31.7.13

ചെവിയിലെത്തുന്നുണ്ടോ അടുത്തവീട്ടിൽ നിന്ന് ആകുട്ടിയുടെ കരച്ചിൽ?....


-സാമൂഹ്യ നീതി വകുപ്പ്  കേരളസർക്കാർ- 


 "നിങ്ങൾ വില്ലാണെങ്കിൽ ലക്ഷ്യ സ്ഥാനത്തേക്ക് കുതിക്കുന്ന അമ്പുകളാണ് കുട്ടികൾ 
  വില്ലിന്  ഉറപ്പുണ്ടെങ്കിലെ അമ്പുകൾ ലക്ഷ്യം കാണൂ" -ഖലീൽ ജിബ്രാൻ 



ലോകത്തെ തൊട്ടറിഞ്ഞു തുടങ്ങുന്നവരാണ് കുഞ്ഞുങ്ങൾ.അവർക്കറിയില്ല വേദനയുടെ അർത്ഥങ്ങൾ നമ്മുടെ വെറുപ്പിന്റെ കാര്യ കാരണങൾ .ആ ഇളം മനസ്സുകൾക്ക് താങ്ങാനാവില്ല മുറിവുകൾ .

കുട്ടികൾക്കെതിരായ പീഡനങ്ങൾ തടയേണ്ടത് അനിവാര്യമാവുന്നത് ഇവിടെയാണ്‌ .സർക്കാർ മാത്രം വിജാരിച്ചാൽ തടയാനാവില്ല ഇത് .നമുക്കും ഏറെ ചെയ്യാനുണ്ട് അസ്വാഭാവികമായ ഓരോ കുഞ്ഞി കരച്ചിലുകൾക്കും അപ്പുറം നമ്മളുമുണ്ട്‌ .

കാതോർത്താൽ നമുക്ക് കേൾക്കാനാവും ആ നിശബ്ദ രോദനങ്ങൾ.കരച്ചിലിന്റെ കാരണങ്ങൾ തിരയുമ്പോൾ അടയ്ക്കാനുള്ള മാർഗം കൂടിയാണ് തെളിയുന്നത്.

കുട്ടികൾക്കെതിരായ അതിക്രമങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ ബന്ധപ്പെട്ടവരെ അറീക്കുക്ക 

swdkerala@gmail.com

0471 23022887,2346534,2346603-child line number-1098

 

കടപ്പാട് മാതൃഭൂമി ദിനപത്രം -31-07 -2013 
  

30.7.13

-:മിത്രങ്ങൾ :-


സൗഹൃദങ്ങളുടെ വേലിയേറ്റവും വേലിഇറക്കവും പലപ്പൊഴും എനിക്ക് സമ്മാനിച്ചത്‌ നഷ്ടങ്ങള്‍മാത്രമാണ്.
എങ്കിലും അവരൊക്കെയും എനിക്ക് പ്രിയപ്പെട്ടവര്‍ തന്നെ.ഞാന്‍ അവര്‍ക്ക് അങ്ങിനെയല്ലന്ന്  പലപ്പൊഴും എനിക്ക് തോന്നായ്‌കയല്ല.

ലക്‌ഷ്യങ്ങളുടെ ചവിട്ടുപടിയില്‍ ഞാന്‍ പല മിത്രങ്ങൾക്കും കൂട്ടാകാറുണ്ട്....
പക്ഷെ അവർ ലക്ഷ്യത്തിലെത്തിയാലോ എനിക്കില്ലാത്ത കുറ്റങ്ങളില്ല കുറവുകളില്ല...

ഈ അടുത്ത കാലത്ത് എന്റെ കളിക്കൂട്ടുകാരനെന്ന് ഞാൻ വിശ്വസിച്ചിരുന്ന ഒരു സുഹൃത്തിന്റെ ഫോണ്‍ കാൾ വന്നു.ഞങ്ങളുടെ കുട്ടിക്കാലത്ത് ഞാൻ അവന് എല്ലാമായിരുന്നു.എന്നോട് തന്നെ അവൻ പലപ്പൊഴും പറഞ്ഞിട്ടുണ്ട്.നിന്നെ പോലുള്ള ഒരുകൂട്ടുകാരനെ കിട്ടിയതാണ് എന്റെ ജീവിതത്തിൽ ഏറ്റവും വലിയ ഭാഗ്യ മെന്ന്....

അന്ന് ആ വാക്കുകളിലെ ആത്മാർതഥത അളന്നുമുറിക്കവയ്യാത്തതായിരുന്നു....
എന്റെ തോളിൽ ചവിട്ടി അവൻ വിജയത്തിന്റെ പടവുകൾ കയറി.....
ഇന്ന് എനിക്കെത്തിപ്പിടിക്കാവുന്നതിലും അപ്പുറമാണ് അവന്റെ സ്ഥാനം അതിൽ ഞാൻ സന്തോഷവാനുമാണ്.

പ്രവാസ ജീവിതം തിരഞ്ഞെടുത്ത അവൻ പല തവണ നാട്ടിൽ വന്നു പോയി ഒരിക്കൽ പോലും അവനെന്നെ വിളിച്ചില്ല.സമ്പത്തിന്റെ നടുവിൽ സ്ഥാന മാനങൾ അവനെ തേടിയെത്തി പുതുമഴക്ക് തളിർക്കുന്ന തവര പോലെ വലിയൊരു സൗഹൃദ വലയം അവനെ പൊതിഞ്ഞു അവൻ അതിൽ മതി മറന്നു അഹങ്കാരം അവന്റെ കൂടപ്പിറപ്പായ്‌....

