ഹോസ്സ്പിറ്റൽ ലിഫ്റ്റിൽ മൂന്നാമത്തെ നിലയിൽ ചെന്നിറങ്ങുംമ്പൊഴും ഹൃദയം വല്ലാതെ മിടിക്കുന്നുണ്ടായിരുന്നു കൂടെ വരാൻ കൂട്ടുകാരെ പലരെയും വിളിച്ചതാ പക്ഷെ ഇങ്ങോട്ടാണെന്ന് പറഞ്ഞപ്പോ അവരെല്ലാം ദേഷ്യത്തോടെ എന്നോട് ചോദിച്ചു നിനക്കൊന്നും വേറെ പണിയില്ലെ ആ പെണ്ണുമ്പിള്ള ക്ലാസ്സിൽ വരാത്തത് കൊണ്ട് മനസ്സമാധാനം ഉണ്ട് നീ ആയിട്ട് അതില്ലതെയാക്കല്ലേ അവർ ചത്താലെന്ത് ജീവിച്ചാലെന്ത് വെറുതെ സമയം മെനക്കെടുത്താതെ ഒന്ന് പോടാ പക്ഷെ എന്നെ അതിനനുവദിച്ചില്ല സ്റ്റാഫ്റൂമിൽ ചോദിച്ചപ്പോഴാണ് അറിഞ്ഞത് അശ്വതി ടീച്ചർ ഹോസ്പിറ്റലിൽ ആണെന്ന് അവരുടെ ചൂരൽ ചൂട് പലപ്പോഴും അറിഞ്ഞിട്ടുള്ളതാണേലും ഹാർട്ട് അറ്റാക്ക് വന്ന് ഹോസ്പിറ്റലിൽ ആണെന്നറിഞ്ഞപ്പോ പേടിയോടെയാണേലുംഒന്ന് ചെന്ന് കാണാമെന്നു കരുതി
ഓർമയുടെ മൂടുപടം ഒൻപതാം ക്ലാസ്സിൻ മുൻപിൽ പതിയെ പാറിനടന്നു ചുരുച്ചുരുക്കും തന്റെടിയുമായ അശ്വതിടീച്ചർ കുട്ടികളുടെ പേടിസ്വപ്നം എപ്പൊഴും കയ്യിൽ ഒരുചൂരലുണ്ടാവും എല്ലാവരും ഭയത്തോടെയെ ടീച്ചറുടെ അരികിലെത്തു ഒരുവിധം എല്ലാവരും ടീച്ചറുടെ ചൂരലിൻ രുചി അറിഞ്ഞവരാണ് ഹിന്ദിയാണ് വിഷയം അതുകൊണ്ട് തന്നെയും ഒട്ടുമിക്ക ക്ലാസ്സിലും എസ്സേ പഠിക്കനുണ്ടാവും ക്ലാസ്സ് കട്ടുചെയ്യാനും പറ്റില്ല ഓരോകുട്ടികളെയും ടീച്ചർക്ക് മനപ്പാടമാണ് എത്ര പഠിച്ചാലും തലയിൽ കയറത്തും ഇല്ല ക്ലാസ്സിൽ ടീച്ചർ പലപ്പൊഴും ഞങ്ങളോട് പറയും നമ്മുടെ രാഷ്ട്ര ഭാഷയാണ് ഹിന്ദി ഇപ്പോ നിങ്ങൾക്ക് ഇതിൻ വിലയറിയില്ല വളർന്നുവരുമ്പോൾ നിങ്ങൾ എന്നെ ഓർക്കും പക്ഷെ കുട്ടികളായ ഞങ്ങള്ക്കുണ്ടോ ടീച്ചറുടെ ഉപദേശം തലയിൽ കയറുന്നു ഞങ്ങളെല്ലാം പലതവണ ടീച്ചറെ ശപിച്ചു സ്കൂൾ വിട്ട് പോകുമ്പോൾ വല്ല പാണ്ടി ലോറിയും കയറി ചത്തിരുന്നെങ്കിൽ എന്ന് പലരും പറഞ്ഞു
