കേരളപിറവി ദിനത്തിൽ പിറവി കൊണ്ട സ്വരഭേദങ്ങളുടെ കൂട്ടുകാരിക്ക് പ്രിയ ലക്ഷ്മി ചേച്ചിക്ക്
Hey guys! This is Shamsudeen thoppil It's My BlogPage. I'm here to share my thoughts & experiences with you. Stay tuned !'
31.10.15
30.10.15
-:തെളിനീരുറവ:-
അതിരുകളില്ലാത്ത ആഗ്രഹങ്ങൾ
നിശ്ഫലമാകുന്ന പ്രതീക്ഷകൾ
സങ്കൽപ്പങ്ങളിൽ പുതുമകൾ നെയ്ത്
ഇനി എത്ര ദൂരം താണ്ടണ മീ വഴിത്താര
പച്ചപ്പുള്ളോരു തെളിനീരുറവ കാണാൻ
നിശ്ഫലമാകുന്ന പ്രതീക്ഷകൾ
സങ്കൽപ്പങ്ങളിൽ പുതുമകൾ നെയ്ത്
ഇനി എത്ര ദൂരം താണ്ടണ മീ വഴിത്താര
പച്ചപ്പുള്ളോരു തെളിനീരുറവ കാണാൻ
ഷംസുദ്ദീൻ തോപ്പിൽ
www.hrdyam.blogspot.com
www.hrdyam.blogspot.com
27.10.15
-:തേടുന്ന മുഖങ്ങൾ:-
തേടുന്ന മുഖങ്ങൾക്കപ്പുറം തേടാത്ത മുഖങ്ങൾ നമ്മിൽ വന്നു പോകുന്നു നന്മ തിൻമ്മകൾ വേർത്തിരിവേകാൻ നമ്മൾ പലപ്പോഴും ഇരുളിൽ തപ്പുന്നു
ഷംസുദ്ദീൻ തോപ്പിൽ
www.hrdyam.blogspot.com
www.hrdyam.blogspot.com
26.10.15
-:സഹനം:-
കടന്നു പോകുന്ന വഴികൾ ദുർഘടമാണ്
നാളയുടെ പൊൻപുലരിക്കായി സഹനം തേടുന്ന മനസ്സ് പാകപ്പെടുത്തുകയാണ് ഇന്നിൽ ഞാൻ
നാളയുടെ പൊൻപുലരിക്കായി സഹനം തേടുന്ന മനസ്സ് പാകപ്പെടുത്തുകയാണ് ഇന്നിൽ ഞാൻ
ഷംസുദ്ദീൻ തോപ്പിൽ
www.hrdyam.blogspot.com
www.hrdyam.blogspot.com
21.10.15
-:കപ്പലിനെക്കുറിച്ചൊരു വിചിത്ര പുസ്തകം:-

"വായനയുടെ പുത്തൻ ഉണർവ്വു മായി "കപ്പലിനെക്കുറിച്ചൊരു വിചിത്ര പുസ്തക"ത്താളിലെ വരികളിലൂടെ "മാരിക്കോ ദ്വീപ് വരെ ഒന്ന് പോയേച്ചു വരാട്ടോ"
ഷംസുദ്ദീൻ തോപ്പിൽ
