ഓഫീസ് ലിഫിറ്റിൽ വൈകുന്നേരം കൂടെ രണ്ട് അപരിചിതരും ഏതോ അലസതയുടെ ലോകത്തായിരുന്നു ഞാൻ അവർ ഹായ് പറഞ്ഞപ്പൊ തിരികെ ഞാനും ഹായ് പറഞ്ഞു ലിഫ്റ്റ് മുകളിലേക്ക് പോയി കൊണ്ടിരിക്കുന്നു കാഴ്ച്ചയിൽ രണ്ടു ഗുണ്ടുമണികൾ വയറൊക്കെ ചാടി ഒറ്റ നോട്ടത്തിൽ പ്രായം തോന്നിക്കുമെങ്കിലും ചെറു പ്രായക്കാർ ലിഫ്റ്റിലെ നിശബ്ദത ഭേദിച്ചു കൊണ്ടവർ പരസ്പരം സംസാരിച്ചു തുടങ്ങി ഞാൻ വീണ്ടും അലസതയുടെ ലോകത്ത് .സംസാരം എന്നെ യാണെന്ന് ശ്രദ്ധയിൽ പെട്ടപ്പോഴാണ് ശ്രദ്ധ കൊടുത്തത് പയ്യൻ സ്ലിമ്മാണല്ലോ ഒത്ത ശരീരം അതുപോലെ നമ്മളും ആയെങ്കിൽ അവർ ഞാൻ കേൾക്കാതെ പതിയെ പറയുകയാ.വൈഫ് എന്നും പറയും എന്തു കോലമാ മനുഷ്യാ ഇത് വല്ല ജിമ്മിലും പോയി ഈ വയറെങ്കിലും കുറച്ചു കൂടെ അതെങ്ങനാ കാലത്ത് എഴുന്നേറ്റങ്കിലെല്ലേ വൈഫിനെ അനുകരിച്ചു രണ്ടു പേരും പൊട്ടിച്ചിരിച്ചു .കൂടെ ഞാനും ചേട്ടൻമ്മാരെ ജിമ്മിൽ പോയി കാശ് കള യും മുൻപ് ഫുഡ് ഒന്ന് കൺട്രോൾ ചെയ്യൂ.അയ്യോ അതുമാത്രം പറയല്ലേ അനിയാ
ഭക്ഷണം കണ്ടാ ഞങ്ങടെ നിയന്ത്രണം പോവും പിന്നെ എങ്ങനാ...ഒക്കെ ഒക്കെ എന്റെ ഫ്ലോർ എത്തി വീണ്ടും കാണാം ബൈ പറഞ്ഞു ഞാൻ ഇറങ്ങി
ദുബൈ ഇറങ്ങുമ്പോ എഴുപതഞ്ചു കിലോ ഉണ്ടായിരുന്ന ഞാൻ ഇപ്പൊ അറുപതഞ്ചു കിലോ ആയി കുറച്ചത് ജിമ്മിലൊന്നും പോയല്ല ഭക്ഷണത്തിലെ കൃത്യതയാണ് തുടക്കത്തിലേ അത് ശ്രദ്ധിച്ചാ വെട്ടിവിഴുങ്ങി ജിമ്മിൽ കാശ് കളയേണ്ടിവരില്ല ഇപ്പൊ എന്നെ കണ്ട പെറ്റമ്മ സഹിക്കില്ല അത് വേറെ കാര്യം ഈ ചെക്കന് ഇതെന്തിന്റെ കേടാ ഈ പ്രായത്തിലല്ലേ വല്ലതും കണ്ണും പൂട്ടി കഴിക്കേണ്ടതെന്നേ പറയൂ
ഷംസുദ്ധീൻ തോപ്പിൽ
www.hrdyam.blogspot.com

തലക്കെട്ടിന് ചേര്ച്ചക്കുറവ്...
മറുപടിഇല്ലാതാക്കൂആശംസകള്
santhosham thankappan chettaaaaaaaaaaa
ഇല്ലാതാക്കൂ