അടുത്തു കണ്ട സിസ്റ്റർ റൂം നമ്പർ മുന്നൂറ്റി ഇരുപത്തി ഒന്ന് നേരെ പോയി വലത്തോട്ട് തിരിഞ്ഞാൽ മൂന്നാമത്തെ റൂം താങ്ക്സ് പറഞ്ഞു ഞാൻ മുൻപോട്ടു നടന്നു കാലുകൾ ക്കെന്തോ വല്ലാത്തൊരു ഭാരം അനുഭവപ്പെടുന്ന പോലെ നടന്നിട്ടും നടന്നിട്ടും ഒടുവിൽ ടീച്ചർ കിടക്കുന്ന റൂമിനു മുൻപിലെത്തി ഹൃദയമിടിപ്പിനു വേഗത കൂടിക്കൂടിവന്നു ടീച്ചറുടെ കയ്യിൽ ഇപ്പൊഴും ചൂരലുണ്ടാവുമോ ശോ എന്തൊരു മണ്ടൻ ഹോസ്പിറ്റൽ കിടക്കയിൽ കിടക്കുമ്പോ ധൈര്യം സംഭരിച്ച് ഞാൻ പതിയെ വാതിലിൽ തട്ടി അൽപ്പം കഴിഞ്ഞ് സുന്ദരിയായ ഒരുപെണ്‍കുട്ടി വന്ന് വാതിൽ തുറന്നു ഭയം വഴി മാറി ഹൃദയത്തിൽ പുഞ്ചിരി വിടർന്നു പരിചിതനല്ലാത്ത ഭാവത്തോടെ എന്നെ ഒന്ന് നോക്കി ലയനമെന്നിൽ വാക്കുകൾ വഴിമുടക്കി ആരാ മനസ്സിലായില്ല തിരികെ എത്തിയ എന്നിൽ വാക്കുകൾ പാതിയായി പുറത്തുവന്നു അശ്വതി ടീച്ചർ ആ വരൂ ഇവിടെത്തന്നെ അമ്മ ചെറിയ മയക്കത്തിലാ ഞാൻ വിളിക്കാം ഇവിടെ ഇരിക്കൂ അതുപറഞ്ഞ് അരികിലിരുന്ന കസേര എന്നിലേക്ക് നീക്കിയിട്ടു കുഴപ്പമില്ല ഞാൻ ഹ ഇരിക്കൂന്നെ അതുപറഞ്ഞവൾ അമ്മയെ വിളിച്ചു മരുന്നുകളുടെ ക്ഷീണത്തിൽ നിന്നും ടീച്ചർ പതിയെ കണ്ണുകൾ തുറന്നു എന്നെ ഒന്നു നോക്കി എഴുന്നേല്ക്കാൻ ശ്രമിച്ചു അമ്മെ എഴുന്നേൽക്കല്ലെ ഡോക്ടർ പറഞ്ഞതല്ലേ ഇളകരുതെന്നു കുഴപ്പമില്ല മോളു ഒന്ന് പിടിചിരുത്തൂ തലയണ പിറകിൽ വെച്ച് ചാരി ഇരുത്തി പതിഞ്ഞ ശബ്ദത്തിൽ ടീച്ചർ പറഞ്ഞു തുടങ്ങി ഇരിക്കൂ അൻവർ ഞാൻ ഇവിടെ അടുത്തിരിക്കടോ പേടിക്കണ്ട ഇവിടെ ചൂരലോന്നുല്ലട്ടോ അതുപറഞ്ഞവർ പതിയെചിരിച്ചു കൂടെ ഞങ്ങളും കയ്യിലുള്ള ഫ്രൂട്ട്സ് കവർ ഞാൻ പതിയെ ബെഡിൽ വെച്ചു അതുകണ്ട ടീച്ചർ ഇതെന്താടാ കൈക്കൂലി ആണോ ഇതു കൊണ്ടൊന്നും ചൂരൽ കഷായത്തിന് കുറവുണ്ടാവില്ലട്ടോ അതുപറഞ്ഞ് വീണ്ടും ടീച്ചർ ചിരിച്ചു
അമ്മാ ഇതിത്തിരി ഒവറാണ് ട്ടോ ഡോക്ടർ പറഞ്ഞതല്ലേ സംസാരിക്കരുതെന്ന് ഇല്ല മോളെ സന്തോഷം കൊണ്ടാ ടീച്ചറുടെ കണ്ണുകൾ നിറഞ്ഞൊഴുകി എത്ര ദിവസമായി അമ്മ ഇവിടെ കിടക്കുന്നു ഒരു കുട്ടിപോലും തിരിഞ്ഞു നോക്കിപോലുമില്ല എനിക്കറിയാം പലരും ആഗ്രഹിക്കുന്നത് ഇനി ഒരിക്കലും ഞാൻ എഴുന്നേൽക്കരുതെന്നാ എന്നിലുള്ള അറിവ് പകർന്നു നൽകുക എന്നതിലുപരി നാളെയുടെ വാഗ് ദാനങ്ങളെ നമ്മുടെ നാടിൻ അഭിമാനമാക്കുക അലസതയെ ഉണർന്നെടുക്കാൻ കണ്ടെത്തിയ വഴി നിങ്ങളിലത് ഭയമേകി ഉള്ളിൽ സ്നേഹം വെച്ച് കൊണ്ട് തന്നെയും നാളയുടെ സ്വപു്ന ശ്രമം സഫലമാകുമെന്ന വിഫലശ്രമം അല്ല ഒരിക്കലുമല്ല പലകുട്ടികളും അതിൽ നേട്ടം കണ്ടെത്തി ജീവിത വിജയം നേടുമെന്നതാണ് എന്നിലെ വിജയം
ക്ലാസ്സിൽ ഞങ്ങൾ ഭയപ്പാടോടെ കണ്ടിരുന്ന അശ്വതി ടീച്ചർ ആയിരുന്നില്ല ഒരുപാടു നേരം വാ തോരാതെ സംസാരിച്ചു പലപ്പോഴും ടീച്ചറുടെ കണ്ണുകൾ നിറഞ്ഞൊഴുകി അറിയാതെ എന്നിലും നിറഞൊഴുകൽ എന്നിലെ വാക്കുകളെ മുറിച്ചു യാത്ര പറഞ്ഞിറങ്ങുംമ്പോൾ എത്രയും പെട്ടന്ന് സുഖം പ്രാപിച്ച് തിരികെ ഞങ്ങളിലെക്കെത്താൻ പ്രാർത്ഥനാ നിർഭയമായ മനസ്സുമായാണ് ഞാൻ ഹോസ്പിറ്റൽ പടി ഇറങ്ങിയത്.
കാലം കരുതിവച്ച ആയുസ്സിൻ നിറവുകൾ തുളുമ്പി പോകും മുൻപേ മരണമതിൻ വികൃതി കാട്ടി തിരികെ എത്തുമെന്ന തിരിച്ചറിവുകൾ ബാക്കിയാക്കി അശ്വതി ടീച്ചർ തിരികെ യെത്താത്ത ലോകത്തേക്ക് യാത്രയായി പ്രായത്തിൻ പക്വത ഞങ്ങളിൽ പലർക്കും അതൊരാഘോഷമായി കാലചക്രം കറങ്ങി കൊണ്ടെ ഇരുന്നു അശ്വതി ടീച്ചർ ഓർമയിൽ ഒരു നൊമ്പരമായി പിന്നിട്ടവഴികളിൽ ഹിന്ദി എന്ന നമ്മുടെ രാഷ്ട്ര ഭാഷയുടെ മുന്നിൽ കീഴടങ്ങേണ്ടി വന്ന ഞങ്ങളിൽ പലർക്കും അശ്വതി ടീച്ചർ എന്ന അറിവിൻ പുണ്യത്തിൻ മഹത്വം തിരികെ ലഭിക്കാത്ത സൗഭാഗ്യമായി
ഷംസുദ്ദീൻ തോപ്പിൽ
www.hrdyam.blogspot.com
ഷംസുദ്ദീൻ തോപ്പിൽ
www.hrdyam.blogspot.com
നന്നായിരിക്കുന്നു രചന.
മറുപടിഇല്ലാതാക്കൂപക്ഷേ,ഒരുകാര്യം പ്രത്യേകം ശ്രദ്ധിക്കുക:നിര്‍ബന്ധമായും 'അക്ഷരത്തെറ്റുകള്‍ തിരുത്തുകയും,ശ്രദ്ധയോടുകൂടിയ എഡിറ്റിംഗും വേണം'.
ആശംസകള്‍
santhosham dear chetta shradhicholatto
ഇല്ലാതാക്കൂഗുരുനാഥര് നമുക്ക് ചെയ്ത നന്മകള്‍!!
മറുപടിഇല്ലാതാക്കൂsanthosham dear chetta
ഇല്ലാതാക്കൂനൊമ്പരമുണര്ത്തുന്ന ഗുരുവിന്റെ ഓര്‍മ്മകള്‍ ......മനോഹരം
മറുപടിഇല്ലാതാക്കൂsanthosham annecheeeeeeeeeee
ഇല്ലാതാക്കൂ