4.7.20

നിഴൽവീണവഴികൾ ഭാഗം 81



ഫസൽ അവരോടൊപ്പം കൂടി... മണിക്കൂറുകൾക്കു മുമ്പ് നടന്ന കാര്യങ്ങളൊന്നും അവന്റെ മനസ്സിലേ ഇല്ല.. ബന്ധുക്കളുടെ മുന്നിലിരിക്കുമ്പോൾ കുറ്റബോധവുമില്ല... സാധാരണ ജീവിതത്തിന്റെ ഭാഗമായി ഇതൊക്കെ കാണാൻ അവനു കഴിഞ്ഞിരിക്കുന്നു. ബാല്യകാലത്തു പീഢനത്തിനു വിധേയമായ അവൻ ഇന്ന് ഏതൊക്കെയോ തലത്തിലെത്തിയിരിക്കുന്നു...

ദൈനംദിന ജീവിതത്തിൽ സംഭവിക്കുന്ന കാര്യമെന്ന നിലയിൽ അവൻ എല്ലാം ഉൾക്കൊള്ളാൻ പഠിച്ചിരിക്കുന്നു. ചെറിയ ക്ലാസ്സിൽ തുടങ്ങി ഇതുവരെയെത്തി.. അനേകം അനുഭവങ്ങൾ.. ആർക്കും അവനെ മനസ്സിലാക്കാൻ സാധിക്കുന്നില്ല. 

എല്ലാവർക്കുമൊപ്പം അവനും വീട്ടിൽ ആഹ്ലാദത്തോടൊപ്പം കഴിയുന്നു. പ്രായം കുറവാണെങ്കിൽ സ്ത്രീകളെ ആകർഷിക്കുന്ന എന്തോ അവനിലുണ്ടെന്ന് അവനു മനസ്സിലായി.. മാത്രമല്ല പുരുഷന്മാരെ ആകർഷിക്കാനുള്ളതും അവനിലുണ്ടെന്നുള്ള തോന്നൽ.. ഒരു സ്ത്രീ ശരീരത്തോട് അല്ലെങ്കിൽ ഒരു പുരുഷ ശരീരത്തോട് ചേർന്ന് നിന്ന് ചൂടും ചൂരും അനുഭവിക്കുമ്പോൾ ലഭിക്കുന്ന സുഖം അവനിൽ ഒരുപാട് മാറ്റങ്ങൾ വരുത്തിയിരുന്നു.

അന്നത്തെ ദിവസം ഫസലിന് അധിക നേരം പഠിക്കാനായില്ല.. പുസ്തകം തുറക്കുമ്പോൾ അവന്റെ മനസ്സിലേയ്ക്ക് ഓടിയെത്തിയിരുന്നത് അവളുടെ രൂപമായിരുന്നു. അവളുടെ ചുണ്ടുകളിലെ മധുരമായിരുന്നു. തുളച്ചുകയറുന്ന മണമുള്ള പെർഫ്യൂമായിരുന്നു.. അവൻ ആ നിമിഷത്തെക്കുറിച്ച് ആലോചിച്ചപ്പോൾത്തന്നെ പഠിക്കാനുള്ള മൂഡ് നഷ്ടപ്പെട്ടിരുന്നു. കട്ടിലിൽ തലയിണയും കെട്ടിപ്പിടിച്ച് അവൻ ഉറക്കത്തിലേയ്ക്ക് വഴുതിവീണു.

