17.6.12

-:ഒരു നിമിഷം:-


നിമിഷ നേരംകൊണ്ട് തീര്‍ന്നുപോയെക്കാവുന്ന നമ്മുടെ ജീവന്‍ നാളയുടെ നന്മക്കു വേണ്ടി യായിരുന്നെങ്കില്‍ എത്ര നന്നായേനേ എന്നുള്ള ചിന്തകള്‍ നമ്മളില്‍ വളര്‍ന്നു വരാന്‍ വൈകുന്നതെന്തേ നമ്മള്‍ എത്ര തവണ ആവര്‍ത്തിച്ചു പറഞ്ഞിട്ടുണ്ട്  കൂട്ടുകെട്ടില്ലായിരുന്നെങ്കില്‍ ഞാന്‍ ഒരിക്കലും തെറ്റിലേക്ക് പോവില്ലായിരുന്നു എന്ന്  എന്തു വലിയ കളവാണ് നമ്മള്‍ പറയുന്നതെന്ന് ഒരിക്കലെങ്കിലും നമ്മള്‍ ചിന്തി ചിട്ടുണ്ടോ? അയ്യോ അത് മറന്നു അതിന് നമുക്കെവിടെ സമയം അല്ലെ നല്ലത് ചിന്തിക്കാനല്ലല്ലോ നമുക്കു സമയം.

എങ്ങിനെ മറ്റുള്ളവരെ തകര്‍ക്കുക എന്ന് ചിന്തിക്കാനല്ലേ സമയം.ഏതു കൂട്ടുകെട്ടില്‍ അകപ്പെട്ടാലും നമ്മുടെ വെക്തിത്വംമറ്റുള്ളവരുടെ മുന്‍പില്‍ പണയം വെക്കാത്തിടത്തോളം കാലം.നമ്മളെന്തിനു പേടിക്കണം.അതല്ല വെക്തിത്വം മറ്റുള്ളവരുടെ മുന്‍പില്‍ പണയ പെടുത്തി കൂട്ടുകാരെ പഴിചാരിയിട്ട് നമ്മള്‍ രക്ഷപ്പെടാന്‍ ശ്രമിക്കുക യാണോ ?അറിയുക നമ്മള്‍ ഇ ലോകത്തിന്റെ ഏതു കോണില്‍ പോയി ഒളിച്ചാലും ദൈവ ത്തിന്റെ അദ്ര്ശ്യ വലയത്തില്‍ നിന്നും നമ്മള്‍ രക്ഷപ്പെടില്ല എന്ന് .

നല്ല പ്രായത്തില്‍ നമുക്ക് ചുറ്റും നന്‍മ ചെയ്തു ജീവിക്കുക.നമ്മള്‍ മറ്റുള്ളവര്‍ക്ക് സ്നേഹം കൊടുത്തില്ല എങ്കിലും.അവരെ ഉപദ്രവിക്കാതിരിക്കുക.വേദനിക്കുന്നവന്റെ ഹ്രദയത്തില്‍ ദൈവത്തിന്റെ നോട്ടമുണ്ടാവുമെന്ന് ഓര്‍ക്കുക.....

ചോര തിള പ്പിള്‍ ചെയ്തു കൂട്ടുന്ന കൊള്ള രുതായ്മക്ക്  കാലം കണക്കു ചോദിക്ക തന്നെ ചെയ്യും.അത് ചിലപ്പോ നമുക്ക് താങ്ങാവുന്നതിലും അപ്പുറമായിരിക്കും.നമുക്ക് പശ്ചാതാപം തോന്നുമ്പോഴേക്കും സമയം അതിക്രമിച്ചു എന്ന യാഥാര്‍ത്ഥ്യം. നമ്മളില്‍ ഞെട്ടലോ? അതോ വിഭ്രാ ന്തിയോ?...... എന്തു ണ്ടാ യിട്ടും കാര്യമില്ലന്ന്‍  ഓര്‍ക്കുക........

പ്രിയ കൂട്ടുകാരെ കൂട്ടുകാരികളെ പുഞ്ചിരിക്കൂ മനസ്സ് തുറന്ന് മറ്റുള്ളവരുടെ മുന്‍പില്‍. ആപുഞ്ചിരി അവരില്‍ ഉണ്ടാക്കുന്ന ആനന്ദം വാക്കുകള്‍ക്ക് അദീത മത്രെ.....

കളങ്ക മില്ലാത്ത പുഞ്ചിരി  അത് മനസ്സില്‍ നന്മയുള്ള വര്‍ക്കേ കഴിയൂ .......
നമുക്കും മനസ്സില്‍ നന്‍മ സൂക്ഷിക്കാം.നല്ലത് മാത്രം ചിന്തിക്കാം.വിലപ്പെട്ട നമ്മുടെ ജീവന്‍ തന്ന ദൈവത്തിനു നന്ദി പറയാം.................

14.6.12

-:പനിയും ചുമയും പിന്നെ ഞാനും:-


തിവ് പോലെ ഓഫീസിലെത്തിയ ഞാന്‍ എന്റെ അന്നത്തെ ജോലിയില്‍ മുഴുകി.പതിവില്‍ കവിഞ്ഞ ക്ഷീണം എന്റെ ശരീരത്തെ തളര്‍ത്തി കൊണ്ടിരിക്കുന്നത് ഞാന്‍ ജോലി തിരക്ക് മൂലം ശ്രദ്ധിചില്ല. എന്നുള്ളത് തുടര്‍ന്ന് നടന്ന സംഭവത്തില്‍ നിന്ന് എനിക്ക് വെക്തമായി.വര്‍ക്ക് ചെയ്യുന്ന ലാപ്പും അതുവെച്ച ടേബിള്‍ അടക്കം ഒന്ന് കറങ്ങിയോ?ഏയ്‌ തോന്നിയതായിരിക്കാം എന്ന് കരുതി ലാപ്പില്‍ നിന്ന് കണ്ണൊന്നു വെട്ടിച്ചു വീണ്ടും ലാപ്പിലേക്ക് നോക്കി അല്ല ശരിയാണ് എന്റെ മുന്‍പില്‍ കാണുന്നതെല്ലാം

കറങ്ങുന്നപോലെ ഇതിനു മുന്‍പ് ഒരിക്കലും ഇങ്ങിനെ ഒരു അനുഭവം ഇല്ലാത്തത് കൊണ്ട് അല്‍പ സമയം ഒന്ന് മൊന്നും വെക്തമായില്ല. ഒരു കാര്യം ഉറപ്പായി കറങ്ങുന്നത് മുന്‍പില്‍ ഉള്ള വസ്തുക്കളല്ല ഞാന്‍ തന്നെയാണ് .ഒട്ടും സമയം കളഞ്ഞില്ല ഒരുവിദം ലാപ്പ് ഓഫ്‌ ചെയ്ത് പതിയെ എഴുന്നേറ്റു.കാലുകള്‍ നിലത്ത് ഉറക്കാത്ത പോലെ വേച്ചു വേച്ചു ഓഫീസ് റസ്റ്റ്‌ റൂമിലെ കട്ടിലില്‍ കയറികിടന്നു ശരീരം തണുത്തു വിറക്കും പോലെ അടുത്ത് കണ്ട ബ്ലാകറ്റ് എടുത്ത് തല ഉള്‍പ്പെടെ മൂടിപുതച്ചു കിടന്നതെ ഓര്‍മയുള്ളൂ.ഇ കിടത്തം തുടങ്ങിയിട്ട് ഒരുപാട് സമയം കഴിഞ്ഞെന്ന് മനസ്സിലായത്‌ കൂടെ ജോലി ചെയ്യുന്നവര്‍ വിളിച്ചു ഉണര്‍ത്തിയപ്പോയാണ്‌.അപ്പോഴൊക്കെയും  എന്റെ ദേഹം പനി കൊണ്ട്   വെട്ടിപോള്ളുന്നുണ്ടായിരുന്നു.

ഓഫീസ് കാര്‍  ഇറക്കി ഉടനെ എന്നെ ഹോസ്പിറ്റലില്‍ എത്തിച്ചു.പോകുന്ന വഴിക്ക് ഞാന്‍ പിച്ചും പിഴയും പറയുമ്പോലെ കൂടെ ഉള്ളവരോട് പറയുന്നുണ്ടായിരുന്നു.ഇന്‍ ജെക്ഷന്‍ വേണ്ട... ഇന്‍ ജെക്ഷന്‍ വേണ്ട.... ഇന്‍ ജെക്ഷന്‍ വേണ്ട....അതെനിക്ക് പേടിയാണ്... എന്റെ ദയനീയ മായ വാക്കുകള്‍ അവരുടെ ചിരിയില്‍ ലയിച്ചു .എനിക്കാണെങ്കില്‍ ഇന്‍ ജെക്ഷന്‍ ഓര്‍ത്ത് ഹൃദയ മിടിപ്പിന് വേഗം കൂട്ടി...ഞാന്‍ വളര്‍ന്നു പക്ഷെ എന്റെ ഹൃദയം ഇപ്പോഴും കുഞ്ഞുങ്ങളുടെതാണ്.അസുഖങ്ങള്‍ എനിക്കങ്ങിനെ വരാറില്ല അഥവാ വന്നാല്‍ തന്നെ നാട്ടു വൈദ്യം കൊണ്ട് ഒരുവിദം ഞാന്‍ മാറ്റി എടുക്കും.പനിക്ക് ബെസ്റ്റ്‌ ചുക്കും കുരുമുകളും തുളസിയും ചേര്‍ത്തൊരു വെള്ളമങ്ങ്‌ കുടിക്കും[കാപ്പിയാണ് ബെസ്റ്റ് ചായ,കാപ്പി ഞാന്‍ കുടിക്കാത്തത് കൊണ്ട് ]ചുക്ക് കാപ്പി ചുക്ക് വെള്ളത്തിനു വഴിമാറി.

 അസുഖം അപ്രതീക്ഷിതമായി വന്നതും ഹോസ്പിറ്റലില്‍ കാണിക്കാതെ രക്ഷയില്ലന്നു കണ്ടതിനാലാണ് ഇപ്പൊ ഇവിടം വരെ എത്തിയത്.ശരീര തളര്‍ച്ച വകവെക്കാതെ മുഖത്ത് പ്രസന്നതവരുത്താന്‍ ഡോക്ടര്‍ മുന്‍പില്‍ ഒരുശ്രമം നടത്തി.ഡോക്ടര്‍ ഇപ്പൊ എനിക്ക് കുഴപ്പമൊന്നുമില്ല എന്താന്നറിയില്ല ചെറിയ ഒരു തളര്‍ച്ച അത്രേ ഒള്ളൂ.......

 ഇന്‍ജെക്ഷന്‍ ഒഴിച്ച് ബാക്കി എന്തു വേണമെങ്കിലും ചെയ്തോളൂ..അത് കേട്ടതും കൂടെ ഉള്ളവരും ഡോക്ടറും പരിസരം മറന്നു ചിരിച്ചു.എനിക്ക് വീണ്ടും ആദിയായി അത് മനസ്സിലാക്കിയിട്ടെന്നവണ്ണം
ഡോക്ടറുടെ സാന്ത്വനം പേടിക്കണ്ട ഇന്‍ ജെക്ഷന്‍ വെക്കില്ല.അല്‍പ സമയത്തേക്ക് അസുഖം മാറിയോ എന്നു വരെ എനിക്ക് തോന്നി....

