10.4.13

-:ചതി വന്ന വഴി:-

യാത്രക്കിടയിൽ കണ്ടുമുട്ടിയ മധ്യ വയസ്ക്കൻ മാന്യത തുളുമ്പുന്ന പെരുമാറ്റം 
അരമണിക്കൂറെ കൂടെ യാത്ര ചെയ്തു വെങ്കിലും ചിരകാല പരിചിതം പരസ്പ്പരം നമ്പറുകൾ കൈമാറി പിരിയുന്നതിന്റെ  വിഷമം രണ്ടു മുഖങ്ങളിലും പ്രകടമായിരുന്നു.....  

രണ്ടു ദിവസം കഴിഞ്ഞു ഒരു വൈകുന്നേരം എന്റെ ഫോണിൽ പരിചിത മല്ലാത്ത ഒരു കോൾ വന്നു മറുതലക്കൽ എടാ സംഗീത് ഇതു ഞാനാ ബസ്സ്‌ യാത്ര ക്കിടയിൽ പരിചയപ്പെട്ട സനൽ ഇത്ര പെട്ടന്ന് മറന്നു അല്ലെ പരിഭവം കലർന്ന വാക്കുകൾ.... 

യാത്രക്കിടയിൽ കൂട്ടു കൂടുന്നവരെ യാത്രയുടെ അവസാനം മറക്കുകയാണ് പതിവ്
യാത്രയുടെ വിരസത അകറ്റാൻ കൂട്ടുകൂടുന്നു എന്ന് മാത്രം.  അതുകൊണ്ടു തന്നെ സനലിന്റെ നമ്പർ എന്റെ ഫോണിൽ ഇടം പിടിച്ചതുമില്ല.  സോറി സനൽ തിരക്കിനിടയിൽ...   സ്  ഓക്കേ സംഗീത്  സ് ഓക്കേ....

സനൽ സൗഹൃദം നാൾക്കുനാൾ ദൃഡതയേറി എന്നും വൈകിട്ട് വിളിക്കും ഒരുപാട് കാര്യങ്ങൾ സംസാരിക്കും അവനും ഞാനുമായുള്ള ബന്ധത്തിന് ഏക കണ്ണി അവന്റെ നമ്പർ മാത്രം ബാക്കി എല്ലാം അവൻ പറഞ്ഞ അറിവ് മാത്രം...

 അങ്ങിനെ ഇരിക്കെ ഒരു ദിവസം കാലത്ത് സനലിന്റെ കോൾ വന്നു മറുതലക്കൽ പരിഭവം കലർന്ന ശബ്ദം സംഗീത് ഞാൻ നിന്റെ അടുത്തേക്ക് വരികയായിരുന്നു എന്റെ കാറിനു മുൻപിലേക്ക് ഒരു ബൈക്ക് തെന്നി വന്നു കാറിലിടിച്ചു അവൻ തെറിച്ചു റോഡിൽ വീണു കഷ്ടകാലം എന്നല്ലാതെ എന്താ പറയ സംഗീത് ബൈക്ക്കാരന് കൈക്കും കാലിനും പരിക്കുണ്ട്

 എടാ ഞാൻ ചിത്രാഹോസ്പിറ്റലിൽ നിന്നാ വിളിക്ക്ണത് ഇവിടന്ന് നിന്റെ വീട്ടിലേക്ക് ഒരുപാട് ദൂരമുണ്ടോ ഇല്ലടാ നീ ടെൻഷൻ അടിക്കണ്ട അന്ജോ ആറോ കിലോമീറ്റർ അത്രേ ഉള്ളോ? അതെ

 പൈസ വല്ലതും അതെ അതിനാ വിളിച്ചത് ബൈക്ക് കാരന്  ഓപറേഷൻ വേണ മെന്നാ ഡോക്ടർ പറയുന്നത്   ഇരുപതിനായിരം രൂപ ഉടനെ വേണമെന്നാ പറഞ്ഞത്.

എന്റെ കയ്യിലാണെങ്കിൽ പത്തോ അഞ്ഞൂറോ കാണൂ തിരക്കിനിടയിൽ ATM കാർഡ് എടുക്കാൻ മറന്നു.  അതു കുഴ പ്പമില്ലടാ  പക്ഷെ സനൽ എനിക്കിപ്പൊ വരാനൊക്കില്ല നിനക്കിവിടം വരെ വരാൻ പറ്റുമോ?അല്ല ചോദിക്കാൻ വിട്ടു നിനക്കു വല്ലതും പറ്റിയോ ? ദൈവാദീനം എനിക്ക് കുഴപ്പമൊന്നുമില്ല എന്നാ പെട്ടന്ന് വന്നോളൂ ഞാൻ കാശ് റെഡിയാക്കി വെക്കാം...

