5.9.20

നിഴൽവീണവഴികൾ ഭാഗം 90

 


അവൾ ധരിച്ചിരുന്ന സാരിയുടെ ഇടയിലൂടെ കാണുന്ന വെളുത്ത മാംസത്തിലേയ്ക്കായിരുന്നു അവന്റെ നോട്ടം ചെന്നെത്തിയത്.. അവളത് മനസ്സിലാക്കി സാരി പിടിച്ചു മറച്ചുവച്ചു... അവനെനോക്കി കണ്ണിറുക്കി. അവൻ ടീപ്പോയിൽ കിടന്ന ഫിലിം മാഗസിൻ കൈയ്യിലെടുത്തു...

സുന്ദരികളായ സിനിമാനടിമാരുടെ ചിത്രങ്ങൾ. അവൻ‌ പേജുകൾ ഓരോന്നായി മറിച്ചുനോക്കി... ഇടയ്ക്കിടെ അവളെ നോക്കുന്നുണ്ടായിരുന്നു. പക്ഷേ അവൾ വളരെ തിരക്കുപിടിച്ച ജോലിയിലായിരുന്നു. ഇടയ്ക്ക് ഫസലിനോട് ചയയോ വെള്ളമോ വേണോയെന്നു ചോദിച്ചു. അവൻ വേണ്ട എന്നു മറുപടിയും പറഞ്ഞു...

വീണ്ടും രണ്ടുമൂന്നു ടെലിഫോൺ കാളുകൾ വന്നു. അവൾ അതിനെല്ലാം മന്ദസ്മിതത്തോടെ ഉത്തരം നൽകി. അവളുടെ സംഭാഷണം കേൾക്കാനും അവളുടെ ഭാവങ്ങൾ കാണാനും എന്തു രസമാണ്. വന്നിട്ട് മണിക്കൂർ ഒന്നായിരിക്കുന്നു. ഇതിനിടയിൽ ഓഫീസിനടുത്ത റൂമിലെ സ്റ്റാഫുകൾക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകുകയും ചെയ്യുന്നു. പെട്ടെന്ന് അവൾ മേശയ്ക്കുള്ളിൽ നിന്നും തിരക്കഥാപുസതകം എടുത്ത് ഫസലിനെ വിളിച്ചു.

“ഫസലേ... ഇതൊന്നു മറിച്ചു നോക്കിക്കോ... ഞാനിന്നിത്തിരി തിരക്കിലാ...“

അവൻ അവളെ നോക്കി തലകുലുക്കി. ഓരോ സീനുകളും അവൻ വായിക്കാൻ തുടങ്ങി.. തന്നിലെ നായകനെ മുന്നിൽ കണ്ടുകൊണ്ടുതന്നെ അവൻ ഓരോചാപ്റ്ററുകളായി വായിച്ചു. സംഭാഷണങ്ങൾക്കനുസരിച്ച് മുഖത്ത് ഭാവങ്ങൾ വരുത്താൻ ശ്രമിച്ചു.. തൊട്ടടുത്ത കണ്ണാടിയിൽ കാണുന്ന പ്രതിബിംബം നോക്കി മുഖത്ത് ഭാവങ്ങൾ വരുത്താനും ശ്രമിക്കുന്നുണ്ടായിരുന്നു. ഇത് വളരെ അഭിനയ സാധ്യതയുള്ള സിനിമയാണെന്നവന് മനസ്സിലായി. തന്നെക്കൊണ്ട് ഇതിന് കഴിയുമോ.. കഴിയുമായിരിക്കും.. ഞാനല്ലല്ലോ.. എന്നിലെ അഭിനേതാവിനെ പുറത്തെത്തിക്കേണ്ടത്... ഒരു സംവിധായകൻ അദ്ദേഹത്തിന്റെ സിനിമയ്ക്കാവശ്യമായ രീതിയിൽ എന്നെ മോൾഡുചെയ്യുമായിരിക്കും.. അങ്ങനെയാണല്ലോ... ഇന്നത്തെ എല്ലാ അഭിനേതാക്കളും ജന്മംകൊണ്ടത്... അവൻ വിശദമായി ഓരോന്നും മനസ്സിലാക്കാൻ ശ്രമിച്ചു.. ഓരോ സീനുകളിൽ നിന്നും അടുത്ത സീനിലേയ്ക്ക് അവൻ യാത്രചെയ്തു... അതിലെ ഓരോ സീനുകളും ഒന്നിനൊന്നു മെച്ചമായിരുന്നു. വായിക്കുമ്പോൾ ഒരു സിനിമയെ മനസ്സിൽ കാണാൻ ശ്രമിച്ചു.. അതു കാണുന്ന പ്രേക്ഷകരുടെ മുഖത്ത് എന്ത് ഭാവങ്ങളായിരിക്കും വിരിയാൻ സാധ്യതയെന്നും അവൻ ചിന്തിച്ചു... അന്ന് സ്കൂളിൽ പഠിപ്പിക്കുമ്പോഴാണ് ഈ മോഹം തനിക്ക് ഉറക്കം നഷ്ടപ്പെടുത്തിയത്.. ഇപ്പോൾ കൈയ്യെത്തും ദൂരത്തെത്തിയിരിക്കുന്നു. ആരോടും അനുവാദം വാങ്ങിയില്ല.. ഇപ്പോൾ ഇതേക്കുറിച്ച് വീട്ടുകാരോട് പറയേണ്ടതില്ലെന്നവൻ തീരുമാനിച്ചിരുന്നു.