 ഇന്‍ജെക്ഷന്‍ പേടി കാരണം  പനി പമ്പ കടന്നു എന്നു വേണം പറയാന്‍
പക്ഷെ ചതിച്ചത് മറ്റൊന്നാണ് മറ്റൊന്നുമല്ല കെട്ടൊ  വിട്ടു മാറാത്ത ചുമ ഒന്നു സംസാരിക്കാന്‍ പോലും പറ്റാത്ത വിധം എന്നെ തളര്‍ത്തി കളഞ്ഞു എന്ന് വേണം പറയാന്‍  കടുവയെ പിടിച്ച കിടുവ എന്ന് പറയും പോലെ യായിരുന്നു എന്‍റെ സ്ഥിതി......

 പല തവണ ആശുപത്രി കയറി ഇറങ്ങി പല ഡോക്ടര്‍ മാരെ മാറി മാറി കാണിച്ചു എന്നിട്ടും ചുമ വാശിയില്‍ തന്നെ അത്ര പെട്ടന്നൊന്നും ഞാന്‍ നിന്നെ വിട്ട് പോവില്ലന്ന ധൊനി ഉണ്ടായിരുന്നു എന്‍റെ ഓരോ ചുമയിലും ടെസ്റ്റുകള്‍ പലതെഴുതി എല്ലാത്തിനും മുന്‍പില്‍  ഇന്‍ജെക്ഷന്‍ തന്നെ പിന്നെ പറയണ്ടല്ലോ ദിനങ്ങള്‍ പലത് കടന്നു ചുമച്ചു ചുമച്ചു ഞാന്‍ തളര്‍ന്നു എന്‍റെ ദയനീയ സ്ഥിതി കണ്ടിട്ട് ചുമയ്ക്ക്‌ മനസ്സലിവു തോന്നി പോയോ ആവോ എന്തായാലും ഒരു സുപ്രഭാതത്തില്‍ ചുമ എന്നെ വിട്ടകന്നു ഞാന്‍ ആരാ  മോന്‍ അല്ലേ ......


                                                                                  

10.6.12

-:ഒരു കിണര്‍ കുഴിച്ച കഥ:-



ട്ടണത്തില്‍ പഠിച്ചു വളര്‍ന്ന നാട്ടിന്‍ പുറത്തുകാ രനായ ഞാന്‍.പട്ടണത്തിലെ ജീവിതാനുഭവങ്ങള്‍ കണ്ടും കേട്ടും അനുഭവിച്ചും അറിഞ്ഞിരുന്നു. അത് കൊണ്ട് തന്നെ.വീട് വെക്കാന്‍ സാഹച്ചര്യം ഒത്ത് വന്നപ്പോ. കൂടുതലൊന്നും ചിന്തിക്കാന്‍ നിന്നില്ല.പട്ടണത്തിലെ സ്നേഹനിധിയായ എന്റെ കൂടപ്പിറപ്പ് ഫ്ലാറ്റിന്റെ മോടിയിലേക്ക് എന്നെ പലതവണ കുരുക്കിട്ടതാണെങ്കിലും. പിടി കൊടുക്കാതെ സ്നേഹത്തോടെ നിരസിച്ചത്‌ .എന്റെ ഗ്രാമത്തിന്റെ ഉഷ് മളത[നഷ്ട പെട്ടു കൊണ്ടിരിക്കുന്ന എന്ന് പറയുന്നതാവും കുറച്ചുകൂടി നല്ലത്] മതി വരുവോളം ആസ്വദിക്കാന്‍ തന്നെയായിരുന്നു.......

ഇഷ്ടദാനം കിട്ടിയ പത്തു സെന്റില്‍ വീടു പണി തുടങ്ങുന്നതിന്റെ മുന്നോടി വെള്ള മാണല്ലോ പ്രധാനം അതിനു വേണ്ടി കിണര്‍ കുഴിക്കാന്‍ തയ്യാറെടുതപ്പോ. ഇ കോട്ടന്‍ വേനലില്‍ കിണര്‍ കുഴിക്കുക എന്ന സാഹസത്തിന് മുതിരണോ ? എന്ന് പലരും എന്നോട് ചോദിച്ചതാണ്.അതിനു ഉദാഹരണമായി അയല്‍പക്കങ്ങളിലെ കിണറുകള്‍ എന്നെ പല ആവര്‍ത്തി കാണിച്ചതുമാണ് .എന്തോ എനിക്കു ബുക്ക്‌ പിടിച്ച പരിചയവും അത് കഴിഞ്ഞു വിരലുകളെ കൊണ്ട് കീ ബോടുകളിലെ ബട്ടണുകള്‍ ചലിപ്പിച്ച്. വയറു നിറക്കുന്ന എനിക്ക് .എന്ത് കിണര്‍ അല്ലെ .ഞാന്‍ വിട്ടില്ല അതല്ല ശരി പട്ടണത്തില്‍ പഠിച്ചു വളര്‍ന്ന ഞാന്‍ നാട്ടിന്‍പുറത്ത് കാരോട് തോറ്റു കൊടുക്കാന്‍ തയ്യാറായില്ല എന്നതാണ് സത്യം

ഏകദേശം ഒരുലക്ഷം രൂപയോളം വരും.ഇപ്പൊ എല്ലാവരും കുഴല്‍ കിണറാണ് കുഴിക്കുന്നത് അതാണെങ്കില്‍ പകുതി  കാശെ വരിക യോള്ളൂ  എന്നുവരെ പലരും എന്നോട് പറഞ്ഞു കൊണ്ടേ ഇരുന്നു. പക്ഷെ ഞാന്‍ ഉണ്ടൊ കുലുങ്ങുന്നു.കിണര്‍ വെള്ളത്തിന്റെ നിറവ് എത്ര കുഴല്‍ കിണര്‍ കുഴിച്ചാലും കിട്ടില്ല എന്നല്ലെ നഗ് നമായ സത്യം. അത് ഞാന്‍ മുറുകെ പിടിച്ചു.പിന്നീട് കാര്യങ്ങളെല്ലാം എളുപ്പമായി.കിണര്‍ കുഴിക്കാന്‍ പ്ലാന്‍ ഉണ്ടെന്നത് എന്റെ ഗ്രാമത്തില്‍ കാറ്റുകളുടെ വേഗത്തില്‍ എത്തെണ്ടവരുടെ കാതില്‍ എത്തി എന്ന് പിന്നീടുള്ള ദിവസങ്ങളില്‍ മനസ്സിലായി നേരം വെളുക്കുംബോഴെക്ക് തറവാട് വീട്ടു പടിക്കല്‍ കിണര്‍ കുഴി മേസ്തിരി മാരുടെ നീണ്ട നിര തന്നെ  കണ്ടു തുടങ്ങി പലരും പരിചയക്കാരുടെ ശുപാര്‍ശയുമായി വന്നു.ഞാന്‍ ഒന്നു ഞെട്ടി എന്ന് തന്നെ പറയാം.അവസാനം അവരു മായുള്ള ചര്‍ച്ചയില്‍ ഒരു കോല്‍ കുഴിച്ചാല്‍ ഇത്ര രൂപ എന്നതാനെന്നു മനസ്സിലായി .അതില്‍ കുറവ് രൂപയില്‍ ജോലി തുടങ്ങാന്‍ കരാറായി.അടുത്ത ദിവസം ഗ്രാമത്തില്‍ കിണര്‍ നോട്ടകാരില്‍ പ്രദാനിയെ കൊണ്ട് തന്നെ കിണറിന് സ്ഥാനം നോക്കി. വര്‍ക്ക് തുടങ്ങി....

വരും ദിവസങ്ങളില്‍ കിണര്‍ വര്‍ക്ക് പിടിക്കാന്‍ മേസ്തിരിമാര്‍ തിക്കി തിരക്കിയത് എന്തിനെന്ന് വ്യക്തമായി.ഗ്രാമങ്ങളില്‍ കുഴല്‍ കിണറിനെ ആശ്രയിച്ചു തുടങ്ങിയപ്പൊ[പുറം നാട്ടുകാരാണ് കുഴല്‍ കിണറിന്റെ ജോലിക്കാര്‍] കിണര്‍  തൊഴിലാളികള്‍ പട്ടിണിയായി.ഒരു കിണര്‍ കിട്ടിയാല്‍ നാലുമാസം തൊഴിലാളികള്‍ക്ക് ചാകരയാണ് .പണിക്കാര്‍ മിടുക്കന്‍ മ്മാരും എന്നെപോലെ ജോലിക്കാരെ വിശ്വസിച്ച് .തിരക്കുകളില്‍ മുഴുകിയാല്‍ കിണര്‍ വര്‍ക്ക് ആറുമാസം വരെ കൊണ്ടു പോവാനും അവര്‍ക്ക് ഒരുമടിയുമില്ലന്നത് അനുഭവം എന്നെ പഠിപ്പിച്ചു.ജോലിക്കര്‍ അവരുടെ വഴിക്കും ഞാന്‍ ജോലി തിരക്കില്‍ എന്റെ വഴിക്കും ദിവസങ്ങള്‍ അതിന്റ വഴിക്കും നീങ്ങി തുടങ്ങി

ഇടക്കൊക്കെ മേസ്തിരിയെ വിളിക്കും എന്തായി വെള്ളം കാണുമല്ലോ അല്ലെ എന്ന ചോദ്യത്തിന് ഹ്രദയ ത്തെ കുളിര്‍പ്പിക്കുന്ന മറുപടി.എന്താ സംശയം നല്ല നനവുള്ള മണ്ണാണ് നിങ്ങള്ക്ക് ഭാഗ്യമുണ്ട്.ദിവസങ്ങള്‍ വീണ്ടും നീങ്ങിത്തുടങ്ങി വിഷുവിന്റെ തലേന്ന് മേസ്തിരിയുടെ പതിവില്ലാത്തൊരു ഫോണ്‍ വന്നു വെള്ളം കണ്ടെന്ന സന്തോഷത്തില്‍ ഫോണ്‍ എടുത്ത് കാതില്‍ വെച്ചു.മറുതലക്കല്‍ സംസാരം എന്നെ നിരാശനാക്കി.അല്‍പ്പം പ്രതീക്ഷയും.ഒന്നോ രണ്ടോ ദിവസം വെള്ളം കാണും തീര്‍ച്ച .സര്‍ ഞാന്‍ വിളിച്ചത് നാളെ വിഷു അല്ലെ പണിക്കാര്‍ അവധിയാണ് എന്നും കൊടുക്കുന്നതില്‍ ഒരുദിവസത്തെ പൈസകൂടി അധികം  തരണം വിഷു ആഘോഷിക്കാനാണ്.

