10.2.12

-:വിവാഹ ജീവിതം പുതു യുഗത്തില്‍:-



വിത്ര മായ ഒരു ബന്ധം. അതാണ്‌ വിവാഹം രണ്ട് ഹൃദയങ്ങള്‍ തമ്മില്‍ സംഗമിക്കുന്ന അപൂര്‍വ്വ നിമിഷം.പവിത്രത പുറം മോഡിയല്ല ഹൃദയത്തില്‍ നിന്ന് വരുന്ന ഒന്നാണ് .പരസ്പരം കളങ്ങ    മില്ലാത്ത സ്നേഹം.ചതിയോ വഞ്ചനയോ തൊട്ട് തീണ്ടാത്ത തായിരുന്നു നമുക്ക് മുന്‍പുള്ള തലമുറ അവരുടെ ജീവിതം കൊണ്ട് നമ്മെ പഠിപ്പിച്ചത് .

ഒരു തുറന്ന പുസ്തകം പോലെ ആയിരുന്നു അവരുടെ ജീവിതം ബുക്കിലെ ഏത് താളും ആര്‍ക്കും തുറന്നു നോക്കാമായിരുന്നു .സുന്ദരമായ ഒരു കാവ്യം പോലെ ഹൃദയ സ്പര്‍ശിയായിരുന്നു......

ഒരിക്കെ അടുത്ത വീട്ടിലെ ജാനു. അമ്മയോട് ചോദിച്ചു പരീദ് മാപ്ലയുടെ മോന്റെ വിവാഹം ഇന്നല്ലേ നിങ്ങള്‍ പോരുന്നില്ലേ... 
അമ്മയുടെ മറുവാക്ക് അന്ന് വിവാഹ ജീവിതം സ്വപ്നം കാണുന്നഎന്റെ ഹൃദയത്തില്‍ സ്നേഹത്തിന്റെ തേന്‍ മഴ പെയ്യിച്ചു 
ജാനു നീ പൊക്കോ എട്ടന് ഇന്ന് രാവിലെ മുതല്‍ നേരിയ പനി ഞാന്‍ അടുത്തില്ലങ്കില്‍ എട്ടന് വിഷമമാവും  അസുഖ മൊന്നു ബേദആയിട്ട്  അവിടം വരെ പൊഴി വന്നോളാം പരീദ് മാപ്പിള യോട് ഒന്ന് പറയണേ.......

ഇതായിരുന്നു പവിത്ര മെന്നു നമ്മള്‍ വിശ്വസിക്കുന്ന വിവാഹ ബന്ദം.....അന്ന് പരസ്പരം സ്നേഹമുണ്ടായിരുന്നു നന്മയുണ്ടായിരുന്നു .മരണം വരെ അച്ഛനമ്മമാര്‍ പിരിയില്ലായിരുന്നു.......

പക്ഷെ ഇന്ന്  പുതു തലമുറയില്‍ വിവാഹത്തെകാള്‍ കൂടുതല്‍ വിവാഹം എങ്ങനെ വേര്‍പെടുതാം എന്ന ചിന്ദകളാണ്.സ്നേഹം എന്തെന്ന് അറിയാത്തൊരു തലമുറയുടെ സംഗമം അങ്ങിനെ വേണമെങ്കില്‍ നിര്‍ വചിക്കാം ഇ തലമുറയിലെ വിവാഹ ബന്ദം.സ്നേഹം എന്തെന്ന്  അറിയാന്‍ അതു മല്ലങ്കില്‍ സ്നേഹിക്കുന്നവരെ കണ്ടു പഠിക്കണമെങ്കില്‍ അടുത്തുള്ള വൃദ്ധ സദനങ്ങള്‍ വരെ പോവേണ്ട അവസ്ഥ.....

