23.2.15

-:പ്രണയ ശ്രുതി മീട്ടി:-


പ്രണയ പുഷ്പ്പം എന്നിൽ സുകന്ധം പരത്തുന്നു 
സുകന്ധ പൂരിതമായൊരു ലോകം എന്നിൽ ഞാനറിയാതെ സൃഷ്ടി എടുത്തതെപ്പോഴാണ്
ഇടക്കെപ്പൊഴോ എന്നെ തഴുകിയ ഇളം തെന്നലിനുറവിടം തേടിയതിനൊടുവിൽ എന്നിൽ പ്രണയ ശ്രുതി മീട്ടിയവൾക്കരികെയെത്തി
പ്രണയ ശലഭമായി അവളെനിക്കു ചുറ്റും പ്രണയ വർശം പൊഴിക്കുന്നു കുളിരണിഞ്ഞു ഞാൻ നിർവൃതിയടയുന്നു
ആത്മ ഹർഷത്തിൻ പുതുനാബ് എന്നിൽ പിറവിയെടുക്കുന്നു എത്ര മധു രമുള്ളോരനുഭൂതി അനുഭവസ്ഥത എത്ര നിറവാർന്നത്...
നഷ്ടതയോർത്ത് വിലപിക്കാതെ നമ്മളിലെത്തിയ പ്രണയ വർണങ്ങളിൽ നമുക്കലിഞ്ഞുചേരാം
ഷംസുദ്ധീൻ തോപ്പിൽ
www.hrdyam.blogspot.com

5.2.15

-:അനുഭവങ്ങൾ:-


അനുഭവങ്ങൾ നമ്മെ നോക്കി കൊഞ്ഞനം കുത്തുന്നു എന്നിട്ടു മെന്തെ നമ്മൾ പഠിക്കാത്തെ ?

ഷംസുദ്ദീൻ തോപ്പിൽ

-:ജീവിതം:-


നേട്ടങ്ങൾക്ക്‌ വേണ്ടിയുള്ള വ്യഗ്രത. നേടിയത് നഷ്ടപെടാതിരിക്കാൻ വേണ്ടിയുള്ള വ്യഗ്രത. ഇതിനിടയിൽ ക്ഷണികമായ നിമിഷങ്ങൾ മാത്രം സമ്മാനിക്കുന്ന സുഖാനുഭൂതി ഇതല്ലെ ജീവിതം

ഷംസുദ്ദീൻ തോപ്പിൽ 

-:ഒന്ന് ചിരിക്കൂ:-

ദുഃഖങ്ങൾ മറന്നൊന്നു ചിരിക്കൂ സന്തോഷങ്ങൾ നമുക്കരികിലുണ്ട്

                                                            ഷംസുദ്ദീൻ തോപ്പിൽ

4.2.15

-:ശവപ്പറമ്പ്:-


ഇഷ്ടമാവാത്ത ഓർമ്മകൾ സമ്മാനിക്കുന്ന ഇടം. എന്നാലോ ജീവിതകാലമത്രയും ചോര നീരാക്കിയ പണം കൊണ്ട് കെട്ടിപൊക്കിയ മണിമാളികകളോ ജീവനു തുല്യം സ്നേഹിക്കുന്നവരോ കൂട്ടുവരതെ  തനിച്ചു കിടക്കേണ്ട ഇടം.ജനിച്ച മനുജന് മരണം രുചി അറിയുക തന്നെ ചെയ്യും ജാതിയുടെയോ മതത്തിന്റെയോ പണക്കൊഴുപ്പിന്റെയോ രാഷ്‌ട്രീ യത്തിന്റെയൊ പേരിൽ ചേരിതിരിഞ്ഞ് തല്ലുകൂടുന്നവർ ഒരുമയോടെ അന്തിയുറങ്ങേണ്ട ഇടം .ആർക്കും പരാതിയും പരിഭവവും ഇല്ലാത്ത ഇടം

ഇളം പ്രായത്തിൽ തന്നെ മരണമെന്ന കേൾവി എന്നെ  വല്ലാതെ ഭയപ്പെടുത്തിയിരുന്നു  മരണം നടന്ന വീടുകൾ കയറി തിരികെ വന്നാൽ രാത്രി അമ്മയുടെ ചൂടേറ്റു കിടക്കുമ്പോഴും പേടിയോടെ വിയർത്തു കുളിച്ചു ഞെട്ടി ഉണരുന്ന നാളുകൾ ആശ്വസിപ്പിച്ച് മാറോടണച്ചുപിടിച്ചു നെറ്റിയിൽ തരുന്ന സ്നേഹ ചുംബനത്തിൻസുഖത്തിൽ ഉറക്കിൻ ആലസ്യത്തിലേക്ക് വഴുതി വീണ ദിന രാത്രങ്ങൾ

