31.8.19

നിഴൽവീണവഴികൾ - ഭാഗം 37

 
അവർ രണ്ടാളും പറഞ്ഞ അടയാളം ലക്ഷ്യമാക്കി മറ്റു കബറുകൾക്കിടയിലൂടെ  നടന്നു.. ഫസലിന്റെ മനസ്സിൽ ദുഖം വീണ്ടും അണപൊട്ടിയൊഴുകി... കരയാതിരിക്കാൻ അവൻ കഠിനമായി ശ്രമിക്കുകയായിരുന്നു. കരഞ്ഞാൽ ഒരുപക്ഷേ തന്നെ ഇവിടെയെല്ലാരും തിരിച്ചറിയും... അതു വലിയ പൊല്ലാപ്പാകും.. വേണ്ട... ധൈര്യം കൈവിടാൻ പാടില്ല.. ആ പിഞ്ചു ബാലൻ തന്റെ ലക്ഷ്യസ്ഥാനത്തെത്തി... ഈറനായ കണ്ണുകളോടെ കബറിന് മുകൾ ഭാഗത്ത് വച്ച കല്ലിൽ കൊത്തിയ പേര് വായിച്ചു....

“.... ഹംസ ഹാജി പുളിക്കത്തൊടിക..."

ഒരു പൊട്ടിക്കരച്ചിലോടെ അവൻ സ്റ്റീഫന്റെ ചുമലിലേയ്ക്ക് ചാഞ്ഞു... അവന് കരയാൻ പോലും കഴിയാത്ത അവസ്ഥ.. സ്റ്റീഫൻ അവനെ സമാധാനിപ്പിച്ചുകൊണ്ടിരുന്നു.

“ഫസലേ.. നീ സമാധാനിക്ക്... ഇവിടെ പലരും നിന്നെ ശ്രദ്ധിക്കുന്നുണ്ട് . നീ വിചാരിക്കുന്നതുപോലെ നിസ്സാരപ്പെട്ട സ്ഥലമല്ല ഇത്... എന്തൊക്കെയോ ദുരുഹതകളുണ്ട്... നമുക്ക് പ്രാർത്ഥന കഴിഞ്ഞു വേഗം സ്ഥലംവിടണം... നീ വെറുതേ ഒച്ചവെച്ച് ആളെ കൂട്ടല്ലേ ...“.

ഫസലും സ്വയം സമാധാനപ്പെടാൻ ശ്രമിച്ചു. എത്ര ശ്രമിച്ചിട്ടും അവന് സ്വയം സമാധാനപ്പെടാൻ കഴിയാത്ത അവസ്ഥ... നഷ്ടപ്പെടലിന്റെ യാഥാർത്ഥ്യം അവൻ തിരിച്ചറിയുകയായിരുന്നു. ഇനിയൊരിക്കലും കാണാനാവാത്തത്ര ദൂരത്തിൽ തന്റെ പിതാവ് എത്തിയിരിക്കുന്നു. നഷ്ടം നഷ്ടംതന്നെയാണ്. അവൻ ഖബറിന്റെ [ മറവുചെയ്ത കുഴി ] തലഭാഗത്തതായി നിന്നു. കൈകളും കണ്ണുകളും അല്ലാഹുവിനോട് പ്രാർത്ഥിക്കാൻ  ഉയർത്തിപിടിച്ചു.. അവൻ നിറകണ്ണുകളോടെ പ്രാർത്ഥന ആരംഭിച്ചു പടച്ചവനേ ഉപ്പ ചെയ്തു പോയ തെറ്റുകൾ പൊറുത്തു കൊടുക്കണേ....ഖബർ വിശാലമാക്കി കൊടുക്കണേ.... ഉപ്പയെ ശിക്ഷിക്കല്ലേ.... നാളെ ഞങ്ങളെ എല്ലാവരെയും സ്വർഗ്ഗത്തിൽ ഒരുമിച്ചു കൂട്ടണേ...പ്രാർത്ഥന മുഴുമിപ്പിക്കും മുൻപേ ഫസൽ ഖബറിന് മുകളിൽ മുട്ടുകുത്തി തളർന്നിരുന്നു പോയി സ്റ്റീഫൻ തൊട്ടരുകിലായി അവനെ സസൂക്ഷ്മം വീക്ഷിച്ചു നിൽക്കുകയായിരുന്നു.സ്റ്റീഫൻ കരുതി കുറച്ച് സമയം അവനൊന്നു പൊട്ടിക്കരയട്ടെ .. അൽപനേരത്തിനകം ഫസൽ സാവധാനം .. അവിടെനിന്നു എഴുന്നേറ്റു... സ്റ്റീഫൻ അവനെ എഴുന്നേൽക്കാൻ സഹായിച്ചു...ഫസൽ ഒരിക്കൽ കൂടി ഉപ്പയ്ക്ക് ദൈവാനുഗ്രഹം ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിച്ചു തിരിഞ്ഞു നടന്നു കൂടെ സ്റ്റീഫനും അപ്പോഴാണ് ഫസലിന് പണ്ട് മദ്രസയിൽ പഠിച്ച ഖുർഹാൻ വരികൾ ഹൃദയത്തിലേക്ക് ഒഴുകി എത്തിയത് ഖബറുകൾ കണ്ടാൽ ചൊല്ലേണ്ട പ്രാർത്ഥന പരന്നു കിടക്കുന്ന ഖബറുകൾ നോക്കി അവൻ ചൊല്ലി "അസ്സലാമു അലൈക്കും യാ ധാറ ഖൗമിൽ മുഹ്മിനീൻ വയിന്നാ ഇൻഷാ അല്ലാഹു ബിക്കും ലാഹിക്കൂൻ"[സത്യ വിശ്വാസികളായ സമൂഹത്തിന്റെ താമസ സ്ഥലമേ [മരണപെട്ടു കിടക്കുന്ന കുഴിമാടം അല്ലങ്കിൽ ഖബർ ]നിങ്ങൾക്ക് ദൈവാനുഗ്രം ഉണ്ടായിരിക്കട്ടെ ദൈവ വിളി വന്നാൽ നാളെ ഞങ്ങളും നിങ്ങളെ പോലെ ഖബറിൽ വന്നു കിടക്കേണ്ടതാണ് ]

ഇതെല്ലാം അങ്ങു ദൂരെ ഒരാൾ വീക്ഷിച്ചുകൊണ്ടുനിൽക്കുകായിരുന്നു. അദ്ദേഹത്തിന്റെ മനസ്സിൽ പല സംശയങ്ങളും ഉടലെടുക്കുന്നുണ്ടായിരുന്നു. മറ്റാരുമല്ല ആ പള്ളിയിലെ കുഴിവെട്ടുകാരനായിരുന്നു... അയാളവിടെ ജോലിചെയ്യാനാരംഭിച്ചിട്ട് 52 വർഷത്തിലധികമായിരിക്കുന്നു. വളരെ ചെറുപ്പത്തിലേ ഇവിടെത്തിയതാണ്... ജനിച്ചത് കണ്ണൂരാണെങ്കിലും നാടും വീടും ഉപേക്ഷിച്ച് എത്തിച്ചേർന്ന സ്ഥലമാണിത്... ഇവിടെയെത്തി എല്ലാ ജോലികളും ചെയ്യുമായിരുന്നു. പള്ളിക്കമ്മറ്റിയാണ് അയാളെ ഇവിടെ സ്ഥിരം കുഴിവെട്ടുകാരനായി നിയമിച്ചത്... പിടിപ്പത് പണിയുണ്ടെന്നുള്ളതാണ് വാസ്ഥവം.. മരണം നടന്നാൽ അവിടെ കുഴിവെട്ടുക... അവരുടെ പേരെഴുതിയ കല്ല് യഥാസ്ഥാനത്ത് സ്ഥാപിക്കുക... പള്ളിമുറ്റവും പരിസരവും വൃത്തിയാക്കുക... ടാങ്കിൽ വെള്ളം നിറയ്ക്കുക.. അങ്ങനെയങ്ങനെ പോകുന്നു ജോലികൾ.. 

പള്ളിയ്ക്കടുത്തുള്ള ഒരു വീട്ടിലെ യത്തീംയുവതിയെയാണ് വിവാഹം കഴിച്ചത്... 4 മക്കൾ എല്ലാവർക്കും നല്ല വിദ്യാഭ്യാസം നൽകാനായി.. പഠിക്കാൻ മിടുക്കരായിരുന്നതുകൊണ്ട് പള്ളിതന്നെയാണ് അവിരെ പഠിപ്പിക്കാനുള്ള ചിലവ് മുഴുവൻ വഹിച്ചത്... മൂന്നുപേരെയും വിവാഹം കഴിപ്പിച്ചയച്ചു. ഏറ്റവും ഇളയത് മകനാണ് അവൻ ഗൾഫിൽ ജോലിചെയ്യുന്നു. അദ്ദേഹത്തോട് മക്കൾ ഈ ജോലി നിർത്താൻ പല പ്രാവശ്യം ആവശ്യപ്പെട്ടതാണ്. പക്ഷേ അദ്ദേഹത്തിന് അതിനാവുമായിരുന്നില്ല... കാരണം തന്നെ താനാക്കിയത് ഈ പള്ളിയും പരിസരവും ഈ നാട്ടിലെ നാട്ടാരുമാണ്. അതുകൊണ്ട് ഇനി എന്ത് സൗഭാഗ്യങ്ങൾ ഉണ്ടായാലും അതൊന്നും തന്റെ തൊഴിലിനെ ബാധിക്കരുത് എന്ന നിർബന്ധവും അദ്ദേഹത്തിനുണ്ടായിരുന്നു.

അവർ രണ്ടാളും പള്ളിമുറ്റത്തുകൂടെ പുറത്തേയ്ക്ക് നടന്നു... ഫസൽ സങ്കടം അടക്കിപ്പിടിച്ചിരിക്കുകയായിരുന്നു. കലങ്ങിയ കണ്ണുകൾ എല്ലാം വിളിച്ചുപറയുന്നുണ്ടായിരുന്നു. മുഖം ചുവന്നു തുടുത്തിരിക്കുന്നു. ദുഖഭാരം അവന്റെ മുഖത്തുണ്ടെന്ന് ആർക്കും വ്യക്തമാകും എന്നുള്ളതിൽ സംശയമില്ല..

കുഴിവെട്ടുകാരന്റെ അടുത്തെത്തിയപ്പോൾ അയാൾ ചോദിച്ചു...

“നീ മരിച്ച ഹംസയുടെ മകനാണോ...?“

“വെള്ളിടിവെട്ടിയതുപോലെ സ്റ്റീഫനും ഫസലും ഒന്നമ്പരന്നു...“

“അല്ല... ഞങ്ങളുടെ ഒരു നല്ല സുഹൃത്തായിരുന്നു.. എന്റെ പേര് സ്റ്റീഫൻ... ഇതെന്റെ മകനാണ് പേര് ഇല്യാസ്“.

“ഫസൽ സ്റ്റീഫനേയും കുഴിവെട്ടുകാരനേയും മാറി മാറി നോക്കി...“ അവൻ മറുത്തൊന്നും പറ‍ഞ്ഞില്ല... ഇപ്പോൾ ബുദ്ധി മൗനം  പാലിക്കുന്നതിയിരിക്കുമെന്ന് അവനും തോന്നി.

“അല്ല... അവന്റെ മുഖം കണ്ടാലറിയാം... അദ്ദേഹത്തിന് രണ്ടാംഭാര്യയിൽ ഒരു മകനുണ്ട്... പ്രായം ഇവന്റെത്ര  കാണുമായിരിക്കും... അയാൾ പലയിടത്തും ഇവനെ അന്വോഷിച്ചു പോയിട്ടുണ്ടായിരുന്നു.പലവട്ടം എന്നെ കാണുമ്പോൾ സങ്കടത്തോടെ പറയുമായിരുന്നു പക്ഷേ കണ്ടെത്താനായില്ല... അവനല്ലേ... പറയ്.... നിങ്ങളെന്താ ഒളിക്കുന്നത് ...“

“അല്ല... ഞാൻ അദ്ദേഹത്തന്റെ മകനല്ല...“ ഫസലിന്റെ ഉറച്ച സ്വരം...

പിന്നീട് അയാളൊന്നും മിണ്ടിയില്ല... അവർ രണ്ടാളും തിടുക്കത്തിൽതന്നെ അവിടെ നിന്നും സ്കൂട്ടറിൽ കയറി സ്ഥലംവിട്ടു... പോയതിനേക്കാൾ വളരെ വേഗത്തിലായിരുന്നു അവരുടെ തിരിച്ചുപോക്ക്.. കാരണം അവിടെ നിൽക്കുന്നത് അത്ര പന്തിയല്ലെന്ന് തോന്നിയിരുന്നു. തന്റെ വാപ്പയെക്കുറിച്ച് നാ ട്ടുകാർക്ക് നല്ല അഭിപ്രായമില്ലെന്നുള്ളത് അവന് പൂർണ്ണമായും മനസ്സിലായിരുന്നു. അദ്ദേഹത്തിന് എന്തൊക്കെയോ തരികിടപരിപാടികൾ ഉണ്ടായിരുന്നുകാണും. ബാധ്യത ഏറിയപ്പോൾ എല്ലാരും ഇട്ടേച്ചുപോയിരിക്കാം... ഒഴിവാക്കാൻ വയ്യാത്തതിന്റെ പേരിൽ ഇളയ മകൾ മാത്രം അയാളോടൊപ്പം നിന്നുകാണും... അങ്ങനെ താൻ കുറച്ചുകാലമെങ്കിലും കഴിഞ്ഞ വീടും ബാങ്ക് ജപ്തിചെയ്തുപോകുന്നു. തന്നെ ജനിപ്പിച്ച വ്യക്തിയും താൻ വളർന്ന വീടും നഷ്ടപ്പെട്ടു.. ഇനി തനിക്ക് തന്റേതെന്നു പറയാൻ ഉമ്മമാത്രം... ഈ സത്യം അവൻ മനസ്സിൽ ഉരുവിട്ടുകൊണ്ടിരുന്നു... ഏതാനും മണിക്കൂറുകൾക്കകം തനിക്ക് വീട്ടിലേയ്ക്ക് എത്തിച്ചേരാനുള്ളതാണ്.. അവർക്കാർക്കും യാതൊരു സംശയവും കൊടുക്കാൻ പാടില്ല... മരിച്ചവർ മരിച്ചു. ഇനിയൊരിക്കലും തിരികെവരില്ല... ഉമ്മയോട് പറഞ്ഞ് അവരുടെ മനസ്സുകൂടി ഇനി എന്തിനു വേദനിപ്പിക്കണം. വേണ്ട... താൻ കണ്ടെത്തിയ സത്യം തന്നിൽ മാത്രം ഒതുങ്ങിനൽക്കട്ടെ...

സ്റ്റീഫൻ ഡ്രൈവിംഗിൽ മാത്രമായിരുന്നു ശ്രദ്ധിച്ചിരുന്നത്. പുറപ്പെട്ടിട്ട് കുറച്ചധികം സമയമായെന്നു തോന്നുന്നു.. ഒഴിഞ്ഞ ഒരു തട്ടുകടയ്ക്കരുകിൽ വണ്ടി നിർത്തി ഫസലിനോട് ഇറങ്ങാൻ പറഞ്ഞു... ഫസൽ അനുസരിച്ചു. അവർ രണ്ടാളും കടയുടെ മുന്നിലെത്തി.. സ്റ്റീഫൻ രണ്ട് ചായയ്ക്ക് ഓർഡർ ചെയ്തു... 

ഫസൽ അനുസരണപൂർവ്വം ചായ വാങ്ങിക്കുടിച്ചു... അവന്റെ ഉള്ളി‍ൽ അടിഞ്ഞു കൂടിയ ദുഖത്തിന്റെ കാർമേഘങ്ങൾ പെയ്തൊഴിഞ്ഞ പ്രതീതി മുഖത്തു കാണാനുണ്ടായിരുന്നു. പിതാവിനെക്കുറിച്ച് ഏകദേശം മനസ്സിലാക്കിയപ്പോൾ അവനിലും മാറ്റങ്ങളുണ്ടായതാവാമെന്ന് സ്റ്റീഫൻ കരുതി. സ്റ്റീഫൻ മരിച്ച അവന്റെ വാപ്പയേക്കുറിച്ചോ അവന്റെ വീട്ടുകാര്യങ്ങളെക്കുറിച്ചോ ഒരക്ഷരംപോലും അവനോട് ചോദിച്ചില്ല... കാരണം തന്റെ ചോദ്യം ചിലപ്പോൾ അവനിൽ  ഓർമ്മപ്പെടുത്തലുകളാകാം... അതുവേണ്ടെന്ന് അയാൾ വിചാരിച്ചു... 

ചായകുടിച്ചതിനു ശേഷം അവർ വന്ന വഴിയിലൂടെ തന്നെ വീണ്ടും മുന്നോട്ട് പോയി... യാത്ര പുറപ്പെട്ടിട്ട് ഏകദേശം ഒന്നരമണിക്കൂറുകൾ കഴിഞ്ഞിരിക്കുന്നു... സ്റ്റീഫൻ ഒരു ജംഗ്ഷനിലെത്തിയപ്പോൾ വണ്ടി സ്പീഡുകുറച്ച് ഇടത്തേയ്ക്കുള്ള വഴിയിലൂടെ യാത്രതുടർന്നു... അവന് തങ്ങൾ വഴിമാറിയോ എന്ന തോന്നലുണ്ടായതിനാൽ സ്റ്റീഫനോട് പറഞ്ഞു.

“അങ്കിൾ നമ്മൾ വന്ന വഴി ഇതല്ല.“

“അതേ ഫസലേ... എനിക്കറിയാം... ഇതേ എന്റെ വീട്ടിലേയ്ക്കുള്ള വഴിയാ... എന്തായാലും ഇവിടംവരെവന്നു.. ഇനി വീട്ടിലൊന്ന് കയറിയിട്ടു പോകാം...“ അവൻ മറുത്തൊന്നും പറഞ്ഞില്ല... തനിക്ക് വേണ്ടി എല്ലാം കളഞ്ഞ് ഓടിയെത്തിയവനാണ് സ്റ്റീഫൻ... ഇക്കാലത്ത് ഇദ്ദേഹത്തെപ്പോലുള്ള മനുഷ്യന്മാരെ എങ്ങും കാണാനാവില്ല... തന്നോട് അടുപ്പം കാണിച്ചവരിൽ ഭൂരിഭാഗവും തന്നെ ചൂഷണം ചെയ്യാനാണ് ശ്രമിച്ചിട്ടുള്ളത്.. പക്ഷേ ഇദ്ദേഹം മാത്രം തന്നോട് ഒരു വാക്കുകൊണ്ടോ നോക്കുകൊണ്ടോ ഒരു മോശം പ്രവർത്തിയും കാണിച്ചിട്ടില്ല... അദ്ദേഹത്തെ ഒരു പക്ഷേ പടച്ചോൻ തന്നെ സഹായിക്കാൻ ഏർപ്പെടുത്തിയതായിരിക്കാം... അവന്റെ മനസ്സിൽ പല പല ചിന്തകളായിരുന്നു.

അവർ കുറച്ചുദൂരം യാത്രചെയ്തിട്ട് ഒരു ചെമ്മൺ പാതയിലേയ്ക്ക് കയറി... ബൈക്ക് സൈഡിൽ വച്ചിട്ട് രണ്ടാളും ചെമ്മൺ പടവുകൾ കയറി മുകളിലേയ്ക്ക്... നിശ്ശബ്ദതയെ ഭംഗിച്ചുകൊണ്ട് സ്റ്റീഫൻ പറഞ്ഞു.