അടുത്ത ദിവസം ക്ലാസ്സിന് പോയി... സാധാരണപോലെ.. ആ ദിവസവും കടന്നുപോയി.. അടുത്ത ആഴ്ച വീണ്ടും സ്ക്രിപ്റ്റ് വായനയ്ക്ക് പോകാനാണ് പറഞ്ഞിരിക്കുന്നത്... അവൻ അന്നു കണ്ട ഭാഗത്ത് അവളുണ്ടോയെന്നു നോക്കി.. ഇല്ല കാണാനില്ല.. കാണണമെന്നുണ്ട്.. വേണ്ട അങ്ങോട്ടുപോയി കണ്ടാൽ ചിലപ്പോൽ വലിയ പ്രശ്നമാവും. അവൻ തിരികെ വീട്ടിലേയ്ക്ക് പുറപ്പെട്ടു... അടുത്ത ആഴ്ച ഐഷു നാട്ടിലെത്തും... അതു കഴിഞ്ഞാൽ അവരുടെ വണ്ടിയിലാവും യാത്ര.. പക്ഷേ അവളെ വെട്ടിച്ച് പോകാൻ തനിക്കും എങ്ങനെ കഴിയും.. കഴിയണം... ഇതൊന്നും അവളറിയാൻ പാടില്ല.. മറ്റുള്ള സ്ത്രീകളോട് തോന്നുന്ന ഒരുതരം ശാരീരിക അടുപ്പം തനിക്ക് അവളോട് തോന്നിയിട്ടില്ല.. ഒരു പക്ഷേ ആത്മാർത്ഥമായ പ്രണയമായതുകൊണ്ടാവും... തെറ്റല്ലേ താൻ കാണിക്കുന്നതെന്ന് തോന്നിയിട്ടുണ്ട്... അപ്പോഴും തന്റെ മനസ്സിലേയ്ക്ക് ഓടിവന്നത് പണ്ട് സ്കൂൾ മാനേജർ തന്നെ ഭോഗിക്കാനുള്ള തയ്യാറെടുപ്പ് കണ്ടപ്പോൾ താൻ ചോദിച്ചു ഇതു തെറ്റല്ലേ എന്ന് അപ്പൊ അദ്ദേഹം പറഞ്ഞ കാര്യമാണ്... 

”ഇതിലൊരു തെറ്റുമില്ല.. ഫസലേ.. മനുഷ്യൻ അവന്റെ സുഖത്തിനായി എന്തു മാർഗ്ഗവും സ്വീകരിക്കാം... ലൈംഗിക സുഖം മനസ്സിന്റെകൂടി ആവശ്യമാണ്. അതിന് ശരീരം തയ്യാറുമാണെങ്കിൽ പിന്നെന്താണ്. അതിന് കുറ്റബോധത്തിന്റെ ആവശ്യമില്ല.. മനസ്സുകൊണ്ട് ആരെയെല്ലാം നമ്മൾ പ്രണയിക്കുന്നു ആരയെല്ലാം നാം ഭോഗിക്കുന്നു അതവരാരും അറിയാറില്ലല്ലോ.... പരസ്പരം മനസ്സുകൾ അറിഞ്ഞ് ശരീരികമായി അടുക്കുന്നതിൽ തെറ്റില്ലെന്നാണ് അന്നേ തന്നോടദ്ദേഹം പറഞ്ഞിരുന്നത്... ആവോ... കൂടുതൽ ചിന്തിക്കേണ്ട.

അടുത്ത ദിവസം ഞായറാഴ്ചയാണ്. റഷീദ് നാട്ടിൽനിന്നും തിരികെ പോകുന്ന ദിവസം. കുറച്ച് പർച്ചേസിംഗിനായി വിഷ്ണുവുമായി റഷീദ് കോഴിക്കോട് പോയിരുന്നു. തിരികെവരുന്നവഴിയിൽ യാദൃശ്ചികമായി ഒരു സ്റ്റേഷനറികടയിൽ കയറി... അവിടെവച്ച് സഫിയയുടെ  സഹപാഠിയായിരുന്ന ഗീതയെ കണ്ടുമുട്ടി... അവളവിടെ സെയിൽസ് ഗേളായി ജോലിചെയ്യുന്നു. റഷീദിനെ കണ്ടപ്പോൾ സംശയത്തോടെ അടുത്തു വന്ന് ചോദിച്ചു. 

“റഷീദ്ക്കയല്ലേ.. സഫിയേടെ ഇക്ക..“

“അതേ... ഇത്... ഗീതയല്ലേ...“

“അതേ.. ഇക്കയ്ക്ക് മനസ്സിലായോ എന്നെ...“

“എത്രയോ വർഷമായി കണ്ടിട്ട്... സഫിയയ്ക്ക് സുഖമാണോ..“

“അതേ, അവൾ സുഖമായിരിക്കുന്നു. ഗീതയെങ്ങനെയാ ഇവിടെയെത്തിയത്...“

“എന്നെ വിവാഹം ചെയ്തു കൊണ്ടുവന്നത് ഇവിടെയാണ്... ഒരു വലിയ കുടുംബക്കാരായിരുന്നു. ഭർത്താവ് മരണപ്പെട്ടു ഇപ്പോൾ ഒരു കുട്ടിയുണ്ട് കൂടെ അമ്മയും“