അച്ഛന്റെയും അമ്മയുടെയും സ്നേഹം കണ്ടു വളര്‍ന്ന ഞാന്‍ ഇതേ സ്നേഹം പ്രതീക്ഷിച്ചു കൊണ്ട് വിവാഹ ജീവിതത്തിലേക്ക് കടന്നു പുതുമ മാറും വരെ നന്നായി എന്ന്‌ തന്നെ പറയാം ഒരുപാട് സന്തോഷിച്ച നാളുകള്‍.പിന്നീട് ഞാന്‍ അറിഞ്ഞു അടി പൊളി ജീവിതം സ്വപ്നം കണ്ട ഭാര്യ.ഭര്‍തൃ ബന്ദം എന്നാല്‍ ആടി പാടി നടക്കലാനെന്നു വിശ്വസിച്ചു. ടൂറുകള്‍ അവളുടെ ഹോബിയായി....

ഒരിക്കെ വീട്ടു കാര്‍ ഒരുമിച്ചൊരു ടൂര്‍ പ്ലാന്‍ ചെയ്തു പറഞ്ഞ ദിവസം എനിക്ക് പോവാന്‍ പറ്റാതെ വന്നു .രണ്ടു നാള്‍ കഴിഞ്ഞു പോവാം എന്ന എന്റെ സംസാരം അവര്‍ക്ക് ഇഷ്ട പെട്ടില്ല എന്നതാണ് സത്യം.ഭാര്യ ഉള്‍പ്പടെ അവര്‍ക്ക് വാശി പോലെ......വെറുതെ ഒരു ചോദ്യം നീ പോവുന്നെ.... വാക്കുകള്‍ മുഴുമിപ്പിച്ചില്ല അതിനു മുമ്പ് അവളുടെ വാക്കുകള്‍ എന്റെ വാക്കുകളെ മുറിച്ചു  ചേട്ടന്‍ പൈസ തന്നോ ഞാന്‍ അവരോടപ്പം പൊക്കോളാം......പൈസയും വാങ്ങി എന്റെ ഹൃദയത്തെ മുറിവേല്പിച്ചു രാത്രി തന്നെ അവള്‍ ടൂറിന്റെ ലഹരിയില്‍ യാത്രയായി....... 

കഴിവ് കേട്ട ഒരു ഭര്‍ത്താവായി അവളുടെ ഭാഷയില്‍ പറഞ്ഞാല്‍ അപ്പൊ കണ്ടവനെ അപ്പാന്നു വിളിക്കുന്നവനായി കട്ടിലില്‍ പതിയെ ഉറങ്ങാന്‍ കിടന്നു കണ്ണുകള്‍ ഇറുകി അടച്ചു പക്ഷെ അപ്പൊ ഉറക്കത്തിനു പോലും എന്നെ വേണ്ടെന്നു തോന്നുന്നു
ഉറക്കം എന്നില്‍ നിന്ന് അകന്ന കന്ന് പോയി.....

സ്നേഹം എന്തെന്നറിയാത്ത നമ്മുടെ തലമുറയുടെ പോക്ക് എങ്ങോട്ടാണ്  പ്രിയ കൂട്ടു കാരികളെ...... ജീവിതം സ്വപ്നമല്ല യാധാരത്യമാണ് ഇനി എങ്കിലും നമുക്ക് സ്വപ്ന ലോകത്ത് നിന്നും ജീവിത മെന്ന നന്മയിലേക്ക് തിരിച്ചുവരാം.....ഒരിക്കല്‍ കൂടി പണം ഉണ്ടെങ്കില്‍ കൂടപ്പിറപ്പുകള്‍ ഉണ്ടാവാം.....തളരുമ്പോ താങ്ങായി ഭര്‍ത്താവ് മാത്രമേ കൂടെ ഉണ്ടാവൂ ......

ചിന്തിക്കൂ...ചിന്തിക്കുന്നവര്‍ക്ക് ദ്ര്ഷ്ടാന്ത മുണ്ടെന്ന ദൈവ വചനം ഓര്‍ത്ത് എടുക്കൂ......ഉറക്കം എന്നോട് കരുണ കാട്ടിയ പോലെ. താന്‍ തനിച്ചായി എന്ന ഹൃദയ വേദനയോടെ കണ്ണുകള്‍ പതിയെ ഉറക്കിലേക്ക് വഴുതി വീണൂ......


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