25.3.15

-:മിണ്ടും പ്രാണി നിന്നെക്കാൾ ഭേദം ഒരു മിണ്ടാപ്രാണി:-





സഹജീവിയോടുപോലും കരുണ കാണിക്കാത്ത നമുക്കിടയിൽ വേറിട്ടൊരു അനുഭവസാക്ഷ്യം എന്നെ തെല്ലൊന്നുമല്ല അത്ഭുത പെടുത്തിയത് കുറച്ചു നാളുകളായി ഉച്ചയൂണിനു എനിക്കൊരു അതിഥി ഉണ്ടാവാറുണ്ട് ജോലി തിരക്കിൽ പെട്ടില്ലങ്കിൽ ഒട്ടുമിക്ക ദിവസങ്ങളും ഞാൻ ഒരേ ടൈമിൽ ആണ് ഭക്ഷണം കഴിക്കാറ് ഓഫീസിലെ ടെറസ്സിൽ കാറ്റ് കൊണ്ടങ്ങിനെ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കയാണ് ഞാൻ എന്റെ സുഹൃത്തിനെ ആദ്യം കണ്ടത് ശബ്ദ കോലാഹലങ്ങൾ ഒന്നുമുണ്ടാക്കാതെ തെല്ലു മാറി എന്നെ തന്നെ  നോക്കിയിരിക്കുന്ന ഒരു കാക്ക

ഞാൻ അൽപ്പം ചോറ് കറിയുമായി കുഴച്ച് അതിനടുത്ത് കൊണ്ടിട്ടു പേടിച്ചിട്ടാണെന്ന് തോന്നുന്നു പാറി തൊട്ടടുത്ത മരത്തിലിരുന്നു ഭക്ഷണം കൊണ്ടിട്ട് തിരികെ സീറ്റിൽ വന്നിരുന്നതും കാക്ക പാറിവന്ന് കൊത്തി കഴിക്കാൻ തുടങ്ങി അൽപ്പമൊന്നു കഴിച്ച് അൽപ്പം മാറി നിന്ന് ഒന്ന് രണ്ടു തവണ കരഞ്ഞു  എവിടെനിന്നോ ഒരുകാക്ക കൂടി പറന്നു വന്നു വന്ന കാക്ക വിളിച്ച കാക്കയുമായി ചെറിയൊരു സ്നേഹപ്രകടനം എന്നിട്ട് അവർ രണ്ടു പേരും ഭക്ഷണം ഒരുവറ്റ്പോലും ബാക്കിവരുത്താതെ കഴിച്ചു കഴിഞ്ഞ് പാറിപ്പോയി അതൊരു രസകരമായ കാഴ്ച യായിരുന്നു എനിക്ക് അതിലുപരി എന്നിൽ ചിന്തകളുടെ ശകലം കോരിയിട്ടു ആ മിണ്ടാപ്രാണികൾ. പുതു തലമുറയിൽ പെണ്ണ് പ്രണയ തുരുത്തിൽ അവൾ മോഹിനിയും വിവാഹ തുരുത്തിൽ അവൾ ഡിവോഴ് സിനിയുമായെ പല ബന്ധങ്ങളും നമ്മൾ ദിനം പ്രതി കണ്ടു വരുന്നത് ബന്ധങ്ങൾക്കൊന്നും ഒരു വിലയുമില്ലത്ത വേദനാജനകമായ കാലത്തിലൂടെ കടന്നു പോകേണ്ടി വന്ന ഹതഭാഗ്യരുടെ തലമുറയിൽ ജനിച്ചു പോയതാണ് ഏറ്റവും വിഷമകരം എല്ലാവരും അതിൽ പെടുന്നു എന്നതല്ല അതിൽ നല്ലവരും കെട്ടവരുമുണ്ടാവാം നമ്മൾ കേൾക്കേണ്ടിവരുന്നതധികവും കെട്ടവരുടെ അശരീരി മാത്രമാണ് എന്നതാണ് സത്യം. നമ്മുടെ അചനപ്പൂപ്പൻമ്മാരുടെ കാലഘട്ടം ബ ന്ധങ്ങളുടെ പവിത്രത കാത്തു സൂക്ഷിച്ചവരാണെന്ന് നമ്മുടെ വീട്ടിലെ പ്രായമുള്ളവരിൽ നിന്നും നമ്മൾ കണ്ടു പഠിച്ചതാണ് കൂണു പോലെ മുളച്ചു വരുന്ന വൃദ്ധ സദനങ്ങൾ  വരുന്നതിന് മുൻപ് എന്നത് വേദനാജനകമാണ് .ചിന്ത കളെപാതി മുറിച്ച് ഞാൻ കൈ കഴുകി ജോലി തുടർന്നു

