22.8.20

നിഴൽവീണവഴികൾ ഭാഗം 88

 


ഫസലിന്റെ മാനസികാവസ്ഥ.. സാഹചര്യങ്ങളുടെ ഫലമായി ഒരു പുരുഷവേശ്യയുടെ നിലയിലേയ്ക്കെത്തിയിരുന്നു. അവനറിയാതെ... നമ്മുടെ നാട്ടിൽ എത്രയോ കുട്ടികൾ ഈ ഒരവസ്ഥയിലുണ്ട്... സ്ത്രീകളിൽ മാത്രമല്ല അവരേക്കാൾ എത്രയോ കൂടുതലാണ് പുരുഷന്മാരിലെ വേശ്യകൾ... അക്ഷരം പഠിപ്പിക്കേണ്ട അധ്യാപകൻ കാമവെറി തീർത്തപ്പോൾ അവന് നഷ്ടമായത് നിഷ്കളങ്കമായ ബാല്യമായിരുന്നു.


രാവിടെ ഫോൺ റിംഗ് ചെയ്യുന്നത് കേട്ടാണ് അവിടെ എല്ലാവരും ഉണർന്നത്... സഫിയയാണ് വന്ന് ഫോണെടുത്തത്. അപ്പുറത്ത് റഷീദായിരുന്നു.

“എന്താ ഇക്കാ... ഈ നേരത്ത്.“

“അൻവറുണ്ടോ.. അവൻ ഇറങ്ങുന്നതിനു മുന്നേ വിളിക്കാമെന്നു വിചാരിച്ചു.“

“ഉണ്ടിക്കാ... എന്തേലും പ്രശ്നം.“

“ഇല്ല ഒന്നുമില്ല. ഇവിടെ ദുബായിലെ കാര്യങ്ങളൊക്കെ റഡിയായിരിക്കുന്നു. എത്രയും പെട്ടെന്നു തുടങ്ങണം അൻവറിന്റെ വിസയ്ക്ക് അപ്ലൈ ചെയ്തിരുന്നു. അത് റഡിയായി.. ഇനി എന്നു വരാൻ കഴിയുമെന്നറഞ്ഞിട്ടുവേണം ഉദ്ഘാടനം തീരുമാനിക്കാൻ..“

“അപ്പോ രാവിലെ നല്ല സന്തോഷമുള്ള വാർത്തയാണല്ലോ ഇക്കാ.“

“അതേ... അൻവറിനും സന്തോഷമാകുമല്ലോ.“

“അതേ ഇക്ക അൻവർ ഈ കാര്യങ്ങളൊക്കെ അറിഞ്ഞശേഷം വലിയ സന്തോഷത്തിലായിരുന്നു. നാദിറയ്ക്ക് കുറച്ചു വിഷമമൊക്കെയുണ്ട്.. കുറച്ചു നാൾ നാട്ടിൽ നിന്നതല്ലേ.. എന്നാലും ജീവിതമല്ലേ...“

“ശരിയാ... എന്തായാലും അവന്റെ സമയം ശരിയായി... എല്ലാം പടച്ചോൻ കാത്തു.“

“അൻവറേ... റഷീദിക്കാ വിളിക്കന്നു..“ സഫിയ അൻവറിനെ വിളിച്ചു.

അൻവർ ഉടൻതന്നെ റൂമിൽ നിന്നും പുറത്തിറങ്ങി. അപ്പോഴേയ്ക്കും ഹമീദിക്കയും എത്തിയിരുന്നു. രാവിലെ തന്നെ എല്ലാവർക്കും ഒരു സന്തോഷ വാർത്തയാരിന്നു റഷീദിൽ നിന്നും ലഭിച്ചത്...

“എന്താ റഷീദ് ഇക്കാ ..“

“അൻവറേ. എന്നാ ഇങ്ങോട്ടു വരിക..“

“അതിന് വിസാ റഡിയായോ..“

“അതെല്ലാം റഡിയായി... ഇനി എപ്പോ വരുമെന്നു പറ‍ഞ്ഞാൽ അതിനനുസരിച്ച് കാര്യങ്ങൾ മൂവ്ചെയ്യാം.“

“ഇക്കാ... എന്റെകാര്യം വിട്ടേക്ക്... ഞാൻ എപ്പോ വേണമെങ്കിലും വരാൻ തയ്യാറാ... നാളെയെങ്കിൽ നാളെ..“

