12.5.15

-:ഒറ്റ നാണയം:-



യാത്രകളിൽ പലപ്പോഴും നമ്മൾ തിരികെ ലഭിക്കേണ്ട ബാലൻസ് കാശ് ഒരു രൂപയോ അമ്പതു പൈസയോ ആണെങ്കിൽ പലപ്പോഴും നമ്മൾ വാങ്ങിക്കാറില്ല. ചോദിയ്ക്കാൻ മടിയും എന്നാൽ ഒർത്തുവെച്ച് കണ്ടക്ടർ തരുകയും ഇല്ല.ഒരിക്കൽ ഒറ്റ നാണയം എനിക്ക് നല്കിയ വിഷമഘട്ടം പറയാം .മാസ ശമ്പളം വാങ്ങുന്ന അധികമാളുകൾക്കും പിണയുന്ന അല്ലങ്കിൽ വന്നുഭവിക്കുന്ന അക്കിടിയാണ് മാസാവസാന മാകുമ്പൊഴേക്കും പേർസിൽ നയാ പൈസ കാണില്ല. എങ്ങിനെയും തട്ടിമുട്ടി കടം വാങ്ങിയായിരിക്കും മാസം കടന്നുപോകുക. അടുത്ത ദിവസം ശമ്പളം കിട്ടേണ്ട ദിവസമായതിനാൽ ഒരു ഏകദേശ കണക്കുവെച്ച്‌  വീടെത്താൻ കാശ് ഉണ്ടാവുമെന്ന് കരുതി രാത്രി ആയതിനാൽ കിട്ടിയ ബസ്സിൽ പാഞ്ഞു കയറി .ബസ്സിൽ നല്ല തിരക്കുണ്ട് അടുത്ത ദിവസം അവധിയായത്‌ കൊണ്ടാണെന്ന് തോന്നുന്നു കാൽകുത്താൻ സ്ഥലമില്ല. പുറത്ത് ചാറ്റൽ മഴയുടെ ആരംഭവും തണുപ്പാർന്ന ഇളം തെന്നൽ ബസ്സിൻ ഡോർ വിൻഡോയിലൂടെ എന്നെ തഴുകി തലോടി ഉറക്കിൻ ആലസ്യം എന്നിൽ കോരി ഇട്ട്  കടന്നുപോയി.

രാവിലെ തുടങ്ങുന്ന ഓഫീസ് ജോലിക്കിടയിൽ ആ കെ കിട്ടുന്ന റസ്റ്റ്‌ വീട്ടിൽ നിന്നും ഓഫീസിലേക്കും ഒഫീസിൽ നിന്നും വീട്ടിലേക്കുമുള്ള ഈ യാത്രക്കിടയിൽ ആണ് അതും സീറ്റ് കിട്ടിയാൽ മാത്രം അല്ലങ്കിൽ ഒരു കയ്യിൽ ബാഗും മറുകയ്യിൽ ബസ്സിൻ കമ്പിയിൽ തൂങ്ങിയാടിയാണ് വീട് പിടിക്കുക.കണ്ടക്ടറുടെ ടികറ്റ് വിളി അൽപ്പം അകലെ വെച്ച് കേട്ടപ്പോ ഞാൻ ഒരുവിധം ബാലൻസ് ചെയ്ത് നിന്ന് പേർസ്‌ എടുത്ത് അതിൽ കാശിനു വേണ്ടി ഒന്ന് പരതി. രണ്ടു മൂന്ന് അഞ്ചു രൂപ നോട്ട് കിട്ടി പിന്നെ ഒന്നും കണ്ടില്ല .ദൈവമേ നെഞ്ചൊന്നു പിടച്ചു കാശ് തികയില്ലല്ലൊ ഇത്രയും ആളുകൾക്കിടയിൽ വെച്ച് കണ്ടക്ടറുടെ വായിൽ ഉള്ളത് കേൾക്കുകയും വേണം നാണംകെടുകയും ചെയ്യും വെപ്രാളത്തോടെ ബാഗിലും ഒന്ന് തപ്പി അൽപ്പാശ്വാസം ഒറ്റരൂപ രണ്ടെണ്ണം കിട്ടി എന്നാലും ഒരു നാണയത്തിൻ കുറവുണ്ട് ഒരു രക്ഷയുമില്ല ആരോടെങ്കിലും ഛെ അത് മോശമാണ് .പെട്ടന്ന് മനസ്സിൽ കടന്നുവന്നത് ബസ്സിൽ ചില്ലറ കൊടുക്കാത്തതിന് കണ്ടക്ടറുടെ കുശുകുശുപ്പ് സൂട്ടും കോട്ടുമിട്ട് ഓരോരുത്തർ ബസ്സിൽ കയറും ചില്ലറ ഒട്ട് ഇല്ല താനും ഇ വിടന്താ നോട്ടടിക്കണ ബാങ്കാ അപ്പൊ പിന്നെ ഒരുരൂപ കുറവുണ്ടെന്നറി ഞ്ഞാൽ ഇങ്ങോട്ട് ആണേൽ കിട്ടി എന്നു വരില്ല അങ്ങോട്ടാണേൽ പത്തിന്റെ പൈസ കുറയാനും കണ്ടക്ടർ സമ്മതിക്കത്തില്ല. മഴയുടെ തണുപ്പിലും ഞാൻ നിന്ന് വിയർക്കാൻ തുടങ്ങി നാവ് വരണ്ടു തൊണ്ടയിൽ വെള്ളത്തിൻ അവസാന ഉമുനീരും വറ്റിവരണ്ടു ഒരുരൂപയുടെ വിലയെന്തെന്ന് ശരിക്ക് അറിഞ്ഞ നിമിഷങ്ങൾ അവസാനം ഞാൻ ഒരു തീരുമാനത്തിൽ എത്തി കാശ് കുറവുള്ള കാര്യം പറയണ്ട ബസ്സിലാണേൽ നല്ല തിരക്കും. ഉള്ള കാശ് ചുരുട്ടി മടക്കി കൊടുക്കാം പലപ്പോഴും ഒരുരൂപയും രണ്ടുരൂപയും ഒരേ വലിപ്പമാണ് ഭാഗ്യമുണ്ടേൽ പുള്ളിക്കാരൻ കാശ് വാങ്ങി ബാഗിലിടും

