4.2.17

-:തണുപ്പിൽ പൊതിഞ്ഞ ദുബൈ:-

ഫെബ്രുവരി രണ്ട് രണ്ടായിരത്തി പതിനേഴ്  ഉച്ച കഴിഞ്ഞേ ആകാശത്ത് കാർമേഘങ്ങൾ പ്രത്യക്ഷ മായിരുന്നു ഇടയ്ക്കിടയ്ക്ക് മഴയുടെ വരവ് അറീച് തണുത്ത കാറ്റും തഴുകി തലോടി കടന്നു പോകുന്നു ദുബായിയുടെ മണ്ണിൽ അപൂർവങ്ങളിൽ അപൂർവമായി കിട്ടുന്ന മഴ സന്ധ്യയോടടുത്ത് ചാറ്റൽ മഴ തുടങ്ങി തണുപ്പിന് കഠിനതയും കാറ്റിന് വേഗതയും ഏറി വന്നു എല്ലാവർക്കും കൂടണയാനുള്ള ദൃതി. നാളെ വെള്ളി എന്ന പതിവിൽ കവിഞ്ഞ സന്തോഷം പലരുടെയും മുഖങ്ങളിൽ തത്തി കളിച്ചു വെങ്കിലും മഴയും തണുപ്പുമാണെങ്കിൽ എങ്ങിനെ പുറത്തിറങ്ങുമെന്ന് നിരാശ എവിടെയൊക്കെയോ നിഴലിക്കുന്ന പോലെ .ഒരാഴ്ചയുടെ ജോലി ഭാരം പ്രവാസികൾ ഇറക്കി വെക്കൽ പലപ്പോഴും വ്യാഴം രാത്രിയോടു തുടങ്ങി വെള്ളി രാത്രിയോട വസാനിപ്പിക്കലാണ് വലിയ കമ്പനികളിൽ ഉള്ളവർക്ക് ശനി കൂടെ സന്തോഷത്തിനായി കടന്നു വരുന്നു .ചിലർക്ക് ലീവേ കിട്ടാറില്ലെന്നുള്ളതും വസ്തുതയാണ് ഇതിൽ ഒതുങ്ങുന്നു പലപ്പോഴും പ്രവാസിയുടെ സന്തോഷം .

ഇന്ന് ഓഫീസിൽ നിന്ന് നേരത്തെ ഇറങ്ങി നേരിയ ചാറ്റൽ മഴ കൊണ്ട് റൂമിലേക്ക് നടന്നു ഇടയ്ക്ക് തണുത്ത കാറ്റുംകൂടെയായപ്പൊ കുളിരു കൊരിയിടുന്ന അനുഭൂതി.റൂമിലെത്തിയപ്പൊ കണ്ടത് എല്ലാ വ്യാഴ്ച്ചയും കറങ്ങാൻ പോകാറുള്ള റൂംമേറ്റ്‌സ്‌കളൊക്കെ നേരത്തെ ബ്ലാങ്കറ്റിനടിയിൽ സ്ഥാനം പിടിച്ചിരിക്കുന്നു .അധിക സമയം വേണ്ടിവന്നില്ല അവരിലൊരാളായി ഞാനും മാറി തണുപ്പിന് പുതപ്പിൻ ചൂ ടു നൽകി സമയം ഇഴഞ്ഞു നീങ്ങി അറിയാതെ സുഖനിദ്ര യിലേക്ക് വഴുതി വീണു .

വെള്ളിയാഴ്ച പതിവിലും വൈകിയാണ് ഉണർന്നത് അപ്പോഴും പുറത്തു തണുത്ത കാറ്റു വീശുന്നുണ്ട് .പള്ളി കഴിഞ്ഞു ഉച്ച ഭക്ഷണം കഴിച്ചു വീണ്ടും പുതപ്പിനടിയിലേക്ക് പകൽ വെളിച്ചത്തിലും മേഘമിരുണ്ട് തണുപ്പിന് കഠിനത ഏറി വന്നു ഇതുപോലൊരു തണുപ്പ് അടുത്ത കാലത്തൊന്നും കണ്ടു കാണില്ല പുറത്തിറങ്ങാത്ത ഒരു വെള്ളിയാഴ്ച രാത്രിയിലേക്ക് വഴിമാറി.   അടുത്ത ബെഡിലുള്ളവർക്കൊരു ആഗ്രഹം നമുക്ക് പുറത്തിറങ്ങി തണുപ്പൊന്ന് ആസ്വ ദിച്ചാലോ ആവുന്നത് പറഞ്ഞു നോക്കി നോ രക്ഷ അവരെന്നെയും പിടിച്ചെഴുന്നേല്പിച്ചു പുറത്തിറങ്ങി പുറത്ത് പതിവിൽ കവിഞ്ഞ തണുപ്പ് കൂടിവരുന്നുണ്ട് .പല്ലുകൾ പരസ്പ്പരം കൂട്ടിയിടിച്ചു പരസ്പ്പര സംസാരങ്ങൾ പോലും അവ്യക്തതകൾ സൃഷ്‌ടിച്ചു കുറച്ചു ദൂരം നടന്നു .പൊതുവെ തിരക്കുള്ള ഓരങ്ങളിൽ വിരലിലെണ്ണാവുന്നവർ മാത്രം തണുപ്പിലൂടെ ഒഴുകി ഞങ്ങൾ അധികം വൈകാതെ തന്നെ റൂമിലെത്തി കോരിച്ചൊരിയുന്ന തണുപ്പിന് പുത്തനാനുഭൂതിതി സമ്മാനിച്ച് ദുബൈയുടെ മണ്ണിൽ വെള്ളിയുടെ രാത്രി ശനിയുടെ പകലേക്ക് വഴി മാറി

ഷംസുദ്ധീൻ തോപ്പിൽ
www.hrdyam.blogspot.com




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