10.10.13

-:വിനാശകാലേ വിപരീത ബുദ്ധി:-


സൗഹൃദങ്ങളുടെ തണലിൽ എന്റെ ദിനങ്ങൾ സന്തോഷകരമായിരുന്നു പിന്നെ എപ്പോഴാണ് ഞാൻ അവരിൽ നിന്ന് ഒറ്റപ്പെടലിൽ  കൈപ്പുനീർ നുണഞ്ഞത്

ഇന്ന് ഞാൻ വേദനയുടെയും ഒറ്റപ്പെടലിന്റെയും ഉറക്കം നഷ്ടപ്പെട്ട രാത്രികളെയും പേറി നടക്കുന്നു.സന്തോഷകരമായ നാളുകളിൽ നിന്നും എങ്ങിനെ ഞാൻ ഒറ്റപ്പെട്ടു. ആത്മാവു നഷ്ടപ്പെട്ട ശവമായിതീർന്നതെങ്ങിനെ.....

ചിരികൾക്കിടയിലെ വേദന മറയ്ക്കാൻ ഞാൻ നന്നായി പാടുപ്പെടുന്നു. യം വരുത്തി വെച്ച വിനയിൽ ഇടനെഞ്ച് പിളരുന്നവേദന  താങ്ങാവുന്നതിലും അപ്പുറത്തെത്തിയ അവസ്ഥ....

സന്തോഷകരമായ നാളുകളിൽ സൗഹൃദങ്ങളുടെ വിശാലതയിൽ ഇല്ലാത്ത വേദനയുടെ ഭാണ്ഡ കെട്ടഴിച്ച എന്റെ നടന വൈഭവം തിരിച്ചരിഞ്ഞതിൻ പരാജയം വിജയമാക്കാൻ മറു തന്ത്രം.

രോഗിയല്ലാത്ത ഞാൻ നിത്യ രോഗിയുടെ വേഷം കെട്ടി ഹൃദയത്തിൽ വിഷം നിറച്ച് ഞാൻ സൗഹൃദങ്ങൾക്കിടയിൽ നടന താണ്ഡവമാടി നിലനിൽപ്പിൻ ഭദ്രത ലക്ഷ്യ കുതിപ്പിലേക്കുള്ള ചവിട്ടു പടി അതു മാത്രമായിരുന്നു എന്റെ സൗഹൃദ വലയം.

കാലം സത്യത്തെ തിരിച്ചറിയുക തന്നെ ചെയ്യുമെന്നും അന്ന് തന്റെ സ്ഥാനം ചവറ്റു കൊട്ടയ്ക്ക് സമമെന്നും  തിരിച്ചറിവ് നഷ്ടപ്പെട്ട ഞാൻ  ഓർക്കാതെപോയി....

കൈവിട്ട കളിയിൽ സൗഹൃദങ്ങളുടെ നന്മയെ അവർ തന്ന വിലമതിക്കാത്ത സ്നേഹത്തെ വില കൊടുത്ത് വീട്ടാം എന്ന എന്റെ മൂഡതയെ ഇനിയുമെന്തേ ഞാൻ തിരിച്ചറിയാതെ പോയി. വരും വരായ്കൾ  ചിന്തകൾക്കപ്പുറമാകുന്ന നിമിശത്തെ ഒരിക്കലെങ്കിലും പുണർന്നറിയാൻ ശ്രമിക്കാതെ പോയാൽ ചത്തതിനൊക്കുമൊ ജീവിച്ചിരിക്കിലും എന്നതിനെ മറികടക്കാൻ കഴിയാതെ പോയ ഹതഭാഗ്യന്റെ റോൾ ആയിരിക്കും ജീവിതം എനിക്കു നേരെ നീട്ടപ്പെടുക

ഹൃദയത്തിൻ ഒറ്റപ്പെടലും സ്നേഹ കാംഷകരുടെ ഒറ്റപ്പെടുത്തലുമാണ്  ജീവിതത്തിലെ ഏറ്റവും വലിയ വേദന എന്ന് ഇനി യെങ്കിലും ഹൃദയവിഷം നിറച്ച ഞാൻ തിരിച്ചറിയാതെ പോയാൽ....