കണ്ടക്ടർ കാശ് ചോദിച്ചതും ഹൃദയ മിടിപ്പോടെ വിറയാർന്ന കൈകളോടെ ഒരുവിധം ബാലൻസ് ചെയ്യ്ത് ഏന്തി വലിഞ്ഞ് കാശ് കൊടുത്തു അയാളത് വേഗം വാങ്ങി ബാഗിലിടുകയും ടിക്കറ്റ്‌ തരികയും ചെയ്തു അപ്പോഴാണ്‌ എന്റെ ശ്വാസമൊന്നു നേർക്ക് വീണത്‌ .ഒരാളെ പറ്റിക്കേണ്ടി വന്നതിൽ വിഷമമുണ്ടേലും എത്രയോ കണ്ടക്ടർമ്മാർ തരാനുള്ള ഒറ്റ നാണയത്തിൽ ബാലൻസു വെച്ച് മനസ്സിനെ ശാന്തമാക്കി വീണ്ടും യാത്ര തുടർന്നു അതിനോടൊപ്പം വലിയൊരു പാടവും പഠിച്ചു അഞ്ചു പൈസയാണങ്കിലും ചിലനേരത്ത്  അതിന് പൊന്നിൻ വിലയാണെന്ന്
ഒറ്റനാണയങ്ങൾ അമൂല്യമാണ്‌ അത് പാഴാക്കരുത് പാഴാക്കിയാൽ പണി പാലുംവെള്ളത്തിൽ പിറകെവരും


ഷംസുദ്ദീൻ തോപ്പിൽ 
hrdyam.blogspot.com 

14 അഭിപ്രായങ്ങൾ:

  1. സത്യമാണിത്, എനിക്കും ഈയവസ്ഥ പലപ്പോളും ഉണ്ടായിട്ടുണ്ട്, പലപ്പോളും അപരിചിതരിൽ നിന്നും കടം വാങ്ങുകയും അപരിചർക്ക് കടം കൊടുക്കുകയും ചെയ്തിട്ടുണ്ട്, ചിലതൊക്കെ മണിയോർഡർ വഴി തിരിച്ച് പോകുകയും തിരിച്ച് വരികയും ചെയ്തിട്ടുണ്ടെങ്കിലും ഇല്ലാത്തതും കാണും.. കാശില്ലാതെ നമ്മൾ പരിചയപ്പെടുന്ന, നമ്മെ പരിചയപ്പെടുന്ന ചില മനുഷ്യസ്നേഹികൾ ഉണ്ട്, അവരെ മനസ് മറക്കാൻ വല്യ പാടാണ്..

    മറുപടിഇല്ലാതാക്കൂ
  2. ശിവാജിയിൽ രജനി അണ്ണൻ ജീവിതത്തിന്റെ രണ്ടാം ഘട്ടം ഉണ്ടാക്കിയെടുത്തത് എവിടുന്നാ? വില്ലൻ കൊടുത്ത ഒറ്റ രൂപാ നാണയത്തിൽ നിന്ന്!

    മറുപടിഇല്ലാതാക്കൂ
  3. ഒന്നും ചെറുതും നിസ്സാരവുമല്ല. അതിന്റേതായ സമയത്ത് മൂല്യമേറുന്നവയാണെല്ലാം

    മറുപടിഇല്ലാതാക്കൂ
  4. ശരിക്കും.!! ഓരോന്നിനും അതിന്‍റേതായ വിലയുണ്ട്..!! ചിലസമയം മറ്റൊന്നിനും പകരം വയ്ക്കാനാവാത്തത്ര.!

    മറുപടിഇല്ലാതാക്കൂ
  5. തീര്‍ച്ചയായും മാനസികസംഘര്‍ഷങ്ങള്‍ വരുത്തുന്നവയാണ് ഇത്തരം സന്ദര്‍ഭങ്ങള്‍.
    നന്നായി എഴുതി.അതോടൊപ്പംതന്നെ ഒരുകാര്യം ഓര്‍മ്മപ്പെടുത്തട്ടെ,ചില്ലുകളും,ദീര്‍ഘങ്ങളും,മറ്റും വേണ്ട അക്ഷര തുകയോടൊപ്പം
    ചേര്‍ത്തി വെയ്ക്കാഞ്ഞാല്‍ വായനക്കാരും പിണങ്ങും ട്ടോ!
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  6. Onnineyum nisaramayi kanaruthu enna Valiya Sathyam Ee ezhuthil ninnum manasilakan kazhinju

    മറുപടിഇല്ലാതാക്കൂ
  7. ഒറ്റ നാണയത്തിന്റെ വില ..........നല്ല എഴുത്ത്

    മറുപടിഇല്ലാതാക്കൂ