അവനറിയാം സിനിമയെന്നു പറയുന്നത് ഒരു മായിക ലോകമാണ്.. കൂടിയ ലൈറ്റിൽ ഷൂട്ട് ചെയ്യുന്ന സിനിമ പക്ഷേ പ്രദർശിപ്പിക്കുന്നത് കൂരിരുട്ടിലാണ്... അത് ശാസ്ത്രം... പക്ഷേ ഈ വെളിച്ചത്തിൽ അഭിനയിക്കുന്നവന് എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കേണ്ടിവരും.. പറയുന്ന ഡയലോഗ് തെറ്റില്ലാതെ പറയണം. ചുറ്റുമുള്ള മനുഷ്യരുടെ കമന്റുകൾ എത്ര കേൾക്കേണ്ടെന്ന് വിചാരിച്ചാലും അറിയാതെ ശ്രദ്ധിച്ചുപോവും... പെട്ടെന്ന് മനസ്സിൽ മ്ലാനത പടരും.. മോശം കമന്റാണെങ്കിൽ. എങ്കിലും തനിക്ക്  അഭിനയ മോഹം ഒഴിവാക്കാനാവില്ലെന്നവന് ബോധ്യമായിരുന്നു. എത്രയേ ബാലതാരങ്ങൾ പിൽക്കാലത്ത് നല്ല നടന്മാരായിരിക്കുന്നു. പടച്ചോൻ കാത്താൽ തനിക്കും വരും അതുപോലൊരു നല്ല കാലം...

“ഫസലേ നീ മുറിയിലേയ്ക്ക് പൊയ്ക്കോ.. ഞാനങ്ങോട്ട് വരാം..“

അവന്റെ മനസ്സിൽ കുളിരുകോരി... അവൾ വരുന്നതെന്തിനാണെന്ന് അവനറിയാം... തന്റെ മനസ്സിൽ ലൈംഗികതയ്ക്ക് ഒരു വലിയ പ്രാധാന്യം വന്നതുപോലെ അവനു തോന്നിത്തുടങ്ങിയിരുന്നു.. സ്ത്രീകളുടെ മുഖത്തു നോക്കാതിരുന്ന ഒരു കാലമുണ്ടായിരുന്നവന്.. പക്ഷേ ഇന്ന് അവരെ മൊത്തത്തിൽ അവൻ കണ്ണുകൊണ്ട് ഉഴിയാറുണ്ട്... താൻ കണ്ട പെണ്ണുങ്ങളിൽ നിന്ന് എന്ത് വ്യത്യാസമാണ് ഇവർക്കുള്ളതെന്ന് അവൻ സ്വയം ചോദിക്കുമായിരുന്നു. ഒരു സ്ത്രീയുടെ സൗന്ദര്യത്തിന് വലിയ പ്രാധാന്യമൊന്നുമില്ല... ഇണയോടുള്ള സമീപനത്തിലാണ് ഏറെ പ്രാധാന്യം... പുരുഷന്റെ പ്രവർത്തികളിൽ സ്ത്രീയുടെ പ്രതികരണം അത് എത്ര ഉയർന്നതാണോ അത്രയും പ്രാധാന്യം ആ സ്ത്രീയ്ക്ക് കിടക്കയിൽ ലഭിക്കുമെന്നതിൽ തർക്കമില്ല.. എത്രയോ സ്ത്രീകളും പുരുഷന്മാരും തന്റ ജീവതത്തിലൂടെ കടന്നുപോയിരിക്കുന്നു..