അത്രേ ഉള്ളോ.മേസ്തിരി പറഞ്ഞ തുക കൊടുത്തു.വിഷു കഴിഞ്ഞു വര്‍ക്ക് തുടങ്ങി.അടുത്ത ദിവസം മേസ്തിരിയുടെ കോള്‍ വീണ്ടും വന്നു സന്തോഷത്തോടെ ഫോണ്‍ എടുത്തു മറുതലക്കല്‍ ഞാന്‍ കേള്‍ക്കാന്‍ ആഗ്രഹിച്ച വാക്ക് തന്നെ വെള്ളം കണ്ടു സര്‍.പിന്നെ മേസ്തിരി പറഞ്ഞതൊന്നും ഞാന്‍ കേട്ടില്ല എന്റെ മനസ്സ് ഗ്രാമവാസികളെ തോല്‍പ്പിച്ച സന്തോഷത്തില്‍ മതി മറന്നു അല്‍പ്പം തലക്കനവും.സര്‍ മേസ്തിരിയുടെ വിളി ഓ കണക്കു കൂട്ടണം അല്ലെ .അതല്ല സര്‍ പിന്നെ ജിജ്ഞാസ.വെള്ളം കണ്ടത് ശരിയാ പക്ഷെ അത് പേരിനു മാത്രം കണ്ടോ എന്ന് ചോദിച്ചാല്‍ കണ്ടു അത്രമാത്രം. കരിമ്പാറ യാണ് ഞങ്ങള്‍ പണി നിര്‍ത്തുകയാണ് .തൊട്ടു മുന്‍പ് അഹന്ത കൊണ്ടാണ് മേസ്തിരി പറഞ്ഞ വാക്കുകള്‍ കേള്‍ക്കാതിരുന്നത്‌ എങ്കില്‍.ഇപ്പൊ തകര്‍ന്നടിഞ്ഞ പ്രതീക്ഷയുടെ തളര്‍ച്ച. അതായത് കാറ്റു പോയ ബലൂണ്‍പോലെ.ദൈവമേ ഏകദേശം ഒരുലക്ഷം വയ്യ ആലോചിക്കും തോറും തളര്ച്ച കൂടുന്നു.മേസ്തിരി വീണ്ടും സര്‍ കണക്കു കൂട്ടണം ശരി അതും പറഞ്ഞു ഞാന്‍ ഫോണ്‍ കട്ടു ചെയ്ത് തളര്‍ന്നിരുന്നു.അല്‍പ നേരത്തേക്ക് ഷോകടിച്ച പോലെയായി ഞാന്‍ ശരീരം ആസകലം വാക്കുകള്‍ക്കു അതീതമായൊരു തരിപ്പനുഭവപ്പെട്ടു......

അടുത്ത ദിവസം ത്തന്നെ മേസ്തിരി പരഞ്ഞ പ്രകാരം കണക്കു കൂട്ടി ബാലന്‍സ് കൊടുക്കാന്‍ നേരത്ത് .വിനയത്തോടെ മേസ്തിരി പറഞ്ഞു എന്തായാലും സറിന്  നഷ്ടമാണ് എന്നെ വിശ്വാസമില്ലങ്കില്‍ സര്‍ കിണര്‍ അളന്നിട്ട്  ഞാന്‍ പറഞ്ഞ കോല്‍ ഉണ്ടോ എന്ന് നോക്കിയിട്ട് കാശ് തന്നാല്‍ മതി ആയി അതൊന്നും വേണ്ടടോ.പെട്ടന്ന് മേസ്തിരിയുടെ അമിത വിനയം അളവറിയാത്ത ഞാന്‍ അളവ് അറിയുന്ന അയല്‍വാസിയുടെ സഹായത്തോടെ കോല്‍ അളന്ന് ബാലന്‍സ് കൊടുക്കാന്‍ തന്നെ തീരുമാനിച്ചു.മേസ്തിരിയില്‍ പതിവില്‍ കവിഞ്ഞ വെപ്രാളം.ഇടക്കിടക്കുള്ള സംസാരം സര്‍ വിശ്വാസമില്ലങ്കില്‍ അളന്നിട്ട്  തന്നാല്‍ മതി. ഞാന്‍ ഒരുപാടു കിണര്‍ കുഴിപ്പിച്ചിട്ടുണ്ട്  ഇതുവരെ ഒരുരൂപപോലും അദികം ഞാന്‍ വാങ്ങിയിട്ടില്ല. ഞാന്‍ അത്രക്കാരനല്ല സര്‍.മേസ്തിരിയുടെ മഹത്ത്വം സൊയം പറഞ്ഞു കൊണ്ടേ ഇരുന്നു.അളവ് കഴിഞ്ഞപ്പോ. അണ്ടി കടിച്ച അണ്ണാനെ പോലെ മേസ്തിരി വിളറി എങ്ങിനെ നോക്കിയിട്ടും മേസ്തിരി പറഞ്ഞ അളവ് കിട്ടുന്നില്ല.അയാള്‍ പിച്ചും പിഴയും പറഞ്ഞു കൊണ്ടേ ഇരുന്നു അളവ് അങ്ങിനെ അല്ല ഇങ്ങിനെ അല്ല.ഒന്ന് ശരിയാണ് എനിക്ക് കിണറിനെ കുറിച്ചോ കിണറിന്റെ അളവിനെ കുറിച്ചോ ഒന്നു മറിയില്ല.പക്ഷെ പറ്റിക്കുന്നവരെ തിരിച്ചറിയാന്‍  സിക്സ്ത് സെന്‍സ് ഒന്നും വേണ്ടല്ലോ പ്രായോഗിക  ബുദ്ധി പോരെ അത് ആവശ്യത്തിന് ഉണ്ടെന്നാണ് കൂട്ടുകാരുടെ ഭാഷ്യം.ചുമ്മാ.

അക്കിടി പറ്റിയത് ഒന്നല്ല രണ്ടാണ് ഒന്ന് കൊട്ടന്‍ വേനലില്‍ ഗ്രാമവാസികളുടെ വാക്ക് കേള്‍ക്കാതെ
കിണര്‍ കുഴിക്കാന്‍ പുറപ്പെട്ടത്‌. മറ്റൊന്ന് ജോലിക്കാരെ അമിതമായി വിശ്വസിച്ചു ജോലി സ്ഥലത്തേക്ക് ഒരിക്കല്‍ പോലും തിരിഞ്ഞു  നോക്കാതിരുന്നതിന് .മേസ്തിരിയുടെ പൊടി പോലും അ പരിസരത്തു കണ്ടില്ല.പിന്നീട് അറിഞ്ഞു വിഷുവിന്റെ പെരുംപറഞ്ഞു അദിക കാശ് വാങ്ങിച്ചതില്‍ ചില്ലി കാശ് പോലും പണിക്കാര്‍ക്ക് കൊടുത്തില്ല എന്ന്‍. അതിലും രസകരം ജോലിക്കാര് കൂലി ചോദിക്കുമ്പോള്‍ സര്‍ കാശൊന്നും തന്നില്ല എന്ന സ്ഥിരം മറുപടി എന്റെ വായില്‍നിന്നും ജോലിക്കാര് സത്യം അറിയും വരെ അവരെന്നെ ശപിച്ചു കൊണ്ടിരിക്കയായിരുന്നു . എന്ത് പറയാനാ എല്ലാം കണ്ടു കൊണ്ട് നിര്‍ജീവമായ കിണര്‍ എന്നെ നോക്കി കളിയാക്കുന്നതുപോലെ തോന്നി അക്കിടി പറ്റി അല്ലെ.
                                                                                                           

20.5.12

-:പ്രതീക്ഷ:-[EXPECT]


പ്രതീക്ഷകള്‍ മനുഷ്യനെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നു.പ്രതീക്ഷകള്‍ നഷ്ടപ്പെട്ടാലോ?.....
 മരണം അതിനൊരു പരിഹാരമാര്‍ഗമാണോ ?ചിലപ്പോഴൊക്കെ എനിക്കുമത് തോന്നായ്കയല്ല.നിങ്ങള്‍ക്കും തോന്നിയിട്ടില്ലേ?
 നിമിശ നേരം കൊണ്ട്. എല്ലാം അങ്ങ് തീര്‍ക്കാന്‍......  

19.5.12

-:പ്രകൃതിയെ അടുത്തറിഞ്ഞ്‌ ഒരു ദിവസം:-


തിരക്കുകള്‍ എന്നെ വല്ലാതെ വേട്ടയാടുന്നു. അതില്‍ നിന്നൊരു മോചനം കുടുംബവു മായൊരു ഒത്തു ചേരല്‍ അവര്‍ക്ക് വേണ്ടി മാത്രമൊരു ദിവസം. എന്നും ചിന്തിക്കാറുണ്ട്.......

അതെ നമുക്കൊരു യാത്ര പോവാം ആദ്യം പറയുന്നതും. ദിവസം തീരുമാനിക്കാനും ഞാന്‍ തന്നെ മുന്നില്‍. അന്നേ ദിവസം യാത്ര മുടങ്ങുന്നതും വീട്ടു കാരുടെ പരിഭവം തുടര്‍ കഥ യാവുന്നതും വേദനയോടെ തിരക്ക് പിടിച്ച ജോലിക്കിടയില്‍ ഞാന്‍  ഓര്‍ക്കാറുണ്ട് .എന്നെ പോലെ എത്ര പേര്‍. ജീവിക്കാന്‍ വേണ്ടി ജോലി ചെയ്യുകയല്ല. ജോലിക്ക് വേണ്ടി ജീവിക്കുന്നവര്‍. കുടുംബം കൈവിട്ടു പോകുമ്പോള്‍ നിരാശരായി ബാറുകളില്‍ അഭയം തേടി നശിക്കുന്നവര്‍....

അങ്ങിനെ യാണ് ഞാന്‍ ഒരിക്കലും മാറ്റി വെക്കാത്തൊരു  തീരുമാനം എടുത്തത്‌ .പ്രകൃതി രമണീയമായ വാഗമണ്ണില്‍ പോകാന്‍ .സന്തോഷത്തോടെ വീട്ടു കാരോട് അവതരിപ്പിച്ചപ്പോ അവര്‍ക്കൊക്കെ ഒരു പുച്ച ഭാവം. എന്നെ കളിയാക്കി കൊണ്ട് . കാക്ക മലര്‍ന്നു പറന്നത് തന്നെ.[നാട്ടിന്‍ പുറങ്ങളിലെ ഒരു കളിയാക്കല്‍ പ്രയോഗം] എന്തൊരു വിശ്വാസം വീട്ടുകാര്‍ക്ക് അല്ലെ.തെറ്റി ദ്ദരിക്കണ്ടാട്ടോ.ടൂറിന്റെ കാര്യത്തില്‍ മാത്രം ഒള്ളുട്ടോ.എനിക്കും വാശിയായി അങ്ങിനെയാണ് വാഗമണ്ണിന്റെ പച്ചപ്പില്‍ഞങ്ങളെത്തിയത്.അത്  ഒരിക്കലും മറക്കാന്‍ കഴിയാത്തൊരു യാത്രാനുഭവവുമായി.ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തില്‍. കണ്ടാലും കണ്ടാലും തീരാത്ത അത്രയ്ക്ക് പ്രകൃതിയുടെ കായ്ച്ചകള്‍ ഉണ്ടായിട്ടും .നമ്മള്‍ പറക്കുന്നു കൃത്രിമ കായ്ച്ചയുടെ ലോകത്തേക്ക്. എന്നാലെല്ലേ എനിക്കും നിങ്ങള്‍ക്കും അതിന്റെ പേരില്‍ മറ്റുള്ളവരുടെ
 മുന്‍പില്‍ വീമ്പു  പറയാനൊക്കു...കൂട്ട് കാരുടെ ഇടയില്‍ പണ കൊഴുപ്പ് പ്രകട മാക്കാനോക്കൂ.. 

നല്ല നല്ല യാത്രകള്‍ [കുടിച്ചു തിമര്‍ക്കുന്നവര്‍ക്കല്ല]  മനസിന്‌ സന്തോഷം നല്‍കുന്നു. കുടുംബത്തില്‍ സമാദാനം നിലനിര്‍ത്തുന്നു അതിലുപരി ദൈവത്തിന്റെ അളവില്ലാത്ത അനുഗ്രഹത്തെ നമ്മള്‍ തൊട്ടറിയുന്നു.            

