10.2.12

-:ആ മരം കട പുഴകി :-



നാട്ടു വര്‍ത്തമാനങ്ങളില്‍ ഒന്നാവാം കാതല്‍ മരങ്ങള്‍ മരങ്ങളില്‍ ഉറപ്പുള്ളതും കട പുഴകി വീഴില്ലന്നും.പക്ഷെ വേരിനടിയിലെ മണ്ണോലിച്ചു പോയാലോ ?....അതെ അത് തന്നെ ആ മരം നിലം പൊത്തുക തന്നെ ചെയ്യും.....

ഇവിടെ സംഭവിച്ചതും മറ്റൊന്നല്ല വിശ്രമ മില്ലാതെ. രാത്രി എന്നോ പകലെന്നോ നോക്കാതെ  കഠിനമായ അദുവാനം കൊണ്ട് കരുത്താര്‍ജിച്ചു വന്ന ആ വട വ്രക്ഷം അടി തെറ്റി താഴെ വീണു വീണ തല്ല വീഴ്ത്തി എന്ന് വേണം പറയാന്‍......

ആത്മ സമര്‍പ്പണം എന്നും അവന്റെ കൂട പിറപ്പായിരുന്നു.പുതിയ ജോലിയില്‍ അവന്‍ കൂടുതല്‍ ത്ര്‍പ്തനായിരുന്നു.തുടക്കം കമ്പനി മുതലാളിയുടെ മോഹിപ്പിക്കുന്ന വാഗ്ദാനം.ഇതിനു മുമ്പും പല മുതലാളിമാരും തനിക്കു നല്‍കിയ വാഗ്ദാനങ്ങള്‍ രാപകലില്ലാതെ ജോലി ചെയ്തിട്ടും അവര്‍ പാലിച്ചില്ല.പുതു മുതലാളിയുടെ മനം മയക്കുന്ന വാക്കുകളില്‍  കഴിഞ്ഞ കാലം ഒരു  നിമിഷം മറന്നു എന്ന് തന്നെ പറയാം....

ദിനങ്ങള്‍ രാത്രങ്ങള്‍ക്ക് വഴി മാറി കാലങ്ങള്‍ കടന്നു പോകവേ കമ്പനിയില്‍ ശത്രുക്കളുടെ എണ്ണം കൂടി കൂടി വന്നു.അവന്റെ ലക്‌ഷ്യം നന്മയായിരുന്നു.പക്ഷെ തിന്മ അടങ്ങിയിരിക്കില്ലല്ലോ....
അപ്പോഴും ആശുവാസം മുതലാളിയുടെ സപ്പോര്‍ട്ട് ആയിരുന്നു.
അവസാനം ശത്രു പക്ഷം വിജയിച്ചു .ഞങ്ങള്‍ക്കിടയില്‍ വിഷം വാരി വിതറി...മുതലാളിയുടെ മോഹന വാഗ്താനങ്ങള്‍ ഒരു നിമിഷം കാറ്റില്‍ പറന്നു കാറ്റുകള്‍ ഒരു നിമിഷം നാണിച്ചു തല താഴ്ത്തി....

ദൈവത്തിനറിയാം നന്മ ഏതെന്നും  തിന്മ ഏതെന്നും അന്തിമ  വിജയം നന്മക്കു തന്നെ കാത്തിരിപ്പോടെ ദിനങ്ങള്‍ എണ്ണി നീക്കുന്നു..... അതിലുപരി പഴയതിലും ഒന്ന് കൂടെ ജോലിയില്‍ ശ്രദാലുവാകുന്നു എന്നതെ ത്രെ സത്യം ........



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