പിന്നീട് ഒരിക്കൽപ്പോലുംഅവനെന്നെ തേടിയില്ല  അവന്റെ വിവാഹം തകൃതിതിയായി നടന്നു അവന്റെ സ്റ്റാറ്റസിനൊത്ത കൂട്ടുകാർ അവനരികിൽ കൂടി ഞാൻ അതിൽ പെടാത്തതിനാൽ അവനാൽ തഴയപ്പെട്ടു അതെന്നെ വല്ലാതെ വേദനിപ്പിച്ചു.വേദനയിൽ മറ്റൊരു നന്മ നിറഞ്ഞ കൂട്ടുകാരന്റെ വാക്കുകൾ 

"കത്തിച്ചു വെച്ച മെഴുകുതിരി വെട്ടം കണ്ട് പാഞ്ഞടുക്കുന്ന ഈയാം പാറ്റകൾ പോലെയാണ് പണകൊഴുപ്പിൽ ബന്ധങ്ങളുടെ വിലയറിയാത്തവരും അവരുടെ കൂട്ടാളികളും. ഈയാം പാറ്റകൾ കണ്ണഞ്ചിപ്പിക്കുന്ന പ്രകാശം മാത്രമേ കാണൂ അതിൽ പതിയിരിക്കുന്ന മരണത്തെ കാണില്ല."...

പണം ദൈവത്തിന്റെ കൈകളിൽ ഭദ്രമെന്നത് നമ്മളിൽ  പലർക്കും അറിയായ്കയല്ല അറിയാൻ ശ്രമിക്കുന്നില്ല എന്നതത്രേ സത്യം.ഇന്ന് പണം എന്റെ കൈകളിലാണെങ്കിൽ നാളെ അത് മറ്റൊരു കൈകളിൽ ആയിരിക്കും "മനുഷ്യ ജൻമ്മങ്ങൽ ദൈവത്തിങ്കൽ വേറുമൊരു പരീക്ഷണ വസ്തു മാത്രം"

പൂന്താനം നമ്പൂതിരിയുടെ വരികൾ അവൻ കടമെടുത്തെന്റെ മേൽ ആശ്വാസ വാക്കുകൾ ചൊരിഞ്ഞു

"കണ്ടു കണ്ടങ്ങിരിക്കിലും ജങ്ങളെ 
കണ്ടില്ലന്നു വരുത്തുന്നതും ഭവാൻ 
രണ്ടു നാളു ദിനം കൊണ്ടൊരുത്തനെ 
തണ്ടിലേറ്റി നടത്തുന്നതും ഭവാൻ 
മാളിക മുകളേറിയ മന്നന്റെ തോളിൽ
മാറാപ്പു കേറ്റുന്നതും ഭവാൻ...... 

അന്നെന്റെ തോളിൽ തട്ടി അവൻ പറഞ്ഞ വാക്കുകൾ നീ വിഷമിക്കണ്ടടാ ഇന്നു നിന്നെ പുറം കാലു കൊണ്ടു തട്ടി എറിഞ്ഞവൻ നാളെ നിന്നെ തേടി വരും

"ദൈവം സത്യമാണ് സത്യമേ വിജയിക്കൂ.".. "തിൻമ ഒരുപാട് കുതിക്കും പക്ഷേ ലക്ഷ്യത്തിൽ    എത്തും മുൻപേ തിൻമയെ നന്മ നിലം പരിശാക്കും."...

പണകൊഴുപ്പിൽ മതിമറന്നവന്റെ ജീവിതം എന്റെ മുൻപിൽ ചിന്ന ഭിന്നമായതിന് ഞാൻ ദൃക്സ്സാക്ഷിയായി.അവന്റെ ഹൃദയ സൂക്ഷിപ്പുകാരനെ അവന്റെ ബെഡ് റൂമിൽ വെച്ച് നാട്ടുകാർ പൊക്കി മാനം നഷ്ടപ്പെട്ടവർ ഒളിച്ചോടി. അവന്റെ ഭാര്യയുടെ പേരിലായിരുന്ന നാട്ടിലെ സ്വ ത്തുക്കൾ അവന് നഷ്ടമായി.പണം കുന്നുകൂട്ടാനുള്ള അവന്റെ യാത്രയിൽ കുടുംബ ബന്ധത്തിന്റെ പവിത്രത നഷ്ടപ്പെടുത്തിയതിന്റെ തിരിച്ചടിയുടെ ഭീകരത അവന് താങ്ങാവുന്നതിലും അപ്പുറമായി 

അതൊരു തുടക്കം മാത്രമായി പ്രവാസത്തിന്റെ സമ്പാദ്യത്തിൽ പാട്ണർ ആയിരുന്ന അറബി അവനെ കള്ള ക്കേസ്സിൽ കുടുക്കി ജീവൻ നഷ്ടപ്പെടുമെന്ന് വന്നപ്പൊ എല്ലാം ഇട്ടറിഞ്ഞവൻ രാത്രിക്ക് രാത്രി കോഴിയുമായി പോകുന്ന വണ്ടിയിൽ കയറി പറ്റി തൊട്ടടുത്ത നാടുപിടിച്ചു അവിടനിന്നായിരുന്നു വർഷങ്ങൾക്കു ശേഷമുള്ള അവന്റെ ഫോണ്‍ കോൾ....