“ഫസലേ വീട്ടിലേയ്ക്ക് വണ്ടി കയറില്ല... ഇവിടെ വച്ചിട്ടാണ് മുകളിലേയ്ക്ക് പോകേണ്ടത്... വഴിവേണമെങ്കിൽ ഈ കുന്നിടിച്ച് നേരേയാക്കണം... അതിന് ധാരാളം പണം വേണ്ടിവരും... എല്ലാ വീട്ടുകാർക്കും ഇപ്പോൾ വഴിവേണം... എല്ലാരും ശ്രമിക്കട്ടേ... അപ്പോൾ നോക്കാം.“

ഏഴെട്ടടി പൊക്കംകാണും നാലഞ്ചു വീടുകൾ ആ കുന്നിൻമുകളിൽ കാണാം... എല്ലാ വീട്ടിലേയ്ക്കുമുള്ള പടവ് ഈ കാണുന്നത് മാത്രമാണ്. പക്ഷേ ഇതൊന്നു ഇടിച്ചു നിരത്തി റോഡ് ലവലാക്കിയാൽ വാഹനം എല്ലാരുടേയും വീട്ടിലേക്കെത്തിക്കാനുള്ള വഴിതെളിയും പക്ഷെ ആരും മുന്നിട്ടറങ്ങുന്നില്ലന്നു മാത്രം ... അവൻ സ്റ്റീഫനൊപ്പം മുകളിലിയേക്ക് കയറി...

അവർ രണ്ടാളും വീട്ടിലെത്തി. ഉമ്മറത്ത് അയാളുടെ ഇളയകുട്ടി പഠിച്ചുകൊണ്ടിരിക്കുകയായിരുന്നു. അവൾ മുഖമുയർത്തി സന്തോഷഭാവത്തിൽ അച്ഛനെ നോക്കി ചിരിച്ചു... 

“അച്ഛാ... ഇന്നെന്താ നേരത്തേ.... അവധിയാ..“

“മോളേ... എനിക്ക് ഇവിടംവരെയൊന്നു വരേണ്ടിവന്നു...“

“ആരാ അച്ഛാ കൂടെ...“

“അതേ... എന്റെ സുഹൃത്തിന്റെ മകനാ... ഇവനെ തിരികെപ്പോകുമ്പോൾ വീട്ടിലാക്കണം.“

“അമ്മേ.... അമ്മേ... അച്ഛൻ വന്നു...“

“ഫസലേ ഇവൾ എന്റെ മോളാ... ഇപ്പോൾ പത്തിലായി... പഠനത്തിൽ ഇവളാ മുന്നിലെന്നാണ് ഇവൾ പറയുന്നത്...“

അവൾ ഫസലിനെനോക്കി ഒന്നു പുഞ്ചിരിച്ചു...

“എന്താ അച്ചായാ ഇന്നു നേത്തേ... ഒരു മുന്നറിയിപ്പുമില്ലാതെ...“

“അതേ... എനിക്കിവിടെ അടുത്തൊരിടത്തു വരേണ്ടിവന്നു... ഓഫീസ് ആവശ്യത്തിനാ“. (അദ്ദേഹം ആരോടും യഥാർത്ഥകാരണം വിശദമാക്കിയില്ല. അത് നന്നായെന്ന് ഫസലിനും തോന്നി)..

ഫസൽ അവരെ സൂക്ഷിച്ചു നോക്കി... അവൻ തിരിച്ചറിഞ്ഞു... അതേ.... വർഷങ്ങൾക്കു മുന്നേ.. തന്റെ സ്കൂൾ ജീവിതത്തിൽ സംഭവിച്ച കാര്യം... അവർ തന്നെയാണോ...?

“എടീ .. ഇവൻ എന്റെ ഒരു സുഹൃത്തിന്റെ മകനാ... ഇവിടടുത്ത് വന്നതാ... തിരികെ പോകുമ്പോൾ വീട്ടിലാക്കണം..“

“എനിക്കറിയാം ഇവനെ.... നീ ഫസലല്ലേ....“

“അതേ... ടീച്ചർ... സുനിത ടീച്ചർ.... “

“അതേടാ.. നീയെന്നെ തിരിച്ചറിഞ്ഞല്ലേ..“

ഫസലിന്റെ  സ്കൂളിലെ കണക്ക് ടീച്ചറായിരുന്നു സുനിത ടീച്ചർ . നന്നായി പഠിപ്പിക്കുമായിരുന്നു... നെറ്റിയിൽ കുറിയുമിട്ട് സാരിയുമുടുത്തു വരുന്ന അവരെ കാണാൻ തന്നെ നല്ല ഐശ്വര്യമായിരുന്നു.  അപ്പോൾ ടീച്ചർ ഹിന്ദുവും സ്റ്റീഫൻ അങ്കിൾ ക്രിസ്ത്യാനിയും... രണ്ടാളും സ്നേഹിച്ചു വിവാഹിതരായതായിരിക്കും..

“അപ്പോൾ നിങ്ങൾ ഒന്നായല്ലേ...“

“അതേ.. ഇവൻ മിടുക്കനായിരിക്കുന്നു..  ചില കാരണങ്ങളാൽ ഇവൻ അവിടെ പഠിത്തം അവസാനിപ്പിച്ചു പോയതാ.... ഞാൻ ഇവനെ പല പ്രശ്നങ്ങളിൽ നിന്നും രക്ഷപ്പെടുത്തിയിട്ടുമുണ്ട്...

ശരിയാ ശങ്കരൻമാഷിന്റെ പ്രശ്നത്തിൽ ടീച്ചർ മാത്രമാണ് തന്നെ സപ്പോർട്ട് ചെയ്തത്... അവന്റെ മനസ്സിൽ പല സംഭവങ്ങളും തെളിഞ്ഞു വന്നു...  

“നീയിപ്പോൾ പത്തിലല്ലേ.... ശരിയാ എന്റെ മോളെ പ്രായം...“

“ശങ്കരൻ മാഷെ നീ പിന്നെ കണ്ടോ....?“

ആ ചോദ്യം അവനെ നിശ്ശബ്ദനാക്കിക്കളഞ്ഞു.... വർഷങ്ങൾക്കു മുന്നേ നടന്ന ആ സംഭവങ്ങൾ നേരിട്ടറിയാവുന്ന ടീച്ചർ തന്റെ മുന്നിൽ... തനിക്ക് സംഭവിച്ച ജീവിതത്തിലെ ഏറ്റവും നിർണ്ണായക ഘട്ടത്തിൽ തന്റെ കൂടെനിന്ന സ്റ്റീഫൻ അങ്കിളും തന്റെ അരുകിൽ... അവൻ രണ്ടുപേരേയും മാറിമാറി നോക്കി... 

“അതേ ടീച്ചേറേ....“

“നീ അതൊക്കെ വിട്ടുകള ഫസലേ... അച്ഛായാ അകത്തേയ്ക്ക് വാ... ഞാനെല്ലാം പിന്നീട് പറയാം “.

സ്റ്റീഫൻ അവനേയും കൂട്ടി അകത്തേയ്ക്ക് കയറി...
 
 
തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച 08 09 2019
 

ഷംസുദ്ധീൻ തോപ്പിൽ 01 09 2019
 

24.8.19

നിഴൽവീണവഴികൾ - ഭാഗം 36


ഓർമ്മ വച്ച നാൾ മുതൽ വാപ്പയെന്നത് കൈയ്യെത്തും ദൂരത്താണെന്ന് മനസ്സിലാക്കി അവൻ വളർന്നു... എവിടേലും ജീവിച്ചിരിപ്പുണ്ടാവും എന്ന ചിന്തയായിരുന്നു... പക്ഷേ യാദൃശ്ചികമായി കണ്ടുമുട്ടിയപ്പോൾ എല്ലാം മറന്നു... തന്നേയും ഉമ്മയേയും തിരക്കി വരരുതെന്നു പറയാനെത്തിയ അവനെ കാത്തിരുന്നത് പടച്ചോന്റെ മറ്റൊരു വിധിയായിരുന്നു. ഇനിയൊരിക്കലും തിരക്കിവരാൻ ആ മനുഷ്യൻ ഈ ഭൂമുഖത്തില്ല... എല്ലാം ഉപേക്ഷിച്ച് അള്ളാഹുവിൽ അഭയം പ്രാപിച്ചിരിക്കുന്നു.

സ്റ്റീഫൻ ഒരുവിധം അവനെ സമാധാനപ്പെടുത്തി. എന്നിട്ടും അവന് കരച്ചിൽ അടക്കാനാവുന്നില്ലായിരുന്നു. എന്തെല്ലാം പ്രതീക്ഷകൾ മനസ്സിലുണ്ടായിരുന്നു... എല്ലാം ഒരുനിമിഷംകൊണ്ട് താഴെവീണുടഞ്ഞുപോയില്ലേ...

“മോനേ ഫസലെ... നിനക്ക് കാര്യങ്ങൾ പറഞ്ഞാൽ മനസ്സിലാവുമെന്നു ഞാൻ കരുതുന്നു... നീ കുറച്ചുനേരം ഞാൻ പറയുന്നത് ശ്രദ്ധിക്കൂ..“

“അങ്കിൾ എനിക്ക് അവസാനമായി ആ മയ്യത്ത് അടക്കം ചെയ്ത പള്ളിവരെയൊന്നു പോകണം... അഡ്രസ്സ് എനിക്ക് ഒന്നു സംഘടിപ്പിച്ചു തരാമോ“

“.. മോനേ നിനക്കുവേണ്ടി ഞാൻ എന്തു സഹായം വേണേലും ചെയ്തുതരാം... നീ ഞാൻ പറയുന്നത് ശ്രധ്ധിച്ചു കേൾക്കണം ...“

“പറയൂ അങ്കിൾ..“

“നിന്റെ വാപ്പയ്ക്ക് എന്താണ് അസുഖമെന്നതും അതിന്റെ തീവ്രതയും നീ മനസ്സിലാക്കിയിട്ടില്ലല്ലോ ... അദ്ദേഹത്തിന് ബ്രയിൻ ട്യൂമറായിരുന്നു.. നാലു പ്രാവശ്യം സർജ്ജറി നടത്തി... അതിലൊന്നും രക്ഷപ്പെട്ടില്ല.. നല്ല സാമ്പത്തികസ്ഥിതിയിലുണ്ടായിരുന്ന മനുഷ്യനാ... പല ആശുപത്രികളിലും മാറി മാറി കാണിച്ചു  സ്വന്തമായതെല്ലാം വിറ്റു പെറുക്കി ചികിത്സിച്ചു... അവസാനം എല്ലാം നഷ്ടപ്പെട്ടുവെന്നായപ്പോൾ സ്വന്തം ഭാര്യപോലും ഇട്ടേച്ചുപോയി... ഇതു ദൈവവിധിയാണ്...“

“എന്നാലും“

“മോനേ... മനുഷ്യൻ ചെയ്യുന്ന പാപങ്ങൾക്കുള്ള ശിക്ഷ ഈ ഭൂമിയിൽ തന്നെയാണ് അനുഭവിച്ചു തീർക്കേണ്ടത്... ഉമ്മയെയും നിന്നെയും നിഷ്കരുണം ഇറക്കിവിട്ടതല്ലേ... ഞാൻ അദ്ദേഹത്തെക്കുറിച്ച് വിശദമായി അന്വേഷിച്ചിരുന്നു. നിനക്ക് മകനൊന്നുള്ള ഒരു അംഗീകാരവും അദ്ദേഹത്തിന്റെ നല്ല സമയത്ത് നൽകിയില്ല.. അതു പോട്ടേ... നമുക്ക് അതൊക്കെ പിന്നീടൊരിക്കൽ സംസാരിക്കാം.

“മോനെ ഫസലെ .. വേദനകൾക്കിടയിൽ ജീവിക്കുന്നതിനേക്കാൾ നല്ലത് മരണമായിരുന്നില്ലേ. ചെയ്ത തെറ്റുകൾക്കുള്ള ശിക്ഷ മാരക രോഗം നൽകി ദൈവം ശിക്ഷിച്ചില്ലേ വേദനകൾക്കറുതി വരുത്തി ദൈവം അദ്ദേഹത്തെ വിളിച്ചത് എത്ര നന്നായി എന്ന് നമുക്ക് ആശ്വസിക്കാം . വേദനകളിലാത്ത ലോകത്തേയ്ക്കാണ് അദ്ദേഹം പോയിരിക്കുന്നത്... നീ എന്തിനാ ഇങ്ങനെ സങ്കടപ്പെടുന്നത് ഇതു ദൈവ വിധിയാണ് അത് നമ്മൾ അംഗീകരിച്ചല്ലേ പറ്റൂ ...“

“അങ്കിൾ എന്നെ അവിടൊന്നു പോകാൻ സഹായിക്കാമോ...“

“അതിനെന്താ... എനിക്കിന്ന് ഡ്യൂട്ടിയില്ല.. എന്റെ ബൈക്കിൽ പോകാം... ഞാൻ മോളോട് പറഞ്ഞ് അ‍ഡ്രസ്സ് എടുത്തുവരാം... നീ ഇനി കരയരുത്... എങ്കിൽ മാത്രമേ ഞാൻ കൂടെ വരികയുള്ളൂ... ബൈക്കിൽ പോയാലെ നിനക്ക് വൈകുന്നേരത്തിനു മുന്നേ വീട്ടിലെത്താൻ കഴിയൂ...“

“ശരി അങ്കിൾ ഞാൻ കരയില്ല...“

സ്റ്റീഫൻ താഴത്തെ നിലയിലേയ്ക്ക് പോയി... അദ്ദേഹം ഓർക്കുകയായിരുന്നു അയാൾ ഒരു കൗതുകത്തിനുവേണ്ടിയാണ് ഫസസലിന്റെ വാപ്പായെക്കുറിച്ച് അന്വേഷിച്ചത്... അന്വേഷണത്തിൽ അയാളൊരു വിവാഹ വീരനായാണ് അറിയാൻ കഴിഞ്ഞത് നാലഞ്ചു ഭാര്യമാർ അദ്ദേഹത്തിനുണ്ടെന്നും ഒരു ഭാര്യമാത്രമാണ് അവസാനകാലത്തോളം കൂടെയുണ്ടായിരുന്നതെന്നും അറിയാൻ സാധിച്ചു. എല്ലാരേയും നിഷ്കരുണം മൊഴിചൊല്ലി ഉപേക്ഷിക്കുകയായിരുന്നു. കൈക്കരുത്തിന്റെയും പണത്തിന്റെയും ചോര തിളപ്പിന്റെയും ബലത്തിൽ പലതും കാട്ടിക്കൂട്ടി... അവസാനം സ്വന്തം ബന്ധുക്കൾപോലും അയാളെ തള്ളിപ്പറഞ്ഞെന്നാണ് അറിയാൻ കഴിഞ്ഞത്. അതങ്ങനെയാണ്.. മനുഷ്യൻ അഹങ്കാരിയായാൽ അവന് ലഭിക്കേണ്ടത് എന്താണോ അത് കൃത്യമായിത്തനെ ലഭിക്കുമെന്നുള്ളത് ഇദ്ദേഹത്തിന്റെ ജീവത്തിൽ നിന്നുതന്നെ മനസ്സിലാക്കാം.. ഇതൊന്നും അവനോട് പറയേണ്ടതില്ല. കാരണം ആ കുഞ്ഞുമനസ്സിൽ വാപ്പയെന്നുള്ള സ്നേഹംമാത്രമാണ് നിറഞ്ഞ് നിൽക്കുന്നത്. ഐ.സി.യുവിൽ കാണാൻവന്ന ഒരു ബന്ധുവാണ് തന്നോട് ഇക്കാര്യങ്ങളൊക്കെ വിശദമായി സംസാരിച്ചത്... പണത്തിന്റെ ബലത്തിൽ അക്കാലത്ത് നാട്ടാരെ ഒപ്പം നിർത്താനും അയാൾക്ക് സാധിച്ചിരുന്നു. ആയതിനാൽ പരാതിയുമായി വരുന്നവരെ വിരട്ടിഓടിക്കാനും സാധിച്ചിരുന്നു. 

കാട്ടിക്കൂട്ടിയ ദുഷ്ടത്തരങ്ങൾക്ക് യാതൊരു കുറവുമില്ലായിരുന്നു. അസുഖബാധിതനായതിനുശേഷമാണ് കുറച്ചൊരു കുറവുവന്നത്. രണ്ട്  പെൺമക്കളെയും വിവാഹംകഴിപ്പിച്ചയച്ചു... കെട്ടിയോൻമാരാരും നല്ല കുടുംബത്തിൽനിന്നുള്ളവരുമായിരുന്നില്ല.. കാരണം ഇയാളെക്കുറിച്ച് അറിയാവുവന്നവരാരും ആ കുടുംബത്തിലേയ്ക്ക് വരില്ലെന്നുറപ്പായിരുന്നു. എന്തായാലും ഫസലും അവന്റെ ഉമ്മയും രക്ഷപ്പെട്ടെന്നുവേണം പറയാൻ.. കൂടുതൽ കബളിപ്പിക്കലിന് ഇരയാകുന്നതിനു മുന്നേ അവർ രണ്ടുപേരും അവിടെനിന്നു രക്ഷപ്പെട്ടല്ലോ... അതിനു ശേഷമായിരുന്നു അയാൾ മറ്റു നിക്കാഹുകൾ നടത്തി ആ വീട്ടിലേയ്ക്ക അവരേയും കൊണ്ടുവന്നത്. ആദ്യ ഭാര്യ ഇതിനെല്ലാം കൂട്ടായിരുന്നു. തിരക്കഥയെന്നവണ്ണം എല്ലാത്തിന്റെയും അവസാനം കൃത്യസമയത്ത് പ്രതികരിക്കുയും പുതുതായി വരുന്ന ഭാര്യയെ നിഷ്കരുണം പുറത്താക്കുകയും ചെയ്യും... ഇതെല്ലാം നാട്ടിൽ പാട്ടാണ്.. പാവം ഫസലും ഉമ്മയും അവരറിയാതെ ആ കെണിയിൽച്ചെന്ന് ചാടി. ഇതൊന്നും അവനറിയേണ്ട എന്നുതന്നെ സ്റ്റീഫൻ തീരുമാനിച്ചിരുന്നു.

ഫസൽ ഓരോനിമിഷവും നിറിനീറി ഇരിക്കുകയായിരുന്നു. തന്റെ ജീവിതത്തിൽ ഏറ്റവും നിർണ്ണായകമായ ഒരവസ്ഥയാണ് ഇതെന്ന് അവന് തോന്നി... ഇങ്ങനെയൊരു സന്ദർഭം ഒരിക്കലും അവൻ പ്രതീക്ഷിച്ചിട്ടില്ല. തനിക്ക് ഉമ്മയോട് പറഞ്ഞ് പൊട്ടിക്കരണമെന്ന ആഗ്രഹമുണ്ട്... അൻവറിയ്ക്കയോടെങ്കിലും... അല്ലെങ്കിൽ ഉപ്പൂപ്പയോട് .... വേണ്ട ആരോടും പറയേണ്ട..... ഇനി പറഞ്ഞാൽ അവരുടെ പ്രതികരണം എന്താവുമെന്നറിയില്ല... തന്നെയും ഉമ്മയേയും നിഷ്ക്കരുണം ഇറക്കിവിട്ടപ്പോൾ തങ്ങൾക്ക് അഭയം നൽകി സഹായിച്ചവർ ധാരാളമുണ്ട്... ഉമ്മ ചെയ്യാത്ത ജോലികളില്ല.. വീട്ടു വേലക്കാരിയെന്ന നിലയിലാണ് അറിയപ്പെടുന്നതുതന്നെ... അതിനെല്ലാം കാരണം ഈ മനുഷ്യൻ തന്നെയല്ലേ... 
ഇതൊക്കെ തന്റെ ഉള്ളിൽ തന്നെ ഇരിക്കട്ടെ... ആരുടേയും മനസമാധാനം വെറുതേ കളയേണ്ടതില്ലല്ലോ ... മരണത്തോടുകൂടി എല്ലാം കഴിഞ്ഞിരിക്കുന്നു... ഇനി വാപ്പയെന്നുള്ള ബിംബം മനസ്സിൽ മാത്രം സൂക്ഷിച്ചാൽ മതി... ആർക്കും ഇനി ഒരിക്കലും കാണാനാകാത്ത അകലത്തേലേയ്ക്ക് പോയിരിക്കുന്നു. ഒരുകാര്യമോർത്താൽ മരണം അദ്ദേഹത്തിനു മോക്ഷം നൽകിയിരിക്കുന്നു. എന്തുമാത്രം വേദനസഹിച്ചിട്ടുണ്ടാവും... തന്റെ അർദ്ധ സഹോദരി ഒറ്റയ്ക്കായിക്കാണും... അവൾക്കാരായിരിക്കും ഇനി തുണയായുണ്ടാവുക... അവൻ മനസ്സിൽ ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ അലയടിച്ചുകൊണ്ടിരുന്നു. ഓരോ നിമിഷങ്ങളും ഓരോ ദിവസങ്ങളായി അവനു തോന്നി. എത്രയും വേഗം സ്റ്റീഫൻ അങ്കിൾ വന്നെങ്കിൽ.. അവൻെറ ദുഖാർത്ഥമായ മനസ്സ് മറ്റാർക്കും മനസ്സിലാവുമായിരുന്നില്ല...