ഒരിക്കലും തിരികെ വരാൻ ആഗ്രഹിക്കാത്ത നിരാശയുടെ മൂടുപടം എന്റെ മേൽ എന്നെന്നേക്കുമായി മൂടപ്പെടാം

വിഷ ചഷകം വലിച്ചെറിഞ്ഞ് നന്മയുടെ സന്തോഷത്തിന്റെ  നല്ല നാളുകൾ എന്നരികിൽ എത്തപ്പെടുന്ന നിമിഷത്തെ കാംക്ഷിതായാണിന്നു ഞാൻ .....

 

29 അഭിപ്രായങ്ങൾ:

  1. നഷ്ട്ടപെട്ട നാളുകൾ തിരിച്ചു കിട്ടില്ല എന്ന യാഥാർത്ഥ്യം അറിയാമെങ്കിലും വരാനിരിക്കുന്ന നാളുകൾ നല്ല നല്ല ഓർമ്മകൾ ഉണ്ടാക്കുന്നതാകട്ടെ എന്ന് ശംസുദ്ധീനു വേണ്ടി മനസറിഞ്ഞു പ്രാർത്ഥിക്കുന്നു

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. പ്രിയ ബിജുവേട്ടാ ആത്മ പ്രണയത്തിൻ ബലിയാടായ ഹത ഭഗ്യന്റെ റോൾ വേദനാജനകമാണ് ഇണയോടു തോന്നുന്ന അതമ്മ്യ പ്രണയത്തിനൊടുവിൽ അവൾക്കിതെല്ലാം വെറുമൊരു പ്രണയനടന മാണെന്ന തിരിച്ചരിവ് അതിന്റെ മറുപുറമെന്ന ഒറ്റപ്പെടൽ ആ വേദനയുടെ ആഴമളക്കാൻ ഞാൻ അശക്തനാണ്...

      എന്റെ വരികൾക്കിടയിലെ വേദന അറിയാനും ആശ്വാസവാക്കുകൾ കൊണ്ടെന്റെ അരികിലെത്താനും അങ്ങു കാണിച്ച ഹൃദയ വിശാലത വാക്കുകൾക്കതീതമായ സന്തോഷം തരുന്നു...

      ഹൃദ്യത്തിൽ വരികയും അഭിപ്രായം എഴുതുകയും ചെയ്തതിൽ ഒരുപാടു സന്തോഷം സ്നേഹത്തോടെ പ്രാർത്ഥനയോടെ ഷംസുദ്ദീൻ തോപ്പിൽ

      ഇല്ലാതാക്കൂ
  2. നമ്മൾ സ്നേഹിക്കുന്നവർ നമ്മളെ ഒറ്റപെടുത്തുമ്പോഴുള്ള വേദന താങ്ങാൻ പറ്റാത്തതാണു.പിന്നെ നഷ്ട്ടപെട്ട നാളുകൾ ഒരിക്കലും തിരിച്ച് കിട്ടുകയില്ല അതിനെ കുറിച്ച് ഓർക്കാതിരിക്കുന്നതാണു നല്ലത് ഇനി വരാൻ ഉള്ള നല്ല നാളെയെ കുറിച്ച് മാത്രം ചിന്ദിക്കുക..

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. പ്രിയ ബിന്ദുചേച്ചീ വാക്കൂകലിലൂടെ നിങ്ങളെന്നും എന്റെ ഹൃദയ ഭാജനമാണ്. എന്നെ ശാസിക്കാനും തളർച്ചയിൽ ഒരു പിടിവള്ളിയായി എന്നരികിൽ പുതു ജീവൻ നൽകുന്ന ഒരു പാട് സ്നേഹം ഹൃദയത്തിൽ സൂക്ഷിക്കുന്ന ചേച്ചീ...