“വേണ്ട.. ഇന്നു വ്യാഴം.. അടുത്ത വെള്ളിയാഴ്ച കയറാം ... നമുക്ക് തൊട്ടടുത്ത ആഴ്ചയിൽ സ്ഥാപനത്തിന്റെ ഉദ്ഘാടനം നടത്താം.. അൻവർ വരുന്നദിവസം ഞങ്ങൾ ദുബായ് എയർപോർട്ടിൽ കാണും. പിന്നെ.. ടിക്കറ്റെല്ലാം ബുക്ക്ചെയ്ത് ഞാൻ വിശദമായി വിളിച്ചുപറയാം...“

“ശരി...“

“വാപ്പ അടുത്തുണ്ടെങ്കിൽ ഒന്നു കൊടുക്കാമോ  അൻവറേ.“

അൻവറിന്റെ മുഖം സന്തോഷംകൊണ്ട് തിളങ്ങുന്നുണ്ടായിരുന്നു.

“റഷീദേ ഞാനാ..“

“വാപ്പാ.. എല്ലാം പറഞ്ഞതുപോലെ ശരിയായി.. ഇനി അടുത്തയാഴ്ച അൻവർ അവിടുന്നു തിരിക്കാമെന്നു പറഞ്ഞിരിക്കുന്നു. ഇവിടെ എല്ലാം റഡിയാണ്. അഭിമന്യുവും ഞാനും നാളെ ദൂബായിലേയ്ക്ക് പോകും.. അവിടെ ഒരാഴ്ചത്തെ പണിയുണ്ട്... അതെല്ലാം പൂർത്തിയാകുമ്പോൾ അൻവർ എത്തും.. എത്തിയാലുടൻ ഉദ്ഘാടനം നടത്താമെന്നാണ് കരുതുന്നത്.“

“അതെന്തായാലും നന്നായി... അൻവറിന് അവിടെ താമസിക്കാനുള്ള സ്ഥലമെൊക്കെ റഡിയാക്കിയോ..“

“അതെല്ലാം റഡിയാണ്.. സ്റ്റാഫുകളൊക്കെ രണ്ടുദിവസത്തിനകം എത്തും.. ലബനോണിയും രണ്ടു ഇന്ത്യാക്കാരുമുണ്ട്... ബാക്കിയൊക്കെ ഇവിടുത്തെ ലോക്കലായിട്ടുള്ളവരെ തന്നെ എടുക്കും.“

“അൽഹദുലില്ലാ... എല്ലാം നന്നായി വരട്ടെ.. മക്കളെല്ലാം നല്ല നിലയിലെത്തുന്നത് കാണാനാകുകയെന്നതാണ് ഏതൊരു വാപ്പാന്റെയും ആഗ്രഹം.. അതു നിങ്ങൾ ഇപ്പോൾ സാധിച്ചു തന്നിരിക്കുന്നു... എല്ലാ നന്നായിവരട്ടേ..“

“അവർ ഫോൺ വച്ചു..“ എല്ലാവരുടേയും മുഖം വിടർന്നിരുന്നു.. അൻവർ നാദിറയോട് വിവരം പറഞ്ഞു.. അവൾ കുഞ്ഞുമായി പുറത്തിറങ്ങി.. അവളുടെ മുഖത്ത് അല്പം വിഷമമുണ്ടെങ്കിലും തന്റെ കുടുംബം രക്ഷപ്പെടാൻ ഇക്കാ ഗൾഫിൽ പോകണം.. അതല്ലാതെ നാട്ടിലെ പണികൊണ്ടൊന്നും ഒന്നും എങ്ങും എത്തില്ല.. സ്വന്തമായി വീടില്ല... ഉണ്ടാക്കിയതൊക്കെ കടം കയറിപോയില്ലേ... ഇനി എല്ലാം ഒന്നേന്നുപറഞ്ഞു തുടങ്ങണം. തന്റെ ബുദ്ധിമോശം കാരണമാണെന്ന് അവൾക്ക് തിരിച്ചറിവും ഉണ്ടായിരിക്കുന്നു.

അന്ന് എല്ലാവരും ഒരുമിച്ചിരുന്ന് പ്രഭാത ഭക്ഷണം കഴിച്ചു.. ഇന്ന് ഓഫീസിൽ കുറച്ച് ലേറ്റായി പോകാമെന്ന് അൻവർ തീരുമാനിച്ചു. അവരോട് കാര്യങ്ങൽ നേരത്തേ പറഞ്ഞതുകൊണ്ട് കുഴപ്പമില്ല.. അവിടുത്തെ എല്ലാ കാര്യങ്ങളും ഇപ്പോൾ ഒരു ഓർഡറിലായിട്ടുണ്ട്.