എല്ലാം നഷ്ടപ്പെട്ടവന്റെ മുൻപിൽ രക്ഷയുടെ കവചം മലർക്കെ തുറക്കാനുള്ള എന്റെ ശ്രമത്തിൽ കൂടെ ഉണ്ടാവേണ്ട എന്റെ പ്രിയ കൂട്ടുകാരന്റെ വിയോഗം......
 
പ്രിയ മിത്രമേ നിന്റെ കൂടെ കഴിഞ്ഞിട്ട് കൊതി തീരും മുമ്പേ ഉടയവന്റെ വിധിക്കു കീഴടങ്ങേണ്ടി വന്ന് നീ വിട്ടുപിരിഞ്ഞതിന്റെ ആഘാതം വിട്ടൊഴിന്നില്ലിപ്പൊഴും...


 





-:കോമാളി:-


സർക്കസിൽ കോമാളി വേഷം കെട്ടുന്നവരെ കണ്ടിട്ടില്ലേ  എല്ലാ വിഷമവും ഉള്ളിലൊതുക്കി ഒരു നേരത്തെ അന്നത്തിനു വേണ്ടി അവർ കാണികളെ ചിരിപ്പിക്കുന്നു. .അവർക്കറിയാം അവർ ജീവിതമെന്ന യാത്രയിൽ  വെറും കോമാളി കളാണെ ന്ന്..ചിലപ്പോഴെക്കെ എനിക്കും തോന്നാറുണ്ട് ഞാനും ഒരു കോമാളി അല്ലെ എന്ന് ...

28.6.13

-:ഹൃദയഭാജനം:-

              
ഹൃദയ വരികൾ പേനയിൽ പകർന്ന് കലിയടങ്ങുവോളം പ്രഹരശരങ്ങൾ തൊടുക്കവേ മുറിവേറ്റ നീറ്റലിൽ പിടയുന്ന ഹൃദയത്തിൻ തീവ്രത വാക്കുകളിൽ ആവാഹിക്കാനുള്ള ശ്രമം വിജയിച്ചതിന്റെ സന്തോഷം വാക്കുകൾക്കതീതമത്രെ. ഇഷ്ടപ്പെടുന്നവരുടെ ഹൃദയത്തിൽ ഇടം നേടുന്നതിൽ പരം സന്തോഷം മറ്റെന്തുണ്ട് ഭൂമിയിൽ.....


25.6.13

THANKS ALL



മത്സരം സംഘടിപ്പിച്ച "മലയാളം ബ്ലോഗേഴ്സ്" ഗ്രൂപ്പിനും "താങ്ക് യൂ" ഫിലിമിന്റെ അണിയറപ്രവര്‍ത്തകര്‍ക്കും പ്രിയ സുഹൃത്തുക്കള്‍ക്കും ഹൃദയത്തിൽ തൊട്ട് നന്ദി  
[എന്റെ കൂടെ സമ്മാനം നേടിയ -ഉസ്മാൻ മാഷ് ,ലിബിചേട്ടൻ,അഷ്‌റഫ്‌ അഭിനന്ദനങ്ങൾ ]
 സ്നേഹത്തോടെ പ്രാർത്ഥനയോടെ ഷംസുദ്ദീൻ തോപ്പിൽ

13.6.13

-:വിണ്ണിലെ നക്ഷത്രങ്ങൾ:-

                                               
                                         
രണ്ടായിരത്തി എഴിൽ പുറത്തിറങ്ങിയ ആമിർഖാന്റെ ഹിന്ദി സിനിമ TAARE ZAMEEN PAR ഈ  അടുത്ത കാലത്താണ് കണ്ടത്. പഠിക്കുന്ന കുട്ടികളുള്ള രക്ഷിതാക്കൾക്കും അവരെ പഠിപ്പിക്കുന്ന അദ്ദ്യാപകർക്കും ഉള്ള പാഠ പുസ്തകം തന്നെയണാ സിനിമ.

പണം വാരൽ സിനിമകളുടെ പിറകെ പോകുന്ന വരിൽ നിന്നും വിഭിന്നമായി ജനഹൃദയങ്ങളിൽ നന്മയുടെ അംശം തെളീക്കാനുള്ള  ശ്രമം വിജയിച്ചു എന്ന് തന്നെ പറയാം 
രണ്ടു മക്കളിൽ മൂത്ത മകൻ രക്ഷിതാക്കളുടെ ഇംഗിത മനുസരിച്ചു പഠിച്ചു നല്ല മാർക്കു വാങ്ങുമ്പോൾ ഇളയമകൻ പഠിക്കുന്നതിലും അപ്പുറം ചിത്ര വരയിലായിരുന്നു കൂടുതൽ താൽപ്പര്യം.അതുകൊണ്ട് തന്നെ പഠന കാര്യത്തിൽ ഇളയമകൻ നന്നേ പിന്നിലും.

