3.11.14

-:ശൂന്യത:-

സൗഹൃദ കൂട്ടിലെ കുടില തന്ത്രങ്ങൾ എന്റെ നിഷ്കളങ്ക ചിന്തകൾക്കുമപ്പുറമായതിനലാവാം പലർക്കും ഞാനൊരു കളിപ്പാട്ടമാവുന്നത് നഷ്ടത്തെ തിരികെ പിടിക്കാനുള്ള എന്റെ ശ്രമ വിജയം കഷ്ടതയിൽ അവസാനിച്ചതും ഇതിനാലവാം.

തിരിച്ചറിവുകൾക്ക്‌ അപ്രായോഗികമായതിനെ തേടിയുള്ള എന്റെ ചിന്തകളുടെ ബലഹീനത മറ്റ് ഒന്നിനെ പ്രാപ്തമാക്കാൻ എന്നിൽ കഴിയാതെ പോവുന്നു. 

നേട്ടങ്ങളിലെ എന്റെ സന്തോഷങ്ങളെക്കാൾ എത്രയോ വലുതാണ് കോട്ടങ്ങളിലെ എന്റെ വേദന.

ചില നേരങ്ങളിൽ എന്റെ ഹൃദയം ശൂന്യതയെ പ്രാപിക്കുന്നു അതിൽ വട്ടം കറങ്ങുന്നു. മറ്റുചില നേരങ്ങളിലോ ശൂന്യതയിൽ നിന്ന് ഒരിക്കൽ അത്ഭുതങ്ങൾ സംഭവിക്കുമെന്ന് ഞാൻ പ്രത്യാശിക്കുന്നു...


ഷംസുദ്ദീൻ തോപ്പിൽ 

                                                                                                                                                                                                                                                                                                                                                                                                                                                  

6 അഭിപ്രായങ്ങൾ:

  1. അജ്ഞാതന്‍2014, നവംബർ 5 1:57 AM

    ഒരിക്കൽ അത്ഭുതങ്ങൾ സംഭവിക്കുമെന്ന് ഞാൻ പ്രത്യാശിക്കുന്നു...

    മറുപടിഇല്ലാതാക്കൂ
  2. ശൂന്യതയും പൂ‍ര്‍ണ്ണതയും ജീവിതത്തിന്റെ ഭാഗങ്ങളായിരിക്കാം.

    മറുപടിഇല്ലാതാക്കൂ
  3. കയറ്റിറക്കങ്ങളില്‍ തളരാതെ,പതറാതെ മുന്നോട്ടുപോകുന്നതാണ്‌ ജീവിതം.
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