“അൻവറേ... എന്തായാലും നിനക്കിനി കുറച്ചു ദിവസംകൂടിയല്ലേയുള്ളൂ.. നമുക്കൊരു യാത്ര അങ്ങോട്ടു പോയാലോ.. അമ്മായിയെ കണ്ടിട്ട് കുറേ നാളുകളുമായി..“

“എന്നാൽ നമുക്ക് ശനിയാഴിച പോകാം.. അന്ന് ഞാൻ ഫ്രീയുമാണ്.“

“ശരി.. നീ അവരോട് നമ്മൾ വരുന്നകാര്യമൊന്നും പറയേണ്ട..“

“ഇല്ലില്ല...“

അൻവർ ഓഫീസിലേയ്ക്ക് തിരിച്ചു.. അവിടെ നടക്കുന്ന കാര്യങ്ങളൊന്നും അറിയാതെ ഫസൽ നല്ല ഉറക്കത്തിലായിരുന്നു. പരീക്ഷയൊക്കെ കഴിഞ്ഞതല്ലേ.. അവനെ വിളിച്ചുണർത്തേണ്ടെന്നു എല്ലാവരുംപറഞ്ഞു... പത്തുമണിയോടെ ഫസൽ ഉണർന്ന് താഴേയ്ക്കു വന്നു...

“എന്താ ഉമ്മാ എല്ലാവരും വളരെ സന്തോഷത്തിലാണല്ലോ.. ഉമ്മയെന്താ എന്നെ നേരത്തേ വിളിക്കാഞ്ഞേ..“

“വിശേഷമുണ്ട്. എന്റെ കുഞ്ഞ് നേരേ ചെവ്വേ ഉറങ്ങിയിട്ട് കുറേനാളായില്ലേ... അതുകൊണ്ട് നീയൊന്നു നന്നായി ഉറങ്ങട്ടേയെന്നു വിചാരിച്ചു വിളിക്കാതിരുന്നതാ.“

“എന്താ ഉമ്മാ വിശേഷം.. അവൻ സഫിയയുടെ അടുത്തെത്തി..“

“അതേ.. അൻവറിക്ക അടുത്ത ആഴ്ച പോകും.. എല്ലാ ശരിയായി. രാവിലെ റഷീദിക്ക വിളിച്ചിരുന്നു.“

“അൽഹംദുലില്ല... എന്തായാലും നല്ല വാർത്തയാണല്ലോ രാവിലെ..“

അവൻ നാദിറയുടെ മുഖത്തേയ്ക്ക് നോക്കി.. അല്പം വിഷമമുണ്ട് അവരുടെ മുഖത്ത്.. അവൻ നേരേ ചെന്ന് കുഞ്ഞിനെകൈയ്യിലെടുത്തു.. ഇതാരാ.. ഗൾഫുകാരന്റെ മോളോ...“

“ടാ ചെക്കാ കളിയാക്കല്ലെ എന്റെ കൊച്ചിനെ..“ നാദിറ പിണക്കം അഭിനയിച്ചു.

“പിന്നെ.. അപ്പോഴേയ്ക്കും മാമി പിണങ്ങിയോ.. ദാ അവളെക്കണ്ടില്ലെ ചിരക്കുന്നത്..“

“ഓ. പിന്നെ.. അത് നീയവളെ ഇക്കിളാക്കിക്കാണും..“

“ഇല്ല മാമി... ദാ നോക്കിയേ..“

“അതേ നിന്നെക്കണ്ടാലേ അവൾക്ക് ചിരിവരും.. കോമഡി കാണുന്നതുപോലല്ലേ..“

“പിന്നെ മാമീ.. കളിയാക്കല്ലേ...“

അവൻ കാപ്പിയും കുടിച്ച് നേരേ മുകളിലേയ്ക്ക്പോകാനൊരുങ്ങി..

“ഫസലേ ഇന്നെന്താ പ്ലാൻ.“

“ഒന്നുമില്ലുമ്മാ.. അടുത്താഴ്ച ക്ലാസ്സുകാണും.. അന്നു പോയാൽ മതി..“

“പിന്നെ.. നമ്മളെല്ലാവരുംകൂടി ശനിയാഴ്ച അമ്മായിയുടെ അടുത്തു പോവുകയാ... നീയും വരണം..“

“പിന്നെന്താ.. വരാമല്ലോ... പരീക്ഷ കഴിഞ്ഞിട്ട് അങ്ങോട്ടു പോകാനും കഴിഞ്ഞില്ല.. അമ്മായി അനുഗ്രഹിച്ചു വിട്ടതാ..“

ഫസൽ മുകളിലേയ്ക്ക് കയറിപ്പോയി...

