23.1.14

"അഥീനഎന്നപെണ്‍കുട്ടി"

പ്രിയരേ.
തൃശ്ശൂർ സാഹിത്യ അക്കാദമി ഹാളിൽ സീയെല്ലസ്‌ ബുക്സ്‌ പ്രസിദ്ധീകരിച്ച അഞ്ച്‌ പുസ്തകങ്ങളുടെ പ്രകാശന ചടങ്ങിൽ പ്രകാശനം ചെയ്യപ്പെട്ട " ഭാവാന്തരങ്ങൾ " എന്ന ബ്ലോഗ്‌ കഥാസമാഹാരത്തിൽ വന്ന എന്റെഒരു കഥ
"അഥീനഎന്നപെണ്‍കുട്ടി"
മഷിപുരണ്ടിരിക്കുന്നുവെന്ന സന്തോഷം നിങ്ങളുമായി പങ്കുവെക്കുന്നു..

ഇതിനു പിന്നിലും മുന്നിലുമായി പ്രവർത്തിച്ച ഏവർക്കും എന്റെ സ്നേഹവും നന്ദിയും അറിയിച്ചുകൊള്ളട്ടെ..!വായിച്ചു അഭിപ്രായം എഴുതണേ സ്നേഹത്തോടെ പ്രാർത്ഥനയോടെ ഷംസുദ്ദീൻ തോപ്പിൽ 





നസ്സിനെ തപിപ്പിക്കുന്ന ഒരുപടോര്‍മ്മകളുമായിട്ടാണ് അനാഥ മന്ദിരത്തിനു മുന്നില്‍ ബസ്സിറങ്ങിയത്.

അനാഥ മന്ദിരത്തിന് ചുറ്റും പൊലിഞ്ഞുപോയ സ്വപ്നങ്ങളുടെയും പ്രതീക്ഷകളുടെയും ചുടുനെടുവീര്‍പ്പുകള്‍..

വിധിയെന്ന പാഴ്മരത്തില്‍ പഴിചാരി കൊണ്ട് വേണ്ട അതൊന്നും ഓര്‍ക്കണ്ട
സംഗീത്...സംഗീത്...ആ അഥീന...നീയിവിടെ...?

എന്‍റെ പഴയ ലോകമല്ലേ പോകുന്ന വഴിക്ക് ഒന്ന് ഇറങ്ങാമെന്ന് കരുതി.അഥീന നീ പറയുന്നത്...
അതേ സംഗീത് സ്വപ്നങ്ങളും പ്രതീക്ഷകളും സങ്കല്‍പ്പങ്ങലുമില്ലാതെ...ആരോടും പരാതിയും
പരിഭവവുമില്ലാതെ...അങ്ങിനെ...

ജീവിതത്തിന്‍റെ പ്രതീക്ഷകളെകുറിച്ചും സ്വപ്നങ്ങളെകുറിച്ചും
വാതോരാതെ സംസാരിച്ചിരുന്നഅഥീന?എന്താണിതൊക്കെ...?
കാലം എന്നിലേല്‍പ്പിച്ച ആഘാതം മറക്കാന്‍
മനപ്പൂര്‍വ്വമായൊരു വേഷം കെട്ട്...അല്ലാതെന്ത് സംഗീത്, നീ പറയാറില്ലെ?

ചിരിക്കുന്ന ഓരോ മുഖത്തിനു പിന്നിലും ദുഖ:ത്തിന്‍റെ മറ്റൊരു മുഖമുണ്ടെന്ന് അതേ,അതാണീഅഥീനയും.

കോളജില്‍വെച്ച് ഞാന്‍ നിന്നോട് പറഞ്ഞിരുന്നില്ലേ,വിവാഹത്തെകുറിച്ച്,വീട്ടുകാരുടെ നിര്‍ബന്ധത്തെകുറിച്ച് ഒന്നിനും
വഴങ്ങിയില്ല വാശിയായിരുന്നു.ആ വാശിയുടെ അനര്‍ത്ഥം ഇന്ന് ഞാന്‍ അറിയുന്നു.എന്‍റെ അഹങ്കാരത്തിന് കാലം എന്നോട് മധുരമായി പകരം വീട്ടി
ഒരു പക്ഷെ,ആര്‍ക്കും അങ്ങിനെയൊരു...

സംഗീത്,മനസ്സിലിപ്പോള്‍നിസ്സംഗതയാണ് നിത്യ ശൂന്യയതയാണ്...അഥീന കരയാറുമില്ല, ചിരിക്കാറുമില്ല,

നിനക്കറിയില്ലേ ജീവിതത്തില്‍ നിന്നും ഒളിച്ചോടുന്നവരെ പറ്റി,വിഷാതഭാവം പേറുന്നവരെപ്പറ്റി പുച്ചമായിരുന്നു എനിക്ക് എല്ലാവരെയും"ചങ്ങമ്പുഴപറഞ്ഞത് പോലെ ജീവിതമെനിക്കേകാത്തതെല്ലാം ജീവിതത്തോടു ഞാന്‍ ചോദിച്ചു വാങ്ങുമെന്ന വാശിയായിരുന്നു"

ഇന്ന് ഞാന്‍ ഒന്നുമാല്ലാതായിരിക്കുന്നു-ഒന്നും.സംഗീത് നിനക്ക്...ഇല്ല ഒരിക്കലുമില്ല.
യാഥാര്ത്യത്തിനു നേരെ മുഖം തിരിഞ്ഞു നില്‍ക്കുകയാണ്ഞാന്‍.ബന്ധങ്ങളുടെ സുഖവും നോവും എനിക്കു പകര്‍ന്നു തന്ന എന്‍റെ കുടുംബം ഇന്ന് ആറടി മണ്ണില്‍ അതൊരു തീരാ നഷ്ടമായിരുന്നു.എന്‍റെ പതനത്തിന്‍റെ തുടക്കവും.