പഠിപ്പിക്കുന്ന വിദ്യാര്‍ത്ഥികളെ അവരുടെ കഴിവുകൾ കണ്ടെത്തി പഠനത്തിൽ മുൻപന്തിയിൽ എത്തിക്കാൻ ശ്രമിക്കുന്നതിനു പകരം അവരെ മറ്റുകുട്ടികളിൽ നിന്നും അകറ്റി നിറുത്തി കുഞ്ഞു മനസ്സുകളെ വേദനിപ്പിക്കാൻ ശ്രമിക്കുന്നവരാണ് അധിക അദ്ദ്യാപകരും [എല്ലാവരുംഅല്ല കെട്ടൊ ]
 
മക്കളെ അതിരറ്റു സ്നേഹിക്കുകയും അവരുടെ ഗുണഗണങ്ങൾ കണ്ടെത്തുകയും ചെയ്യാൻ ഈ കാലഘട്ടത്തിൽ അച്ഛനമ്മമാർക്ക് ഒട്ടും സമയമില്ലതാനും പ്രസവം എന്ന ചടങ്ങ് കഴിഞ്ഞാൽ [ഗർഭ പാത്രം വാടകയ്ക്ക് എടുക്കുന്ന കാലം ആണെന്നുകൂടെ ഓർക്കണേ ]

അമ്മയുടെ പരിചരണം കൊടുക്കാൻ പോലും സമയമില്ലാതെ കുഞ്ഞുങ്ങളെ സംരക്ഷിത കേന്ദ്രത്തിൽ കൊണ്ടു ചെന്ന് വിടുന്നു. അമ്മയുടെ ചൂടു പറ്റി അമ്മിഞ്ഞകുടിച്ചു വളരേണ്ട മക്കൾ നിപ്പിളിൽ കൃത്രിമ പാൽ കുടിച്ചു വളരുന്നു അതുകൊണ്ടു തന്നെ രക്ഷിതാക്കളോട് മക്കൾക്കുള്ള സ്നേഹം കൃത്രിമം കലർന്നതാവുന്നു.

പഠനത്തിൽ പിന്നിലായ ഇളയ മകന്റെ പ്രശ്നങ്ങൾ കേട്ട് കേട്ട് അവസാനം ബോർഡിങ്ങിൽ ചെന്നാക്കുകയും ആ നിഷ്കളംഗമായ കുഞ്ഞു ഹൃദയം നോവുന്നതും ഹൃദയ സ്പർശിയായ കാഴ്ച്ച തന്നെ ആ സിനിമ പറയുന്നു

ഒടുവിൽ ആ കുഞ്ഞിന്റെ കഴിവ് കണ്ടെത്താൻ ഒരു അദ്ദ്യാപകൻ വരികയും ആ സ്കൂളിന്റെ തന്നെ അഭിമാനമായി എല്ലാവരാലും  തഴയപ്പെട്ട ആ കുഞ്ഞ് മാറുന്നതോടെ യാണ് TAARE ZAMEEN PAR എന്ന സിനിമ പൂർണ്ണമാകുന്നത്.

പഠന കാര്യത്തിൽ പിന്നിലാകുന്ന നമ്മുടെ പിജ്ജോമനകളെ മറ്റുള്ളവരുടെ മക്കളെ താരതമ്മ്യം ചെയ്യാതെ അവരുടെ വൈകല്യങ്ങളെ കണ്ടെത്തി പരിഹരിക്കാൻ ശ്രമിക്കയാണ് നമ്മൾ ചെയ്യേണ്ടത് .അല്ലാതെ അവരുടെ കഴിവുകൾ കാണാൻ ശ്രമിക്കാതെ രക്ഷിതാക്കളുടെ കഴിവുകേടുകൾ കുഞ്ഞുങ്ങളിൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയല്ല വേണ്ടത് 

എത്ര വലിയ തിരക്കിനിടയിലും അവരവരുടെ കുഞ്ഞുങ്ങളുടെ മനസ്സറിയാൻ സമയം കണ്ടെത്തുകയാണ് നമ്മളോരോരുത്തരും ചെയ്യേണ്ടത്. അങ്ങിനെ യല്ലങ്കിൽ "മക്കളുടെ സ്നേഹം കിട്ടി മരിക്കേണ്ട നമ്മുടെ വാർദ്ധക്യം വല്ല വൃന്ദസദനത്തിലും നരകയാതന അനുഭവിച്ചു മരിക്കുന്ന ദുരാവസ്ഥ നമ്മളിൽ വിദൂരമല്ല.'

വിണ്ണിലെ നക്ഷത്രങ്ങളായ എല്ലാ വിദ്യാർതഥികൾക്കും നല്ലൊരു അധ്യയന വർഷം നേരുന്നു



26.5.13

-:പുതു മഴ:-


ഇളം തെന്നൽ പോലെ വീശി എൻ ഹൃദയത്തിൽ ഒരു പുതു മഴ പെയ്തു 
വെയിലേറ്റു വാടിയ തൂഷര ഭൂമിയെൻ ഹൃദയം കുളിരേറ്റു പുളകമണിഞ്ഞു

കളി തോണി

ഒരിക്കലെൻ ഹൃദയത്തിൽ ഇടം പിടിച്ചവൾ തന്ന സമ്മാന മെൻ ഓർമയിൽ തെളിഞ്ഞ ആ കളി തോണിക്ക് ചൊല്ലുവാനുണ്ടെൻ ജീവിത കഥ...

