20.2.21

നിഴൽവീണവഴികൾ ഭാഗം 114

 

അവൾ പാത്രങ്ങളെല്ലാം തിരിച്ച് അടുക്കളയിൽ വച്ചു... അവൻ സോഫയിലിരിക്കുകയായിരുന്നു. ടി.വി. ഓൺ ചെയ്തിരുന്നു. അവളുടെ ഭാവിയെക്കുറിച്ച് അവൾ വാ തോരാതെ സംസാരിച്ചിരുന്നു. സമയം മൂന്നുമണിയായിരിക്കുന്നു. വീട്ടിൽ ഉച്ചഭക്ഷണത്തിന് എത്താമെന്നു പറ‍ഞ്ഞതാണ്. ഇപ്പോൾ വീട്ടിൽ വലിയ സ്ട്രിക്ടല്ല.. അതുകൊണ്ട് അവർ വിഷമിക്കത്തുമില്ല.. അൽപസമയത്തിനകം പുറത്ത് ബെല്ലുകേട്ടു.. രണ്ടാളും ഞെട്ടി.. അവൾ പറഞ്ഞു കുഴപ്പമില്ല.. നീയവിടെ ഇരുന്നാൽ മതിയെന്ന്... അവൾ വാതിൽ പതിയെ തുറന്നു...

“ആരുടേതാ ചേച്ചീ വണ്ടി....“ വാതിൽ തുറന്നപ്പോൾ സ്മിതയുടെ അനുജത്തി സുമിയായിരുന്നത്.. അവൾ ചോദിച്ചു.

“അത് ഫസലാ ഞാൻ പറഞ്ഞിട്ടില്ലേ... അവൻ കാണാൻ വന്നതാ..“ അവളുടെ മുഖത്ത് യാതൊരു പരിഭ്രമവും ഉണ്ടായിരുന്നില്ല.

“ഫസലേ... നീയായിരുന്നോ...“ അവൾ അകത്തു കയറി ഫസലിനെ കണ്ട് അവളൊന്നു അമ്പരന്നു.

“സുമി... സുമിയുടെ?“

“ഇതെന്റെ ചേച്ചിയാ..“ ചേച്ചീ... ഇപ്പോ കാര്യം പിടികിട്ടി.. ഇയാള് വലിയ അഭിനയമോഹവുമായി നടക്കുന്ന ആളാ... എന്റെ കൂടെ എൻട്രൻസിന് ഉണ്ടായിരുന്നു. നിനക്കെവിടെയാ കിട്ടിയത്.“

“എനിക്ക് കോഴിക്കോടാ...“

“എനിക്കും അവിടെയാടാ.. അവസാന നിമിഷം ഭാഗ്യം തുണച്ചു. നീയെങ്ങനെ ഇവിടെത്തി.“

“സുമി.. ഫസൽ സ്ഥിരം ഓഫീസിൽ വരുമായിരുന്നു. അഭിനയം തലയ്ക്കു പിടിച്ചിട്ടാ.. ഒരു സിനിമ പ്ലാൻ ചെയ്തു.. അതിന്റെ ഡിസ്കഷൻ നടക്കുകയായിരുന്നു. അപ്പോഴാണ് ഞാൻ പോകുന്ന വിവരം അറിഞ്ഞത്.. അവൻ വിളിച്ചിട്ട് എന്നെ കാണാൻ വന്നതാ...“

“നീ പുതിയ ബൈക്കൊക്കെ എടുത്തോ..“

“ഉവ്വ്..“

“ഐഷു.. എവിടെയാ...“

“അവൾ ബാംഗ്ലൂരിലാ...“

സ്മിതയുടെ മുഖത്ത് യാതൊരു പരിഭ്രമവുമില്ല... സുമി സ്മിതയെക്കാളും സുന്ദരിയായിരുന്നു. പഠിക്കുമ്പോൾ അവൾക്ക് തന്നോട് ഒരു സോഫ്റ്റ് കോർണറുണ്ടായിരുന്നു. പക്ഷേ ഐഷു ഉണ്ടെന്ന് മനസ്സിലാക്കി അവൾ പിന്മാറിയതാ... ന്നാലും... ഇത്രയും പ്രതീക്ഷിച്ചില്ല...