എന്‍റെ ദു:ഖങ്ങള്‍ എന്‍റെത് മാത്രം ആവണമെന്ന് വിചാരിച്ചിരുന്നു ഞാന്‍.ഇന്ന് ഞാന്‍ എന്നെ ക്കുറിച്ച് ചിന്തിക്കാറില്ല.ജീവിതത്തിന്‍റെ സ്വരവും താളവും നഷ്ടപ്പെട്ടവരെ കുറിച്ച് വേദനിച്ച് വേദനിച്ച് നിശബ്ദരാവുന്നവരെക്കുറിച്ച്...അങ്ങിനെ..
.
എന്നാല്‍ അവരിലൊരാളാണ് ഞാന്‍ എന്നതാണ് സത്യം.സംഗീതിനറിയോ ആത്മഹത്യയെക്കുറിച്ച് പോലും ചിന്തിക്കാനാവാത്ത വിധം...മരവിപ്പാണ് മനസ്സു നിറയേ...

കൂട്ടുകാരനോട് യാത്ര പറഞ്ഞിറങ്ങുമ്പോള്‍ വീണ്ടും കാണണമെന്ന് തോന്നിയില്ല.പകരം പുതിയ ഓരോ അറിവും വേദനയാണെന്ന നഗ്നസത്യം മനസ്സുറക്കെ വിളിച്ചു പറയുകയായിരുന്നു...വയ്യ...വയ്യ...വേദനിച്ച് വേദനിച്ച് നിശബ്ദനാവാന്‍...

വായിച്ചു അഭിപ്രായം എഴുതണേ സ്നേഹത്തോടെ പ്രാർത്ഥനയോടെ ഷംസുദ്ദീൻ തോപ്പിൽ 


25.12.13

Practical wisdom [Kochouseph Chittilappilly]

കൊച്ചൌസേപ്പ് ചിറ്റിലപ്പള്ളിയുടെ Practical Wisdom നിരാശജനകമായി ജീവിതം നഴിക്കുന്ന യുവ തലമുറയ്ക്ക് പുത്തനുണർവേകുന്നു.ലാളിത്യമാര്‍ന്ന ഭാഷയില്‍ സ്വന്തം അനുഭവങ്ങളില്‍ ചാലിച്ച കലര്‍പ്പില്ലാത്ത ജീവിതാവിഷ്കാരം. വളർന്നു വരുന്ന നമുക്കിതൊരു പാഠപുസ്തകമാണ്. കർമ്മയോഗ്യമായ ലക്ഷ്യവും അതിലെക്കെത്താനുള്ള ആത്മ സമർപ്പണവുമാണ്‌ നമുക്ക് വേണ്ടത് എന്നദ്ദേഹം ജീവിതം കൊണ്ട് നമുക്ക് വരച്ചു കാണിക്കുന്നു. ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളിൽ അടി പതറാതെ അതിൽ നിന്നും പാഠമുൾകൊണ്ട് ലക്ഷ്യത്തിലേക്ക് കുതിക്കാൻ മനസ്സിനെ പാകപ്പെടുത്തുവാനുള്ള അനുഭവ പാഠങ്ങൾ Practical Wisdom നമുക്ക് പറഞ്ഞു തരുന്നു. താങ്ങാന്‍ കുടുംബത്തിന്റെയോ ,സമ്പത്തിന്റെയോ പശ്ചാത്തല ശക്തികളൊന്നുമില്ലെങ്കിൽ പോലും ഒരു സാധാരണ ചെറുപ്പക്കാരന് ആത്മവിശ്വാസത്തോടെ ജീവിക്കാനുള്ള കരുത്തു പകരുന്ന പാഠപുസ്തകം. നേതൃ പാടവം സ്വതസിദ്ധമായ ശൈലി കൊണ്ട് വളർത്തി എടുക്കാൻ ക്ഷമയും സഹനവും സാമാന്യ ബുദ്ധിയും മറ്റുള്ളവരെ ഉൾകൊള്ളാനുള്ള മാനസിക പക്വതയും കാര്യ ഗ്രഹണവും വളർത്തിയെടുത്താൽ എതൊരാൾക്കും നേതാവാകാമെന്നും Practical Wisdom നമുക്ക് പറഞ്ഞു തരുന്നു. 

ബിസിനസ്സ് തിരക്കുകൾക്കിടയിൽ പുതു തലമുറയ്ക്ക് ഉപകാരപ്രദമാകുന്ന ഒരു പുസ്തകമെഴുതിയ കൊച്ചൌസേപ്പ് ചിറ്റിലപ്പള്ളി അങ്ങയുടെ ഇ സദുദ്ദേശ്യം ശ്ലാഘനീയമാണ്.

