"ലാഭേച്ച കൂടാതെ ഹൃദയ ബന്ധം കാത്തു സൂക്ഷിക്കുന്നവനാകണം യതാർത്ഥ ചങ്ങാതി"
Hey guys! This is Shamsudeen thoppil It's My BlogPage. I'm here to share my thoughts & experiences with you. Stay tuned !'
30.4.13
28.4.13
20.4.13
-:നെടുവീർപ്പ്:-
![]() |
ബലി മൃഗ മല്ല |
കുഞ്ഞേ മാപ്പ്.... മാപ്പ്.... മാപ്പ്...
-:ഓർമ്മകൾ:-
എന്റെ നഷ്ടങ്ങളുടെ ഓർമ്മകൾ വേദനയാണെങ്കിലും ഞാൻ ഇന്നും സ്നേഹത്തോടെ ഓർക്കുന്നു കാരണം എന്റെ നഷ്ടങ്ങളെല്ലാംഎന്റെ വലിയ പ്രതീക്ഷ കളും സ്വപ്നങ്ങളു മായിരുന്നു....
19.4.13
-:തിരിച്ചറിവ്:-
തിരിച്ചറിവ് നഷ്ടപ്പെടുത്തി തലച്ചോറിനു പകരം കളിമണ്ണ് നിറയ്ക്കാൻ മത്സരിക്കുന്ന നമ്മുടെ തലമുറയുടെപോക്ക് എങ്ങോട്ടാണ് എന്റെ ദൈവമേ....
17.4.13
-:പ്രകൃതിയുടെ വികൃതി:-
![]() |
വേനൽ ചൂടിന്റെ കാഠിന്യം ആന തണലിൽ അൽപ നേരം |
പ്രകൃതിയോട് മനുഷ്യർ ക്രൂരത കാട്ടുന്നു സഹികെട്ട പ്രകൃതി മനുഷ്യരോടും ക്രൂരത കാട്ടി തുടങ്ങി അതിന്റെ സൂചനയാണല്ലോ ആറു മാസം മഴയും ആറു മാസം വെയിലും എന്നതിന് പകരമായി കൊടും ചൂടിൽ നമ്മൾ പുളയുന്നത്...
കുടിവെള്ളം വരെ വറ്റിത്തുടങ്ങി ഒരുകാലത്ത് കുടിവെള്ളം കുപ്പികളിലാക്കി കച്ചവടം ചെയ്യുമെന്ന് പറഞ്ഞിരുന്നവരെ നമ്മൾ കളിയാക്കി ഇപ്പൊ നമ്മൾ കുപ്പിവെള്ളത്തിൽ അഭയം തേടുന്നു എന്നിട്ടും നമ്മൾ പഠിക്കുന്നില്ല.
-: ഫ്ലാറ്റുകൾ:-
ഫ്ലാറ്റുകൾ കെട്ടി പൊക്കാൻ വേണ്ടി നമ്മൾ ഭൂമിയുടെ നെടുംത്തൂണായ മലകളെ ഇടിച്ചു നിരത്തുന്നു പാടങ്ങൾ നികത്തുന്നു പലസ്ഥലങ്ങളിലും ഭൂമി ആടിത്തുടങ്ങി എന്നിട്ടും നമ്മൾ പഠിക്കുന്നുണ്ടോ ?
-:പുഴകൾ:-
മണൽ മാഫിയകൾ ആവശ്യത്തിനും അനാവശ്യത്തിനും മണൽ കൊണ്ട് കോടികൾ കൊഴിയുന്നു അവസാനം പുഴകൾ നശിക്കുന്നു എത്ര കോടികൾ ഉണ്ടായിട്ടെന്താ ഒരിറ്റു വെള്ളമില്ലങ്കിൽ തീർന്നില്ലേ എല്ലാം....
-:കാടുകൾ :-
കാടുകൾ പ്രകൃതിയുടെ നിലനിൽപ്പിന്റെ മറ്റൊരു നെടും ത്തൂണാണ് അതിന്റെ ആശ്രിതരെ പോലും വക വെക്കാതെ ആവശ്യത്തിനും അനാവശ്യത്തിനും വെട്ടി നശിപ്പിക്കുന്നു തണലിനു പകരം കൊടും ചൂട് മഴയ്ക്കുപകരം കൊടും വേനൽ
ദിനം പ്രതി പ്രകൃതിയോട് നമ്മൾ കാട്ടികൂട്ടുന്ന കൊള്ളരുതായ്മക്ക് പ്രകൃതിയും പ്രതികരിച്ചു തുട ങ്ങിയാൽ അഹങ്കാരം കൊണ്ട് കയ്യുംകാലും വെച്ച നമ്മളുടെ അവസ്ഥ എന്താകുമെന്ന് ഇനിയെങ്കിലും ചിന്തിക്കൂ...
"നമ്മൾ സുന്ദരൻമ്മരൊ അതൊ സുന്ദരികളോ പക്ഷേ ആത്മാവ് നഷ്ടപ്പെട്ടാലോ?..."
13.4.13
-:നഷ്ടങ്ങൾ:-
ഈ ഈയിടെയായി നഷ്ടങ്ങൾ മാത്രമാണ് എന്റെ കൂട്ട് സന്തോഷങ്ങൾ അരികിൽ എത്തുമ്പോഴേക്ക് ദുഃഖങ്ങൾ അതിനെ തട്ടി അകറ്റുന്നു....
