14.1.17

-:ഫിലിപ്പിനോ എന്ന മാലാഖ :-


ദുബൈ മെട്രോ ജീവിത യാത്രയുടെ ഭാഗമായിട്ട് മാസങ്ങൾ കഴിഞ്ഞിരിക്കുന്നു. ഈ വിസ്മയ നഗരത്തിൽ യാത്രയ്ക്ക് ഏറ്റവും അനുയോജ്യമായതും ചിലവ് കുറഞ്ഞതും ട്രാഫിക്കിലെ കാത്ത് കിടക്കുന്നതിൽ നിന്നുള്ള ആശ്വാസവുമാണ് ഡ്രൈവർ ഇല്ലാത്ത ഈ യന്ത്ര വൽകൃത വിസ്മയം.പതിവ് പോലെ ഓഫീസിലേക്കിറങ്ങി . പത്ത് മിനുട്ട് നടന്ന് മെട്രോ പിടിക്കും ആറു മിനുട്ട് മെട്രോ യാത്ര അതും ദുബായിയുടെ ഹൃദയത്തിലൂടെ വളഞ്ഞു പുളഞ്ഞുള്ള യാത്ര മനോഹരമാണ് സ്റ്റോപ്പിലിറങ്ങി  മെട്രോ ലിങ്കുള്ള ബസ്സ് പിടിക്കണം പത്തുമിനിട്ട്.വീണ്ടും സ്റ്റോപ്പിറങ്ങി പതിനൊന്നു മിനുട്ട് നടക്കണം എന്നാലേ ഓഫീസെത്തൂ. മെട്രോ അതല്ലങ്കിൽ ബസ്സ് യാത്രയ്ക്ക് നോൾ കാർഡ് ആശ്രയം കാർഡിൽ റീച്ചാർജ് ചെയ്താലേ യാത്ര സുഗമമാവൂ.അതല്ലങ്കിൽ ഇരുനൂറ് ദിർഹം ഫൈൻ നാട്ടിലെ മൂവായിരത്തി എഴുന്നൂറ് രൂപയോളം വരും മാത്രവുമല്ല പിടിക്കപ്പെട്ടാൽ അവർ പറയുന്ന സ്ഥലത്തു പോയി പണമടയ്ക്കണം സമയ നഷ്ടം ധന നഷ്ടം അതുകൊണ്ട് തന്നെയും കൃത്യതയോടെ ഞാൻ നല്ലകുട്ടിയായി മാസ പാക്കേജ് എടുത്തു നോ ടെൻഷൻ.

നോൾ കാർഡ് റീച്ചാർജ് മെട്രോ സ്റ്റേഷൻ കഴിഞ്ഞാ ചില മെയിൻ കേന്ദ്ര ങ്ങളിൽ മാത്രമേ  ഒള്ളു താനും ഉൾഭാഗങ്ങളിൽ അതിനുള്ള സംവിധാനം  ആയി വരുന്നതേ ഒള്ളു ഓഫീസ് വിട്ട് റൂം യാത്ര ചില ദിവസങ്ങളിൽഫ്രണ്ട്സുകളുടെ കാറിനായിരിക്കും.ഓസിനു യാത്രയാണ് ഇന്നെനിക്ക് പണികിട്ടിയത് മാസം പോയതറിഞ്ഞില്ല കാർഡിൽ കാശുണ്ടെന്ന കരുതൽ.
 
ഓഫീസ് ഇന്നിറങ്ങാൻ അൽപ്പം വൈകി മെട്രോയിലേക്കുള്ള ലാസ്റ്റ് ബസ്സ് മുൻപിലെത്തി ആശ്വാസത്തോടെ ബസ്സിൽ കയറി കാർഡ് പഞ്ചു ചെയ്തു മെഷീനിൽ പതിവിൽ വിപരീത ശബ്ദം ലോ ബാലൻസ് പിൻ കഴുത്തിൽ കൊള്ളിയാൻ മിന്നി ശരീരം മൊത്തത്തിലൊരു വിറയൽ ഇത് ദുബൈ ആണ് നിയമം കർക്കശമാണ് അത് ഏതു ഭരണ കർത്താക്കളാണെങ്കിലും ശരി .വെപ്രാളം യാത്രക്കാർ എന്നെ ശ്രദ്ധിക്കുന്നു ഇറങ്ങണോ കയറണോ ദൈവമേ ഇറങ്ങിയാ ഇന്നിനി വേറെ ബാസ്സില്ല.ഒടുവിൽ അൽപ്പ ധൈര്യമെടുത്തു ഡ്രൈവറുടെ അരികിലെത്തി കാര്യം പറഞ്ഞു ഡ്രൈവർ കൈമലർത്തി

