ വളർച്ചയുടെ പടവുകൾ. കഷ്ടതയെ പഴിചാരി ജീവിതമെന്ന സമസ്യ യിൽ നിന്നും ഓടി ഒളിക്കയല്ല ഞാൻ .മറിച്ച് അതെന്നിൽ അടിചേൽപ്പിക്കാൻ ഹേതു വായവർക്ക് ജീവിതം കൊണ്ടൊരു മറുപടി എന്നെ കരുതിയുള്ളൂ


കാലമെന്നിൽ അലിവു കാട്ടിയപ്പൊഴൊക്കെയും വിധി എന്നിൽ കരുതിവച്ച ക്രൂരതയുടെ  വിള നിലം സൃഷ്ടിച്ച് അതിൽ കൃഷി ഇറക്കയായിരുന്നു. മരുഭൂമിക്ക് സമപെട്ട എന്നിൽ ഒരിറ്റു ജലകണം കണ്ടെത്തുകയല്ല മറിച്ച് എന്നിലെ ജലകണം നശിപ്പിക്ക യായിരുന്നു എന്നിലെ കർഷക ലക്ഷ്യം അതിൽ വിജയപരാജയങ്ങൾക്ക് തുല്യ തയ്ക്കപ്പുറം വികലമായ ചിന്തകൾ മാത്രം നല്കി ജൈത്ര യാത്ര തുടർന്നു


എന്നിലെ വർഷങ്ങൾ എന്നിലൂടെ ഒഴുകി തീരുകയലലാതെ വീണ്ടുമൊരു ഒഴുകലിന് നിറവൊതുക്ക പ്പെടുന്നതൊന്നും വർഷമിത്ര കഴിഞ്ഞിട്ടും ചലനാനുഭവം പ്രകട മാക്കപ്പെടാത്ത തിന്റെ വ്യഥ അതിൽ നിന്ന് ഉരു ത്തിരിഞ്ഞു വന്ന ചോദ്യത്തിനുത്തരം തേടി അലഞ്ഞ ഭ്രാന്തവേശം കെട്ടി മടുത്ത ജൻമ്മത്തിന്റെ ഒടുങ്ങലിനെ ലക്ഷ്യം വെച്ചുള്ള യാത്രയിലും എന്നിൽ ഭയം കടന്നു കൂടു ന്നതിൽ പുച്ഛം കലർത്താൻ ഞാൻ ശ്രമിക്കയായിരുന്നില്ല മറിച്ച് ശ്രമകരമല്ലാത്ത യാത്രയുടെ ഒടുക്കം മരണമെന്നുള്ള യഥാർത്യം വിസ്മരിച്ച വിഡഡിയുടെ വിഹ്വലതമാത്രം


ഷംസുദ്ദീൻ തോപ്പിൽ 12.9.14

My Tree Challenge

സ്വാര്‍ത്ഥ താല്‍പര്യത്തിന് വേണ്ടി പ്രകൃതിയിലെ പച്ചപ്പിനെ വേരോടെ പിഴുതെറിയുന്ന തലമുറയില്‍ ജനിക്കേണ്ടി വന്ന ഹതഭാഗ്യന്‍റെ ഉഴിര്‍ത്തെഴുന്നേല്‍പ്പിന്‍റെ തുടക്കമെന്നോണം വരും തലമുറക്ക് ശുദ്ധവായു ശ്വസിക്കാന്‍ മമ്മുക്കയുടെ 
My Tree Challengeല്‍ ഞാനും
പങ്കുചേരുന്നു എന്‍റെ ഹൃദയ ഭാജനങ്ങളായ പ്രശസ്ത എഴുത്തു കാരന്‍ പി-സുരേദ്രന്‍ സര്‍ [P Surendran Puthiyakal ]പ്രമുഖ ഡബിംഗ് ആര്‍ടിസ്റ്റ് ഭാഗ്യ ലക്ഷ്മിചേച്ചി[Bhagya Lakshmi]പ്രശസ്ത എഴുത്തുകാരി ഇന്ദുമേനോന്‍ [
Indu Gouri Menon Paul]ഇവരെ ചലഞ്ചിലെയ്ക്ക് ഞാന്‍ ചലഞ്ച് ചെയ്യുന്നു
SHAMSUDEEN THOPPIL

8.9.14

-:വ്യാകുലത:-

തിരഞ്ഞടുക്കലുകളിൽ പലപ്പൊഴും വ്യാകുലപെടാറുണ്ടെങ്കിലും ആവശ്യകതയിൽ ബോധവാനുമാണ് ...
ഷംസുദ്ദീൻ തോപ്പിൽ

3.9.14

-:തിരയിളക്കം:-

ന്നിലൂടെ എന്നിലേക്കുള്ള ദൂരം സ്വപ്നം നിറഞ്ഞ കടലിലെക്കോ യാഥാർത്യത്തിന്റെ കരയിലേക്കോ എന്ന് നിശ്ചയമില്ലാതെ ഞാൻ പലപ്പോഴും വ്യാകുലപ്പെടാറുണ്ട്. വ്യാകുലതകളുടെ കെട്ടു പാടുകളിൽ പെട്ട് ഞാനിപ്പോഴും കടലിലെ തിരയിളക്കം പോലെ അലയടിച്ചുയുരരുന്നു ലക്ഷ്യ പ്രാപതി യുടെ നിമിഷവുംകാത്ത്....

ഷംസുദ്ദീൻ തോപ്പിൽ