19.6.15

-:സൗഹൃദ തണലിൽ ഒരു നോമ്പ് കാലം:-


വീണ്ടുമൊരു നോമ്പ് കാലം എന്നിൽ കടന്നു വന്നപ്പോൾ സ്നേഹനിധിയായ ഒരു സൗഹൃദം നഷ്ടപ്പെട്ട വേദന എന്റെ ഹൃദയത്തെ വല്ലാതെ മുറിപ്പെടുത്തുന്നു.അസൂയാവഹമായിരുന്ന ഞങ്ങളുടെ സൗഹൃദം തെറ്റിധാരണയുടെ കരിനിഴലിൽ മങ്ങലേൽക്കയായിരുന്നുവോ വിധിയുടെ വിളയാട്ടം.സൗഹൃദങ്ങൾ നമുക്കെപ്പൊഴും തണൽ മരമാണ് അതിൻ ചുവട്ടിൽ തിരക്കിട്ട ജീവിത ചൂടിൻ ഭാരം നമ്മൾ അറിയാതെ ഇറക്കിവെക്കുന്നു. അതുകൊണ്ടുതന്നെയും പ്രത്യാശയുടെ പൊൻ കിരണം സൗഹൃദ തണലിൽ നമ്മിൽ അനുഭവപ്പെടുന്നു .വർഷങ്ങളുടെ സൗഹൃദം നിമിഷ നേരം കൊണ്ട് തകർന്നടിഞ്ഞപ്പോ ഹൃദയമൊന്നു പിടച്ചു  സൗഹൃദ കണ്ണി അറ്റുപോകുന്നത് നിസ്സഹനായി നോക്കി നില്ക്കാനെ നിസ്സഹാനായ എനിക്കായൊള്ളൂ.നോമ്പ് കാലങ്ങളിൽ ജോലി തിരക്കിൽ കൃത്യ സമയത്തിന് വീടണയാൻ പലപ്പൊഴും ജീവൻ പണയപ്പെടുത്തിയും ഡ്രൈവ് ചെയിത് അവൻ എന്നെ വീട്ടിലിറക്കും മനോഹരമായൊരു പുഞ്ചിരി സമ്മാനിച്ച് അവൻ അവന്റെ വീട് പിടിക്കും ഒരിക്കൽ പോലും അവൻ കൃത്യ സമയത്ത് വീട്ടിലെത്താറില്ലങ്കിലും എന്നിലെ സന്തോഷം അവന്റെ ഹൃദയത്തിൽ സൗഹൃദത്തിൻ പുതുമഴ പെയ്യിക്കുന്നു .പല യാത്രകളിലും ഞങ്ങൾ ഒരുമിച്ചായിരിക്കും റോഡുകൾ ക്രോസ്സ് ചെയ്യുന്ന സമയങ്ങളിൽ എന്റെ കരം ഗ്രഹിച്ച് ഒരു കൊച്ചു കുഞ്ഞിനോടന്നപോലെ എന്നെ മറുപുറത്തെത്തിക്കാറുള്ള അവന്റെ സൗഹൃദത്തിൻ കരുതലുകൾ ഒറ്റപെട്ട ഇന്നുകളിൽ എന്നിൽ വേദന നൽകുന്നു.ഈ നോമ്പ് കാലത്ത് ഇന്നവൻ എവിടെ എന്നറില്ല പക്ഷെ അവന്റെ നന്മകൾ എന്നിൽ മായാതെ മറയാതെ പുതുവസന്തം വിരിയിക്കുന്നു

ഷംസുദ്ദീൻ തോപ്പിൽ    

5 അഭിപ്രായങ്ങൾ:

  1. നല്ല സൗഹൃദങ്ങള്‍ മനസ്സില്‍ നിന്നും ഒരിക്കലും മായാത്ത പൊന്‍മുത്തുകള്‍.........ആശംസകള്‍ ഷംസു

    മറുപടിഇല്ലാതാക്കൂ
  2. വേര്‍പ്പിരിഞ്ഞ സ്നേഹബന്ധം തെറ്റദ്ധാരണകള്‍ മാറി കൂടുതല്‍ ദൃഢതയോടെ പുനഃസ്ഥാപിക്കുമാറാട്ടെയെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