      സ്നേഹമുള്ള ഹൃദയത്തിൻ ഒറ്റപ്പെടലും സ്നേഹ കാംഷകരുടെ ഒറ്റപ്പെടുത്തലുമാണ് ജീവിതത്തിലെ ഏറ്റവും വലിയ വേദനഎന്നത് നമ്മൾ പലപ്പോഴും അറിയാതെ പോവുന്നു അറിയുമ്പോഴേക്കും തമ്മളിലെ പിടിവള്ളി നമുക്കു തന്നെ നഷ്ടമാവുന്നു... എന്റെ വരികൾക്കിടയിലെ വേദന അറിയാനും ആശ്വാസവാക്കുകൾ കൊണ്ടെന്റെ അരികിലെത്താനും ചേച്ചി കാണിച്ച ഹൃദയ വിശാലത വാക്കുകൾക്കതീതമായ സന്തോഷം തരുന്നു...

      ഹൃദ്യത്തിൽ വരികയും അഭിപ്രായം എഴുതുകയും ചെയ്തതിൽ ഒരുപാടു സന്തോഷം സ്നേഹത്തോടെ പ്രാർത്ഥനയോടെ ഷംസുദ്ദീൻ തോപ്പിൽ

      ഇല്ലാതാക്കൂ
  3. നാളെ നല്ലതായിരിയ്ക്കും
    ഇന്നത്തെപ്പോലെ

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. പ്രിയ അജിത്ത് ചേട്ടാ പ്രതീക്ഷകളാണല്ലോ നമ്മെ ഓരോരുത്തരെയും ജീവിക്കാൻ പ്രേരിപ്പിക്കുന്നത് അതു നമ്മളല്ലാത്ത കാരണത്താൽ നഷ്ടമായാലോ ?

      സ്നേഹമുള്ള ഹൃദയത്തിൻ ഒറ്റപ്പെടലും സ്നേഹ കാംഷകരുടെ ഒറ്റപ്പെടുത്തലുമാണ് ജീവിതത്തിലെ ഏറ്റവും വലിയ വേദനഎന്നത് നമ്മൾ പലപ്പോഴും അറിയാതെ പോവുന്നു അറിയുമ്പോഴേക്കും തമ്മളിലെ പിടിവള്ളി നമുക്കു തന്നെ നഷ്ടമാവുന്നു... എന്റെ വരികൾക്കിടയിലെ വേദന അറിയാനും ആശ്വാസവാക്കുകൾ കൊണ്ടെന്റെ അരികിലെത്താനും അജിത്തേട്ടൻ കാണിച്ച ഹൃദയ വിശാലത വാക്കുകൾക്കതീതമായ സന്തോഷം തരുന്നു...
      ഹൃദ്യത്തിൽ വരികയും അഭിപ്രായം എഴുതുകയും ചെയ്തതിൽ ഒരുപാടു സന്തോഷം സ്നേഹത്തോടെ പ്രാർത്ഥനയോടെ ഷംസുദ്ദീൻ തോപ്പിൽ

      ഇല്ലാതാക്കൂ
  4. വരും നാളുകള്‍ നല്ലതാകട്ടെ. ആശംസകള്‍.....

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. പ്രിയ ജയചേച്ചീ തിരക്കുകൾക്കിടയിൽ അനിയനെ മറന്നുല്ലേ....
      സ്നേഹമുള്ള ഹൃദയത്തിൻ ഒറ്റപ്പെടലും സ്നേഹ കാംഷകരുടെ ഒറ്റപ്പെടുത്തലുമാണ് ജീവിതത്തിലെ ഏറ്റവും വലിയ വേദനഎന്നത് നമ്മൾ പലപ്പോഴും അറിയാതെ പോവുന്നു അറിയുമ്പോഴേക്കും തമ്മളിലെ പിടിവള്ളി നമുക്കു തന്നെ നഷ്ടമാവുന്നു... എന്റെ വരികൾക്കിടയിലെ വേദന അറിയാനും ആശ്വാസവാക്കുകൾ കൊണ്ടെന്റെ അരികിലെത്താനും ജയചേച്ചി കാണിച്ച ഹൃദയ വിശാലത വാക്കുകൾക്കതീതമായ സന്തോഷം തരുന്നു...
      ഹൃദ്യത്തിൽ വരികയും അഭിപ്രായം എഴുതുകയും ചെയ്തതിൽ ഒരുപാടു സന്തോഷം സ്നേഹത്തോടെ പ്രാർത്ഥനയോടെ ഷംസുദ്ദീൻ തോപ്പിൽ