"എനിക്കറിയായ്കയല്ല ജീവിതം എന്നാൽ സുഖദുഃഖങ്ങളുടെ സംമിശ്രമാണെന്ന് "
സുഹൃത്തിന്റെ നടന വൈഭവം നഷ്ടപ്പെട്ടത് വിശ്വാസവും പണവും അതിന്റെ ആങ്ങ് ഓവർ തീരുമ്പോഴേക്ക്
വിചിത്രവും വേദനാജനകവുമായ മറ്റൊരു അനുഭവം ഉച്ച ഭക്ഷണത്തിന് ഹോട്ടലിൽ കയറി സാമാന്യം തിരക്കനുഭവപ്പെട്ടു എങ്കിലും ഏകദേശം വാഷ്ബേസിനരികിലായി ഒരു ടേബിളിൽ ഇടം കിട്ടി ഭക്ഷണം ഓർഡർ ചെയ്തു കയ്യിൽ ഉള്ള ഫോണ്‍ ടേബിളിൽ വെച്ച് അരികിലുള്ള വാഷ് ബേസിൽ കൈകഴുകി തിരിഞ്ഞപ്പോഴേക്ക് ഫോണ്‍ നഷ്ടപ്പെട്ടു ഒന്നല്ല രണ്ട് ഫോണ്‍ നിമിഷങ്ങൾക്കകം ഹോട്ടലിൽ അരിച്ചു പെറുക്കി എന്റെ രണ്ടു നബറിൽ താങ്കൾ വിളിക്കുന്ന സബ്സ്ക്രൈബർ സുച്ചോഫ് ചെയ്തിരിക്കുന്നു എന്ന് മാത്രം എന്റെ കാതിൽ വന്നലച്ചു
ഒരു കാര്യം എനിക്കു വെക്തമായി തിരക്കുള്ള സ്ഥലങ്ങളിൽ വളരെ തദ്രപരമായി മോഷ്ടിക്കാൻ കഴിവുള്ള കള്ളമ്മാരിൽ പെട്ട ആരോ ഒരാൾ എന്റെ നീക്കങ്ങൾ ശ്രധിചിരിക്കാം അങ്ങിനെയുള്ള ഒരാൾക്കേ ഇത്തരം കളവുനടത്താനും നിമിഷങ്ങൾക്കകം ഫോണ്‍ നിശബ്ധ മാക്കാനും കഴിയൂ...
എന്റെ വേദന ഫോണ്‍ നഷ്ടപ്പെട്ടതിൽ മാത്രമായിരുന്നില്ല രണ്ടു ഫോണിലും ഒത്തിരി ഒത്തിരി നമ്പറുകൾ അത് ഞാൻ വേറെ എടുത്തു വെച്ചിരുന്നില്ല അതുകൊണ്ട് തന്നെ എന്റെ കൂട്ടുകാരുമായി ആകെയുള്ള ബന്ധം ദൈവമേ നഷ്ടപ്പെട്ട നമ്പറിൽ ഒതുങ്ങുമോ?....
തൊട്ടടുത്ത പോലീസ് സ്റ്റെഷനിൽ കംപ്ലൈന്റ രജിസ്റ്റർചെയ്തു ഫോണ്‍ തിരികെ ലഭിക്കുമെന്ന പ്രതീക്ഷയോടെ പോലീസ് സ്റ്റെഷൻ വിട്ടിറങ്ങി രണ്ട് ഫോണ്‍ നമ്പറും ബ്ലോക്ക് ചെയ്തു പഴയ നമ്പറിൽ തന്നെ പുതിയ സിംകാർഡ് എടുത്തു തൽക്കാലം ഫോണ്‍ നമ്പർ മിസ് യൂസ് ഒഴിവാക്കി
അടുത്തത് നഷ്ടപ്പെടലോ നേടലോ അറിയില്ല എല്ലാം ദൈവത്തിൽ അർപ്പിത മെന്ന് അറിയായ്കയല്ല എന്നാലും അറിയാനുള്ള ആകാംഷ നമ്മളിൽ നിഷിബ്ദമാണല്ലോ....
10.4.13
-:ചതി വന്ന വഴി:-
യാത്രക്കിടയിൽ കണ്ടുമുട്ടിയ മധ്യ വയസ്ക്കൻ മാന്യത തുളുമ്പുന്ന പെരുമാറ്റം
അരമണിക്കൂറെ കൂടെ യാത്ര ചെയ്തു വെങ്കിലും ചിരകാല പരിചിതം പരസ്പ്പരം നമ്പറുകൾ കൈമാറി പിരിയുന്നതിന്റെ വിഷമം രണ്ടു മുഖങ്ങളിലും പ്രകടമായിരുന്നു.....
രണ്ടു ദിവസം കഴിഞ്ഞു ഒരു വൈകുന്നേരം എന്റെ ഫോണിൽ പരിചിത മല്ലാത്ത ഒരു കോൾ വന്നു മറുതലക്കൽ എടാ സംഗീത് ഇതു ഞാനാ ബസ്സ് യാത്ര ക്കിടയിൽ പരിചയപ്പെട്ട സനൽ ഇത്ര പെട്ടന്ന് മറന്നു അല്ലെ പരിഭവം കലർന്ന വാക്കുകൾ....
