ഇരുട്ടിനെ കീറിമുറിച്ചുകൊണ്ട് ആ ലോറി അതിവേഗം പാഞ്ഞു. അതിനുള്ളിൽ
ഭയപ്പാടോടെ ഹമീദും കുടുംബവും. ഒരുവിധം അവർ കേരളാതിർത്തിയായ ചപ്രയിൽ എത്തി. എവിടെ
താമസിക്കും. തന്നെപോലെ ഒരുപാട് കുടുംബങ്ങൾ ബദ്ക്കൽ നിന്ന് പ്രാണരക്ഷാർത്ഥം
ഇവിടെ എത്തിയിട്ടുണ്ട്. അവർക്ക് പലവീട്ടുകാരും അഭയം കൊടുത്തിരിക്കാം.
ഹമീദ് വിറയാർന്ന ഓർമകളിൽ ഹൃദയം പിടഞ്ഞു കൊണ്ടിരുന്നു ... ആര് തങ്ങൾക്ക് അഭയം തരും. തന്റെ സുഹൃത്ത് തലശ്ശേരി
മമ്മദിന്റെ വീട് ഇവിടെ അടുത്താണല്ലൊ. അപ്പോഴാണ് ഹമീദിന് ഒാർമ വന്നത്.
അവനിവിടെ വലിയ വീടും സാമ്പത്തിക ശേഷിയുമൊക്കെയുണ്ടെന്ന് കേട്ടിരുന്നു . വേറെ
എന്തെങ്കിലും ആവുന്നത് വരെ അവിടെ താമസക്കാം . പണ്ടെങ്ങോ വന്ന നേരിയ ഒാർമ്മ
വെച്ച് ഡ്രൈവർ ശെൽവത്തിന് ഹമീദ് വഴി പറഞ്ഞ് കൊടുത്തു. ”അതാ അത് തന്നെ
വീട്... അവിടെ അടുപ്പിച്ച് നിർത്തിക്കൊ.” ലോറി റോഡ്സൈഡിലേയ്ക്ക് ഒതുക്കി
നിർത്തി. അതിൽ നിന്ന് ഹമീദ് പതിയെ ഇറങ്ങി കൂടെ ദാസനും ശെൽവവും മറ്റു
തമിഴരും നേരം വെളുത്ത് വരുന്നതേയുള്ളൂ. ”ദാസാ...ങ്ങളിവിടെ നിൽക്കിം. ഞാൻ
മമ്മദിനെ ഒന്ന് വിളിക്കട്ടെ എല്ലാവരെയും കണ്ട് അവൻ ബേജാറാവണ്ട ”. ഹമീദ് വീടിന് മുൻപിലെ വാതിലിനടുത്തേക്ക നടന്നു.
ഹമീദ് മമ്മദിന്റെ വാതിലിൽ മുട്ടി. “മമ്മദേ ...എടാ മമ്മദേ .....“ മമ്മദ് ഉറക്കിൽ
നിന്ന് ഞെട്ടി ഉണർന്നു. ആരൊ വിളിക്കണണ്ടല്ലോഏയ് തോന്നിയതായിരിക്കും പുലർകാല തണുപ്പിൻ സുഖാലസ്യത്തിൽ പുതപ്പിനടിയിൽ ഭാര്യയെ ഒന്നൂടെ പുണർന്ന് ഉറക്കിലേക്ക് പതിയെ കണ്ണുകളടഞ്ഞതെ ഒള്ളൂ വിളി വീണ്ടും കതി ലടിച്ചു . ഇൗ പുലർച്ചക്ക് ആരാപ്പത്.
“എടീ ഖദീജാ... ഖദീജാ...” തൊട്ടടുത്ത് കിടന്ന ഭാര്യയെ തട്ടിവിളിച്ച്
പറഞ്ഞു. “ആരോ വിളിക്ക്ണണ്ടല്ലൊ”. ഹമീദ് വീണ്ടും വിളിച്ചു. “മമ്മദേ ....
മമ്മദേ ...“. “എവിടെയോ കേട്ട് പരിചയമുള്ള ശബ്ദം. ബദ്ക്കൽ ആണെങ്കി
മാപ്ലാരെ [മുസ്ലിങ്ങളെ] കണ്ണികണ്ടാ വെട്ടികൊല്ലാന്നാ കേട്ടത്. വാ നമുക്ക്
വാതിൽ തുറന്നോക്കാപാതി നഷ്ടപെട്ട ഉറക്കച്ചടവോടെ ...“ വാതിലന്റെ അടുത്തെത്തിയ മമ്മദും ഭാര്യയും ഒരു നിമിഷം
നിശബ്ദരായി നിന്നു. പതിയെ ഭാര്യയോട് പറഞ്ഞു... ”പെട്ടന്ന് വാതിൽ
തുറക്കുന്നത് ശരിയല്ല, നമുക്ക് ഒന്നൂടെ പുറത്തേക്ക് വിളിച്ച് ചോദിയ്ക്കാ നല്ലത്.“
“മമ്മദ് വാതിലിൽ മുട്ടി പുറത്തേക്ക് ചോദിച്ചു പുറത്താരാ...”.
