-:ആ മരണം കണ്‍ മുന്‍പില്‍:-

 ഹൃദയ ഭേദകമായ ആ കാഴ്ച ഇപ്പോഴും എന്നെ പേടിപ്പെടുത്തുന്നു രണ്ടു നാള്‍ക്കപ്പുറം  ഓഫീസില്‍ ദൃതി പിടിച്ച എന്റെ ഓഫീസ് ജോലിക്കിടയില്‍ കണ്ണ് കടഞ്ഞപ്പോ ലാപ്പില്‍ നിന്ന് പതിയെ കണ്ണുകള്‍ പിന്‍വലിച്ചു പുറത്തു റോഡില്‍ പാഞ്ഞു പോകുന്ന വാഹനങ്ങളെ നോക്കി  ജോലി യുടെ പിരിമുറുക്കത്തില്‍ നിന്ന്  പതിയെ മനസ്സിനെ സ്വപ്ങ്ങളുടെ കൂടെ പറക്കാന്‍ വിട്ടു....

 സമയം ഏകദേശം വൈകിട്ടോടുക്കുന്നു റോഡില്‍ നിറയെ വാഹനങ്ങള്‍ തലങ്ങും വിലങ്ങും കുതിച്ചു പായുന്നു ഓഫീസു വിട്ടു  എല്ലാവരുടെയും വീടെത്താനുള്ള പാച്ചില്‍ അവര്‍ ചിന്തിക്കുന്നുണ്ടോ
ഈ ഓട്ടത്തിനിടയില്‍ എത്ര പേരുടെ ജീവന്‍ പോലിയുമെന്ന് ...എത്ര പേരുടെ സ്വപ്ങ്ങള്‍ തകരുമെന്ന്  ആര് ചിന്തിക്കാനാ അല്ലെ .  ദൈവമേ.... ചിന്തകള്‍ നശിച്ച ഒരു തലമുറയാണോ
നാളയുടെ വാഗ്ദാനങ്ങളായി വളര്‍ന്നു വരുന്നത് ....

റോഡില്‍ ഇറങ്ങിയാല്‍ ആര്‍ക്കും സമയമില്ല എന്നാലോ അപകടങ്ങള്‍ സംഭവിച്ചാല്‍ ജീവന്‍ ബാക്കിയുണ്ടെങ്കില്‍  മാസങ്ങളോളം ഹോസ്പിറ്റലില്‍ കിടക്കാന്‍ നമുക്ക് ഒത്തിരി സമയം ഉണ്ട് താനും...അന്ന് നമ്മെ പരിപാലിക്കാന്‍ കൂടപിറപ്പുകള്‍ക്ക്  പോലും സമയമില്ല ന്നെതെത്ര വിചിത്രം....

പെട്ടന്നു ചിന്തകളെ ഭേദിച്ച്  കൊണ്ടൊരു അലര്‍ച്ച കാതുകളില്‍ വന്നലച്ചു ശബ്ദം കേട്ട ഭാഗത്തേക്ക്  ഒന്നേ നോക്കിയുള്ളൂ ഉള്ളില്‍ നിന്ന് ദൈവമേ എന്ന വിളി പുറത്തേക്കു വന്നില്ല എന്നതാണ്  സത്യം. ശരീരത്തില്‍ ആകമാനം ഒരുവിറയല്‍ അതെ അല്പം മുന്‍പ്  എന്റെ ചിന്തകളില്‍ വന്നത് തന്നെ സംഭവിച്ചിരിക്കുന്നു. സിനിമകളില്‍ മാത്രം കണ്ട ആ രംഗം കണ്‍ മുന്‍പില്‍...

റോഡിനു മുകളില്‍ കൂടിയുള്ള മേല്‍പ്പാലത്തില്‍ നിന്ന്  ഏകദേശം മുപ്പതടി താഴ്ചയിലുള്ള  റോഡിലേക്ക്  ഒരു ചെറുപ്പക്കാരന്‍ വീണിരിക്കുന്നു വീഴ്ചയുടെ ആഗാതത്തില്‍ തല പിളര്‍ന്നു രക്തം ദാരാദാരയായി റോഡില്‍ ഒഴുകുന്നു ....ദൈവാദീനം എന്ന് തന്നെ പറയാം താഴെ റോഡില്‍ അല്‍പ സമയം വാഹനങ്ങള്‍ കുറഞ്ഞപോലെ  ജഗ്ഷനില്‍ സിഗ്നല്‍ വീണെന്ന് തോന്നുന്നു. അല്ലങ്കില്‍ കാഴ്ചക്ക്  ഭയാനകത കൂടിയേനെ ...ആൾകൂട്ടതിനിടയില്‍ പിന്നെ ഒന്നും കണ്ടില്ലന്നുല്ലതാണ്  സത്യം...