      ഇല്ലാതാക്കൂ
  5. നല്ല നാളെയ്ക്കായി നമുക്കൊരു നല്ല ഇന്ന് ജീവിക്കാം

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. പ്രിയ ശ്യാമ സ്നേഹമുള്ള ഹൃദയത്തിൻ ഒറ്റപ്പെടലും സ്നേഹ കാംഷകരുടെ ഒറ്റപ്പെടുത്തലുമാണ് ജീവിതത്തിലെ ഏറ്റവും വലിയ വേദനഎന്നത് നമ്മൾ പലപ്പോഴും അറിയാതെ പോവുന്നു അറിയുമ്പോഴേക്കും തമ്മളിലെ പിടിവള്ളി നമുക്കു തന്നെ നഷ്ടമാവുന്നു...
      എന്റെ വരികൾക്കിടയിലെ വേദന അറിയാനും ആശ്വാസവാക്കുകൾ കൊണ്ടെന്റെ അരികിലെത്താനും ശ്യാമ കാണിച്ച ഹൃദയ വിശാലത വാക്കുകൾക്കതീതമായ സന്തോഷം തരുന്നു...
      ഹൃദ്യത്തിൽ വരികയും അഭിപ്രായം എഴുതുകയും ചെയ്തതിൽ ഒരുപാടു സന്തോഷം സ്നേഹത്തോടെ പ്രാർത്ഥനയോടെ ഷംസുദ്ദീൻ തോപ്പിൽ

      ഇല്ലാതാക്കൂ
  6. വേദനകളെ വിട
    സന്തോഷമേ വരൂ - നന്മ വരട്ടെ നല്ല എഴുത്ത്. ഒന്ന് രണ്ടു അക്ഷരത്തെറ്റ് കണ്ടു.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. പ്രിയ ശിഹാബ് എഴുത്തിലെ തെറ്റുകൾ പറയൂ സന്തോഷത്തോടെ തിരുത്തുകൾ വരുത്താം...
      എന്റെ വരികൾക്കിടയിലെ വേദന അറിയാനും ആശ്വാസവാക്കുകൾ കൊണ്ടെന്റെ അരികിലെത്താനും ശിഹാബ് കാണിച്ച ഹൃദയ വിശാലത വാക്കുകൾക്കതീതമായ സന്തോഷം തരുന്നു...
      ഹൃദ്യത്തിൽ വരികയും അഭിപ്രായം എഴുതുകയും ചെയ്തതിൽ ഒരുപാടു സന്തോഷം സ്നേഹത്തോടെ പ്രാർത്ഥനയോടെ ഷംസുദ്ദീൻ തോപ്പിൽ