അല്പനരം കഴിഞ്ഞപ്പോൾ ഗേറ്റിൽ ഒരു വാഹനം വന്നു നിന്നു.. അതിൽ നിന്നും മൗലവി പുറത്തിറങ്ങി... നല്ല വെളുത്ത മുണ്ടും വെളുത്ത ഷർട്ടും ധരിച്ചിരിക്കുന്നു. തലയിൽ രോമത്തൊപ്പിയും... താടി നന്നായി ക്രോപ്പ് ചെയ്തിരിക്കുന്നു... വീട്ടിനു മുന്നിലെത്തി ബെല്ലടിച്ചു.. സഫിയയാണ് വന്നു വാതിൽ തുറന്നത്...“

“അസലാമു അലൈക്കും..“

“വ.. അലൈക്കുമസലാം...“ സഫിയ തിരിച്ചു  അഭിവാദനം ചെയ്തു...

“അകത്തേയ്ക്കു വന്നാലും...“

മൗലവി അകത്തേയ്ക്കു കയറി.. ഹമീദിക്കയും റൂമിനു പുറത്തിറങ്ങി.. മൗലവി അടുത്തെത്തിയപ്പോ ഹമീദ് മൗലവിയുടെ കരംസ്പർശിച്ചു ചുംബിച്ചു...

“എന്താ മൗലവി പതിവില്ലാതെ...“

“എനിക്ക് ഇന്നൊരു മതപ്രഭാഷണമുണ്ട്.. ഇതുവഴിയാണ് യാത്ര.. അതിനാൽ ഒന്നു കയറിട്ടു പോകാമെന്നു കരുതി.. പിന്നെ ഫസലിന്റെ പരീക്ഷയുടെ വിശേഷവും അറിയാമല്ലോ...“

“മോളേ.. അവനെ വിളിക്ക്.“

“ഫസല് നന്നായി എഴുതിയെന്നു അവൻ പറയുന്നു. ഞങ്ങൾക്കൊക്കെ പ്രതീക്ഷയുണ്ട്.“

“അതെല്ലാം പടച്ചോൻ നോക്കിക്കൊള്ളും.. അവൻ നല്ല കഴിവുള്ളവനാ... സത്യസന്ധൻ... ഖുറാൻ ഈ ചെറുപ്രായത്തിൽ കാണാപ്പാഠമാക്കിയിരിക്കുന്നു. അവൻ നമ്മുടെ ഇസ്ലാംമതത്തിന് ഒരു മുതൽക്കൂട്ടാണ്...“

“അതുകൊണ്ടാണ് ഞങ്ങൾ അവനെ മൗലവിയെ ഏൽപ്പിച്ചത്..“

“ശരിയാണ് പടച്ചോന്റെ തീരുമാനമാണിതൊക്കെ.. അല്ലെങ്കിൽ‌ ഈ നാടിന്റെ പല ഭാഗത്തു കിടന്നിരുന്ന നമ്മൾ ഇവിടെ ഈ നേരം ഒന്നിച്ചുകൂടേണ്ടതല്ലല്ലോ...“

“ശരിയാണ്... അത് ഖുർആനിൽ ഒരു വാചകമുണ്ട്... നമുക്ക് ഭക്ഷിക്കേണ്ട ഓരോ നെൽമണിയും നാമോരോരുത്തരുടേയും പേരു കൊത്തിവച്ചിട്ടുണ്ടെന്നാണ്... അതുപോലെയാണ്.. ചില നിയോഗങ്ങൾ ചെയ്യേണ്ട വ്യക്തികളെ പടച്ചോൻ നേരത്തേ തീരുമാനിച്ചിട്ടുണ്ടാവും. അതിന്റെ അടിസ്ഥാനത്തിലാണ് അവർ ഭൂമിയിൽ ജന്മം കൊള്ളുന്നത്.

“അവരുടെ സംഭാഷണം നടന്നുകൊണ്ടിരിക്കെതന്നെ ഫസൽ അവിടേയ്ക്ക് കടന്നുവന്നു..“

“മൗലവിയോട് കുശലാന്വേഷണം നടത്തി..