25.4.12

-:ഒരു ഭ്രാന്തന്‍റെ ജല്‍പനങ്ങള്‍:-



വിടരുത് അവനെ എറിയെടാ എറിഞ്ഞു തല പൊട്ടിക്കെടാ..... വിശപ്പ്‌ സഹിക്ക വയ്യാതെ അടുത്ത് കണ്ട സ്കൂളിന്‍റെ പിന്‍ഭാഗത്ത് കുട്ടികള്‍ കഴിച്ച അവശിഷ്ടങ്ങളില്‍ വിശപ്പടക്കാനുള്ള ധൃതിയിലായിരുന്നു ഞാന്‍... എന്‍റെ മനസ്സില്‍ അപ്പോഴൊരു ചിന്ത മാത്രമേയുണ്ടായിരുന്നുള്ളൂ . ഇന്നേക്ക് ദിവസങ്ങള്‍ കഴിഞ്ഞിരിക്കുന്നു ഭക്ഷണം കഴിച്ചിട്ട്. ഇനിയും വല്ലതും കഴിച്ചില്ലങ്കില്‍ ഞാന്‍ ചത്തു പോയത് തന്നെ. ഞാന്‍ ചത്താല്‍ ആര്‍ക്കുമൊന്നും വരാനില്ല എന്നാലും.....

പാതി വിശപ്പടങ്ങിയെന്ന് തോന്നുന്നു . ഊര കഴച്ചപ്പോള്‍ ഞാന്‍ അല്‍പ്പമൊന്നു നിവര്‍ന്നു . അതെ ഓര്‍മ്മയുള്ളൂ . തലയുടെ പിന്‍ഭാഗത്ത് ശക്തമായ എന്തോ വന്നടിച്ചു . ശരീരമാകമാനമൊരു വിറയല്‍. അറിയാതെ കൈ പിന്‍ഭാഗം തടവി രക്തം കൈകളിലൂടെ ഒഴുകി. മുന്‍പിലേക്ക് ആഞ്ഞ ഞാന്‍ ഒരുവിധം നിവര്‍ന്നു തിരിഞ്ഞു . ഒരു പറ്റം കുട്ടികള്‍ കല്ലുമായി എന്നെ തന്നെ നോക്കി നില്‍ക്കുന്നു . പരീക്ഷണാര്‍ത്ഥം ആദ്യം എറിഞ്ഞവന്‍റെ കല്ലാണ് ലക്‌ഷ്യം കൊണ്ടത്‌ . എന്നില്‍ പ്രതികരണം നേര്‍ത്തതോ? ശക്തമോ? ശേഷം തയ്യാറെടുത്ത കുട്ടികള്‍ അരയും തലയും മുറുക്കി . പ്രതികരണം നേര്‍ത്തതാകയാല്‍ എറിവുകള്‍ കൂടി. ആദ്യം എറിഞ്ഞവനൊന്നു കൂടി ഉഷാറായ പോലെ എറിയെട എറിഞ്ഞു തലപോട്ടിക്കെടാ...

ജീവനും കൊണ്ട് ഓടുന്നതിനിടയിലും വാക്കുകള്‍ ശരം കണക്കേ എന്നിലാഴ്ന്നിറങ്ങി. കുട്ടികളില്‍ നിന്ന് ഒരുവിധം ഓടി മറയുന്നത് വരെ എന്‍റെ ചിന്തകള്‍ പരിമിതമായിരുന്നു. ഭ്രാന്തില്‍ നിന്ന് ഭ്രാന്തിലേക്ക് എന്‍റെ ദൂരം വളരെ അകലെ യായിരുന്നു. എന്നിട്ടും ഞാനെങ്ങനെയൊരു ഭ്രാന്തനായി അത് പലപ്പോഴും ഞാന്‍ ചിന്തിക്കായ്കയല്ല. അതല്ല എനിയ്ക്കിനി ഭ്രാന്തുണ്ടോ? അലസമായി താടിയും മുടിയും വളര്‍ത്തി ദിവസങ്ങള്‍ പലത് കുളിക്കാതെ നാറ്റം സഹിക്കവയ്യാതെ മറ്റുള്ളവര്‍ അകറ്റി നിര്‍ത്തിയാല്‍ അവന്‍റെ പേരാണോ ഭ്രാന്തന്‍. അങ്ങനെയെങ്കില്‍ ഞാന്‍ ഭ്രാന്തനല്ല . പിന്നെ ഞാനാരാ? മുഴു ഭ്രാന്തന്‍ അല്ല പിന്നെ. വലിച്ചെറിയുന്ന അവശിഷ്ടങ്ങളില്‍ ഒരുത്തന്‍ ജീവന്‍ നില നിര്‍ത്താന്‍ ശ്രമിച്ചാല്‍ ഇടുങ്ങിയ മനസ്സുള്ള നമ്മുടെ തലമുറ തട്ടി തെറിപ്പിക്കുന്ന ഒരു തരം സുഖം ഉള്‍കൊള്ളുന്നു. അതവരില്‍ രസച്ചരടിന്‍റെ വേലിയേറ്റമുണ്ടാക്കുന്നു എന്നതത്രേ സത്യം. ഇവരിലൊ രുവനായിരുന്നില്ല ഞാന്‍..എന്നിട്ടും എന്‍റെ ചിന്തകള്‍ പാതി വഴി റൂട്ട് തെറ്റി....

സ്നേഹിക്കപ്പെടേണ്ടവരില്‍ നിന്നും പ്രതീക്ഷിച്ചതിലും കൂടുതല്‍ നോവിന്‍റെ കൈപ്പനുഭവിച്ചു .എല്ലാം സഹിക്കാം. പക്ഷേ അവളും മറ്റുള്ളവരെ പോലെ ആയപ്പോ അതെനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. ആരായിരുന്നു അവള്‍ ഒരുപാട് കാലം സ്നേഹിച്ചവള്‍ ആയിരുന്നില്ല. വീട്ടുകാരുടെ സമ്മതപ്രകാരം ആര്‍ഭാടമായി നടന്ന വിവാഹം. വന്നവര്‍ വന്നവര്‍ എന്‍റെ കാതില്‍ അടക്കം പറഞ്ഞു കൊള്ളാം നല്ല സെലക്ഷന്‍ തന്നെ. എന്‍റെ മനസ്സും പറഞ്ഞു കൊള്ളാം നല്ല സെലക്ഷന്‍ തന്നെ.ഒന്ന് ഇരുട്ടിയെങ്കില്‍ എന്തിന് അതെ ഒന്ന് ഇരുട്ടിയെങ്കില്‍ പ്രതീക്ഷകള്‍ക്ക് അവസാനമെന്നോണം പകല്‍ രാത്രിയോടടുത്തു . വാരിപുണരാനുള്ള വെമ്പല്‍ എന്നില്‍ തിരമാലകളുടെ വേഗത സൃഷ്ടിച്ചു

മണിയറയില്‍ പാല്‍ ക്ലാസ്സു മായി വന്നവള്‍ കതകു ചാരി അടുത്തേക്ക് വന്നു . അവള്‍ക്കായിരുന്നില്ല എനിക്കായിരുന്നു ആദ്യ രാത്രി എന്ന് ശേഷം കേട്ട വാക്കുകളില്‍ വ്യക്തമായി. കൂസലില്ലാത്ത അവളുടെ മട്ടും ഭാവവും. പറഞ്ഞു തുടങ്ങിയത് ഇങ്ങിനെ ഏട്ടാ അല്‍പ്പം മാന്യത. എനിക്കല്‍പ്പം സംസാരിക്കാനുണ്ട്.എന്‍റെ പൊട്ട ചോദ്യം ഇപ്പോഴോ? നീ വന്നു കിടക്കാൻ നോക്ക് അതൊക്കെ നമുക്ക് രാവിലെ പറയാം. അതല്ല ഏട്ടാ . വീണ്ടും മാന്യത ഒരു പക്ഷേ രാവിലെ അത് പറയാന്‍ പറ്റിയില്ലെങ്കിലോ? വാരിപുണരാന്‍ വെമ്പിയ കൈകളില്‍ മരവിപ്പ് . വികാരം വിചാരങ്ങള്‍ക്ക് വഴി മാറി. ശരീരത്തില്‍ എവിടെയോക്കെയോ തണുപ്പ് അനുഭവപ്പെട്ടു.അവളുടെ വാക്കുകള്‍ക്കു വേഗതയേറി.നിങ്ങള്‍ക്ക് ഈ രാത്രി എന്നെ എന്ത് വേണമെങ്കിലും ചെയ്യാം ഞാനെതിര്‍ക്കില്ല പക്ഷേ മറ്റൊരുവന്‍ കഴിച്ചതിന്‍റെ എച്ചില്‍ കഴിക്കാന്‍ നിങ്ങള്‍ ഇഷ്ടപ്പെടുമോ ? നേരം പുലരുന്നതിനു മുന്‍പ് തന്നെ എന്‍റെ ചെക്കന്‍ എന്നെ വന്നു കൊണ്ട് പോവും . എനിക്ക് വേറൊരു മാര്‍ഗവുമില്ലായിരുന്നു. അതിനാലാണ് ഞാന്‍ നിങ്ങള്‍ക്ക് മുന്‍പില്‍ കഴുത്ത് നീട്ടി തന്നത് .അവള്‍ വാതോരാതെ സംസാരിക്കുന്നുണ്ടായിരുന്നു പക്ഷേ എവിടെയോ വച്ച് എന്‍റെ മനസെന്ന പട്ടത്തിന്‍റെ നൂലറ്റ് പോയി . ഞാന്‍ തളര്‍ന്നു കട്ടിലില്‍ വീണു ഇടയ്‌ക്കെപ്പോഴോ തിരികെ വന്ന ഓര്‍മ്മകളില്‍ ഞാന്‍ തപ്പി തടഞ്ഞു .കേട്ടതൊക്കെയും ഒരു ദു:സ്വപ്‌നമായിരിക്കണേ .....

ദിവസങ്ങളോളം മെന്‍റെല്‍ ഹോസ്പിറ്റലില്‍ കിടന്നു ഇടയ്ക്കെപ്പോഴോ വരുന്ന ഓര്‍മ്മകളില്‍ പഴയ കാര്യങ്ങള്‍ എന്നിലേക്ക്‌ തികട്ടി വരും.അപ്പോഴൊക്കെയും ഞാന്‍ മുഴു ഭ്രാന്തന്‍റെ ചേഷ്ടകള്‍ പ്രകടമാക്കും.വീര്യം കൂടിയ ഇന്‍ജക്ഷനില്‍ ശിഷ്ട സമയം തള്ളി നീക്കും.ഏക മകന്‍റെ വേദനയില്‍ മനം നൊന്ത് എന്‍റെ അമ്മ തളര്‍ന്നു വീണു.പിന്നീട് എപ്പോഴോ അറിഞ്ഞു ഹോസ്പിറ്റലില്‍ കിടന്നു അവര്‍ നീറി നീറി മരിച്ചെന്ന് ഭൂമിയിലെ എന്‍റെ ഏക കണ്ണിയും അകന്നു പോയി.... ഒരു ദിവസം ഭ്രാന്താശുപത്രിയുടെ ഗേറ്റിന്‍റെ വാതിലുകള്‍ എന്‍റെ മുന്‍പില്‍ മലര്‍ക്കെ തുറന്നു.എന്നെ പരിചരിച്ച് ഹോസ്പിറ്റല്‍കാര്‍ക്കും മടുത്തെന്നു തോന്നി. ഇന്ന് ഞാന്‍ അലയുന്നു ലക്ഷ്യമില്ലാതെ. ഏറു കൊണ്ട് കൊണ്ട് ഒരിക്കലും ഉണങ്ങാത്ത മുറിവും പേറി.....