“അവളുടെ മുഖത്ത് വിഷദ ഭാവം പെട്ടെന്നാണ് വന്നത്..“ കടയിൽ വലിയ തിരക്കില്ലായിരുന്നു... സഫിയയുടെ കൂടെ പഠിച്ചതാണിവൾ.. കാണാൻ നല്ല സുന്ദരിയായിരുന്നു. അവളെ വിളിച്ചിരുന്നത് കാളക്കണ്ണിയെന്നായിരുന്നു. നല്ല ഭംഗിയുള്ള ഉണ്ടക്കണ്ണുകളായിരുന്നു അവൾക്ക്. പുരികവും കണ്ണും എഴുതിക്കഴിഞ്ഞാൽ വളരെ ആകർഷകവുമായിരുന്നു. അളുടെ അച്ഛൻ അവിടെ ഹെൽത്ത് ഇൻസ്പെക്ടറായി സ്ഥലംമാറി വന്നതാണ്... അങ്ങനെയാണ് തങ്ങളുടെ സ്കൂളിൽ അവൾ ചേർന്നത്.... അഞ്ചാംക്ലസ് മുതൽ പത്താംക്ലാസ് വരെ അവിടെ ആസ്കൂളിലാണ് പഠിച്ചത്.. പലപ്പോഴും വീട്ടിൽ വന്നിട്ടുണ്ട്.. കാണാൻ നല്ല സുന്ദരിയായ കുട്ടിയായിരുന്നു. ഇപ്പോൾ ആ രൂപം തന്നെ മാറിപ്പോയിരിക്കുന്നു.

“ഇക്കാ എവിടെയാണ് താമസം..“

“.. റഷീദ് സ്ഥലപ്പേരു പറഞ്ഞു...“പാറക്കടവ് 

ആ സ്ഥലവും കഴിഞ്ഞ് രണ്ടു സ്റ്റോപ്പ് കഴിഞ്ഞാണ് എന്റെ വീട്.. എന്നാലും ഇത്രകാലമായിട്ടും കാണാനായില്ലായിരുന്നല്ലോ.. സഫിയയോട് എന്റെ അന്വേഷണം പറയണേ... 

“പറയാം... റഷീദ് വീട്ടിലെ നമ്പർ അവൾക്ക് നൽകി... അവിടെനിന്നും കുഞ്ഞിന് ആവശ്യമായ ചില സാധനങ്ങൾ വാങ്ങി.. സഫിയയ്ക്ക് ഒരു മകനാണെന്നും ഭർത്താവ് മരണപ്പെട്ടെന്നും പറഞ്ഞു.. കുടുംബത്തിലുള്ള എല്ലാവരേയും അവൾക്കറിയാം... വർഷങ്ങൾ കടന്നുപോയെങ്കിലും സ്കൂൾജീവിതത്തിൽ നടക്കുന്ന സംഭവങ്ങളും ഉണ്ടാക്കുന്ന സുഹൃദ്ബന്ധങ്ങളും ജീവിതത്തിൽ ഒരിക്കലും മറക്കാറില്ല.. അതെന്നുംവളരെ മൂല്യമുള്ളതായിരിക്കും... മരണംവരെയും ഓർമ്മയിൽ തങ്ങിനിൽക്കുന്നതും അതൊക്കെത്തന്നെയായിരിക്കും... പട്ടിണിയും പരിവെട്ടവുമായി നടക്കുന്ന എത്രയോ നാളുകളിൽ അവളുടെ അച്ഛൻ തങ്ങൾക്ക് പല രീതിയിലും സഹായങ്ങൾ നൽകിയിട്ടുണ്ട്.. ഹെൽത്തിലായതുകാരണം പലപ്പോഴും മരുന്നുകളും മറ്റും വീട്ടിൽ‌ കൊണ്ടു തരുമായിരുന്നു. ഏക മകളായിരുന്നു അവൾ... ജോലിയിലിരിക്കേ അച്ഛൻ മരണപ്പെട്ടു... ആ ജോലി ഭാര്യക്ക് ലഭിച്ചു.. അവർ പെൻഷനായി.. ഇപ്പോൾ ഇവളൊടൊപ്പമുണ്ട്... 

“ഇതാര് വിഷ്ണുവോ...“

“ങ്ഹാ.. വിഷ്ണുവിനെ അറിയാമോ..“

“അറിയാം. ഇക്കാ...“

റഷീദും വിഷ്ണുവും അവളോട് യാത്രപറഞ്ഞിറങ്ങി..