“ചേച്ചീ.. ഇവന് കുടിക്കാൻ എന്തേലും കൊടുത്തോ...“

“കൊടുത്തു മോളേ...“ അൽപം മുമ്പ് പലതും അവൻ മോന്തി കുടിച്ച കാര്യം പറയാനാവുമോ?

അവളും വന്നു സോഫയിലിരുന്നു. അവരെല്ലാം തമാശകൾ പറഞ്ഞു പൊട്ടിച്ചിരിച്ചു..

“ന്നാലും എന്റെ ഫസലേ... ഈ അഭിനയമോഹമൊക്കെ മാറ്റിവച്ച് പഠിച്ചുകൂടെ... ഒരു ഡോക്ടറായിട്ടുപോരേ അഭിനയമൊക്കെ..“

“അതു മതിയെന്നാ ഇപ്പോ കരുതുന്നേ... ചേച്ചിയും ഇതൊക്കെ തന്നെയാ ഉപദേശിച്ചത്.“

“നീ സുന്ദരനാ.. സിനിമയിൽ നല്ല ചാൻസു കിട്ടുകയും ചെയ്യും...“

“അവൻ അവളെ നോക്കി ചിരിച്ചു.“

അപ്പോഴേയ്ക്കും സ്മിത ഒരു ഗ്ലാസ്സ് ജ്യൂസുമായി വന്നു.

“അപ്പോ ചേച്ചി എനിക്കില്ലേ...“

“നീ ഭക്ഷണം കഴിച്ചോ..“

“ഇല്ല.. ലൈറ്റായിട്ട് തട്ടിവിട്ടു..“

“ന്നാ കഴിച്ചിട്ടു മതി...“

അവർ അൽപനേരം കൂടി സംസാരിച്ചിരുന്നു. ഇറങ്ങാനുള്ള സമയമായെന്ന് ഫസൽ ഓർമ്മിപ്പിച്ചു.

“ചേച്ചി... എന്റെ എല്ലാവിധ ആശംസകളും. ജീവിതത്തിൽ ഒരുപാട് ഉയരത്തിലെത്തട്ടെയെന്നു ആശംസിക്കുന്നു. ആസ്ട്രേലിയിൽ പോയി വലിയ ആളാകുമ്പോൾ നമ്മളെയൊന്നും മറക്കല്ലേ...“

അവൾ അൽപനേരം നിശ്ശബ്ദയായി... ഇല്ല ഫസലേ.. ഞാൻ എത്തിയിട്ട് വിളിക്കാം.. നീ നന്നായി പഠിക്കണേ... ഇവളെക്കൂടി നോക്കണേ... ഇവള് കുറച്ച് ഒഴപ്പാ.. അൽപം മുമ്പ് തന്നെ സുഖത്തിന്റെ ഒരുപാട് ഉയരത്തിലെത്തിച്ച ചെക്കനാ...

സുമി അവനെ നോക്കി കണ്ണിറുക്കി... അവൻപുഞ്ചിരിച്ചു.. ചേച്ചിയെപ്പോലെ അനുജത്തിയ്ക്കും തന്നോട് ഒരു സോഫ്റ്റ് കോർണ്ണറുണ്ടെന്ന് അവന് മനസ്സിലായി. അവന്റെ നമ്പർ സുമിയ്ക്കും കൊടുത്തു. അവൻ തിരികെ യാത്രയായി.. അവർ രണ്ടാളും അവനോട് ടാറ്റ പറഞ്ഞു. അവൻ ബൈക്കിൽ കയറി നേരേ വീട്ടിലേയ്ക്ക്. വീട്ടിലെത്തിയപ്പോൾ സമയം 5 മണി.

ബൈക്ക് ഷെഡ്ഡിൽവച്ച് നേരേ വീട്ടിലേയ്ക്ക്.

“നീയെന്താ ഫസലേ ലെറ്റായത്.“ ഹമീദായിരുന്നു ചോദിച്ചത്.

“ഉപ്പാ. അവിടെ എല്ലാവരുമുണ്ടായിരുന്നു. അവരോടെല്ലാം സംസാരിച്ചു നിന്നു. ഭക്ഷണം അവർതന്നെ അറേഞ്ച് ചെയ്തു. അതുകാരണമാ താമസിച്ചത്.“

മുഖത്ത് ഭാവവ്യത്യാസമൊന്നുമില്ലാതെ അവൻ സുന്ദരമായി കള്ളം പറഞ്ഞു. ആർക്കും അവന്റെ കാര്യത്തിൽ യാതൊരു സംശയവുമില്ല. ഒരു ഡോക്ടറായി പോകേണ്ട ചെക്കനല്ലേ... അവനെ സംശയിക്കേണ്ട കാര്യമില്ലെന്നതാണ് അവരുടെ ഭാഷ്യം...

നേരേ മുകളിലത്തെ അവന്റെ റൂമിൽ പോയി കുളിച്ചു. വെള്ളം പുറത്തു വീണപ്പോൾ പലയിടത്തും ചെറിയ നീറ്റൽ അനുഭവപ്പെട്ടു. അത്രയ്ക്ക് ഗാഢമായ ശാരീരിക ബന്ധമായിരുന്നു അവരുടേത്.. അവളുടെ നഖത്തിന്റെ ക്ഷതങ്ങളായിരുന്നു പലയിടത്തും... കണ്ണാടിയിലേയ്ക്ക് നോക്കിയപ്പോൾ മാറിടത്തും കഴുത്തിലുമെല്ലാം ചെറിയ പാടുകൾ... അതോർത്തപ്പോൾത്തന്നെ അവനിലെ പുരുഷത്വം ഉണരാൻ തുടങ്ങി. അവളുമായി രണ്ടുപ്രാവശ്യം ബന്ധപ്പെട്ടിരുന്നു. എന്നിട്ടും ആവേശത്തിന് കുറവുവന്നിട്ടില്ല. ഷവറിൽനിന്നുള്ള ചെറു ചൂടുവെള്ളം അവന്റെ ശരീരത്തിനും മനസ്സിനും സുഖം നൽകി. ഉദ്ദരിച്ച പുരുഷത്വത്തെ അവൻ താലോലിക്കാൻ തുടങ്ങി. മനസ്സിൽ സ്മിതയെന്ന മാദക സുന്ദരി. അവളുടെ ശരീരത്തിന്റെ ഓരോ ഭാഗവും അവന്റെ മനസ്സിൽ സിനിമപോലെ തെളിഞ്ഞുവന്നു.. കണ്ണുകൾ ഇറുക്കിയടച്ചുകൊണ്ട് വേഗത വർദ്ധിപ്പിച്ചു... അതിന്റെ മൂർദ്ധന്യാവസ്ഥയിൽ ശരീരത്തെ പിടിച്ചു മുറുക്കിക്കൊണ്ട് പ്രകൃതിദത്തമായ കടമ നിർവ്വഹിച്ചു. ബക്കറ്റിലെ വെള്ളം കോരിയൊഴിച്ച് ഫ്ലോർ വൃത്തിയാക്കി. ഉണങ്ങിയ തോർത്തുകൊണ്ട് ശരീരം തുടച്ചു വൃത്തിയാക്കി. റൂമിലെത്തി മുണ്ടെടുത്തുടുത്തു. റീഡിംഗ് ലൈറ്റിട്ടു. എസ്.കെ. പൊറ്റക്കാടിന്റെ യാത്രാവിവരം കൈയ്യിലെടുത്തു. വായിച്ചു വച്ചിരുന്ന പേജിന്റെ ബാക്കി ഭാഗം വായിക്കാനാരംഭിച്ചു.

അദ്ദേഹത്തെപ്പോലെ ഒരു സഞ്ചാരിയാകാൻ ആഗ്രഹമുണ്ടവന്.. തന്റെ കടമകൾ കഴിഞ്ഞിട്ടുവേണം അതാരംഭിക്കാൻ. പണ്ടേ യാത്രകൾ അവന് വലിയ ഇഷ്ടമായിരുന്നു. അത് വീണ്ടും പൊടിതട്ടിയെടുക്കണം. അൽപനേരം കഴിഞ്ഞപ്പോൾ താഴെനിന്നും വിളിവന്നു. റഷീദ്ക്കയാണ് വിളിച്ചത്.. അവൻ ബുക്ക് മടക്കിവച്ച് താഴേയ്ക്ക പോയി. അവിടെ എല്ലാവരും പായ്ക്കിംഗിന്റെ തിരക്കിലായിരുന്നു. സമയം 7 മണിയായിരിക്കുന്നു. നാളെ വെളുപ്പിന് മൂന്നു മണിക്ക് ഇവിടെ നിന്നും യാത്ര തുടരും.. എയർപോർട്ടിൽ 7 മണിക്കാണ് ഫ്ലൈറ്റ്.. എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായിരിക്കുന്നു. അഭിമന്യുവും ഭാര്യയും അവരുടെ പായ്ക്കിംഗ് പൂർത്തിയാക്കി. ആർക്കും വലിയ ലഗേജുകളൊന്നുമില്ല.. അത്യാവശ്യം സാധനങ്ങൾ പിന്നെ കുറച്ചു ഹൽവയും ചിപ്സും .. കോഴിക്കോട് പോയപ്പോൾ ഹൽവയും മറ്റു പലഹാരങ്ങളും വാങ്ങിയിരുന്നു. അത് അവിടെ എല്ലാവർക്കും കൊടുക്കണം. വിവാഹത്തിന്റെ പാർട്ടി അവിടെ ചെന്നിട്ടു നടത്തണം.. അടുത്ത സുഹൃത്തുക്കളെയും ബന്ധുക്കളേയും ക്ഷണിക്കണം. രണ്ടുപേരും അവിടുത്തെ ജോലിക്കാരായതിനാൽ അത്യാവശ്യം എല്ലാവരേയും വിളിക്കേണ്ടിവരും.

എല്ലാവർക്കും ചെറിയ ദുഃഖങ്ങളുണ്ട്. എന്നാലും പിരിയാതിരിക്കാനാവില്ലല്ലോ.. വളരെ സന്തോഷകരമായ ദിവസങ്ങളായിരുന്നു. പെട്ടെന്ന് എല്ലാം നിൽക്കുന്നപോലെ തോന്നി. എല്ലാവരും നേരത്തേതന്നെ ഭക്ഷണം കഴിച്ച് ഉറങ്ങാൻപോയി. രണ്ടുമണിക്ക് എഴുന്നേൽക്കണം... എന്നാലേ സമയത്ത് എയർപോർട്ടിലെത്തുകയുള്ളൂ.

വെളുപ്പിനേ രണ്ടുമണിക്കു മുന്നേതന്നെ എല്ലാവരും ഉറക്കമുണർന്നു. രാവിലെ ചായമാത്രം മതിയെന്ന് എല്ലാവരും പറഞ്ഞിരുന്നു. യാത്രയ്ക്കായി വിഷ്ണുവും ഫസലും തയ്യാറായിരുന്നു. സാധനങ്ങൾ കാറിലേയ്ക്ക് കയറ്റി. യാത്ര പറയുന്ന സീനായിരുന്നു അവിടെ അരങ്ങേറിയുന്നത്. ഹമീദിന് തലേദിവസം ഉറക്കം കിട്ടിയിരുന്നില്ല... കുറേ ദിവസങ്ങൾ വളരെ സന്തോഷകരമായി കടന്നുപോയി. എല്ലാവരുടേയും മുഖത്ത് മ്ലാനത.. പിരിയുന്നതിലുള്ള സങ്കടം.. റഷീദ് കുഞ്ഞിനെ എടുത്തു താലോലിച്ചു. ഇപ്പോൾ അവൾക്ക് എല്ലാം മനസ്സിലാകുന്നുണ്ട്. അവളെ തിരികെ ഭാര്യയെ ഏൽപ്പിച്ചപ്പോൾ അവൾ കരയാൻ ആരംഭിച്ചു. വാപ്പയെന്നു വിളിച്ചുകൊണ്ട് കരച്ചിൽ തുടങ്ങി. റഷീദ് വീണ്ടും അവളെ കൈയ്യിലെടുത്തു. എല്ലാവരുടെയും കണ്ണുകളിൽ കണ്ണുനീർ തളംകെട്ടിയതുപോലെ... അഭിമന്യു ഹമീദിന്റെ അടുത്തെത്തി.. കാലിൽ തൊട്ടു തൊഴുതു...