എന്റെ രക്തം എന്നെഎന്നേക്കുമായി ഭയാനക ഇരുട്ടുമായി കലങ്ങിചേർന്ന് കറുകറുപ്പായി ലോകത്തിൻ അന്യായത്തിൽ അടിപ്പെട്ട് വറ്റി ത്തീരുമെന്നും ഞാനുറച്ചു വിശ്വസിച്ചു .ചെറുകിളി ജനാല സമ്മാനിക്കുന്ന നക്ഷത്ര രഹിത രാത്രികളുടെ ചതുരാകാശം .കട കട ഫാനുകളുടെ വറ്റാത്ത ശബ്ദം ,സഹ രോഗികളുടെ വേദന പിറുപ്പുകൾ ,പിറവിയുടെ ആഴ നിലവിളി ,രക്തം പുരണ്ട വിരിപ്പും പുതപ്പുകളും ദയയില്ലാത്ത നഴ്സുമാർ ,ജീവിതം വേദനയിലും ഇരുട്ടിലും അവസാനിക്കും. ഞാൻ കണ്ണടച്ചു ജീവിതത്തിൽ ഒന്നും നേടാത്ത ഒരാൾ ,പരാജയപ്പെട്ടു മരിക്കുമ്പോൾ പരിപൂർണ്ണ മാകാതെ എന്ത് ഉപേക്ഷിച്ചാലും അത് ലജ്ജാകരമായിരിക്കും .അതുകൊണ്ട് തന്നെ ഞാൻ മരിച്ചാൽ എന്റെ എഴുത്തുമുറിയിലെ മുഴുവൻ കടലാസ്സുകളും ദിനസരികുരിപ്പുകളും കഥകളും കവിതകളും എനിക്കൊപ്പം ഉപേക്ഷിക്കാൻ ഞാൻ അമ്മയോട് ആവശ്യപ്പെട്ടു മരണ ശേഷം എനിക്കൊപ്പം അവയും കത്തി തീരട്ടെ ..
ഇന്ദു മേനോൻ
18.10.15
-:ഓർമയിൽ ഒരു നൊമ്പരം:-
ഹോസ്സ്പിറ്റൽ ലിഫ്റ്റിൽ മൂന്നാമത്തെ നിലയിൽ ചെന്നിറങ്ങുംമ്പൊഴും ഹൃദയം വല്ലാതെ മിടിക്കുന്നുണ്ടായിരുന്നു കൂടെ വരാൻ കൂട്ടുകാരെ പലരെയും വിളിച്ചതാ പക്ഷെ ഇങ്ങോട്ടാണെന്ന് പറഞ്ഞപ്പോ അവരെല്ലാം ദേഷ്യത്തോടെ എന്നോട് ചോദിച്ചു നിനക്കൊന്നും വേറെ പണിയില്ലെ ആ പെണ്ണുമ്പിള്ള ക്ലാസ്സിൽ വരാത്തത് കൊണ്ട് മനസ്സമാധാനം ഉണ്ട് നീ ആയിട്ട് അതില്ലതെയാക്കല്ലേ അവർ ചത്താലെന്ത് ജീവിച്ചാലെന്ത് വെറുതെ സമയം മെനക്കെടുത്താതെ ഒന്ന് പോടാ പക്ഷെ എന്നെ അതിനനുവദിച്ചില്ല സ്റ്റാഫ്റൂമിൽ ചോദിച്ചപ്പോഴാണ് അറിഞ്ഞത് അശ്വതി ടീച്ചർ ഹോസ്പിറ്റലിൽ ആണെന്ന് അവരുടെ ചൂരൽ ചൂട് പലപ്പോഴും അറിഞ്ഞിട്ടുള്ളതാണേലും ഹാർട്ട് അറ്റാക്ക് വന്ന് ഹോസ്പിറ്റലിൽ ആണെന്നറിഞ്ഞപ്പോ പേടിയോടെയാണേലുംഒന്ന് ചെന്ന് കാണാമെന്നു കരുതി