അമ്മയോട് നടന്ന കാര്യമൊക്കെ പറഞ്ഞു അമ്മയ്ക്കും വിഷമമായി എന്നാൽ നാട് എവിടെ എന്നോ വീട് എവിടെ എന്നോ അറിയാത്ത സനലിന്  ഇത്ര വലിയ തുക കൊടുക്കുന്നതിനോട് അമ്മയ്ക്ക് ഒട്ടും യോചിപ്പില്ലായിരുന്നു മോനെ സഹായിക്കേണ്ട എന്നല്ല ഇപ്പോഴെത്തെ കാലാ നിഴലിനെ പോലും വിശ്വസിക്കാൻ പറ്റാത്ത കാലം.  അമ്മയെ ഒരുവിധം പറഞ്ഞു സമ്മതിപ്പിച്ചു

 സനൽ വീട്ടിലേക്ക് വന്നില്ല അങ്ങാടി യിൽ എത്തിയപ്പൊ എന്നെ വിളിച്ചു എടാ വീട്ടിലേക്ക് ഞാൻ പിന്നെ വരാം ഞാൻ ആകെ ടയേടാ നീ ഇങ്ങോട്ട് വരുമോ?

വീട്ടിൽ പണിക്കാർക്ക് കൊടുക്കാൻ എടുത്തു വെച്ച കാശ്  സനലിന് കൊണ്ടു കൊടുത്തു അവൻ ഒരുപാട് സംസാരിച്ചു അതിലതികവും പൈസ കൊടുത്തതിലുള്ള നന്ദി വാക്കുകളായിരുന്നു പോകാൻ നേരത്ത് എന്റെ അക്കൗണ്ട്‌ നമ്പറും അവൻ വാങ്ങിച്ചു സഗീത്  നാളെ തന്നെ നിന്റെ അക്കൗണ്ടിൽ ഞാൻ കാശ് ഇട്ടുതരാം ഓക്കേ സംഗീത്  ബൈ...

ദിവസങ്ങൾ ആഴ്ചകൾക്കും ആഴ്ചകൾ മാസങ്ങൾക്കും വഴി മാറി എന്റെ ഇരുപതിനായിരം രൂപയുമായി പോയ സനലിനെ പിന്നീട് ഒരിക്കലും ഞാൻ കണ്ടില്ല അവന്റെ ഫോണിലേക്ക് വിളിക്കുമ്പോൾ താങ്കൾ വിളിക്കുന്ന സബ്സ്ക്രൈബെർ സുച്ചോഫ് ചെയ്തിരിക്കയാണ് എന്ന വാക്കുകൾ എന്റെ കാതുകളിൽ അലയടിച്ചു....

"അമ്മയുടെ വാക്കുകൾ എന്റെ മനസ്സിലേക്ക് ഒഴുകിയെത്തി മോനെ സഹായിക്കേണ്ട എന്നല്ല അമ്മ പറഞ്ഞത്  ഇപ്പോഴെത്തെ കാലാ നിഴലിനെ പോലും വിശ്വസിക്കാൻ പറ്റാത്ത കാലം"




   

6 അഭിപ്രായങ്ങൾ:

  1. ഹഹഹ
    വിദ്യ ഒന്ന് പഠിച്ചു

    ഇനിയൊന്ന് പരീക്ഷിച്ച് നോക്കട്ടെ

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അജിത്ത് ചേട്ടാ കാലം മാറുന്നു വിദ്യ കളും അതൊന്നും നല്ലതിനല്ല എന്നത് വേദനാജനകവും
      വന്നതിൽ സന്തോഷം സ്നേഹത്തോടെ പ്രാർഥനയോടെ ഷംസുദ്ദീൻ തോപ്പിൽ

      ഇല്ലാതാക്കൂ
  2. മറുപടികൾ
    1. chaKOCHAAAA അനുഭവം തന്നെയാണ് ഗുരു അതിന്റെ തീവ്രത അനുഭവിച്ചവർക്കെ മനസ്സിലാകൂ
      വന്നതിൽ സന്തോഷം സ്നേഹത്തോടെ പ്രാർഥനയോടെ ഷംസുദ്ദീൻ തോപ്പിൽ

      ഇല്ലാതാക്കൂ
  3. നിഴലിനെ പോലും വിശ്വസിക്കാന്‍ പറ്റാത്ത കാലം..അമ്മ പറഞ്ഞത് എത്ര ശരിയാണ്..

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. DEAR SREE അമ്മമാർ പറയുന്നതിൽ ഒരുപാട് ശരികൾ ഉണ്ട് പക്ഷെ അതു മനസ്സിലാക്കാൻ നമ്മുടെ തലമുറ ശ്രമിക്കുന്നില്ലന്നു മാത്രം
      വന്നതിൽ സന്തോഷം സ്നേഹത്തോടെ പ്രാർഥനയോടെ ഷംസുദ്ദീൻ തോപ്പിൽ

      ഇല്ലാതാക്കൂ