സമാധാനപ്പെടാൻ ശ്രമിക്കുന്നെങ്കിലും കണ്ണിൽനിന്നും കണ്ണുനീർ ധാരധാരയായി ഒഴുകുന്നുണ്ടായിരുന്നു. പലരോടും വാപ്പ ഗൾഫിലാണെന്ന് കള്ളം പറഞ്ഞിട്ടുണ്ട്. അന്നൊന്നും ഒരിക്കലും വാപ്പയെ കണ്ടുമുട്ടുമെന്നവൻ കരുതിയതേയില്ല... കുട്ടിക്കാലത്ത് കണ്ട മുഖം പലപ്പോഴും ഓർത്തെടുക്കാറുണ്ടായിരുന്നു... ആരുംകാണാതെ ഉമ്മ തന്റെ പെട്ടിയിൽ  സൂക്ഷിച്ചിരുന്ന ഫോട്ടോ ഉമ്മയറിയാതെ കൂടെക്കൂടെ താൻ എടുത്തുനോക്കാറുമുണ്ടായിരുന്നു. അന്നൊന്നും വാപ്പയെക്കുറിച്ച് ഉമ്മയോടു  ചോദിച്ചിട്ടേയില്ല... അപ്രതീക്ഷിതമായ ഒരു ചുറ്റുപാടിൽ കണ്ടപ്പോൾ എല്ലാ നിയന്ത്രങ്ങളും വിട്ടുപോയി....

അല്പനേരത്തിനകം സ്റ്റീഫൻ  ഒരു പേപ്പറുമായി വന്നു. അവരുടെ വീട്ടുപേരും അഡ്രസ്സും ടെലിഫോൺ നമ്പറുമുണ്ടായിരുന്നു. ഇത് എന്നെങ്കിലും ഫസൽ വരുകയാണെങ്കിൽ കൊടുക്കണമെന്നുപറഞ്ഞ് അവൾതന്നെ അവിടെ റിസപ്ഷനിൽ ഏല്പിച്ചുപോയതാണ്. ഇതൊന്നും ഫസലിനോട് ഇപ്പോൾ പറയേണ്ട എന്നു സ്റ്റീഫൻ തീരുമാനിച്ചുറച്ചാണ് അകത്തേയ്ക്ക് കയറിയത്...

“ഫസലേ നമുക്ക് അഡ്രസ്സ് കിട്ടി... ഇപ്പോൾ പുറപ്പെട്ടാൽ ഏകദേശം 2 മണിയോടുകൂടി ഉപ്പയുടെ നാട്ടിൽ എത്താം ... ഇവിടെനിന്നും ഏകദേശം നൂറിലധികം കിലോമീറ്റർ ദുരമുണ്ട്.. എളുപ്പവഴിയേതേലും ഉണ്ടോന്നു പോകുവന്നവഴിക്ക് അന്വോഷിക്കാം... നീ കുറച്ച് വെള്ളം കുടിച്ചേ... മരിച്ച ആൾ പോയില്ലേ... ഇത്രയും ദിവസങ്ങളുമായി ഇനി അതോർത്ത് വിഷമിക്കേണ്ട...“

അവൻ അവിടെ തനിക്കായി കരുതിയ വെള്ളം കുടിച്ചു... അവന് നല്ല ദാഹമുണ്ടായിരുന്നു.. വിഷമങ്ങളൊക്കെ അല്പാല്പമായി കുറഞ്ഞു വരുന്നതുപോലെ സ്റ്റീഫന് തോന്നി...

അവർ രണ്ടുപേരും ഹോസ്പിറ്റൽ റൂമിൽ നിന്നും പുറത്തിറങ്ങി.. സ്റ്റെപ്പിലൂടെ താഴത്തെ നിലയിലെത്തി... പാർക്കിങ്ങിൽ കിടന്ന സ്റ്റീഫന്റെ സ്കൂട്ടറിൽ കയറി, ഫസലിനോട് ശ്രദ്ധിച്ച് പിടിച്ചിരിക്കാൻ പറഞ്ഞു. ഹെൽമറ്റ് ധരിച്ച് സ്റ്റീഫൻ വണ്ടി മുന്നോട്ടെടുത്തു...

വർഷങ്ങൾക്ക് ശേഷം വീണ്ടും താൻ ജനിച്ചു വളർന്ന ആ നാട്ടിലേയ്ക്കുള്ള യാത്ര... യാതൊരു ബന്ധവുമില്ലെങ്കിലും സ്റ്റീഫൻ എന്ന നല്ല മനുഷ്യൻ ഒരു രക്ഷകനായി അവിടെത്തിയെന്നുള്ളത്  ഒരു നിയോഗമായിരിക്കാം. തന്റെ വിഷമം കണ്ടിട്ട് സഹായിക്കാനെത്തിയ അദ്ദേഹത്തെ അവന് ഒരിക്കലും മറക്കാനാവില്ല. യാത്രയിൽ സ്റ്റീഫൻ കൂടുതലൊന്നും സംസാരിച്ചില്ല... ഇടയ്ക്കിടയ്ക്ക് വെള്ളം വല്ലതും കുടിയ്ക്കണോ... നിർത്തണോ എന്നുള്ള ചോദ്യങ്ങൾ മാത്രം.. അവന്റെ മനസ്സു മുഴുവൻ വാപ്പയേയും അവന്റെ അർദ്ധ സഹോദരിയേയും കുറിച്ചുള്ള ചിന്തകളായിരുന്നു. 

യാത്രയ്ക്കിടയിൽ അവർ ഒരു കടയുടെ മുന്നിൽ നിർത്തി.

“ഫസലേ നമ്മൾ പകുതി ദൂരം പിന്നിട്ടിരിക്കുന്നു. ഇനിയും യാത്ര തുടരേണ്ടതുണ്ട്.. നമുക്ക് ദാഹം തീർത്തിട്ട് പോകാം.. ഇവിടെ നിന്നും ജ്യൂസും ലൈറ്റായിട്ടെന്തെങ്കിലും കഴിയ്ക്കാം. ചിലപ്പോൾ പോകുന്നവഴിയ്ക്ക് ഭക്ഷണം കിട്ടിയില്ലെങ്കിൽ എന്തുചെയ്യും.“

അദ്ദേഹം പറയുന്നത് ശരിയാണെന്ന് അവനും തോന്നി. വിശപ്പും ദാഹവുമില്ലെങ്കിലും  ജ്യൂസ് അവൻ കുടിച്ചു തീർത്തു... തിന്നാൻ തനിക്കൊന്നും വേണ്ടെന്നും പറഞ്ഞു. ആ കടക്കാരനിൽ നിന്നും അങ്ങോട്ടേയ്ക്കുള്ള എളുപ്പവഴി മനസ്സിലാക്കി.. ഏതാനും വയലേലകളിലൂടെയുള്ള യാത്ര.. അത്ര നല്ല റോഡല്ലെങ്കിലും വേഗം എത്തിച്ചേരാൻ സാധിക്കുമെന്നു പറഞ്ഞു..

അവർ വീണ്ടും വണ്ടിയിൽ കയറി.. രണ്ടുപേരും നിശ്ശബ്ദരായിരുന്നു.. അവൻ മനസ്സിൽ കരുതി. ഇത്ര ദൂരം വരുന്നതിന് എന്തായാലും നല്ലൊരു തുക പെട്രോളിനാകും.. താൻ കുറച്ചു തുകയുമായാണ് വന്നത്.. ഏകദേശം ഒരു പതിനായിരം രൂപ കാണും... അതിൽനിന്ന് കുറച്ചു തുക ഇദ്ദേഹത്തിനു കൊടക്കണം. ഇതേപോലെ ഉപകാരികളായ മനുഷ്യരെ ഈ ലോകത്ത് വേറെവിടെക്കാണാനാകും. പലരും തന്നോട് അടുപ്പം കാണിച്ചിട്ടുള്ളത് നന്നെ ശാരീരികമായി ഉപയോഗിക്കാൻ വേണ്ടി മാത്രമായിരുന്നു. പക്ഷേ സ്റ്റീഫൻ അങ്കിൾ അങ്ങനെയല്ല, അദ്ദേഹം തികച്ചും വ്യത്യസ്തനായ ഒരു മനുഷ്യൻ എല്ലാരോടും വളരെ കരുണയോടെ പെരുമാറുന്നു, സംസാരത്തിൽ ദേഷ്യഭാവമേ ഉണ്ടാവാറില്ല..

ഒരു കവലയിലെത്തിയപ്പോൾ അവിടെ കണ്ട മുറുക്കാൻ കടയിലേയ്ക്ക് സ്റ്റീഫൻ കയറി... അദ്ദേഹത്തോട് അഡ്രസ് കാണിച്ച് സ്ഥലം മനസ്സിലാക്കി.

“ഫസലേ നമ്മൾ ലക്ഷ്യത്തിലെത്തിയിരിക്കുന്നു. ഈ വളവ് തിരിഞ്ഞാൽ കാണുന്ന ചെമ്മൺപാതയിലൂടെയാണ് നമുക്ക് പോകേണ്ടത്. രണ്ടുമിനിറ്റിനുള്ളിൽ നമുക്കവിടെത്താം...“

അവന് മറുപടി പറഞ്ഞില്ല, തലയാട്ടുകമാത്രമാണ് ചെയ്തത്.. മനസ്സിൽ ദുഖം വീണ്ടും ഉരുണ്ടുകൂടുകയായിരുന്നു. തന്റെ അർദ്ധ സഹോദരിയാണെന്നുള്ള കാര്യം തന്റെ വാപ്പ അവളോട് പറഞ്ഞു കാണുമോ... അങ്ങനെയെങ്കിൽ അവൾ തന്നെ തിരിച്ചറിയില്ലേ... തന്നെത്തിരക്കി അവൾ ഒരുപക്ഷേ വീട്ടിലേയ്ക്ക് വന്നാലോ... വരുന്നതുവരട്ടെ... പടച്ചോൻ കാത്തോള്ളും..

അവരുടെ യാത്ര ഒരു ഓലക്കുടിലിനു മുന്നിലെത്തി നിന്നു. മുറ്റത്തെ പേരമരം.. അതിനു സമീപമായി ഒരു തെങ്ങ്.. അവൻ ഓരോന്ന് ഓർത്തെടുക്കാൻ ശ്രമിച്ചു... ആ വീട് അടഞ്ഞ് കിടക്കുന്നു. മുറ്റം നിറയെ പുല്ലു പിടിച്ചു കിടക്കുന്നു. വേലികെട്ടിയിരുന്നത് പലയിടത്തും പൊളിഞ്ഞുപോയിരിക്കുന്നു. 

അവർ രണ്ടാളും മുറ്റത്തേയ്ക്ക് കയറി. അവിടെ ഭിത്തിയിലായി ഒരു നോട്ടീസ് ഒട്ടിച്ചിരിക്കുന്നു. എന്താണെന്നറിയാൻ സ്റ്റീഫൻ വരാന്തയിലേയ്ക്ക് കയറി... അപ്പോൾ അയൽവീട്ടിലെ വേലിക്കൽ നിന്നും ഒരു സ്ത്രീശബ്ദം.

“ആരാ... എവിടുന്നാ... ബേങ്കീന്നാ.... ലേലം കഴിഞ്ഞോ?...“

സ്റ്റീഫന് കാര്യം പിടികിട്ടിയില്ല..

“അല്ല... ഞങ്ങൾ........ ഹംസക്കയെ  അന്വോഷിച്ച് വന്നതാണ്..“

“പടച്ചോനെ ... മൂന്നുനാലു ദിവസം മുന്നേ അയാൾ മരണപ്പെട്ടല്ലോ... ഇവിടടുത്ത് പള്ളിയിലായിരുന്നു മറവു ചെയ്‌തത് ...“

“ബന്ധുക്കളൊക്കെ എവിടെയാ താമസം... മക്കളിവിടില്ലേ?“

“ഇവിടാരുമില്ല.. ചികിത്സയ്ക്കായി പുരയിടം ബാങ്കിൽവച്ച് പണമെടുത്തു. തിരിച്ചടയ്ക്കാതായപ്പോൾ ബാങ്ക് നോട്ടീസ് പതിച്ചു. ഇന്ന് ലേലമാണെന്നാ എന്റെ മോൻ പറഞ്ഞേ... അല്ല നിങ്ങളെവിടുന്നാ... അയാൾടെ ബന്ധുവാണോ... അതോ പണംകടംകൊടുത്ത ആരേലുമാണോ..“

“അയാൾ എന്റെ സുഹൃത്തായിരുന്നു. നാട്ടിൽവന്നപ്പോൾ സുഖമില്ലാന്നറിഞ്ഞു... കാര്യങ്ങൾ അറിഞ്ഞുപോകാമല്ലോ എന്നു കരുതിവന്നതാ... അറിഞ്ഞപ്പോൾ അതിലേറെ ദുഖവുമായി സ്റ്റീഫൻ ഒന്നുമറിയാത്തവനെപ്പോലെ അഭിനയിക്കുകയായിരുന്നു. ഫസലും മറുത്തൊന്നും പറഞ്ഞില്ല അവൻ നിശബ്ധനായി നിന്നു. മുഖത്തെ ദുഖം ആരും അറിയാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചു.

“ഓ അങ്ങനായിരുന്നോ.. അയാൾക്ക് രണ്ട് പെൺമക്കളാ... രണ്ടാളേയും കെട്ടിച്ചു.. ഇളയവള്മാത്രമാ ഇപ്പോ ഇവിടുള്ളത്.. അവര് താഴെ ഒരു വീട് വാടകയ്ക്കെടുത്തു താമസിക്കുന്നു. ഇവിടെനിന്നും ബാങ്ക് ഇറക്കിവിട്ടില്ലേ... വേറെവിടെപ്പോകാനാ..“

“പിന്നേ... ആയാൾക്ക് വേറേയും ഭാര്യമാരുണ്ടായിരുന്നു.. അതിൽ ഒരു ഭാര്യയ്ക്ക് ഒരു ആൺകുട്ടിയുണ്ടെന്നാ കേട്ടത്.. പക്ഷേ അത് എവിടെയാണെന്നാർക്കുമറിയില്ല... എന്തായാലും ഈ ദുഷ്ടന്റെ കൈയ്യീന്ന് രക്ഷപ്പെട്ടല്ലോ..“

ഫസലിന്റെ ഉള്ളിൽ ഒരു ഞെട്ടൽ അനുഭവപ്പെട്ടു... തന്നെ ഒരിക്കലും ആരും തിരിച്ചറിയരുത്... അറിഞ്ഞാൽ വളരെവലിയ പ്രത്യാഘാതമുണ്ടാകും... 

സ്റ്റീഫൻ ചിന്തിക്കുകയായിരുന്നു.. ഇവനെ ഇന്നാട്ടിൽ ആരും തിരിച്ചറിയാൻ പാടില്ല... അങ്ങനെ അറിഞ്ഞാൽ അവന്റെ വാപ്പ ഉണ്ടാക്കിവച്ച ബാധ്യതയ്ക്ക് ഇവൻ ഉത്തരം നൽകേണ്ടിവരും. വേണ്ട ഒന്നുമറിയാത്ത ഈ നിഷ്കളങ്കബാലനെ ബലികൊടുക്കാനാവില്ല..

“പിന്നേ.. ഹംസക്കയെ മറവു ചെയ്ത പള്ളി കവലയിൽ ചെന്ന് ചോദിച്ചാൽ മതി അവർ പറഞ്ഞു തരും. മരിച്ചു കഴിഞ്ഞാൽ എല്ലാരും ഒരുപോലല്ലേ... മരണപ്പെട്ടവരെക്കുറിച്ച് ഒന്നും പറയാൻ പാടില്ലെന്നാ ഖുറാനിൽ പറയുന്നേ... അതുകൊണ്ട് ഞാൻ പറഞ്ഞതൊന്നും കാര്യാക്കണ്ടാ... ഇല്ലാത്തതൊന്നും പറഞ്ഞിട്ടുമില്ല..

“ഈ കുട്ടിയാരാ... മോനാണോ.“

“അതേ ഇവൻ എന്റെ മോനാ... ഞങ്ങൾ രണ്ടാളുംകൂടിയാ വന്നത്...“

അവർ രണ്ടാളും അവിടെനിന്നിറങ്ങി സ്കൂട്ടറിൽ കയറി... അവർ പോകുന്നതുവരെ ആ സ്ത്രീ അവരെത്തന്നെ നോക്കി നിൽക്കുകയായിരുന്നു.

സ്കൂട്ടർ പള്ളി ലക്ഷ്യമാക്കി തിരിച്ചു കവലയിൽ എത്തി പള്ളി ചോദിച്ചപ്പോ പള്ളി പറഞ്ഞു കൊടുത്തു ... അല്പസമയത്തിനകം അവർ പള്ളിക്കു മുന്നിലെത്തി. അവിടെങ്ങും നിശബ്ധതയായിരുന്നു. ആരേയും അവിടെ കാണാനുണ്ടായിരുന്നില്ല.. റോഡ് സൈഡിൽ സ്‌കൂട്ടർ നിറുത്തി രണ്ടാളും പള്ളി മുറ്റത്തേക്ക് നടന്നു .പലരുടേയും ഖബറിടം അവർ കണ്ടു.. പുതിയ കബറിടം എവിടായിരിക്കുമെന്ന് അവർ രണ്ടാളും തിരയുകയായിരുന്നു.

“ആരാ... എന്താ വേണ്ടേ...“ (അല്പം പ്രായമായ ഒരു മനുഷ്യൻ നരച്ച താടി  നീട്ടി വളർത്തിയിരിക്കുന്നു.. തലയിൽ വെള്ള ഷാൾ ചുറ്റിയിട്ടുണ്ട..“

ഞങ്ങൾ ദൂരെനിന്നു വരികയാ... എന്റെ സുഹൃത്തായിരുന്നു......ഹംസ ഇവിടെയെത്തിയപ്പോൾ മരിച്ചുപോയെന്നറിഞ്ഞു. ഒന്നു പ്രാർത്ഥിച്ചിട്ടു പോകാമെന്നു കരുതി വന്നതാ..