ദൈവ നിയോഗം പോലെ വലിയച്ചന്റെ മരണം നേരിൽ കാണുകയും പേടിപ്പെടുത്തുന്ന ഹോണ്‍ മുഴക്കി മനുഷ്യ ജീവനും കൊണ്ട് ചീറിപായുന്ന ആബുലൻസിൽ വിറയാർന്ന കാലുകളുമായി വലിയച്ചന്റെ ചേതന അറ്റ മൃതശരീരത്ത്തിനരികെ വിങ്ങി പൊട്ടി വീട്ടിലേക്കു പുറപ്പെടുകയും വീടണഞ്ഞു ശവത്തിൻ കർമങ്ങളിൽ നേതൃ നിരയിൽ നിൽക്കയും ശവപറമ്പിൽ അടക്കം കഴിഞ്ഞു തളർന്നുറങ്ങിയ നിമിഷങ്ങൾക്കപ്പുറം മരണഭയം എന്നിൽ നിന്നും അപ്രത്യക്ഷമായി

യാത്രകൾക്കിടയിൽ ശവപ്പറമ്പുകൾ എന്നിലൂടെ കടന്നു പോകുമ്പോൾ പ്രതീക്ഷകളും സ്വപ്ന ങ്ങളും ബാക്കിയാക്കി മരണമെന്ന സമസ്യയെ പുൽകിയവർ കടന്നു വരുമ്പോൾ മരണം ഒരിക്കൽ എന്റെ ശരീരവും രുചിച്ചു നോക്കുമെന്ന നഗ്ന സത്യം ഉൾ കൊള്ളുകയല്ലാതെ കണ്ടില്ലന്നു നടിക്കാൻ നിർവാഹ മില്ലല്ലോ ദിനം പ്രതി ശവപറമ്പുകളിൽ ജനസാദ്രത കൂടി വരുന്നു അവിടം ആളുകളുടെ എണ്ണം കുറയ്ക്കാൻ നിലവിലുള്ള ഒരു ശാസ്ത്ര ലോകത്തിനും കഴിയാതെ വരുന്നു എന്നതത്രേ സത്യം.

നിമിഷ നേരം കൊണ്ടു തീർന്നു പോകാവുന്ന  നമ്മുടെ ജീവിതത്തിനിടയിൽ നന്മയുടെ വെട്ടം തെളീക്കാനുള്ള എളിയ ശ്രമത്തിൽ പങ്കാളികളായാൽ കുറ്റ ബോധത്ത്തിൻ   കണികകൾ നമ്മൾ കാരണം മറ്റുള്ളവരിൽ അവശേഷിപ്പിക്കാതെ നമുക്ക് കടന്നു പോകാം എന്ന് ഓരോ ശവപ്പറമ്പും നമ്മെ ഒർമപ്പെടുത്തുന്നൊരു കാലം വിദൂരമാല്ലാതെ നമ്മളിലേക്ക് കടന്നുവരാം
ഓർത്തെടുക്കുന്ന നിമിഷങ്ങൾ വെറും ഓർമ്മകളായി അവശേഷിപ്പിക്കാതെ പ്രയത്നത്തിൻ പുതുയുഖം നമ്മളെ തെടിയെത്തട്ടെ

ഷംസുദ്ദീൻ തോപ്പിൽ      

17.1.15

-:മധുരിക്കും ഓർമകളിൽ :-

55 ാ-മത്കേരള സ്കൂൾ കലോത്സവം മലബാറിൻ മണ്ണിനെ നിറപകിട്ടേകി മുന്നേറുമ്പോൾ ഓർമ്മയുടെ സുഖമുള്ളൊരു അനുഭൂതി എന്റെ ഹൃദയത്തിൽ മിഴി തുറക്കുന്നു. പഠനകാലത്തെ കലയോടുള്ള അദമ്യമായ ആഗ്രഹ സഫലീകരണം. നാടകം. ഒപ്പന. കോൽകളി. മോണോ ആക്റ്റ് .ഒട്ടുമിക്കതിലും നിറഞ്ഞാടിയ ആ മധുരിക്കുന്ന കാലം എന്നരികിലേയ്ക്ക് തിരികെയെത്തുന്ന പ്രതീതിയാണ് വന്നു ചേരുന്ന ഓരോ കലോത്സവവും എനിക്ക് സമ്മാനിക്കുന്നത്.

കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജ് ഗ്രൗണ്ടിലെ പ്രധാന വേദിക്കരികെ സുഹൃത്തിൻ മൊബൈൽ ഫ്രൈമിൽ

 


ഷംസുദ്ദീൻതോപ്പിൽ
www.hrdyam.blogspot.com




16.1.15

-:അതിജീവനം:-


നമ്മുടെ ചിന്തകൾക്കൊ തീരുമാനങ്ങൾക്കൊ അതീതമായി നമ്മിൽ വന്നു ഭവിക്കുന്നതാണ് നമ്മെ പലപ്പൊഴും മുന്നോട്ടു നഴിക്കുന്നത്.ജീവിതത്തിലെ ലാഭ നഷ്ട കണക്കുകൾ പലപ്പൊഴും നമ്മിൽ കൂട്ടി കിഴിക്കലായി അവശേഷിക്കുന്നു എന്നതാണ് യാഥാർത്ഥ്യം.
പ്ലാനിങ്ങുകളിൽ അധിഷ്ടിതമായി നമ്മൾ ജീവിതം കരുപിടിപ്പിക്കാൻ നെട്ടോട്ടമോടുംപോൾ പ്രകൃതി നമുക്ക് മറ്റൊരു സർപ്രൈസ് ഒരുക്കി നമ്മെകാത്തിരിക്കുന്നു. അതു നമുക്ക് സന്തോഷം തരുന്നതാവാം അതല്ലങ്കിൽ വേദനാജനകവുംആവാം.ഇത്തരത്തിലുള്ളതിനെ ദൃഡതയോടെ നേരിടുക എന്നതാണ് നമ്മിൽ പലർക്കും കഴിയാതെ പോവുന്നത്.
ജീവിതമെന്നപ്രഹേളിക നമ്മെ ഇട്ടുവട്ടംകറക്കുമ്പോ എത്ര വലിയ കഠിന ഹൃദയമുള്ളവരാണേലും ഒന്നു അടിപതറിയേക്കാം.അതിൽ നിന്നുള്ള മോചനം അതി കഠിനവും അപ്രായോഗികമായതിനെ പ്രായോഗികമാക്കുകഎന്നതിലുപരി സന്തോഷകരമായ നിമിഷങ്ങൾ നമ്മിലേക്ക്‌ എത്തിക്കാൻ നന്മയുടെ മാർഗം ഉൾകൊണ്ടുകൊണ്ട് നാം ഓരോരുത്തരും ഇറങ്ങി പുറപ്പെടുകയാണെങ്കിൽ സാശ്വതമായസന്തോഷങ്ങൾ നമ്മിൽ നിറഞാടുകതന്നെ ചെയ്യും.
നമുക്കോരോരുത്തർക്കും ഓരോ ലക്ഷ്യമുണ്ടാവും അതിലേകെത്താൻ നമ്മൾകണ്ടെത്തുന്ന അതല്ലങ്കിൽ നമ്മൾ തിരഞ്ഞെടുക്കുന്ന വഴി നല്ലതാവാം ചീത്തയാവാം നമ്മൾ ഒരിക്കൽ പോലും ചിന്തിക്കുന്നില്ല. നമ്മൾ ഓരോരുത്തരും എത്തികഴിഞ്ഞ ലക്ഷ്യത്തിന്റെ പൂർത്തീകരണം തിരിഞ്ഞു നോക്കലുകൾക്ക് വിധേയമാക്കുംപോൾ വേദനകൾക്കപ്പുറം സന്തോഷകരമായ നിമിഷങ്ങൾ നമ്മിൽ വന്നു ഭവിക്കാൻ വേണ്ടിയായിരുന്നു നമ്മുടെ പരിശ്രമം.അതിനു നമ്മൾ തിരഞ്ഞെടുക്കുന്ന വഴി മുള്ളുകൾ നിറഞ്ഞതാണെങ്കിലും അതിനൊടുവിൽ സന്തോഷകരമായ നിമിഷങ്ങൾ വന്നുഭവിക്ക തന്നെ ചെയ്യും.
ദൈവത്തിൻ തിരക്കഥയിലെ കഥാപാത്രങ്ങളായി അവരവരുടെ റോളുകൾ തകർത്താടി ജീവിതം മുന്നോട്ടു നഴിക്കുന്ന നമുക്ക് വന്നുഭവിക്കുന്ന വേദനാജനകമായ അനുഭവങ്ങളിൽ പലപ്പൊഴും അടിപതറുന്ന നിമിഷങ്ങളിൽ മറ്റുള്ളവരെ പഴി ചരുകയോ കഷ്ടതയ്ക്ക് നടുവിൽ മിച്ചം വെച്ച കാശു കൊണ്ട് കെട്ടിപൊക്കിയ വീടിൻ പിഴവുകൾ എണ്ണി പെറുക്കി പ്രശ്നം വെപ്പിക്കാനും പരിഹാര മാർഗങ്ങൾ തേടാനും നെട്ടോട്ടമോടുന്ന നമ്മൾ എന്ത് കൊണ്ട് ചിന്തിക്കുന്നില്ല നമ്മെ സൃഷ്ടിച്ച ദൈവത്തിൻ വികൃതികൾ മാത്രമാണിതെന്ന് അതല്ലാതെ നീ ചെയ്തു കൂട്ടിയ പാപത്തിൻ പ്രതിഫലനമാണ് നീ ഇപ്പൊ അനുഭവിക്കുന്നതെന്നു പറഞ്ഞൊഴിയാൻ മാത്രമുള്ള ശുഷ്കമായ ചിന്താധാരയാണോ നമ്മിൽ ഊൾക്കൊള്ളേണ്ടത് എന്ന് നമ്മിൽ ഓരോരുത്തരും പുനർ വിചിന്തനം ചെയ്യേണ്ട സമയം എപ്പോഴേ അതിക്രമിചില്ലേ
സൃഷ്ടി കർത്താവിൻ സൃഷ്ടികൾ മാത്രമായ നമ്മൾ എത്ര കാലം ഈ ഭൂമിയിൽ ജീവിക്കുന്നു എന്നതല്ല ജീവിക്കുന്ന കാലത്തോളം തെറ്റി ധാരണയുടെ ചടുലതയിൽ വീഴാതെ വിശാലതയിലേക്ക്‌ അതിൽ നിന്ന് ഉരുതിരിയുന്ന മുത്തുകളും പവിഴ ങ്ങളും പെറുക്കിയെടുക്കാൻ നമ്മുടെ ചിന്താ ശക്തിയെ നമുക്ക് പ്രാപ്തമാക്കാം അതു വഴി നമ്മുടെ ഹൃദയത്തിൽ നഷ്ട പെട്ടു കൊണ്ടിരിക്കുന്ന ദൈവവൈഭവത്തെ നമുക്ക് തിരികെയെത്തിക്കാം
ഷംസുദ്ദീൻ തോപ്പിൽ
http://hrdyam.blogspot.in/