ഷംസുദ്ദീൻതോപ്പിൽ









21.4.12

-:പ്രണയം:-



പ്രണയം പവിത്രമാണ് .അത് അതിന്റെ തീവ്രത ഉള്‍ കൊണ്ട് സ്വീകരിക്കുന്നവര്‍ പുണ്ണിയം ചെയ്തവര്‍. 
യഥാര്‍ത്ഥ പ്രണയം. നിങ്ങള്‍ തിരിച്ചു കൊടുക്കൂ.....
താല്‍കാലിക പ്രണയം. നിങ്ങള്‍ അവഗണിക്കൂ..... 
ചിലര്‍ക്ക് പ്രണയം. നഷ്ടങ്ങള്‍ .ചിലര്‍ക്ക് പ്രണയം ലക്ഷ്യങ്ങളിലെക്കുള്ള എളുപ്പ വഴി 
മറ്റുചിലര്‍ക്കോ? ഓര്‍ത്തു ചിരിക്കാന്‍ ചില ചില  നിമിഷങ്ങള്‍..... 

ചിലര്‍ക്ക് പ്രണയം സ്വയം സമര്‍പ്പണം .ചിലര്‍ക്ക് പ്രണയം കൂട്ട് കാര്‍ക്കിടയില്‍ പോങ്ങച്ചത്തി നൊരു വിഷയം...എനിക്ക് പ്രണയം. സ്നേഹം, സൌഹൃദം,അതിലെല്ലാം ഉപരി പരസ്പര വിശ്വാസം... 
പ്രിയ കൂട്ട് കാരെ....കൂട്ട് കാരികളെ...നിങ്ങള്‍ തിരക്കുപിടിച്ച ജീവിതത്തിനിടയില്‍ പ്രണയത്തെ  ഉള്‍ കൊല്ലാരുണ്ടോ ? അതോ പ്രണയം നിങ്ങള്‍ക്ക് വെറും വെറും വെറുതെ യാണോ ?........
ചിന്തിക്കൂ.... നമുക്ക് ജീവിതം കുറച്ചേ ഒള്ളൂ നല്ല പ്രായത്തില്‍ നമ്മള്‍  മറ്റുള്ളവര്‍ക്ക് കൊടുക്കുന്ന നന്മയുടെ അളവിന് അപ്പുറമായിരിക്കും തളര്‍ പ്രായത്തില്‍ നമുക്ക് തിരിച്ച് കിട്ടുക അതില്‍ പ്രണയത്തിന്റെ സ്ഥാനം വാക്കുകള്‍ക്ക്‌ അതീതമെത്രേ............. 

16.4.12

-:ബലി മൃഗം:-


പ്രവാചകന്‍ ഇബ്രാഹീം  ഇസ്മായീല്‍ എന്ന തന്റെ മകനെ ദൈവത്തിനു മുന്‍പില്‍ ബലി കൊടുക്കാന്‍ തയ്യാരായ കഥ കുഞ്ഞു നാളില്‍ അത്ഭുതത്തോടെ വായിച്ചത് ഇന്നും ഓര്‍മകളില്‍ തെളിഞ്ഞു നില്‍ക്കുന്നു. അത് പോലെ ഒരു ബലി കഥ പ്രിയ വായനക്കാരെ ഞാന്‍ നിങ്ങളുമായി പങ്കു വെക്കാം. മനസ്സില്‍ ഭയം മിന്നി മറയുംപോയും അതിന്റെ പൊരുള്‍ അറിയാനുള്ള ജിജ്ഞാസഎന്റെ ഹൃദയത്തെ വല്ലാതെ മിടിപ്പിക്കുന്നു.  പതിനാര്‍ ഏപ്രില്‍ രണ്ടായിരത്തി പന്ത്രണ്ടു  രാത്രി പതിവ് പോലെ ഉറങ്ങാന്‍ കിടന്നു ഉറക്കം അതിന്റെ സുഖമുള്ളൊരു യാത്രയിലേക്ക് എന്നെ ക്ഷണിച്ചു. യാത്രയുടെ സുഖം മനം നിറയെ ഉള്‍ കൊണ്ട് കൊണ്ട് തന്നെ ഞാനും മുന്നേറി എന്നതാണ് സത്യം.....

ഉറക്കിന്റെ ഒഴുക്കിനെന്തോ തടസ്സം വന്ന പോലെ എന്റെ കാതുകളില്‍ കുറച്ചു പേരുടെ ശബ്ദം ഒഴുകി എത്തി അതെ പരിചിത ശബ്ദം തന്നെ ഒന്ന് കൂടെ കാത് ശബ്ദ ഭാഗത്തേക്ക് ശ്രദ്ദ കൊടുത്തു സംസാരത്തില്‍ എന്റെ വീട്ടു കാര്‍ .അവരുടെ മുന്‍പില്‍ കൂടി നില്‍ക്കുന്നവരോട് സംസാരിക്കുകയാണ്. ഒരു ഷോട്ട് ഫലിം പോലെ എന്റെ കണ്ണുകള്‍ക്ക്‌അവിടം കൂടി നില്‍ക്കുന്നവരെ കാണാം. അവരുടെ ശബ്ദം കേള്‍ക്കാം എന്റെ വീട്ടുകാരുടെ മുന്‍പില്‍ നില്‍ക്കുന്നവരെ ഞാന്‍ ഒന്നേ നോക്കിയുള്ളൂ കൊമ്പന്‍ മീശയും കയ്യില്‍ കത്തിയുമായി ഇറച്ചി വെട്ടുകാരെ പോലെ തോന്നിച്ചു അതെ അതവര്‍ തന്നെ ഇറച്ചി വെട്ടുകാര്‍. എനിക്ക് ഒന്നുകൂടെ ജിജ്ഞാസ കൂടി അവര്‍ വന്നത്  എന്തിനായിരിക്കാം  വീട്ടിലാണെങ്കില്‍ ഇറച്ചി വെട്ടു കാര്‍ക്ക് കൊടുക്കാന്‍ മാടുകള്‍ ഒന്നും തന്നെ ഇല്ല താനും....

വീട്ടു കാരുടെ അടുത്ത വാചകം എന്നെ ഞെട്ടിക്കുക തന്നെ ചെയ്തു. എന്നെ ബലി കൊടുക്കുന്ന കാര്യമാണ് വീട്ടുകാര്‍ ഇറച്ചി വെട്ടുകരോട് സംസാരിക്കുന്നത്. നിങ്ങള്‍ കാശൊന്നും തരണ്ട നിങ്ങള്ക്ക് എത്രയാണെന്ന് വെച്ചാല്‍ ഞങ്ങള്‍ തരാം. വേദന ഒട്ടും ഉണ്ടാവാതെ യായിരിക്കണം കഴുത്തില്‍ കത്തി വെക്കേണ്ടത്. അതിനു ആദുനിക രീതിയില്ലുള്ള കത്തി തന്നെ എടുത്തോളൂ....
അത് ഞങ്ങള്‍ കൊണ്ട് വന്നിട്ടുണ്ട് .കഴുത്തില്‍ കത്തി വെക്കുന്നത്തെ അറിയില്ല പിന്നെ അല്ലെ വേദന. അവര്‍ പരസ്പരം ഒരു ദാരണയില്‍ എത്തി എന്ന് തോന്നുന്നു. മരവിച്ചിരുന്ന എന്നെ പിടിച്ചു വീട്ടുകാര്‍ഇറച്ചി വെട്ടുകാര്‍ക്ക്  കൊടുത്തു.  ഒന്ന് കുതറാന്‍ പോലും കഴിഞ്ഞില്ല എന്നതാണ് സത്യം വീട്ടു കാര്‍ നോക്കി നില്‍ക്കെ അവര്‍ മാട് കളെ അറുക്കാന്‍ കിടത്തുംപോലെ എന്നെ കിടത്തി കുതരാതിരിക്കാന്‍ രണ്ടു മൂന്നു മല്ലന്മാര്‍ എന്റെ കൈ കാലുകളില്‍ പിടി മുരുക്കിയിരുന്നു എനിക്കവരോട് പറയണമെന്ന് തോന്നി നിങ്ങള്‍ എന്തിനെന്നെ പിടിക്കുന്നു ഞാന്‍ കുതറില്ല നിങ്ങളുമായി ഞാന്‍ പൊരുത്ത പെടാന്‍ തീരുമാനിച്ചതല്ലേ പക്ഷെ വാക്കുകള്‍ പുറത്തേക്കു വന്നില്ല അവര്‍ വീണ്ടും പിടി മുറുക്കി അഥവാ ഞാന്‍ കുതറിയാലോ?.....

ആദുനിക രീതിയിലുള്ള കത്തിയുമായി നില്‍ക്കുന്ന ആള്‍ എന്റെ കഴുത്തിന്‌ നേരെ കത്തി യുമായി കുനിയുന്നു അടുത്ത് നിന്ന ആള്‍ എന്റെ കഴുത്തില്‍ ഞെരമ്പ് ശരിയാക്കി പിടിക്കുന്നു .വയ്യ എനിക്കത് കാണാന്‍ വയ്യ അവസാനമായി വീട്ടു കാരുടെ മുഖത്തേക്ക് ഒന്ന് ഓടിച്ചു നോക്കി അവര്‍ എന്തോ പുണ്യ പ്രവര്‍ത്തി ചെയ്യുന്ന സന്തോഷം അവരുടെ മുഖങ്ങളില്‍ കണ്ടു. എനിക്കുറപ്പായി ഞാന്‍  ഒരു ബലി മൃഖം തന്നെ. കണ്ണുകള്‍ ഞാന്‍ ഇറുക്കി അടച്ചു കഴുത്തില്‍ നിന്നും ഒഴുകുന്ന രക്തം കാണാന്‍ ഉള്ള കരുത്തെനിക്കില്ല.ചെറു പ്രായത്തില്‍ വീടുകളില്‍ മാടുകളെ അറുക്കുന്നത് കാണാന്‍ അമ്മയുടെ സാരി തുമ്പ് പിടിച്ചു പോവാരുള്ളതും മാടിന്റെ കഴുത്തില്‍ കത്തി വെച്ച് രക്തം ചീറ്റി ഒഴുകുമ്പോള്‍ പേടിയോടെ അമ്മയുടെ സാരി തുമ്പില്‍ ഒളിക്കുന്നതും അത് കണ്ടു ഇറച്ചി വെട്ടുകാരും അമ്മയും കളി പറയുന്നതും ഒരു ഫ്ലാഷ് ബാക്ക് പോലെ ഹൃദയത്തില്‍ മിന്നി മറഞ്ഞു... .