“ഫസലേ... ഇന്നു ഒരു മതപ്രസംഗമുണ്ട്... കാരപ്പുറത്താ.. ഇവിടുന്ന് അരമണിക്കൂർയാത്ര.. നിനക്കു താല്പര്യമുണ്ടെങ്കിൽ വരാം..“

അവന്റെ കണ്ണുകൾ തിളങ്ങി.. അവന്  ഇഷ്ടമാണ്. അതിലൊക്കെ പങ്കെടുക്കാൻ.. പ്രത്യേകിച്ച് മൗലവിയുടെ പ്രസംഗം കേൾക്കാൻ.. കവിതപോലെയാണ് അദ്ദേഹത്തിന്റെ പ്രസംഗം.. വായിൽ നിന്നും ഉതിർന്നു വീഴുന്ന വാചകങ്ങൾ.. അതിലൊരു തെറ്റുപോലും കാണില്ല.. നിശ്ചയദാർഡ്യ ത്തോടെ ഓരോ കാര്യങ്ങൾ പറയുമ്പോൾ ആ വാക്കുകൾക്ക് ശരത്തേക്കാളും മൂർച്ചയുള്ളതായി തോന്നും.. അത് തുളച്ച് മനസ്സിനുള്ളിലേയ്ക്കാണ് കയറുന്നത്.. അതിന്റെ അലയൊലികളും എന്നും കൂടെയുണ്ടാവും... അവൻ കുറഞ്ഞ കാലംകൊണ്ട് ഒരു വലിയ ആരാധകനും കൂടിയായി മാറിയിരുന്നു.

അവൻ അകത്തുപോയി ഡ്രസ്സ് മാറിവന്നു... തൂവെള്ള വസ്ത്രം.. തൂവാലപോലും വെള്ളക്കളർ... അത് കോളറിനിടയിൽ തിരുകിവച്ചു. തലയിൽ തൊപ്പിയും വച്ചു... ഒരു ജൂനിയർ മൗലവിയുടെ എല്ലാ ലുക്കുമുണ്ട്..

രണ്ടാളും വീട്ടുകാരോട് യാത്രപറഞ്ഞ് പുറത്തിറങ്ങി... അവനറിയാമായിരുന്നു. അദ്ദേഹത്തിന്റെ യഥാർത്ഥ ഉദ്ദേശമെന്താണെന്ന്.. പക്ഷേ അവന്റെ ഉദ്ദേശം വേറെയായിരുന്നു. തനിക്ക് പലതും പഠിക്കാനുണ്ട്.. അതിനുളള ഫീസായി കരുതിയാൽ പ്രശ്നം തീർന്നല്ലോ.. സ്വയം സമാധാനിക്കുന്നത് ഇതുപോലെയാണ്.

വാഹനത്തിനുള്ളിൽ വച്ചു തന്നെ അദ്ദേഹം അവനോട് സ്നേഹം പ്രകടനം തുടങ്ങിയിരുന്നു.. മുണ്ടിനുള്ളിലൂടെ കൈയ്യിട്ട് തുടയിൽ തടവിക്കൊണ്ടിരുന്നു. അവനും അതിലൊരു പരിഭവുമില്ലാതെ സഹകരിച്ചു.. അല്പനേരം അതു തുടർന്നു എന്നിട്ട് അവനോട് പോകുന്ന കാര്യത്തെക്കുറിച്ച് വിശദമായി പറഞ്ഞു.. അവൻ അവിടെ ചൊല്ലേണ്ട ഖുർആന്റെ ഭാഗങ്ങൾ വിശദമായി പറഞ്ഞുകേൾപ്പിച്ചു... പ്രസംഗമധ്യത്തിൽ ചൊല്ലേണ്ട ഭാഗമെത്തുമ്പോൾ അവന് ചെറിയൊരു സിഗ്നൽ കൊടുക്കും. ആ സമയത്ത് അവൻ പാരായണം ആരംഭിക്കണം. രണ്ടു മണിക്കൂർ കുറഞ്ഞത് വേണ്ടിവരും. വൈകിട്ട് ആറുമണിക്കാണ് തുടങ്ങുക..