25.5.13

-:താങ്ക് യൂ:-

കഷ്ടതകൾക്ക്‌ നടുവിൽ തുടർപഠനം  തടസ്സമായപ്പോൾ നന്നായി പഠിക്കുമായിരുന്ന എന്നരികിലേക്ക് എന്റെ വിഷമതകൾ ഉൾക്കൊണ്ട്‌ സമ്പന്നതയുടെ നടുവിൽ വളർന്ന പ്രിയ സുഹൃത്ത്  വന്ന് ഒരിക്കൽ പറഞ്ഞു 
നീ പഠിക്കണം അതിനു വേണ്ട എല്ലാ സാമ്പത്തിക സഹായവും ഞാൻ ചെയ്തുകൊള്ളാം .നിറ കണ്ണുകളോടെ അവനെ കെട്ടിപ്പിടിച്ചു അതോടൊപ്പം എന്റെ ഹൃദയത്തിൽ നിന്നും ആ വാക്കുകൾ പുറത്തേക്ക് വന്നു 
"താങ്ക് യൂ"
അന്ന് എന്റെ പ്രിയ കൂട്ടുകാരന്റെ സഹായ മനസ്കത ഇല്ലായിരുന്നെങ്കിൽ ലോകത്തിന്റെ ഏതെങ്കിലും ഒരു കോണിൽ ഒന്നുമല്ലാതെ ഞാൻ അവസാനിച്ചേനെ .....
 

15.5.13

-:മരുഭൂമിയിൽ ഒരു മരപച്ച:-



സലേ നീ വല്ലാതെ ഞെളിയണ്ട എത്രയായാലും നീ ഒരു "വയറ്റാട്ടിയുടെ" മകനല്ലേ...

കൂട്ടുകാരിൽ നിന്ന് എൽക്കുന്ന നിരന്തരമായ മാനസിക പീഡനം.ഫസലൊരു തീരുമാനമെടുത്തു.
ദു:ഖിച്ചിരുന്നിട്ട് കാര്യമില്ല.തന്നെ പരിഹസിച്ചവരുടെ മുമ്പിൽ ഒരിക്കൽ തല ഉയർത്തി നിൽക്കണം.

അതിന് പണം വേണം-എവിടന്ന് കിട്ടും ? അവസാനം അവനൊരു തീരുമാനത്തിലെത്തി എങ്ങനെ എങ്കിലും ഒരു വിസ സംഘടിപിച്ച് ഗൾഫിൽ പോവുക തന്നെ.

അതിനിടെ വന്ന ഒരു പത്ര പരസ്യം ഫസലിന്റെ ശ്രദ്ധയിൽപ്പെട്ടു.ജിദ്ദയിലേക്ക് കമ്പനി ജോലിക്ക് ആളെ വേണം നല്ല ശമ്പളവും താമസ സൗകര്യവും പിന്നീട് കാര്യങ്ങൾ പെട്ടന്ന് നടന്നു.

"ഇന്ന് ഫസൽ ഗൾഫിൽ പോവുകയാണ്.ഉമ്മയുടെ ദുഃഖം ഘനീഭവിച്ച മുഖം.ഫസൽ ഉമ്മയെ സാന്ത്വനിപ്പിച്ചു .

ഉമ്മ വിഷമിക്കണ്ട,നമ്മളെ കഷ്ടപ്പാടൊക്കെ തീരും.ഞാൻ നമുക്കാവശ്യമായ പണം സമ്പാദിച്ചു എത്രയും പെട്ടന്ന് തിരിച്ചു വരില്ലേ"

ഫസൽ നന്നായി അണിഞൊരുങ്ങിയിരുന്നു.കമ്പനി ജോലി അല്ലെ നല്ല "ജെന്റിൽ" മാൻ  ആയി തന്നെ പോവണം.

ജിദ്ദ എയർപോർട്ടിൽ ഇറങ്ങിയ ഉടനെ ട്രാവൽസുകാർ പറഞപോലെ ഒരറബി വന്ന് ഫസലിനെ  കൊണ്ടു പോയി.

പോകുന്ന വഴിക്ക് അവരൊരു ചായ കടയിൽ കയറി ചായ കുടിച്ചു കൊണ്ടിരിക്കെ ആകടയിൽ ജോലി ചെയ്യുന്ന മലയാളി ആയ അൻവറിനെ പരിചയപ്പെട്ടു.

ഫസലിന്റെ പത്രാസ് കണ്ടപ്പോൾ അൻവർ ചോദിച്ചു.ജോലി എന്താ...?കമ്പനി ജോലിയാ...നല്ല ശമ്പളം ഉണ്ടെന്നാ പറഞ്ഞത്.

അറബിയുമായി സംസാരിച്ചപ്പോഴാണ് അൻവർ ഞെട്ടിക്കുന്ന സത്യം അറിയുന്നത് ആടുകളെ നോക്കാനുള്ള വിസയാണ് ഫസലിന്റെതെന്ന് അതവനോട്‌ പറയുകയും ചെയ്തു.

ഫസലാകെ തളർന്നു പോയി പടച്ചവനേ ഞാൻ ചതിക്കപ്പെട്ടിരിക്കുന്നു.ഇനി എന്തു ചെയ്യും...?വലിയൊരു സംഖ്യ കടം വാങ്ങി ഒരുപാട് പ്രത്യാശകളുമായാണ്  ഞാനീ മരുഭൂമിയിലെത്തിയത്.കടം വീടുന്ന വരെയെങ്കിലും എല്ലാം സഹിച്ച് പിടിച്ചു നിൽക്കുകതന്നെ.

മാസങ്ങൾ കഴിഞ്ഞിരിക്കുന്നു.അതിനിടക്ക് വീട്ടിലേക്കൊന്ന് വിളിക്കാൻ പോലും കഴിഞ്ഞില്ല.ഉമ്മയുടെ അവസ്ഥ എന്തായിരിക്കും.