      ഇല്ലാതാക്കൂ
  7. വരും നാളെകള്‍ നല്ലതായിരിക്കട്ടെ

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. പ്രിയ ചേച്ചീ സ്നേഹമുള്ള ഹൃദയത്തിൻ ഒറ്റപ്പെടലും സ്നേഹ കാംഷകരുടെ ഒറ്റപ്പെടുത്തലുമാണ് ജീവിതത്തിലെ ഏറ്റവും വലിയ വേദനഎന്നത് നമ്മൾ പലപ്പോഴും അറിയാതെ പോവുന്നു അറിയുമ്പോഴേക്കും തമ്മളിലെ പിടിവള്ളി നമുക്കു തന്നെ നഷ്ടമാവുന്നു...
      എന്റെ വരികൾക്കിടയിലെ വേദന അറിയാനും ആശ്വാസവാക്കുകൾ കൊണ്ടെന്റെ അരികിലെത്താനും ചേച്ചി കാണിച്ച ഹൃദയ വിശാലത വാക്കുകൾക്കതീതമായ സന്തോഷം തരുന്നു...
      ഹൃദ്യത്തിൽ വരികയും അഭിപ്രായം എഴുതുകയും ചെയ്തതിൽ ഒരുപാടു സന്തോഷം സ്നേഹത്തോടെ പ്രാർത്ഥനയോടെ ഷംസുദ്ദീൻ തോപ്പിൽ

      ഇല്ലാതാക്കൂ
  8. മറുപടികൾ
    1. പ്രിയ ഡോക്ടർ സർ സ്നേഹമുള്ള ഹൃദയത്തിൻ ഒറ്റപ്പെടലും സ്നേഹ കാംഷകരുടെ ഒറ്റപ്പെടുത്തലുമാണ് ജീവിതത്തിലെ ഏറ്റവും വലിയ വേദനഎന്നത് നമ്മൾ പലപ്പോഴും അറിയാതെ പോവുന്നു അറിയുമ്പോഴേക്കും തമ്മളിലെ പിടിവള്ളി നമുക്കു തന്നെ നഷ്ടമാവുന്നു...
      എന്റെ വരികൾക്കിടയിലെ വേദന അറിയാനും ആശ്വാസവാക്കുകൾ കൊണ്ടെന്റെ അരികിലെത്താനും ഡോക്ടർ സർകാണിച്ച ഹൃദയ വിശാലത വാക്കുകൾക്കതീതമായ സന്തോഷം തരുന്നു...
      ഹൃദ്യത്തിൽ വരികയും അഭിപ്രായം എഴുതുകയും ചെയ്തതിൽ ഒരുപാടു സന്തോഷം സ്നേഹത്തോടെ പ്രാർത്ഥനയോടെ ഷംസുദ്ദീൻ തോപ്പിൽ

      ഇല്ലാതാക്കൂ
  9. നല്ല നാളെയെ പ്രതീക്ഷിക്കുക....ഇന്നലകളെ മറക്കുക....എല്ലാ ആശംസകളും.......

    മറുപടിഇല്ലാതാക്കൂ
  10. പ്രിയ സർ സ്നേഹമുള്ള ഹൃദയത്തിൻ ഒറ്റപ്പെടലും സ്നേഹ കാംഷകരുടെ ഒറ്റപ്പെടുത്തലുമാണ് ജീവിതത്തിലെ ഏറ്റവും വലിയ വേദനഎന്നത് നമ്മൾ പലപ്പോഴും അറിയാതെ പോവുന്നു അറിയുമ്പോഴേക്കും തമ്മളിലെ പിടിവള്ളി നമുക്കു തന്നെ നഷ്ടമാവുന്നു...
    എന്റെ വരികൾക്കിടയിലെ വേദന അറിയാനും ആശ്വാസവാക്കുകൾ കൊണ്ടെന്റെ അരികിലെത്താനും സർ കാണിച്ച ഹൃദയ വിശാലത വാക്കുകൾക്കതീതമായ സന്തോഷം തരുന്നു...
    ഹൃദ്യത്തിൽ വരികയും അഭിപ്രായം എഴുതുകയും ചെയ്തതിൽ ഒരുപാടു സന്തോഷം സ്നേഹത്തോടെ പ്രാർത്ഥനയോടെ ഷംസുദ്ദീൻ തോപ്പിൽ

