10.2.17

-:BIG SALUTE TO DUBAI POLICE :-


ഇന്ന് പതിവിലും വൈകിയാണ്  ഓഫീസ് വിട്ടിറങ്ങിയത് ക്ഷീണം ശരീരത്തെ വല്ലാതെ ബാധിച്ചിരിക്കുന്നു കൂടെ വിശപ്പും ഞാൻ പതിയെ റൂമിലേക്ക് നടന്നു ഈ ഈയിടെയായി തണുപ്പ്  കൂടുതലാണ്  പൊതുവെ തിരക്കുണ്ടാവാറുള്ള കവലകൾ ശൂന്യതയിലേക്ക് വഴുതി വീണിക്കുന്നു തണുത്ത ഇളം തെന്നൽ  തണുപ്പേകി കിന്നരം പറഞ്ഞു പതിയെ കടന്നുപോയി ദുബൈ നീ പകലിനേക്കാളും സുന്ദരി രാത്രിയാണ് രാത്രി വെളിച്ചത്തിൽ മനോഹാരിയാണ് നീ നിന്നിലൂടെ ഒഴുക്കുന്ന എന്നിൽ ഹൃദയ വേദന അങ്ങ് ദൂരെയുള്ള നാട് വീട്  ഓർമ്മകൾ പതിയെ കണ്ണുകൾ ഈറനാണീച്ചു .ഓർമകളുടെ ഒഴുക്കിൽ പെട്ടത് കൊണ്ടാവാം റൂം എത്തിയത് അറിഞ്ഞില്ല.

എത്തിയവരിൽ വസിഫിനെ കണ്ടില്ല മുൻഷാദ് പറഞ്ഞറിഞ്ഞു അവൻ പുറത്ത് ഫുഡ് കഴിക്കാൻ പോയതെന്ന് വരുമ്പൊ ഫുഡ് കൊണ്ടുവരാൻ മറ്റു റൂമിലുള്ളവർ പറഞ്ഞിട്ടുട്ട് .എടാ ഞാൻ കഴിച്ചില്ല നീയോ ഇല്ലടാ എന്നാ വസിഫിനെ വിളി നമുക്കും കൊണ്ടുവരാൻ പറയൂ നന്നായി വിശക്കുന്നുണ്ട്
മുൻഷാദ് മൊബൈൽ ട്രൈ ചെയ്തു ബെൽ അടിക്കുന്നു ഫോൺ എടുക്കുന്നില്ല ഒടുവിൽ മുൻഷാദുമായി ഞങ്ങൾ ഇറങ്ങാമെന്നു വെച്ച് ഡോർ തുറന്നെ ഒള്ളൂ ഓടിക്കിതച്ചെന്നപോലെ വസിഫ് മുൻപിൽ മുഖമാകെ വിഷാദ മൂകം തമാശ പോലെ ഞാൻ പറഞ്ഞു നിന്നെ എത്ര വിളിച്ചു നീ എന്തെ ഫോൺ എടുത്തില്ല

കയ്യിലുള്ള ഭക്ഷണ പൊതി മുൻപിലെ ടേബിളിൽ വെച്ചവൻ പറഞ്ഞു തുടങ്ങി ഫുഡ് കഴിച് കാഷ് കൊടുക്കാൻ പോക്കറ്റിലുള്ള മൊബൈൽ എടുത്ത് ഹോട്ടൽ റിസെപ്ഷൻ ടെബിളിൽ വെച്ചു കാഷ് കൊടുത്ത് ഫോൺ മറന്നിറങ്ങി ഒരൽപ്പം മുൻപോട്ടു നടന്നപ്പൊഴാണ് ഓർത്തത് ഫോൺ എടുത്തില്ലെന്ന്‌  തിരികെ ഹോട്ടലിലെത്തിയപ്പോഴേക്ക് ഫോൺ നഷ്ടപ്പെട്ടു
സീസി ടിവി നോക്കിയപ്പൊ രസകരം മറ്റൊന്ന് വസിഫ് ഇറങ്ങിയ ഉടനെ ഫുഡ് കഴിച്ച ഒരുവൻ ക്യാഷ് കൗഡ നടുത്ത് ചുറ്റിപറ്റി നിൽക്കുന്നതും കൗഡറിലുള്ള ആൾ ഹാലോ ഫോൺ നിങ്ങളതാണോ ചോദ്യം മുഴുവനാക്കും മുൻപ് ഫോൺ പോക്കറ്റലിട്ടവൻ പുറത്തു കടന്നു എന്ന ഉത്തരം മാത്രം ഹോട്ടലിലുള്ളവരും വസിഫും പരിസരം മൊത്തം തിരഞ്ഞു കള്ളനെ പൊടിപോലും കിട്ടിയില്ല ....