കൊച്ചൌസേപ്പ് സര്‍ അങ്ങയുടെ മുൻപിൽ സവിനയം ഷംസുദ്ദീൻ തോപ്പിൽ


16.11.13

-:മൂന്നു പിടി മണ്ണ് ഇടും മുൻപേ:-

 ചെറു പ്രായത്തിൽ അച്ഛനെ നഷ്ടപ്പെട്ടയെനിയ്ക്ക് അധികം വൈകാതെ തന്നെ കുടുംബ ഭാരം ചുമലിലേറ്റേണ്ടിവന്നു. കഷ്ടതകൾക്ക് നടുവിലായിരുന്ന എന്റെ ബാല്യത്തിൽ സൗഹൃദങ്ങൾ വളരെ കുറവായിരുന്നു. പഠനത്തിന്‍റെ ഒഴിവു ദിനങ്ങളിൽ ജോലിയ്ക്ക് പോവും. കിട്ടുന്ന കാശിൽ പഠനവും വീട്ടു ചെലവും...ജോലി ഒരിക്കലും എനിക്കൊരു നേരം പോക്കായിരുന്നില്ല. കുടുംബം പോറ്റാനുള്ള ഒരുപാധിയായിരുന്നു . അതുകൊണ്ട് തന്നെ ജോലി സ്ഥലത്തുമെ നിക്ക് സൗഹൃദങ്ങൾ കുറവായിരുന്നു.ജോലിയിലെ ആത്മാർത്ഥത കൊണ്ടായിരിക്കാം അവിടെയെനിയ്ക്കൊരുപാട് ശത്രുക്കളുണ്ടായിരുന്നു . അതിലധികവും തെറ്റിദ്ധാരണയുടെ പേരിലുടലെടുത്ത ശത്രുതയും.... ഒരു ഭാഗത്ത് ജോലിയുടെ ടെൻഷൻ, മറുഭാഗത്ത് ശത്രുതയുടെ ടെൻഷൻ .അങ്ങനെ ആകെ ഭ്രാന്തെടുത്തു നടക്കുന്ന സമയത്താണ് ഒരു ദൈവ ദൂതനെ പോലെ അവന്റെ കടന്നു വരവ് . എല്ലാ വിഷമതകളിൽ നിന്നുള്ള വിടുതലായിരുന്നു അപ്രതീക്ഷിതമായി എനിക്ക് കിട്ടിയ ആ കൂട്ടുകാരൻ. എന്തും തുറന്നു പറയാവുന്നൊരു സൗഹൃദം...പരസ്പരം ലാഭേച്ഛയില്ലാത്ത സൗഹൃദം....

ദിനങ്ങൾ രാത്രങ്ങൾക്കും, രാത്രങ്ങൾ ആഴ്ചകൾക്കും, ആഴ്ചകൾ മാസങ്ങൾക്കും, മാസങ്ങൾ വർഷങ്ങൾക്കും വഴിമാറി. അപ്പോഴൊക്കെയും ഞങ്ങളുടെ സൗഹൃദങ്ങൾക്ക് ബലമേറി... നല്ല സൗഹൃദങ്ങളിൽ നഷ്ടതയേറ്റ ഞങ്ങൾക്കിടയിലുള്ളവർ ഞങ്ങളെ തമ്മിലകറ്റാൻ ചതുരംഗ പലകയിലെ പലകരുക്കളും നീക്കി . അതിനെയെല്ലാം അതി ജീവിച്ച് ഞങ്ങൾ മുന്നേറി... ഒരുമ്പെട്ട് ഇറങ്ങിയ ഒരു പെണ്ണിന്‍റെ മുൻപിൽ ഞങ്ങളടി പതറി. പെണ്ണൊരുമ്പെട്ടാല്‍ എന്തും നടക്കുമെന്നവൾ ഞങ്ങളിലൂടെ സ്ഥാപിച്ചെടുക്കാനൊരു പാഴ് ശ്രമം നടത്തി. കപടസ്നേഹം നടിച്ചവളെന്‍റെ അരികിൽ കൂടി ഞങ്ങളെ തമ്മിലകറ്റാൻ പഴുതുകൾ തേടി...

സൗഹൃദങ്ങൾക്കിടയിലെ ഒളിപ്പോരില്‍ കൂട്ടം തെറ്റിയ അവളെ തിരികെ സൗഹൃദ കൂട്ടിലെത്തിക്കാൻ ഞാൻ നടത്തിയ ശ്രമഫലമായ ഫോണ്‍കോളിൽ പോലും എന്നെ തകർക്കാനുള്ള പഴുതവൾ തേടി . പതിയുടെ സംശയ രോഗത്തിൽ ഒരിക്കലവളുടെ ജീവിതമെന്ന പട്ടത്തിന്‍റെ ചരട് അറ്റുപോവേണ്ട ഘട്ടത്തിൽ അഹോരാത്രം പരിശ്രമിച്ച് ആത്മഹത്യയുടെ വക്കിലെത്തിയ അവളെ ജീവിതമെന്ന പവിത്രതയിലേയ്ക്ക് കൈപിടിച്ചു കൊടുത്ത എന്നെയവൾ അതിക്രൂരമായി ചതിച്ചു. അതിനവൾ വിചിത്രമായ കാരണമാണ് എന്നോടു പറഞ്ഞത്. ഞാനും സുഹൃത്തും കൂടി സംസാരിക്കുന്നത് അവൾ കേൾക്കാൻ ഇടയായെന്നും എന്‍റെ സംസാരത്തിൽ അവൾ ഒരു വൃത്തികെട്ട സ്ത്രീയാണെന്ന് ഞാൻ പറഞ്ഞു എന്ന്. അതിനുള്ള പണിയുടെ പരിണിത ഫലം എന്റേയും കൂട്ടുകാരന്റേയും ഇടയിലവൾ തെറ്റിദ്ധരിക്കപ്പെട്ടേയ്ക്കാവുന്ന വാക്കുകൾ കൊണ്ടവൾ വിഷം തുപ്പി. അതിനവൾ വിശ്വസനീയമായ പല കഥകൾ മെനഞ്ഞു....