ഒരു പറ്റം ആടുകളെയുമായി മരുഭൂമിയിലേക്ക് ഇറങ്ങിയാൽ ദിവസങ്ങൾ കഴിഞ്ഞേ മടങ്ങി വരികയുള്ളൂ അതിനിടക്ക് താൻ ആകെ കാണുന്ന മനുഷ്യ ജീവി ആഴ്ച്ചയിൽ പത്ത് ലിറ്റർ വെള്ളവും ഉണങ്ങിയ റൊട്ടിയും കൊണ്ടു തരുന്ന തന്റെ അറബിയെ മാത്രം.ശമ്പളം പോലും നേരാവണ്ണം കിട്ടുന്നില്ല.

ഇടക്ക് ഫസലിന് കലശമായ പനി വന്നു എങ്ങിനെയെങ്കിലും പട്ടണത്തിലെത്തണം ആരെങ്കിലും തന്നെ രക്ഷിക്കാതിരിക്കില്ല.കയ്യിലാണെങ്കിൽ പൈസ കുറവ്.ഉമ്മയെ ഒന്ന് വിളിക്കണം ഇനി അതിന് സാധിച്ചില്ലങ്കിലോ,ഈ മരുഭൂമിയിൽ കിടന്ന് മരിച്ചാൽ പോലും ആരും അറിയുകയില്ല

ഒരു വിധം ഫസൽ മുമ്പ് പരിചയപ്പെട്ട അൻവറിന്റെ കടയിലെത്തി.അപ്പോഴേക്ക് ഫസൽ തളർന്ന് വീണിരുന്നു കടക്കാരാൻ അവനെ എടുത്ത് ബെൻജ്ജിൽ കിടത്തി.ഫസലിന് അൻവറിനെ മനസ്സിലായില്ല.ഏതായാലും ഒരു മലയാളിയാണ്.ചുട്ടുപൊള്ളുന്ന പനി കുറച്ചു വെള്ളമെടുത്ത് മുഖത്ത് കുടഞ്ഞു.

ഫസൽ പതിയെ കണ്ണു തുറന്നു.വിറച്ചു കൊണ്ടവൻ പറഞ്ഞു.അൻവർ ഇത് ഞാനാ ഫസൽ.നമ്മൾ മുമ്പ് പരിചയപ്പെട്ടില്ലേ....എനിക്ക് വീട്ടിലേക്കൊന്ന് വിളിക്കണം.അൻവറിന്റെ സഹായത്തോടെ ഫസൽ വീട്ടിലേക്ക് വിളിച്ചു ഉമ്മയുടെ മുമ്പിൽ അവൻ വാവിട്ടു കരഞ്ഞു.ഉമ്മാ നമ്മൾ ചാതിക്കപ്പെട്ടിരിക്കുന്നു ഉമ്മ പ്രാർത്ഥിക്കണം.എങ്ങിനെയെങ്കിലും ഒന്ന് നാട്ടിലെത്താൻ....
കേട്ട് നിന്ന അൻവറിന്റെ കണ്ണ് നിറഞ്ഞു പോയി...

അൻവർ കുറച്ചു പൈസ എടുത്ത് ഫസലിന്റെ കൈവശം കൊടുത്തു.നീ ഹോസ്പിറ്റലിൽ പോവണം പനി ഇങ്ങിനെ വെച്ച് കൊണ്ടിരുന്നാൽ ശരിയാവില്ല.നിന്റെ കൂടെ എനിക്ക് വരണം എന്നുണ്ടായിരുന്നു.നിനക്കറിയില്ലേ ഇവിടന്ന് എങ്ങിനെ വരാനാ.ഡോക്ടറെ കാണിച്ച് ഇങ്ങട്ട് പോര്.അസുഖം മാറിയിട്ട് ജോലിക്ക് പോകാം.

ഫസൽ അവൻ നടന്ന് പോകുന്നത് നോക്കി നിന്നു.വലിയ പ്രതീക്ഷയോടെ ഗൾഫിൽ വന്നിറങ്ങിയ ഫസലിന്റെ രൂപം അവന്റെ മനോമുകുരത്തിൽ തെളിഞ്ഞു വന്നു.കൊട്ടും സ്യുട്ടും ഇട്ടു വന്ന ഫസൽ ഇന്ന് അവന്റെ അവസ്ഥ...? ഇങ്ങിനെ യെത്ര യെത്ര മലയാളികൾ ഈ മരുഭൂമിയിൽ നരക യാതന അനുഭവിക്കുന്നുണ്ടാവും...

മണിക്കൂറുകൾക്ക് ശേഷം  ഫസൽ തിരിച്ചെത്തി. ഇന്ന് എന്റെ റൂമിൽ തങ്ങാം അൻവർ പറഞ്ഞു ഫസലിന് ആശ്വാസമായി.മരുന്നും നല്ല ആഹാരവും ചെന്നപ്പോൾ ഫസൽ ആരോഗ്യവാനായി തീർന്നു കടയിൽ അൻവറിനെ സഹായിക്കാൻ തുടങ്ങി.ഫസലിന്റെ ആഗമനം അൻവറിന് അശ്വാസമായി.ഫസൽ നന്നായി ജോലി ചെയ്യും വിശ്വസ്തനാണ്.

അൻവറിന് പെട്ടന്നൊരു ഫോണ്‍ വന്നു.നാട്ടിൽ നിന്നാണ്.ഉമ്മാക്ക് സുഖമില്ല.ഉടനെ വരണം.
ചിന്തിച്ചു നിൽക്കാൻ നേരമില്ല ഇക്കാക്ക പോയ്ക്കോളൂ...ഉമ്മയെ കാണേണ്ടേ ?കടയുടെ കാര്യം ഞാൻ നോക്കി കൊളളാം ഫസൽ ധൈര്യം നൽകി.അടുത്ത ദിവസം അൻവർ വിമാനം കയറി.