“മമ്മദേ ഇത് ഞാനാ ബദ്ക്കൽ ഉള്ള ഹമീദ് ”. മമ്മദ് പെട്ടന്ന് വാതിൽ
തുറന്നു. “ന്റെ റമ്പേ.... ഹമീദൊ അന്റെ പെണ്ണുങ്ങളും കുട്ടികളൊക്കെ എവിടെ”?
മമ്മദ്ചോദിച്ചു. “അവരൊക്കെ വണ്ടിയിലുണ്ട്. ലോറി വിളിച്ചാ വന്നത്.
കിട്ടിയ സാധനങ്ങളുമെടുത്ത് ഞങ്ങൾ പ്രാണരക്ഷാർത്ഥം ഓടുകയായിരുന്നു. അവിടെ
നിക്കാബയ്യാ... മാപ്ലാരെ വെട്ടിക്കൊല്ലാ....എല്ലാവരും ങ്ങട്ട്
പോന്ന്ക്ക്ണ്. ന്നലെ ഞങ്ങള് തമിഴരെ പാടിയിലാ നിന്നത്.“ ഒറ്റ ശ്വാസത്തിൽ
ഹമീദ് കണ്ണുകൾ നിറഞ്ഞൊഴുകുന്നതിനിടയിൽ കാര്യംപറഞ്ഞു. മമ്മദ് പറഞ്ഞു “കാര്യോക്കെ ഇനി പിന്നെപറയാം.. ജ്ജ്
നോക്കിനിക്കാതെ സാധനങ്ങളൊക്കെ ലോറീന്ന് ഇറക്കിയേ...”
എല്ലാരുംകൂടി
ലോറിയിൽനിന്ന് സാധനങ്ങളൊക്കെ ഇറക്കി. ലോറിക്കൂലി കൊടുക്കാൻ ഹമീദ്
ട്രൗസറിന്റെ പോക്കറ്റിൽ കയ്യിട്ടപ്പൊഴേക്ക് മമ്മദ് തടഞ്ഞു. മമ്മദ്
കൈയ്യിൽ കരുതിയ കാശെടുത്തു കൊടുത്തു. അവർ എത്ര നിർബന്ധിച്ചിട്ടും പൈസ
വാങ്ങിയില്ല. ദാസനും ശെൽവനും കൂടെയുള്ളവരും ഒരേ സ്വരത്തിൽ പറഞ്ഞു. “ഞങ്ങൾ
ഹമീദ്ക്കാന്റെ അടുത്ത് നിന്ന് പൈസ വാങ്ങില്ല” കലങ്ങിയ കണ്ണുകളുമായി അവർ
യാത്രപറഞ്ഞു. “ഇനി ദൈവം വിധിക്കാണെങ്കി എന്നെങ്കിലും നമുക്ക് കാണാം” എന്ന് പറഞ്ഞ്
അവർ യാത്രയായി. കണ്ട് നിന്ന മമ്മദിന്റെയും ഭാര്യയുടേയും കണ്ണുകൾ
ഇൗറനണിഞ്ഞു.
ഇതിനിടയ്ക്ക് കേരളത്തിൽ നിന്നും
വിദേശത്ത് നിന്നുമെല്ലാം ചപ്രയിലേക്ക് സഹായം എത്തികൊണ്ടിരുന്നു.
അപ്പോഴേക്ക് ബദ്ക്കലെ വർഗ്ഗീയ കലാപം ലോകമൊട്ടാകെ ചർച്ചാവിഷയമായി.
മുസ്ലിംങ്ങളെ സംരക്ഷിക്കുന്നതിന് പല സംഘടനകളും രുപംകൊണ്ടു. അവരിലൂടെ സഹായ
ഹസ്തങ്ങൾ എത്തികൊണ്ടിരുന്നു. ബദ്ക്കൽനിന്ന് വന്ന തൊണ്ണൂറോളം കുടുംബങ്ങളെ
എത്രയാന്ന്വെച്ചാ മറ്റുള്ളവർ സഹായിക്കാ....
ആയിടക്കാണ്
വയനാട് ജില്ലയിലെ തോട്ടിൻകര എന്ന സ്ഥലത്തെ മുസ്ലിം പ്രമാണിമാർ
ബദ്ക്കൽനിന്നും എല്ലാം നഷ്ടപ്പെട്ടു വന്നവർക്ക് പത്ത് സെന്റ് സ്ഥലം വീതം
കൊടുക്കാം എന്ന് പറഞ്ഞ് മുന്നോട്ട് വന്നത്. തൊണ്ണൂറോളം കുടുംബങ്ങൾക്ക് അത്
വല്ലാത്തൊരു ആശ്വാസമായി. ഏത് നിമിഷവും മരണം തട്ടിയെടുക്കുമെന്ന് ഭയന്ന്
കരകാണാതെ കടലിൽ പെട്ട് ഉലയുന്ന കപ്പലിലുള്ളവർക്ക് പെട്ടെന്ന് കാറ്റും കോളും
അടങ്ങി അങ്ങകലെ കരകാണുമ്പോഴുള്ള അവസ്ഥയായിരുന്നു അവർക്ക്. കേട്ടപാടെ പല
കുടുംബങ്ങളും വയനാട്ടിലെ തോട്ടിൻകരയിലേക്ക് പുറപ്പെട്ടു. കൂടെ ഹമീദും
കുടുംബവും. മമ്മദ്ക്കയോട് യാത്രപറയുമ്പോൾ ഹമീദിന്റെ ശബ്ദമിടറി.
”വിധിയുണ്ടെങ്കിൽ വീണ്ടും കാണാം മമ്മദ്ക്കാ... നിങ്ങൾ ഞങ്ങൾക്കുവേണ്ടി
പ്രാർത്ഥിക്കണേ...“ ഈറനണിഞ്ഞ മിഴികളോടെ ഹമീദും കുടുംബവും ഇതുവരെ കാണാത്ത,
കേൾക്കാത്ത തോട്ടിൻകര എന്ന ഗ്രാമത്തിലേക്ക് പ്രതീക്ഷയോടെ യാത്രയായി.
പ്രകൃതി
രമണീയമായ തോട്ടിൻകരഗ്രാമം പേര് പോലെ തന്നെ മനോഹരമായ പുഴ കടന്ന് വേണം ഇൗ
ഗ്രാമത്തിലെത്താൻ. അതിന് വേണ്ട പാലവും പുഴയുടെ മുകളിൽ പണിതിട്ടുണ്ട്.
അതിലൂടെയാണ് തോട്ടിൻകരയിലേക്ക് വാഹനങ്ങളൊക്കെ പോകാറ്. മഴക്കാലമായാൽ ഇൗ പുഴ
ജനങ്ങളെ ചതിക്കും. പാലം മൂടി പുഴ നിറഞ്ഞ്കവിഞ്ഞൊഴുകും. അപ്പോൾ ചെറുതോണികളെ
ആശ്രയിക്കേണ്ടിവരും. കൃഷിയിലൂടെ സമ്പന്നരായവരാണ് അവിടെയുള്ളവരെങ്കിലും ഇൗ
പുഴകടന്ന് വേണം പട്ടണമായ പുളിവക്കിലെത്താൻ. വീട്ട്സാധനങ്ങളൊക്കെ വാങ്ങാൻ
കടകളും, സ്കൂളുകളും കോളേജുകളും ആശുപത്രികളും എന്തിനേറെ റേഷൻകടവരെ
പുളിവക്കിലെ ഉള്ളൂ. തോട്ടിൻകരയിൽ വളരെ അത്യാവശ്യ സാധനങ്ങൾ കിട്ടുന്ന
കടകളേയുള്ളൂ.
അഭയാർത്ഥികളായെത്തിയ തൊണ്ണൂറോളം
കുടുംബങ്ങൾക്ക്തോട്ടിൻകരയിലെ മുതലാളിമാർ അവർ പറഞ്ഞ പോലെ 10 സെന്റ് സ്ഥലം
വീതം കൊടുത്തു. എല്ലാവരും താൽക്കാലിക ഷെഡ് കെട്ടി അവിടെ താമസമാക്കി. ഹമീദും
ഷെഡ്കെട്ടാനുള്ള ഒരുക്കങ്ങൾ നടത്തികൊണ്ടിരിക്കെ അവർക്ക് സ്ഥലം കൊടുത്ത
പോക്കർ ഹാജി വന്നു പറഞ്ഞു “നിങ്ങളെയും കുടുംബത്തേയു ഇൗ ഷെഡിൽ കിടത്താൻ
മനസ്സനുവദിക്ക്ണില്ല്യ. ഒരു വീട് വെക്കുന്നത് വരെ ഞമ്മക്ക് ഒരു
കുടുംബത്തെപോലെ ഞങ്ങളെ വീട്ടിൽ താമസിക്കാം”. “വേണ്ട ഹാജിക്കാ... ഞങ്ങളും
മറ്റുള്ളവരെ പോലെ ഇൗ സ്ഥലം തന്നതിനു നിങ്ങളൊടു എന്നും തീർത്താതീരാത്ത
കടപ്പാടുള്ളവരാ”. പക്ഷെ പോക്കൽ ഹാജിയുടെയും കുടുംബത്തിന്റെയും
സ്നേഹപൂർണ്ണമായ നിർബന്ധത്തിന് വഴങ്ങേണ്ടിവന്നു ഹമീദിനും കുടുംബത്തിനും.
മാസങ്ങൾക്കകം പോക്കർ ഹാജി ഹമീദിന് നല്ലൊരു ഒാലമേഞ്ഞ വീട് വച്ച് കൊടുത്തു.
അതിന് പുറമെ അവരുടെ തോട്ടത്തിൽ ഹമീദിനും കുടുംബത്തിനും ജോലിയും കൊടുത്തു.
പുതിയ
നാടും നാട്ടുകാരും.... അല്ലലില്ലാതെ പഴയ നഷ്ടപ്പെടലിന്റെ വേദനകൾ മറന്ന്
ജീവിതം മുന്നോട്ട് പോയിക്കൊണ്ടിരുന്നു. ഇടയ്ക്കിടക്ക് നാട്ടുകാരുടേയും
തെരഞ്ഞെടുപ്പ് സമയത്ത് രാഷ്ട്രീയക്കാരുടേയും “അഭയാർത്ഥികൾ...
അഭയാർത്ഥികൾ”എന്ന വിളികേൾക്കുമ്പൊൾ മറ്റുള്ളവരെക്കാൾ ഹമീദിന്റെ
നെഞ്ചെത്തൊരു എരിച്ചിലാണ്. അന്യനാടായ ബദ്ക്കലിൽപോലും അവിടത്തെ ജനങ്ങൾ
മറുനാട്ടുകരെ വേറൊരു കണ്ണ്കൊണ്ട് കണ്ടിട്ടില്ല. പക്ഷെ തങ്ങളുടെ സ്വന്തം
നാടായ കേരളത്തിൽ പലരുടെയും സ്വാർത്ഥ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടി
”അഭയാർത്ഥികളെ”ന്ന് മുദ്രകുത്തപ്പെടുന്നു. വിളിക്കുന്നവർക്ക് അതൊരു
രാഷ്ട്രീയ ലാഭമായിരിക്കാം. പക്ഷെ കേൾക്കുന്നവർക്കൊ അതൊരു തീരാവേദന. അഭയാർത്ഥികളെന്ന
പേര് പറഞ്ഞ് പലരും ധാരാളം പണമുണ്ടക്കിയത് മിച്ചവും.
ഒരിക്കൽ
തൊട്ടത്തിൽ പണിയെടുത്ത് കൊണ്ടിരിക്കുമ്പോൾ ഹമീദിന് വല്ലാത്ത ശ്വാസം
മുട്ടൽ. ശ്വാസം കിട്ടുന്നില്ല. ഹമീദ് പതിയെ താഴെ ഇരുന്നു തൊട്ടപ്പുറത്ത്
പണിയെടുക്കുന്ന മോളെ വിളിക്കാൻ കൈപൊക്കി. വിളിക്കാൻ വാക്കുകൾ
കിട്ടുന്നില്ല. അവൾ പണിത്തിരക്കിലാണ്. ശ്രദ്ധിച്ചതുമില്ല. പണിക്കിടെ
ഇടയ്ക്കിടക്ക് തമാശ പറയുന്ന ബാപ്പയുടെ സംസാരം കേൾക്കാതെ വന്നപ്പോൾ തല
ഉയർത്തി നോക്കിയ സീനത്ത് ഒരു നിമിഷം ഞെട്ടി. ബാപ്പ അതാ നിലത്ത് കിടന്നു
ഇഴയുന്നു. സീനത്ത് ബാപ്പാന്റെ അടുത്തേക്ക് ഒാടി. അവൾ ബാപ്പാന്റെ തല
മടിയിലേക്ക് പൊക്കി വെച്ച് കിടത്തി.”ബാപ്പാ....ബാപ്പാ...എന്ത് പറ്റി ബാപ്പാ... ബാപ്പാ...” സീനത്തിന്റെ കരച്ചിൽ കേട്ട് സൈനബയും സമീപത്ത് പണിയെടുക്കുന്നവരും ഒാടിവന്നു.
തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച - 27 01 2018
ഷംസുദ്ധീൻ തോപ്പിൽ
20 01 2018
ഹമീദ്.....
മറുപടിഇല്ലാതാക്കൂആശംസകൾ