“അതിനെന്താ... ആ കാണുന്ന തെങ്ങിന്റെ അപ്പുറത്താ മറവു ചെയ്തിരിക്കുന്നേ... നാലഞ്ചു ദിവസമല്ലേ ആയുള്ളൂ... പോയി പ്രാർത്ഥിച്ചോളൂ... ഏതാ ഈ കുട്ടി.“

“ഇവൻ എന്റെ മോനാ...“

“ഓഹോ... അങ്ങനെയാകട്ടെ...“

അവർ രണ്ടാളും പറഞ്ഞ അടയാളം ലക്ഷ്യമാക്കി മറ്റു കബറുകൾക്കിടയിലൂടെ നടന്നു.. ഫസലിന്റെ മനസ്സിൽ ദുഖം വീണ്ടും അണപൊട്ടിയൊഴുകി... കരയാതിരിക്കാൻ അവൻ കഠിനമായി ശ്രമിക്കുകയായിരുന്നു. കരഞ്ഞാൽ ഒരുപക്ഷേ തന്നെ ഇവിടെയെല്ലാരും തിരിച്ചറിയും... അതു വലിയ പൊല്ലാപ്പാകും.. വേണ്ട... ധൈര്യം കൈവിടാൻ പാടില്ല.. ആ പിഞ്ചു ബാലൻ തന്റെ ലക്ഷ്യസ്ഥാനത്തെത്തി... ഈറനായ കണ്ണുകളോടെ കബറിന് മുകൾ ഭാഗത്ത് വച്ച കല്ലിൽ കൊത്തിയ പേര് വായിച്ചു....

“.... ഹംസ ഹാജി പുളിക്കത്തൊടിക..."
 
 
 
തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച 01 09  2019

ഷംസുദ്ധീൻ തോപ്പിൽ 25 08 2019
 17.8.19

നിഴൽവീണവഴികൾ - ഭാഗം 35

ഹമീദ് പഴയകാലത്തിലേയ്ക്ക് തിരികെപ്പോയി.... ഒരു സിനിമയിലെന്നവണ്ണം ഓരോ സംഭവങ്ങളും അദ്ദേഹത്തിനു മുന്നിൽ തെളിയുകയായിരുന്നു.

“അൻവർ... അൻവർ“ എന്നു പേരുചൊല്ലി വിളിക്കുന്നത് കേട്ട് അൻവർ പുറത്തേയ്ക്കിറങ്ങിവന്നു... 

“അൻവറേ ആരാന്ന് നോക്കിയേ...“ ഹമീദ് അൻവറിനോട് പറഞ്ഞു. അൻവർ ടോർച്ചുമെടുത്ത് മുറ്റത്തേയ്ക്കിറങ്ങി...“

‍“ആരിത് ഉപ്പയോ ... എന്താ ഒരു മുന്നറിയിപ്പുമില്ലാതെ...“

“ആരാ അൻവറേ അത്...“

വാപ്പാ... നാദിറയുടെ  വാപ്പയാ...അല്ലാഹ് അലി ഹസ്സനോ?..

“ങ്ഹാ.. അകത്തേയ്ക്ക് കൂട്ടിക്കൊണ്ടുപോരേ അൻവറേ... എത്ര നാളായി കണ്ടിട്ട്.... ഇങ്ങോട്ടുള്ള വഴിയൊക്കെ മറന്നോ അലി ഹസ്സാ ....“

പഴയതൊന്നും ഹമീദ് ചിന്തിച്ചതേയില്ല.. അലി ഹസ്സന്റെ വീട്ടിൽ വച്ച് തന്നെ ആട്ടിയിറക്കിയതൊന്നും ഇന്ന് ഹമീദ് ഓർക്കാൻ ആഗ്രഹിക്കാത്ത കാര്യമാണ്. തെറ്റ് മനുഷ്യ സഹജമാണ്.... അത് ക്ഷമിക്കാൻ കഴിയുമ്പോഴാണ് അവർ ദൈവതുല്യരായി മാറുന്നത്... ദൈവത്തിന് ഒരിക്കലും തന്റെ സൃഷ്ടിയെ ശിക്ഷിക്കാൻ ആഗ്രഹം കാണില്ലല്ലോ... 

അൻവർ ചിന്തിക്കുകയായിരുന്നു. വാപ്പ അങ്ങനെയാണ്.. ആരോടും യാതൊരു വിദ്വോഷവുമില്ല... താൻ ഗൾഫിൽനിന്ന് നാട്ടിൽ പൈസാ അയച്ചുകൊടുക്കാതിരുന്നിട്ടും... വാപ്പയുടെ ചികിത്സ മുടങ്ങി അത്യാസന്നനിലയിലായിട്ടും... തന്നോടുള്ള സ്നേഹത്തിന് യാതൊരു കുറവുമുണ്ടായിട്ടില്ല. തന്റെ ജോലി നഷ്ടപ്പെട്ട് ജയിലിൽ കിടന്നിട്ട് നാട്ടിലെത്തിയപ്പോഴും ആ മനുഷ്യൻ പഴയതോന്നും ഓർത്തെടുത്ത് തന്നെ കുത്തി നോവിച്ചില്ല ... വാപ്പയ്ക്ക് ഒരു മാറ്റവുമില്ല. മാറ്റം തനിക്കും തന്റെ ഭാര്യ കുടുംബത്തിനും മാത്രമായിരുന്നു. ആ സ്നേഹം തിരിച്ചറിയാൻ വൈകി... അല്ലേലും ജന്മംതന്നവരെ വേദനിപ്പിച്ചാൽ പടച്ചോൻ തിരിച്ചടികൾ തരുമെന്നത് ഉറപ്പാണല്ലോ.... അല്ലെങ്കിൽ താനീ കാൽക്കൽവീണ് മാപ്പ്പറയാതെ അഹങ്കാരിയായിപ്പോകില്ലായിരുന്നോ... അതുപോലെതന്നെയാണ് നാദിറയുടെ വാപ്പയും. മരുമോന്റെ വളർച്ചയിൽ എല്ലാം മറന്ന്.. ബന്ധുജനങ്ങളെയെല്ലാം വെറുപ്പിച്ചമനുഷ്യനാണ്... പക്ഷേ ഇപ്പോൾ തന്റെ വാപ്പയെ കാണാനെത്തിയിരിക്കുന്നു. റഷീദിന്റെ കുഞ്ഞിനെക്കാണാനായിരിക്കും വന്നതെന്നു തോന്നുന്നു.. കൈയ്യിലൊരു പൊതിയുമുണ്ട്.

അലി ഹസ്സൻ വീട്ടിനകത്തേയ്ക്ക് മടിച്ചു മടിച്ചു കയറി... പഴയ കാര്യങ്ങൾ ഹമീദും കുടുംബവും ക്ഷമിച്ചാലും നാദിറയ്ക്കും അവളുടെ വാപ്പയ്ക്കും മറക്കാൻ കഴിയില്ലല്ലോ... മരുമകന്റെ സമ്പത്തിൽ അഹങ്കരിച്ച് അവരെ  അവനിൽ നിന്ന് അകറ്റിയതൊക്കെ പഴങ്കഥകളായി തങ്ങളുടെ മനസ്സിന്റെ ഒരു കോണിൽ ഒതുങ്ങിയിരിക്കട്ടെ... അതാണ് ഇപ്പോഴത്തെ സാഹചര്യത്തിന് നല്ലത്... ആരും അത് ഓർമ്മിപ്പിക്കാനോ... അതേക്കുറിച്ച് സംസാരിക്കാനോ തുനിഞ്ഞില്ല... അവർ പലതും സംസാരിച്ചു... ഫസലിന്റെ ആരോഗ്യകാര്യത്തെക്കുറിച്ചും സഫിയയെക്കുറിച്ചും അവർ സംസാരിച്ചു..... 

റഷീദിന്റെ കുഞ്ഞുമായി നാദിറ പുറത്തേയ്ക്കുവന്നു... അവൾ കുഞ്ഞിനെ അവളുടെ വാപ്പാന്റെ കൈയ്യിൽ കൊടുത്തു... അദ്ദേഹം കൈയ്യിൽ കരുതിയ ചെറിയൊരു മോതിരം കുഞ്ഞിന്റെ കൈയ്യിൽ ധരിപ്പിച്ചു... കൂടാതെ കുറച്ചു കുഞ്ഞുടുപ്പുകളും കരുതിയിരുന്നു അത് റഷീദിന്റെ ഭാര്യയുടെ കൈയ്യിൽ കൊടുത്തു... എല്ലാപേരുടേയും കണ്ണുനിറയ്ക്കുന്നതായിരുന്നു ആ രംഗങ്ങൾ...

അദ്ദേഹം ഹമീദന്റെ അടുത്തെത്തി... അദ്ദേഹത്തെ ആശ്ലേഷിച്ചു... 

“ഹമീദേ ക്ഷമിക്കടോ.... നിന്റെ നന്മമനസ്സിലാക്കാൻ എനിക്ക് കഴിഞ്ഞില്ല.. .പണം എന്നെ എല്ലാറ്റിൽനിന്നും അകറ്റി... അതിന് എനിക്ക് പടച്ചോന്റെ ശിക്ഷയും കിട്ടി.....“ രണ്ടുതുള്ളി കണ്ണുനീർ ആ വൃദ്ധമനുഷന്റെ കണ്ണിൽ നിന്നും അടർന്ന് നിലത്തുവീണത് ആരും കണ്ടില്ല.... 

“.... എന്താ.......... അലി ഹസ്സാ കൊച്ചുകുട്ടികളെപ്പോലെ... ഞാനതൊക്കെ അന്നേ മറന്നില്ലേ നീ എന്റെ ഉറ്റ ചങ്ങാതി അല്ലേടാ ....“

“പക്ഷേ തെറ്റുകാരൻ ഞാനല്ലേ ഹമീദെ ...“ അതിന്റെ കുറ്റ ബോധം കൊണ്ട് പകൽ വെളിച്ചത്തിൽ എനിക്കിവിടെവരാൻ മടിയായിരുന്നു. നിങ്ങളുടെയൊക്കെ മുഖത്തു നോക്കാൻ... നിങ്ങളുടെ അടുത്തുവരാൻപോലും ഞാൻ അർഹനല്ലെന്നു തോന്നിച്ചിരുന്നു... പക്ഷേ ഹമീദേ നീ പടച്ചോൻ സന്തതിയാ.... സ്നേഹം കൊണ്ട് നീ എന്നെ തോൽപ്പിച്ചുകളഞ്ഞു... ഒരു വാക്കുകൊണ്ടുപോലും... അല്ലെങ്കിൽ ഒരു നോക്കുകൊണ്ടുപോലും നീ എന്നെ നോവിച്ചിട്ടില്ല.. പക്ഷേ ഞാനെന്തെല്ലാം പറഞ്ഞു ഒരു തെറ്റും ചെയ്യാത്ത നീ വല്ല തെറ്റും സംഭവിച്ചിട്ടുണ്ടെങ്കിൽ മാപ്പ് പറഞ്ഞു മോളെ തിരികെ കൊണ്ട് പോകാൻ വന്നപ്പോൾ എന്റെ വീട്ടിൽ നിന്ന് വരെ നിന്നെ ഞാൻ ആട്ടി ഇറക്കി ..

“അലി ഹസ്സാ കഴിഞ്ഞതോർത്ത് വെറുതെ മനസ്സ് വിഷമിപ്പിക്കണ്ട
 .... എല്ലാം ശരിയാകും.. പടച്ചോൻ എല്ലാം ശരിയാക്കിത്തരും...“ 

എല്ലാരും കരച്ചിലിന്റെ വക്കിലെത്തിയിരുന്നു.. ഹമീദ് പതുക്കെ അദ്ദേഹത്തോട്  ഇരിക്കാൻ പറഞ്ഞു... എന്നിട്ട് തന്റെ നിസ്കാര തഴമ്പിൽ തടവി... അതേ അഞ്ചുനേരം നിസ്കരിക്കുന്ന ഒരു യഥാർത്ഥ മുസൽമാനാ താൻ ഒരിക്കലും പടച്ചോന് നിരക്കാത്തതൊന്നും ചെയ്തിട്ടില്ല... അതായിരിക്കാം നഷ്ടപ്പെട്ടെന്നു കരുതിയിതലെല്ലാം കുറേശ്ശേയായി തിരികെക്കിട്ടുന്നത്... സമ്പത്തല്ല താൻ ചിന്തിക്കുന്നത്... തന്റെ സമ്പത്ത് ബന്ധങ്ങളാണ്. അതിനേക്കാൾ മൂല്യമുള്ളതൊന്നും ഈ ലോകത്തില്ല എന്ന ചിന്താഗതിക്കാരനാണ് ഹമീദ്.

അല്പനേരത്തെ നിശഭ്ദതയ്ക്ക് ശേഷ്നം നാദിറയുടെ വാപ്പ പറഞ്ഞു.

“നാളെത്തന്നെ ഞാന് ഫസലിനെ കാണാൻ ഹോസ്പിറ്റലിലേയ്ക്ക് പോകും“ അവൻ കിടക്കുന്ന വാർഡും മറ്റ് വിവരങ്ങളും ചോദിച്ചു മനസ്സിലാക്കി... അൻവർ പറഞ്ഞു വാപ്പാ ചിലപ്പോൾ നാളെയോ മറ്റന്നാളോ അവരെ ഡിസ്ചാർജ് ചെയ്യും. സുഖമില്ലാത്തതല്ലെ ഇവിടെ എത്തിയിട്ട് കണ്ടാൽപ്പോരേ....“

“എന്നാ അങ്ങനെയാകട്ടെ ഇനി വരുമ്പോൾ കാണാം ...“ നല്ല സന്തോഷത്തോടുകൂടി അത്താഴവും കഴിച്ച് അദ്ദേഹം യാത്രപറഞ്ഞിറങ്ങി. അവിടെ ഒരു മഞ്ഞുരുകുകയായിരുന്നു... 

അന്നത്തെ രാത്രി ഹമീദിന് സന്തോഷത്തോടെ ഉറങ്ങാൻ സാധിച്ചു. തന്നെ തെറ്റുകാരനാക്കാൻ ശ്രമിച്ച വ്യക്തി ഇന്നു തന്റെമുന്നിലെത്തി... അതുതന്നെ തനിക്കൊരു അന്തസല്ലേ... തെറ്റിദ്ധാരണയുടെയും ഏഷണിയുടെയും പേരിൽ താൻ കേട്ട പഴിയ്ക്ക് ഒരു മധുര പ്രതികാരം....

രാവിലെ തന്നെ അൻവർ ഹോസ്പിറ്റലിലേയ്ക്ക് കാപ്പിയുമായി പോയി... നാദിറതന്നെയാണ് ഇപ്പോൾ അടുക്കളയുടെ ഭരണം.. ഹമീദിന്റെ ഭാര്യസൈനബയ്ക്ക് അവിടെ ഇപ്പോൾ വലിയ ജോലിയൊന്നുമില്ല.... മരുമക്കളുടെ സ്നേഹം ശരിക്കും അനുഭവിക്കുകയായിരുന്നവർ.  അൻവർ ഹോസ്പിറ്റലിലെത്തുമ്പോൾ സഫിയയും ഫസലും ഹോസിപിറ്റലിന്റെ വരാന്തയിലൂടെ പതുക്കെപ്പതുക്കെ നടക്കുകയായിരുന്നു.

അൻവറിനെ കണ്ടപാടേ രണ്ടുപേരും പതുക്കെ നടന്ന് അദ്ദേഹത്തിനരുകിലെത്തി...

“അൻവർമാമാ ഞാനിപ്പോൾ പഴയതുപോലെയായി... പനിയൊക്കെ മാറി... നാളെ വീട്ടിലേയ്ക്ക് പോകാമെന്ന് ഡോക്ടർ പറഞ്ഞു...“

അൻവർ സന്തോഷത്തോടെ അവനെനോക്കി ചിരിച്ചു.. അൻവർ അവന്റെ നെറ്റിയിലും കഴുത്തിലും തൊട്ടുനോക്കിയിട്ടു പറഞ്ഞു...

“ഇല്ലടാ... നിനക്കിപ്പോൾ പനിയൊന്നുമില്ല... ശരീരമൊക്കെ ഐസുപോലിരിക്കുന്നു.. എന്നാപ്പിന്നെ നമക്ക് ഇന്നുതന്നെയങ്ങുപോയാലോ...“

ഫസലും സഫിയയും വളരെ സന്തോഷത്തിലായിരുന്നു... അവരുടെ സന്തോഷം എന്നും അതുപോലെ നിലനിൽക്കാൻ അൻവർ പടച്ചോനോട് പ്രാ‍ർത്ഥിച്ചു. അന്നുച്ചയ്ക്ക് ഫസലിന് ഇഷ്ടപെട്ട ചെറുമീൻ കറികൂട്ടി കഞ്ഞികൊടുത്തു.. ഫസൽ കുറച്ചു ദിവസങ്ങൾക്കുശേഷം വായ്ക്ക് രുചിയായി ഭക്ഷണം കഴിച്ചു... ഉച്ചഭക്ഷണത്തിനുശേഷം സഫിയ അൻവറിനെ കുറച്ചുനേരം ഫസലിനൊപ്പമാക്കി വീട്ടിലേയ്ക്ക് പോയി... അൻവർ ഭയപ്പെട്ടതുപൊലൊന്നും സംഭവിച്ചില്ല.. ഫസൽ അവന്റെ ഉപ്പയുടെ ഒരുകാര്യവും അൻവറിനോടു ചോദിച്ചില്ല... അവൻ എന്തേലും ചോദിക്കുമെന്നു കരുതിയതാണ് പക്ഷേ കഴിഞ്ഞ ദിവസം അങ്ങനെയൊരു സംഭാഷണം നടന്നതായിപ്പോലും ഫസലിന്റെ പെരുമാറ്റത്തിലില്ലായിരുന്നു. ഒരുപക്ഷേ പനികൂടിയപ്പോൾ അവന്റെ മനസ്സിലുള്ളകാര്യങ്ങൾ പുറത്തു വന്നതായിരിക്കും. അൻവർ അങ്ങനെ കരുതി ആശ്വസിച്ചു...

സഫിയ പോയിട്ട് വൈകുന്നേരം അത്താഴവുമായാണ് തിരിച്ചുവന്നത്... അൻവർ രണ്ടാളോടും യാത്രപറഞ്ഞിറങ്ങി... നാളെ രാവിലെ ഡിസ്ചാർജ്ജാണെന്നും വണ്ടിയുമായി വരാമെന്നും പറഞ്ഞ് അൻവർ പോയി...

അന്നത്തെ ദിവസം ഫസലും സഫിയയും സുഖമായി ഹോസ്പിറ്റലിൽ കഴിഞ്ഞുകൂടി... രണ്ടുമൂന്നു ദിവസംകൊണ്ടുതന്നെ അവിടെയുള്ള മറ്റു രോഗികളും കൂട്ടിരുപ്പുകാരുമായൊക്കെ അവർ ഒരു നല്ല ബന്ധം സ്ഥാപിച്ചിരുന്നു. അതിലൊരു രോഗി ഫസലിനെ എവിടെയൊക്കെയോ കണ്ടിട്ടുള്ളതുപോലെ തോന്നുന്നെന്നു പറഞ്ഞു... 

ശരിയാണ് ഫസലിന് ശരിയ്ക്കും അയാളെ അറിയാം... മറ്റാരുമല്ല ഗുരുവായൂർ ഹോട്ടലിൽ പോയപ്പോൾ അവിടത്തെ റസ്റ്റോറന്റിലെ സപ്ലയറായിരുന്നു.. താനവിടെ രണ്ടുമൂന്നു പ്രാവശ്യം പോയിരുന്നകാര്യവും അമ്പലത്തിൽ പോയി വരുമ്പോൾ പ്രസാദം കൊണ്ട് വന്നു കൊടുത്ത കാര്യവും അവനോർത്തു... പക്ഷേ ഫസൽ യാതൊരു പരിചയവും കാണിക്കാൻ ശ്രമിച്ചിരുന്നില്ല... കഴിവതും അയാളിൽ നിന്നും ഒഴിഞ്ഞുമാറിനിൽക്കാൻ അവൻ ആഗ്രഹിച്ചിരുന്നു. ഏതേലും കാരണവശാൽ തന്നെ തിരിച്ചറിഞ്ഞാൽ... ഉമ്മ എന്തേലും അറിഞ്ഞാൽ അവനതൊന്നും ഓർക്കാനേ സാധിച്ചില്ല... അവനാഗ്രഹം എത്രയും വേഗം ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ്ജായി പോകണമെന്നായിരുന്നു..