യാത്രക്കിടയിൽ കൂട്ടു കൂടുന്നവരെ യാത്രയുടെ അവസാനം മറക്കുകയാണ് പതിവ്
യാത്രയുടെ വിരസത അകറ്റാൻ കൂട്ടുകൂടുന്നു എന്ന് മാത്രം. അതുകൊണ്ടു തന്നെ സനലിന്റെ നമ്പർ എന്റെ ഫോണിൽ ഇടം പിടിച്ചതുമില്ല. സോറി സനൽ തിരക്കിനിടയിൽ... സ് ഓക്കേ സംഗീത് സ് ഓക്കേ....
സനൽ സൗഹൃദം നാൾക്കുനാൾ ദൃഡതയേറി എന്നും വൈകിട്ട് വിളിക്കും ഒരുപാട് കാര്യങ്ങൾ സംസാരിക്കും അവനും ഞാനുമായുള്ള ബന്ധത്തിന് ഏക കണ്ണി അവന്റെ നമ്പർ മാത്രം ബാക്കി എല്ലാം അവൻ പറഞ്ഞ അറിവ് മാത്രം...
അങ്ങിനെ ഇരിക്കെ ഒരു ദിവസം കാലത്ത് സനലിന്റെ കോൾ വന്നു മറുതലക്കൽ പരിഭവം കലർന്ന ശബ്ദം സംഗീത് ഞാൻ നിന്റെ അടുത്തേക്ക് വരികയായിരുന്നു എന്റെ കാറിനു മുൻപിലേക്ക് ഒരു ബൈക്ക് തെന്നി വന്നു കാറിലിടിച്ചു അവൻ തെറിച്ചു റോഡിൽ വീണു കഷ്ടകാലം എന്നല്ലാതെ എന്താ പറയ സംഗീത് ബൈക്ക്കാരന് കൈക്കും കാലിനും പരിക്കുണ്ട്
എടാ ഞാൻ ചിത്രാഹോസ്പിറ്റലിൽ നിന്നാ വിളിക്ക്ണത് ഇവിടന്ന് നിന്റെ വീട്ടിലേക്ക് ഒരുപാട് ദൂരമുണ്ടോ ഇല്ലടാ നീ ടെൻഷൻ അടിക്കണ്ട അന്ജോ ആറോ കിലോമീറ്റർ അത്രേ ഉള്ളോ? അതെ
പൈസ വല്ലതും അതെ അതിനാ വിളിച്ചത് ബൈക്ക് കാരന് ഓപറേഷൻ വേണ മെന്നാ ഡോക്ടർ പറയുന്നത് ഇരുപതിനായിരം രൂപ ഉടനെ വേണമെന്നാ പറഞ്ഞത്.
എന്റെ കയ്യിലാണെങ്കിൽ പത്തോ അഞ്ഞൂറോ കാണൂ തിരക്കിനിടയിൽ ATM കാർഡ് എടുക്കാൻ മറന്നു. അതു കുഴ പ്പമില്ലടാ പക്ഷെ സനൽ എനിക്കിപ്പൊ വരാനൊക്കില്ല നിനക്കിവിടം വരെ വരാൻ പറ്റുമോ?അല്ല ചോദിക്കാൻ വിട്ടു നിനക്കു വല്ലതും പറ്റിയോ ? ദൈവാദീനം എനിക്ക് കുഴപ്പമൊന്നുമില്ല എന്നാ പെട്ടന്ന് വന്നോളൂ ഞാൻ കാശ് റെഡിയാക്കി വെക്കാം...
അമ്മയോട് നടന്ന കാര്യമൊക്കെ പറഞ്ഞു അമ്മയ്ക്കും വിഷമമായി എന്നാൽ നാട് എവിടെ എന്നോ വീട് എവിടെ എന്നോ അറിയാത്ത സനലിന് ഇത്ര വലിയ തുക കൊടുക്കുന്നതിനോട് അമ്മയ്ക്ക് ഒട്ടും യോചിപ്പില്ലായിരുന്നു മോനെ സഹായിക്കേണ്ട എന്നല്ല ഇപ്പോഴെത്തെ കാലാ നിഴലിനെ പോലും വിശ്വസിക്കാൻ പറ്റാത്ത കാലം. അമ്മയെ ഒരുവിധം പറഞ്ഞു സമ്മതിപ്പിച്ചു
സനൽ വീട്ടിലേക്ക് വന്നില്ല അങ്ങാടി യിൽ എത്തിയപ്പൊ എന്നെ വിളിച്ചു എടാ വീട്ടിലേക്ക് ഞാൻ പിന്നെ വരാം ഞാൻ ആകെ ടയേടാ നീ ഇങ്ങോട്ട് വരുമോ?
വീട്ടിൽ പണിക്കാർക്ക് കൊടുക്കാൻ എടുത്തു വെച്ച കാശ് സനലിന് കൊണ്ടു കൊടുത്തു അവൻ ഒരുപാട് സംസാരിച്ചു അതിലതികവും പൈസ കൊടുത്തതിലുള്ള നന്ദി വാക്കുകളായിരുന്നു പോകാൻ നേരത്ത് എന്റെ അക്കൗണ്ട് നമ്പറും അവൻ വാങ്ങിച്ചു സഗീത് നാളെ തന്നെ നിന്റെ അക്കൗണ്ടിൽ ഞാൻ കാശ് ഇട്ടുതരാം ഓക്കേ സംഗീത് ബൈ...