 കഴുത്തില്‍ തണുപ്പ് അനുഭവപെട്ടു  എന്തോ ആഴ്നിറങ്ങുന്ന പോലെ ശരിയാണല്ലോ ഇറച്ചി വെട്ടുകാര്‍ വാക്ക് പാലിച്ചിരിക്കുന്നു .വേദന ഒട്ടും തോന്നിയില്ല .മുമ്പ് അനുഭവപെട്ട തണുപ്പ് കഴുത്തിന്‌ ചുറ്റു വട്ടവും വ്യാപിക്കും പോലെ . കഴുത്തിന്‌ ചുറ്റു വട്ടവും അവരുടെ കത്തി ആഴുന്നിരങ്ങുകയാണ് . എന്റെ ഭൂമിയിലെ ജീവന്റെ തുടിപ്പുകള്‍ നിമിഷ നേരം കൊണ്ട്  തീരും എന്ന് കരുതി കണ്ണുകള്‍ ഒരിക്കല്‍ കൂടെ ഇറുക്കി അടച്ചു .എന്റെ ആത്മാവ്  ഭൂമി വിട്ടു പോകുമെന്ന് കരുതി. പക്ഷെ ഒന്നെനിക്ക് മനസ്സിലായി അതിനു ശേഷം എന്താണ് നടന്നെതെന്നു സത്യമായും എനിക്കറിയില്ല നേരം വെളുത്തപ്പോ ഞാന്‍ ആദ്യം എന്റെ കഴുത്തില്‍ ഒന്ന് പരതി പക്ഷെ അവിടെ മുറിവോ മുറിവിന്റെ പാടോ കണ്ടില്ല. എനിക്കാണെങ്കില്‍ ജീവനുണ്ട് താനും. അതെ ഇതൊരു ഡ്രീം ആയിരുന്നു പഴമക്കാര്‍ പറയും പോലെ ചില ഡ്രീം നടക്കും എന്ന് പറയാറുണ്ട്‌ അത് പോലെ ഇതും പക്ഷെ എങ്ങിനെ അതല്ല ഇതില്‍ മറ്റു വല്ല പൊരുളും........

പ്രിയ വായനക്കാരെ എന്തായിരിക്കാം ഞാന്‍ കണ്ട ഇ ഡ്രീം ന്റെ പൊരുള്‍ അറിയുമെങ്കില്‍ നിങ്ങള്‍ ഞാനുമായി പങ്കു വെക്കൂ പ്രതീക്ഷയോടെ കാത്തിരിക്കുന്നൂ................


5.4.12

-: ഭീരു :- COWARD





ത്മഹത്യ ചെയ്യുന്നവന്‍ ഭീരുവാണോ?ആത്മഹത്യക്ക് ശ്രമിക്കുന്നവനെയും ഭീരുവിന്റെ പട്ടികയില്‍ പെടുത്തുമോ? ആത്മഹത്യ ജീവിതത്തില്‍ നിന്നും ഒളിചോട്ടമാണോ?ഇങ്ങനെ എത്ര എത്ര ചോദ്യങ്ങള്‍ ഞാന്‍ എന്നോട് തന്നെ പലപ്പോഴും ചോദിക്കാറുണ്ട് .ഉത്തരം ഒന്ന് മാത്രം ആത്മഹത്യയുടെ വക്കില്‍ എത്തുക എന്ന് മാത്രം...എന്തായിരിക്കാം എന്നെ ഇങ്ങനെ ഒക്കെ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നത് .ഞാന്‍ ജീവിച്ചു പോരുന്ന ചുറ്റുപാടോ? എന്റെ കഷ്ടതകലോ?ഇതിലും കഷ്ടതകള്‍ അനുഭവിക്കുന്ന എത്ര പേരുണ്ട് ഈ ഭൂലോകത്ത് അവരൊക്കെ ആത്മഹത്യ ചെയ്യാന്‍ തുനിഞ്ഞാല്‍  ശവ പറമ്പുകള്‍ നിറഞ്ഞു കവിഞ്ഞത് തന്നെ ...

പണ്ടാരോ പറഞ്ഞു കേട്ടിട്ടുണ്ട് ആരാണെന്ന് മാത്രം ചോദിക്കരുത് എനിക്കറിയില്ല അത് തന്നെ അല്ല പിന്നെ  . ജീവിക്കുന്നെങ്കില്‍ ഒരു മണിക്കൂറെങ്കിലും രാജാവായി ജീവിക്കുക അല്ലങ്കില്‍ അന്തസായി മരിക്കുക അല്ലാതെ ഭൂമിക്കൊരു ഭാരമായി ജീവിക്കുന്നതിലും നല്ലത് മരണമല്ലേ....ആണോ ?മരണമാണോ?.....ആരോടാ ചോദിക്കുന്നത് എന്നോട് തന്നെ അല്ലാതെ ആരോടാ... നിങ്ങളോട് ചോദിച്ചാല്‍ നിങ്ങള്‍ പറയും അവന്‍ വട്ടനാണെന്ന് മരിക്കാന്‍ നടക്കുന്നു അവനു പോയി ചത്തൂടെ എന്ന്.എന്തൊരു തമാശ അല്ലെ ചിരിക്കരുത് ഗവുരവ മുല്ലൊരു കാര്യം ചര്‍ച്ച ചെയ്യുമ്പോള്‍ ആരെങ്കിലും ചിരിക്കുമോ......

ഏങ്ങനെ മരിക്കണം അതായിരുന്നു അടുത്ത ചിന്ത. മരണം ഒരു വേദനയാനെന്നാ എല്ലാവരും പറയാറ്. മരിക്കുന്നവനും അവനെ ആശ്രയിച്ചു ജീവിക്കുന്നവനും സുഖമുള്ളൊരു മരണം ആരും കണ്ടു പിടിചിട്ടില്ലേ.അങ്ങിനെ ആരെങ്കിലും ഉണ്ടെങ്കില്‍ അവരോടു ഉപദേശം തെടാമായിരുന്നു അങ്ങിനെ ആരെങ്കിലും ഉണ്ടായിട്ടു വേണ്ടേ.നല്ല കാര്യത്തിനു ആര്കെങ്കിലും സമയം ഉണ്ടായിട്ടു വേണ്ടേ.ദയവു ചെയ്തു  ഒന്ന് കണ്ടു പിടിക്കൂ...കണ്ടു പിടിച്ചോളൂ പക്ഷെ പരീക്ഷിക്കരുതേ പ്ളീസ്‌ കണ്ടു പിടിക്കല്‍ നിങ്ങളുടെ കടമ അത് പരീക്ഷിക്കല്‍ എന്റെ കടമ അത് വിട്ടു കളിക്കരുതെ വെറുതെ അടി മേടിക്കും.ചുമ്മാ പറഞ്ഞതാനുട്ടോ അത് വെച്ച് ആരും പിനങ്ങണ്ടാട്ടോ........

ജീവിതം ഇങ്ങനെ ഒക്കെ ആണോ ?എങ്ങനെ?അത് നിങ്ങള്ക്ക് വിട്ടു തരുന്നു എങ്ങനെ ആയാലും കുഴപ്പമില്ല. അല്ല പിന്നെ ക്ഷമക്ക് ഒരതിരില്ലേ....വേദനകള്‍  ദുക്കങ്ങള്‍  സന്തോഷങ്ങള്‍  ഒടുവില്‍  സമാദാനം പിന്നെ എന്തിനു മരിക്കണം.ജനിച്ചാല്‍ ഒരിക്കെ നമ്മളൊക്കെ മരിക്കും എന്നാ പിന്നെ അത് ഇപ്പോഴായാലോ?എപ്പോ? ഇപ്പൊ തന്നെ. വേണ്ട എനിക്ക് പേടിയാ....

 ഭയം എന്നും എന്റെ നിശാ വസ്ത്രമായിരുന്നു രണ്ടും കൂടി നടക്കുമോ എന്ന് വേണമെങ്കില്‍ നിങ്ങള്‍ ചിന്തിക്കാം ചിന്തിചോളൂ പക്ഷെ ചിന്തകനാവരുത്. അത് പിന്നെ അവസാനം ബുദ്ദി ജീവിയില്‍ അവസാനിക്കും. താടിയും മുടിയൊക്കെ നീട്ടി വളര്‍ത്തി കാണാന്‍ ഒരു ബംഗിയും ഉണ്ടാവില്ലട്ടോ. ആളുകള്‍ ഒരു പേരും ഇടും ഭ്രാന്തന്‍ എന്ന്. അതാ പറഞ്ഞത്  അത് എനിക്ക് ഒട്ടും ഇഷ്ടമില്ലന്നു .എന്റെ ഇഷ്ടം ആര് നോക്കുന്നു അല്ലെ......

അനാദന്‍ നക്കുപ്പിനു ഗതി ഇല്ലാത്തവന്‍ ഇതായിരുന്നു ചെറുപ്പത്തില്‍ എന്റെ വിശേഷണം ഒരു ഭാഗത്ത്‌ എല്ലാം ഉണ്ട്. മറു ഭാഗത്ത്‌ ഒന്നു മില്ല എനിക്ക് ഏഴു വയസുള്ളപ്പോള്‍ അച്ഛന്റെ ചോരത്തിളപ്പില്‍ അച്ഛന്‍ വേറെ ഒന്ന് കെട്ടി. മറ്റൊന്നുമില്ല  പെണ്ണ് തന്നെ. ചോദിച്ചവരോട് അച്ഛന്‍  പറഞ്ഞു എന്റെ അമ്മ പറഞ്ഞിട്ടാണെന്ന് ഒരാള് കൂടെ ഉണ്ടെങ്കില്‍ അമ്മക്ക് ഒരു സഹായമാവുമെന്നു ഏത് കാര്യത്തില്‍ ബെഡ് റൂമിലോ അതോ പുറത്തോ?.

ഏതെങ്കിലും ഒരു കെട്ടിയവള്‍ ഭര്‍ത്താവിനെ വേറെ കേട്ടിക്കുമോ ഇല്ലാ എന്ന് എനിക്കും നിങ്ങല്‍ക്കുമരിയാം പിന്നെ നാട്ടു കാരുടെ കണ്ണില്‍ പൊടി ഇടാന്‍ വല്ല കല്ല്‌ വെച്ച നൊണ പറയുക എന്ന് മാത്രം. അതെ അവിടെയാണ് അതല്ല അവിടം മുതലാണ്‌ എന്റെ കഷ്ടതകള്‍ക്ക് കഷ്ടപ്പാടുകള്‍ക്കു വേഗത ഏറിയത് ...അമ്മക്ക് മാര്‍ഗം ഒന്നേ ഉള്ളൂ അച്ഛനെ വിട്ടു പോവുക മനസമാദാനം എന്റെ അമ്മ ആഗ്രഹിച്ചതില്‍ തെറ്റ് പറയാന്‍ നിങ്ങള്‍ക്കോ എനിക്കോ കഴിയുമോ ?