“റഷീദ്ക്കാ ഇക്കായ്ക്ക് ഇവരെ അറിയാമല്ലേ...“

“അറിയാം വിഷ്ണു.. നമ്മുടെ സ്കൂളിൽ ഒരുമിച്ച് പഠിച്ചതാ.. നല്ലൊരു കുട്ടിയായിരുന്നു. നല്ല നീണ്ട മുടിയുള്ള ഒരു സുന്ദരിക്കുട്ടി.. പക്ഷേ ഇപ്പോഴത്തെ കോലം കണ്ടാൽ തിരിച്ചറിയാൻ തന്നെ പ്രയാസം... വിഷ്ണുവിനെങ്ങനെയറിയാം..“

“ഇക്കാ... അവരുടെ ജീവിതം ഒരു പരാജയമായിരുന്നു... ഒരു ഓട്ടോ ഡ്രൈവറാണ് അവരെ വിവാഹം കഴിച്ചു കൊണ്ടുവന്നത്... ഭർത്താവ് ഇവിടുത്തുകാരനായിരുന്നു. എന്റെ സഹോദരിയുടെ വീടിന്റെ അയൽപക്കമാ.. അതുകൊണ്ട് അവരുടെ കുടുംബപ്രശ്നങ്ങൾ നന്നായറിയാം.

താലോലിച്ചു വളർത്തിയ ഒരു കുട്ടിയായിരുന്നു പക്ഷേ വീവാഹത്തോടെ എല്ലാം നശിച്ചു... പണം മോഹിച്ചു വിവാഹം കഴിച്ചതാ.. ഗൾഫിലായിരുന്നു ഭർത്താവ്... സ്വന്തമായി ഒരു വീടുണ്ടായിരുന്നു.. പുറംമോടി കണ്ടപ്പോൾ വലിയ പൈസാക്കാരാണെന്നു കരുതി അവളെ വിവാഹം കഴിച്ചു കൊടുത്തു.. വിവാഹം കഴിഞ്ഞ് അവൻ തിരികെ ഗൾഫിലേയ്ക്ക് പോയില്ല.. ഇവിടെ ഒരു ഓട്ടോയെടുത്ത് അതുമായി ജീവിതം ആരംഭിച്ചു.. ആദ്യമൊന്നും വലിയ പ്രശ്നമുണ്ടായിരുന്നില്ല.. ഒരു കുഞ്ഞുണ്ട്... അയാൾക്ക് ഭാര്യയെ വലിയ സംശയമായിരുന്നു. ഓട്ടം പോയാലും ഇടയ്ക്കിടയ്ക്ക് തിരികെവരും... ആദ്യമൊക്കെ അവൾ കരുതിയത് സ്നേഹംകൊണ്ടായിരിക്കുമെന്നാണ്. പക്ഷേ പിന്നീടാണ് അറിയുന്നത് അദ്ദേഹത്തിന്റെ മാനസിക വൈകല്യം... രാവിലെ 6 മണിക്ക് ഓട്ടോയുമായി പോകും.. ഹോസ്പിറ്റലിന്റെ സ്റ്റാന്റിലാണ് ഓട്ടം.. 9 മണിയാകുമ്പോൾ തിരികെയെത്തും വരുന്നത് കാപ്പികുടിക്കാനാണ്... അപ്പോൾ അയാൾക്ക് അവളുമായി ബന്ധപ്പെടണം... അതുകഴിഞ്ഞ് കാപ്പികുടി... വീണ്ടും ഓട്ടംപോവും.. ഉച്ചയ്ക്ക്  2 മണിയാകുമ്പോൾ വീണ്ടുമെത്തും ഭക്ഷണം കഴിക്കുന്നതിനു മുന്നേ വീണ്ടും ലൈംഗികബന്ധത്തിലേർപ്പെടണം.. അതുകഴിഞ്ഞ് വീണ്ടും ഓട്ടം... 7 മണിയാകുമ്പോൾ വെള്ളമടിച്ചു വീണ്ടും വീട്ടിലേയ്ക്ക്.. അപ്പോഴും ആവശ്യം സെക്സ് തന്നെയായിരുന്നു... ചുരുക്കിപ്പറഞ്ഞാൽ ശാരീരിക ബന്ധം മാത്രം.. ഭാര്യയെ വെറുമൊരു ലൈംഗികോപകരണമായി കാണുകയായിരുന്നു. അവൾക്ക് ക്ഷീണമനുഭവപ്പെട്ടാൽ ആരാടീ.. എനിക്കുമുമ്പ് ഇവിടെ വന്നിട്ടു പോയതെന്നു ചോദിച്ച് മർദ്ദനമായി..