 നവംമ്പർ പന്ത്രണ്ട് രണ്ടായിരത്തിപതിമൂന്ന് എന്‍റെ ജീവിതത്തിലെ വേദനാജനകമായ ദിനമവൾ തന്ന ദിനം. എന്തിന് ഞാനെന്റെ സുഹൃത്തിനോട് അവൾ ഒരു വൃത്തികെട്ട സ്ത്രീ ആണെന്ന് പറയണം.ഹൃദയത്തിൽ വൃത്തി കേട് സൂക്ഷിക്കുന്നത് കൊണ്ടല്ലേ അവളങ്ങനെ പറഞ്ഞത് അതല്ലങ്കിൽ അവൾ കാട്ടിക്കൂ ട്ടിയ വൃത്തികേടുകൾ അവൾക്കു തന്നെ തോന്നി തുടങ്ങിയോ അവളൊരു വൃത്തികെട്ട സ്ത്രീ ആണെന്ന്...

എന്‍റെ മനസ്സറിയാത്തൊരു കാരണത്തിന്‍റെ നിചസ്ഥിതി അറിയാൻ പോലും ശ്രമിക്കാതെ കുടില ഹൃദയവുമായവൾ എന്നെ വേട്ടയാടി.... നിമിഷ നേരത്തെ തെറ്റിദ്ധാരണയുടെ പരിണിത ഫലമെന്റെ ഹൃദയത്തെ വല്ലാതെ തകർത്തു... ഒന്ന് പതറിയ ഞാൻ തിന്മയെ വെട്ടി നന്മയുടെ വിജയത്തെ ഹൃദയത്തിലേക്ക് തിരികെയെത്തിച്ചു അതിന്‍റെ മുന്നോടിയെന്നോണം എന്‍റെ ഹൃദയത്തിൽ വച്ച് ഞാനവളെ കുഴിച്ചു മൂടി മൂന്ന് പിടി മണ്ണിട്ടു.

 ഇന്നവൾ എനിക്ക് വെറും ശവമാണ്‌ ആത്മാവ് നഷ്ടപ്പെട്ട ശവം.... ആത്മാവിന്‍റെ വേദന അകറ്റാൻ ഞാൻ നിങ്ങളെ സ്വയം ഒരു കരുവാക്കുകയല്ല . നിങ്ങൾ കരുവാക്കപ്പെടുകയാണ് . പവിത്ര സ്നേഹത്തിൻ വിലയറിയാത്തവളാടിയ വൃത്തികെട്ട നടന വൈഭവം തിരിച്ചറിഞ്ഞ ഞങ്ങളിലെ സൗഹൃദം പവിത്രതയുടെ പ്രതിരൂപമായി ഇന്നും ജ്വലിച്ചു നില്‍ക്കുന്നു.

ഷംസുദ്ദീൻ തോപ്പിൽ


9.11.13

-:അറുംകൊല:-


ണ്ണുകളിൽ ഉറക്കം വന്നു തുടങ്ങിയപ്പോഴാണ് അടുത്ത വീട്ടിലെ പറമ്പിൽ നിന്നും മണ്ണ് കിളയ്ക്കുന്ന മണ്‍വെട്ടിയുടെ ശബ്ദം കാതിൽ വന്നലച്ചത് രാത്രിയുടെ നിശബ്ദദ കൊണ്ടായിരിക്കണം ശബ്ദത്തിൻ വേഗത എnte ഉറക്കിന് ഭംഗം വരുത്തി. മുറിയിലെ ലൈറ്റ് കണ്ടിttennaവണ്ണം
അമ്മ പറഞ്ഞു മോൻ കണ്ടിട്ടില്ലേ ഒരു പട്ടിയെയും പറക്കമുറ്റാത്ത നാലുകുഞ്ഞുങ്ങളെയും അവയെ കൊല്ലാൻ അടുത്ത വീട്ടുകാര് വിഷം വെച്ചിരുന്നു രാത്രി കാലങ്ങളിൽ അവ അവരുടെ കൊലായിയിൽ കയറി കിടന്ന് വൃത്തി കേടാക്കുന്നെന്ന് .നാലു പേരിൽ ഒരാൾ ആവിഷം കഴിച്ചു മരിച്ചു അതിനെ മറവു ചെയ്യുകയാ...