രാവിലെ ഡോക്ടർ പരിശോധനയ്ക്കെത്തി... ഫസലിനെ കണ്ട് ഡോക്ടർ പറഞ്ഞു...

“നീയിപ്പോൾ ഉഷാറായിരിക്കുന്നു... വീട്ടീപ്പോയാൽ ഓട്ടവും ചാട്ടവുമൊന്നും രണ്ടുദിവസത്തേയ്ക്ക് വേണ്ട... അതു കഴിഞ്ഞ് എന്തുവേണേലും ആയിക്കോ...“

“ശരി ഡോക്ടർ...“

അൻവർ വീട്ടിൽ നിന്നും വരുമ്പോൾ അടുത്ത വീട്ടിലെ അബുക്കയുടെ ആട്ടോയുമായെത്തി... അവർ മൂവരും ഹോസ്പിറ്റലിൽ നിന്നും പുറത്തേയ്ക്കിറങ്ങി... അപ്പോഴാണ് തന്നെ സംശയപൂർവ്വം ശ്രദ്ധിച്ചിരുന്ന ആ പ്രായമായ മനുഷ്യൻ ഓടി അടുത്തെത്തിയത്...

“മോനേ നീ ഗുരുവായൂർ അമ്പലത്തിൽ വന്നിട്ടുണ്ടോ...“

അൻവറും സഫിയയും നെറ്റി ചുളിച്ചു... ഈ മനുഷ്യന് ഭ്രാന്താണോ... മുസ്ലീമുകൾക്ക് പ്രവേശനമില്ലാത്ത ഗുരുവായൂർ അമ്പലത്തിൽ ഫസലെന്തിനാ പോകുന്നേ... പനിയ്ക്ക് ചികിത്സിക്കാൻ വന്ന ഈ മനുഷ്യന് ഭ്രാന്തായോ പടച്ചോനേ....

“ഇല്ല എനിക്ക് ഗുരുവായൂർ എവിടേന്നുപോലും അറിയില്ല...“ ഫസലിന്റെ മറുപടി ദൃഢമായിരുന്നു..

അവർ അധികനേരം അവിടെ നിന്നില്ല.. മൂവരും ഓട്ടോയിൽ കയറി വീട്ടിലേയ്ക്ക് തിരിച്ചു...

വീട്ടിലെത്തിയപ്പോൾ നാദിറ ഓടി പുറത്തേയ്ക്കു വന്നു... ഫസലിനെ പതുക്കെ കൈപിടിച്ച് അകത്തേയ്ക്ക് കൊണ്ടുപോയി... ഫസൽ ഒന്നും പറയാതെ കൂടെ നടന്നു... ഇടയ്ക്കിടയ്ക്ക് നാദിറ കുശലാന്വോഷണം നടത്തുന്നുമുണ്ടായിരുന്നു...

ഫസലിനെ അവൾ റൂമിലാക്കി അവനുള്ള ചായയെടുക്കാൻ അടുക്കളയിലേയ്ക്ക് പോയി... അവൻ ഒറ്റയ്ക്കായപ്പോൾ അവന്റെ മനസ്സിലേയ്ക്ക് തന്റെ വാപ്പയുടെ മുഖം തെളിഞ്ഞുവന്നു... എത്രയൊക്കെ മറക്കാൻ ശ്രമിച്ചാലും വീണ്ടും വീണ്ടും തന്റെ സമാധാനം കെടുത്താനായി... 

വാപ്പ കിടക്കുന്ന ഹോസ്പിറ്റലിൽ എന്തായിരിക്കു അവസ്ഥ എന്നകാര്യത്തിൽ അവനും ജിഞ്ജാസയുണ്ടായിരുന്നു.  ഒരുപക്ഷേ ഡിസ്ചാർജ്ജായിക്കാണുമോ.... സുഖമായി വീട്ടീ പോയെങ്കിൽ നന്നായി.... ഇനി തിരക്കി ഇവിടെങ്ങാനും വരുമോ.... വന്നാൽ താൻ എല്ലാരുടേയും മുന്നിൽ കള്ളനായി മാറും.. കാരണം തനിക്കല്ലാതെ ഇവിടെ മറ്റാർക്കും ഇതൊന്നുമറിയില്ലല്ലോ....  തന്റെ ഉമ്യ്ക്ക് വേണ്ടാത്തതൊന്നും തനിക്കും വേണ്ട. അന്നു രാത്രി അവൻ നന്നായി ഉറങ്ങി... 

രാവിലെ നാദിറ അവനായി ചായുമായി വന്നു... അവനെ പിടിച്ചെഴുന്നേൽപ്പികാൻ ശ്രമിച്ചപ്പോൾ അവൻ പറഞ്ഞു...

“വേണ്ടമ്മായി ഇപ്പോ എനിക്ക് കുഴപ്പമൊന്നുമില്ല...“

അവൻ തനിയെ എഴുന്നേറ്റു... ഇപ്പോൾ അവന്റെ അസുഖമെല്ലാം മാറിയിരിക്കുന്നു. പഴയതുപോലെ ഉത്സാഹം തിരിച്ചുവന്നതുപോലെ... 

രണ്ടു ദിവസം കഴിഞ്ഞു  ഫസൽ സ്കൂളിലേയ്ക്ക് പോകുന്നെന്നു പറഞ്ഞ് ഹോസ്പിറ്റലിലേയ്ക്ക പോയി... എന്തായാലും വാപ്പയെ ഒന്നു കാണുകതന്നെ... ഡിസ്ചാർജ്ജായി പോയെങ്കിൽ അഡ്രസ്സ് വാങ്ങി വീട് കണ്ടെത്തി അവിടെയെത്തണം... ഇനിയൊരിക്കലും കാണില്ലെന്നു കരുതിയെങ്കിലും കാണാൻ സാധിച്ചല്ലോ... ഈ ജന്മമിനി അതുമതി... തന്നെ തേടി വരുന്നതിനു മുന്നേ തന്നെ താൻ അവിടെയെത്തി ഇനി തന്നെയും ഉമ്മയേയും തേടിവരരുതെന്ന് പറയണം... ഉമ്മയുടെ കണ്ണീരു കാണാൻ ഇനിയും തനിക്കാവില്ല... അവൻ ആ ഉറച്ച തീരുമാനത്തിൽ ഹോസ്പിറ്റലിലെത്തി... മൂന്നാമത്തെ നിലയിൽ വാപ്പ കിടന്ന റൂമിലേയ്ക്കെത്തിനോക്കി.... അവിടെ മറ്റൊരു രോഗിയേയും കൂട്ടിരുപ്പുകാരനെയുമാണ് കണ്ടത്... അവൻ അവരോടു ചോദിച്ചു.

“ഇവിടെ സർജറി കഴിഞ്ഞു കിടന്ന ഹംസക്ക അവർ പോയോ...“

“അറിയില്ല. ഞങ്ങൾ ഇന്നാണിവിടെ വന്നത്. സിസ്റ്ററിനോട് ചോദിക്ക് പറഞ്ഞുതരും.“

“അവൻ സിസ്റ്റേഴ്സിന്റെ റൂമിലേയ്ക്ക് പോയി... അവിടെത്തുന്നതിനു മുന്നേതന്നെ തനിക്കറിയാവുന്ന ഒരു സിസ്റ്റർ അവന്റെ മുന്നിൽവന്നുപെട്ടു. ആ സിസ്റ്ററിനോട് കാര്യം തിരക്കി...

“സിസ്റ്റർ ഈ റൂമിൽ ഉണ്ടായിരുന്ന ആമിനയും വാപ്പയും പോയോ...“

“ആ മോനേ... നിനക്കവരെ അറിയാമോ..“

“ഇവിടെ വന്നു കണ്ടു പരിചയമാ.“

“അയ്യോ പാവം... ആ കുട്ടിയുടെ വാപ്പ മൂന്നു ദിവസങ്ങൾക്ക് മുന്നേ പെട്ടെന്ന് അസുഖം കൂടി മരണപ്പെട്ടു.. ആ കുട്ടി നിന്നെ ഇവിടൊക്കെ തിരക്കുന്നുണ്ടായിരുന്നു. പിന്നീടാ അറിഞ്ഞത് നിങ്ങൾ ഡിസ്ചാർജ്ജായി പോയെന്ന്....“

“ആ കുട്ടിയുടെ കൂടെ ആരുമില്ലായിരുന്നു... അക്കാരണത്താൽ ഹോസ്പിറ്റലിന്റെ ചിലവിലാണ് ആംബുലൻസ് സംഘടിപ്പിച്ച് വീട്ടിലേയ്ക്ക് കൊണ്ടുപോയത്... പറയത്തബന്ധുക്കളൊന്നുമില്ല.... അതായിരിക്കും കാരണം..

അവന് ഭൂമി തലകീഴായി മറിയുന്നതുപോലെ തോന്നി... അറിയാതെ ഹോസിപിറ്റലിന്റെ തൂണിൽ പിടിച്ചവൻ നിന്നു... സിസ്റ്റർ ഇതൊന്നുമറിയാതെ അവരുടെ ജോലിത്തിരക്കുകളിലേയ്ക്ക് നടന്നകന്നു... ഫസലിന് ഒന്നും ചെയ്യാനാവാത്തവിധം മനസ്സ് മരവിച്ചുപോയിരുന്നു... അവനും കരയാൻ പോലും കഴിയാത്ത അവസ്ഥ... താൻ കണ്ട സ്വപ്നങ്ങൾ എല്ലാം ഒരുനിമിഷംകൊണ്ട് അവസാനിച്ചിരിക്കുന്നു. താൻ അസുഖമായി കിടക്കുമ്പോൾ തന്റെ വാപ്പ ഇവിടെ അവസാനശ്വാസത്തിനായി കഷ്ടപ്പെട്ടിട്ടുണ്ടാവാം... തന്നെ കാണണമെന്നാഗ്രഹിച്ചിട്ടുണ്ടാവാം... അനാഥപ്രേതംപോലെ ഇവിടെനിന്നും ഹോസ്പിറ്റലിന്റെ ചിലവിൽ.... അവന് ഓർക്കുംതോറും ദുഖം ഏറിയേറിവന്നു... 

പെട്ടെന്നാണ് ബലിഷ്ടമായ ഒരു കൈ അവന്റെ തോളിൽ വന്നുപതിച്ചത്.. അവൻ തിരി‍ഞ്ഞു നോക്കി.. അതേ സെക്യൂരിറ്റി ഓഫീസർ സ്റ്റീഫൻ ചേട്ടൻ അവൻ അദ്ദേഹത്തെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു... അവന്റെ കരച്ചിൽ അവിടെ പലരും ശ്രദ്ധിക്കുന്നുണ്ടായിരുന്നു. സെക്യൂരിറ്റി ഓഫീസർ സ്വന്തം മകനെ ചോർത്തടക്കിപ്പിടിക്കുന്നതുപോലെ അവനേയും ചേർത്ത്പിടിച്ച് സമാധാനവാക്കുകൾ പറഞ്ഞ് മുകളിലത്തെ നിലയിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി... അവിടെ കൂടിയിരുന്ന പലരും കാര്യമറിയാതെ പരസ്പരം നോക്കുന്നുണ്ടായിരുന്നു... അദ്ദേഹത്തോടൊപ്പം റൂമിലെത്തിയ അവൻ വാവിട്ടു നിലവിളിച്ചു... അവനെ സമാധാനിപ്പിക്കാൻ ആർക്കുമാവില്ലായിരുന്നു... തനിക്ക് ഈ ഭൂമിയിൽ ജന്മം തന്ന തന്റെ വാപ്പ ഈ ലോകം വിട്ടു പോയിരിക്കുന്നു... അദ്ദേഹത്തന്റെ ഒരു തലോടലുപോലുമേൽക്കാനുള്ള ഭാഗ്യം തനിക്കുണ്ടായില്ല... ഒരുനോക്കുകൂടി കാണാനുള്ള ഭാഗ്യംപോലും പടച്ചോൻ തനിക്കു  നൽകിയില്ല... സെക്യൂരിറ്റി ഓഫീസർക്ക് എന്തുചെയ്യണമെന്നറിയില്ലായിരുന്നു ... അവന്റെ കരച്ചിൽ താഴത്തെ നിലയിലുള്ളവർ കേൾക്കാതിരിക്കാൻ അയാൾ ആ റൂമിന്റെ വാതിലും ജനലും കൊട്ടിയടച്ചു...

പടച്ചോന്റെ വിധിയെ തടുക്കാനാവില്ലല്ലോ... തേടിയലഞ്ഞ വാപ്പയെ കണ്ടുമുട്ടിയപ്പോൾ സന്തോഷം തോന്നി... ഉമ്മയുടെ മനസ്സ് വേദനിക്കാതിരിക്കാൻ അൻ എല്ലാരിൽനിന്നും എല്ലാം ഒളിച്ചു... മകനായ അവൻ വിളിപ്പാടകലെയുണ്ടായിട്ടും അവസാനമായി ആ മയ്യത്തുപോലും ഒന്നു നമസ്കരിക്കാനായില്ല. പ്രതീക്ഷകൾക്കപ്പുറം പടച്ചോൻ തീരുമാനം നടപ്പിലാക്കി.... ഒരിക്കലും പ്രതീക്ഷിക്കാത്ത അന്ത്യം... താൻ ഈ ലോകത്ത് പകുതി അനാഥനായിരിക്കുന്നു എന്ന തോന്നൽ അവനുണ്ടാകാം... ഇത്രയും നാൾ അവൻ ജീവിച്ചത് അങ്ങനെതന്നെയായിരുന്നു. പക്ഷേ അറിവുവച്ചപ്പോൾ വാപ്പയെന്നത് കൈയ്യെത്തും ദൂരത്താണെന്ന് മനസ്സിലാക്കി അവൻ വളർന്നു... എവിടേലും ജീവിച്ചിരിപ്പുണ്ടാവും എന്ന ചിന്തയായിരുന്നു... പക്ഷേ യാദൃശ്ചികമായി കണ്ടുമുട്ടിയപ്പോൾ എല്ലാം മറന്നു... തന്നേയും ഉമ്മയേയും തിരക്കി വരരുതെന്നു പറയാനെത്തിയ അവനെ കാത്തിരുന്നത് പടച്ചോന്റെ മറ്റൊരു വിധിയായിരുന്നു. ഇനിയൊരിക്കലും തിരക്കിവരാൻ ആ മനുഷ്യൻ ഈ ഭൂമുഖത്തില്ല... എല്ലാം ഉപേക്ഷിച്ച് അള്ളാഹുവിൽ അഭയം പ്രാപിച്ചിരിക്കുന്നു.
 
"ഇന്നാലില്ലാഹി വയിന്നാ ഇലൈഹി റാജിഹൂൻ"

 [ അള്ളാഹു പരലോക ജീവിതം സുഖമാക്കി കൊടുക്കട്ടെ.ഖബറിനെ വിശാലമാക്കികൊടുക്കട്ടെ ] ...ആമീൻ


തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച   25 08  2019

ഷംസുദ്ധീൻ തോപ്പിൽ  18 08 2019

10.8.19

നിഴൽവീണവഴികൾ - ഭാഗം 34

 
“ഇയ്ക്കാ അതല്ല... അവൻ ഉറക്കത്തിൽ വാപ്പാ വാപ്പാ എന്നുപറഞ്ഞു... കരയുന്നുണ്ടായിരുന്നു. എനിക്കത് താങ്ങാനാവുന്നില്ല... ഇത്രയും കാലം അവൻ വാപ്പയെന്ന പദം ഉച്ചരിച്ചിട്ടില്ല, പിന്നെന്താ ഇപ്പോഴവനിങ്ങനെ... അവനെല്ലാം അനുഭവിച്ചതല്ലേ... വെറുത്തതല്ലേ...“
അൻവർ അത്കേട്ട് തരിച്ചിരുന്നുപോയി... അവന് ഒരു ഉത്തരവും നൽകി സഫിയയെ സമാധാനിപ്പിക്കാനായില്ല... തുള്ളിയായി വീണുകൊണ്ടിരിക്കുന്ന ഡ്രിപ്പിലേയ്ക്ക മുഖം തിരിച്ചുകൊണ്ട് മിണ്ടാനാവാതെ അൻവർ നിന്നു.... സഫിയ തേങ്ങിത്തേങ്ങി കരയുകയായിരുന്നു. എവിടെയാണ് തനിക്ക് തെറ്റിയത്....

താൻ ചെയ്തത് ക്രൂരതയായിപ്പോയോ.... എല്ലാം സഹിച്ച് അവിടെ നിൽക്കേണ്ടതായിരുന്നോ.... അവിവാഹിതനാണെന്ന് തന്നെയും കുടുംബത്തെയും തെറ്റിദ്ധരിപ്പിച്ച് നിക്കാഹ് കഴിച്ച് കൂട്ടിക്കൊണ്ട് നാട്ടിലേയ്ക്ക് പോകുമ്പോൾ ഒരുപാട് പ്രതീക്ഷകൾ തനിക്കുണ്ടായിരുന്നു. അവിടെയെത്തി വിവാഹിതനാണെന്ന് അറിഞ്ഞിട്ടുപോലും പിടിച്ചു നിൽക്കാൻ ശ്രമിച്ചു... തന്നെയും അദ്ദേഹത്തെയും തെറ്റിക്കാൻ അവൾ കുഴിച്ച കുഴിയിൽ താൻ വീഴുകയായിരുന്നു... തന്നെ ക്രൂരമായി മർദ്ധിച്ചതിൽ മനംനൊന്താണ് അവിടെനിന്നും മടങ്ങിപ്പോരേണ്ടിവന്നത്... ഒരുപ്രാവശ്യംപോലും തന്നെയും കുഞ്ഞിനേയും തിരികെ വിളിച്ചിട്ടില്ല ... തങ്ങളെത്തിരക്കി വന്നിട്ടുമില്ല... എന്നിട്ടും...

അവന്റെ ഭാഗത്ത് ന്യായമുണ്ടായിരിക്കാം കാരണം അവന് നഷ്ടപ്പെട്ടത് അവന്റെ വാപ്പയെയായിരുന്നു... ആ കുഞ്ഞ് ഒരു പിതാവിന്റെ സംരക്ഷണം ആഗ്രഹിച്ചിട്ടുണ്ടായിരിക്കാം... സ്നേഹം പ്രതീക്ഷിക്കുന്നുണ്ടാകാം. അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്ന കാലത്ത് അവന് അദ്ദേഹത്തോട് അത്രയ്ക്ക് ഇഷ്ടവുമായിരുന്നു... തനിക്ക് അവനെന്നും കുട്ടിയായിരിക്കാം പക്ഷേ അവന് ചിന്തിക്കാനുള്ള ബുദ്ധിയും വിവേകവും ഉണ്ടായിരിക്കുന്നു... അതായിരിക്കാം ഉറക്കത്തിൽ, സ്വപ്നത്തിൽ അവൻ ഇതൊക്കെ പറഞ്ഞത്.