മർദ്ദനം ഭയന്ന് അവൾ എല്ലാറ്റിനും വഴങ്ങിക്കൊടുക്കുമായിരുന്നു... അയൽപക്കത്തുള്ളവരാരുമായും യാതൊരു ബന്ധവുമുണ്ടാക്കരുതെന്നു അയാൾ അവളോട് പറഞ്ഞിരുന്നു. പക്ഷേ എന്റെ പെങ്ങൾ ആയിരുന്നു അവൾക്ക് ഏക ആശ്രയം കൂടെക്കൂടെ അവളുമായി മതിലിനപ്പുറവും ഇപ്പുറവും നിന്നു സംസാരിക്കുമായിരുന്നു. ചില സൂചനകളൊക്കെ സഹോദരിയോട് പറയുമായിരുന്നു...

ശരീക്കും ശാരീരിക പീഠനം തന്നെയായിരുന്നു.. അത് മനസ്സിനേയും ശരീരത്തേയും അൽപാൽപമായി ബാധിച്ചു.. വിട്ടുമാറാത്ത ബേക്ക്പെയിൻ തുടങ്ങി ...സെക്സ് എന്നത് ഒരു തരം അറപ്പും വെറുപ്പുമായി അവൾക്ക്...അവൾ തിരിച്ചറിഞ്ഞത് തനിക്കുവേണ്ടി വാദിക്കാൻ ആരുമില്ലെന്നുള്ള സത്യമായിരുന്നു. ആരോട് പറയും ഭർത്തവിന്റെ ഇത്തരം വൈകൃത കഥകൾ...മെൻസസ് ദിവസംപോലും അയാൾ അവളുമായി ബന്ധപ്പെടുമായിരുന്നു. വയറുവേദനയുമായി നിൽക്കുന്ന സമയത്തുപോലും അവളുമായി ബന്ധപ്പെടുകയും ആർത്തവച്ചോര അവളുടെ ശരീരത്തിൽ തേയ്ച്ച് സംതൃപ്തിയടയുകയും ചെയ്യുമായിരുന്നു. വല്ലാത്തൊരു മാനസിക വൈകല്യത്തിനുടമയായിരുന്നെന്നുള്ള കാര്യം ചുരുക്കം ചിലരെങ്കിലും അറിയുന്നത് വളരെ വൈകിയായിരുന്നു.. 

വിവാഹം കഴിഞ്ഞ് രണ്ടു വർഷത്തിനുശേഷം അവർക്ക് ഒരു കുഞ്ഞു ജനിച്ചു... എന്നിട്ടും അയാൾ ആ ശീലം മാറ്റാനായില്ലായിരുന്നു... പ്രസവം കഴിഞ്ഞ് വീട്ടിലെത്തിയ അന്നുമുതൽ തുടങ്ങി വീണ്ടും... അതുമൂലം ഹോസ്പിറ്റലിൽ അഡ്മിറ്റാവുകയും ചെയ്തു.. അവളെ ചികിത്സിച്ച ഡോക്ടറോട് ഇക്കാര്യം സൂചിപ്പിച്ചു... പക്ഷേ ഡോക്ടറെ കാണാൻ അയാൾ കൂട്ടാക്കിയില്ല... രാത്രിയിൽ കുഞ്ഞ് കിടന്നു കരഞ്ഞാൽപ്പോലും അയാൾ അത് ശ്രദ്ധിക്കാറില്ല.. അയാളുടെ ആവശ്യം കഴിയുന്നതുവരെ അവൾ മറ്റൊന്നും ചെയ്യാൻ പാടില്ലായിരുന്നു... വല്ലാത്തൊരു മാനസികാവസ്ഥയായിരുന്നു അയാൾക്ക്. ഒരുതരം സംശയത്തിൽ നിന്നും ഉടലെടുത്ത് ലൈംഗിക ആവേശമായിരുന്നു അയാൾക്ക്.

