4.11.15

-:അമ്മാളു അമ്മ:-


ബസ്സിറങ്ങി അൽപ്പ ദൂരം നടന്നുവേണം വീടെത്താൻ ജോലി കഴിഞ്ഞ് നാട്ടിൽ വന്നിറങ്ങുംമ്പൊ ഴേക്ക്  പകലിൻ മുകളിൽ ഇരുളിൻ മൂടുപടം വീണു കാണും. വിശാലമായ പറമ്പിൻ ഓരം ചേർന്നുള്ള ഒറ്റയടിപ്പാത തെരുവുവിളക്കുകൾ സ്വപ്നം കണ്ടിരുന്ന ഞങ്ങളുടെ ഗ്രാമം ഇലക്ഷൻ സമയത്തെ സ്ഥാനാർഥി കളുടെ മോഹനവാഗ്ദാനങ്ങൾ ഞങ്ങളിൽ വെറും സ്വപ്നമായി അവശേഷിച്ചു. അതുകൊണ്ട് തന്നെയും ഇരുളിൻ മറവിൽ ഭക്ഷണ അവശിഷ്ടങ്ങൾ ഒറ്റയടിപ്പാതയിൽ സ്ഥാനം പിടിച്ചു. അതു കഴിക്കാൻ വരുന്ന തെരുവു പട്ടികൾ. ദിനം പ്രതി പത്ര മാധ്യമങ്ങളിൽ തെരുവുപട്ടികളുടെ കടിയേറ്റ ഹൃദയ വേദന നല്കുന്ന വികൃത രൂപങ്ങൾ. 

രാത്രി യാത്രകൾ ദുസ്സഹമാകുന്ന ഞങ്ങളുടെ ഗ്രാമ ഒറ്റയടിപാതയിൽ വെളിച്ചമേകുന്ന ഒരു കൊച്ചു വീട്‌  അമ്മാളു അമ്മ വരുന്നവരോടും പോകുന്നവരോടും വാ തോരാതെ സംസാരിക്കുന്ന പ്രകൃതം. എപ്പോ കണ്ടാലും കയ്യിൽ ഒരു പിടി ചുള്ളി കമ്പുകളുണ്ടാവും എന്തിനാ അമ്മാളു അമ്മെ എന്നുമിങ്ങനെ വിറകുണ്ടാക്കുന്നതെന്ന് ചോദിച്ചാ അമ്മാളു അമ്മ പറഞ്ഞു തുടങ്ങും. ചേട്ടൻ ഗൾഫിൽ നിന്നും വന്നാ എനിക്കിതിനൊന്നും സമയം കാണൂല. ഞങ്ങള്ക്കെവിടെയൊക്കെ പോകനുണ്ടാവുന്നാ പിന്നെ ഏട്ടനു വെച്ച് വിളംബെണ്ടേ അപ്പൊ വിറക് വിറക് എന്ന് പറഞ്ഞു നടന്നാ എട്ടന് വിഷമാവില്ലേ ഞാൻ എപ്പൊഴും കൂടെ വേണന്നാ ഈ ഏട്ടന്റെ ഒരുകാര്യെ അതു പറഞ്ഞവർ നാണം കൊണ്ട് തറയിൽ വിറകു കമ്പ് കൊണ്ട് ചിത്രം വരക്കും .വർഷങ്ങൾ പലത് കഴിഞ്ഞു ഒരിക്കൽ പോലും അമ്മാളു അമ്മയുടെ ഏട്ടൻ ഗൾഫിൽ നിന്ന് വരികയോ ഞങ്ങളാരും കാണുകയോ ചെയ്തില്ല 

