-:പഥികൻ:-

കാലം ആദ്യ  ജോലിയിൽ എനിക്കു കരുതി വച്ചത്‌ ഹൃദയഭേദകമായ അനുഭവമായിരുന്നു
നിലവിൽ ജോലിയിലുണ്ടായിരുന്നവൻ കാണിച്ചു കൂട്ടിയ കൊള്ളരുതായിമയ്ക്ക് അന്ത്യ കൂദാശ ഒതാനായിരുന്നു എന്റെ നിയോഗം....


എന്നാണ് ഞാൻ ഈ മഹാനഗരം ആദ്യം കണ്ടത്. ഓർമകളെ ഇളം തെന്നൽ താഴുകിതലോടുമ്പോൾ ഓർമതൻ ചെപ്പ് പതിയെ തുറക്കുന്നു. വർഷങ്ങൾക്ക് മുൻപ് അന്നെനിക്ക് പത്ത് വയസ്സ് പ്രായം ഗൾഫിൽ നിന്ന് ലീവിനു വന്ന അമ്മാവൻറെ സുഹൃത്തിൻറെ വിവാഹം ഈ മഹാനഗരത്തിൽ വെച്ചായിരുന്നു. എൻറെ ഗ്രാമംവിട്ട് ആദ്യത്തെ എൻറെ ദൂരയാത്ര ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ആയാത്ര വർഷങ്ങൾ എത്രയായാലും എന്നും എനിക്ക് ഓർമയുടെ സുഖമുള്ളോരനുഭൂതിയും ഭയവുമാണ് .മനുഷ്യ ജീവൻ ഞാണിൽ കൊരുത്ത് കുതിച്ചു പായുന്ന ബസ്സിലേറിയ യാത്ര അവസാനിച്ചപ്പോഴേക്കും ജീവൻ തിരികെ കിട്ടിയ ഭയപ്പാടും എനിക്കും അമ്മാവനും പുതുജീവൻ തിരികെ കിട്ടിയ ആശ്വാസവും...

 അമ്മാവൻറെ വലതു കൈവിരലിൽ പിടിച്ചുള്ള നഗര കാഴ്ചകളും വിഭവ സമൃദമായ ഭക്ഷണവും എൻറെ ഗ്രാമം വിട്ട് ഒരിക്കൽ ഞാൻ ഈ മഹാനഗരത്തിൽ തിരികെ എത്തുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല. കാലം എനിക്കായി കാത്തു വെച്ച ജീവിതമെന്ന പ്രഹെളികയ്ക്കുത്തരം നല്കാൻ ദൈവം നിശ്ചയിച്ചുറപ്പിച്ചതായിരുന്നു ഈ മഹാ നഗരത്തെ എന്ന്‌ മനസ്സിലാക്കാൻ കാലമെത്രയെടുത്തെന്ന് ഇപ്പോഴും ഉത്തരം നല്കാൻ ഞാൻ അശക്തനായി പോകുന്നു എന്നതെത്രേ സത്യം.

അന്നൊരുനാൽ കോളജു പഠനം കഴിഞ്ഞ് എനി എന്ത് എന്നുള്ള ചോദ്യത്തിന് ഉത്തരം കണ്ടെത്താൻ വെമ്പൽ കൊള്ളുന്ന സമയം  അടുത്ത വീട്ടിലെ അച്ചുവേട്ടന്റെ സഹായ മനസ്കതയാൽ അറിയപ്പെട്ടരു സ്ഥാപനത്തിൽ കേശ്യർ ജോലി കിട്ടി അക്കാല മത്രയും അമ്മയുടെ വിയർപ്പിൻറെ വിലയായിരുന്ന എന്റെ ജൻമ്മം സ്വയം പുഷ്പിച്ചു എന്നൊരു തോന്നലിൽ കഷ്ട തകൾക്ക് നടുവിലായിരുന്ന അമ്മയ്ക്കൊരു ഉയിർത്തെഴുന്നേൽപ്പ് അമ്മയിൽ നിന്നുതിർന്ന അശ്രുകണങൾ കൊണ്ടെന്റെ ഹൃദയം അവിസ്മരണീയമായ അനുഭൂതിയുടെ ലോകത്ത് ...

