21.10.18

:-ഒരു മുട്ടൻ പണി കിട്ടിയ കഥ :-


അടുക്കള ഭാഗത്ത് കിണറിന് അരികിലായി കിണറിലേക്ക് ചാഞ്ഞു നിൽക്കണ തെങ്ങ്  പിഴുതു നടണമെന്ന് ലീവിന് വരുമ്പോഴൊക്കെ അമ്മ പറയാറുണ്ട്. ഞാൻ അതത്ര ചെവി കൊള്ളാറില്ലന്നതാണ് സത്യം. പ്രവാസം തന്ന കയ്‌പേറിയ അനുഭവമാവാം കൃഷിയോടും പെറ്റു പോറ്റിയ വീടിനോടും നാടിനോടും  ഈ ഈയിടെയായി വല്ലാതെ പ്രണയം തോന്നി തുടങ്ങിയത്. കൃഷി ചെയ്തു തുടങ്ങിയപ്പോഴാണ് നയിച്ചു തിന്നൽ അത്ര എളുപ്പമമല്ലന്ന് മനസ്സിലായത്. ഇത്തവണത്തെ വരവും പതിവില്ലാത്ത കൃഷി കമ്പവും അമ്മയെ തെല്ലന്നുമല്ല അതിശയിപ്പിച്ചത്. എല്ലാം ഉള്ളം കയ്യിലെന്നപോലെ കാലത്ത് നടക്കാനിറങ്ങിയപ്പൊ അങ്ങാടിയിൽ പോയീ നിരനിരയായി നിൽക്കണ ഒരു ബംഗാളിയെയും കൊണ്ട് വന്നു തെങ്ങിൻ തൈയുടെ അടിഭാഗം കുഴിക്കൽ തുടങ്ങിയത്. ജീവിതത്തിൽ ഒരു തെങ്ങിൻ തൈ പോലും നടാത്ത ഞാനും അന്തവും കുന്തവും ഇല്ലാത്ത ബംഗാളിയും. ഒരു വിധം തൈ തെങ്ങ് പിഴുതു താഴെയിട്ടു തലനാരിഴയ്ക്ക് ഞാനും കിണറും തെങ്ങിനടിയിൽ പെടാതെ രക്ഷപ്പെട്ടത് ഭാഗ്യം എന്നതാണ് സത്യം ജീവൻ തിരിച്ചു കിട്ടിയ ആശ്വാസത്തിൽ കലക്കി തന്ന നാരങ്ങാ വെള്ളവും കുടിച്ചു അല്പവിശ്രമം ഇനി ലക്ഷ്യം കുറച്ചു താഴെ കുത്തിയ തെങ്ങിൻ കുഴിയിൽ വീണുകിടക്കണ തൈ തെങ്ങ്  നടണം  വെരി സിമ്പിൾ ഒരു കയറെടുത്തു അടി ഭാഗത്തു കെട്ടി ഞങ്ങൾ രണ്ടു പേരും ഒന്നു വലിച്ചു അപ്പൊ ശരിക്കും കിളി പോയീ ഒരടി അനങ്ങുന്നില്ല ദൈവമേ പണി കിട്ടിയല്ലോ ഇനി എന്ത് ചെയ്യും ഞങ്ങൾ പരസ്പരം മുഖത്തോട്  മുഖം നോക്കി പെട്ടു പോയില്ലേ ഞാൻ റോഡിലിറങ്ങി കിട്ടാവുന്ന ആളുകളെ സംഘടിപ്പിച്ചു തൈ തെങ്ങ് കെട്ടിവലിച്ചു കുഴിയിലിറക്കി നട്ടു നനച്ചു അപ്പൊഴാണ് അമ്മയ്ക്കും എനിക്കും ശ്വാസം നേരെ വീണത്. ഹെൽപ്പിനെത്തിയർ പിറുപിറുത്ത് കൊണ്ട് കടന്നു പോയീ ഇവനൊന്നും വേറെ പണിയില്ലേ മനുഷ്യരെ മെനക്കെടുത്താൻ അത് നിന്നവിടെ തന്നെ നിന്നാപ്പോരേ... തളർന്നിരുന്ന എന്റെ മേൽ  ചാറ്റൽ മഴ സ്നേഹതുള്ളികളാൽ  പെയ്തിറങ്ങി കടന്നുപോയീ 

 ഷംസുദ്ധീൻ തോപ്പിൽ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