അവർ ആ സ്ഥലമെത്താറായി.. തികച്ചും ഗ്രാമപ്രദേശം... ജനങ്ങൾ തിങ്ങിപ്പാർക്കുന്നു.. ചെറിയ ചെറിയ കുടിലുകൾ.. പള്ളി കുറച്ചു പഴക്കംചെന്നതാണ്.. ആ പള്ളിയെ ചുറ്റി വിശാലമായ പള്ളി പറമ്പും ഉണ്ടായിരുന്നു  മയ്യത്ത് മറവു  ചെയ്യുന്ന പള്ളിയായിരുന്നു. 
അതിൽ മയ്യത്ത് അടക്കംചെയ്ത ഭാഗം മീസാൻ കല്ലുകളാൽ കൃത്യമായി കാണാമായിരുന്നു. പള്ളിയുടെ കവാടത്തിനു മുന്നിൽ വാഹനം നിന്നു.. അവിടെനിന്നും അല്പം നടക്കാനുണ്ട് പ്രധാന വേദിയിലെത്താൻ... വലിയ  ജനക്കൂട്ടമൊന്നുമില്ല. എല്ലാവരും തറയിൽ പായവിരിച്ചിരിക്കുന്നു. അവർ എത്തിയപ്പോഴേയ്ക്കും പാട്ട് നിർത്തി മൗലവി എത്തിയ കാര്യം അറിയിച്ചു...

ഏതാനും നിമിഷങ്ങൾക്കകം ആളുകളുടെ ഒരു പ്രവാഹമായിരുന്നവിടെ... അവർ രണ്ടാളും വേദിയിലേയ്ക്ക കയറി... യോഗ നടപടികൾ ആരംഭിച്ചു. അധ്യക്ഷൻ രണ്ടാളേയും പരിചയപ്പെടുത്തി.. മൗലവിയുടെ ബന്ധുവാണെന്ന നിലയിൽ തന്നെയാണ് ഫസലിനേയും പരിചയപ്പെടുത്തിയത്.. അക്കൂട്ടത്തിൽ സമുദായത്തിലെ ഒരു ഡോക്ടറാണ് ഈ ഇരിക്കുന്നതെന്നുകൂടി അയാൾ തട്ടിവിട്ടു.. അവനെ ആദരപൂർവ്വം എല്ലാവരും നോക്കുന്നുണ്ടായിരുന്നു.

“മൗലവിയുടെ സ്വന്തക്കാരനല്ലേ.. അതാ അത്ര സൗന്ദര്യം..“

“ശരിയാ.. ഒരു ഡോക്ടറുടെ എല്ലാ ലക്ഷണവും ആ മുഖത്തുണ്ട്..“

നാട്ടിലുള്ളവർ കുശുകുശുക്കുന്നുണ്ടായിരുന്നു.

മൗലവി.. പ്രസംഗം.. ആരംഭിച്ചു.. അൽഹംദുലില്ലാഹ്... വാസ്സലത്തു... വാസ്സലാമു...  

ഇടയ്ക്ക് നിർത്തി ഫസലിനെ നോക്കി.. ഫസൽ എഴുന്നേറ്റ് നിന്നു. അവന്റെ കൈയ്യിലും ഒരു മൈക്ക് കൊടുത്തിട്ടുണ്ടായിരുന്നു.

ഖുർആനിലെ ഒരു ഖണ്ഡികയിലെ തുടക്കം നാലു വരികൾ വായിച്ചു.. മൗലവി ആ വരികളുടെ സംഗ്രഹം പറ‍‍ഞ്ഞു... അതിൽ മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധത്തെപ്പറ്റിയായിരുന്നു പറഞ്ഞു വന്നത്... ഫസലിന്റെ  ഈണത്തിലുള്ള ഖുർആൻ പാരായണം അവിടെ കൂടിയിരുന്നവരെല്ലാം നിശ്ശബ്ദരായി കേട്ടിരുന്നു. ഇതുവരെ കേട്ടിരുന്നതിൽ നിന്നും വ്യത്യസ്ഥമായിരുന്നു ഫസലിന്റെ പാരയണം അതുകൊണ്ടുതന്നെ എല്ലാവർക്കും അത് ഇഷ്ടപ്പെട്ടു...

അവിടുത്തെ പ്രഭാഷണം കഴിഞ്ഞപ്പോൾ എട്ടുമണി കഴിഞ്ഞിരുന്നു. വീട്ടിൽ താമസിച്ചേ വരികയുള്ളൂവെന്നു പറഞ്ഞിരുന്നതുകൊണ്ട് കുഴപ്പമില്ല... അവർ ആ നാട്ടുകാരുടെ ഊഷ്മളമായ സ്നേഹം ഏറ്റുവാങ്ങി വാഹനത്തിലേയ്ക്ക് കയറി.. പോകുംവഴി മൗലവി അവനോട് പലതും സംസാരിച്ചു..

വീടിനു മുന്നിൽ വാഹനമെത്തി.. ഫസലും മൗലവിയും പുറത്തിങ്ങി.. അവരെകണ്ടപാടെ മുറ്റത്തിരിക്കുകയായിരുന്ന സഫിയയും ഉമ്മയും എഴുന്നേറ്റു നിന്നു.. ഹമീദിന്റെ അടുത്തെത്തി. അസ്സലാമു അലൈക്കും പറഞ്ഞു...