വളര്‍ന്നു വരുന്ന എന്നെ നോക്കണം പഠിപ്പിക്കണം അല്ലലില്ലാതെ ജീവിക്കണം ഇനി എന്ത് എന്ന് എന്റെ അമ്മയെ വല്ലാതെ അലട്ടി അച്ഛന്റെ അടുത്ത് നിന്ന് ഞങ്ങള്‍ വന്നത് അമ്മയുടെ വീട്ടിലെക്കാനെങ്കിലും ഞങ്ങളെ കൂടെ പോറ്റാനുള്ള സ്ഥിതി ആയിരുന്നില്ല അമ്മ വീട്ടുകാര്‍ക്ക് തല്‍ക്കാലം ഒന്ന് തല ചായ്ക്കാന്‍ ഒരിടം അത് മാത്രമേ അമ്മ കരുതിയുള്ളു പിന്നെ അമ്മ ജോലിക്ക് പോകുമ്പോള്‍ എന്റെ സംരക്ഷണം...അവസാനം ഒന്ന് മറിയാത്ത അമ്മ വളര്‍ന്നു വരുന്ന മകനെ ഓര്‍ത്തു വയറ്റാട്ടിയുടെ ജോലിക്ക് കയറി

നാട്ടിലായിരുന്നില്ല നാട്ടില്‍ നിന്ന് ഒരു പാട് അകലെ നാട്ടു കാര്‍ അറിഞ്ഞാല്‍ അമ്മ വീട്ടു കാര്‍ക്ക് കുറച്ചിലാനെത്രേ...നാട്ടിന്‍ പുറങ്ങളില്‍ വയറ്റാട്ടി എന്ന കുറച്ചാളുകള്‍ തന്നെ ഉണ്ട് അവര്‍ പാരമ്പര്യ മായി ചെയ്തു വരുന്ന ജോലിയാണ് .അവരുടെ കുടുംബങ്ങളില്‍ നിന്ന് മറ്റു കുടുംബങ്ങള്‍ കല്ലിയാനം പോലും കഴിക്കാറില്ല അത്രയ്ക്ക് കുറച്ചിലായി കാണുന്ന കാലം. മകന് വേണ്ടി ഇ ജോലി അല്ലാതെ അമ്മക്ക് വേറെ ഒരു മാര്‍ഗം അത് ഓര്‍ക്കാന്‍ പോലും കഴിഞ്ഞിരുന്നില്ല അല്ല ലില്ലാതെ  ജീവിക്കണം ജീവിച്ചേ തീരൂ.........



3.4.12

-:സമയം ഒന്‍പത് മുപ്പത്‌:-


ന്നും പേടിയോടെ മാത്രം ഓര്‍ത്തിരുന്ന സമയമായിരുന്നു ഒന്‍പത് മുപ്പത്‌.എന്നെ പോലെ നിങ്ങളും പെടിചിരുന്നില്ലേ? കമ്പനിയില്‍ ജോലിക്ക് കയറിയിട്ട് എത്ര വര്‍ഷമായിരിക്കുന്നു എന്നിട്ടും എന്നെ വിടാതെ പിന്തുടരുന്നു.രാത്രി കിടക്കുമ്പോ ഓര്‍ക്കായ്കയല്ല. പക്ഷെ കാലത്ത് എഴുന്നേല്‍ക്കുമ്പോ വൈകിയത് തന്നെ പിന്നെ ഒരു ഓട്ട മാണെന്ന് പറയുന്നതാണ് സത്യം.പാതി കഴിച്ചു പാതി വലിച്ചു വാരി ഉടുത്ത് റോഡിലേക്ക് ഒരു ഓട്ടം തന്നെ ഓടി വരുന്ന ബസ്സില്‍ ഓടി കയറുക തന്നെ വീണു വീണില്ല ദൈവാനുഗ്രഹം ഒന്നും സംഭവിക്കാറില്ല.
പക്ഷെ എന്നും അങ്ങനെ ആവണമെന്നുണ്ടോ?...... 

27.3.12

-:പൊട്ട കിണര്‍:-


സംഭവം കഴിഞ്ഞിട്ട് ഇന്നേക്ക് ദിവസങ്ങള്‍ കഴിഞ്ഞിരിക്കുന്നു ഒരിക്കലും ഓര്‍ക്കരുതെന്നു കരുതിയിട്ടും ഓര്‍മ്മകള്‍ തന്നെ വേട്ടയാടുകയാണ്. മരണത്തിനും ജീവിതത്തിനും ഇടയിലുള്ള ആ ദിവസം. ദൈവാ ദീനം കൊണ്ട് രണ്ട് ആഴ്ച്ചയെ ഹോസ്പിറ്റലില്‍ കിടക്കേണ്ടി വന്നിട്ടുള്ളു ഇടുപ്പെല്ല് പൊട്ടി വീഴ്ചയില്‍ സൈഡില്‍ വെച്ച് അടിച്ചതാനെന്നു തോന്നുന്നു. കാലിന്റെ  അടി ഭാഗം കീറിപോയിരുന്നു. രക്തം നന്നായി ഒഴുകി പോയെന്നു ഹോസ്പിറ്റലില്‍ നിന്ന് ഡോക്ടര്‍ പറഞ്ഞപ്പോഴാണ് അറിഞ്ഞത് .വല്ലാതെ പേടിച്ചത് കൊണ്ട് ശരീരത്തിന് മരവിപ്പനുബവപ്പെട്ടിരുന്നു ആ സമയത്ത് വേദന അറിഞ്ഞിരുന്നില്ല എന്നാ താണ് സത്യം

എത്ര വര്‍ഷമായി ചന്തയില്‍  കച്ചവടം തുടങ്ങിയിട്ട് .നാട്ടിലെ ചന്ത ചൊവ്വാഴ്ച ആയതിനാല്‍ പുലര്‍ച്ചെ നാല് മണിക്ക് കോഴിക്കോട് മാര്‍കറ്റില്‍ വന്നു ഉണക്ക മീന്‍ വാങ്ങാരാണ് പതിവ്.അച്ഛന് മുമ്പ് ഉണക്ക മീന്‍ കച്ചവടമായിരുന്നു.അച്ഛന്റെ കാല ശേഷം അത് താന്‍ ഏറ്റെടുത്തു നടത്തി വന്നു

ഒരു കാലത്ത് ചന്തകള്‍ നാട്ടിന്‍ പുറത്തെ ഉത്സവമായിരുന്നു.കൃഷി ഇടങ്ങള്‍ നികത്തി ഫ്ലാറ്റുകള്‍ പൊക്കാന്‍ ആളുകള്‍ ഉത്സാഹം കാണിച്ചപ്പോ കൃഷികള്‍ നശിച്ചു തുടങ്ങി. അതോടു കൂടി ചന്തകള്‍ ഇന്ന് ഓര്‍മ്മകള്‍ മാത്രമായി......നമുക്ക് വേണ്ട സാദാനഗള്‍ക്ക് അയല്‍ നാടുകളെ ആശ്രയിക്കേണ്ട ഗെതികെടിലുമായി നമ്മള്‍ ..... നമുക്ക് ചെയ്യാവുന്നതു നമ്മള്‍ കൊല്ലുന്ന വില കൊടുത്തു വാങ്ങുന്നു

അന്നും പതിവ് പോലെ പുലര്‍ച്ചെ നാല് മണിക്ക് വീട്ടില്‍ നിന്ന് ഇറങ്ങി ബസ്സ്‌ പിടിക്കണമെങ്കില്‍ പത്തു മിനിറ്റ് നടക്കണം കയ്യിലുള്ള ടോര്‍ച്ചടിച്ചു പതിയെ നടന്നു നീങ്ങി വഴിയില്‍ ആരെയും കണ്ടില്ല ഇരുട്ടിനു ഭയാനാഗത തോന്നിയെങ്കിലും സ്ഥിരമായി പോവുന്ന വഴിയായതിനാല്‍ അതത്ര കാര്യമാക്കിയില്ല ഏകദേശം റോഡിനോടു അടുക്കരായിരിക്കുന്നു.ടോര്‍ച്ചു ഒന്ന് ഓഫ്‌ ചെയ്തു വീണ്ടും ഓണ്‍ ചെയ്തതും തൊട്ടു മുന്‍പില്‍ രണ്ടു കണ്ണുകള്‍ തിളങ്ങി അതോടപ്പം ഒരു മുരള്‍ച്ചയും ഒരു നായ അത് തന്നെ ആക്രമിച്ചതു തന്നെ . തലയുടെ ബാക്ക് ഭാഗത്ത്‌ നിന്നും വന്ന വിറയല്‍ ശരീരം ഒന്നാകെ പടര്‍ന്നു പെട്ടന്ന് സ്ടക്കായ പോലെ ഒരടി മുന്‍പോട്ടു വെക്കാന്‍ കഴിയുന്നില്ല അദവാ വെച്ചാല്‍ തന്നെ മുന്‍പില്‍ കണ്ടവന്‍ തന്നെ ആക്രമിച്ചത് തന്നെ ദൈവത്തെ ഉറക്കനെ വിളിച്ചു പക്ഷെ വിളി പുറത്തേക്കു വന്നില്ല....


പെട്ടന്ന് തലച്ചോറില്‍ സിഗ്നല്‍ കത്തി ഇനി നിന്ന് കൂടാ തിരിഞ്ഞു ഓടുകതന്നെ നേരെ ഓടിയാല്‍ അവന്‍ പിറകെ വരും സൈഡില്‍ കണ്ട കുറ്റികാട്ടില്‍ ഓടി ഒളിക്കുക തന്നെ സര്‍വ്വശക്തിയുമെടുത്ത്‌ ഓടി കയറി തൊട്ടു പിറകില്‍ ഒരു ഇരയെ കിട്ടിയവനെ പോലെ അവനും
കാലന്നു തെന്നി കയ്യിലുള്ള ടോര്‍ച്ചു തെറിച്ചു .വീണത്‌ ആഴ മുല്ലൊരു പൊട്ട കിണറില്‍ വെള്ളത്തില്‍ വീണതിനാല്‍ കുടുതലോന്നും പറ്റിയില്ലെന്നു തോന്നുന്നു എവിടെയൊക്കെയോ നീറ്റല്‍ അനുഭവപ്പെട്ടു കഴുത്ത് അറ്റം വെള്ളം ചീഞ്ഞു നാറുന്നു.ഉപയോക ശൂന്യമായ ഈ ആഴമുള്ള കിണറില്‍ വീണിട്ടും ദൈവാദീനം തനിക്കു ജീവനുണ്ട് .ഉറക്കെ വിളിച്ചു രക്ഷിക്കണേ രക്ഷിക്കണേ വിളിയുടെ ശക്തി കൂടി എന്നല്ലാതെ മുകളില്‍ നിന്നും ഒരു മറുപടിയും വന്നില്ല മുകളില്‍ കാട് മൂടി കിടക്കുന്നതിനാല്‍ മുകളില്‍ ഒന്നും കാണാനും പറ്റുന്നില്ല....


സമയം ഒരു പാട് നീങ്ങി എന്ന് തോന്നുന്നു അകത്തേക്ക് പതിയെ വെളിച്ചം വീണു ഞാന്‍ നില്‍ക്കുന്ന വെള്ളത്തിലേക്ക്‌ ഒന്നേ നോക്കിയുള്ളൂ വയറിന്റെ ഉള്ളില്‍നിന്നും മുകളിക്ക്‌ ഇരച്ചു വന്നു ഒന്നും പുറത്തേക്കു വന്നില്ല വയരാകെ കാലിയായിരുക്കുന്നു.വെള്ളത്തില്‍ പുഴുക്കള്‍ തിളക്കുന്നു മാടുകളുടെ എല്ലുകള്‍ മറ്റു അവശിഷ്ടങ്ങളും വെള്ളത്തില്‍ കൂടിക്കിടക്കുന്നു എന്തൊക്കെ യോ ചത്ത്‌ നാറുന്ന മണവും...ഒത്തിരി സമയം ഒച്ചവെച്ചതിനാലെന്ന് തോന്നുന്നു വല്ലാത്ത ദാഹം...ഒന്ന് വിളിച്ചു കൂവാന്‍ പോലും നാവു പൊന്തുന്നില്ല  ദൈവമേ എന്ത് ചെയ്യും ഈ കിണറില്‍ തീരുമോ തന്റെ ജീവന്‍ വീട്ടു കാരാനെങ്കില്‍ രാത്രി എട്ടു മണിക്കെ തന്നെ തിരക്കുകയോല്ലു....


