13.6.13

-:വിണ്ണിലെ നക്ഷത്രങ്ങൾ:-

                                               
                                         
രണ്ടായിരത്തി എഴിൽ പുറത്തിറങ്ങിയ ആമിർഖാന്റെ ഹിന്ദി സിനിമ TAARE ZAMEEN PAR ഈ  അടുത്ത കാലത്താണ് കണ്ടത്. പഠിക്കുന്ന കുട്ടികളുള്ള രക്ഷിതാക്കൾക്കും അവരെ പഠിപ്പിക്കുന്ന അദ്ദ്യാപകർക്കും ഉള്ള പാഠ പുസ്തകം തന്നെയണാ സിനിമ.

പണം വാരൽ സിനിമകളുടെ പിറകെ പോകുന്ന വരിൽ നിന്നും വിഭിന്നമായി ജനഹൃദയങ്ങളിൽ നന്മയുടെ അംശം തെളീക്കാനുള്ള  ശ്രമം വിജയിച്ചു എന്ന് തന്നെ പറയാം 
രണ്ടു മക്കളിൽ മൂത്ത മകൻ രക്ഷിതാക്കളുടെ ഇംഗിത മനുസരിച്ചു പഠിച്ചു നല്ല മാർക്കു വാങ്ങുമ്പോൾ ഇളയമകൻ പഠിക്കുന്നതിലും അപ്പുറം ചിത്ര വരയിലായിരുന്നു കൂടുതൽ താൽപ്പര്യം.അതുകൊണ്ട് തന്നെ പഠന കാര്യത്തിൽ ഇളയമകൻ നന്നേ പിന്നിലും.

പഠിപ്പിക്കുന്ന വിദ്യാര്‍ത്ഥികളെ അവരുടെ കഴിവുകൾ കണ്ടെത്തി പഠനത്തിൽ മുൻപന്തിയിൽ എത്തിക്കാൻ ശ്രമിക്കുന്നതിനു പകരം അവരെ മറ്റുകുട്ടികളിൽ നിന്നും അകറ്റി നിറുത്തി കുഞ്ഞു മനസ്സുകളെ വേദനിപ്പിക്കാൻ ശ്രമിക്കുന്നവരാണ് അധിക അദ്ദ്യാപകരും [എല്ലാവരുംഅല്ല കെട്ടൊ ]
 
മക്കളെ അതിരറ്റു സ്നേഹിക്കുകയും അവരുടെ ഗുണഗണങ്ങൾ കണ്ടെത്തുകയും ചെയ്യാൻ ഈ കാലഘട്ടത്തിൽ അച്ഛനമ്മമാർക്ക് ഒട്ടും സമയമില്ലതാനും പ്രസവം എന്ന ചടങ്ങ് കഴിഞ്ഞാൽ [ഗർഭ പാത്രം വാടകയ്ക്ക് എടുക്കുന്ന കാലം ആണെന്നുകൂടെ ഓർക്കണേ ]

അമ്മയുടെ പരിചരണം കൊടുക്കാൻ പോലും സമയമില്ലാതെ കുഞ്ഞുങ്ങളെ സംരക്ഷിത കേന്ദ്രത്തിൽ കൊണ്ടു ചെന്ന് വിടുന്നു. അമ്മയുടെ ചൂടു പറ്റി അമ്മിഞ്ഞകുടിച്ചു വളരേണ്ട മക്കൾ നിപ്പിളിൽ കൃത്രിമ പാൽ കുടിച്ചു വളരുന്നു അതുകൊണ്ടു തന്നെ രക്ഷിതാക്കളോട് മക്കൾക്കുള്ള സ്നേഹം കൃത്രിമം കലർന്നതാവുന്നു.

പഠനത്തിൽ പിന്നിലായ ഇളയ മകന്റെ പ്രശ്നങ്ങൾ കേട്ട് കേട്ട് അവസാനം ബോർഡിങ്ങിൽ ചെന്നാക്കുകയും ആ നിഷ്കളംഗമായ കുഞ്ഞു ഹൃദയം നോവുന്നതും ഹൃദയ സ്പർശിയായ കാഴ്ച്ച തന്നെ ആ സിനിമ പറയുന്നു

ഒടുവിൽ ആ കുഞ്ഞിന്റെ കഴിവ് കണ്ടെത്താൻ ഒരു അദ്ദ്യാപകൻ വരികയും ആ സ്കൂളിന്റെ തന്നെ അഭിമാനമായി എല്ലാവരാലും  തഴയപ്പെട്ട ആ കുഞ്ഞ് മാറുന്നതോടെ യാണ് TAARE ZAMEEN PAR എന്ന സിനിമ പൂർണ്ണമാകുന്നത്.