കാലം ആദ്യ  ജോലിയിൽ എനിക്കു കരുതി വച്ചത്‌ ഹൃദയ ഭേദകമായ അനുഭവമായിരുന്നു
നിലവിൽ ജോലിയിലുണ്ടായിരുന്നവൻ കാണിച്ചു കൂട്ടിയ കൊള്ളരുതായിമയ്ക്ക് അന്ത്യ കൂദാശ ഒതാനായിരുന്നു എന്റെ നിയോഗം അതെന്നെ മറ്റുള്ളവരിൽ ശതുതയുടെ അളവുകൊലിനു നീളമേറ്റ് കയായിരുന്നു എന്നറിയാൻ വൈകിയതിനുള്ള വില വളരെ വലുതായിരുന്നെന്ന് പിന്നിട്ട ജീവിതം എന്നെ പഠിപ്പിച്ചു

ശത്രു പക്ഷത്തെ കൂട്ട ആക്രമണത്തിൽ ഞാൻ അടി പതറി.എന്നിലർപ്പിതമായ കർത്തവ്യത്തിൽ സത്യ സന്ത തയ്ക്ക് ബലമെകേണ്ടവർപോലും ശത്രു പാളയത്തിൽ അഭയം കണ്ടെത്തിയതിൽ എന്റെ ഇടനെഞ്ച് പൊട്ടി ജോലി വലിച്ചെറിഞ്ഞു പെരുവഴിയിലകപ്പെട്ട എന്നരികിൽ പുതു നാമ്പുമായി വന്നതായിരുന്നു തെക്കെ പാടത്തെ വറീത് മുതലാളി. ജോലി കണക്കുപിള്ള. ഇട്ടു മൂടാൻ സ്വത്ത് ഉള്ള വറീതുമുതളിയുടെ മനസാക്ഷി സൂക്ഷിപ്പുകാരനാവാൻ എനിക്കതിക നാള് വേണ്ടി വന്നില്ല

കരളലിയിപ്പിക്കുന്ന കദന കഥയിലെ നായകൻറെ വേഷമഭിനയിക്കാൻ പാടുപെടുകയായിരുന്ന വറീത് മുതലാളിക്ക് താങ്ങും തണലുമായതായിരുന്നു എന്നതായിരുയിരുന്നു അവിടം വി ട്ടേ ക്കാവുന്ന അവസ്ഥയിൽ എന്നെ കൊണ്ടെത്തിച്ചത് . തന്റെ ജീവിതകാലമത്രയും ചോര നീരാക്കി പടുത്തുയർത്തിയ ഈ കാണുന്ന സമ്പൽ സമൃതിയുടെ അവകാശിയായ ഏക മകന്റെ പേരിൽ ജീവിച്ചിരിക്കെ എഴുതി വെച്ചു എന്റെ കാലശേഷം അവനിൽ ചെന്നു ചേരുമെന്ന് കഷ്ട എന്തെന്നറിയാതെ വളർന്ന വറീത് മുതലാളിയുടെ അരുമ സന്തതിയുടെ കൊള്ളരുതാഴ്മക്കു വറീത് മുതലാളിയുടെ ജീവൻ തന്നെ വിലയിട്ടു മകൻ. അതറിഞ്ഞ ഒരച്ഛന്റെ ഹൃദയ വികാരത്തിനു കൂട്ടു നിന്നതായിരുന്നു ഞാൻ ചെയ്ത തെറ്റ് ജോലി നഷ്ട പെട്ട് രണ്ടു നാൾകകം എന്റെ കാതിൽ വറീത് മുതലാളിയുടെ മരണ വിവരമെത്തി ഏക മകന്റെ കുതദ്ര ത്തെ അതി ജീവിക്കാൻ മരണമെന്ന സമസ്യക്ക് കഴിയാതെ വന്ന പോലെ...