ദിവസങ്ങൾ ആഴ്ചകൾക്കും ആഴ്ചകൾ മാസങ്ങൾക്കും വഴി മാറി എന്റെ ഇരുപതിനായിരം രൂപയുമായി പോയ സനലിനെ പിന്നീട് ഒരിക്കലും ഞാൻ കണ്ടില്ല അവന്റെ ഫോണിലേക്ക് വിളിക്കുമ്പോൾ താങ്കൾ വിളിക്കുന്ന സബ്സ്ക്രൈബെർ സുച്ചോഫ് ചെയ്തിരിക്കയാണ് എന്ന വാക്കുകൾ എന്റെ കാതുകളിൽ അലയടിച്ചു....
"അമ്മയുടെ വാക്കുകൾ എന്റെ മനസ്സിലേക്ക് ഒഴുകിയെത്തി മോനെ സഹായിക്കേണ്ട എന്നല്ല അമ്മ പറഞ്ഞത് ഇപ്പോഴെത്തെ കാലാ നിഴലിനെ പോലും വിശ്വസിക്കാൻ പറ്റാത്ത കാലം"
സനൽ സൗഹൃദം നാൾക്കുനാൾ ദൃഡതയേറി എന്നും വൈകിട്ട് വിളിക്കും ഒരുപാട് കാര്യങ്ങൾ സംസാരിക്കും അവനും ഞാനുമായുള്ള ബന്ധത്തിന് ഏക കണ്ണി അവന്റെ നമ്പർ മാത്രം ബാക്കി എല്ലാം അവൻ പറഞ്ഞ അറിവ് മാത്രം...
അങ്ങിനെ ഇരിക്കെ ഒരു ദിവസം കാലത്ത് സനലിന്റെ കോൾ വന്നു മറുതലക്കൽ പരിഭവം കലർന്ന ശബ്ദം സംഗീത് ഞാൻ നിന്റെ അടുത്തേക്ക് വരികയായിരുന്നു എന്റെ കാറിനു മുൻപിലേക്ക് ഒരു ബൈക്ക് തെന്നി വന്നു കാറിലിടിച്ചു അവൻ തെറിച്ചു റോഡിൽ വീണു കഷ്ടകാലം എന്നല്ലാതെ എന്താ പറയ സംഗീത് ബൈക്ക്കാരന് കൈക്കും കാലിനും പരിക്കുണ്ട്
എടാ ഞാൻ ചിത്രാഹോസ്പിറ്റലിൽ നിന്നാ വിളിക്ക്ണത് ഇവിടന്ന് നിന്റെ വീട്ടിലേക്ക് ഒരുപാട് ദൂരമുണ്ടോ ഇല്ലടാ നീ ടെൻഷൻ അടിക്കണ്ട അന്ജോ ആറോ കിലോമീറ്റർ അത്രേ ഉള്ളോ? അതെ
പൈസ വല്ലതും അതെ അതിനാ വിളിച്ചത് ബൈക്ക് കാരന് ഓപറേഷൻ വേണ മെന്നാ ഡോക്ടർ പറയുന്നത് ഇരുപതിനായിരം രൂപ ഉടനെ വേണമെന്നാ പറഞ്ഞത്.
എന്റെ കയ്യിലാണെങ്കിൽ പത്തോ അഞ്ഞൂറോ കാണൂ തിരക്കിനിടയിൽ ATM കാർഡ് എടുക്കാൻ മറന്നു. അതു കുഴ പ്പമില്ലടാ പക്ഷെ സനൽ എനിക്കിപ്പൊ വരാനൊക്കില്ല നിനക്കിവിടം വരെ വരാൻ പറ്റുമോ?അല്ല ചോദിക്കാൻ വിട്ടു നിനക്കു വല്ലതും പറ്റിയോ ? ദൈവാദീനം എനിക്ക് കുഴപ്പമൊന്നുമില്ല എന്നാ പെട്ടന്ന് വന്നോളൂ ഞാൻ കാശ് റെഡിയാക്കി വെക്കാം...
അമ്മയോട് നടന്ന കാര്യമൊക്കെ പറഞ്ഞു അമ്മയ്ക്കും വിഷമമായി എന്നാൽ നാട് എവിടെ എന്നോ വീട് എവിടെ എന്നോ അറിയാത്ത സനലിന് ഇത്ര വലിയ തുക കൊടുക്കുന്നതിനോട് അമ്മയ്ക്ക് ഒട്ടും യോചിപ്പില്ലായിരുന്നു മോനെ സഹായിക്കേണ്ട എന്നല്ല ഇപ്പോഴെത്തെ കാലാ നിഴലിനെ പോലും വിശ്വസിക്കാൻ പറ്റാത്ത കാലം. അമ്മയെ ഒരുവിധം പറഞ്ഞു സമ്മതിപ്പിച്ചു
സനൽ വീട്ടിലേക്ക് വന്നില്ല അങ്ങാടി യിൽ എത്തിയപ്പൊ എന്നെ വിളിച്ചു എടാ വീട്ടിലേക്ക് ഞാൻ പിന്നെ വരാം ഞാൻ ആകെ ടയേടാ നീ ഇങ്ങോട്ട് വരുമോ?
വീട്ടിൽ പണിക്കാർക്ക് കൊടുക്കാൻ എടുത്തു വെച്ച കാശ് സനലിന് കൊണ്ടു കൊടുത്തു അവൻ ഒരുപാട് സംസാരിച്ചു അതിലതികവും പൈസ കൊടുത്തതിലുള്ള നന്ദി വാക്കുകളായിരുന്നു പോകാൻ നേരത്ത് എന്റെ അക്കൗണ്ട് നമ്പറും അവൻ വാങ്ങിച്ചു സഗീത് നാളെ തന്നെ നിന്റെ അക്കൗണ്ടിൽ ഞാൻ കാശ് ഇട്ടുതരാം ഓക്കേ സംഗീത് ബൈ...
ദിവസങ്ങൾ ആഴ്ചകൾക്കും ആഴ്ചകൾ മാസങ്ങൾക്കും വഴി മാറി എന്റെ ഇരുപതിനായിരം രൂപയുമായി പോയ സനലിനെ പിന്നീട് ഒരിക്കലും ഞാൻ കണ്ടില്ല അവന്റെ ഫോണിലേക്ക് വിളിക്കുമ്പോൾ താങ്കൾ വിളിക്കുന്ന സബ്സ്ക്രൈബെർ സുച്ചോഫ് ചെയ്തിരിക്കയാണ് എന്ന വാക്കുകൾ എന്റെ കാതുകളിൽ അലയടിച്ചു....
"അമ്മയുടെ വാക്കുകൾ എന്റെ മനസ്സിലേക്ക് ഒഴുകിയെത്തി മോനെ സഹായിക്കേണ്ട എന്നല്ല അമ്മ പറഞ്ഞത് ഇപ്പോഴെത്തെ കാലാ നിഴലിനെ പോലും വിശ്വസിക്കാൻ പറ്റാത്ത കാലം"
7.4.13
-:ഓർമ്മകൾ:-
ചില ഓർമ്മകൾ നമുക്ക് വേദനകൾക്കപ്പുറം മറ്റെന്തൊക്കയോ ആണ്
അതിനെ എങ്ങിനെ നിർവചിക്കണമെന്ന് ഞാൻ അറിയാതെ പോവുന്നു....
4.4.13
27.3.13
-:സ്വാമിജി:-
കാലത്ത് കോളിംഗ് ബെൽ കേട്ട് അമ്മ ചെന്ന് കതക് തുറന്നു തൊട്ടു മുൻപിൽ ജഡ പിടിച്ച മുടിയും കാവി ഉടുത്ത വേഷവും കൈ കഴുത്ത് ഇവ മുത്തു മാല കൊണ്ട് മൂടപ്പെട്ട ഒരു മധ്യ വയസ്ക്കൻ ഒറ്റ നോട്ടത്തിൽ ഒരു സ്വാമിജി. ഒന്നു നിൽക്കണേ... അതും പറഞ്ഞ് അമ്മ എന്റെ അരികിലേക്ക് വന്നു
ഓഫീസിൽ പോവാനുള്ള ദൃതിയിലായിരുന്നു ഞാൻ ആരാ അമ്മെ എടാ അതൊരു സ്വാമിയാ നിന്റെ ചില്ലറ വല്ലതും ഉണ്ടെങ്കിൽ കൊടുത്താ അവര് പൊക്കൊള്ളും അമ്മ എന്റെ ബാഗിലെ പേർസിൽ നിന്ന് എടുത്തു കൊടുത്തോളൂ .
അപ്പോഴാ ഞാൻ ഓർത്തത് ഇന്ന് ചൊവ്വാഴ്‌ച്ചയാണല്ലോ നാട്ടിലെ ചന്ത ദിവസം [ഒരുകാലത്ത് നാട്ടിൻ പുറത്ത് ചന്തകൾ ഒരു ആഘോഷമായിരുന്നു അവരവരുടെ കൃഷി ഇടങ്ങളിൽ നിന്ന് വിളവെടുത്ത വിളവുകൾ ആഴ്ച്ചകളിലെ ചന്തകളിൽ വാശിയോടെ വിറ്റഴിക്കുമായിരുന്നു. പക്ഷെ നമ്മുടെ തലമുറയിൽ മറു നാട്ടിൽ നിന്ന് വരുന്ന സാദനങ്ങൾ സൂപ്പർ മാർക്കറ്റുകളിൽ ഇടം പിടിച്ചു ആളുകളും അങ്ങോട്ട് ഒഴുകി തുടങ്ങി ചന്തകൾ അഭിമാന കുറവുമായി ദൈവാദീനം എന്റെ നാട്ടിൽ ചന്ത സജീവമാണ് ഇനി എത്ര കാലം ഉണ്ടാവും?.. ആവോ?...]
ചന്ത ദിവസം ഞങ്ങളുടെ നാട്ടിൽ ഒരു പ്രതേകതയുണ്ട് അന്ന് പിരിവുകാരുടെ ദിവസമാണ് നേരം വെളുക്കുന്നെ ഉണ്ടാവൂ പല വീടുകളിലും പിരിവുകാരാണ് വിളിച്ചുണർത്താറ് ചൊവ്വാഴ്ച്ച കഴിഞ്ഞാൽ ഞങ്ങളുടെ നാട്ടിൽ ആ പിരിവുകാരുടെ പൊടി പോലും കാണാറില്ല എന്നത് മറ്റൊരു വസ്തുത
പുതു മഴയിൽ തളിർക്കുന്ന തവരച്ചെടി പോലെയാണ് ചൊവ്വാഴ്ച്ചകളിൽ ഞങ്ങളുടെ നാട്ടിൽ വീടുകളിൽ കയറിയിറങ്ങുന്ന പിരിവുകാർ അതിലും രസകരം മറ്റൊന്നാണ് ഏതു മതക്കാരുടെ വീടുകളിലാണോ കയറുന്നത് അവരുടെ വസ്ത്ര ദാരണം വരെ പിരിവുകാര് അനുകരിക്കുന്നു
ഞങ്ങളുടെ അടുത്ത റെയിൽവേസ്റ്റേഷനിൽ ഇവർ കൂട്ടമായി വന്നിറങ്ങുന്നു ഇതിനൊക്കെ പ്രതേക പരിശീലകർ വരെ ഉണ്ടെന്നാണ് കേട്ടു കേൾവി....
പുറത്ത് നിന്ന് അമ്മയുടെ വിളി കേട്ടാണ് ഞാൻ ചിന്തകളിൽ നിന്ന് ഉണർന്നത് എന്തു പറ്റി അമ്മേ
അല്ലമോനെ അദ്ദേഹത്തിന് പൈസ ഒന്നും വേണ്ടാന്ന് ചായ ഉണ്ടെങ്കിൽ കൊടുക്കാൻ
എന്നും വരുന്നവരിൽ പെട്ടആളെല്ലന്നു തോന്നുന്നു...
ഞാൻ ഓഫീസിലേക്ക് ഇറങ്ങുമ്പോൾ അമ്മ സ്വാമിയെ സൽക്കരിച്ചിരുത്തി ചായ കൊടുക്കുന്നുണ്ടായിരുന്നു അമ്മയുടെ ചെവിയിൽ ഞാൻ പതിയെ പറഞ്ഞു ശ്രദ്ധിക്കണേ പല കള്ളൻമ്മാരും ഇപ്പൊ മതം കൊണ്ടാ കളിക്കുന്നത് ഒന്നു പോടാ വെറുതെ കുരുത്തക്കേട് തട്ടും ഒരു കാര്യം എനിക്ക് വെക്തമായി നിമിഷ നേരം കൊണ്ട് അമ്മ സ്വാമിജിയുടെ ഭക്തയായിരിക്കുന്നു.
വീട്ടിൽ നിന്ന് ഇറങ്ങി ബസ്സ് പിടിക്കാൻ റോഡിലേക്ക് നടക്കുമ്പോൾ പലരും ദൃതി പിടിച്ച് എന്റെ നേരെ വരുന്നുണ്ടായിരുന്നു ശരത്തെ സ്വാമിജി പോയോ മറുപടി പോലും കേൾക്കാൻ നിൽക്കാതെ അവർ എന്നെ കടന്ന് എന്റെ വീട് ലക്ഷ്യ മാക്കി നടന്നു നടക്കുകയല്ല ഓടുകയാണ് അവർ എത്തുന്നതിനും മുൻപ് സ്വാമിജി എങ്ങാൻ പോയാൽ ദൈവമേ അതവർക്ക് ചിന്തിക്കാൻ പോലും കഴിയില്ലാന്ന് അവരുടെ മുഖ ഭാവം കണ്ടാൽ മനസ്സിലാക്കാം....
എനിക്കപ്പോഴും അത്ഭുതം മറ്റൊന്നായിരുന്നു എങ്ങിനെ എന്റെ വീട്ടിൽ സ്വാമിജി വന്നത് ഇത്ര പെട്ടന്ന് മറ്റുള്ളവർ അറിഞ്ഞു. അതാണ് നാട്ടിൻ പുറത്തെ പ്രതേകത ഒരു സംഭവം കാട്ടു തീ പോലെ പടർന്നു കയറും അത് നല്ലതെന്നോ ചീത്ത എന്നോ വ്യത്യാസം ഉണ്ടാവില്ലന്ന് മാത്രം അതുകൊണ്ട് തന്നെയാണല്ലോ രാഷ്ട്രീയക്കാർക്ക് കൃഷിയിറക്കാൻ ഏററവും വളക്കൂറുള്ള മണ്ണ് പാവം നാട്ടിൻ പുറത്തു ക്കാരുടെ നെജ്ജത്താവുന്നത്...
ഓഫീസിൽ എത്തിയിട്ടും വീട്ടിൽ എത്തിയ സ്വാമിജി എന്നെ വല്ലാതെ അസ്വസ്ഥനാക്കി നല്ല ഒരവസരം ഞാൻ പാഴാക്കിയോ? അനുഗ്രഹം വാങ്ങിക്കായിരുന്നു ഇത്ര നല്ല ഒരവസരം ഇനി എവിടന്നു കിട്ടാനാ എന്റെ അഹങ്കാരമാണ് എല്ലാത്തിനും കാരണം ഇന്ന് ലീവ് പറഞ്ഞ് വീട്ടിൽ പോയാലോ ചിന്തകൾ കാടുകയറുന്നു...
മൊബൈലിൽ വീട്ടിലെ നമ്പർ ഉടനെ ഫോണ്‍ എടുത്തു മറുതലക്കൽ അമ്മ ഭക്തിക്ക് പകരം ചിരിയുടെ മാലപ്പടക്കത്തിന് തിരി കൊളുത്തി എനിക്ക് ആകാംഷ എന്തു പറ്റി അമ്മേ എന്തു പറ്റി
മോനേ നീ ഓഫീസിൽ പോയതിന് ശേഷം നമ്മുടെ വീട് നിറയെ സ്വാമിജിയെ കാണാൻ ആളുകളുടെ തിക്കും തിരക്കു മായിരുന്നു പലർക്കും അദ്ദേഹം അനുഗ്രഹവും കൊടുക്കുന്നുണ്ടായിരുന്നു....
പക്ഷെ രസകരം അതല്ല മോനെ അനുഗ്രഹം വാങ്ങാൻ വന്നവരുടെ ഇടയിൽ നമ്മുടെ കിഴക്കേടത്തെ രാഘവൻ നായരും ഉണ്ടായിരുന്നു അദ്ധേഹത്തിന്റെ മകളുടെ ഭർത്താവ് വർഷങ്ങൾക്കു മുൻപ് ഭ്രാന്താശുപത്രിയിൽ ചികിത്സയിലിരിക്കെ ഒരു ദിവസം എങ്ങോട്ടോ ഇറങ്ങി പോയി പിന്നെ ഇതു വരെ ആരും അയാളെ കണ്ടിട്ടില്ല...
എന്നെങ്കിലും ഒരു ദിവസം ഭർത്താവ് വരും എന്ന് പ്രതീക്ഷിച്ച് ആ അമ്മയും രണ്ടു മക്കളും കാത്തിരിക്കുകയായിരുന്നു എന്ത് സ്നേഹ മുള്ള മകനായിരുന്നു ആയ കാലത്ത് ഭാര്യയേയും മക്കളേയും പൊന്നു പോലെ നോക്കിയിരുന്നു പക്ഷെ എന്തു ചെയ്യാനാ ദൈവത്തിന്റെ ഓരോ കളികളേ....
സ്വാമിജി എന്റെ മകൻ വിഷ്ണുവിനെ വർഷങ്ങളായി എനിക്ക് നഷ്ടപ്പെട്ടിട്ട് അവനെ എത്രയും പെട്ടന്ന് തിരികെ ലഭിക്കാൻ സ്വാമിജി അനുഗ്രഹിക്കണം കെട്ടു പ്രായം തികഞ്ഞ രണ്ടു പെണ്‍മക്കളും അവരുടെ അമ്മയും നിറ കണ്ണുകളോടെ കാത്തിരിക്കയാ...
ഏക മകനെ നഷ്ട പ്പെട്ടതിൽ മനം നൊന്ത് അവന്റെ അമ്മ എന്റെ ദാക്ഷായണി എന്നെ വിട്ടു പോയി ഇനി ഞാനും കൂടി പോയാൽ അതും പറഞ്ഞ് രാഘവൻ നായർ നിയദ്രണം വിട്ട് സ്വാമിജിയുടെ കാലിൽ വീണ് പൊട്ടികരഞ്ഞു
അതുവരെ എന്തൊക്കെയോ പരസ്പരം ബന്തമില്ലതെ സംസാരിച്ചു കൊണ്ടിരുന്ന സ്വാമിജി പെട്ടന്ന് മൗനി യായി കണ്ണുകൾ അടച്ചു മോനെ ഞാൻ അടക്കം സ്വാമിജിയുടെ അരികിൽ കൂടി നിന്ന എല്ലാവർക്കും ഒന്നുകൂടെ ഭക്തി കൂടി അദ്ദേഹം ഇപ്പൊ പറയും വിഷ്ണു എവിടെ ഉണ്ടെന്ന് അതുകൊണ്ടാണ് സ്വാമിജി കണ്ണുകൾ അടച്ചിരിക്കുന്നത് ആളുകൾ അടക്കം പറഞ്ഞു
ഒന്ന് വേഗം പറ അമ്മെ വിഷ്ണു ഏട്ടൻ എവിടെ ഉണ്ടെന്ന് സ്വാമിജി പറഞ്ഞോ ?
പറഞ്ഞു മോനെ പറഞ്ഞു പറയുക മാത്രമല്ല കാണിച്ചു കൊടുക്കുക കൂടി ചെയ്തു അതും പറഞ്ഞമ്മ പൊട്ടിപൊട്ടി ചിരിച്ചു എന്താ അമ്മ ആ മഹാനെ കളിയാക്കുന്നത് മഹാൻ അതും പറഞ്ഞമ്മ വീണ്ടും ചിരിക്കുകയാണ് എനിക്ക് സഹി കെട്ടു എന്റെ അമ്മെ ഒന്നു പറ എന്റെ മോനെ അത് സ്വാമിജിയും കൊമിജിയും ഒന്നുമല്ല രാഘവൻ നായരുടെ മകൻ വിഷ്ണുവാ...
എന്തമ്മേ എന്ത് പരിസരം മറന്ന് ഞാനും പൊട്ടിച്ചിരിച്ചു അപ്പോഴാണ് ഞാൻ ഓർത്തത് ദൈവമേ ഞാൻ ഓഫീസിൽ അല്ലെ പരിസര ബോധം വന്ന ഞാൻ തിരിഞ്ഞും മറിഞ്ഞും നോക്കി ഓഫീസിലുള്ളവർ എനിക്കെന്ത് പറ്റി എന്ന ഭാവത്തിൽ എന്റെ മുഖത്തേക്ക് തന്നെ നോക്കിയിരിപ്പാണ് സോറി ഫോണിലാ സ് ഒക്കെ...
