![]() |
ലക്ഷ്മി ചേച്ചിയുടെ കൂടെ |
സ്വരഭേദങ്ങൾ എന്ന ഭാഗ്യ ലക്ഷ്മിയുടെ ആത്മകഥ ഹൃദയം ഹൃദയത്തോട് പറയുന്ന ഒരപൂർവ്വ കൃതിയായിട്ടാണ് എനിക്ക് തോന്നിയത് .അവർ തന്നെ അവരുടെ ശബ്ദത്തിൽ ആത്മകഥ നമ്മോടു പറയുന്നു എന്ന ഒരപൂർവ്വ ഭാഗ്യത്തിനുടമയുമാണവർ [ബു ക്കിൻ കൂടെലഭിക്കുന്ന ഓഡിയോസീഡിയിലൂടെ]
ജീവിക്കണം അഭിമാനത്തോടെ ആത്മാഭിമാനം ആരുടെ മുൻപിലും പണയപ്പെടുത്തില്ലന്നുള്ള അദമ്യമായ വാശി ഭാഗ്യ ലക്ഷ്മി എന്ന നമ്മൾ അറിയുന്ന ഡബ്ബിംഗ് ആർട്ടിസ്റ്റിനെ ജീവിക്കാൻ പ്രേരിപ്പിച്ചു.എല്ലാം വിധിഎന്ന് വിശ്വസിച്ച് കണ്ണുനീർ തുള്ളികളുടെ എണ്ണം കൂട്ടി അവരും ലോകത്തിൽ ഏതെങ്കിലും ഒരു കോണിൽ ഒതുങ്ങി ക്കൂടിയിരുന്നെങ്കിൽ നമ്മുടെ മുൻപിൽ തുറന്ന പുസ്തകമായി ഒരു ഭാഗ്യ ലക്ഷ്മി ഉണ്ടാവുമായിരുന്നില്ല്ല.
അമ്മയുടെ ചൂടു തട്ടി വളരേണ്ട നാലുവയസ്സ് മാത്രം പ്രായമായ ഭാഗ്യലക്ഷ്മി എന്ന കുഞ്ഞിനെ അനാദാലയത്തിൽ തള്ളപ്പെടുകയും ഏകാന്തതയുടെ തടവുകരിയായ ആ കുഞ്ഞു മനസ്സിൻറെ നീറുന്ന വേദനകൾ അവർ അവരുടെ ശബ്ദത്തിൽ പറയുകയും ചെയ്യുമ്പോൾ കേൾവിക്കാരായ നമ്മുടെ കണ്ണുകൾ അറിയാതെ നിറഞ്ഞു തുളുമ്പുന്നത് പലപ്പോഴും നമ്മുടെ കാഴ്ചകളെ മറയ്ക്കുന്നു
ജീവിതയാത്രയിൽ അതികഠിനമായ യാതനകൾ അനുഭവിക്കേണ്ടി വന്നിട്ടും ജീവിത നേട്ടത്തിൻ നെറുകയിൽ വന്നവഴികളിലെ മുള്ളുകളെയും പുഷ്പ്പത്തെയും പരുക്കേൽപ്പിക്കാതെ പറഞ്ഞുതുടങ്ങുന്ന വാക്കുകളിലെ തീവ്രത സ്വരഭേദങ്ങൾ എന്ന ആത്മകഥ മറ്റുള്ളവരുടെ ആത്മകഥയിൽ നിന്നും വ്യ ത്യസ്ഥമാക്കുന്നു.
"ഭ്രമിപ്പിക്കുന്ന സിനിമയുടെ അകത്തളങ്ങളിൽ നിലനിൽപ്പിന് അടിത്തറ പാകാൻ എന്തിനും തയ്യാറുള്ളവരുടെ ഇടയിൽ മനക്കരുത്തിന് പുതുമുഖം നൽകി കഴിവുണ്ടെങ്കിൽ മാനത്തിന് വിലപറ യാതെയും ജീവിച്ചു കാണിക്കാം എന്ന് ഭാഗ്യ ലക്ഷ്മിയുടെ ജീവിതത്തിലൂടെ ഹൃദയത്തിൽ തൊട്ട് നമ്മോട് പറയുന്നു"
വളർന്നുവരുന്ന പെണ്കുട്ടികൾക്കും ഡബ്ബിംഗ് എന്ന കലയുടെ സ്വരഭേദങ്ങൾ ആഴത്തിൽ ഗ്രഹിക്കാൻ ആഗ്രഹിക്കുന്നവർക്കും കരുത്തേകുന്ന അനുഭവത്തിൻ പഠന ബിന്ദു കൂടിയാണ് ഭാഗ്യ ലക്ഷ്മിയുടെ ആത്മകഥയായസ്വരഭേദങ്ങൾ
ആത്മകഥ വായനയുടെയും അതിലുപരി കേൾവിയുടേയും ആയത്തിലുള്ള എൻറെ ഹൃദയസ്പർശനം
കണ്ണുനീർതുള്ളികൾക്ക് മഴയുടെ വേഗത അവ വാക്കുകൾ തടസ്സപ്പെടുത്തുന്നു ....
ലക്ഷ്മിചേച്ചിയുടെ മുൻപിൽ സവിനയം
ഷംസുദ്ദീൻ തോപ്പിൽ