എല്ലാ ദിവസവും ഫസൽ ഫോണ്‍ ചെയ്തു കച്ചവടത്തിന്റെ വിവരങ്ങൾ പറയും.ഇന്ന് നാൽപ്പത് റിയാലിന്റെ കച്ചവടം കൂടുതൽ നടന്നു.പിറ്റേന്ന് അറുപത് റിയാലിന്റെ കച്ചവടം നടന്നു.ഇടക്ക് കച്ചവടം ചുരുങ്ങും.

ഒരുമാസം കഴിഞ്ഞു അൻവർ ഫോണ്‍ ചെയ്തു.ഉമ്മാക്ക് സുഖമായി ഇപ്പോൾ ഒരേ ഒരു നിർബന്ധം ഞാൻ ഒരു വിവാഹം കഴിക്കണം.ഉമ്മയുടെ വലിയൊരു മോഹം ഞാൻ എന്തു വേണം വന്നാലോ?നീ തന്നെ പറയൂ ....

അൻവർ ഇക്ക കടയുടെ കാര്യമോർത്ത് വിഷമിക്കണ്ട വിവാഹം കഴിച്ച് ഒരുമാസം ഒന്നിച്ചു താമസിച്ചിട്ട് ഇങ്ങ്‌ വരണം.കല്യാണത്തിന് പണം വേണ്ടേ? ഇവിടെയുള്ളത് ഞാൻ അയച്ചു തരാം...അൻ വറിന്റെ വിവാഹം നിശ്ചയിച്ചു ഫസൽ ഡ്രാഫ്റ്റ്‌  അയച്ചു.

അൻവർ ഫസലിന്റെ നാട്ടിൽ പോയി.അവന്റെ ഉമ്മയെ കണ്ടു മകന്റെ വിവരങ്ങളൊക്കെ പറഞ്ഞു ഉമ്മയെ കല്യാണത്തിന് ക്ഷണിച്ചു.കുറച്ചു പണവും നൽകി.

അൻവറിന്റെ കല്യാണം നടന്നു ഒരു മാസത്തെ മധുവിധു.അത് കഴിഞ്ഞ് തിരിച്ചു പോക്കായി.ഇനി വിരഹ വേദന.രണ്ടു വർഷം കഴിഞ്ഞേ കാണാനാകൂ....

അൻവർ വിമാനം കയറി.മൂന്ന് മാസങ്ങൾക്ക് ശേഷം തന്റെ കടയിലെത്തി.കച്ചവടം ഒന്നുകൂടി മെച്ച പ്പെട്ടിരിക്കുന്നു ആശ്വാസമായി.ഫസൽ കട തിരിച്ചേൽപ്പിചു.അൻവർക്ക ഞാൻ ഇനി മറ്റൊരു ജോലിക്ക് ശ്രമിക്കട്ടെ.

അൻവർ ഫസലിനോട് പറഞ്ഞു ഹേയ് പാടില്ല നീ ഇനി ഒരിടത്തും പോവണ്ട നീ എന്റെ വിശ്വസ്ത സുഹൃത്താണ്.

ഈ കട ഇനി നമുക്ക് രണ്ട് പേർക്കും കൂടി ഉള്ളതാണ്.കച്ചവടം ഒന്ന് കൂടെ വികസിപ്പിക്കാം. ദൈവം അനിഗ്രഹിക്കയാണെങ്കിൽ നമ്മൾ ഇത് കൊണ്ട് രക്ഷപ്പെടും.

ഫസലിന്റെ കണ്ണുകൾ നിറഞ്ഞോഴുകി  അവൻ മനസ്സിൽ ദൈവത്തിന് നന്ദി പറഞ്ഞു.









      

10.5.13

-:അഥീന എന്ന പെണ്‍കുട്ടി :-


നസ്സിനെ തപിപ്പിക്കുന്ന ഒരു പടോര്‍മ്മകളുമായിട്ടാണ് അനാഥ മന്ദിരത്തിനു മുന്നില്‍ ബസ്സിറങ്ങിയത്.

അനാഥ മന്ദിരത്തിന് ചുറ്റും പൊലിഞ്ഞുപോയ സ്വപ്നങ്ങളുടെയും പ്രതീക്ഷകളുടെയും ചുടുനെടുവീര്‍പ്പുകള്‍..

വിധിയെന്ന പാഴ്മരത്തില്‍ പഴിചാരി കൊണ്ട് വേണ്ട അതൊന്നും ഓര്‍ക്കണ്ട
സംഗീത്...സംഗീത്...ആ അഥീന...നീയിവിടെ...?

എന്‍റെ പഴയ ലോകമല്ലേ പോകുന്ന വഴിക്ക് ഒന്ന് ഇറങ്ങാമെന്ന് കരുതി.അഥീന നീ പറയുന്നത്...
അതേ സംഗീത് സ്വപ്നങ്ങളും പ്രതീക്ഷകളും സങ്കല്‍പ്പങ്ങലുമില്ലാതെ...ആരോടും പരാതിയും
പരിഭവവുമില്ലാതെ...അങ്ങിനെ...