സുന്ദരിയായ ഭാര്യയ്ക്ക് ആവശ്യത്തിന് സുഖം ലഭിക്കുന്നുണ്ടോ.. ഇല്ലെങ്കിൽ മറ്റാരെയെങ്കിലും തേടിപ്പോകുമോ എന്ന ഭയം അയാളിൽ ഉണ്ടാവുകയും.. അങ്ങനെയുണ്ടാവാതിരിക്കാൻ ദിവസം മൂന്നുനേരവും ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും ചെയ്യുകയായിരുന്നു അയാൾ.. ഉത്തേജനം ലഭിക്കുന്നതിനായി ലൈംഗിക ഉത്തേജക മരുന്നുകളും അമിതമായി ഉപയോഗിച്ചിരുന്നു. ഫലമോ... അവർ കുറ‍ച്ചു കാലംകൊണ്ട് രോഗിയായി മാറിയിരുന്നു. വളരെ ദൂരദേശത്തായിരുന്നു അമ്മയുടെ വീട്... അവരെ വിഷമിപ്പിക്കേണ്ടെന്നു കരുതി ആരോടും അവൾ ഒന്നും പറഞ്ഞില്ല  എല്ലാം സഹിച്ചും ക്ഷമിച്ചും ഒരു തരം മരവിപ്പോടെ അവൾ ജീവിച്ചു പൊന്നു ..... 

വർഷങ്ങൾ കഴിഞ്ഞപ്പോൾ അയാൾക്ക് ലൈംഗിക ശേഷി കുറഞ്ഞു നിത്യരോഗിയായി മാറി...മുഴുകുടിയനായി മാറിയ അയാൾ അവളെ ക്രൂരമായി മർദ്ദിക്കാനും തുടങ്ങി.. പലപ്പോഴും പലരും അയാളെ ഉപദേശിച്ചു. പക്ഷേ.. നന്നാകാൻ അയാൾ കൂട്ടാക്കിയില്ല... എല്ലാം സ്വയം ഉള്ളിലൊതുക്കി ആ സ്ത്രീ ആ വീടിനുള്ളിൽ കഴിഞ്ഞുകൂടി... അപ്രതീക്ഷിതമായി അയാൾ ഒരു ആക്സിഡന്റിൽ മരണപ്പെട്ടു.. അവർ തികച്ചും ഒറ്റപ്പെട്ടതുപോലെയായി.. തുണയായി അമ്മയെത്തി.. അതിനുശേഷമാണ് അവർ കുറച്ചെങ്കിലും രക്ഷപ്പെട്ടത്. ...ജീവിച്ചു തുടങ്ങിയത് .. പുറത്ത് പോയിട്ടില്ലാത്ത ആ സ്ത്രീ ജീവിതം കെട്ടിപടുക്കുന്നതിനായി ജോലിക്ക് പോയിത്തുടങ്ങി.. നാട്ടിൽ പലയിടത്തും ജോലിക്കുപോയെങ്കിലും പലരുടേയും കഴുകൻ കണ്ണുകളും തുറിച്ചുനോട്ടവും കമന്റുകളും അവരെ കുറച്ചു ദൂരെയുള്ള സ്ഥലമായ ഇവിടെയെത്തിച്ചു. ഭർത്താവ് ഭാര്യയുമായി ബന്ധപ്പെടുന്ന കാര്യങ്ങൾ കൂടെയുള്ള ഡ്രൈവർമാരോടും അയാൾ പറയാറുണ്ടായിരുന്നു അയാളുടെ മരണശേഷം ഇവൻമാർതന്നെ ചോദിക്കുമായിരുന്നു എന്നും മൂന്നുനേരം കിട്ടിയിരുന്നത് ഇപ്പോൾ കിട്ടുന്നില്ലല്ലോ.. ബുദ്ധിമുട്ടാണേ പറയണേ... ഞങ്ങൾ ഫ്രീയാണെന്ന്... പാവം ആ സ്ത്രീ അവർക്ക് അതൊക്കെ താങ്ങാനാവുമായിരുന്നില്ല. കുഞ്ഞിനെ ഓർത്ത് ആത്മഹത്യ ചെയ്തില്ലെന്നേയുള്ളൂ.. അമ്മയുടെ പെൻഷൻ ഉണ്ടെങ്കിലും അതൊക്കെ അവരുടെ അസുഖവുമായി ബന്ധപ്പെട്ട് ചിലവാക്കാനേയുള്ളൂ... ഇപ്പോൾ നിൽക്കുന്ന കടയിൽ വലിയ കുഴപ്പമില്ലാത്ത സാലറി കിട്ടുന്നുണ്ട്.. അതുകൊണ്ട് അവർക്ക് ആ കുടുംബം പോറ്റാനുമാവുന്നുണ്ട്.. ജീവിതത്തിന്റെ പ്രധാനഭാഗം ഒരു ലൈംഗികവൈകൃതമുള്ള മനുഷ്യനോടൊപ്പം ജീവിച്ചു തീർത്തു... ഇനിയുള്ള കാലം തനിക്കും കുഞ്ഞിനും വേണ്ടി ജീവിക്കാനുള്ളതാ.. അവരുടെ മുഖത്ത് ആ ദൃഢനിശ്ചയം കാണാനുമാവും...