സഫിയ വെളുക്കുവോളം ഉറക്കമൊഴിച്ച് അവനൊപ്പം ഇരുന്നു... വെളുക്കാറായപ്പോൾ പനിക്കൊരല്പം ശമനം ഉണ്ടായി... ഫസലിന്റെ  ആവശ്യപ്രകാരം കുറച്ച് വെള്ളം കുടിക്കാൻ കൊടുത്തു... ശരീരം മുഴുവൻ വേദനയായതിനാൽ അവന് നിവർന്നിരിക്കാൻപോലും സാധിച്ചില്ല.. സഫിയതന്നെയാണ് അവനെ എഴുന്നേൽപ്പിച്ച് കട്ടിലിൽ ചാരിയിരുത്തിയത്... തലേദിവസം നടന്ന കാര്യങ്ങൾ ഒന്നും അവനോട് ചോദിക്കേണ്ടതില്ല എന്ന ഉറച്ച തീരുമാനത്തിലെത്തിയിരുന്നു. എന്ത് വന്നാലും ഇങ്ങനൊക്കെത്തന്നെയങ്ങ് പോകട്ടെ... അവന് എന്തേലും ആഗ്രഹം ഉണ്ടെങ്കിൽ ആയിക്കോട്ടെ... താനെന്തിനാ എതിർക്കുന്നേ... വാശിയുടെയും വൈരാഗ്യത്തിന്റെയും പേരിൽ നഷ്ടം എല്ലാർക്കുമുണ്ട്... ഏറെ നഷ്ടം അവന് തന്നെയാണ്... എന്നേലുമൊരിക്കൽ അവനിത് തന്നോട് ചോദിച്ചാൽ എന്ത് മറുപടിയാകും തന്നെക്കൊണ്ട് നൽകാനാവുക.

രാവിലെ തന്നെ ഡോക്ടർ എത്തി... തലേദിവസത്തെ റിസൾട്ട് നഴ്സ് അദ്ദേഹത്തിന് കൈമാറി... ഭയപ്പെട്ടതുപോലെയുള്ള ഒന്നും അതിലില്ലായിരുന്നു. പനിയും ശർദ്ദിലും അവനെ ഈയൊരവസ്ഥയിൽ എത്തിച്ചതാകാമെന്ന നിഗമനത്തിൽ ഡോക്ടർ എത്തി... രണ്ടുദിവസം കൂടി ഇവിടെ കിടക്കേണ്ടിവരുമെന്നു ഡോക്ടർ പറഞ്ഞു... അൻവർ രാത്രിയിൽ ഹോസ്പിറ്റലിന്റെ തിണ്ണയിലായിരുന്നു കഴിച്ചുകൂട്ടിയിരുന്നത്... രാവിലെ സഫിയയ്ക്ക് കുടിക്കാനുള്ള ചായയും ഫസലിനുള്ള ഗ്ലൂക്കോസുമായെത്തി... 

“സഫിയ ഞാൻ ഡോക്ടറുമായി സംസാരിച്ചിരുന്നു. വേറേ പ്രശ്നങ്ങളൊന്നുമില്ല.. ഇവൻ കുറച്ച് ക്ഷീണിതനാണ്.. നാളെക്കഴിഞ്ഞ് പോകാമെന്നും അറിയിച്ചു... എന്തായാലും അസുഖം പൂർണ്ണമായും മാറിയിട്ട് ഡോക്ടർ പറയട്ടെ അതിനുശേഷം പോയാൽ മതി...“

“അള്ളാഹുവിന് സ്തുതി.... അൻവറിയ്ക്ക ഒന്നു വീട്ടിൽ പോയിട്ട് പോരേ.... ഇവന്റെ ഡ്രസ്സും എനിക്കുള്ളഡ്രസ്സും എടുത്തോ... വീട്ടിൽ ആരും വിഷമിക്കേണ്ടെന്നും പറയണം..“

“വേണ്ട സഫിയ... നിനക്കിവിടെ ഒരു സൗകര്യവുമില്ല.. ഞാനിവിടെ നിൽക്കാം... നീ പോയി ഫ്രഷായിട്ടു പോരേ...“

“ഉമ്മ പോയിട്ട് വാ... അൻവറിക്ക ഇവിടെ നിൽക്കട്ടെ...“ അവൻ പതിഞ്ഞ സ്വരത്തിൽ അവരോട് പറഞ്ഞു...

“ശരിയാ അവനും പറയുന്നത് കേട്ടില്ലേ... നീ പോയിട്ട് കുറച്ച് റസ്റ്റെടുത്തു പോരേ...“

അവസാനം അവൾക്ക് അവർ പറുയുന്നത് അനുസരിക്കേണ്ടിവന്നു... പോകാൻ താൽപര്യമില്ലെങ്കിലും സർക്കാരാശുപത്രിയിലെ സൗകര്യക്കുറവ് അവളെ വീട്ടിൽ പോയിട്ടു വരാൻ പ്രേരിപ്പിക്കുകയായിരുന്നു... മനസ്സില്ലാ മനസ്സോടെ ഫസലിനോടും അൻവറിനോടും യാത്രപറഞ്ഞ് അവൾ പുറത്തേക്കിറങ്ങി. ആശുപത്രിയിക്ക് പുറത്ത് ആദ്യം കണ്ട ആട്ടോപിടിച്ച് അവൾ പോകാനുള്ള സ്ഥലം പറഞ്ഞു... 

അവളുടെ മനസ്സു നിറയെ ചിന്തകളായിരുന്നു. തലേദിവസത്തെ ഫസലിന്റെ ഉറക്കത്തിലുള്ള വാപ്പയെന്നു വിളി അവളുടെ മനസ്സിനെ വല്ലാതെ ഉലച്ചിരുന്നു.

വീട്ടിലെത്തി എല്ലാരോടും കാര്യങ്ങൾ വിവരിച്ചു... റസിയയുടെ കുഞ്ഞ് നിർത്താതെ കരയുന്നുണ്ടായിരുന്നു.. അൻവറിന്റെ ഭാര്യ സഫിയയ്‌ക്ക്‌ കുടിക്കുവാൻ ചായയുമായെത്തി...

“എന്തായാലും പടച്ചോൻ രക്ഷിച്ചു. അവന് പ്രത്യേകിച്ച് കുഴപ്പമൊന്നുമില്ലല്ലോ... സഫിയ വിഷമിക്കേണ്ട എല്ലാം നേരേയാകും...“

സഫിയ റൂമിലേയ്ക്ക് പോയി... ഹമീദ് അള്ളാഹുവിന് സ്തുതി പറഞ്ഞു.. 

ഹോസ്പിറ്റലിൽ ഫസലിന് വിശക്കുന്നെന്നു പറഞ്ഞപ്പോൾ ഡോക്ടറുടെ നിർദ്ദേശപ്രകാരം കുറച്ച് കഞ്ഞിവെള്ളം കുടിക്കാൻ കൊടുത്തു... അരമണിക്കൂർ കഴിഞ്ഞു വലിയ കുഴപ്പമില്ലെങ്കിൽ കുറച്ച് കഞ്ഞിയും കൊടുക്കാമെന്നു പറഞ്ഞു. അൻവർ പുറത്തെ കടയിൽ പോയി കഞ്ഞിവെള്ളവും കുറച്ച് അച്ചാറുമായി വന്നു. അവൻ ആർത്തിയോടെ അത് കുടിച്ചു... വറ്റ് മാറ്റി കഞ്ഞിവെള്ളം മാത്രമാണ് അൻവർ അവന് നൽകിയത്. 

അല്പം കഴിഞ്ഞപ്പോൾ അവന് കുറച്ച് ഉത്സാഹമൊക്കെ വന്നു... അവൻ അൻവറിനോട് കുശലാന്വേഷണമൊക്കെ നടത്തി. എന്താന് തനിക്ക് പെട്ടെന്ന് സംഭവിച്ചതെന്ന് അവനും മനസ്സിലായില്ല... ഫസലും അവന്റെ മാമയും തമാശകൾ പറഞ്ഞിരുന്നു... സംസാരമധ്യേ അൻവർ അവനോട് പറഞ്ഞു.

“ഫസലേ  ഉപ്പുപ്പാനെ  ഹോസ്പിറ്റലിൽ ചെക്കപ്പിന് കൊണ്ടുപോകേണ്ട തീയതി കഴിഞ്ഞു. ഇനി നിന്റെ അസുഖം മാറിയിട്ട് പോകാം.. വാപ്പയുടെ കാര്യത്തിലും പ്രത്യേകം ശ്രദ്ധ വേണം... നമ്മുടെ കുട്ടിക്കാലത്ത് എന്തുമാത്രം ബുദ്ധിമുട്ടിയായിരിക്കും വാപ്പ നമ്മളെ മൂന്നുപേരേയും നോക്കിയിട്ടുള്ളത്.“

ഫസൽ അൻവറിന്റെ മുഖത്തേയ്ക്ക് കുറച്ചുനേം നോക്കിനിന്നു...

“മാമാ ഞാനൊരു കാര്യം ചോദിക്കട്ടെ.... എന്റെ വാപ്പാനെ മാമാ കണ്ടിട്ടുണ്ടോ..... എവിടാണെന്ന് അറിയുമോ... ഞങ്ങളെ തിരക്കി എന്നേലും വന്നിട്ടുണ്ടോ...“

അവന്റെ അപ്രതീക്ഷിതമായ ചോദ്യത്തിനുമുന്നിൽ അൻവർ അറിയാതെ പതറിപ്പോയി.... എന്തു പറയണമെന്നറിയില്ല... അവനിൽ നിന്നും ഈ ഒരു ചോദ്യം ഒട്ടും പ്രതീക്ഷിച്ചില്ല... എന്തായിരിക്കും അവന് ഇപ്പോൾ ഇങ്ങനെ ഒരു ചോദ്യം ചോദിക്കാനുള്ള കാരണം. അൻവർ എഴുന്നേറ്റ് അടുത്തു കണ്ട ജനൽ കമ്പിയിൽ പിടിച്ച് അകലേയ്ക്ക്  നോക്കി നിന്നു റോഡിലൂടെ വാഹനങ്ങൾ തലങ്ങും വിലങ്ങും പോകുന്നു വലിയൊരു മഴ പെയ്തു തോർന്ന പോലെ കാർമേഘങ്ങൾ തെളിഞ്ഞു വരുന്നു പക്ഷെ തന്റെ മനസ്സിൽ വേദനകളുടെ കാർമേഘങ്ങൾ ഉരുണ്ടു കൂടുന്നു ... ശരിയാണ് അവൻ ഇന്നലെ ഉറക്കത്തിലാ യിരിക്കില്ല ഇതൊക്കെ പറഞ്ഞത് ... അവന് ശരിക്കും അവന്റെ വാപ്പാനെ കാണണമെന്നുള്ള ആഗ്രഹം ഉണ്ടെന്നു തോന്നുന്നു... എന്തായാലും സഫിയയോട് ഇതൊന്നും പറയേണ്ട.. അവൾ വീണ്ടും വിഷമിക്കും... ഇന്നലത്തെ സംഭവം വെറുമൊരു സ്വപ്നമായി മാത്രമേ അവൾ കരുതുകയുള്ളൂ...

“മോനേ ഫസലേ നീ കുഞ്ഞായിരിക്കുമ്പോഴുണ്ടായ കാര്യങ്ങളൊന്നും നിനക്ക് ഒർമ്മകാണില്ലായിരിക്കും .. ഒന്നിച്ചുപോകാനാകാത്ത ഒരവസരത്തിലാണ് അവൾ നിന്നെയുമെടുത്ത് അവിടെനിന്ന് യാത്രയായത്..“

“എനിക്കോർമ്മയുണ്ട് കുഞ്ഞു പ്രായത്തിൽ ഞാൻ ഉമ്മയുടെ കൂടെ പോകും എന്ന് വാശി പിടിച്ചപ്പൊ വാപ്പ അടിച്ച അടിയുടെ വേദന ഇപ്പോഴും ഹൃദയത്തിൽ പൊള്ളി കിടക്കുന്നുണ്ട് മാമാ... എന്നാലും ഈ ഭൂമുഖത്ത് എനിക്ക് എന്റെ വാപ്പായെന്നു പറയാൻ ഒരാൾ വേണ്ടേ...?“

അവന്റെ ചോദ്യങ്ങൾക്ക് മുന്നിൽ അൻവറിന് ഉത്തരം മുട്ടി...

“മോനേ... എല്ലാം നമുക്ക് പരിഹരിക്കാം... നിനക്ക് കാണണമെന്നാഗ്രഹമുണ്ടെങ്കിൽ മാമാ അതു സാധിച്ചുതരും... നീ എന്തായാലും നിന്റെ ഉമ്മയോട് ഇക്കാര്യങ്ങളൊന്നും പറയേണ്ട.. അവൾക്ക് വിഷമമാവും.. ഒരുപാട് അനുഭവിച്ചവളാ അവൾ.. ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ വീട്ടുജോലിചെയ്യാനും തയ്യാറായവളാ അവൾ... നിനക്കുവേണ്ടി വേറേ വിവാഹംപോലും വേണ്ടെന്നുവെച്ചു ജീവിച്ചവൾ... അവൾക്കത് താങ്ങാനാവില്ല... അവൾക്ക് അന്നും ഇന്നും നീതന്നെയാണ് വലുത്... നീയില്ലാത്ത ഒരു ജീവിതം അവൾക്കില്ല... വേണ്ടമോനേ.. അവളെ വേദനിപ്പിക്കേണ്ട... നിന്റെ ആഗ്രഹം ഞാൻ സാധിച്ചുതരാം...“

ഫസലിന് സന്തോഷമായി... തന്റെ മനസ്സിന്റെ ഭാരം കുറച്ചൊന്നു കുറഞ്ഞതുപോലെ.. മാമ നന്നെ മനസ്സിലാക്കിയിരിക്കുന്നു. മറ്റുകാര്യങ്ങളൊന്നും ഇപ്പോൾ പറയേണ്ട... എല്ലാം സാവധാനം പറയാം... ഉമ്മായോടൊന്നും പറയേണ്ട... ഉമ്മയ്ക്ക് താങ്ങാനാവില്ല.. ആ മനസ്സ് വേദനിച്ച് എന്തേലും സംഭവിക്കുകയോ മറ്റെന്തെങ്കിലും ചെയ്യുകയോ ചെയ്താൽ പിന്നെ താൻ ജീവിച്ചിരിക്കുന്നതിൽ അർത്ഥമില്ല..

സഫിയ ഉച്ചയ്ക്കുതന്നെ അവനുള്ള കഞ്ഞിയുമായെത്തി... അവൾ വന്നയുടനെ അൻവർ വീട്ടിലേയ്ക്ക് പോയി. ഒരു പാത്രത്തിൽ കുറച്ച് കഞ്ഞിയെടുത്ത് അവന് നൽകി...ഓരോ  സ്പൂൺ കഞ്ഞിയും സഫിയ സ്നേഹപൂർവ്വം അവന്റെ വായിലേയ്ക്ക് വച്ചുകൊടുക്കുകയായിരുന്നു..

അവൻ ഓർക്കുകയായിരുന്നു എന്തിനാണ് താൻ ഇപ്പോൾ തന്റെ വാപ്പയുടെ ഭാഗത്തുനിന്നും ചിന്തിക്കുന്നത്. തന്റെ ഉമ്മ അനുഭവിച്ച ദുഖങ്ങൾ എന്തെല്ലാമായിരുന്നെന്ന് അവർക്കു മാത്രമേ അറിയൂ... എന്ത് സ്നേഹത്തോടെയാണ് ഉമ്മ തന്നെ വളർത്തിയത്.. എന്നിട്ടും ഉപേക്ഷിച്ചുപോയ തന്റെ വാപ്പയ്ക്കുവേണ്ടി താൻ വാദിക്കുന്നു... വേണ്ട... ഉമ്മയോട് ഇനിയൊരിക്കലും ഇക്കാര്യങ്ങൾ സംസാരിക്കില്ല... അൻവർ മാമയോടും ഇതൊന്നും ഇനി ആവർത്തിക്കാൻ പാടില്ല... തൻ കണ്ട കാര്യം ഇവരാരും അറിയുകയും വേണ്ട... തന്റെ മനസ്സിന്റെ ശവപ്പറമ്പിൽ ആ ഓർമ്മകൽ കുഴിച്ചുമൂടാം... അവൻ വളരെ ഉത്സാഹിതനാണെന്ന് സഫിയയെ ബോധ്യപ്പെടുത്താൻ ശ്രമിക്കുന്നുണ്ടായിരുന്നു. സഫിയ അവന്റെ ശരീരം കൂടുതൽ ആയാസപ്പെടാതിരിക്കാനും ശ്രമിക്കുന്നുണ്ടായിരുന്നു. 

വൈകുന്നേരം അൻവർമാമ രാത്രി കഴിക്കാനുള്ളഭക്ഷണവുമായെത്തി... അന്നത്തെ രാത്രികൂടി അവിടെ തങ്ങിയാൽ മതിയല്ലോ സഫിയതന്നെ നിന്നുകൊള്ളാമെന്നു പറഞ്ഞു... അൻവർ എതിർക്കാൻ പോയില്ല... തന്നെ ഒറ്റയ്ക്കു കണ്ടാൽ ഒരുപക്ഷേ അവൻ അവന്റെ വാപ്പയെക്കുറിച്ചുള്ള ചോദ്യങ്ങളായിരിക്കും ചോദിക്കുക. അൻവർ താമസിയാതെ അവിടെനിന്നും യാത്രപറഞ്ഞിറങ്ങി... അൻവറിന്റെ മനസ്സിലും ഫസലിന്റെ ചോദ്യങ്ങൾ ആവർത്തിച്ച് മുഴങ്ങിക്കൊണ്ടിരുന്നു.... 

രാത്രി എട്ടു മണിയോടെ അൻവർ വീട്ടിലെത്തി... വീടിന്റെ ഉമ്മറത്ത് വാപ്പയിരിക്കുന്നു... എല്ലാരും അകത്താണെന്നു തോന്നുന്നു. പുതിയൊരംഗം പി റന്നതിന് ശേഷം ആർക്കും ഇപ്പോൾ സമയമില്ല... എല്ലാവരും അവളുടെ പിറകേയാണ്... അവൾ അങ്ങനെ തന്നെ വളരട്ടെ... എല്ലാരുടേയും സ്നേഹവും അവൾക്ക് ആവശ്യമാണ്.... 

“അൻവറെ എന്താ ഹോസ്പിറ്റലിൽ പ്രത്യേകിച്ച്...“ ഹമീദ് അൻവറിനോട് ചോദിച്ചു...

“പ്രത്യേകിച്ചൊന്നുമില്ല വാപ്പാ....“ അൻവർ അകത്തേയ്ക്ക് കയറാതെ ഉമ്മറത്ത് വാപ്പയ്ക്ക് അഭിമുഖമായി നിന്നു...

“വാപ്പാ ഞാനൊരു കാര്യം ചോദിച്ചോട്ടെ.... വേറൊന്നിനും വേണ്ടിയല്ല.. ഒന്നറിഞ്ഞുവയ്ക്കാമെന്നുവച്ചിട്ടാണ്...

“എന്താ അൻവറെ... നിനക്കെന്തുവേണേലും എന്നോടു ചോദിക്കാല്ലോ... അതിനീ വളച്ചുകെട്ടലിന്റെ ആവശ്യമുണ്ടോ..?

“അതല്ല വാപ്പാ... സഫിയയുടെ കാര്യമാണ്.... ഫസലിന്റെ കാര്യമാണ്...“

“എന്തായാലും നീചോദിച്ചാലല്ലേ എനിക്കത് പറയാനാവൂ...“

“വാപ്പാ.... സഫിയയുടെ ഭർത്താവ് ഇപ്പോ എവിടുണ്ട്....“

“ആ ചോദ്യം ആ വൃദ്ധപിതാവനെ സ്തബ്ദനാക്കി...“ ഒന്നു പതറിയെങ്കിലും സംയമനം വീണ്ടെടുത്തുകൊണ്ട്... അദ്ദേഹം പറഞ്ഞു.