“എങ്ങനുണ്ടായിരുന്നു.“

“നല്ല ആളുണ്ടായിരുന്നു. നല്ല പരിപാടി... ഫസലിന്റ പാരായണം കൊഴുപ്പിച്ചു..“

ആ വൃദ്ധ മനുഷ്യന് ഫസലിന്റെ കഴിവിൽ അഭിമാനംതോന്നി.

“പിന്നെ ഹമീദ്ക്കാ... ഞാൻ വേറൊരു  കാര്യം കൂടി പറയണമെന്നു വിചാരിച്ചു. ഫസലിന്റെ റിസൾട്ടു വരാൻ സമയമുണ്ടല്ലോ.. കുറച്ചു പ്രോഗ്രാമുകൾ വരുംദിവസമുണ്ട്.. എന്നെ വിശ്വാസമാണെങ്കിൽ ചിലദിവസങ്ങളിൽ ഫസലിനെ എന്റെ കൂടെ വിടാമോ... ചിലപ്പോൾ ഒരു ദിവസം സ്റ്റേ ചെയ്യേണ്ടിയും വരും..

“അതിനെന്താ.. മൗലവി പറഞ്ഞാൽ പിന്നെ എതിർപ്പില്ലല്ലോ... ഞാനിതാ അവനെ അങ്ങയുടെ കൈകളിലേൽപ്പിക്കുന്നു...“

മൗലവിയ്ക്കും സന്തോഷമായി.. തന്റെ കാര്യങ്ങൾക്ക് ഇനി തടസ്സമൊന്നുമില്ലല്ലോ എന്ന് മനസ്സിലോർത്തു...“

വളരെ സൂത്രക്കാരൻ കൂടിയായിരുന്നു അദ്ദേഹം.. തന്റെ ആഗ്രഹപൂർത്തീകരണത്തിന് ഫസലിനെ ലഭിക്കാൻ ഇനി തടസ്സങ്ങളൊന്നുമില്ലല്ലോ.. അദ്ദേഹത്തിന്റെ വാചക കസർത്തിൽ വീട്ടിലുള്ള എല്ലാവരും വീണിരുന്നു. യഥാർത്ഥ കഥ ഫസലിനല്ലേ അറിയൂ.. എന്നാൽ അവനതൊരു പ്രശ്നമല്ലാതാനും.

അല്പ സമയത്തിനകം അയാൾ യാത്രപറഞ്ഞിറങ്ങി...

അവർ നേരേ അകത്തേക്ക് പോയി..

“ഉമ്മാ എനിക്കൊന്നുംവേണ്ട..“

“അതെന്താടാ..“

“നല്ല നെയ്ച്ചോറും ബീഫുമായിരുന്നുമ്മ... നന്നായി കഴിച്ചു.. ന്നാലും ഉമ്മാടെ ടേസ്റ്റില്ലാട്ടോ..“

“ടാ.. അതെന്നെ സുഖിപ്പിക്കാൻ പറയല്ലേ..“

“ന്റ സഫ്യേ.. ഞാനങ്ങനെ സുഖിപ്പിക്കാൻ പറയോ..“

“അവന്റെ വാക്കുകൾ കേട്ട് എല്ലാവരും ചിരിച്ചുപോയി...

“ചെക്കന്റെയൊരു കാര്യം... ന്നാൽ നീ പോയി ഡ്രസ്സ് മാറിവാ..“

“അവൻ മുകളിലേയ്ക്ക് പോയി. ഡ്രസ്സ് മാറ്റി തിരികെയെത്തി.. അവിടെ എല്ലാവരും അൻവറിന്റെ യാത്രയെക്കുറിച്ചാണ് ചർച്ചചെ യ്തിരുന്നത്.. അൻവർ പോയിക്കഴിഞ്ഞാൽ പിന്നെ ഇവിടുത്തെ എല്ലാക്കാര്യത്തിലും ഫസലിന്റെ നോട്ടം  ചെല്ലേണ്ടതുണ്ട്. സഫിയയാണ് അക്കാര്യം അവതരിപ്പിച്ചത്..“

“അൻവറേ.. ഇവനോടും കൂടിയൊന്നു  പറയണം.. കടയിലൊക്കെ പോകാൻ ഇവന് വലിയ മടിയാ. നീയുള്ളപ്പോൾ നമ്മളതൊന്നുമറിഞ്ഞില്ല.. നീ പോയാൽ ഇവൻതന്നെ എല്ലായിടത്തും പോയിവരേണ്ടിവരും..