ഫസൽ അവളെയേും പ്രതീക്ഷിച്ച് റൂമിൽ ഇരിയ്ക്കുകയായിരുന്നു. അവൾ കടന്നുവരുമ്പോൾ തന്നെ കെട്ടിപ്പിടിക്കണമെന്നും.. അവളേയും കൊണ്ട് കട്ടിലിലേയ്ക്ക് മറിയണമെന്നും അവൻ മനസ്സിൽ കരുതി.. ചിന്തിച്ചപ്പോഴേയ്ക്കും അവന്റെ പുരുഷത്വം ഞെരിപിരികൊള്ളാൻ തുടങ്ങി... പെട്ടെന്നാണ് അവൾ വാതിൽ തുറന്ന് അകത്തേയ്ക്ക് കയറിയത്... അവൾ വന്നപാടേ.. അവനെ കെട്ടിപ്പിടിച്ച് ചുണ്ടുകടിച്ചു പിടിച്ചു.. അവൻ നിസ്സഹായനായി വേദന കൊണ്ട് പുളഞ്ഞു പോയി... അവന്റെ പരാക്രമത്തിൽ അവൾ ചുണ്ടിൽ നിന്നു വിട്ടു.. അവന്റെ ചുണ്ടുകളിൽ ചോര പൊടിഞ്ഞമാതിരി ചുവപ്പുപടർന്നു... എടാ... എത്ര ദിവസായി ഞാൻ നിന്നെ ഓർത്തിരിക്കുന്നു... അവൻ വീണ്ടും അവളുടെ അടുത്തെത്തി കഴുത്തിലും കവിളിലും ചുംബിച്ചു.. അവൾ പതിയെ അവനെ അടർത്തിമാറ്റി..

“മോനേ.. ഇന്നൊന്നും നടക്കില്ല.. ഞങ്ങളുടെ അടുത്ത പ്രോജക്ടിന്റെ ഡിസ്കഷനായി ഇന്നു പ്രൊഡക്ഷൻ മാനേജർ വരുന്നു. സാർ സ്ഥലത്തെത്തിയിട്ടുണ്ട്. അരമണിക്കൂറിനകം അവരിവിടെ എത്തും. ഇവിടെ എന്തേലും തുടങ്ങിയാൽ അവരെത്തുമ്പോൾ കൈയ്യോടെ പിടിക്കും.. പിന്നെ നിന്റെയും എന്റെയും അവസ്ഥ നിനക്ക് ഊഹിക്കാമല്ലോ...“

അവന്റെ മനസ്സ് പെട്ടെന്ന് തണുത്തു മരവിച്ചമാതിരിയായി... എന്തെല്ലാം പ്രതീക്ഷകളായിരുന്നു. അവൾ അവന്റെ കൈ തന്റെ കൈവെള്ളയിലെടുത്ത് പതുക്കെ തലോടി...

“നീ അടുത്താഴ്ച വന്നാൽ മതി.. അപ്പോൾ ഇവിടെ തിരക്കുകളൊക്കെ കുറയും. ആരും കാണുകയുമില്ല.. നമുക്ക് ഒന്നു ആഘോഷിക്കാം... പിന്നെ. നീ കഴിഞ്ഞ പ്രാവശ്യം അടിച്ചുകൊണ്ടുവന്ന പെർഫ്യൂമില്ലെ... അത് അടുത്ത പ്രാവശ്യം വരുമ്പോൾ ഒരു ബോട്ടിൽ എനിക്കു കൊണ്ടുതരണേ... അതിനു നല്ല മണമായിരുന്നു.“

“റഷീദ് മാമ... വന്നപ്പോൾ കൊണ്ടുവന്നതാണ്... രണ്ടുമൂന്നു ബോട്ടിൽ തനിക്കും കിട്ടി.. നല്ല മണമാണതിന്.. അടുത്ത പ്രാവശ്യം വരുമ്പോൾ ഞാനതെടുത്തു വരാം...“

“അവൾ അവനടുത്തെത്തി.. അവന്റെ ചുവന്നു തുടുത്ത ചുണ്ടുകൾ തന്റെ അധരംകൊണ്ട് തലോടി... അല്പസമയം അവർ പരിസരം മറന്നു ചുംബിച്ചു.. വീണ്ടും പരിസരബോധം വീണ്ടെുടുത്ത് അവനേയും കൂട്ടി അവൾ പുറത്തേയ്ക്കിറങ്ങി...