പഠന കാര്യത്തിൽ പിന്നിലാകുന്ന നമ്മുടെ പിജ്ജോമനകളെ മറ്റുള്ളവരുടെ മക്കളെ താരതമ്മ്യം ചെയ്യാതെ അവരുടെ വൈകല്യങ്ങളെ കണ്ടെത്തി പരിഹരിക്കാൻ ശ്രമിക്കയാണ് നമ്മൾ ചെയ്യേണ്ടത് .അല്ലാതെ അവരുടെ കഴിവുകൾ കാണാൻ ശ്രമിക്കാതെ രക്ഷിതാക്കളുടെ കഴിവുകേടുകൾ കുഞ്ഞുങ്ങളിൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയല്ല വേണ്ടത് 

എത്ര വലിയ തിരക്കിനിടയിലും അവരവരുടെ കുഞ്ഞുങ്ങളുടെ മനസ്സറിയാൻ സമയം കണ്ടെത്തുകയാണ് നമ്മളോരോരുത്തരും ചെയ്യേണ്ടത്. അങ്ങിനെ യല്ലങ്കിൽ "മക്കളുടെ സ്നേഹം കിട്ടി മരിക്കേണ്ട നമ്മുടെ വാർദ്ധക്യം വല്ല വൃന്ദസദനത്തിലും നരകയാതന അനുഭവിച്ചു മരിക്കുന്ന ദുരാവസ്ഥ നമ്മളിൽ വിദൂരമല്ല.'

വിണ്ണിലെ നക്ഷത്രങ്ങളായ എല്ലാ വിദ്യാർതഥികൾക്കും നല്ലൊരു അധ്യയന വർഷം നേരുന്നു



10 അഭിപ്രായങ്ങൾ:

  1. എത്രതവണ ഈ സിനിമ കണ്ടുവെന്നോര്‍മ്മയില്ല
    അത്രയ്ക്ക് ഇഷ്ടപ്പെട്ടു

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അജിത്ത് ചേട്ടാ ഹൃദ്യത്തിൽ വന്നതിലും അഭിപ്രായം എഴുതിയതിലും ഒത്തിരി സന്തോഷം കച്ചവട സിനിമയ്ക്ക് വേണ്ടി ചവറുപോലെ സിനിമകൾ ഇറക്കുന്നതിലും എത്രയോ നല്ലതല്ലേ ജനങ്ങൾക്ക്‌ നന്മ പകരുന്ന സിനിമകൾ
      സ്നേഹത്തോടെ പ്രാർത്ഥനയോടെ ഷംസുദ്ദീൻ തോപ്പിൽ

      ഇല്ലാതാക്കൂ
  2. മറുപടികൾ
    1. DEAR PRAVEEN ഹൃദ്യത്തിൽ വന്നതിലും അഭിപ്രായം എഴുതിയതിലും ഒത്തിരി സന്തോഷം
      സ്നേഹത്തോടെ പ്രാർത്ഥനയോടെ ഷംസുദ്ദീൻ തോപ്പിൽ

      ഇല്ലാതാക്കൂ
  3. മറുപടികൾ
    1. DEAR SHAJU ഹൃദ്യത്തിൽ വന്നതിലും അഭിപ്രായം എഴുതിയതിലും ഒത്തിരി സന്തോഷം
      സ്നേഹത്തോടെ പ്രാർത്ഥനയോടെ ഷംസുദ്ദീൻ തോപ്പിൽ

      ഇല്ലാതാക്കൂ
  4. നല്ല സിനിമ ആയിരുന്നു അത് - തീർച്ചയായും .
    ആമിർ ഒരു ആക്റ്റിവിസ്റ്റാണ് എല്ലാ അര്തത്തിലും

    മറുപടിഇല്ലാതാക്കൂ
  5. DEAR SHIHAB ഹൃദ്യത്തിൽ വന്നതിലും അഭിപ്രായം എഴുതിയതിലും ഒത്തിരി സന്തോഷം
    സ്നേഹത്തോടെ പ്രാർത്ഥനയോടെ ഷംസുദ്ദീൻ തോപ്പിൽ

    മറുപടിഇല്ലാതാക്കൂ
  6. ഒരുപാട് തവണ കണ്ട സിനിമയാണ്...,

    നന്നായി എഴുതി...

    ആശംസകള്‍....

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. DEAR SUNAIS ഹൃദ്യത്തിൽ വന്നതിലും അഭിപ്രായം എഴുതിയതിലും ഒത്തിരി സന്തോഷം
      സ്നേഹത്തോടെ പ്രാർത്ഥനയോടെ ഷംസുദ്ദീൻ തോപ്പിൽ

      ഇല്ലാതാക്കൂ