ഫോണിൽ ഉള്ള കോണ്ടാക്ടുകൾ ഫാമിലി ഫോട്ടോസ്  ബാങ്ക് ഡീറ്റെയിൽസ്
ഇനിയെന്ത് എന്ന ചോദ്യം വിശപ്പ് മറന്ന് ഞാനും വസിഫും ബർദുബൈ പോലീസ് സ്റ്റേഷനിൽ ഗേറ്റിലെ സാറിനോട് കാര്യങ്ങൾ വിശദമാക്കി എവിടന്നാണോ ഫോൺ നഷ്ടപ്പെട്ടത് അവിടന്ന് ദുബൈ പോലീസ് ടോൾ ഫ്രീ നമ്പർ  999 വിളിച്ചു സംഭവം പറയൂ പോലീസ് അവിടെ എത്തി തെളിവെടുക്കും .തിരികെ ഹോട്ടലിലെത്തി പോലീസിന് ഫോൺ ചെയ്തു നിമിഷങ്ങൾക്കകം ഞങ്ങളെ ഞെട്ടിച്ചുകൊണ്ട് പോലീസെത്തി വസിഫിനെ ആശ്വസിപ്പിച്ചു ടെൻഷൻ അടിക്കേണ്ട നമുക്ക് കണ്ടെതതാം വളരെ മാന്യവും സൗമ്യവുമായ പെരുമാറ്റം സീസി ടീവി അടക്കം വിശദമായി തെളിവെടുത്ത് അവർ മടങ്ങി ഞങ്ങളോട് ബർദുബൈ സ്റ്റേഷനിലെത്തി കേസ് റെജിസ്റ്റർ ചെയ്തു മടങ്ങാൻ പറഞ്ഞു പ്രതീക്ഷ കൈവിടാതെ തിരികെ ഞങ്ങൾ റൂമിലെത്തി .

കൃത്യം എട്ടാമത്തെ ദിവസം ബർദുബൈ പോലീസിൽ നിന്ന് വാസിഫിന് ഫോൺ എത്തി നഷ്ടപ്പെട്ട ഫോൺ കണ്ടെത്തി വന്നു വാങ്ങികൊള്ളൂ എന്ന് പ്രതി അകത്തും .

ഷെയ്ഖ് മുഹമ്മദെന്ന നീതിമാനായ മഹാനായ ഭരണ കർത്താവ് ഭരണം നടത്തുന്ന ദുബൈ..

വിദേശികൾ എന്നും സുരക്ഷിതരെന്ന വിശ്വാസത്തിന് പുതു പൊൻതൂവൽ ചാർത്തികൊണ്ട് ലോകമെമ്പാടുമുള്ള നാനാ ഭാഷ വേഷ മതങ്ങൾക്കതീതമായി ലക്ഷോഭലക്ഷം ജങ്ങൾ ഇപ്പൊഴും ഈ വിസ്മയ ഭൂമിയിലേക്ക് ഒഴുകി എത്തുന്നു. അവർക്ക് സംരക്ഷണമേകി ഇരുപത്തിൽനാല് മണിക്കൂറും കർമ്മ നിരതരായി ദുബൈ പോലീസ്

ബിഗ് സല്യൂട്ട് ദുബൈ പോലീസ്... ബിഗ് സല്യൂട്ട്  ...ബിഗ് സല്യൂട്ട്
നിങ്ങളുടെ സംരക്ഷണത്തിൽ ഞങ്ങൾ സുരക്ഷിതരാണ് ......

ഷംസുദ്ധീൻ തോപ്പിൽ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