ചന്ത ദിവസം രാവിലെ ഇറങ്ങിയാല്‍ രാത്രിയിലെ വീട്ടില്‍ എത്താറുള്ളൂ അവര്‍ രാത്രിയില്‍ തിരച്ചില്‍ തുടങ്ങിയാലും താന്‍ വീണ കിണര്‍ ഒരിക്കലും അവരുടെ ശ്രദയില്‍ പെടുകയുമില്ല.ദൈവമേ  എന്റെ ശവം കാണാന്‍ പോലും വീട്ടു കാര്‍ക്ക് ഭാഗ്യ മുണ്ടാവില്ലേ ...ഇങ്ങനെയുല്ലൊരു മരണമാണോ ദൈവം തനിക്കു വിദിച്ചത്‌.... സമയം വീണ്ടും ഒരുപാട് കഴിഞ്ഞെന്നു തോന്നുന്നു കിണറില്‍ കുറച്ചൂടെ വെളിച്ചം വീണു അല്പമെങ്കിലും വെള്ളം അകത്തു ചെല്ലാതെ വിളിച്ചു കൂവാനും പറ്റില്ല ദൈവമേ ജീവിതത്തിന്റെയും മരണത്തിന്റെയും ഇടയിലുള്ള ഈ നിമിഷം രക്ഷക്ക് വേണ്ട അവസാന ശ്രമം അതിനാണെങ്കില്‍...


പിന്നെ ഒന്നും നോക്കിയില്ല താന്‍ നില്‍ക്കുന്നത് പുഴു വരിക്കുന്ന വെള്ള മാനെന്നും അതില്‍ നിന്നും സഹിക്കാന്‍ പറ്റാത്ത മനം വരുന്നുണ്ടെന്നതും ഒരു നിമിഷം മറന്നു ജീവന്‍ നില നിര്‍ത്തണം അതിനു വേണ്ടത് അല്പം കുടി വെള്ളമാണ് കൈ കൊണ്ട് തിളച്ചു മറിയുന്ന പുഴുക്കളെ നീക്കി വെള്ളം ആര്‍ത്തി യോടെ കുടിച്ചു ദാഹം തീരും വരെ എന്തൊരു മതുര മുളള വെളളം.നാറ്റമോ ചര്‍ദിയോ അപ്പൊ തോന്നിയില്ല എന്നതാണ് സത്യം .വിളിച്ചു കൂവാന്‍ കരുത്തു കിട്ടയ പോലെ വീണ്ടും നീട്ടി വിളിച്ചു രക്ഷിക്കണേ....കിണറിനു മുകളില്‍ ആള്‍ പെരുമാറ്റം ഉണ്ടെന്നൊരു തോന്നല്‍.അല്ല തോന്നിയതല്ല ദൈവം തന്റെ വിളി കേട്ടന്നു തോന്നുന്നു കിണറിനു മുകളിലുള്ള കാടുകളൊക്കെ വകഞ്ഞു മാറ്റിയത് കൊണ്ടാവാം വെളിച്ചം കിനരിനുള്ളിലേക്ക് വരാന്‍ മടിച്ച വെളിച്ചം ഉള്ളിലേക്ക് ഒഴുകി എത്തി .പിന്നീട് കാര്യങ്ങള്‍ക്കു വേഗത ഏറി ഒരു വിദം തന്നെ കരക്ക്‌ കയറ്റി രക്ഷപെട്ട ആശോസത്തില്‍ ചുട്ടു പാടും കണ്ണുകള്‍ പായിച്ചു ഒരു പാട് ആളുകള്‍ കൂടിയിരിക്കുന്നു എല്ലാവരും കിണറ്റില്‍ വീണ ആളെ കാണാന്‍ ദൃതി കൂട്ടുകയാണ് .ശരീരത്തിന്റെ മരവിപ്പ് മാറിയെന്നു തോന്നുന്നു ഇതു വരെ മടിച്ചു നിന്ന വേദന പതിയെ തല പൊക്കി എന്ന് തോന്നുന്നു അത് മനസ്സിലാക്കി പോലെ ഹോസ്പിറ്റലില്‍ കൊണ്ട് പോവാന്‍ വണ്ടി വന്നു

തുടരും 

22.3.12

-:കുടിയന്‍ മാരെ ഒരു നിമിഷം:-




ഫീസില്‍ നിന്ന് ഇറങ്ങിയാല്‍ പിന്നെ ദൃതി പിടിച്ചുള്ള ഓട്ടമാണ് ബസ്സ്‌ സ്ടാന്റിലേക്ക് രാത്രി യാ യാല്‍ പെട്ടന്ന് ബസ്സ്‌ പിടിചില്ലങ്കില്‍ വീട്ടിലെത്താന്‍ ഒത്തിരി വൈകിയത് തന്നെ.ഈ ഓട്ടത്തിനിടയില്‍ ആകെ ശ്രദിക്കാന്‍ കൌതുക മുല്ലൊരു സംഭവം ഓഫീസിന്റെയും ബസ്സ്‌ സ്ടന്റിന്റെയും ഇടയിലുള്ള ബിവരെജു ഷോപ്പാണ്  അതിനു മുന്‍പിലെ നീണ്ട ക്യു ദിവസം ദിവസം വലുപ്പം കൂടുകയല്ലാതെ ഒരിക്കലും കുറഞ്ഞത്‌ കണ്ടിട്ടില്ല. എന്തൊരു അടക്കവും ഒതുക്കവും ഉള്ളൊരു വരി...

അടിയെടാ അടിച്ചു തല പൊട്ടിക്കടാ റോഡിലെ ആള്‍കൂട്ടതിനിടയില്‍ നിന്ന് ഉയര്‍ന്നു വരുന്ന ശബ്ദം
തൊട്ടു മുന്‍പില്‍ ശബ്ദം കേട്ട ആള്‍ കൂട്ടത്തിനിടയിലേക്ക് ഒരു വിദം തിക്കി തിരക്കി ഉള്ളി ലെത്തി ഒന്നേ നോക്കി യോള്ളൂ ദൈവമേ... എന്ന എന്റെ വിളി തൊണ്ടയില്‍ കുരുങ്ങി ശരീരം ആകെ ഒരു വിറയല്‍ രണ്ടു ചെരുപക്കാര്‍ രക്തത്തില്‍ കുളിച്ചിരിക്കുന്നു അതൊന്നും ശ്രദിക്കാതെ വാശിയോടെ പരസ്പരം പോരടിക്കുകയാണ്‌ മത്സര കോഴികള്‍ പോരടിക്കും പോലെ ആരെങ്കിലും ഒരാള്‍ വീഴണം എന്നാലെ നിര്‍ത്തൂ എന്ന മട്ടില്‍ ആളുകള്‍ പ്രോല്സായിപ്പിക്കുകയാണ്  അടി യടാ അടിച്ചു തലപോട്ടിക്കാടാ....ഇതു വല്ല കളിയുമാണോ ആളുകള്‍ ഇങ്ങനെ പ്രോല്സായിപ്പിക്കാന്‍ സംശയം വര്‍ദിച്ചപ്പോ അടുത്ത് നിന്ന ആളോട് എന്റെ ചോദ്യം ചിരിച്ചു കൊണ്ട് അയാളുടെ മറുപടി കളിയോ ഒര്ജിനലാനെടോ ശരിക്ക് കണ്ടോ ഇപ്പോഴേ കാണാനൊക്കൂ ...അയാള്‍ വീണ്ടും പറഞ്ഞു തുടങ്ങി കുടിച്ചു കൂതാടുകയല്ലേ ആരെങ്കിലും ഒരാള്‍ ചാവട്ടെ എന്തിനാ ഇമ്മാതിരി നാല്‍ കാലികള്‍ ഭൂമിക്കൊരു ഭാരമായിട്ടു....അവരെ പിടിച്ചു മാറ്റാനുള്ള എന്റെ ശ്രമം പിറകിലെ ആള്‍ തടസ്സ പെടുത്തി എന്ന് വേണം പറയാന്‍ അയാളുടെ കമന്റ്  നിനക്കൊന്നും വേറെ പണി യില്ലേ അവര്‍ തല്ലട്ടെഡാ തല്ലി തല്ലി ചാവട്ടെ....പിന്നെ ഞാന്‍ അവിടെ നിന്നില്ല ആള്‍ കൂട്ട ത്തിനിടയില്‍ നിന്ന് ഒരു വിദം പുറത്തു കടന്നു ബസ്സ്‌ സ്ടാന്റ്റ് ലക്ഷിയമാകി നടന്നു.....


ദൈവമേ മനുഷിയതോം നഷ്ട പെട്ട ജനതയാണോ രണ്ടു മനുഷ്യ ജീവന് ഒരു വിലയുമില്ലേ.എന്തിനു അവരെ കുറ്റം പറയുന്നു അല്ലെ അവര്‍ക്കിത് സ്ഥിരം കാഴ്ചയാവാം... ഇതൊക്കേ ഒരുക്കാന്‍ മത്സരിച്ചു കുടിക്കുന്ന ഒരു തലമുരയല്ലേ വളര്‍ന്നു വരുന്നത്. അമ്മ പെങ്ങമ്മാരെ തിരിച്ചറിയാത്ത ഒരു തലമുറ നമ്മുടെ ഈ പോക്ക് എവിടെ ചെന്ന് അവസാനിക്കും.പത്തു മാസം ഗര്‍ഭം ചുമന്നു പ്രസവിച്ച അമ്മ രാപ്പകലില്ലാതെ അദ്വാനിച്ച അച്ഛന്‍ അവര്‍ക്ക് പോലും വില പറയുന്ന കാലം.ചെറുപ്പക്കാര്‍ നമ്മള്‍ സൊ ബോദതോടെ നടന്നാലല്ലേ....വീട്ടില്‍ ഒരു ജോലി ചെയ്യാന്‍ പറഞ്ഞാല്‍ മടി കാണിക്കുന്ന നമ്മുടെ തലമുറ കള്ള് ഷാപ്പിന്റെ മുന്‍പില്‍ മണിക്കൂറുകള്‍ വരി നില്‍ക്കാന്‍ ഒരു മടിയും കാണിക്കാത്തത്  എത്ര വിചിത്രം നമ്മുടെ തലച്ചോറ് പണയപ്പെടുതിയുള്ള നമ്മുടെ ഈ പോക്ക് എവിടെ ചെന്ന് അവസാനിക്കും. പ്രിയ കൂട്ട് കാരെ ഇനിയും നമ്മള്‍ വൈകിയിട്ടില്ല ചിന്ദിക്കൂ നമ്മള്‍ തനിച്ചല്ല നമ്മെ കണ്ടു പഠിക്കാന്‍ ഒരു പാട് പേരുണ്ട് അത് നന്മയുടെ വഴി ആയിരുന്നെങ്കില്‍ വരും തലമുറ യെങ്കിലും നന്മയുടെ വെളിച്ചം പരത്താന്‍ ശ്രമിക്കുന്നൊരു തലമുറയായി വളരും എന്ന് നമുക്ക് ആശിക്കാം പ്രാര്‍ഥിക്കാം......മദ്യം വിഷമാണ് അത് നമ്മെ വേരോടെ പിഴുതെറിയും നമ്മെ ആശ്രയിച്ചു ജീവിക്കുന്നവരെ ദുക്കതിന്റെ തീരാ കഴതിലേക്ക്  വലിച്ചെറിയപ്പെടും....രക്തം വാര്‍ന്നൊഴുകിയ ആ യുവാക്കള്‍ അവര്‍ക്കെന്തു പറ്റിയോ ആവോ ?.........