“നടന്ന കാര്യങ്ങളക്കെ നിനക്കും അറിയാവുന്നതാണല്ലോ.... അവൾ അവനുമായി തെറ്റി തിരികെയെത്തി... കുഞ്ഞിന്റെയും അവളുടെയും ഭാവിക്ക് അവർ പിരിയുന്നതാണ് നല്ലതെന്നു തോന്നി... അതിനുള്ള സംവിധാനങ്ങൽ ചെയ്തുകൊടുക്കുകയും ചെയ്തു...“

“എന്നെങ്കിലും ഇവരെ അന്വേഷിച്ച് അയാൾ വന്നിരുന്നോ...“

“ഫസലിനെ ആവശ്യപ്പെട്ട് അവൻ മഹല്ല് കമ്മറ്റിയിൽ വന്നിരുന്നു... അന്ന് സ്വാധീനമുപയോഗിച്ച് അവനെ പിന്തിരിപ്പിക്കുകയാണ്  ചെയ്തത്... അവസാനമായി ഞാനവനെ കാണുന്നത് അന്നായിരുന്നു... പക്ഷേ എന്നെ അവൻ കാണാതിരിക്കാൻ ഞാൻ മനപ്പൂർവ്വം ശ്രമിച്ചിരുന്നു. നമ്മളുടെ താമസസ്ഥലം മാറിയ വിവരവും അവനിൽ നിന്നും മറച്ചിരുന്നു.“

“അതിനു ശേഷം പിന്നെ അവന്റെ ഭാഗത്തുനിന്നും അന്വേഷണമൊന്നും ഉണ്ടായില്ലേ....“

“അപ്പോഴേയ്ക്കും നമ്മൽ താമസം മാറി പോയിരുന്നു... പുതിയ താമസസ്ഥലം ആരോടും ഞാൻ വെളിപ്പെടുത്തിയിരുന്നില്ല... ഫസലിനെ നഷ്ടപ്പെടുത്താൻ ഞാൻ ഒരുക്കമല്ലായിരുന്നു... ഇതൊന്നും സഫിയയോട് പറഞ്ഞിട്ടുമില്ല, കാരണം അവൾ അത്രയ്ക്ക് ആ മനുഷ്യനെ വെറുത്തിരുന്നു... ഈ കാര്യങ്ങൾ അറിഞ്ഞാൽ ഒരുപക്ഷേ അവൾ എന്തേലും അവിവേകം കാട്ടിയാലെ എന്നു ഞാൻ ഭയപ്പെട്ടിരുന്നു.

“അവന്റെ സ്ഥലം എവിടാണെന്നറിയാമോ വാപ്പാ....“

...“അറിയാം...................................................................... ഇപ്പോൾ അവിടെ ആയിരിക്കുമോ എന്നറിയില്ല... എന്റെ കൈയ്യിൽ അവന്റെ അഡ്രസ്സ് കാണണം....നാളെ ഞാനതെടുത്തു തരാം.

“അല്ല അൻവറേ നീയെന്താ ഇപ്പോൾ ഇതൊക്കെ ചോദിക്കുന്നേ...“

“ഒന്നുമില്ല വാപ്പാ... അവളുടെ കഷ്ടപ്പാടുകൾ കണ്ടപ്പോൾ പഴയ കാര്യങ്ങളൊക്കെ ഓർമ്മവന്നു... ജീവിതം അവൾ വെറുതേ ഹോമിച്ചുകളഞ്ഞില്ലേ....“

“ശരിയാ അൻവറേ... പടച്ചോൻ എല്ലാം ഒരുമിച്ചു നൽകില്ലല്ലോ.... റബ്ബ് അവൾക്കൊരു നല്ല മോനെ ക്കൊടുത്തില്ലേ... അവൻ ചില സിനിമകളിലൊക്കെ മുഖം കാണിക്കുകയും ചെയ്തു...“

“അതൊക്കെ എനിക്കറിയാം വാപ്പാ.... എല്ലാമൊന്ന് അറിയണമെന്നു കരുതി.. മറ്റൊന്നിനുമല്ല...“

“അൻവറിന്റെ മനസ്സിൽ ഒരു നെരിപ്പോട് എരിയുന്നതുപോലെ തോന്നി.... എവിടെയൊക്കെയോ ഒരു നീറ്റൽ.... താൻ കുടുംബവുമായി വലിയ ബന്ധമില്ലാതിരുന്ന കാലത്ത് ഇതിലൊന്നും ശ്രദ്ധിക്കാനും സാധിച്ചിരുന്നില്ല... സ്വന്തം സഹോദരനെന്ന നിലയിൽ തന്റെ ഭാഗത്തുള്ള വീഴ്ചതന്നെയായിരുന്നത്... എന്തായാലും വരുന്നത് വരന്നിടതുതവച്ചുകാണാം... ഫസൽ ഇനിയും ആവശ്യപ്പെട്ടാൽ അവനെ അദ്ദേഹത്തെ കാണാനുള്ള അവസരം ഒരുക്കിക്കൊടുക്കാം... ഒരുപക്ഷേ അവരുടെ ജീവിതം ഇനിയും നന്നായിക്കൂടെന്നില്ല.... സഫിയയുടെ മനസ്സിലും ഇപ്പോൾ വലിയ വിദ്വേഷമില്ലാതിരിക്കും. അൻവർ സാവധാനം റൂമിനകത്തേയ്ക്ക് പോയി...“

ഹമീദും പഴയകാലത്തിലേയ്ക്ക് തിരികെപ്പോയി.... ഒരു സിനിമയിലെന്നവണ്ണം ഓരോ സംഭവങ്ങളും അദ്ദേഹത്തിനു മുന്നിൽ തെളിയുകയായിരുന്നു.

പുറത്താരോ അൻവർ അൻവർ എന്നു പേരുചൊല്ലി വിളിക്കുന്നത് കേട്ട് അൻവർ പുറത്തേയ്ക്കിറങ്ങിവന്നു...

“ആരാ അൻവറേ അത്... നിന്നെയാണല്ലോ വിളിക്കുന്നത്... അൻവർ ടോർച്ചുമെടുത്ത് മുറ്റത്തേയ്ക്കിറങ്ങി...“
 
 
 
തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച 18 08 2019

ഷംസുദ്ധീൻ തോപ്പിൽ 11 08 2019
 

3.8.19

നിഴൽവീണവഴികൾ - ഭാഗം 33


മനസ്സിലെ നീറ്റലിനൊരാശ്വാസം എന്നാലും... ഓരോ നിമിഷവും മാറിമാറിക്കൊണ്ടിരിക്കുന്നു... ഫസൽ താഴേയ്ക്ക് നോക്കി. ആമിന കോണി പടിയിലൂടെ താഴെയിറങ്ങി മുകളിലോക്ക് നോക്കി അവനോട് ടാറ്റ പറഞ്ഞ് പോയി... അവന് മനസ്സ് വീണ്ടും സംഘർഷഭരിതമാകാൻ തുടങ്ങി.. തന്റെ വാപ്പയേയും തന്റെ ഉമ്മയ്ക്ക് പിറക്കാതെപോയ തന്റെ സഹോദരിയേയും കുറിച്ച് ഓർക്കാൻ തുടങ്ങി... പടച്ചോൻ തനിക്ക് കുറച്ചു സന്തോഷം തരുന്നു അടുത്ത നിമിഷം അഗാധമായ ദുഖവും... ഒരു പക്ഷേ ഇതൊരു പരീക്ഷണമായിരിക്കാം... അള്ളാഹുവന്റെ തീരുമാനത്തിനെതിരു നിൽക്കാനാവില്ലല്ലോ... അനുഭവിക്കുകതന്നെ.. അവൻ റൂമിലേയ്ക്ക് പോകാൻ തിരിഞ്ഞു...

“ഫസലേ നിങ്ങടെ ബില്ലായി... ഡോക്ടർ ഡിസ്ചാർജ്ജ് എഴുതിയിരിക്കുകയാ... വേഗംചെല്ല്... ഉമ്മ കാത്തിരിക്കുന്നു..“

ആ ഫ്ളോറിലെ ഡ്യൂട്ടി നഴ്സായ പാലാക്കാരിയായിരുന്നു നല്ല പെരുമാറ്റമുള്ള ഒരു നഴ്സായിരുന്നു. എല്ലാവരുമായും വളരെ ക്ലോസായി ഇടപെടുന്നു.

അവൻ ഓടി റൂമിലെത്തി... ഉമ്മ എല്ലാം പായ്ക്ക് ചെയ്യുന്നു... എല്ലാരും വലിയ സന്തോഷത്തിലുമായിരുന്നു..

“ഫസലേ നീ പോയി ഒരു ടാക്സി പിടിച്ചു വാ... ഞങ്ങളിതൊക്കെയൊന്നു അടുക്കിപ്പെറുക്കി വയ്ക്കട്ടെ... പത്തിരുപതു മിനിട്ടിനകം നമുക്കു പോകാം...“

വീട്ടിൽപോകുന്നതിന് സന്തോഷിക്കുന്നതിനു പകരം അവന് ഒരുതരം നിരാശയാണുണ്ടായത്... ഈ ഹോസ്പിറ്റലിൽ നിന്നും പോകാൻ അവന് തോന്നുന്നില്ല... കാരണം എന്താണെന്ന് തനിക്കും തന്റെ വാപ്പയ്ക്കും സെക്യൂരിറ്റി ഓഫീസറിനുമല്ലാതെ മറ്റാർക്കുമറിയില്ലല്ലോ... അവൻ യാന്ത്രിമായി പുറത്തേയ്ക്ക് പോയി... ആമിനായോട് കാര്യം പറയണോ.. വേണ്ട... അവൾക്ക് വിഷമമാകും.. ഇപ്പോൾ താനുണ്ടെന്നുള്ള ധൈര്യമെങ്കിലുമുണ്ട്... സാരമില്ല ഇന്നിവരെകൊണ്ടാക്കി നാളെ രാവിലെ ഇങ്ങു പോരാം... അപ്പോൾ പിന്നെ ആരേയും പേടിക്കേണ്ടല്ലോ...

അവൻ നേരേ താഴത്തെ നിലയിലെത്തി.. ടാക്സി സ്റ്റാന്റിൽ പാർക്ക് ചെയ്തിരുന്ന വെള്ള അംബാസഡർ കാറിനടുത്തെത്തി

“ഓട്ടം പോകുമോ...“ ഡ്രൈവറോടായിരുന്നു അവന്റെ ചോദ്യം.

“അതെന്താ മോനേ.. അങ്ങനെ.. ഞങ്ങളിവിടെ ഓട്ടംപോകാനല്ലെ കിടക്കുന്നത്..“

അവൻ ചമ്മൽ മാറ്റാൻ നന്നെ പണിപ്പെട്ടു.

“എങ്ങോട്ടാ പോകേണ്ടത്....“

“പാറക്കടവിലേക്കാണ്... എത്രരൂപയാ...“

“കിലോമീറ്ററിന്റെ കാശ് തന്നാമതിയെന്നേ... മോൻ കേറ്...“

“ഞാൻ മാത്രമല്ല... ഉമ്മയും മാമിയുമെല്ലാമുണ്ട്...“

ഡ്രൈവർക്ക് ഫസലിനെ നന്നായി ബോധിച്ചതുപോലെ തോന്നി... അവൻ കാർ ഡ്രൈവറോട് ഹോസ്പിറ്റലിന്റെ മെയിൻ ഗേറ്റിലെത്താൻ പറഞ്ഞു...

ഡ്രൈവർ അവനെനോക്കി കണ്ണിറുക്കി കാണിച്ചുകൊണ്ട് പറഞ്ഞു “നീ പോമോനേ.. ദിനേശാ.... ഞാൻ അവിടെയെ ത്തിക്കോള്ളാം ....“ ഡ്രൈവർ വണ്ടി സ്റ്റാർട്ട്ചെയ്തു... 

അവൻ റോഡ് ക്രോസ്ചെയ്ത് ഹോസ്പിറ്റലിലേയ്ക്ക് പോയി... മുകളിലത്തെ നിലയിലെത്തി കൊണ്ടുപോകേണ്ട സാധനങ്ങൾ അടുക്കിപ്പെറുക്കിവച്ചിരിക്കുന്നു . മാമി വലിയ സന്തോഷത്തിലായിരുന്നു. കുഞ്ഞ് നല്ല ഉറക്കവും... ഉമ്മയ്ക്ക് മുഖത്ത് വല്ലാത്ത ക്ഷീണം കാണുന്നു.. ഉറക്കമൊഴിഞ്ഞതിന്റെതായിരിക്കും.

ഫസലിന്റെ പെരുമാറ്റത്തിൽ ഒരു തണുപ്പൻ പ്രതീതി തോന്നിയതുകൊണ്ട് സഫിയ അവനോട് ചോദിച്ചു.

“എന്താടാ... വീട്ടിൽ പോകാൻ വയ്യേ നിനക്ക്... വയ്യേൽ ഇവിടെത്തന്നെ നിന്നോ... ഞങ്ങളെന്തായാലും പോകാൻ പോവുകയാ... “ അവൻ നിർവ്വികാരനെപ്പോലെ നിന്നു.

“ടാ.... നീ നോക്കി നിൽക്കാതെ ആ സാധനങ്ങളെല്ലാം പെറുക്കി ഇന്നാ ഈ ബാഗിൽ എടുത്ത് വെച്ചെ ...“

ഉമ്മയുടെ സ്വരം മാറിയപ്പോൾ അവൻ രണ്ടുകൈയ്യിലും ബാഗുമെടുത്തു നടന്നു... ഉമ്മയും മാമിയും സിസ്റ്റർമാരോട് യാത്ര പറഞ്ഞ് സാവധാനം നടന്നു ലിഫ്റ്റിനടുത്തെത്തി... ലിഫ്റ്റിൽ കയറി അവർ മൂവരും താഴത്തെ നിലയിലെത്തി... ഡ്രൈവർ അവിടെ കാറുമായി നിൽപ്പുണ്ടായിരുന്നു.. സാധനങ്ങളൊക്കെ ഡിക്കിയിൽ കയറ്റി... അവൻ കാരണവരെപ്പോലെ ഉമ്മയേയേയും മാമിയേയും കാറിൽക്കയറാൻ സഹായിച്ചു... ശേഷം അവൻ ഫ്രണ്ട് സീറ്റിൽ ഇരുപ്പുറപ്പിച്ചു.. 

അവൻ ആ ഹോസ്പിറ്റലിന്റെ ജനാലകളിലൂടെ ഒന്നു കണ്ണോടിച്ചു... അവിടെയെങ്ങാനും ആമിന നിൽക്കുന്നുണ്ടാവുമോ...

ഡ്രൈവർ സാവധാനം കാർ മുന്നോട്ടെടുത്തു... പെട്ടെന്ന് ബഹളം കേട്ടിട്ടായിരിക്കണം കുഞ്ഞുണർന്ന് കരയാൻ തുടങ്ങി... ഉമ്മ അവളെ മാമിയുടെ കൈയ്യിൽ കൊടുത്തു.. മാമി എന്തൊക്കൊയോ പറഞ്ഞ് കുഞ്ഞിനെ സമാധാനിപ്പിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു. തങ്ങൾ കയറിയ ആ കാർ തങ്ങളുടെ വീട് ലക്ഷ്യമാക്കി പൊയ്ക്കൊണ്ടിരുന്നു. ഇടയ്ക്കിടയ്ക്ക് ഡ്രൈവർ അവനോട് കുശലം ചോദിക്കുന്നുണ്ടായിരുന്നു. അവൻ ആവശ്യത്തിനു മാത്രം മറുപടി പറഞ്ഞു... ഡ്രൈവറുടെ നോട്ടവും പെരുമാറ്റവും അവന് തീരെ ഇഷ്ടപ്പെട്ടില്ല... അർത്ഥംവച്ചുള്ള ചില വാക്കുകളും അവനിൽ വല്ലാത്ത അറപ്പുളവാക്കി... 

താൻ വണ്ടിയിയിൽ മുന്നോട്ടാണ് പോകുന്നതെങ്കിലും അവന്റെ ചിന്തകൾ അവനെ പിറകിലേയ്ക്ക് കൊണ്ടുപോയി... ആമിന എന്തു കരുതും... താൻ ഒരു വാക്കുപോലും പറയാതെയാണ് അവിടെ നിന്നും തിരിച്ചത്. അതുമാത്രമല്ല തന്നെ സഹായിച്ച സെക്യൂരിറ്റി ഓഫീസറോടുപോലും യാത്രപറയാനായില്ല... കുറച്ചു ദിവസങ്ങളായിരുന്നു അവിടെ ഉണ്ടായിരുന്നതെങ്കിലും എന്തെല്ലാം മാനസിക സംഘർഷത്തിലൂടെയാണ് താൻ കടന്നുപോയത്.... എത്ര പെട്ടെന്നാണ് കാലം ചില പോറലുകൾ ജീവിതത്തിലേൽപ്പിച്ചത്... ഒരിക്കൽ പോലും തമ്മിൽ കണ്ടുമുട്ടുമെന്നു കരുതാത്തവരെയെല്ലാം ഇവിടെ അവന് കണ്ടെത്താൻ സാധിച്ചു... താനും ഉമ്മയും ഉപ്പയും മാത്രംഉള്ള കുടുംബം എന്ന് കരുതിയ അവന് തെറ്റു പറ്റിയിരിക്കുന്നു. ജീവിതം അവിടെ മാത്രം ഒതുക്കിനിർത്താനുള്ളതല്ല... തനിക്ക് നഷ്ടപ്പെട്ടെന്നു കരുതിയ തന്റെ വാപ്പയെ തനിക്ക് തിരികെ ലഭിച്ചിരിക്കുന്നു... കഴിയുന്നിടത്തോളം തിരികെ ഹോസ്പിറ്റലിൽ വന്ന് വേണ്ട സഹായങ്ങളൊക്കെ ചെയ്തുകൊടുക്കണം. നാളെ രാവിലെ തന്നെ എന്തെങ്കിലും കള്ളം പറഞ്ഞ് ഹോസ്പിറ്റലിലേയ്ക്ക് വരണം. ഇനിയിപ്പോൾ ധൈര്യമായി വരാം കാരണം ഉമ്മയും മാമിയുമൊന്നും അവിടെ കാണില്ലല്ലോ..... ഇനി അവർക്ക് ഇവിടെ ചികിത്സയ്ക്ക് വരേണ്ട ആവശ്യവുമില്ല നാട്ടിലെ ചെറിയ ഹോസിപ്റ്റലിൽ കാണിച്ചാൽ മതി... തന്റെ സാമീപ്യം ശരിയ്ക്കും ഇവിടെ ഈ ഹോസ്പിറ്റലിൽ കിടക്കുന്ന തന്റെ വാപ്പയ്ക്ക് വളരെ അത്യാവശ്യമാണ്... 

“മോനേ...ദിനേശാ... ഈ ജംഗ്ഷനിൽ നിന്നും ഇടത്തോട്ടാണോ വലത്തോട്ടാണോ ...“ ഡ്രൈവറുടെ ചോദ്യം കേട്ട് അവൻ ചിന്തയിൽ നിന്നുണർന്നു..

“ഇവിടെനിന്ന് ഇടത്തോട്ടാ.... ആ കാണുന്ന ആലിനടുത്ത് കാണുന്ന ചെറിയ വഴിയിലേക്കാണ് പോകേണ്ടത്..

