24.2.13

-:യാചകന്‍റെ പിടച്ചില്‍:-

വൈകിട്ട് 5.30 ഓഫീസ് വിട്ട് വീട് പിടിക്കാനുള്ള ദൃതിയായിരുന്നു എനിക്ക് .കോഴിക്കോട് പുതിയ ബസ്സ് സ്റ്റാന്‍റെ'
എത്തിയ ഉടനെ ആദ്യംകണ്ട  KSRTC ബസ്സില്‍ ഇടം പിടിച്ചു ബസ്സുകളിലെ സ്ഥിരം കാഴ്ച്ച എന്ന പോലെ
ഒരു മുഷിഞ്ഞ വസ്ത്ര മണിഞ്ഞ മദ്യവയസ്കനായ യാചകന്‍ ബസ്സില്‍ കയറി അദേഹത്തിന്‍റെ വേദനകളുടെ ഭാന്ധമഴിച്ചു...

നിമിഷങ്ങള്‍ക്കകം ഒന്ന് രണ്ട് KSRTC ഗാര്‍ഡുകള്‍ ബസ്സില്‍ പാഞ്ഞു കയറി അതില്‍ ഒരുവന്‍ യാചകന്‍റെ പിന്‍ കോളറില്‍
പിടിച്ച് ബസ്സിനു പുറത്തേക്ക് ശക്തിയായി തള്ളി
അപ്രതീക്ഷിത ആക്രമണത്തില്‍ യാചകന്‍ പുറത്തേക്ക് തെറിച്ചു വീണു

എഴുന്നേല്‍ക്കാന്‍ ഒരു ശ്രമം നടത്തി എന്ന് തോന്നി അതിനു മുന്‍പേ ഓടി അടുത്ത ഗാര്‍ഡ് യാചകന്‍റെമുഖത്ത് ആഞ്ഞടിച്ചു

മൂക്കിന്‍ പാട പൊട്ടി രക്തം പുറത്തേക്ക് ഒഴുകി യാചകന്‍ പിടഞ്ഞു ഒരു ദയയുമില്ലാതെ ഗാര്‍ഡ് ആഞ്ഞ് ആഞ്ഞ് അടിച്ചു
വേദനയ്ക്കിടയിലും യാചകന്‍റെ വാക്കുകള്‍ പുറത്തേക്ക് വന്നു ജീവിക്കാന്‍ വേറെ മാര്‍ഗമില്ലാത്തത്‌ കൊണ്ടാണ് സാറേ ജോലി ചെയ്യാന്‍
സുഖമില്ലാത്തത് കൊണ്ടാണ് സാറേ തട്ടുത്തരം പറയുന്നോ തെണ്ടി... അടിക്ക് വേഗത കൂടി യാചകന്‍ പിടഞ്ഞു

എന്നെപ്പോലെ ആ ദയനീയ കാഴ്ച്ച കണ്ട പ്രതികരണ ശേഷി നഷ്ട പെട്ട എത്ര എത്ര പേര്‍...

എന്‍റെ ബസ്സ് പുറപ്പെട്ടു വേദനയോടെ ഞാന്‍ ഓര്‍ത്തു എന്തിനാണാ ഗാര്‍ഡ് ആ പാവത്തിനെ കണ്ണില്‍ ചോര ഇല്ലാതെ അടിച്ചത് ...

ആ രംഗം  ഓര്‍മയില്‍ വരുമ്പോഴോക്കെയും ഹൃദയം വല്ലാതെ പിടയുന്നു ദൈവമേ.....

8 അഭിപ്രായങ്ങൾ:

  1. മറുപടികൾ
    1. പ്രിയ കൂട്ടുകാരാ...ഹൃദ്യത്തില്‍ വന്ന് അഭിപ്രായം പറഞ്ഞതില്‍ ഒരുപാട് സന്തോഷം വീണ്ടും വരിക ഈ എളിയ എഴുത്തുകാരനെ പ്രോല്‍സാഹിപ്പിക്കുക സ്നേഹത്തോടെ പ്രാര്‍ഥനയോടെ ഷംസുദീന്‍ തോപ്പില്‍

      ഇല്ലാതാക്കൂ
  2. കഷ്ടം.. എന്തിനാണ് അവര്‍ ഇങ്ങനെ പെരുമാറിയത്?

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. പ്രിയ Checheeee ഹൃദ്യത്തില്‍ വന്ന് അഭിപ്രായം പറഞ്ഞതില്‍ ഒരുപാട് സന്തോഷം വീണ്ടും വരിക ഈ എളിയ എഴുത്തുകാരനെ പ്രോല്‍സാഹിപ്പിക്കുക സ്നേഹത്തോടെ പ്രാര്‍ഥനയോടെ ഷംസുദീന്‍ തോപ്പില്‍

      ഇല്ലാതാക്കൂ
  3. എന്നും ... ഇതാണ് ലൈഫ് .... ഒന്നുകില്‍ പീഡിപ്പിക്കുക... അല്ലെങ്കില്‍ പീഡിപ്പിക്കപെടുക ...

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. പ്രിയ കൂട്ടുകാരാ...ഹൃദ്യത്തില്‍ വന്ന് അഭിപ്രായം പറഞ്ഞതില്‍ ഒരുപാട് സന്തോഷം വീണ്ടും വരിക ഈ എളിയ എഴുത്തുകാരനെ പ്രോല്‍സാഹിപ്പിക്കുക സ്നേഹത്തോടെ പ്രാര്‍ഥനയോടെ ഷംസുദീന്‍ തോപ്പില്‍

      ഇല്ലാതാക്കൂ
  4. അയ്യോ ......... അടിക്കരുത് എന്ന് ഒന്ന് പറയാമായിരുന്നു..

    മറുപടിഇല്ലാതാക്കൂ
  5. ഒത്തിരി തവണ ഞാൻ വിളിച്ചു പറഞ്ഞു അടിക്കരുതെ... അടിക്കരുതെ...
    പക്ഷെ ബഹളങ്ങൾക്കിടയിൽ ശബ്ദം നേരത്ത് നേർത്ത്‌ പോയത് മിച്ചം....

    പ്രിയ കൂട്ടുകാരി ....ഹൃദ്യത്തില്‍ വന്ന് അഭിപ്രായം പറഞ്ഞതില്‍ ഒരുപാട് സന്തോഷം വീണ്ടും വരിക ഈ എളിയ എഴുത്തുകാരനെ പ്രോല്‍സാഹിപ്പിക്കുക സ്നേഹത്തോടെ അതിലുപരി പ്രാര്‍ഥനയോടെ ഷംസുദീന്‍ തോപ്പില്‍

    മറുപടിഇല്ലാതാക്കൂ