25.12.24

ഒരു യുഗപ്പൊലിമ മങ്ങി മറയുകയാണ്

എന്റെ ജീവിതം നോവൽ ആക്കണം അനുഗ്രഹിക്കണം എന്ന് പറഞ്ഞു ഒരിക്കൽ നേരിൽ കാണണം എന്ന ആഗ്രം പറഞ്ഞപ്പോൾ ഷംസു കോഴിക്കൊടുള്ള എന്റെ ഫ്ലാറ്റിൽ വരൂ എന്ന് പറഞ്ഞു മഹാ എഴുത്തു കാരന്റെ അരികിൽ എത്തിയപ്പോ ഒരുപാട് സ്നേഹത്തോടെ എന്നോട് സംസാരിച്ചു അനുഗ്രഹിച്ചു ആശിർവദിച്ചു കൂടെ ഇരുന്നു ഫോട്ടോ എടുത്തു സഹായത്തിനുള്ള ആളോട് പറഞ്ഞു ശംസുവിന് എന്റെ ഒപ്പിട്ട ഒരു ബുക്ക്‌ കൊടുക്കണം എന്ന് അദ്ദേഹത്തിന് അപ്പൊ കഴിൽ കിട്ടിയത് അസുരവിത്ത് എന്ന നോവൽ ചെറിയ പിണക്കത്തോടെ വേറെ ബുക്ക്‌ ഇല്ലേ എന്ന് ചോദിച്ചു പുതിയത് വന്നത് ഇപ്പോൾ ഇതാണ് എന്ന് പറഞ്ഞപ്പോൾ അദ്ദേഹം എനിക്കത് ഒപ്പിട്ടു നൽകി ഞാൻ എന്റെ ഭാവാന്ദരങ്ങൾ എന്ന കഥാ സമാഹാരം അദ്ദേഹത്തിന് അരികിൽ വെച്ചു അദ്ദേഹം എടുത്ത് പേജുകൾ മറിച്ചു നോക്കി കുഞ്ഞു പുഞ്ചിരി നൽകി എന്റെ പ്രിയപ്പെട്ട എഴുത്തു കാരന്റെ കാലിൽ തൊട്ട് അനുഗ്രം വാങ്ങി എന്റെ തലയിൽ തൊട്ട് അനുഗ്രഹിച്ചു അങ്ങിനെ പിറവി എടുത്തതാണ് നിഴൽ വീണ വഴികൾ എന്ന എന്റെ നോവൽ

ഷംസുദ്ധീൻ തോപ്പിൽ