“ഉമ്മാ.. ഒരു ഡോക്ടറോടാണ് ഇതൊക്കെ പറയുന്നത്.“

“മോനേ.. ആരായാലും അവന്റെ ഗുരുവെന്നു പറയുന്നത് അനുഭവങ്ങളാണ്.. അത് ഏതു ജീവജാലങ്ങളായാലും.. അങ്ങനെയാണ്... അതുകൊണ്ട്. നമ്മൾ ചെയ്യേണ്ട പ്രവർത്തികൾ യഥാസമയംചെയ്യുക..“

ഹമീദാണ് അത് പറഞ്ഞത്.. അദ്ദേഹം പറഞ്ഞുകഴിഞ്ഞാൽ അവിടെ പിന്നെ വേറേ മറുത്തൊരഭിപ്രായം ആർക്കുമില്ലോ..“

അല്പനേരത്തിനകം അൻവർ എത്തി...

“വാപ്പാ.. അമ്മായിയോട് ശനിയാഴ്ച എത്തുമെന്നു ഞാൻ പറഞ്ഞു.. അമ്മായിയാ.. വാപ്പാനേയും എല്ലാവരേയും കൂട്ടി അങ്ങോട്ടു ചെല്ലാൻ പറഞ്ഞത്.. കള്ളം പറയാൻ വയ്യാത്തോണ്ട് ഉള്ള സത്യം ഞനങ്ങു പറഞ്ഞു..

“അതു കുഴപ്പമില്ല.. ഈ വയസ്സാൻ കാലത്ത് അവരെ അടുക്കളയിൽ കേറ്റണ്ട എന്നു കരുതിയിട്ടാ... വിശേഷിച്ച് ആരേലും സ്വന്തക്കാർ ചെന്നാൽ വേലക്കാർക്ക് അടുക്കളയിൽ പ്രവേശനമില്ല.. തന്റെ കൈകൊണ്ടുള്ള ഭക്ഷണം തന്നെ കൊടുക്കണമെന്ന് നിർബന്ധവുമാണ്.

ശനിയാഴ്ച രാവിലെ ആറുമണിക്കുതന്നെ എല്ലാവരും പോകാൻ തയ്യാറായി എത്തി.. അവരോരുത്തരും വാഹനത്തിൽ കയറി.. ഹമീദ് ഫ്രണ്ട് സീറ്റിലാണ് കയറിയത്.. വിഷ്ണുവിന് ചില പരിപാടികൾ ഉള്ളതിനാൽ അവനെ അന്നേദിവസം കൂട്ടിയിരുന്നില്ല. അൻവർ തന്നെയാണ് കാർ ഓടിച്ചത്...

വാഹനം ലക്ഷ്യസ്ഥാനം ലക്ഷ്യമാക്കി പാഞ്ഞു.. എല്ലാവരും ചെറുമയക്കത്തിലേയ്ക്ക് വഴുതിവീണു. ഫസൽ മാത്രം കണ്ണാടിയിലൂടെ ചുറ്റുമുള്ള കായ്ച്ചകൾ കണ്ടുകൊണ്ടിരിക്കുകയായിരുന്നു..


ഒരൽപ്പം
 ജാഗ്രത.. അതു മതി നിങ്ങളുടെ ജീവിതം മാറാതിരിക്കാൻ... വാക്സിനുവേണ്ടിയുള്ള കാത്തിരിപ്പിലാണ് ജനം.. ഓണംപോലുള്ള വിശേഷ ദിവസങ്ങൾ വരുന്നു.. ആരും ഒരു ഭാഗ്യ പരീക്ഷണത്തിന് മുതിരരുത്... രോഗികളുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുന്നു. ഭയമുളവാക്കുന്ന കണക്കുകൾ.. കേരളംപോലെ തിങ്ങിനിറഞ്ഞു ജനവാസമുള്ള സ്ഥലത്ത് രോഗവ്യാപനം പിടിച്ചു കെട്ടുകയെന്നുള്ളത് കഠിന പ്രയത്നംവേണ്ടതാണ്.. കാത്തിരിക്കാം നല്ലൊരു പുലരിയ്ക്കായി...





സസ്നേഹം നിങ്ങളുടെ സ്വന്തം ഷംസുദ്ധീൻ തൊപ്പി 23 08 2020


തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച 30 08 2020

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