എന്നിട്ട് പറ അമ്മെ വിഷ്ണു ഇടക്കൊക്കെ ഭ്രാന്തിന്റെ ചേഷ്ടകൾ കാണിക്കാറൊള്ളൂ അപ്പൊ ആളുകൾ കരുതും അനുഗ്രഹിക്കയാണെന്ന് ഇടക്ക് നോർമലാവാറുണ്ട് രാഘവൻ നായർ തന്റെ കദ ന കഥ പറഞ്ഞ സമയത്ത് ഒന്നും മിണ്ടാതെ നിന്നത് പതിയെ പതിയെ നോർമലാവുകയായിരുന്നു
ആ സമയത്ത് തന്റെ കാലിൽ വീണു കിടക്കുന്ന രാഘവൻ നായർ തന്റെ അച്ഛനാണെന്ന് മനസ്സിലായത് അച്ഛാ അച്ഛാ അതും പറഞ്ഞ് രാഘവൻ നായരെ കോരിയെടുത്ത് തുരുതുരെ ഉമ്മ വച്ചു വർഷങ്ങൾക്കു മുൻപ് നഷ്ടപ്പെട്ട മകനെ തിരുച്ചു കിട്ടുന്ന ഒരപൂർവ്വ നിമിഷത്തിന് ചിരിക്കിടയിലും
സ്വാമിജിക്ക് ചുറ്റും കൂടി നിന്ന ഭക്ത ജനങ്ങൾ സാക്ഷിയായി....
എന്റെ അനുഗ്ര കഥ തൽക്കാലം ഞാൻ അമ്മയോട് പറഞ്ഞില്ല ശരി അമ്മെ വൈകിട്ട് കാണാം അതും പറഞ്ഞ് ഞാൻ ഫോണ്‍ കട്ടു ചെയ്തു
ഫോണ്‍ വെക്കേണ്ട താമസം ഓഫീസിൽ ഉള്ളവർ എന്റെ അരികിൽ കൂടി എന്തു പറ്റിയെടാ
എന്റെ അമ്മയ്ക്കും നാട്ടിലുള്ളവർക്കും പറ്റിയ അമളി കേട്ട് ഓഫീസിൽ ഉള്ളവർ വാവിട്ടു ചിരിച്ചു കൂടെ ഞാനും
8.3.13
-:തെരുവിന്‍റെ മകള്‍:-
"മലപ്പുറം ജില്ലയിലെ തിരൂരില്‍ കാമ വേറിക്കിരയായ എന്‍റെ കുഞ്ഞു പെങ്ങള്‍ക്ക്
ഈ കവിത വേദനയോടെ സമര്‍പ്പിക്കുന്നു എത്രയും പെട്ടന്ന് സുഖം പ്രാപിക്കാന്‍
പ്രാര്‍ഥിക്കുന്നു"
അമ്മയുടെ അവിഹിത ഗര്‍ഭം
വലിച്ചെറിഞ്ഞ ഞാന്‍ തെരുവി ന്‍റെ മകളായി
അമ്മ സുഖ ലോലുപതയില്‍
മകളോ കഴുകന്‍റെ വിരലില്‍
"പിച്ചി ചീന്താന്‍ എനിക്കെന്തു ബാ ക്കി
പിച്ച തന്ന എച്ചില്‍ പാത്രമോ ?......"
പിച്ച തന്ന എച്ചില്‍ പാത്രമോ ?......"
ഷംസുദ്ധീന്‍തോപ്പില്‍
6.3.13
-:മകം പിറന്ന മങ്ക:-
പ്രാചീന യുഗത്തില്‍ പെണ്‍കുഞ്ഞ് പിറന്നാള്‍ ജീവനോടെ കുഴിച്ചു മൂടുന്ന സംസ്കാരം
പിന്‍ തുടര്‍ന്നു വരികയും .പിന്നിട്ട കാലത്തില്‍ അതിനൊരു അറുതി വരികയുമുണ്ടായി .
സ്കാനിംഗ്
യുഗത്തില്‍ പെണ്‍ കുഞ്ഞാണെന്ന് അറിഞ്ഞാല്‍ ഗര്‍ഭ പാത്രത്തില്‍
വച്ചു തന്നെ നശിപ്പിക്കുന്ന പ്രവണതയും കണ്ടു വന്നിരുന്നു അതിപ്പൊഴും
തുടരുകയും ചെയ്യുന്നു....
പെണ്ണ് അമ്മയാണ് ദേവിയാണ് എന്നൊക്കെ
പൊള്ളയായ വാക്കുകള്‍ പറയുകയല്ലാതെ ഒന്നു പോലും പ്രാവര്‍ത്തികമാക്കാന്‍
നമ്മളാരും മെനക്കെടുന്നില്ല എന്നതാണ് സത്യം
നമ്മുടെ തലമുറയുടെ പോക്ക് എങ്ങോട്ടാണ് എന്റെ ദൈവമേ .....
പിഞ്ചു കുഞ്ഞിന്‍റെ മേല്‍ കാമം തീര്‍ക്കുന്ന സംസകാരത്തിന് ഉടമകളായി മാറുകയാണോ നമ്മള്‍....
ദിനം പ്രതി പത്രമാധ്യമങ്ങള്‍ ഭയപ്പാടോടെ വീക്ഷിക്കേണ്ട ഗതി കേടിനുടമകളായി മാറുകയാണോ വളര്‍ന്നു വരുന്ന തലമുറ...
ഷംസുദ്ദീന്‍തോപ്പില്‍
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)