ഒരിക്കൽ ഞാൻ ജിജ്ഞാസയോടെ അമ്മയോട് ചോദിച്ചു അമ്മ പറഞ്ഞാണ് അറിഞ്ഞത് ഒരു ദിവസം കാലത്ത് അമ്മാളു അമ്മയുടെ വീട്ടിൽ നിന്നും കരച്ചിൽ കേട്ടാണ് ആളുകൾ ഓടികൂടിയത് .ഇന്ന് പുലരും വരെ ഞങ്ങൾ ഒരുപാടു കാര്യങ്ങൾ സംസാരിച്ചു അങ്ങിനെ കിടന്നതാ അതിനിടയ്ക്ക് എപ്പോഴോ കണ്ണൊന്നു മാളി എഴുന്നേല്ക്കാൻ ഇത്തിരി ലേറ്റായി എഴുന്നേ റ്റപ്പോ ഏട്ടനെ കാണണില്ല എവിടെ പോവാണെങ്കിലും ന്നോട്  പറയാതെ പോവാത്ത ആളാ ഇപ്പോ കാണണില്ല വന്നവർ വന്നവർ ആശ്വസിപ്പിച്ചിട്ടൊന്നും അമ്മാളു അമ്മയുടെ സങ്കടം തീർന്നില്ല പിന്നീട് ആരോ പറഞ്ഞറിഞ്ഞു അമ്മളുടെ ഭർത്താവ് അടുത്ത ഗ്രാമത്തിൽ ഉള്ള ഒരു പെണ്ണിനെ കെട്ടി തമസമാക്കിയെന്ന്  പതിയെ പതിയെ അവരുടെ സമനിലതെറ്റി രാത്രിയിൽ നേരം പുലരുവോളം അമ്മാളു അമ്മയുടെ വീടിന് മുൻപിലെ ലൈറ്റ് അണയില്ല ആ വെളിച്ചമാണ് പലപ്പോഴും വീടെത്താൻ ആ ഒറ്റയടിപതയിൽ എനിക്ക് വെളിച്ചമേകാറ് അതിനെ ചോദിച്ചാൽ അമ്മാളു അമ്മ പറയും ഇനിയിപ്പോ ഏട്ടൻ എങ്ങാൻ രാത്രിയാണ് വരുന്നതെങ്കിൽ കണ്ണുകാണാതെ വിഷമിക്കരുതല്ലൊ ഇപ്പോഴും ഒരിക്കലും തിരികെ വരാത്ത ഭർത്താവിനെ വിരുന്നൊരുക്കാൻ വിറകു ശേഖരിക്കുന്ന അമ്മാളു അമ്മ നാട്ടുകാരുടെ വേദനയാണ് .


ഈ യിടെയായി അമ്മാളു അമ്മയുടെ വീടിനെ ഇരുട്ടിൻ മൂടുപടം വിഴുങ്ങി വീട്ടിലേക്കു പോകുന്ന ഒറ്റയടിപാതയിൽ ഭയാനകമായൊരു നിശബ്ദത തളംകെട്ടി ഒറ്റയ്ക്ക് താമസിക്കുന്ന അമ്മാളു അമ്മയെ കുറച്ചു ദിവസാമി പുറത്തൊന്നും കണ്ടില്ല വീടിനകത്തേക്ക് കയറാൻ അടുത്ത വീട്ടുകാർക്ക് പേടിയും ഭ്രാന്തിളകി അവർ വല്ലതും ചെയ്താലോ എന്ന പേടി നാട്ടുകാർ സംഘടിച്ച്  അകത്തു നിന്ന് പൂട്ടിയ വാതിൽ കുത്തി തുറന്നു ഒരു നിമിഷം കൂടിനിന്നവരെ തഴുകി തലോടി ഒരു  ദുർഗന്ധം പുറത്തേക്ക് ഒഴുകി വാതിലിനോടു ചേർന്ന് അമ്മാളുഅമ്മ മരിച്ചു കിടക്കുന്നു ദിവസങ്ങളുടെ ശവനാറ്റമാവാം പുറത്തേക്ക്  വന്നത്  പോലിസെത്തി ബോഡി  എടുത്തു സ്വ ഭാവിക മരണത്തിന്  ഡോക്ടർ സർട്ടിഫൈ ചെയ്തു.   കാത്തിരിപ്പുകൾ ക്കൊടുവിൽ നഷ്ടതയുടെ വേദനയും പേറി രാത്രിയുടെ യാമങ്ങളെ പ്രകാശിപ്പിച്ച അമ്മാളു അമ്മ ഞങ്ങളുടെ മനസ്സിൽ എന്നുമൊരു നീറ്റലായി എന്നന്നേക്കുമായി അണഞ്ഞു 



ഷംസുദ്ദീൻ തോപ്പിൽ 
www.hrdyam.blogspot.com







6 അഭിപ്രായങ്ങൾ:

  1. ആരോരും അറിയാതിരുന്ന , ഈ അപൂർവ സ്നേഹത്തെ പറ്റിയും , അമ്മാളു അമ്മയെ പറ്റിയുമുള്ള ഈ കഥ ഇവിടെ എഴുതിയതിനു നന്ദി... എന്റെ ആശംസകൾ.

    മറുപടിഇല്ലാതാക്കൂ
  2. നൊമ്പരം ശേഷിപ്പിച്ച് ആ വെളിച്ചം അണഞ്ഞുപോയി!
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  3. kathiripinte oru nertha velichampolum ilathe ammaluamma yathrayayi...

    മറുപടിഇല്ലാതാക്കൂ