എന്നും കാലത്ത് ഓഫീസിലേക്ക് വരുമ്പോൾ ആ നാലു കുഞ്ഞുങ്ങളും സ്നേഹത്തോടെ എnte പിറകെ ഓടി വരും ഞാൻ ഒന്നു പേടിപ്പിച്ചാൽ അൽപ്പം മാറി കിടക്കുന്ന അവരുടെ അമ്മയുടെ അകിടിൽ ചെന്നൊളിക്കും ഇതൊരു നിത്യ സംഭവമായതിനാൽ ആ പട്ടികുട്ടികളും ഞാനും തമ്മിൽ നല്ലൊരു ആത്മബന്ധം ഉണ്ടായിരുന്നു.അന്ന് രാത്രി എനിക്കുറങ്ങാനെ കഴിഞ്ഞില്ല ആ പിഞ്ഞുകുഞ്ഞിnte മരണം എന്നെ അത്ര മാത്രം അസ്വസ്ഥനാക്കി മറവുചെയ്യുന്ന കുറച്ചകലെ നിന്നും ആ അമ്മപട്ടിയുടെയും കുഞ്ഞുങ്ങളുടെയും കരച്ചിൽ എnte കാതിൽ വന്നലച്ചുകൊണ്ടിരുന്നു ഹൃദയ വേദനക്കിടയിൽ എപ്പൊഴൊ ഞാൻ ഉറങ്ങി പോയി.

എnte കാതിൽ വന്നലച്ച കൂട്ടകരച്ചിൽ ഞാൻ ഉറക്കിൽ നിന്നും ഞെട്ടി റൂമിൽ അപ്പോഴും ഇരുട്ട് തന്നെയാണ് തപ്പി തടഞ്ഞു ഞാൻ ഒരുവിധം ലൈറ്റിട്ടു റൂമിലെ ക്ലോക്കിൽ നോക്കി സമയം പുലർ ച്ചേ നാലുമണി അപ്പോഴോക്കെയും പട്ടിയുടെയും പട്ടികുട്ടികളുടെയും ദയനീയ കരച്ചിൽ...
വേഗം കതകുതുറന്നു  പുറത്തേക്കിറങ്ങി ശബ്ദം കേട്ട് അമ്മയും ഉണർന്ന് എnte അരികിലെത്തി അടുത്ത വീട്ടിൽ തലേന്ന് രാത്രി മറവു ചെയ്ത അതെ സ്ഥലത്തു നിന്നാണ് ആ പട്ടിയുടെയും പട്ടികുട്ടികളുടെയും കരച്ചിൽ ഇടക്ക് ടോർച്ച് വെട്ടത്തിnte വെളിച്ചവും.അടിക്കടാ അടിച്ചു കൊല്ലടാ എന്ന ശബ്ദവും ഞങ്ങളുടെ കാതിൽ വന്നലച്ചു എnte ഉള്ളൊന്നു പിടഞ്ഞു ഞാൻ അമ്മയെ ദയനീയമായി വിളിച്ചു അമ്മേ ആ മിണ്ടാപ്രാണികലോടെന്തിനിത്ര ക്രൂരതകാട്ടുന്നു. അവർക്കും ഇല്ലേ പിഞ്ചു കുഞ്ഞുങ്ങൾ ഞാൻ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു.അങ്ങിനെ ചെയ്യരുത് അവയെ കൊല്ലരുത് അവർ എവിടെയെങ്കിലും പോയി ജീവിച്ചോളും ദൈവത്തിnte സൃഷ്ടികളല്ലേ അവർ അവർക്കും ഈ ഭൂമിയിൽ ജീവിക്കാനുള്ള അവകാശമില്ലേ ജീവൻ കൊടുക്കാനും അതെടുക്കാനുമുള്ള അവകാശം ദൈവത്തിനു മാത്രമല്ലേ ഉള്ളൂ എnte വേദ വാക്യം ആരു കേൾക്കാൻ അവർ ആ മിണ്ടാപ്രാണികളെ അടിച്ചു കൊല്ലുന്നതിൽ ആനന്ദം കണ്ടെത്തുകയായിരുന്നു അപ്പോഴൊക്കെയും....

കഴിഞ്ഞരാത്രിയിൽ കൂടപ്പിറപ്പിnte ധാരുണ മരണത്തിൽ വേദനിച്ച് കരഞ്ഞു കരഞ്ഞു ആ അമ്മയും മക്കളും ശവം അടക്കം ചെയ്തതിനരികെ തളർന്നു ഉറങ്ങിപോയിരുന്നു. ഉറക്കിൽ  നിന്നും ഉണരാൻ പോലും അനുവദിക്കാതെ ആ പിഞ്ചു കുഞ്ഞുങ്ങളെ അതി ക്രൂരമായി അവർ അടിച്ചു കൊന്നു അമ്മ പട്ടി കുഞ്ഞുങ്ങളെ രക്ഷിക്കാൻ ആവതു ശ്രമിച്ചു വിഫലമായ ശ്രമത്തിnte വേദനയും പേറി ആ അമ്മപട്ടി ഒരു വിധം അവരിൽ നിന്നും ഓടി മറഞ്ഞു ....