“ഡ്രൈവർ കാർ ഇടതുവശത്തേയ്ക്ക് തിരിച്ചു... ചെറിയ റോഡായിരുന്നതിനാൽ വളരെ സാവധാനമായിരുന്നു കാർ ഓടിച്ചത്... അല്പ സമയത്തിനകം കാർ അവരുടെ വീട്ടുപടിക്കലെത്തി... അവൻ ആദ്യം കാറിൽ നിന്നിറങ്ങി... ഇടതുവശത്തെ ഡോർ മാമിയ്ക്ക് ഇറങ്ങുന്നതിനായി തുറന്നുകൊടുത്തു. വലതുവശത്തുകൂടി സഫിയ പുറത്തിറങ്ങി... അവൻ ഡിക്കിയിലിരുന്ന സാധനങ്ങളുമായി അകത്തേയ്ക്ക് പോയി... ടാക്സിക്കൂലി സഫിയതന്നെ കൊടുത്തു... വാപ്പയും ഉമ്മയും ഉമ്മറത്തുതന്നെ ഉണ്ടായിരുന്നു.. അവൻ അകത്തേയ്ക്ക് കയറിയപ്പോൾ കാണാൻ പാടില്ലാത്തതെന്തോ കണ്ടതുമാതിരി പിറകിലേയ്ക്ക് മാറി... അതേ അത് അൻവർ മാമാന്റെ ഭാര്യ നാദിറയായിരുന്നു ... അവരെന്താ ഇവിടെ... വീട്ടിലേയ്ക്ക് വരില്ലെന്നും വന്നാൽ വീട്ടിൽ കയറ്റില്ലെന്നുമൊക്കെയാണ് താൻ കേട്ടത്... പിന്നെന്തുപറ്റി... എത്ര നാളുകളായി അവരിവിടെ വന്നിട്ട്... അവൻ അല്പമൊന്നു പകച്ചെങ്കിലും അകത്തേയ്ക്ക് പോകാനൊരുങ്ങി.. നാദിറ ചിരിച്ചു കൊണ്ട് ഫസലിന്റെ കൈയ്യിലിരുന്ന ബാഗ് വാങ്ങി അകത്തേയ്ക്ക് പോയി.

“ഫസലേ ഞാൻ അകത്തുകൊണ്ടോയി വച്ചോള്ളാം... പിന്നെ നീയൊന്നും മനസ്സിൽ വച്ചേക്കല്ലേ....ഞാനെല്ലാം മറന്നു... നിനക്ക് വേദനിച്ചേൽ എന്നോട് ക്ഷമിച്ചേരേ... “ അവർ അവന്റെ കവിളിൽ മൃദുലമായി തടവി... “നീയങ്ങു വളർന്ന് സുന്ദരനായല്ലോടാ...“ അവൻ മറിപടിയൊന്നും പറഞ്ഞില്ല.

അപ്പോഴേയ്ക്കും അൻവർമാമ പുറത്തേയ്ക്കിറങ്ങി വന്നു... നാദിറ  ഓടിച്ചെന്ന് കുഞ്ഞിനെ കൈയ്യിലെടുത്ത് താലോലിക്കാൻ തുടങ്ങി... 

“സഫിയ അന്തംവിട്ട് നോക്കിനിന്നു. വീട്ടിലാർക്കും ആ ഒരു അന്ധാളിപ്പില്ലായിരുന്നു. അൻവർമാമ പതുക്കെ സഫിയയോട് പറഞ്ഞു..

“സഫിയാ... ഇവൾ ഇന്നുരാവിലെ ഇവിടെ വരണമെന്നുപറഞ്ഞ് നിർബന്ധം പിടിച്ചു... ഇവിടെത്തിയാൽ എന്താകും അവസ്ഥ എന്നെനിക്കറിയില്ലായിരുന്നു. വന്നുടനെ വാപ്പാനോട് ക്ഷമചോദിച്ച് കരച്ചിലായിരുന്നു. ഉമ്മയെ ഓടിച്ചെന്ന് കെട്ടിപ്പിടിച്ച് കൊച്ചുകുഞ്ഞിനെപ്പോലെ അലറിക്കരഞ്ഞു... അവൾക്ക് കുറ്റബോധം തോന്നിക്കാണും. ഇപ്പോൾ അവൾ പഴയതുപോലെയല്ല.. അഹങ്കാരമൊക്കെ മാറി...“

സഫിയയ്ക്കും ആശ്വാസമായി... ഒന്നുമല്ലെങ്കിലും നഷ്ടപ്പെട്ടെന്നു കരുതിയ ഐക്യം വീണ്ടുകിട്ടിയല്ലോ... ഉമ്മയ്ക്കും വാപ്പയ്ക്കും മക്കളുടെ ഈ സ്നേഹപ്രകടനമൊക്കെ ഇഷ്ടപ്പെട്ടെന്നു തോന്നുന്നു... അവരുടെ മുഖം കണ്ടാലറിയാം... അൻവർ ഉപ്പയെനോക്കി പറഞ്ഞു.

“വാപ്പാ ഞാൻ ഇന്നലെ റഷീദിനെ വിളിച്ചിരുന്നു. അവൻ പറഞ്ഞത് അവിടൊരു സ്ഥാപനത്തിൽ ജോലിശരിയാക്കാം പാസ്പോർട്ട് കോപ്പി അയച്ചുകൊടുക്കണമെന്ന്... ഉണ്ടായ നഷ്ടങ്ങളും തെറ്റുകളും പടച്ചോൻ തിരുത്തിത്തന്നില്ലേ.... എന്തായാലും നഷ്ടപ്പെട്ടെന്നു കരുതിയ ജീവിതവും തിരികെക്കിട്ടി...“

“എല്ലാം പടച്ചോൻ ശരിയാക്കും അൻവറേ...“ ഹമീദിന്റെ ശബ്ദത്തിന് ഒരല്പം വിറയലുണ്ടോയെന്ന സംശയം... ആ വൃദ്ധ മനുഷ്യൻെറ കണ്ണുകളിൽ കണ്ണുനീര് നിറഞ്ഞത് ആരും കണ്ടില്ല... ഒരുപക്ഷേ സന്തോഷത്തിന്റേതായിരിക്കും. 

അതങ്ങനെയാണ് ഏതൊരു അച്ഛനുമമ്മയും തങ്ങളുടെ മക്കൾ രക്ഷപെട്ടു കാണാനാഗ്രഹിക്കുന്നത്... എന്തെല്ലാം ദ്രോഹമാണ് നാദിറ  ഈ കുടുംബത്തോട് ചെയ്തുകൂട്ടിയത്... തന്റെ പേരക്കുട്ടിക്കെതിരേ അപവാദം പറഞ്ഞു പരത്തി...തന്നെ അവരുടെ വീട്ടിൽനിന്ന് നാണംകെടുത്തി പറഞ്ഞയച്ചു... പക്ഷേ തനിക്കറിയാമായിരുന്നു എന്നെങ്കിലുമൊരിക്കൽ എല്ലാം നേരേയാകുമെന്ന്. അതു തന്നെ സംഭവിച്ചു. പടച്ചോൻ എല്ലാറ്റിനും ഒരു പരിഹാരം കണ്ടെത്തിയിരിക്കുന്നു... അവൾക്കിപ്പോൾ പഴയതിനേക്കാൾ സ്നേഹം ഉള്ളതുപോലെ തോന്നുന്നു. വീട്ടിലെത്തിയപാടെ അടുക്കളജോലിയ്ക്ക് ഉമ്മാനെ സഹായിക്കുന്നുണ്ടായിരുന്നു. സഫിയയെക്കൊണ്ട് ഒറ്റയ്ക്ക് കാര്യങ്ങളൊക്കെ ചെയ്യാൻ സാധിക്കില്ല അതുകൊണ്ട് കുറച്ചു ദിവസം താനും ഇവിടെ നിൽക്കുന്നെന്നാണ് അവൾ പറഞ്ഞിരിക്കുന്നത്. അതെന്തായാലും നന്നായി... തെക്കേയറ്റത്തെ റൂം അവർക്ക് നൽകാം. ഫസലും ഞാനും ഹാളിൽക്കിടക്കും... 

അകത്ത് എല്ലാവരും എന്തെല്ലാമോ തമാശകൾ പറഞ്ഞ് ചിരിക്കുന്നത് പുറത്ത് കേൾക്കാമായിരുന്നു.. ഫസലിനും സന്തോഷം തോന്നി.. എല്ലാം നന്നായിവരുന്നു. നാദിറ മാമിക്ക് ഇവർ മാപ്പുകൊടുത്തെങ്കിൽ എന്റെ വാപ്പയ്ക്കും മാപ്പുകൊടുക്കുമായിരിക്കും... എല്ലാം കലങ്ങിത്തെളിഞ്ഞ് നേരേയാകുന്നത് അവനേയും സന്തോഷിപ്പിച്ചു. സമയംപോലെ അൻവർമാമയോട് വാപ്പയുടെ കാര്യം. എന്തായിരിക്കും പ്രതികരണമെന്നറിയില്ല പക്ഷേ തനിക്കിത് പറയാതിരിക്കാനുമാവില്ല... മാമാ മറ്റാരോടും പറയേണ്ടെന്ന് പ്രത്യേകം പറയണം... എല്ലാം വരുന്നിടത്തുവച്ചു കാണാം...

നാദിറ  നല്ല ഒന്നാന്തരം തലശ്ശേരി ബിരിയാണി ഉണ്ടാക്കി... കുറേ നാളുകൾക്കു ശേഷം നല്ല ഭക്ഷണം കഴിച്ച സന്തോഷം ഫസലിനുണ്ടായിരുന്നു. എല്ലാരും വളരെ താമസിച്ചാണ് ഉറങ്ങാൻ കിടന്നത്... ആ വീട്ടിൽ പഴയതുപോലെ സന്തോഷം തിരികെയെത്തിയിരിക്കുന്നു. ഹമീദും വളരെ സന്തോഷവാനായിരുന്നു.. ഹമീദ് ഫസലിനെ അടുത്തു വിളിച്ചു എന്നിട്ട് പറഞ്ഞു.

“ഫസലേ നമുക്ക് രണ്ടാൾക്കും ഉമ്മറത്തു കിടക്കാം... നിനക്ക് ഇത്തിരി സ്ഥലം മതിയല്ലോ... കട്ടിലിൽ നമുക്കു രണ്ടാൾക്കുമുള്ള സ്ഥലമുണ്ട്.. അവൻ തലകുലുക്കി. രാത്രിയുടെ ആന്ത്യയാമത്തിലെപ്പോഴോ അവൻ അറിയാതെ ഉറക്കത്തിലേയ്ക്ക് വഴുതി വീണു. ഹമീദിന്റെ കൂർക്കംവലി അവന് ഉറങ്ങാൻ ഒരല്പം ബുദ്ധിമുട്ടുണ്ടാക്കി. പെട്ടെന്ന് ഒരു ഞരങ്ങലും മൂളലും കേട്ടാണ് ഹമീദ് ഉണർന്നത്.. ഫസൽ വല്ലാതെ ശബ്ദമുണ്ടാക്കുന്നു. അവന്റെ ശരീരം ചുട്ടുപൊള്ളുന്നു... ഹമീദ് എല്ലാരേയും വിളിച്ചുണർത്തി.. അൻവർ ഓടിയെത്തി ഫസലിനെ താങ്ങി എഴുന്നേൽപ്പിച്ചു.. എഴുന്നേറ്റപാടേ അവൻ ശർദ്ദിച്ചു... ഉമ്മ അടുക്കളയിൽ പോയി വെളുത്തുള്ളിയുടെ ഒരല്ലി ചതച്ചു അവന് മണപ്പിക്കാൻ കൊടുത്തു... അവൻ വീണ്ടും വീണ്ടും ശർദ്ദിച്ചുകൊണ്ടേയിരുന്നു... പനി കുറയുമെന്നു പ്രതീക്ഷിച്ച് കൊടുത്ത ഗുളികയും പുറത്തേയ്ക്കവൻ ശർദ്ദിച്ചു... സഫിയയ്ക്ക് വല്ലാത്ത ടെൻഷനായി... എന്താണ് തന്റെ മകന് സംഭവിച്ചത്... കുറച്ചു മുമ്പുവരെ സന്തോഷം അലതല്ലിയ ആ വീട്ടിൽ പെട്ടെന്ന് ദുഖം നിഴലിക്കുന്നതുപോലെ തോന്നി... അൻവർ തുണി നനച്ച് അവന്റെ നെറ്റിയിലിട്ടു... വളരെ ക്ഷീണിതനായിരിക്കുന്നു... പനിയ്ക്ക് ഒട്ടും കുറവ് കാണുന്നില്ല...

ഹമീദ് പറഞ്ഞു... “അൻവറെ നമുക്ക് താലൂക്കാശുപത്രിയിലൊന്നു കാണിച്ചാലോ...“ അൻവറിനും ഹമീദ് പറഞ്ഞതിനോട് യോജിപ്പായിരുന്നു....

അൻവർ ഉടൻതന്നെ അടുത്ത വീട്ടിലേയ്ക്ക് പോയി... അവിടുത്തെ പുതിയ വാടകക്കാർക്ക് സ്വന്തമായി ഒരു ആട്ടോയുണ്ടായിരുന്നു... ഓടിക്കാൻ വേറേ ആളുണ്ടെങ്കിലും അതാവശ്യത്തിന് വീട്ടുടമസ്ഥൻ ഓടിച്ചു പോകുന്നത് കണ്ടിട്ടുണ്ട്... അൻവർ അദ്ദേഹത്തെ വിളിച്ചുണർത്തി കാര്യം പറഞ്ഞു.. മറുത്തൊന്നും പറയാതെ അദ്ദേഹം വണ്ടിയുമായി എത്തി... അൻവറും സഫിയയും അവനെ താങ്ങിപ്പിടിച്ച് വണ്ടിയിൽ കയറ്റി.. വണ്ടി ഹോസ്പിറ്റൽ ലക്ഷ്യമാക്കി കുതിച്ചു... ഏതാനും മിനിറ്റുകൾക്കകം അവർ താലൂക്കാശുപത്രിയിലെത്തി.. അത്യാഹിത വിഭാഗത്തിൽ വണ്ടിയെത്തി ഫസലിനെ സഫിയയും അൻവറും ചേർന്ന് അകത്തേയ്ക്ക് കൊണ്ടുപോയി.. ഡോക്ടർ ഉടൻതന്നെ അടുത്തെത്തി... പനി 104 ഡിഗ്രിയിലെത്തിയിരിക്കുന്നു. ഫസൽ എന്തെല്ലാമോ പിച്ചും പേയും പറയുന്നുണ്ടായിരുന്നു. സഫിയയ്ക്ക് ഇതൊന്നും കാണാനുള്ള കരുത്തില്ലായിരുന്നു. അവൾ കരയാൻ തുടങ്ങി... അൻവർ അവളോടെ പുറത്തേയ്ക്ക് മാറിനിൽക്കാൻ പറഞ്ഞു...

ഡോക്ടർ ഉടൻതന്നെ ഡ്രിപ്പിടാനുള്ള സംവിധാനം ഒരുക്കാൻ നഴ്സിനോട് പറഞ്ഞു... അവനെ ബഡ്ഡിലേയ്ക്ക് മാറ്റി... അവന്റെ ഞരമ്പുകളിൽ സൂചി തുളച്ചു കയറി... അതിലൂടെ ആദ്യം മരുന്നാണ് കടത്തിവിട്ടത്... അതിനുശേഷം ഡ്രിപ്പ് കണക്ട് ചെയ്തു... അവന് നല്ല മയക്കം തോന്നി...

“പേടിക്കാനൊന്നുമില്ല.. ഇന്നിവിടെ കിടക്കട്ടെ.... ഇപ്പോൾ പലതരത്തിലുള്ള പനികളുമുണ്ട്... അതുകൊണ്ട് ഞങ്ങൾക്ക് ഇന്നിനി പനി കുറഞ്ഞാലും ഡിസ്ചാർച്ച് ചെയ്യാനാവില്ല... നാളെ വിശദമായ പരിശോധന നടത്തണം...“ ഡോക്ടർ അവരോട് പറഞ്ഞു.

സിസ്റ്ററോട് ഡോക്ടർ എന്തെല്ലാമോ നിർദ്ദേശങ്ങൾ നൽകി... ഫസൽ ഇതൊന്നുമറിയുന്നുണ്ടായിരുന്നില്ല ... വയറ്റിലുണ്ടായിരുന്നതെല്ലാം പുറത്തേയ്ക്ക് പോയി... അവനെ അത് കൂടുതൽ ക്ഷീണിതനാക്കിയിരുന്നു. അവൻ മയങ്ങട്ടെ എന്നു പറഞ്ഞ് ഡോക്ടർ ഡ്യൂട്ടി റൂമിലേയ്ക്ക് പോയി... സഫിയ പുറത്തെ വരാന്തയിൽ തൂണിൽ പിടിച്ചു നിന്നു തേങ്ങുകയായിരുന്നു. അൻവർ അടുത്തെത്തി അവളോട് അവന്റടുത്തേയ്ക്ക് പോകാൻ പറഞ്ഞു. 

“സഫിയ നീ കരയാതിരിക്ക് അവനൊന്നും വരില്ല... പടച്ചോൻ കാക്കും. ഇതു വെറുമൊരു പനിമാത്രം... നാളെ പോകാമെന്നു ഡോക്ടർ പറഞ്ഞു.. നീ വീട്ടിലേയ്ക്ക് പൊയ്ക്കോ... ഞാനിവിടെ നിൽക്കാം...

“വേണ്ടിക്കാ... ഞാൻ നിൽക്കാം.. എന്റെ കുഞ്ഞ് ഇത്രയും നാളിനിടയിൽ ഒരസുഖമായും ആശുപത്രിയിൽ കിടന്നിട്ടില്ല. ഇതാദ്യമാ.... ഇയ്ക്ക വീട്ടിൽ പൊയ്ക്കോ....“

അവസാനം അവർ രണ്ടാളും അവിടെ നിൽക്കാൻ തീരുമാനിച്ചു. ആട്ടോക്കാരനോട് തിരിച്ചുപൊയ്ക്കൊള്ളാൻ പറഞ്ഞു... വീട്ടിൽ കാര്യം അറിയിക്കാനും പ്രത്യേകം പറഞ്ഞു. വീട്ടുകാരെ വിഷമിപ്പിക്കണ്ടെന്നും ചെറിയൊരു പനിയാണെന്നും പറയാൻ പറഞ്ഞു...

അൻവർ തിരിച്ച് ബഡ്ഡിനടുത്തെത്തിയപ്പോൾ മോനേയും കെട്ടിപ്പിട്ച്ച കരയുന്ന സഫിയയെയാണ് കണ്ടത്... അൻവറിന്റെ കണ്ണും അറിയാതെ നനഞ്ഞുപോയി... 

“എന്താ സഫിയാ ഇത്.. കൊച്ചു കുട്ടികളെപ്പോലെ... ഇതാ ഞാൻ വീട്ടിൽ പറഞ്ഞു വിടാമെന്നു വിചാരിച്ചേ.. അവനുറങ്ങട്ടേ... അവനു നല്ല ക്ഷീണം കാണും... ഇൻജക്ഷൻ എടുത്തതല്ലേയുള്ളൂ പനിയുടനേ മാറും.. പിന്നീട് അവൻ ശർദ്ദിച്ചുമില്ലല്ലോ...“

“ഇയ്ക്കാ അതല്ല... അവൻ ഉറക്കത്തിൽ വാപ്പാ വാപ്പാ എന്നുപറഞ്ഞു... കരയുന്നുണ്ടായിരുന്നു. എനിക്കത് താങ്ങാനാവുന്നില്ല... ഇത്രയും കാലും അവൻ വാപ്പായെന്ന പദം ഉച്ചരിച്ചിട്ടില്ല, പിന്നെന്താ ഇപ്പോഴവനിങ്ങനെ... അവനെല്ലാം അനുഭവിച്ചതല്ലേ... വെറുത്തതല്ലേ...“

അൻവർ അത്കേട്ട് തരിച്ചിരുന്നുപോയി... അവന് ഒരു ഉത്തരവും നൽകി സഫിയയെ സമാധാനിപ്പിക്കാനായില്ല...  തുള്ളിയായി വീണുകൊണ്ടിരിക്കുന്ന ഡ്രിപ്പിലേയ്ക്ക  മുഖം തിരിച്ചുകൊണ്ട് മിണ്ടാനാവാതെ അൻവർ നിന്നു.... സഫിയ തേങ്ങിത്തേങ്ങി കരയുകയായിരുന്നു. എവിടെയാണ് തനിക്ക് തെറ്റിയത്.... 
 
 
തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച  11 08 2019

ഷംസുദ്ധീൻ തോപ്പിൽ 04 08 2019