ജീവിതത്തിന്‍റെ പ്രതീക്ഷകളെകുറിച്ചും സ്വപ്നങ്ങളെകുറിച്ചും
വാതോരാതെ സംസാരിച്ചിരുന്നഅഥീന?എന്താണിതൊക്കെ...?
കാലം എന്നിലേല്‍പ്പിച്ച ആഘാതം മറക്കാന്‍
മനപ്പൂര്‍വ്വമായൊരു വേഷം കെട്ട്...അല്ലാതെന്ത് സംഗീത്, നീ പറയാറില്ലെ?

ചിരിക്കുന്ന ഓരോ മുഖത്തിനു പിന്നിലും ദുഖ:ത്തിന്‍റെ മറ്റൊരു മുഖമുണ്ടെന്ന് അതേ,അതാണീഅഥീനയും.

കോളജില്‍വെച്ച് ഞാന്‍ നിന്നോട് പറഞ്ഞിരുന്നില്ലേ,വിവാഹത്തെകുറിച്ച്,വീട്ടുകാരുടെ നിര്‍ബന്ധത്തെകുറിച്ച് ഒന്നിനും
വഴങ്ങിയില്ല വാശിയായിരുന്നു.ആ വാശിയുടെ അനര്‍ത്ഥം ഇന്ന് ഞാന്‍ അറിയുന്നു.എന്‍റെ അഹങ്കാരത്തിന് കാലം എന്നോട് മധുരമായി പകരം വീട്ടി
ഒരു പക്ഷെ,ആര്‍ക്കും അങ്ങിനെയൊരു...

സംഗീത്,മനസ്സിലിപ്പോള്‍നിസ്സംഗതയാണ് നിത്യ ശൂന്യയതയാണ്...അഥീന കരയാറുമില്ല, ചിരിക്കാറുമില്ല,

നിനക്കറിയില്ലേ ജീവിതത്തില്‍ നിന്നും ഒളിച്ചോടുന്നവരെ പറ്റി,വിഷാതഭാവം പേറുന്നവരെപ്പറ്റി പുച്ചമായിരുന്നു എനിക്ക് എല്ലാവരെയും"ചങ്ങമ്പുഴപറഞ്ഞത് പോലെ ജീവിതമെനിക്കേകാത്തതെല്ലാം ജീവിതത്തോടു ഞാന്‍ ചോദിച്ചു വാങ്ങുമെന്ന വാശിയായിരുന്നു"

ഇന്ന് ഞാന്‍ ഒന്നുമാല്ലാതായിരിക്കുന്നു-ഒന്നും.സംഗീത് നിനക്ക്...ഇല്ല ഒരിക്കലുമില്ല.
യാഥാര്ത്യത്തിനു നേരെ മുഖം തിരിഞ്ഞു നില്‍ക്കുകയാണ്ഞാന്‍.ബന്ധങ്ങളുടെ സുഖവും നോവും എനിക്കു പകര്‍ന്നു തന്ന എന്‍റെ കുടുംബം ഇന്ന് ആറടി മണ്ണില്‍ അതൊരു തീരാ നഷ്ടമായിരുന്നു.എന്‍റെ പതനത്തിന്‍റെ തുടക്കവും.

എന്‍റെ ദു:ഖങ്ങള്‍ എന്‍റെത് മാത്രം ആവണമെന്ന് വിചാരിച്ചിരുന്നു ഞാന്‍.ഇന്ന് ഞാന്‍ എന്നെ ക്കുറിച്ച് ചിന്തിക്കാറില്ല.ജീവിതത്തിന്‍റെ സ്വരവും താളവും നഷ്ടപ്പെട്ടവരെ കുറിച്ച് വേദനിച്ച് വേദനിച്ച് നിശബ്ദരാവുന്നവരെക്കുറിച്ച്...അങ്ങിനെ..
.
എന്നാല്‍ അവരിലൊരാളാണ് ഞാന്‍ എന്നതാണ് സത്യം.സംഗീതിനറിയോ ആത്മഹത്യയെക്കുറിച്ച് പോലും ചിന്തിക്കാനാവാത്ത വിധം...മരവിപ്പാണ് മനസ്സു നിറയേ...

കൂട്ടുകാരനോട് യാത്ര പറഞ്ഞിറങ്ങുമ്പോള്‍ വീണ്ടും കാണണമെന്ന് തോന്നിയില്ല.പകരം പുതിയ ഓരോ അറിവും വേദനയാണെന്ന നഗ്നസത്യം മനസ്സുറക്കെ വിളിച്ചു പറയുകയായിരുന്നു...വയ്യ...വയ്യ...വേദനിച്ച് വേദനിച്ച് നിശബ്ദനാവാന്‍...


6.5.13

-:ആത്മാവ്:-

ഷ്ടപ്പെട്ടു എന്ന് കരുതിയ എന്റെ ആത്മാവ് തിരിച്ചു കിട്ടിയിരിക്കുന്നു പിന്നെ എന്തിന് ഞാൻ മരിക്കണം എനിക്കു ജീവിക്കണം സന്തോഷത്തോടെ നഷ്ടപ്പെട്ടു എന്ന് കരുതിയതെല്ലാം  വീണ്ടെടുക്കണം"ആത്മത്യാഗം ഒരു ഒളിച്ചോട്ടം മാത്രമാണ് അല്ലാതെ ഒരു പ്രതിവിധി അല്ല "എന്നുള്ള സത്യം  വൈകി എങ്കിലും ഞാൻ തിരിച്ചറിഞ്ഞിരിക്കുന്നു......