അവർ വീട്ടിലെത്തി.. റഷീദിന് വെളുപ്പാൻ കാലത്ത് 3 മണിക്ക് ഇറങ്ങണം.. അതിനു മുന്നേ ചെയ്യേണ്ട കാര്യങ്ങളൊക്കെ ചെയ്തുതീർ‌ത്തു. എല്ലാവർഷവും റഷീദിന്റെ ഭാര്യ വളർന്ന അനാഥാലയത്തിന് പണം കൊടുക്കാറുണ്ടായിരുന്നു. ഇത്തവണയും അതു നൽകിയിരുന്നു. ഇടയ്ക്കിടയ്ക്ക് അവളെ അവിടെനിന്നും വിളിക്കാറുമുണ്ട്.. എല്ലാവരും വളരെ സന്തോഷമായി ജീവിക്കുന്നു. അവിടുത്തെ ഒരു അന്തേവാസിയുടെ വിവാഹം അറിയിച്ചിരുന്നു. പോകാനായില്ല. പക്ഷേ അവർക്കുള്ള സാമ്പത്തികസഹായം അവൾതന്നെയാണ് അയച്ചുകൊടുത്തത്.. അതിനുള്ള പണം റഷീദ് നൽകിയിരുന്നു.

“സഫിയാ.. നിന്റെ കൂടെ പഠിച്ച ആ ഗീതയെ ഞാനിന്നു കണ്ടിരുന്നു. നിന്റെ കൂടെ പഠിച്ച... അവളുടെ ഇരട്ടപ്പേരു പറഞ്ഞാൽ നീയറിയും.. കാളക്കണ്ണി...“

“മ്മടെ ഗീത.... എവിടെവച്ചാ ഇക്കാ...“

“കോഴിക്കോട് ഒരു കടയിൽ ജോലിക്ക് നിൽക്കുന്നു. ഇവിടെ അടുത്താ താമസം ഞാൻ വീട്ടിലെ നമ്പർ കൊടുത്തിരുന്നു. അവൾ വിളിക്കും.“

“ഓ.. എത്ര നാളായി അവരെയൊക്കെ കണ്ടിട്ട്... പത്താംക്ലാസ് കഴിഞ്ഞപ്പോൾ അവൾടെ അച്ചന് ആലപ്പുഴയ്ക്ക് ട്രാൻസ്ഫറായി അതിനു ശേഷം കണ്ടിട്ടേയില്ല..“

“അവളുടെ രൂപമൊക്കെ മാറിപ്പോയി.. പക്ഷെ എന്നെ അവൾ തിരിച്ചറിഞ്ഞു... നിന്റെ വിശേഷങ്ങൾ ചോദിച്ചു ..“

എല്ലാവരും ഭക്ഷണം കഴിഞ്ഞ് നേരത്തെ കിടന്നു. ഫസലും റൂമിലേയ്ക്ക് പോയി... റഷീദ് ഇടയ്ക്കിടയ്ക്ക് വരുന്നതുകൊണ്ട് എല്ലാവർക്കും യാത്രപോകുമ്പോഴുള്ള വിഷമമില്ല.. ന്നാലും അവന്റെ ഭാര്യയ്ക്ക് വിഷമമുണ്ടെങ്കിലും അതൊന്നും അഫ്സ പുറത്ത് കാണിക്കാറില്ല.. അൻവർ അടുത്ത ആഴ്ചമുതൽ ബ്രാഞ്ച് ടൂറിലായിരിക്കും രണ്ടാഴ്ച കഴിഞ്ഞേ വരികയുള്ളൂ.. വീട്ടിൽ എല്ലാവരുമുണ്ടല്ലോ.. അതുകൊണ്ട് കുഴപ്പമില്ല.. നാദിറയുടെ  വീട്ടിൽ പോകണമെന്നായിരുന്നു അവളുടെ വാപ്പ പറഞ്ഞത്.. പക്ഷേ അൻവർ പറഞ്ഞ് അവരുടെ തീരുമാനം മാറ്റുകയായിരുന്നു. അവിടെ വയസ്സായ വാപ്പയും ഉമ്മയുമല്ലേയുള്ളൂ.. കുഞ്ഞിന്റെ കാര്യം നോക്കാൻ അവരെക്കൊണ്ടാവില്ല.. സിസേറിയൻ കഴിഞ്ഞതുകൊണ്ട് കുറച്ച് നാൾ കെയർ ആവശ്യവുമാണ്. കാര്യം പറഞ്ഞപ്പോൾ അവളുടെ വീട്ടുകാരിൽ നിന്നും എതിർപ്പൊന്നുമുണ്ടായില്ല.. ഇടയ്ക്കിടയ്ക്ക് അവർ വീട്ടിൽ വരാറുമുണ്ട്.