“വാപ്പാ... എല്ലാവരേയും പോലെ ഞാനും അങ്ങനെതന്നെയാണ് വിളിക്കുന്നത്... ആരുമില്ലാതിരുന്ന എനിക്ക് എല്ലാമുണ്ടെന്ന് ബോധ്യപ്പെടുത്തിയത് അങ്ങയുടെ മകനാണ്.. അതുപോലെ ഒരു വാപ്പാന്റെയും ഉമ്മാന്റെയും സ്ഥാനത്തു നിന്നു നിങ്ങളെന്റെ വിവാഹം നടത്തിത്തന്നു.. വളരെ നന്ദി.. ഒരിക്കലും മറക്കില്ല.“

“അഭിമന്യു ഹമീദിനെ ആശ്ലേഷിച്ചു..“

“നമുക്കിറങ്ങാം.“ റഷീദ് സീൻ കരച്ചിലിലാകുമെന്നു കണ്ട് പറഞ്ഞു...

അവർ യാത്രപറഞ്ഞ് പുറത്തിറങ്ങി.. എല്ലാവരും അവരെ അനുഗമിച്ചു. ഫസലിന് പ്രത്യേകിച്ച് ഭാവങ്ങളൊന്നുമില്ല... സന്തോഷകരമായിരുന്നു കുറച്ചു ദവിസങ്ങൾ. റഷീദ് ഫസലിനും ചില നിർദ്ദേശങ്ങൾ നൽകി. വീടുപണി നടക്കുന്നു അതിൽ കുറച്ചു ശ്രദ്ധ വേണമെന്നു ഓർമ്മിപ്പിച്ചു. പഠനം ക്ലാസ്സ് തുടങ്ങിയാൽ ഉടൻ ആരംഭിക്കണമെന്നും അവനെ ഉപദേശിച്ചു. എല്ലാം അവൻ തലകുലുക്കി കേട്ടു.

വാഹനം ഗേറ്റുകടന്ന് പുറത്തിറങ്ങിയിട്ടും ആർക്കും അകത്തേയ്ക്ക് കയറാൻ മനസ്സുവരുന്നില്ല. വീട് നിശ്ശബ്ദമായിരിക്കുന്നു. വീണുകിട്ടിയ സന്തോഷത്തിന്റെ ദിനങ്ങളായിരുന്നു. അത്യാവശ്യം ആർഭാടമായ വിവാഹം... തന്റെ മക്കളുടെ വിവാഹമൊന്നും ആർഭാഗമായി നടത്താനായിട്ടില്ല.അതിന് പടച്ചോൻ മകനെപ്പോലെ ഒരാളെ തന്നതായിരിക്കും.. ആ കുറവു നികത്താൻ.. ഹമീദ് അങ്ങനെയാണ് ചിന്തിച്ചത്.. എല്ലാവരും പതുക്കെ അകത്തേയ്ക്ക് കയറി.. സഫിയയ്ക്കും നാദിറയ്ക്കും നല്ല ഉറക്കക്ഷീണമുണ്ടായിരുന്നു. അവരും തലേ ദിവസം ഉറങ്ങിയിരുന്നില്ല.. ആ വീട്ടിലെ ലൈറ്റുകൾ അണഞ്ഞു.. എല്ലാവരും ചെറുതായി മയങ്ങാമെന്നു കരുതി...

വാഹനം എയർപോർട്ട് ലക്ഷ്യമാക്കി യാത്ര തുടർന്നുകൊണ്ടിരുന്നു. എങ്ങും വിജനത... അവിടവിടെയായി കാണുന്ന സ്ട്രീറ്റുലൈറ്റുകൾ മാത്രം... ഇടയ്കിടെ കടന്നുപോകുന്ന വാഹനങ്ങൾ.. 6.30 ഓടുകൂടി അവർ എയർപോർട്ടിലെത്തി.. ഫസലിനോടും വിഷ്ണുവിനോടും യാത്ര പറഞ്ഞ് അവർ അകത്തേയ്ക്ക്.. അവർ അൽപനേരം കൂടി അവിടെ നിന്നു. അതിനു ശേഷം യാത്ര ആരംഭിച്ചു. സ്ഥിരമായി കയറുന്ന കടയിൽ കയറി പ്രഭാത ഭക്ഷണം കഴിച്ചു.. തിരികെ വീണ്ടും വണ്ടിയിൽ ഫസൽ ചെറുതായൊന്നു ഉറങ്ങിപ്പോയി.. വീട്ടിലെത്തിയത് അവൻ അറിഞ്ഞതേയില്ല.. നല്ല ക്ഷീണമുണ്ടായിരുന്നു. അത്രയ്ക്കുള്ള ജോലിയല്ലേ തലേ ദിവസം ചെയ്തുകൂട്ടിയത്.

