4.11.12

-:ഞാന്‍ എന്ന ഞാന്‍:-

രാണ് ഞാന്‍?....ന്താണ് ഞാന്‍?......ന്തിനാണ് ഞാന്‍?....

ഈ ചോദ്യങ്ങള്‍ എന്നില്‍ ഉണര്‍ന്നിട്ട് വര്‍ഷമെത്രയായി...

എന്‍റെ ചിന്തകള്‍ നിഴല്‍ പോലെ എന്നില്‍ ചുറ്റപ്പെടുമ്പോഴും

അകല കുറവ് കൊണ്ട് അതൊരിക്കലും ലക്ഷ്യം കണ്ടില്ല

കൊതിയോടെ തെടിയതോന്നും എന്നിലെത്തിയില്ല എന്നത്

എന്‍റെ ചിന്തകള്‍ക്ക് അകലം കൂട്ടുമെന്ന് കരുതി....

പക്ഷെ നടന്നത് എന്നില്‍ വിധി അപ്പുറത്തെന്നോ വന്നപോലെ....

തുടക്കകാരന്‍റെ പാളിച്ചകള്‍ എന്നില്‍ ഒടുക്കകാരനെ സൃഷ്ടിച്ചത്
മിച്ചമായപോലെ യായിരുന്നു പിന്നിട്ട വഴികളില്‍......

എന്നിലവശേഷിപ്പിച്ച കാഴ്ചപാടുകള്‍ അതെനിക്കു തന്നെ വിനയായ പോലെ.....

നഷ്ടങ്ങള്‍ എന്നില്‍ അര്‍പിതമായിരുന്നു.ലാഭങ്ങള്‍ മറ്റുള്ളവര്‍ക്ക് സ്വന്തവും....

കളിപറഞ്ഞ വാക്കുകള്‍ പറയുന്നവര്‍ക്ക് സന്തോഷമെങ്കില്‍
കേള്‍ക്കുന്ന എനിക്ക് വേദനാജനകമായിരുന്നു....

"എന്‍റെ ജീവിത യാത്രയില്‍ എന്‍റെ കൂട്ടി കിഴിക്കലുകള്‍ തെറ്റിയത് എവിടെയെന്ന ചിന്തകള്‍ക്ക് എന്തേ വേഗത പോരാത്തത്. പലപ്പൊഴും തോന്നായ്‌കയല്ല തോന്നുമ്പോഴെപ്പോഴും ആത്മാര്‍ത്ഥതയുടെ കര സ്പര്‍ശം എന്നെ തേടി വരും.പൊള്ളയായ വാക്കുകള്‍ എന്‍റെ ചിന്തകക്ക് മരവിപ്പ് സമ്മാനിക്കും"

ഞാന്‍ എന്തേ അറിഞ്ഞില്ല പൊള്ളയായ വാക്കുകള്‍ക്ക്‌ ആയുസില്ലെന്ന്

2 അഭിപ്രായങ്ങൾ:

  1. ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ ചോദിക്കയാണോ?

    മറുപടിഇല്ലാതാക്കൂ
  2. അജിത്ത് ചേട്ടാ നമ്മള്‍ ഒരിക്കെ ഉത്തരം കണ്ടെത്തിയെല്ലേ തീരൂ...
    വന്നതില്‍ ഒത്തിരി സന്തോഷം വീണ്ടും വരണം അഭിപ്രായങ്ങള്‍ തുറന്നെഴുതണം സ്നേഹത്തോടെ പ്രാര്‍ഥനയോടെ ഷംസു

    മറുപടിഇല്ലാതാക്കൂ