“എന്നാൽ ശരി... നീ പോയിട്ട് അടുത്ത ചൊവ്വാഴ്ച പോരേ... അന്നു നമുക്ക് സ്ക്രിപ്റ്റ് കുറച്ചുകൂടി വായിക്കാം..“

“വായനമാത്രമേ നടക്കാതുള്ളൂ..“ ആരും കേൾക്കാതെ അവളോടു പറഞ്ഞു..“

“ഈ ചെക്കൻ ചീത്തയാ...“

“പിന്നെ. ഇതൊക്കെ കാണിക്കുമ്പോൾ ചീത്തയല്ലേ..“

“നീ ചെല്ല്... ഇല്ലെങ്കിൽ മറ്റത് ഞാൻ മുറിച്ചെടുക്കേ..“

“പിന്നെ.... ന്നാ.. ഞാൻ പോട്ടെ..“

“ശരീടാ... കാണാം...“

അവൻ യാത്രപറഞ്ഞിറങ്ങി.. വന്ന കാര്യം സാധിച്ചില്ല... പ്രതീക്ഷയുണ്ടായിരുന്നു. ഒന്നും നടന്നില്ല.. ഇനി ഒരപാട് സമയമുണ്ട്.. കുറച്ചുനേരംകൂടി ഇവിടെ ചുറ്റിപറ്റി നടക്കാം... അതിനുശേഷം വീട്ടിലിയേക്ക് പോകാം... അവൻ ജംക്ഷനിലേക്ക് നടന്നു.. സമയം 11 മണിയായിട്ടേയുള്ളൂ.. അടുത്ത ബേക്കറിയിലേയ്ക്കു കയറി... ഒരു ഐസ്ക്രീം കഴിക്കാമെന്നു വച്ചു..

സാവധാനം ഐസ്ക്രീം കഴിച്ചുകൊണ്ടിരിക്കേ ഒരു യുവതി അടുത്ത സീറ്റിലിരുന്നു അവനെ നോക്കുന്നുണ്ടായിരുന്നു. അവൻ ആദ്യമൊന്നും ശ്രദ്ധിച്ചില്ല.. അവൾ ഒറ്റയ്ക്കാണ്.. കാണാനും സുന്ദരി.. ഒരു 23 വയസ്സുപ്രായം വരും.. അവൻ ഇടയ്ക്കിടയ്ക്ക് അവളെ നോക്കി.. അവൾ അവനെനോക്കി ചിരിച്ചു.. അവനും അവളെനോക്കി ചിരിച്ചു.. അവൻ ഐസ്ക്രീം കഴിച്ചു കഴിഞ്ഞ് പണം കൊടുത്ത് പുറത്തിറങ്ങി.. ഇറങ്ങാൻ നേരവും അവൾ അവനെ നോക്കി ചിരിച്ചു.. അവൻ പുറത്തിറങ്ങി നടന്നു... അപ്പോൾ പിറകിൽ നിന്നും ഒരു വിളി.. അവൻ തിരിഞ്ഞുനോക്കി.. അവൾ ആ ബേക്കറിയിൽ വച്ചു കണ്ടവൾ...

“നിന്നെ ഞാൻ എവിടെയോ കണ്ടിട്ടുണ്ടല്ലോ.“ അവൻ ആധ്യമൊന്ന് അമ്പരന്നു.

“ഇല്ല കാണാൻ വഴിയില്ല..

“നീ പോരുന്നോ...?“

“എവിടെ..?“

“നമുക്കൊരു സിനിമയ്ക്കു പോവാം... മമ്മുക്കയുടെ പുതിയ സിനിമയാ.. സിനിമേടൊപ്പം..“

അവന് കാര്യം പിടികിട്ടി.. കാണാൻ സുന്ദരി.. ആരും വീണുപോവും.. വേണ്ട.. ഇതുപോലുള്ളതിന്റെ വലയിൽ വീണാൻ പിന്നെ നാശമാവും.. അവൻ പതുക്കെ അവിടെ നിന്നും സ്ഥലം കാലിയാക്കാൻ തീരുമാനിച്ചു..

