12.4.25

-:ഓർമ്മകൾ വിങ്ങലായി ഇന്നും മനസ്സിൽ:-


കുട്ടികാലത്ത് പലപ്പോഴും ഭക്ഷണത്തിനു വേണ്ടി മറ്റുള്ളവരെ ആശ്രയിക്കേണ്ടി വന്നിട്ടുണ്ട് നല്ല ഭക്ഷണങ്ങൾ കഴിച്ചിട്ട് അതിന്റെ വീമ്പു പറയുന്നവർ കേൾക്കുമ്പോൾ ഉള്ളിൽ വിങ്ങലായിരുന്നു പിന്നിട്ട വഴികളിൽ ശരിക്കും വിലയറിഞ്ഞു കഴിച്ച ഭക്ഷണ ഓർമ്മകൾ വിങ്ങലായി ഇന്നും മനസ്സിൽ ഓർമ്മയിൽ തെളിഞ്ഞു വരുന്നു ....

ഒരിക്കൽ അബുദാബിയിൽ ഫ്രണ്ടിന്റെ അരികിൽ പോയപ്പോൾ അവിടെ ജോലിക്ക് വന്ന ലേബർ ക്യാമ്പിൽ താമസിക്കുന്ന ഒരു സ്റ്റാഫ് ഭക്ഷണം കഴിക്കുന്നത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി വിശപ്പ് സഹിക്കവയ്യാതെ വെറും ചോറിൽ കറികൾക്ക് പകരം പച്ചവെള്ളം ഒഴിച്ച് ആർത്തിയോടെ കഴിക്കുന്നു.ഞാൻ അവനോട് ചോദിച്ചു എങ്ങിനെ പറ്റുന്നു എന്ന് അവൻ പറഞ്ഞു വിശന്നാൽ ഇതും കഴിക്കും ഇതിനപ്പുറവും കഴിക്കും എന്ന്.....


വർഷം പിന്നെയും കടന്നു പോയി ഇന്ന് രാവിലെ വീണ്ടും പഴയ ഓർമ്മകൾ എന്റെ നെഞ്ചിൽ മുറിവ് പടർത്തി രണ്ടു പേർ ഒന്നും രണ്ടും പറഞ്ഞു തല്ലു കൂടുന്നു അവസാനം ഒരാൾ കഴിച്ചു കൊണ്ടിരുന്ന ഭക്ഷണം എടുത്തു വേസ്റ്റിൽ കളയുന്നു നിമിഷനേരത്തെ ദേഷ്യവും വാശിയും മുറിപ്പെടുന്നവരിൽ  ഏൽപ്പിക്കുന്ന മുറിവുകൾ വാക്കുകളിൽ പ്രതിഫലിപ്പിക്കവയ്യ...

 പ്രവാസത്തിൽ ജീവിക്കുന്നവരൊക്കെയും ഒരു നേരത്തെ അന്നത്തിന്റെ വില ശരിക്കും അറിഞ്ഞു കൊണ്ടാണ് ജീവിക്കുന്നത് എന്നിട്ടും ....  

കണ്ണുകൾ അറിയാതെ നിറഞ്ഞു പോയി നിറകണ്ണുകളോടെ ഞാൻ ഓഫീസിലേക്ക് ഇറങ്ങി നടന്നു.....


ഷംസുദ്ധീൻ തോപ്പിൽ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