4.1.15

-: നിഴൽപ്പാടുകൾ :-

പ്രിയ കൂട്ടുകാരെ ഞാൻ എഴുതിയ കഥ നിങ്ങൾക്ക് എന്റെ ശബ്ദത്തിൽ കേൾക്കാം കഥ കേട്ട് അഭിപ്രായം എഴുതുമല്ലൊ സ്നേഹവും കൂടെ പ്രാർത്ഥനയും ഷംസുദ്ദീൻതോപ്പിൽ


1.1.15

HAPPY NEW YEAR- 2015




പുതുവത്സരം വല്ലതും എഴുതണമെന്ന ആഗ്രഹത്തോടെ യാണ് ഇരുന്നത് എന്ത് എഴുതണമെന്ന ചിന്തകൾ കാടുകയറി ഒടുവിൽ പിന്നിട്ട വഴികളിലൊക്കെയും ഓർമകളുടെ ഇളംതെന്നൽ എന്നിലേക്ക്‌ തഴുകി തലോടികടന്നു പോകവേ അവയെന്റെ കാതിലോതിയതോക്കെയും രണ്ടായിരത്തി പതിനാല് എനിക്കേകിയ കുറേ വേദനകൾ സങ്കടങ്ങൾ സന്തോഷങ്ങൾ നല്ല നല്ല സൗഹൃദങ്ങൾ അങ്ങിനെ അങ്ങിനെ....

വിജയപരാജയങ്ങൾ ജീവിത ഭാഗമാകയാൽ അതിൽ പ്രതേകതയുടെ പൊൻ കിരണങ്ങൾ തെളിഞ്ഞ തൊക്കെയും കണ്ടില്ലന്നതാണ് സത്യം.

എല്ലാ വർഷത്തെ പോലെ രണ്ടായിരത്തി പതിനാലും കടന്നു പോകുന്നു
പിന്നെ എന്തെഴുതാൻ അല്ലെ തൽക്കാലം ഇവിടെ നിറുത്താം


നവവത്സരത്തിൽ എല്ലാവിധനന്മകളും ഐശ്വര്യങ്ങളുംനേരുന്നു
പ്രിയ മിത്രങ്ങളെ നിങ്ങളുടെ സ്നേഹവും പ്രാർത്ഥനയും എന്നും കൂടെ ഉണ്ടാവുമെന്ന പ്രതീക്ഷയിൽ.... 

സ്നേഹവും കൂടെ പ്രാർത്ഥനയും 
നിങ്ങളുടെമിത്രം ഷംസുദ്ദീൻതോപ്പിൽ