കാലത്ത് കാറുമായി പുറത്തിറങ്ങിയ വറീത് മുതലാളി ബ്രേക്കിൽ കാലു വെച്ചപ്പോഴാണ് അറിഞ്ഞത് വണ്ടിക്ക് ബ്രേക്ക് നഷ്ടപെട്ടന്നു ചെന്നിടിച്ചത് പാലത്തിൻ കൈവരിയിൽ താടിയെല്ല് പൊട്ടി ഹൊപിറ്റലിലായ മുതലാളിയെ കോറി ഡോറിൽ വെച്ച് തള്ളി താഴെ ഇടുക എന്ന നീച കർമത്തിന് ചുക്കാൻ പിടിച്ചത് അരുമ സന്തതി തന്നെ അങ്ങനെ മരണ ശേഷം വറീത് മുതലാളിയുടെ സ്വത്ത് വകകൾ മകനിലെത്തി അതിലെ വിഹിതമാണ് മരണ കാരണം തേടി അലഞ്ഞവർക്കുള്ള മൗന സമ്മതം.

ജീവിത വേദനകൾ മറക്കാൻ ഞാൻ പലപ്പോഴും തിരഞ്ഞെടുത്ത മാർഗം വായനയായിരുന്നു അതിലെ കഥാ പാത്രങ്ങൾ എന്നിലെ വേദനകൾക്കും ഒറ്റപ്പെടലുകൾക്കും സാന്ത്വനമേകി
എന്നിൽ പുതിയ വാക്കുകളും വാക്കുകൾക്ക് വർണങ്ങളുമേകി. ആ ഇടയ്ക്കാണ് എന്റെ ഒരു കഥ അന്നത്തെ പ്രമുഖ പത്രത്തിൽ വന്നത് .കഥ വായനയിൽ എനിക്കൊരു സൗഹൃദം കിട്ടി അതിന്റെ ദൃഡതയിൽ ഞാൻ ചേക്കേറി യതാണ് ഈ മഹാ നഗരത്തിൽ...

വർഷമെത്ര കഴിഞ്ഞിരിക്കുന്നു എന്നിട്ടു പോലും ഇന്നും നിഗൂഡതയുടെ ഉത്തുന്ഗതയിൽ നിൽക്കുകയാണ് എന്നിൽ ഈ നഗരം. എന്റെ ഗ്രാമത്തിൻ നിശ് കളഗത കണ്ടെത്താൻ അലയുകയാണ് ഞാനിന്നും ഈ നഗര വീഥിയിൽ ഒരിക്കൽ കണ്ടെത്തുമെന്ന വ്യാമോഹവുമായി .

ഷംസുദ്ദീൻ തോപ്പിൽ


Written by

4 അഭിപ്രായങ്ങൾ:

 1. ഒന്നുകൂടി എഡിറ്റ്‌ ചെയ്ത് പോസ്ടിയാല്‍ കൂടുതല്‍ നന്നാവും.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. DEAR Ramji chetta തിരക്കിനിടയിൽ ഹൃദ്യത്തിൽ വരികയും അഭിപ്രായം എഴുതുകയും ചെയ്തതിൽ ഒരുപാടു സന്തോഷം.സ്നേഹത്തോടെ പ്രാർത്ഥനയോടെ ഷംസുദ്ദീൻ തോപ്പിൽ

   ഇല്ലാതാക്കൂ
 2. മറുപടികൾ
  1. DEAR Ajith Chetta തിരക്കിനിടയിൽ ഹൃദ്യത്തിൽ വരികയും അഭിപ്രായം എഴുതുകയും ചെയ്തതിൽ ഒരുപാടു സന്തോഷം.സ്നേഹത്തോടെ പ്രാർത്ഥനയോടെ ഷംസുദ്ദീൻ തോപ്പിൽ

   ഇല്ലാതാക്കൂ