    മറുപടിഇല്ലാതാക്കൂ
  11. പോയത് പോട്ടെന്നെ.. നമുക്ക് വേറെ നോക്കാം.. പിന്നല്ല.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അങ്ങിനെ അങ്ങ് വിടാൻ പറ്റില്ല ശ്രീജിത്ത് ചേട്ടാ
      ഹൃദ്യത്തിൽ വരികയും അഭിപ്രായം എഴുതുകയും ചെയ്തതിൽ ഒരുപാടു സന്തോഷം സ്നേഹത്തോടെ പ്രാർത്ഥനയോടെ ഷംസുദ്ദീൻ തോപ്പിൽ

      ഇല്ലാതാക്കൂ
  12. എപ്പോഴും ശുഭ പ്രതീക്ഷയോടെ ചിന്തിക്കുക. അത് മുന്നോട്ടുള്ള ജീവിതത്തിനു പോസിറ്റിവ് എനര്‍ജി നല്‍കും .

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. എന്റെ വരികൾക്കിടയിലെ വേദന അറിയാനും ആശ്വാസവാക്കുകൾ കൊണ്ടെന്റെ അരികിലെത്താനും FAISAL IKKA കാണിച്ച ഹൃദയ വിശാലത വാക്കുകൾക്കതീതമായ സന്തോഷം തരുന്നു...
      ഹൃദ്യത്തിൽ വരികയും അഭിപ്രായം എഴുതുകയും ചെയ്തതിൽ ഒരുപാടു സന്തോഷം സ്നേഹത്തോടെ പ്രാർത്ഥനയോടെ ഷംസുദ്ദീൻ തോപ്പിൽ

      ഇല്ലാതാക്കൂ
  13. മനസ്സില്‍ പ്രതീക്ഷകളെ കൈവിടാതിരിയ്ക്കുക.... സന്തോഷത്തിന്റെ ദിനങ്ങള്‍ക്കായി കാത്തിരിയ്ക്കുക... ആശംസകള്‍!

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. എന്റെ വരികൾക്കിടയിലെ വേദന അറിയാനും ആശ്വാസവാക്കുകൾ കൊണ്ടെന്റെ അരികിലെത്താനുംsree കാണിച്ച ഹൃദയ വിശാലത വാക്കുകൾക്കതീതമായ സന്തോഷം തരുന്നു...
      ഹൃദ്യത്തിൽ വരികയും അഭിപ്രായം എഴുതുകയും ചെയ്തതിൽ ഒരുപാടു സന്തോഷം സ്നേഹത്തോടെ പ്രാർത്ഥനയോടെ ഷംസുദ്ദീൻ തോപ്പിൽ

      ഇല്ലാതാക്കൂ
  14. 'വിനാശകാലേ വിപരീത ബുദ്ധി....'
    വേദനിയ്ക്കുന്ന ഹൃദയത്തില് നിന്നു വന്ന വാക്കുകള്... നന്നായിരിക്കുന്നു.... നല്ലൊരു നാളെയ്ക്കായി കാത്തിരിക്കാം.....

    മറുപടിഇല്ലാതാക്കൂ
  15. എന്റെ വരികൾക്കിടയിലെ വേദന അറിയാനും ആശ്വാസവാക്കുകൾ കൊണ്ടെന്റെ അരികിലെത്താനും കാണിച്ച ഹൃദയ വിശാലത വാക്കുകൾക്കതീതമായ സന്തോഷം തരുന്നു...

    ഹൃദ്യത്തിൽ വരികയും അഭിപ്രായം എഴുതുകയും ചെയ്തതിൽ ഒരുപാടു സന്തോഷം സ്നേഹത്തോടെ പ്രാർത്ഥനയോടെ ഷംസുദ്ദീൻ തോപ്പിൽ

    മറുപടിഇല്ലാതാക്കൂ
  16. മറുപടികൾ
    1. DEAR Souda തിരക്കിനിടയിൽ ഹൃദ്യത്തിൽ വരികയും അഭിപ്രായം എഴുതുകയും ചെയ്തതിൽ ഒരുപാടു സന്തോഷം.സ്നേഹത്തോടെ പ്രാർത്ഥനയോടെ ഷംസുദ്ദീൻ തോപ്പിൽ

      ഇല്ലാതാക്കൂ