ഓർമയുടെ മൂടുപടം ഒൻപതാം ക്ലാസ്സിൻ മുൻപിൽ പതിയെ പാറിനടന്നു ചുരുച്ചുരുക്കും തന്റെടിയുമായ അശ്വതിടീച്ചർ കുട്ടികളുടെ പേടിസ്വപ്നം എപ്പൊഴും കയ്യിൽ ഒരുചൂരലുണ്ടാവും എല്ലാവരും ഭയത്തോടെയെ ടീച്ചറുടെ അരികിലെത്തു ഒരുവിധം എല്ലാവരും ടീച്ചറുടെ ചൂരലിൻ രുചി അറിഞ്ഞവരാണ് ഹിന്ദിയാണ് വിഷയം അതുകൊണ്ട് തന്നെയും ഒട്ടുമിക്ക ക്ലാസ്സിലും എസ്സേ പഠിക്കനുണ്ടാവും ക്ലാസ്സ് കട്ടുചെയ്യാനും പറ്റില്ല ഓരോകുട്ടികളെയും ടീച്ചർക്ക് മനപ്പാടമാണ് എത്ര പഠിച്ചാലും തലയിൽ കയറത്തും ഇല്ല ക്ലാസ്സിൽ ടീച്ചർ പലപ്പൊഴും ഞങ്ങളോട് പറയും നമ്മുടെ രാഷ്ട്ര ഭാഷയാണ് ഹിന്ദി ഇപ്പോ നിങ്ങൾക്ക് ഇതിൻ വിലയറിയില്ല വളർന്നുവരുമ്പോൾ നിങ്ങൾ എന്നെ ഓർക്കും പക്ഷെ കുട്ടികളായ ഞങ്ങള്ക്കുണ്ടോ ടീച്ചറുടെ ഉപദേശം തലയിൽ കയറുന്നു ഞങ്ങളെല്ലാം പലതവണ ടീച്ചറെ ശപിച്ചു സ്കൂൾ വിട്ട് പോകുമ്പോൾ വല്ല പാണ്ടി ലോറിയും കയറി ചത്തിരുന്നെങ്കിൽ എന്ന് പലരും പറഞ്ഞു
അടുത്തു കണ്ട സിസ്റ്റർ റൂം നമ്പർ മുന്നൂറ്റി ഇരുപത്തി ഒന്ന് നേരെ പോയി വലത്തോട്ട് തിരിഞ്ഞാൽ മൂന്നാമത്തെ റൂം താങ്ക്സ് പറഞ്ഞു ഞാൻ മുൻപോട്ടു നടന്നു കാലുകൾ ക്കെന്തോ വല്ലാത്തൊരു ഭാരം അനുഭവപ്പെടുന്ന പോലെ നടന്നിട്ടും നടന്നിട്ടും ഒടുവിൽ ടീച്ചർ കിടക്കുന്ന റൂമിനു മുൻപിലെത്തി ഹൃദയമിടിപ്പിനു വേഗത കൂടിക്കൂടിവന്നു ടീച്ചറുടെ കയ്യിൽ ഇപ്പൊഴും ചൂരലുണ്ടാവുമോ ശോ എന്തൊരു മണ്ടൻ ഹോസ്പിറ്റൽ കിടക്കയിൽ കിടക്കുമ്പോ ധൈര്യം സംഭരിച്ച് ഞാൻ പതിയെ വാതിലിൽ തട്ടി അൽപ്പം കഴിഞ്ഞ് സുന്ദരിയായ ഒരുപെണ്കുട്ടി വന്ന് വാതിൽ തുറന്നു ഭയം വഴി മാറി ഹൃദയത്തിൽ പുഞ്ചിരി വിടർന്നു പരിചിതനല്ലാത്ത ഭാവത്തോടെ എന്നെ ഒന്ന് നോക്കി ലയനമെന്നിൽ വാക്കുകൾ വഴിമുടക്കി ആരാ മനസ്സിലായില്ല തിരികെ എത്തിയ എന്നിൽ വാക്കുകൾ പാതിയായി പുറത്തുവന്നു അശ്വതി ടീച്ചർ ആ വരൂ ഇവിടെത്തന്നെ അമ്മ ചെറിയ മയക്കത്തിലാ ഞാൻ വിളിക്കാം ഇവിടെ ഇരിക്കൂ അതുപറഞ്ഞ് അരികിലിരുന്ന കസേര എന്നിലേക്ക് നീക്കിയിട്ടു കുഴപ്പമില്ല ഞാൻ ഹ ഇരിക്കൂന്നെ അതുപറഞ്ഞവൾ അമ്മയെ വിളിച്ചു മരുന്നുകളുടെ ക്ഷീണത്തിൽ നിന്നും