ഒന്ന് ഉറപ്പായി വീണ ആള്‍ ജീവിച്ചിരിക്കാന്‍ വഴിയില്ല ...എന്നാലും ഒരുനിമിഷം അയാള്‍ ജീവിച്ചിരുന്നെങ്കില്‍ ....അടുത്ത ദിവസത്തെ പേപര്‍ കാണാന്‍ ദൃതിയായി അതെ അത് തന്നെ സംഭവിച്ചു പതിനെട്ടു വയസ്സ് മാത്രം പ്രായമുള്ള ആ ചെറുപ്പക്കാരന്‍ മരിച്ചിരിക്കുന്നു അമിത വേഗതയില്‍  മേല്‍പ്പാലത്തില്‍ പാഞ്ഞുകയറിയ കാര്‍ ആ ചെറുപ്പക്കാരന്റെ ജീവന്‍ എടുത്തിരിക്കുന്നു ...

ഒരാളുടെ അശ്രദ്ധകാരണം പതിനെട്ടു വർഷം സ്വപ്നം കണ്ടു വളര്‍ത്തിയ ഏക മകനെ നഷ്ട പെട്ട
ആ അച്ഛന്റെ യും അമ്മയുടെയും ഹൃദയ  വേദന വാക്കുകള്‍ക്കു അതീതമല്ലേ .....

"പ്രിയ കൂട്ടുകാരെ നമുക്കും അച്ഛനും അമ്മയുമില്ലേ നമ്മളല്ലേ അവരുടെ പ്രതീക്ഷകള്‍ നമുക്കെന്തെന്തെങ്കിലും സംഭവിച്ചാല്‍ അവരുടെ അവസ്ഥയെന്തായിരിക്കും നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ ?.....ഒരു നിമിഷമോന്നു ചിന്തിക്കൂ... റോഡിലിറ  ങ്ങിയാലുള്ള നമ്മുടെ മരണ പാച്ചില്‍ എത്ര കുടുംബത്തിന്റെ  പ്രതീക്ഷകളും സ്വപ്ങ്ങളുമാണ് വേരോടെ പിഴുതെറിയുന്നത് . നമുക്കൊരു പ്രതിക്ഞ്ഞയെടുക്കാം നമ്മള്‍ കാരണം ഒരു കുടുംബവും തകർന്നടിയില്ലന്നു.അമിത വേഗത ജീവിതത്തെ അല്ല ജീവിതങ്ങളെ ആണ്  തകര്‍ക്കുന്നതെന്നു

ചിന്തിക്കൂ .....ചിന്തിക്കൂ.... വീണ്ടും.... വീണ്ടും .....ചിന്തിക്കൂ ..... എന്നിട്ട്  നല്ലത് പ്രാവര്‍ത്തികമാക്കാന്‍ നമുക്ക് കൂട്ടമായി ശ്രമിക്കാം .....

ഷംസുദ്ദീൻ തോപ്പിൽ


Written by

6 അഭിപ്രായങ്ങൾ:

 1. ഇന്ന് ഇവിടെ കണ്ട ഒരു പരസ്യം:

  Pedestrians do not walk with an air bag.
  Their life depends on you
  Please drive carefully

  New India Assurance, Bahrain

  മറുപടിഇല്ലാതാക്കൂ
 2. എല്ലാവർക്കും തിരക്ക്...
  റോഡിൽഇറങ്ങിയാൽ ആർക്കും ക്ഷമയില്ല...
  പ്രതേകിച്ചു കേരളത്തിൽ.....

  മറുപടിഇല്ലാതാക്കൂ
 3. സംഭവിക്കുമ്പോഴാണ് ചിന്തിക്കുക...
  വിശപ്പുപോലെ തിരക്കും ഓരോരുത്തരേയും വിമ്മിട്ടപ്പെടുത്തുകയാണ്....
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