 ദൈവമേ മനുജൻമ്മാർ മിണ്ടാ പ്രാണികളോട് എന്തിനിത്ര ക്രൂരത കാണിക്കുന്നു
പിഞ്ചു കുഞ്ഞുങ്ങളോട് പോലും ക്രൂരത കാണിക്കുന്ന അച്ചനമ്മമാർ ജീവിക്കുന്ന ഈ കാലത്ത് ഇതിൽ പരം മnteന്തു പ്രതീക്ഷിക്കാൻ....

ആ അമ്മ പട്ടിയുടെ കുഞ്ഞുങ്ങൾ നഷ്ടപ്പെട്ട വേദനയുടെ ആഴം അളക്കാൻ നമുക്കു കഴിയുമോ പ്രിയ മിത്രങ്ങളേ....ആ കുഞ്ഞുങ്ങൾക്കു വേണ്ടി കിനിയുന്ന മുലപ്പാൽ മാതൃത്വം നിമിഷ നേരം കൊണ്ട് മരവി പ്പിച്ച ജൻമ്മങ്ങളേ എവിടെ കൊണ്ട് തീർക്കും നിങ്ങളീ പാപ ഭാരം....
ഷംസുദ്ദീൻ തോപ്പിൽ



2.11.13

-:ഇര:-

റ്റുള്ളവരുടെ ആസ്വാദനത്തിലൂടെ എരിഞ്ഞടങ്ങാൻ വിധിക്കപ്പെട്ട ജൻമ്മമേ നിന്റെ വേർപാട് മറ്റൊന്നിന്നിന്റെ തുടക്കമാവുന്നു. കപട സ്നേഹത്തിൻ വെറുമൊരു ഇരയല്ലയോ നീ.......

31.10.13

-:HAPPY BIRTHDAY:-

ന്നലകളുടെ നഷ്ടതകൾ മറന്ന് ഇന്നിന്റെ ലോകത്ത് വടവൃക്ഷം പോലെ വളർന്ന അത്ഭുത പ്രതിഭാസമാണ് ഭാഗ്യ ലക്ഷ്മി എന്ന ഡബ്ബിംഗ് ആർടിസ്റ്റ്. നടനവൈഭവ വാക്കുകൾ കൊണ്ട് മറ്റുള്ളവരെ കയ്യിലെടുക്കാൻ വെഗ്രത കാട്ടാൻ വെമ്പൽ കൊള്ളുന്ന ഈ കാലത്ത് പിന്നിട്ട ജീവിതത്തിൽ തനിക്കേൽക്കേണ്ടിവന്ന തിക്താനുഭവങ്ങൾക്കെതിരെ പടപൊരുതി ഭാഗ്യ ലക്ഷ്മി നമുക്കിടയിൽ മാതൃകയായി....

പ്രിയ ലക്ഷ്മിചേച്ചിക്ക് ഹൃദയംനിറഞ്ഞ ജന്മദിനാശംസകൾ
സ്നേഹത്തോടെ പ്രാർത്ഥനയോടെ ഷംസുദ്ദീൻതോപ്പിൽ 

"ജീവന്റെ തുടിപ്പ്  ഭൂമിവിടുന്ന സമയം  വിദൂരമല്ല എന്ന് ഓരോ ജന്മദിനവും നമ്മെ ഓര്‍ക്കാന്‍  പ്രേരിപ്പിച്ചാല്‍ അതിനപ്പുറം മറ്റെന്തുണ്ട് നമുക്ക് നല്‍കാന്‍".....

27.10.13

-:സുന്ദരമുഖം:-



ത്ര സ്നേഹിപ്പൂ നിങ്ങളന്നെ ഒരിക്കെ വിട്ടുപിരിയതെൻനിയോഗം 
നിമിഷ നേരം മതി മറവിയുടെ ഭാണ്ഡകെട്ടിലമാരാൻ ഞാൻ..
ഓർത്തെടുക്കുക വല്ലോപ്പോഴുമീ സുന്ദരമുഖം 
ഒരിക്കൽ ഞാൻ നിങ്ങളിലോരുവനായിരുന്നു എന്ന സത്യം സ്മൃതിയടയാതിക്കട്ടെ എൻ പ്രിയരേ നിങ്ങളുടെ ഇടനെഞ്ചിൽ....

26.10.13

അടക്കം ചെയ്യും മുൻപേ....

ഷ്ട പ്രണയത്തിൻ ഒർമയുടെ ഇളം തെന്നലായി നിൻ ഓർമയിൽ കല്ലറ പിളർന്നു ഞാൻ ഒരിക്കൽ ഉയിര്ത്തെഴുന്നേറ്റു വരും അന്ന് നിൻ ഹൃദയമിടിപ്പിൻ വേഗത വിഫലമായ വിലാപമായി നിന്നിൽ ഭീതി നിറചേക്കാം എൻറെ പ്രണയം കുഴിച്ചു മൂടും മുൻപേ സഖീ തിരിച്ചറിയൂ കളംഗ രഹിതമെൻ പ്രണയമെന്ന് പവിത്രപ്രണയം മരിക്കയില്ലന്നും...