ടീച്ചർ പതിയെ കണ്ണുകൾ തുറന്നു എന്നെ ഒന്നു നോക്കി എഴുന്നേല്ക്കാൻ ശ്രമിച്ചു അമ്മെ എഴുന്നേൽക്കല്ലെ ഡോക്ടർ പറഞ്ഞതല്ലേ ഇളകരുതെന്നു കുഴപ്പമില്ല മോളു ഒന്ന് പിടിചിരുത്തൂ തലയണ പിറകിൽ വെച്ച് ചാരി ഇരുത്തി പതിഞ്ഞ ശബ്ദത്തിൽ ടീച്ചർ പറഞ്ഞു തുടങ്ങി ഇരിക്കൂ അൻവർ ഞാൻ ഇവിടെ അടുത്തിരിക്കടോ പേടിക്കണ്ട ഇവിടെ ചൂരലോന്നുല്ലട്ടോ അതുപറഞ്ഞവർ പതിയെചിരിച്ചു കൂടെ ഞങ്ങളും കയ്യിലുള്ള ഫ്രൂട്ട്സ് കവർ ഞാൻ പതിയെ ബെഡിൽ വെച്ചു അതുകണ്ട ടീച്ചർ ഇതെന്താടാ കൈക്കൂലി ആണോ ഇതു കൊണ്ടൊന്നും ചൂരൽ കഷായത്തിന് കുറവുണ്ടാവില്ലട്ടോ അതുപറഞ്ഞ് വീണ്ടും ടീച്ചർ ചിരിച്ചു
അമ്മാ ഇതിത്തിരി ഒവറാണ് ട്ടോ ഡോക്ടർ പറഞ്ഞതല്ലേ സംസാരിക്കരുതെന്ന് ഇല്ല മോളെ സന്തോഷം കൊണ്ടാ ടീച്ചറുടെ കണ്ണുകൾ നിറഞ്ഞൊഴുകി എത്ര ദിവസമായി അമ്മ ഇവിടെ കിടക്കുന്നു ഒരു കുട്ടിപോലും തിരിഞ്ഞു നോക്കിപോലുമില്ല എനിക്കറിയാം പലരും ആഗ്രഹിക്കുന്നത് ഇനി ഒരിക്കലും ഞാൻ എഴുന്നേൽക്കരുതെന്നാ എന്നിലുള്ള അറിവ് പകർന്നു നൽകുക എന്നതിലുപരി നാളെയുടെ വാഗ് ദാനങ്ങളെ നമ്മുടെ നാടിൻ അഭിമാനമാക്കുക അലസതയെ ഉണർന്നെടുക്കാൻ കണ്ടെത്തിയ വഴി നിങ്ങളിലത് ഭയമേകി ഉള്ളിൽ സ്നേഹം വെച്ച് കൊണ്ട് തന്നെയും നാളയുടെ സ്വപു്ന ശ്രമം സഫലമാകുമെന്ന വിഫലശ്രമം അല്ല ഒരിക്കലുമല്ല പലകുട്ടികളും അതിൽ നേട്ടം കണ്ടെത്തി ജീവിത വിജയം നേടുമെന്നതാണ് എന്നിലെ വിജയം
ക്ലാസ്സിൽ ഞങ്ങൾ ഭയപ്പാടോടെ കണ്ടിരുന്ന അശ്വതി ടീച്ചർ ആയിരുന്നില്ല ഒരുപാടു നേരം വാ തോരാതെ സംസാരിച്ചു പലപ്പോഴും ടീച്ചറുടെ കണ്ണുകൾ നിറഞ്ഞൊഴുകി അറിയാതെ എന്നിലും നിറഞൊഴുകൽ എന്നിലെ വാക്കുകളെ മുറിച്ചു യാത്ര പറഞ്ഞിറങ്ങുംമ്പോൾ എത്രയും പെട്ടന്ന് സുഖം പ്രാപിച്ച് തിരികെ ഞങ്ങളിലെക്കെത്താൻ പ്രാർത്ഥനാ നിർഭയമായ മനസ്സുമായാണ് ഞാൻ ഹോസ്പിറ്റൽ പടി ഇറങ്ങിയത്.