വിഷമത്തോടെ ബസ്സ് വിട്ട് തിരിച്ചിറങ്ങാൻ നേരം പിറകിൽ നിന്ന് ഒരു കിളി ശബ്ദം എക്സ്കൂസ്മി ഏയ് എന്നെ അല്ല വീണ്ടു കിളി ശബ്ദം ഞാൻ ഒന്ന് തിരിഞ്ഞു എനിക്ക് നേരെ ഒരു നോൾ കാർഡ് നീട്ടി ഒരു സുന്ദരിയായ ഫിലിപ്പിനോ പെൺ കൊടി ഞാൻ ഒന്ന് മടിച്ചു ബസ്സ് എടുക്കാൻ പോകുന്നു അവൾ കൈ  പിടിച്ചു അവൾ ക്കരികിലെ സീറ്റിൽ ഇരുത്തി എനിക്ക് രണ്ടുകാർഡുണ്ട് തല്ക്കാലം മെട്രോവരെ ഇതു എടുത്തോ അവിടെ നിനക്ക് റീച്ചാർജ് ചെയ്യലോ  എന്റെ പരിഭ്രമം കണ്ടെന്നപോലെ നോ ടെൻഷൻ ഡിയർ ബി ഹാപ്പി ഞാൻ നന്ദി പറഞ്ഞു  സീറ്റിലിൽ നിവർന്നിരുന്നു

താൽക്കാലാശ്വാസം യാത്ര തുടർന്നു ഞാൻ മനസ്സിൽ പറഞ്ഞു ഓക്കേ മെട്രോ എത്തി അവളെ കാർഡും റീച്ചാജ് ചെയ്തു കൊടുക്കാം ചിന്തകൾ കാടുകയറി മെട്രോ എത്തിയത് അറിഞ്ഞില്ല .ഇറങ്ങുന്നില്ലേ മെട്രോ എത്തി ചമ്മലോടെ ഞാൻ എണീറ്റു കാർഡ് പഞ്ചു ചെയ്ത് ഇറങ്ങി കൂടെ അവളും ഞാൻ ആവുന്നതും പറഞ്ഞു നോക്കി അവളുടെ കാർഡ് റീച്ചാർജ് ചെയ്തു തരാം അവൾ സമ്മതിച്ചില്ല ബൈ പറഞ്ഞു ഒരുമാലാഖയെപോലെ  എക്സ്സ്‌ലേറ്ററിൽ മുകളിലെ സ്റ്റേഷനിലേക്ക് ഉയർന്നു പോയീ.അവളോടും ദൈവത്തോടും നന്ദി പറഞ്ഞു ഞാൻ കാർഡ് റീച്ചാർജ് ചെയ്ത് ഫളാറ്റ് ഫോമിൽ എത്തിയതും ട്രെയിൻ എടുക്കുന്നു ഞാൻ ഓടി മുൻപിൽ കണ്ട ബർത്തിൽ കയറി ട്രെയിൻ എടുത്തുപൊതുവെ കാലു കുത്താൻ ഇടമുണ്ടാവാത്ത കമ്പാർട്ടുമെന്റിൽ ഇന്നെന്തു പറ്റി ഒട്ടും ആളില്ലല്ലോ എന്ന് ഓർത്തതേ ഒള്ളൂ .ദൈവമേ അടുത്ത പണി ഇന്നെന്താ പണികളുടെ ദിവസമാണോ ഒന്നിൽ നിന്ന് രക്ഷപ്പെട്ടെ ഒള്ളൂ അപ്പോഴേക്ക് അടുത്തത്