10.10.13

-:വിനാശകാലേ വിപരീത ബുദ്ധി:-


സൗഹൃദങ്ങളുടെ തണലിൽ എന്റെ ദിനങ്ങൾ സന്തോഷകരമായിരുന്നു പിന്നെ എപ്പോഴാണ് ഞാൻ അവരിൽ നിന്ന് ഒറ്റപ്പെടലിൽ  കൈപ്പുനീർ നുണഞ്ഞത്

ഇന്ന് ഞാൻ വേദനയുടെയും ഒറ്റപ്പെടലിന്റെയും ഉറക്കം നഷ്ടപ്പെട്ട രാത്രികളെയും പേറി നടക്കുന്നു.സന്തോഷകരമായ നാളുകളിൽ നിന്നും എങ്ങിനെ ഞാൻ ഒറ്റപ്പെട്ടു. ആത്മാവു നഷ്ടപ്പെട്ട ശവമായിതീർന്നതെങ്ങിനെ.....

ചിരികൾക്കിടയിലെ വേദന മറയ്ക്കാൻ ഞാൻ നന്നായി പാടുപ്പെടുന്നു. യം വരുത്തി വെച്ച വിനയിൽ ഇടനെഞ്ച് പിളരുന്നവേദന  താങ്ങാവുന്നതിലും അപ്പുറത്തെത്തിയ അവസ്ഥ....

സന്തോഷകരമായ നാളുകളിൽ സൗഹൃദങ്ങളുടെ വിശാലതയിൽ ഇല്ലാത്ത വേദനയുടെ ഭാണ്ഡ കെട്ടഴിച്ച എന്റെ നടന വൈഭവം തിരിച്ചരിഞ്ഞതിൻ പരാജയം വിജയമാക്കാൻ മറു തന്ത്രം.

രോഗിയല്ലാത്ത ഞാൻ നിത്യ രോഗിയുടെ വേഷം കെട്ടി ഹൃദയത്തിൽ വിഷം നിറച്ച് ഞാൻ സൗഹൃദങ്ങൾക്കിടയിൽ നടന താണ്ഡവമാടി നിലനിൽപ്പിൻ ഭദ്രത ലക്ഷ്യ കുതിപ്പിലേക്കുള്ള ചവിട്ടു പടി അതു മാത്രമായിരുന്നു എന്റെ സൗഹൃദ വലയം.

കാലം സത്യത്തെ തിരിച്ചറിയുക തന്നെ ചെയ്യുമെന്നും അന്ന് തന്റെ സ്ഥാനം ചവറ്റു കൊട്ടയ്ക്ക് സമമെന്നും  തിരിച്ചറിവ് നഷ്ടപ്പെട്ട ഞാൻ  ഓർക്കാതെപോയി....

കൈവിട്ട കളിയിൽ സൗഹൃദങ്ങളുടെ നന്മയെ അവർ തന്ന വിലമതിക്കാത്ത സ്നേഹത്തെ വില കൊടുത്ത് വീട്ടാം എന്ന എന്റെ മൂഡതയെ ഇനിയുമെന്തേ ഞാൻ തിരിച്ചറിയാതെ പോയി. വരും വരായ്കൾ  ചിന്തകൾക്കപ്പുറമാകുന്ന നിമിശത്തെ ഒരിക്കലെങ്കിലും പുണർന്നറിയാൻ ശ്രമിക്കാതെ പോയാൽ ചത്തതിനൊക്കുമൊ ജീവിച്ചിരിക്കിലും എന്നതിനെ മറികടക്കാൻ കഴിയാതെ പോയ ഹതഭാഗ്യന്റെ റോൾ ആയിരിക്കും ജീവിതം എനിക്കു നേരെ നീട്ടപ്പെടുക

ഹൃദയത്തിൻ ഒറ്റപ്പെടലും സ്നേഹ കാംഷകരുടെ ഒറ്റപ്പെടുത്തലുമാണ്  ജീവിതത്തിലെ ഏറ്റവും വലിയ വേദന എന്ന് ഇനി യെങ്കിലും ഹൃദയവിഷം നിറച്ച ഞാൻ തിരിച്ചറിയാതെ പോയാൽ....

ഒരിക്കലും തിരികെ വരാൻ ആഗ്രഹിക്കാത്ത നിരാശയുടെ മൂടുപടം എന്റെ മേൽ എന്നെന്നേക്കുമായി മൂടപ്പെടാം

വിഷ ചഷകം വലിച്ചെറിഞ്ഞ് നന്മയുടെ സന്തോഷത്തിന്റെ  നല്ല നാളുകൾ എന്നരികിൽ എത്തപ്പെടുന്ന നിമിഷത്തെ കാംക്ഷിതായാണിന്നു ഞാൻ .....

 

1.10.13

-:അവൾ ശവം തീനി പക്ഷി :-

ർഷങ്ങൾ പലത് കഴിഞ്ഞപ്പോഴാണ് എന്റെ പ്രണയിനി വെറും ഒരു ശവം തീനി പക്ഷിയാ ണെന്ന് ഞാൻ അറിഞ്ഞത് .അതെന്തേ ഒരു പെണ്‍ ഹൃദയം മനസ്സിലാക്കാൻ ഞാനിത്ര വൈകിയത് ?.ഞാൻ അവൾക്ക് എന്റെ ജീവൻ കൊടുത്തു അവളെന്നെ ജീവച്ചവമാക്കി. അവൾക്ക് പ്രണയം ഒരു നടനമാണെന്നും അവളുടെ പ്രണയത്തിന്റെ ഇരകളിൽ ഒന്ന് മാത്രമാണ് ഞാനെന്നും അറിഞ്ഞ നേരത്തെ എന്റെ ഹൃദയവേദന. കൈവിട്ടു പോവുമായിരുന്ന എന്റെ ഹൃദയത്തിന്റെ പിടിവള്ളി കൊരുത്തെടുക്കാൻ എനിക്ക്  നന്നേ പാടുപെടേണ്ടി വന്നു....