കാലം കരുതിവച്ച ആയുസ്സിൻ നിറവുകൾ തുളുമ്പി പോകും മുൻപേ മരണമതിൻ വികൃതി കാട്ടി തിരികെ എത്തുമെന്ന തിരിച്ചറിവുകൾ ബാക്കിയാക്കി അശ്വതി ടീച്ചർ തിരികെ യെത്താത്ത ലോകത്തേക്ക് യാത്രയായി പ്രായത്തിൻ പക്വത ഞങ്ങളിൽ പലർക്കും അതൊരാഘോഷമായി കാലചക്രം കറങ്ങി കൊണ്ടെ ഇരുന്നു അശ്വതി ടീച്ചർ ഓർമയിൽ ഒരു നൊമ്പരമായി പിന്നിട്ടവഴികളിൽ ഹിന്ദി എന്ന നമ്മുടെ രാഷ്ട്ര ഭാഷയുടെ മുന്നിൽ കീഴടങ്ങേണ്ടി വന്ന ഞങ്ങളിൽ പലർക്കും അശ്വതി ടീച്ചർ എന്ന അറിവിൻ പുണ്യത്തിൻ മഹത്വം തിരികെ ലഭിക്കാത്ത സൗഭാഗ്യമായി
ഷംസുദ്ദീൻ തോപ്പിൽ
www.hrdyam.blogspot.com
ഷംസുദ്ദീൻ തോപ്പിൽ
www.hrdyam.blogspot.com
17.10.15
-:മറന്നു തുടങ്ങിയ ചില നിമിഷങ്ങൾ:-
മുംബൈ ഒരു വൈകുന്നേരം പ്രിയ കൂട്ടുകാർക്കൊപ്പം മറന്നു തുടങ്ങിയ ചില നിമിഷങ്ങൾ അറിയാതെ എന്നിലേക്ക് കടന്നുവന്നപ്പോൾ സുഖമുള്ള നിമിഷങ്ങളുടെ ഓർമ്മകൾ ഹൃദയത്തിൽ കുളിർ മഴ പെയ്യിക്കുന്നു തിരികെ ലഭിക്കാത്ത ഒരപൂർവ്വ കൂടി ചെരലിൻ നിമിഷങ്ങളിലൂടെ
SHAMSUDEEN THOPPIL
10.10.15
-:ബീഫ് :-
മത വേലികെട്ടുകൾ സൃഷ്ടി എടുത്തതല്ല ഭാരതമണ്ണ് "ഭക്ഷിക്കുക" എന്നത് കൊണ്ട് പിളർക്കണോ ഈ മണ്ണ്
ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് പുണ്ണ്യ മഹാത്മാക്കളുടെ പിൻമുറക്കരായ നമ്മൾ
വിഡ്ഢിത്വത്തിൻ മൂടുപടമണിയാണോ എന്ന ചിന്തകൾ നമ്മിലെത്തേണ്ട സമയം അതിക്രമിചില്ലേ എന്നത് ഇന്നിൽ പ്രസക്തമല്ലേ
ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് പുണ്ണ്യ മഹാത്മാക്കളുടെ പിൻമുറക്കരായ നമ്മൾ
വിഡ്ഢിത്വത്തിൻ മൂടുപടമണിയാണോ എന്ന ചിന്തകൾ നമ്മിലെത്തേണ്ട സമയം അതിക്രമിചില്ലേ എന്നത് ഇന്നിൽ പ്രസക്തമല്ലേ
ഷംസുദ്ദീൻ തോപ്പിൽ
www.hrdyam.blogspot.com
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള് (Atom)