പതിനൊന്നര മണിയോടൂകൂടിയാണ് വീട്ടിലെത്തിയത്. എല്ലാവരും ഉണർന്നിരുന്നു.

“ഫസലേ.. യാത്ര എങ്ങനുണ്ടായിരുന്നു.“

“വലിയ തിരക്കില്ലായിരുന്നു. സുഖമായെത്തി..“

“നീ കാപ്പികുടിക്ക്...“

“ഞാൻ കഴിച്ചു ഉപ്പാ.“ അവനും വിഷ്ണുവും വഴിയിൽ നിന്നും കഴിച്ച കാര്യം പറഞ്ഞു.

നല്ല ഉറക്കക്ഷീണം കിടന്നുറങ്ങണം..

“ഫസലേ നീ പോയിക്കിടന്നുറങ്ങ്.. ഉച്ചഭക്ഷണത്തിന് വിളിക്കാം..“

അപ്പോഴേയ്ക്കും സഫിയ ഒരു ഗ്ലാസ്സ് പാലുമായി വന്നു. അവൻ അത് വാങ്ങി കുടിച്ചു. നേരേ മുകളിലേയ്ക്ക് വീട് നിശ്ശബ്ദമായിരിക്കുന്നു.. അകത്തു കയറി വസ്ത്രം മാറി മുഖം കഴുകി.. ഫാൻ കൂട്ടിയിട്ടു കട്ടിലിലേയ്ക്കു കിടന്നു... കുറച്ചുനേരം മുകളിൽ ഫാനിന്റെ കറക്കം നോക്കി കിടന്നു. അറിയാതെ ഉറങ്ങിപ്പോയി.

റഷീദിനും അഭിമന്യുവിനും ഫാമിലിയ്ക്കു അടുത്തടുത്ത സീറ്റുകളായിരുന്നു. ഫ്ലൈറ്റ് ടേക്കോഫ് ചെയ്തു. വീട്ടിൽനിന്നും ബന്ധുജനങ്ങളെവിട്ടുവന്ന ഒരു ഹാങ്ങോവർ ഉണ്ടായിരുന്നു എല്ലാവർക്കും. അഭിമന്യുവിന്റെ ഭാര്യയുടെ വീട്ടിൽ നിന്നും ആരോടും വരണ്ടെന്നു പറഞ്ഞിരുന്നു. കാരണം അവർക്ക് നല്ല ദൂരമുണ്ട് എയർപോർട്ടിലേയ്ക്ക് തലേദിവസം അവർ വീട്ടിൽവന്ന് പോയിരുന്നു. അതുകൊണ്ട് അവരെ യാത്രയാക്കാൻ വേറേ ആരുമുണ്ടായിരുന്നില്ല. ഫ്ലൈറ്റിൽ നിന്നു കിട്ടിയ ബ്രെക്ക്ഫാസ്റ്റും കഴിച്ച് ചെറിയൊരു മയക്കം... അപ്പോഴേയ്യ്ക്കും അവർ സൗദിയുടെ മുകളിലെത്തിയിരുന്നു. കുറച്ചുനേരം കാഴ്ചകൾകണ്ടിരുന്നു. അപ്പോഴേയ്ക്കും പൈലറ്റിന്റെ അനൗൺസ്മെന്റ് വന്നു.ലാൻിംഗ് സമയമായിരിക്കുന്നു. എല്ലാവരും സീറ്റുബെൽറ്റു ധരിച്ചു... ഫ്ലൈറ്റ് അല്പാല്പമായി താഴ്ന്നുകൊണ്ടിരുന്നു. വലിയൊരു ഇരമ്പലോടെ ഫ്ലൈറ്റ് നിലംതൊട്ടു വീണ്ടും മുന്നോട്ടു പാഞ്ഞു.. അല്പനേരത്തിനകം അവർക്ക് ഇറങ്ങാനുള്ള നിർദ്ദേശം ലഭിച്ചു. എല്ലാവരും പുറത്തേയ്ക്കിറങ്ങി. ലഗേജ് വരുന്നതും കാത്തുനിന്നു. അവരുടെ ലഗേജുമെടുത്ത് പുറത്തേയ്ക്ക്. പുറത്ത് കമ്പനി വാഹനം എത്തിയിരുന്നു. അവർ അതിൽ കയറി. നേരേ ഫ്ലാറ്റിലേയ്ക്ക് അഭിമന്യുവിന് തൊട്ടടുത്തുതന്നെയുള്ള ഫ്ലാറ്റാണ് തയ്യാറാക്കിയിരുന്നത്. റഷീദ് താമസിക്കുന്നതിനും തൊട്ടടുത്തുതന്നെ. രണ്ടു മിനിറ്റ് നടക്കാനുള്ള ദൂരം മാത്രം.. അഭിമന്യുവിനേയും ഭാര്യയേയും അവിടിറക്കി. റഷീദ് അവന്റെ ഫ്ലാറ്റിലേയ്ക്ക് പോയി. റൂമിലെത്തി നേരേ വീട്ടിലേയ്ക്കു വിളിച്ചു. സുഖമായി എത്തിയെന്ന കാര്യം അറിയിച്ചു. അപ്പോഴേയ്ക്കും അൻവറിന്റെ കാൾ എത്തിയിരുന്നു. കുറച്ചുനേരം അവനുമായും സംസാരിച്ചു. ഒന്നു ഫ്രഷായിട്ട് സ്ഥാനപത്തിലേയ്ക്കു പോകണം. അഭിമന്യുവിന് രണ്ടുദിവസം അവധി നൽകിയിരിക്കുന്നു. ന്നാലും അവൻ എത്തുമെന്നുറപ്പാണ്.

വീട്ടിൽനിന്നും വിട്ടുവന്ന ചെറിയ വിഷമമുണ്ട്. സാധാരണ വരുമ്പോഴുള്ള വിഷമമല്ല.. മകൾ കുറച്ചുകൂടി വലുതായിരിക്കുന്നു. അവളുമായുള്ള കളികളും തമാശകളും റഷീദിന് മിസ്സിങ്ങായി തോന്നി. കൊണ്ടുവരാൻ താൽപര്യമുണ്ട്. പക്ഷേ വാപ്പയും ഉമ്മയും അവിടെ ഒറ്റയ്ക്കല്ലേ.. അല്ലേലും അവൾക്ക് അവിടെ നിൽക്കുന്നതാണ് ഇഷ്ടമെന്നും പറ‍ഞ്ഞിട്ടുണ്ട്. ഇവിടെ നാലു ചുവരുകൾക്കുള്ളിൽ കഴിയേണ്ടിവരും.. തിരക്കിനിടയിൽപലപ്പോഴും താൻ റൂമിലെത്തുന്നത് വളരെ വൈകിയുമാണ്... കൊണ്ടുവരണം കുറച്ചു നാളത്തേയ്ക്ക് വിസിറ്റിംഗിന്.. വരട്ടെ...

സഫിയയോട് ഉപ്പയുടെ മരുന്നുകൾ മുടങ്ങാതെ കൊടുക്കണമെന്ന് പ്രത്യേകം പറഞ്ഞിരുന്നു. അടുത്തമാസം ചെക്കപ്പിന് കൊണ്ടുപോകണം. അത് മുടങ്ങാൻ പാടില്ല. വാപ്പ സമ്മതിച്ചാലും ഇല്ലെങ്കിലും അതിനു മുടക്കം വരുത്തരുത് എന്നും നിർദ്ദേശിച്ചിട്ടുണ്ട്.

റഷീദ് കുളിച്ച് കാപ്പികുടിച്ചു... കൊണ്ടുവന്ന പലഹാരങ്ങൾ കാന്റീനിലെത്തിച്ചു.. വൈകുന്നേരം എല്ലാവരുമെത്തുമ്പോൾ അവിടെനിന്നുതന്നെ എല്ലാവർക്കും കൊടുക്കാൻ ഏർപ്പാട് ചെയ്തു പത്തുമണിയോടെ തന്റെ വാഹനത്തിൽ സ്ഥാപനത്തിലേയ്ക്ക് തിരിച്ചു. അവിടെ നല്ല തിരക്കായിരുന്നു. നേരേ ഓഫീസ് റൂമിലേയ്ക്ക് പോകുന്ന വഴിക്ക് എല്ലാവരും വിഷ് ചെയ്യുന്നുണ്ടായിരുന്നു. റഷീദിനൊപ്പം മാനേജരും എത്തിയിരുന്നു.

മാനേജർ വിശദമായി എല്ലാ വിവരങ്ങളും അറിയിച്ചു.. താൻ കുറച്ചു ദിവസങ്ങൾ ഇല്ലാതിരുന്നെങ്കിലും എല്ലാം ഭദ്രം.. ഒരു വീഴ്ചയും സംഭവിച്ചിട്ടില്ല.. നേരത്തേയുള്ളതിനേക്കാൾ സെയിൽ വർദ്ധിച്ചിരിക്കുന്നു. മാനേജർ കഴിവുള്ളവനാ.. കൂടാതെ അക്കൗണ്ട്സ് മാനേജരും നല്ല ആത്മാർത്ഥതയുള്ള കക്ഷിയാണ്. അത്യാവശ്യം ചില പേപ്പറുകളിൽ ഒപ്പിടാനുണ്ടായിരുന്നു. അതെല്ലാം കഴിഞ്ഞു. സ്പോൺസറെ ഒന്നു കാണണം.. റഷീദ് നേരേ വാഹനമെടുത്ത് സ്പോൺസറുടെ ഓഫീസിലേയ്ക്ക്. അവിടെനിന്നും  അരമണിക്കൂർഡ്രൈവ്... അദ്ദേഹത്തിനായി നല്ല കോഴിക്കോടൻ ഹൽവയും ചിപ്സും കരുതിയിരുന്നു. വലിയ ഇഷ്ടമാണ് അദ്ദേഹത്തിനും കുടുംബത്തിനും. അതു കൂടാതെ ചില പലഹാരങ്ങളും കൊണ്ടുവന്നിട്ടുണ്ട്. വളരെ സന്തോഷത്തോടെ റഷീദിനെ അദ്ദേഹം സ്വീകരിച്ചു. അവർ കുറച്ചുനേരം അവിടെ ഇരുന്നു സംസാരിച്ചു. ബിസിനസ് കുറച്ചു വിപുലപ്പെടുത്തിക്കൂടെയെന്നു അദ്ദേഹം ചോദിച്ചു. വേണ്ട എല്ലാ സഹായവും ചെയ്യാമെന്നും അറിയിച്ചു. പണത്തിന്റെ കുറവാണെങ്കിലും അതും അദ്ദേഹം നൽകാൻ തയ്യാറാണ്.. വളരെ ആത്മാർത്ഥതയുള്ള സ്വദേശിയാണയാൾ.. റഷീദിനെ സ്വന്തം അനുജനെപ്പോലെയാണ് കാണുന്നത്. വേണ്ട എല്ലാസഹായവും ചെയ്തുകൊടുക്കുന്നു. എത്ര വിസവേണമെന്നു പറഞ്ഞാൽ മതി അടുത്ത നിമിഷം അതെല്ലാം റഡിയാക്കാനുള്ള നടപടികൾ ആരംഭിക്കും. തന്റെ വിജയത്തിനു കാരണം ആ മനുഷ്യസ്നേഹിയുമാണെന്ന് റഷീദിനറിയാം...

അദ്ദേഹത്തോട് യാത്രപറഞ്ഞ് റഷീദ് ഇറങ്ങി...



സസ്നേഹം ഷംസുദ്ധീൻ തോപ്പിൽ 21 02 2021

തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച 28 02 2021

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