എനിക്കവൾ വെച്ചു നീട്ടിയ നല്ല നിമിഷങ്ങൾ.. കൊതിയോടെ ശവമിറച്ചി കഴിക്കാൻ വെമ്പൽ കൊള്ളുന്ന കഴുകൻ കണ്ണുകളിലൂടെയാണെന്ന് അറിയാൻ വൈകിയതിനാൽ അവളിൽ ഞാൻ അറിഞ്ഞ ആ നല്ല നിമിഷങ്ങൾ എന്റെ ജീവിതത്തിലെ അപൂർവ്വ നിമിഷമായി എന്റെ ഹൃദയത്തെ പുളകമണീക്കുന്നു.പക്ഷെ പിന്നീടവൾ പറഞ്ഞറിഞ്ഞ വാക്കുകളിൽ എന്റെ ഹൃദയം മുറിവേറ്റു രക്തം വാർന്നോലിക്കുന്നതിലും  അപ്പുറമായി.എന്റെ ഹൃദയത്തിൽ പവിത്രമായ ഒരു സ്ഥാനം ഞാൻ അവൾക്കു കൊടുത്തു. പകരമവൾ  എനിക്കു വെച്ചു നീട്ടിയതോ പണത്തിനുവേണ്ടി പണം നൽകുന്നവരെ സന്തോഷിപ്പിക്കുന്ന മാംസം വിക്കുന്ന വേശ്യയുടെ നിമിഷനേരത്തെ കാമുക വേഷവും ...

.അവളെനിക്ക്‌ എന്റെ കാമ ശമനത്തിന്റെ ഒരു ഉപകരണം മാത്രമായിരുന്നില്ല.ചെറുപ്രായത്തിൽ എന്നിലർപ്പിതമായ
പോലെ എന്നെ ചുറ്റിയ അനാഥത്വം. സ്നേഹം പ്രകടമല്ലന്നും അത് മറച്ചു വെയ്ക്ക്പ്പെടെണ്ട അപൂർവ തകിൽ പെട്ടതെന്നും ഞാൻ എന്നിൽ സ്വയം വിശ്വസിച്ചടച്ചുവെച്ച ഹൃദയം അനുവാദത്തിനു കാത്തുനില്ക്കാതെ തുറന്നകത്തു കയറിയവൾ എന്നിലൂടെ നേടിയതോ അവളുടെ നിലനിൽപ്പ്‌...

ലക്ഷ്യ കുതിപ്പിലേക്കുള്ള ഒരു പിടിവള്ളി മാത്രമായവൾ എന്റെ ഹൃദയത്തിൽ  കൂടുകൂട്ടി ഇളം ചിറകിലവൾ എന്റെ ഹൃദയത്തിൽ പറന്നു നടന്നു നിമിഷത്തിന്റെ വേഗത വർഷം കൊണ്ടവൾ തീർത്തെടുത്തു


ഒരിക്കലവളെന്നോട്‌ പറഞ്ഞു നിന്നിലെ എന്റെ നിമിഷങ്ങൾ അപൂർവവും ഹൃദയ സ്പർഷവുമാണെന്ന് .പിന്നീടൊരിക്കൽ അവൾ പറഞ്ഞത് നിന്നിൽ ഞാൻ ഒരിക്കലും എന്നെത്തേടിയില്ല പിന്നെയെന്തിനെന്നിൽ വിഷമത്തിൻ കണിക...കുറ്റ ബോധത്തിൻ  അശ്രു കണങ്ങൾ എന്നിലർപ്പിതവുമല്ലന്ന്.....

ഇന്നവൾ ഹൃദയ ബന്ധത്തിൻ വിലയറിയാതെ പുതു ഇരയെ തേടിയത്ര തുടരുന്നു....

 എന്റ ഹൃദയം ഞാൻ അറവുകാരന്റ കരവിരുതിൽ ചെറു കഷ്ണമാക്കി അവളിലേക്കെറിയപെട്ടതിൻ വേദന പേറി യാത്ര തുടരുന്നു....

പവിത്രപ്രണയത്തിൻ ഇരയല്ല ഞാൻ അവളാൽ കളങ്കമാക്കപ്പെട്ട പ്രണയത്തിൻ ഇരയാണു ഞാൻ
പ്രണയം വിൽപ്പനയ്ക്ക് വെക്കപ്പെട്ട കാലത്തിൻ ജീവച്ചവമാണ് ഞാൻ .പവിത്ര പ്രണയത്തിന് മരണമില്ലന്നുള്ള മുറിവേറ്റ ഹൃദയത്തിൻ ബലപ്പെടൽ മാത്രമാണെൻ നഷ്ട്രത മറന്ന് പുതു വസന്തം തേടിയുള്ള യാത്ര .... 



11.9.13

-:പ്രണയം:-

  ഞാന്‍അവള്‍ക്ക് ജീവന്‍കൊടുത്തു....
                                                   അവളെന്നെജീവച്ഛവമാക്കി...