എന്നും ഞാൻ ഭക്ഷണം കഴിക്കാൻ വരുന്നതും കാത്തിരിക്കുന്ന രണ്ടു മിത്രങ്ങൾ അവർക്ക് കൊടുത്തിട്ടേ ഞാൻ കഴിക്കാറുള്ളൂ ഞാൻ വരാത്ത ദിവസങ്ങൾ സഹപ്രവർത്തകർ അതു മുറപോലെ നിറവേറ്റി ചില ദിവസങ്ങളിൽ അവ എന്നോട് കുറുമ്പു കാട്ടാറുണ്ട് ചോറ് മാത്രം പോര ഞാൻ കൊണ്ടുവരുന്ന മീനുകൾ കൊടുത്താലേ അവ കഴിക്കാറുണ്ടായിരുന്നുള്ളൂ അഭേദ്യ മായൊരു സ്നേഹബന്ധം ഞങ്ങൾ തമ്മിൽ ഉടലെടുത്തു അവരുടെ സ്നേഹമറിഞ്ഞ ഒരു ദിവസമാണ് ഞാൻ പറഞ്ഞു വരുന്നത് അതിഥികൾ ഭക്ഷണം കഴിച്ച് പാറിപോയിരുന്നു ഞാൻ ഭക്ഷണം കഴിച്ച് കൈ കഴുകാൻ തുടങ്ങിയപ്പോഴാണ് ഒരു കാക്ക പാറി വന്ന് ഭക്ഷണ ടേബ്ലിൽ ഇരുന്നത് അത് ഇരിക്കമാത്രമല്ല എന്റെ മൊബൈൽ ഫോണ്‍ കൊത്തി വലിക്കാനും തുടങ്ങി ഞാൻ അതിനെ ആട്ടുമ്പോൾ അത് പാറി പോവും ഞാൻ വീണ്ടും കൈകഴുകാൻ ഒരുങ്ങുപോൾ വീണ്ടും പാറിവന്ന് എന്നെ ശല്യം ചെയ്യും എനിക്ക് സഹി കെട്ടു കൈ രണ്ടും കഴുകാതെ എനിക്കാണേൽ ഫോണ്‍ എടുക്കാനും പറ്റില്ല പെട്ടന്നതു സംഭവിച്ചു എവിടെ നിന്നോ എന്റെ കൂട്ടുകാറ് പറന്നു വന്ന് ആ കാക്കയെ കൊത്തി അകറ്റി എന്റെ ടാബ്ലിന് അവർ കാവലിരുന്നു അവിശ്വസനയീയമായ കാഴ്ച്ച

ഞാൻ കൈ കഴുകി കഴിഞ്ഞ് തിരികെ വന്നതിന് ശേഷം അവർ പാറി പോയി.പുതിയൊരു സ്നേഹ ബന്ധത്തിൻ ഊഷ്മളത നമുക്ക് മുൻപിൽ അവതരിപ്പിച്ച ആ മിണ്ടാ പ്രാണികളുടെ ആ പ്രകടനം നമുക്കൊക്കെ ഒരുപാടമാകേണ്ടതല്ലേ പ്രിയ കൂട്ടുകാരെ.

ഷംസുദ്ദീൻ തോപ്പിൽ
www.hrdyam.blogspot.com





10 അഭിപ്രായങ്ങൾ:

  1. തിന്ന ചോറിനോടുള്ള നന്ദി!
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