ധൃതി പിടിച്ചു കയറിയത് ഗോൾഡ് ക്‌ളാസ് കമ്പാർട്ടു മെന്റിൽ വി ഐ പി കൾ മാത്രം യാത്ര ചെയ്യുന്നതിൽ പിന്നെ പറയണോ പൂരം വെപ്രാളം കണ്ടിട്ട് എല്ലാവരും എന്നെ നോക്കുന്നുണ്ട് നോ പ്രോബ്ലം എന്ന മട്ടിൽ ഉള്ളിലുള്ള ഗ്ലാസ് ഡോർ തുറന്നാ അടുത്ത ലോക്കൽ കമ്പാർട്ടു മെന്റിൽ കയറാം എന്ന ആ ശ്വാസത്തിൽ   ഗ്ലാസ് ഡോർ ആഞ്ഞു വലിച്ചു അവിടെയും പണി പാളി ഓപ്പൺ ആവുന്നില്ലല്ലോ ദൈവമേ ഞാൻ തിരികെ ഡോറിനരികെ എത്തി ഡോറിലേക്ക് നോക്കി ഒന്നേ നോക്കിയുള്ളൂ വായിലെ വെള്ളം വറ്റി തലചുറ്റുന്ന പോലെ ഒരുവിധം വായിച്ചെടുത്തു ലോക്കൽ ക്‌ളാസ് യാത്രക്കാർ ഗോൾഡ് ക്‌ളാസിൽ യാത്ര ചെയ്താൽ ആയിരം ദിർഹം ഫൈൻ അതായത് ഏകദേശം നാട്ടിലെ ഇരുപതിനായിരത്തിനടുത്തു വരും പിന്നെ എങ്ങിനെ തലചുറ്റാതിരിക്കും ഒരു രക്ഷയുമില്ല പെട്ടതുതന്നെ ഇരുന്നൂറിന് പകരം ആയിരം ഫൈൻ അടുത്ത സ്റ്റേഷൻ എത്തുന്നതിന് മുൻപ് ചെക്കിങ് വന്നില്ലെങ്കിൽ രക്ഷപ്പെട്ടു. അല്ലങ്കിൽ

അപ്പോഴാണ് അടുത്ത സ്റ്റോപ്പ് അനൗൺസ് കേട്ടത് നെക്സ്റ്റ് സ്റ്റോപ്പ് ബുർജ്ജ് ഖലീഫ സ്റ്റോപ്പ് എത്തിയതേ ഓർമയുള്ളൂ ഡോർ തുറന്നതും തിരിഞ്ഞു നോക്കാതെ ഒറ്റ ഓട്ടം ലോക്കൽ കമ്പാർട്ടുമെന്റിലേക്ക് കയറിയതും ട്രൈൻ ആശ്വാസത്തിൻ കുളിർകാറ്റുമായി  യാത്രാ തുടർന്നു പതിയെ ആശ്വാസത്തിൽ നെടുവീർപ്പുമായി  സൈഡ് മിററിലൂടെ പുറത്തേക്ക് നോക്കി രാത്രി വെട്ടത്തിൽ ദുബൈ നഗരം എത്ര മനോഹരമാണ് ആ മനോഹാരിതയിൽ എല്ലാം മറന്ന് സ്വയം ലയിച്ചു യാത്ര തുടർന്നു ഇറങ്ങുന്ന സ്‌റ്റേഷനിൽ ഇറങ്ങി പതിയെ നടന്നു പ്രകൃതി ചൂടെന്ന കഠിനതയിൽ നിന്ന് ഈ ഈയിടെയായി തണുപ്പിനെ പുൽകിയിരിക്കുന്നു .

തണുത്ത കാറ്റ് എന്നെ തഴുകി തലോടി കാതിൽ കിന്നരം ചൊല്ലി എങ്ങോ കടന്നുപോയീ.....



ഷംസുദ്ധീൻ തോപ്പിൽ
 www.hrdyam.blogspot.com


 

2 അഭിപ്രായങ്ങൾ: