6.4.19

നിഴൽവീണവഴികൾ - ഭാഗം 16

                                                  
കഥയിൽ അൽപ്പം കാര്യം .....
ഫസൽ എന്ന കഥാപാത്രത്തിന്റെ ജീവിതത്തിൽ സംഭവിച്ച അനുഭവങ്ങൾ കഥാപാത്രത്തെയും കഥാ ഗതിയെയും മാറ്റി മറിച്ചിരിക്കുന്നു.യഥാർത്ത ജീവിതത്തോട് നീതി പുലർത്തുന്നതിനായി നടന്ന സംഭവങ്ങൾ ഒരു കൂട്ടിച്ചേർക്കലുമില്ലാതെ വായനക്കാരിലേക്ക് എത്തിക്കാൻ ശ്രമിച്ചിട്ടുണ്ട്. ഫസൽ എന്ന കുട്ടി അനുഭവിച്ച പീഡനങ്ങൾ തുറന്നെഴുത്തിലൂടെ വായനക്കാരുടെ മുൻപിൽ എത്തുമ്പോൾ അശ്ളീലം എന്ന് തോന്നുന്നു എങ്കിൽ തികച്ചും യാദൃശ്ചികം മാത്രമാണ്. പെൺകുട്ടികളെ പോലെ ആൺകുട്ടികളും പീഡനത്തിന് ഇരയാകുന്ന ഈ കാലഘട്ടത്തിൽ ഈ തുറന്നെഴുത്ത് വളർന്നു വരുന്ന തലമുറയ്ക്ക് ഒരു പാഠമാകുമെങ്കിൽ ഞാൻ കൃതാർത്ഥനായി.

പവിത്രമാക്കപ്പെട്ട സ്ത്രീ പുരുഷ ബന്ധങ്ങൾക്കിടയിലേക്ക് കടന്നുവരപ്പെട്ട ഇത്തരം ലൈംഗിക വൈകൃതങ്ങൾ സമൂഹത്തിന്റെ മനോവൈകല്യങ്ങളെയാണോ സൂചിപ്പിക്കുന്നത്. ഫസലുകൾ സമൂഹത്തിൽ ഉണ്ടാകുകല്ല സമൂഹം സൃഷ്ടിക്കപ്പെടുകയാണ്. 
വളർന്നുവരുന്ന പെൺകുട്ടികളെ മാത്രമല്ല ആൺകുട്ടികളെയും കരുതലോടെ വളർത്താൻ രക്ഷിതാക്കൾ ശ്രമിച്ചാൽ ഒരുപരിധി വരെ പ്രകൃതി വിരുദ്ധ പീഡനങ്ങൾ നമുക്കിടയിൽ നിന്നും പിഴുതെറിയാൻ കഴിയുമെന്ന പ്രത്യാശ മാത്രം.. പെൺകുട്ടികൾക്ക് തന്നെ രക്ഷയില്ല പിന്നെ ആൺകുട്ടികളുടെ കാര്യമോ പരിഹാസമല്ല ഹൃദയം പിളരുന്ന വേദനയോടെ മാത്രം.

തുടർന്നു വായിക്കുക.....


......അതേ നാദിറ  കരഞ്ഞുകൊണ്ട് വിട്ടിലേയ്ക്ക് വരുന്നു. എന്താവും കാരണം. എന്തെങ്കിലും ആപത്ത്... പടച്ചോനേ അവൾ വീട്ടിലേയ്ക്ക് വരണമെന്ന് ആഗ്രഹിച്ചിരുന്നു. പക്ഷേ... ഈ രീതിയിലല്ല... എന്തോ ആപത്ത് സംഭവിച്ചിരിക്കുന്നു. ഹമീദ് സാവധാനം എഴുന്നേറ്റു.. പുറത്തേയ്ക്ക് നടന്നുവന്നു. അവൾ ഓടിവന്ന് ഹമീദിന്റെ കാൽക്കൽ വീണു.. വാപ്പാ എന്നോട് ക്ഷമിക്കണേ.. വാപ്പാ... വാപ്പാ.... ആ മനുഷ്യൻ പകച്ചുപോയി... അവളെ സ്വന്തം മകളെന്ന ലാളനയിൽ പിടിച്ചെഴുന്നേൽപ്പിച്ചു. മോളേ... മോളേ... എന്താടീ നിനക്കു പറ്റിയത്... 

ഇക്കാ.. ഇക്കാ... എന്താ പറ്റിയേ... എഴുന്നേറ്റേ സൈനബ ഉറങ്ങുകയായിരുന്ന ഹമീദിനെ തട്ടിയുണർത്തി ... എടീ മോളേ ഇത്തിരി വെള്ളമിങ്ങെടുത്തേ ഉപ്പയ്ക്കിത് എന്താ പറ്റിയത് .... ഹമീദ് ഉറക്കത്തിൽ നിന്നും ഉണർന്നെങ്കിലും ആ വൃദ്ധന്റെ കണ്ണുകളിൽനിന്നും കണ്ണുനീർ ധാരധാരയായി ഒഴുകുന്നുണ്ടായിരുന്നു. സൈനബ  ആദ്യമായാണ് ഹമീദ് ഇങ്ങനെ ഒരു സ്വപ്നം കണ്ടു കരയുന്നത് കാണുന്നത്. റഷീദിന്റെ ഭാര്യ വെള്ളവുമായെത്തി.. സൈനബ അദ്ദേഹത്തിന് വെള്ളം കുടിക്കാൻ കൊടുത്തു... കുറച്ചു വെള്ളമെടുത്ത് മുഖം തുടച്ചു കൊടുത്തു ... സാവധാനം ചോദിച്ചു... 

“എന്താ സംഭവിച്ചത്.... എന്തേലും മോശമായ സ്വപ്നംവല്ലതും കണ്ടോ... ങ്ള് പറയ്....“

ഹമീദ്  കുറച്ച് നോർമലായെന്നു തോന്നുന്നു... സാവധാനം സൈനബയുടെ തോളിൽ തട്ടിയിട്ടു പറഞ്ഞു... 

“പേടിക്കണ്ട.... ദുഃസ്വപ്നം കണ്ടു. സ്വപ്നമാണെന്നു തോന്നിയില്ല.... എന്തോ മോശമായകാര്യം ഈ കുടുംബത്തിൽ സംഭവിക്കാൻ പോകുന്നു. വൈകീട്ടുതന്നെ നാദിറയുടെ വീട്ടിലേയ്ക്കൊന്നു പോകണം... നീ വരുന്നോ...“

“ഇല്ലിക്കാ ഇന്ന് കാലിന് നല്ല വേദനയുണ്ട്... കൂടുതൽ നടന്നാൽ കൂടും.“ 

“എന്നാൽ ഞാനൊന്നു പോയിവരാം. കുറച്ചു ദിവസമായി അൻവറിന്റെ വിശേഷങ്ങളൊന്നും അറിയുന്നില്ല. അവൻ വിളിക്കുന്നുമില്ലല്ലോ.“

“മോളേ  ഫസലുവന്നോ...“

“ഇല്ല ഉപ്പാ അവൻ വരാനുള്ള സമയമായി വരുന്നതേയുള്ളൂ.“

ഹമീദ് ഒന്നു ഫ്രഷായി.. ഭാര്യ കൊണ്ടുവന്ന കട്ടൻചായ കുടിച്ചു.... തന്റെ സ്വതസിദ്ധമായ ശൈലിയിൽ തലയിൽ കെട്ടു കെട്ടി മൂലയ്ക്ക് വച്ചിരുന്ന കാലൻ കുടയുമെടുത്ത് പുറത്തേയ്ക്കിറങ്ങി.... 

“സൈനബാ .. ഞാനൊന്നു പുറത്തേയ്ക്ക് പോകുന്നു... തിരികെയെത്തുമ്പോൾ കൂടെ ഒരാളും എന്നോടൊപ്പം ഉണ്ടാവും ...“

ഉമ്മറത്തുനിന്നും ഹമീദ്  നടന്നകലുന്നത് സൈനബ  നോക്കിനിന്നു. അല്പം ദൂരം പോയപ്പോൾ ദൂരെനിന്നും ഫസൽ വരുന്നതു കണ്ടു.... ഫസൽ ഹമീദിനെ ദൂരെനിന്നു കണ്ടു.... അവൻ തന്റെ നടത്തത്തിനു സ്പീഡ് കൂട്ടി.. ഓടി അടുത്തെത്തി...

“ഉപ്പാ എങ്ങോട്ടു പോകുന്നു... ഈ വൈകുന്നേരം... വയ്യാണ്ടായോ ഉപ്പാ....“ അവനറിയാം സാധാരണ ഈ സമയത്ത് ഹമീദ് എങ്ങും പോകാറില്ല.

“ഇല്ലടാ മോനേ... ഞാൻ നാദിറ മാമിയുടെ വീടു വരെ ഒന്ന് പോവാ ... നീവരുന്നോ“ 

ആ ചോദ്യം കേട്ടതും അവന്റെ മുഖമൊന്നു വാടി...

“ഇല്ലുപ്പാ എനിക്ക് ഹോംവർക്കുണ്ട്...“ അവൻ ഹമീദിന്റെ കൈയ്യിൽ മെല്ലെ തടവി വീട്ടിലേയ്ക്ക് നടന്നു... 

ഫസൽ ഹമീദിനെ കടന്നുപോയി... അവനറിയാതെ ഹമീദ് അവനെ നോക്കി നിന്നു... ചെക്കൻ വല്ലാതങ്ങു വളർന്നിരിക്കുന്നു. കുടുംബത്തിലെങ്ങും ഇത്രയും സൗന്ദര്യവും പൊക്കവുമുള്ള ആൺകുട്ടികളില്ല... കണ്ടാൽ വലിയവീട്ടിലെ കുട്ടിയാണെന്നേ പറയൂ.... പഠനത്തിലും അവൻ ആർക്കും പിന്നിലല്ല. 

എട്ടാം  ക്ലാസിലും ഫസൽ നന്നായി പഠിച്ചു. ക്ലാസ് ലീഡർ ആരെന്ന ചോദ്യത്തിന് കുട്ടികൾക്കാർക്കും മറ്റൊരുത്തരമുണ്ടായിരുന്നില്ല.. എല്ലാരും ഒരേ സ്വരത്തിൽ പറഞ്ഞു ഫസൽ. ഫസൽ തന്നെ ക്ലാസ് ലീഡറായി. അവന് ധാരാളം കൂട്ടുകാരെയും കിട്ടി. സ്കൂളിലെ ഒട്ടുമിക്ക കലാ കായിക മത്സരങ്ങളിലും അവൻ തന്നെ മുമ്പിൽ. അപ്പൊഴൊക്കെയും താൻ ഏഴാം ക്ലാസിൽ ടീച്ചറോടു പറഞ്ഞ നുണയുടെ കണികകൾ നീറ്റ് കക്ക പോലെ അവന്റെ ഹൃദയത്തിൽ കിടന്ന് നീറുന്നുണ്ടായിരുന്നു. എന്നെങ്കിലും ഒരിക്കൽ പുറത്ത് വരുമെന്ന് അറിയായ്കയല്ല അത് വരെയെങ്കിലും തല ഉയർത്തി തന്നെ നടക്കാലൊ. 

“ഫസലിന് എന്താ ഒരു കുറവ്... അവന്റെ ഉപ്പ  ഗൾഫിലല്ലേ... കാശ് ആവശ്യംപോലില്ലേ.... എ.സി. യുള്ള വീടായിരിക്കും അതാണ് അവന് ഇത്രയും വെളുപ്പ്.... എല്ലാ പെൺകുട്ടികളും അവന്റെ പിറകേയാ“.. 

അവന്റെ സുഹൃത്തുക്കൾ സ്വകാര്യമായി പറയുന്നകാര്യമാണ്... പക്ഷേ അവനോട് ആർക്കും ദേഷ്യമോ അസൂയയോ ഇല്ല, കാരണം അവന്റെ സ്വഭാവംതന്നെയാണ്... എല്ലാവരോടും  ഒരുപോലെ പെരുമാറുന്നു. കാണാൻ സുന്ദരനാണെങ്കിലും അതിനേക്കാൾ സുന്ദരമാണ് അവന്റെ പെരുമാറ്റം. പരോപകാരി, ക്ലാസ്സിൽ മാർക്കു കുറഞ്ഞ കുട്ടികൾക്ക് അവൻ ഇടവേളകളി‍ൽ ക്ലാസ്സെടുക്കാറുണ്ട്. അധ്യാപകരും അവനെ അക്കാര്യത്തിൽ പ്രോത്സാഹിപ്പിച്ചിരുന്നു. കുട്ടികളും പറയുന്നത് സാറന്മാര് പഠിപ്പിക്കുന്നതിനേക്കാൾ നന്നായവൻ പഠിപ്പിക്കുന്നുവെന്നാണ്. 

ആരും പറയില്ല ഫസൽ വയറ്റാട്ടി സഫിയയുടെ മകനാണെന്ന്. ഏതൊ വലിയ വീട്ടിലെ കുട്ടി എന്നെ പറയൂ. ഒരു ദിവസം ഫസൽ ഉച്ചയ്ക്ക് ഊണൊക്കെ കഴിച്ച്‌  കുട്ടികളുമായി  ക്ലാസിൽ സംസാരിച്ചിരിക്കുകയായിരുന്നു. തന്നെ ആരോ കാണാൻ വന്നിട്ടുണ്ടെന്ന് ഒരു കൂട്ടുകാരൻ വന്ന് പറഞ്ഞു. പുറത്തേക്ക് വന്നപ്പൊ ശരിയ്ക്കും അവൻ ഒന്നു പകച്ചു. ശങ്കരൻ മാഷും കൂടെ ആ സ്ക്കൂളിൽ തന്നെയുള്ള ലത്തീഫ്  മാഷും. ഫസൽ ഒരു നിമിഷം ആശ്ചര്യത്തോടെ അവരുടെ മുഖത്തേക്ക് നോക്കി നിന്നുപോയി. ശങ്കരൻ മാഷ് തന്നെ കാണാൻ വരികയോ? പണ്ട് സ്ക്കൂളിൽ വെച്ചുണ്ടായ സംഭവങ്ങൾ അവന്റെ മനോമുകരത്തിൽ മിന്നിമറഞ്ഞു. അതിന് ശേഷം എത്രയോ തവണ കണ്ടിട്ടുണ്ട്. കണ്ടഭാവം നടിക്കാതെ തലയും താഴ്ത്തി വേഗം നടന്ന് പോകാറാ പതിവ്. ഇപ്പൊൾ ഇതാ തന്നെ അന്വേഷിച്ചവർ വന്നിരിക്കുന്നു. ശങ്കരൻ മാഷ് ഫസലിന്റെ മുഖത്തേക്ക് നോക്കാതെ തല താഴ്ത്തി നിൽക്കെ ലത്തീഫ് മാഷ് ഫസലിന്റെ അടുത്തേക്ക് വന്നു. ലത്തീഫ് മാഷിന് അന്നും ഇന്നും തന്നെ ഭയങ്കര ഇഷ്ടമാണ്. 

“ഫസലെ... ബെല്ലടിക്കാറായോ“

അവൻ വിനയത്തോടെ പറഞ്ഞു.

“ഇല്ല മാഷേ... കുറച്ച് സമയം കൂടെയുണ്ട്.“

“മോനേ.. ഞങ്ങൾ വന്ന കാര്യം പറയാം. പണ്ട് സ്കൂളിൽ നടന്ന പ്രശ്നങ്ങളൊക്കെ മോന് ഓർമ്മയുണ്ടല്ലോ അല്ലേ... പണ്ടത്തെ ആ പ്രശ്നത്തിന് ശേഷം ശങ്കരൻ മാഷിന് നല്ല കുറ്റബോധമുണ്ട്. കഴിഞ്ഞതൊക്കെ കഴിഞ്ഞില്ലെ. പക്ഷെ ഇപ്പൊ ശങ്കരൻ മാഷ് നിന്റെ സഹായം തേടി വന്നതാ.“

“എന്റെ സഹായമോ!! ഞാനെങ്ങനെയാ ശങ്കരൻ മാഷിനെ സഹായിക്ക.“ 

“അതെ ഞാനെല്ലാം വിശദമായി വൈകുന്നേരം പറയാം. നീ വൈകുന്നേരം വീട്ടിലേക്ക്  പോകുന്നവഴി ജംങ്ഷനിലെ ആൽച്ചുവട്ടിൽ ഞങ്ങളുണ്ടാവും.  എന്നാൽ ശരി... മോൻ പൊയ്ക്കോ“

അപ്പൊഴേക്ക് ബെല്ലടിച്ചു, അവന് തിരിച്ചൊന്നും പറയാനായില്ല... അവർ നടന്നകന്നു. ക്ലാസിലെത്തിയ ഫസലിന് ഒന്നും ശ്രദ്ധിക്കാനായില്ല. എന്തായിരിക്കും ശങ്കരൻ മാഷിന് തന്റെ സഹായം വേണ്ടത്. അന്ന് തന്റെ ഭാവി തന്നെ തകർക്കാവുന്ന പ്രശ്നത്തിനുത്തരവാദിയാണദ്ദേഹം. അന്ന് കൊണ്ട അടിയുടെ വേദന മനസ്സിൽ നിന്ന് മായുന്നതേ ഇല്ല. ഏതായാലും കഴിഞ്ഞതൊക്കെ കഴിഞ്ഞില്ലേ.  നിരപരാധിയായ തന്നെ അടിച്ചതിന് പടച്ചവൻ കൊടുത്ത ശിക്ഷയായിരിക്കും. എന്തായാലും കാര്യമായിട്ടെന്തൊ പറ്റിയിട്ടുണ്ട്. സ്ക്കൂൾ വിട്ട് അവൻ അല്പം സ്പീഡിലായിരുന്നു വീട്ടിലേയ്ക്കുള്ള മടക്കം. അവർ പറഞ്ഞ സ്ഥലത്തെത്തി കാര്യമെന്താണെന്നറിയണം. ദൂരെനിന്നും ഫസലിനെ കണ്ടപാടേ ലത്തീഫ് മാഷ് മുമ്പോട്ട് നടന്നെത്തി.  

“നിന്നെ കാത്ത് നിലക്കുകയാണ് ഞങ്ങൾ. നമുക്ക് ഇപ്പോൾ തന്നെ നിന്റെ സ്ക്കൂൾ മാനേജരുടെ ഓഫീസിൽ പോവണം. കാര്യങ്ങളൊക്കെ ഞാൻ ഓട്ടോയിലിരുന്ന പറയാം. അവനൊന്നും മനസ്സിലായില്ല എങ്കിലും ഓട്ടോയിൽ കയറി. ഫസലിന്റെ കോട്ടേഴ്സിന്റെ മുമ്പിൽ വണ്ടി നിർത്തി. ലത്തീഫ് മാഷ് ചെന്ന് ഹമീദിനോട് കാര്യങ്ങൾ വിശദമായി പറഞ്ഞു. അറിയാവുന്നവരല്ലേ... അവനെക്കൊണ്ട് ഒരാൾക്ക് പ്രയോജനമുണ്ടാവുമെങ്കിൽ നല്ലതല്ലേ... തെറ്റും ശരിയും തിരിച്ചറിയാൻതക്ക കഴിവും അവന് ആയിരിക്കുന്നു... ഹമീദ് സമ്മതം മൂളി.

“ശരി മാഷേ...അവനെ കൊണ്ടു പൊയ്ക്കോളൂ ... ഫസലേ നിനക്ക് ഡ്രസ്സ് മാറണോ...“

“വേണ്ട ഉപ്പാ... ഞാൻ പോയിട്ടു വരാം.“ 

“ലത്തീഫ് മാഷേ അവനെ ഇരുട്ടുംമുമ്പ് തിരികെയാക്കിയേക്കണേ... ഞാന് കൂടെ വരണോ.“

“വേണ്ട ഹമീദ്ക്ക ഇരുട്ടും മുൻപ് എത്തിക്കാം “

അവർ മൂവരും ഒട്ടോയിൽ. ശങ്കരൻമാഷ് ഫസലിനു  തൊട്ടടുത്ത് ഇരിക്കുന്നു. താൻ ഭയത്തോടെ കണ്ടിരുന്ന അവരോടൊപ്പം ഒരു ഓട്ടോയിൽ.. ആരും പരസ്പരം സംസാരിക്കുന്നില്ല. എന്തിനായിരിക്കും തന്റെ സഹായം ഇവർക്ക്.

ഉത്തരം ഫസലിന് അറിയില്ലെങ്കിലും ശങ്കരൻമാഷിന് നന്നായറിയാം. അവനെ കൊണ്ടേ ഇനി വല്ലതും നടക്കൂ എന്ന തിരിച്ചറിവിലാണ് ഫസലിനെ കൂടെ കൂട്ടുന്നത്. ഓട്ടോയിൽ ശങ്കരൻ മാഷ് താൻ മുമ്പ് ചെയ്ത തെറ്റിന്റെ കുറ്റബോധം കൊണ്ട് ഫസലിന്റെ മുഖത്തേക്ക് നോക്കാതെ തല കുമ്പിട്ടിരിക്കയാണ്. അവർ ലക്ഷ്യസ്ഥാനത്തെത്തി. ഓ ട്ടോക്കാരനോട് വെയിറ്റ് ചെയ്യാൻ പറഞ്ഞു. അവർ ഫസലിനേയും കൊണ്ട് അല്പം മാറിനിന്നു സംസാരിച്ചു.

“ഫസലെ നിനക്കറിയില്ലെ വർഷങ്ങൾക്ക് മുമ്പ് ശങ്കരൻ മാഷ് നിന്നെ തല്ലിയത്. അന്നമ്മ ടീച്ചറുടെ പ്രശ്നം. അത് അവിടം കൊണ്ട് അവസാനിച്ചു എന്ന് കരുതിയതാണ്. അവിടം കൊണ്ടൊന്നും അത് തീർന്നില്ല. അന്നമ്മ ടീച്ചറെ വേറൊരു മാഷ് കല്ല്യാണം കഴിച്ചു. ടീച്ചറിന് നാട്ടിലെ സ്കൂളിലെക്ക് ജോലി മാറ്റം കിട്ടി. അവരങ്ങോട്ട് പോയി. ശങ്കരൻ മാഷിന് സത്യം പറഞ്ഞാൽ അന്നമ്മ ടീച്ചറെ ഭയങ്കര ഇഷ്ടായിരുന്നു. തിരിച്ചിങ്ങോട്ടും. പക്ഷെ പ്രാരാബ്ദക്കാരനായ ശങ്കരൻ മാഷിന് പെങ്ങൻമ്മാരുടെ കല്ല്യാണം കഴിപ്പിച്ചയച്ചേ കല്ല്യണം കഴിക്കാൻ പറ്റൂ. അവർക്കാണെങ്കി കല്ല്യാണമൊന്നും ശരിയാവുന്നുമില്ല. ഈ ഒരവസരത്തിൽ ശങ്കരൻ മാഷ് കല്ല്യാണം കഴിക്കാന്ന് വെച്ചാ.... പക്ഷെ അത് വരെ കാത്ത് നിൽക്കാൻ അന്നമ്മ ടീച്ചറെ അവരുടെ വീട്ടുകാർ സമ്മതിച്ചില്ല. അങ്ങിനെ വീട്ടുകാരുടെ നിർബന്ധപ്രകാരം അവരുടെ കല്ല്യണം കഴിഞ്ഞു. ജോലി നാട്ടിൽ കിട്ടിയത് കൊണ്ട് അവർ പോവുകയും ചെയ്തു. പക്ഷെ ആരോ അവരുടെ ഭർത്താവിന് ഒരു ഊമകത്തയച്ചു. അതിൽ ശങ്കരൻ മാഷും അന്നമ്മ ടീച്ചറും ഗുരുവായൂരിൽ പോയി ലോഡ്ജ് എടുത്ത് ഇടയ്ക്കിടയ്ക്ക് താമസിക്കാറുണ്ടെന്ന് എഴുതിയിരുന്നു. ടീച്ചറുടെ ഭർത്താവ് ശങ്കരൻമാഷുടെ പേരിൽ തിരൂർ കോടതിയിൽ കേസ് കൊടുത്തിരിക്കയാണിപ്പോൾ. നീ കരുതുന്നുണ്ടോ ഇതൊക്കെ എന്തിനാ ഇപ്പൊ നിന്നോട് പറയുന്നതെന്ന്.“

ഫസൽ രണ്ടുപേരുടേയും മുഖത്തേയ്ക്ക് മാറി മാറി നോക്കി.

“പക്ഷെ എന്ത് ചെയ്യാനാ ഫസലെ ഇപ്പൊ നിന്നെകൊണ്ട് മാത്രമേ ശങ്കരൻമാഷെ രക്ഷിക്കാൻ പറ്റൂ.....“

 ശങ്കരൻമാഷ് അപ്പോൾ തേങ്ങുകയായിരുന്നു. 

“ഫസലെ നീ എന്നെ രക്ഷിക്കില്ലെ. എന്നെ ആശ്രയിച്ചു ജീവിക്കുന്ന ഒരു വലിയ കുടുംബമുണ്ടെനിക്ക്.“

അവനാകെ ധർമ്മ സങ്കടത്തിലായി. 

“അന്ന് ഞാൻ നിന്നെ തല്ലിയത് അപ്പോഴത്തെ ദേഷ്യത്തിനാ അതൊക്കെ നീ ക്ഷമിക്കണം. പെണ്ണുങ്ങളുടെ പ്രശ്നമായത് കൊണ്ടാ അല്ലെങ്കിൽ ഞാനൊന്നാകെ നാണംകെട്ടേനെ. അതിനുള്ള ശിക്ഷയായിരിക്കും ഒരുപക്ഷെ എനിക്കിന്ന് ഇങ്ങിനെയൊരു ... എന്റെ ജോലിവരെ പോകും ഫസലെ....“

ഫസലിന് ഒന്നും മനസ്സിലായില്ല അവൻ ചോദിച്ചു.

“ഞാനെങ്ങനെയാ ലത്തീഫ്മാഷെ ശങ്കരൻമാഷെ രക്ഷിക്കാ. എനിക്കാണെങ്കി മാനേജരെ അത്ര വലിയ പരിചയമൊന്നുമില്ല. വല്ലപ്പോഴും സ്കൂളിൽ വരുമ്പൊ കാണുക എന്നല്ലാതെ അടുത്ത് പരിചയം പോലുമില്ല.“

“അതൊന്നും നീ പ്രശ്നമാക്കണ്ട. അദ്ദേഹത്തിന് ഉന്നതങ്ങളിൽ നല്ല പിടിപാടാ അദ്ദേഹം ഒന്ന് മനസ്സ് വെച്ചാ ശങ്കരൻമാഷ് ഈ  കേസിൽ നിന്ന് പുല്ല് പോലെ ഊരിപ്പോരും. മാനേജരെ എനിക്ക് നന്നായി അറിയാം. നീ ഞാൻ പറയും പോലെ ചെയ്താ മതി. മാഷ് പതിയെ ശബ്ദം താഴ്ത്തി അവന്റെ ചെവിയിൽ പറഞ്ഞു ചെക്കൻമ്മാരെ മാനേജർക്ക് ഭയങ്കര ഇഷ്ടാ.....“

ഫസലിനൊന്നും മനസ്സിലായില്ല. അവർ മൂവരും നടന്ന് മാനേജരുടെ ഓഫീസിനു മുന്നിലെത്തി. ഫസലിന് ഹൃദയമിടിപ്പ് കൂടി ആദ്യമായിട്ടാണ് വലിയ ആളുകളുമായി പരിചയപ്പെടുന്നത് തന്നെ. അതും സ്കൂൾ മാനേജരല്ലെ! നല്ലപോലെ പെരുമാറണം ഇല്ലങ്കി സ്കൂളിൽ നിന്ന് പുറത്താക്കിയാലൊ മാനേജരുടെ ഓഫീസിലേക്ക് കയറി. ഓഫീസിൽ രണ്ട് മൂന്നാളുകൾ ഇരിക്കുന്നുണ്ട്. ലത്തീഫ് മാഷ് സലാം പറഞ്ഞ് ഉള്ളിലേക്ക് കയറി കൂടെ അവരും അപ്പോഴാണ് ലത്തീഫ് മാഷെ മാനേജർ ശ്രദ്ധിച്ചത്. 

“ആ.. ആരാത് ലത്തീഫ്മാഷൊ കുറെയായല്ലൊ കണ്ടിട്ട്. താനി ഈ  വഴിയൊക്കെ മറന്നോ.“

അവിടെ ഇരുന്നവർ എണീറ്റു. “ഇന്നാ ശരി കാര്യങ്ങൾ പറഞ്ഞമാതിരി“. അവർ പുറത്തേക്കിറങ്ങി. 

“ആ ഇരിക്കിരിക്ക്“.

ഫസൽ ഇരിക്കാൻ മടിച്ചു. 

“ഇരിക്കെടൊ“ അദ്ദേഹത്തിനടുത്തിട്ടിരുന്ന കസേര ചൂണ്ടി മാനേജർ ആഞ്ജാപിച്ചു.

അവൻ മടിച്ച് മടിച്ചിരുന്നു. അപ്പോഴൊക്കെയും മാനേജരുടെ ശ്രദ്ധ അവനിലായിരുന്നു. മാനേജരുടെ മുഖമൊന്ന് തുടുത്തു ഒന്നിളകിഇരുന്നു ഫസലിനെ തോളിൽ പിടിച്ചടുപ്പിച്ചു. കവിളിൽ നുള്ളി. അദ്ദേഹം ഫസലിൽ ഒരു സ്ത്രൈണഭാവം കണ്ടോ എന്നു സംശയം.

“ഇതാരാ ലത്തീഫെ“

ഇക്കക്കറിയില്ലെ, നമ്മടെ സ്കൂളിൽ എട്ടാം ക്ലാസിൽ പഠിക്കാ ഫസൽ. എല്ലാ കാര്യത്തിലും മിടുക്കനാ.“ 


“അത് കണ്ടപ്പോഴെ തോന്നി. ശ്ശെടാ.. ഇങ്ങനൊരുത്തൻ ഇവിടെ ഉണ്ടായിട്ട് ഞാനിതുവരെ കണ്ടിട്ടില്ലല്ലോ.... ഇവൻ ആള് സുന്ദരനാണല്ലോ....“

ഫസലിനെ വീണ്ടും ചേർത്തു പിടിച്ചു.

“ആ കാര്യങ്ങളൊക്കെ നീ വിളിച്ച് പറഞ്ഞിരുന്നതല്ലെ. അതൊന്നും പ്രശ്നമാക്കണ്ട ശങ്കരൻമാഷെ ആണുങ്ങളാകുമ്പൊ ഇങ്ങിനെ ചില തട്ടലും മുട്ടലുമൊക്കെ ഉണ്ടാകും അതത്ര കാര്യമാക്കണ്ട. അതൊക്കെ ഞാൻ ശരിയാക്കാം. കേസ് കൊടുത്ത സ്ഥിതിക്ക് നമുക്കൊരു കോംബ്രമൈസിൽ കാര്യങ്ങൾ ഒതുക്കാം. പിന്നെ നമ്മുടെ ലത്തീഫ് മാഷെ കേസല്ലെ. പരിഗണിക്കാതിരിക്കാൻ പറ്റൊ.“

മാനേജരും ലത്തീഫ് മാഷും തമ്മിൽ വർഷങ്ങളുടെ പരിചയമുണ്ട്. പ്രീഡിഗ്രിയും ഡിഗ്രിയും ലത്തീഫ് മാഷ് പഠിച്ചത് എം ആർകെ മെമ്മോറിയൽ സ്കൂളിനടുത്തുള്ള കോളേജിൽ തന്നെ അതിന്റെ മാനേജരും ഇദ്ദേഹം തന്നെ. അന്ന് തുടങ്ങിയ ബന്ധമാണ്.  അന്നേ ലത്തീഫ് മാഷിനറിയാം മാനേജരുടെ ഏറ്റവും വലിയ വീക്ക്നെസ് കാണാൻ കൊള്ളാവുന്ന ചെക്കൻമാരെയാണ്. പെണ്ണുങ്ങളിൽ തീരെ താല്പര്യമില്ല. നാട്ടിലെ അറിയപ്പെട്ട പ്രമാണിയും ധാനശീലനുമായ മാനേജരെ ആരും തന്നെ കുറ്റം പറയില്ല....

എന്നാ നിങ്ങളിവിടെ ഇരിക്കീ. ഞാനിവനെ ഒന്ന് പരിചയപ്പെടട്ടെ. ആരെങ്കിലും വന്നാ ഞാൻ പുറത്ത് പോയതാന്ന് പറഞ്ഞാമതി. ലത്തീഫ് മാഷിൽ ഒരു പുഞ്ചിരി വിരിഞ്ഞു. 

“വാ മോനേ“

മടിച്ച് മടിച്ചാണെങ്കിലും ഫസൽ മുൻപിൽ കണ്ട മുറിയുടെ ഉള്ളിലേക്ക് ചെന്നു. വാതിൽ പതിയെ അടഞ്ഞു. സീറോ ബൾബിന്റെ പ്രകാശം മാനേജർ വാത്സല്യത്തോടെ ഫസലിനെ തലോടി.. പെട്ടെന്ന് അയാൾ ഫസലിനെ കെട്ടിപ്പിടിച്ചു തൂരു തരാ ചുംബിച്ചു ഇടയ്ക്കയാൾ പറയുന്നുണ്ടായിരുന്നു നീ എന്ത് സുന്ദരനാ. ഇടയ്ക്കൊക്കെ ഇങ്ങട്ട് വരണേ ഫസൽ ആലിംഗനത്തിൽ വീർപ്പുമുട്ടി. പക്ഷെ അവന് മറുത്തൊന്നും പറയാൻ കഴിഞ്ഞില്ല. മനേജരല്ലെ സ്കൂളിൽ നിന്ന് തന്നെ പുറത്താക്കിയാലൊ. അയാൾ എന്തിനുള്ള പുറപ്പാടാണെന്നും തന്നെ ഇങ്ങനൊക്കെ ചെയ്യുന്നതെന്തിനാണെന്നും അവന് മനസ്സിലായില്ല. അവനോർത്തു എന്തോ ചെയ്തോട്ടെ  തിരിച്ചൊന്നും പറയണ്ട, ഇവിടിപ്പം ഞാനും മാനേജർസാറും മാത്രമല്ലേ ഉള്ളൂ.

മാനേജർ സാവധാനം അവനെ തൊട്ടടുത്ത ബഡ്ഡിൽ കൊണ്ടിരുത്തി. അവന്റെ ഉടുപ്പിന്റെ ബട്ടൺ അഴിക്കാൻ ശ്രമിച്ചു. അവൻ മാനേജരുടെ കൈയ്യിൽ കയറി പിടിച്ചു. 

വേണ്ട മോനേ... നിനക്ക് ഞാനൊരു സൂത്രം കാണിച്ചുതരാം... നീയായിരിക്കും ഇനി ഇവിടുത്തെ സ്കൂൾ ലീഡർ... നിനക്ക് എല്ലാവിഷയത്തിനും നല്ല മാർക്കും കിട്ടും... സാറന്മാരൊന്നും നിന്നെ ഒന്നും പറയത്തുമില്ല... നീ ഇന്നുമുതൽ എന്റെ സ്വന്തം ആളാ...

മാനേജരുടെ സംഭാഷണത്തിനനുസരിച്ച് അദ്ദേഹത്തിന്റെ കൈകളും പ്രവർത്തിക്കുകയായിരുന്നു. ഫസൽ എന്തു ചെയ്യണമെന്നറിയാതെ പകച്ചുനിന്നു. നന്നായി വിയർക്കുന്നുണ്ട്... അദ്ദേഹത്തിന്റെ സംസാരരീതിയും കൈകളുടെ വേഗതയും കൊണ്ട് ഫസലിനെ പൂർണ്ണ നഗ്നനാക്കി മാറ്റി. അവൻ കൈപൊത്തിപ്പിടിച്ച് നാണം മറയ്ക്കാൻ ശ്രമിച്ചു. മാനേജർ അവന്റെ ചുണ്ടിൽ ചൂണ്ടുവിരൽകൊണ്ട് പതുക്കെ തടവി... ആ ഇരുണ്ട മുറിയിൽ അവനറിയാത്തതെന്തോ സംഭവിക്കാനൻ പോകുന്നുവെന്ന തോന്നൽ. തോന്നലല്ല.. സംഭവിച്ചുകൊണ്ടിരിക്കുന്നു. അദ്ദേഹം നിവർന്നുനിന്നു, വിരലുകൾ കൊണ്ട് എന്തോ തിരയുന്നു, അയാൾ കൈയ്യെത്തി ഉണ്ടായിരുന്ന പ്രകാശവും കെടുത്തി... മുറി പൂർണ്ണമായും ഇരുട്ടിൽ, വാതിലിന്റെ വിടവിലൂടെ ചെറിയ പ്രകാശരശ്മികൾ അകത്തേയ്ക്കു വരുന്നു. പെട്ടെന്നാണത് സംഭവിച്ചത് തന്റെ വായിലേയ്ക്ക് നനവുള്ളതെന്തോ തള്ളിക്കയറ്റുന്നു... മാനേജരുടെ ശരീരം വിറയ്ക്കുന്നു... അവന് കാര്യം ബോധ്യപ്പെട്ടുവരുന്നു. താൻ ഗുരുസ്ഥാനത്തു കണ്ടിരുന്ന മനുഷ്യൻ തന്നെ ചെയ്യാൻ പാടില്ലാത്തതു ചെയ്യിക്കുന്നു. എന്ത് ലോകമാണിത്, അവനൊന്നു മിണ്ടാൻ പോലുമായില്ല, നിസ്സഹായൻ... പെട്ടെന്നാണത് സംഭവിച്ചത് അവൻ അറിയാതെ അമറിപ്പോയി.


തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച 14  04  2019

ഷംസുദ്ധീൻ തോപ്പിൽ 07  04 2019

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