രാവിലെ വിഷ്ണുവും ഫസലുമാണ് റഷീദിനൊപ്പം പോകുന്നത്.. അൻവറിന് ഓഫീസിൽ പോകണം അതിനാൽ റഷീദ് തന്നെയാണ് പറഞ്ഞത്  ഇവര് രണ്ടുപേരും മതിയെന്ന്. മാത്രമല്ല ഫസൽ വലുതായല്ലോ... 

കോവിഡ് അതിന്റെ സംഹാരതാണ്ഡവം ആടിക്കൊണ്ടിരിക്കുന്നു. എന്തും വെട്ടിപ്പിടിക്കാനായ മനുഷ്യന് കോവിഡിന്റെ മുന്നിൽ മുട്ടുമടക്കേണ്ടിവന്നു.. സൂക്ഷിച്ചില്ലേൽ കൊറോണയുടെ ഭക്ഷണമാവുമെന്ന അവസ്ഥ... ശരിയ്ക്കും അതുതന്നെയാണല്ലോ... ശരീരത്തിൽ കടന്നുകൂടുന്ന കോവിഡിന്റെ അണുക്കൾ നമ്മളുടെ സെല്ലുകളെ തളർത്തി ആധിപത്യം സ്ഥാപിക്കുന്നു... പ്രതിരോധശേഷിയുള്ളവൻ രക്ഷപ്പെടുന്നു. ഇല്ലാത്തവൻ.....? കാലം കരുതിവച്ച ശത്രുക്കളുടെ കൂട്ടത്തിൽ കൊറോണയും ഓർമ്മയാവും... അതിനുള്ള കഠിന പ്രയത്നത്തിലാണ് മനുഷ്യകുലം... മനുഷ്യകുലത്തെ ഇല്ലാതാക്കാനുറച്ചെത്തിയ അവനെ കടിഞ്ഞാണിടാൻ നമ്മുടെ നാടും പരിശ്രമിക്കുന്നു. നമ്മുടെ രക്ഷ ഭരണാധികാരികൾക്ക് വിട്ടുകൊണ്ട് ആവോളം സ്വാതന്ത്ര്യം അനുഭവിക്കാതിരിക്കാൻ ശ്രമിക്കുക.. അനാവശ്യ യാത്രകൾ ഒഴിവാക്കുക... സാമൂഹിക അകലം പാലിക്കുക... ഇടവിട്ട് കൈകഴുകുക... കൂടിച്ചേരലുകൾ പൂർണ്ണമായും ഒഴിവാക്കുക... വാക്സിൻ... അതിലാണ് പ്രീതീക്ഷയൊക്കെ... അതുവരെയെങ്കിലും ആരോഗ്യപ്രവർത്തകരുടെ നിർദ്ദേശങ്ങൾ പാലിക്കുക... ഇല്ലെങ്കിൽ ലോകത്ത് മരിക്കുന്നവരുടെ കൂട്ടത്തിലെ വെറും അക്കങ്ങളായി നമ്മൾ മാറും... ശവംപോലും ഉറ്റവർക്ക് കാണാനാവില്ല... ജാഗ്രത കുറയ്ക്കല്ലേ.... തോറ്റുപോവും നമ്മൾ ...




തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച 12  07 2020 
 
 
 
സസ്നേഹം ഷംസുദ്ധീൻ തോപ്പിൽ 05 07  2020

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