“അതേ.. എന്റെ മാമ.. അവിടെ വക്കീലോഫീസിൽ പോയിരിക്കുകയാ.. ഞാൻ ബേക്കിറീലേയ്ക്ക് വന്നതാ..“

“ഓ.. ശരി.. വെറുതേ മിനക്കെട്ടു..“

അവൾ സ്വയം ശപിച്ചുകൊണ്ട് പിന്തിരിഞ്ഞു... ആവശ്യക്കാരന് താൽക്കാലിക സുഖംനൽകാനിറങ്ങിയതാണ് ആ യുവതി.. ഇങ്ങനെ എത്രയോ യുവതികൾ നമ്മുടെ സമൂഹത്തിലുണ്ട്. അതൊക്കെ സമൂഹത്തിന്റെ സൃഷ്ടികൾതന്നെയാണ്... ഒരിക്കൽ ഈ അഴുക്കുചാലിൽ വീണുകഴിഞ്ഞാൽ പിന്നെ രക്ഷയില്ല... സ്വന്തം സാഹചര്യമായിരിക്കും അവരെയൊക്കെ ഇങ്ങിനെയാകാൻ ഇടയാക്കിയത്...

അവൻ കുറച്ചു വേഗത്തിൽ നടന്നു.. ബസ്റ്റാന്റിലെത്തി.. തനിക്കുള്ള ബസ്സ് വന്നിട്ടില്ല.. അവൻ സ്റ്റാന്റിനുള്ളിൽ കയറി... അവിടെ അവനെ നോക്കിക്കൊണ്ട് ഒരുവൻ വട്ടമിട്ടു നടക്കാൻ തുടങ്ങി.. കാഴ്ചയിൽ നല്ല യോഗ്യൻ.. പക്ഷേ അവന്റെ കൈയ്യിലിരുപ്പ് മോശമാണെന്ന് അവന്റെ ചില ആഗ്യങ്ങൾ കാണുമ്പോൾ മനസ്സിലാവും... പോക്കറ്റിൽ നിന്നും രണ്ടായിരം രൂപയുടെ നോട്ടെടുത്ത് അവനെ കാണിച്ചു... കൂടാതെ നടുവിരൽ കൈവെള്ളയിൽ കുത്തിക്കാണിച്ചു..  അവന് കാര്യം പിടികിട്ടി. അവിടെ നിൽക്കുന്നതും അപകടമാണെന്നു മനസ്സിലായി... പെട്ടെന്നാണ് അവന്റെ ബസ്സ് സ്റ്റാന്റിലേയ്ക്ക് വന്നത്... അവൻ അതിൽ കയറി... അപ്പോഴും അവനെ നേരത്തെ നോക്കിയ യുവാവ് അവനെ നോക്കി... പല ഭാവങ്ങളും കാണിച്ചുകൊണ്ട് ബസ്റ്റാന്റിൽ നിൽക്കുന്നുണ്ടായിരുന്നു.  അവൻ അങ്ങോട്ട് കൂടുതൽ ശ്രദ്ധിക്കാതെ ഇരുന്നു. അൽപസമയത്തിനകം ബസ്സ് പുറപ്പെട്ടു. ഇതുപോലുള്ള എത്രയോ യുവാക്കൾ നമ്മുടെ സമൂഹത്തിൽ പല ജക്ഷനുകളിലും ഉണ്ട്.. അവർക്ക് പെൺകുട്ടികളോട് വലിയ താൽപര്യമില്ല.. നല്ല തൊലിവെളുപ്പുള്ളപയ്യന്മാരെയാണ് ആവശ്യം... സ്വന്തം ലൈംഗിക ദാഹം ശമിപ്പിക്കാനുള്ള എളുപ്പവഴി.. പീഠനമെന്ന പേരുദോഷത്തിൽ നിന്നും ഒഴിവാകാൻ സ്വലിംഗത്തിലുള്ളവരെ ഉപയോഗിക്കുന്നു. അറിഞ്ഞോ അറിയാതെയോ എത്രയോ കുട്ടികൾ ആ വലയിൽവീണുപോയിട്ടുണ്ട്. അതിൽ നിന്ന് കരകയറിയാലും അവരുടെ കഴിഞ്ഞകാല ഓർമ്മകൾ എന്നും അവരെ വേട്ടയാടിക്കൊണ്ടിരിക്കും.. വിവാഹംകഴിഞ്ഞ എത്രയോ പുരുഷന്മാർ ഇതുപോലെ കൊച്ചുകൊച്ചു പയ്യന്മാരെ തിരഞ്ഞു പോകുന്നു. സ്വന്തം ഭാര്യമാരോട് താൽപര്യമില്ലാത്തെ കൊച്ചു പയ്യന്മാരുടെ പിറകേപോകുന്നവർ..

നാളെക്കഴിഞ്ഞ് അൻവർ ഗൾഫിലേയ്ക്ക് തിരിക്കുന്നു. വേണ്ട തയ്യാറെടുപ്പുകളൊക്കെ പൂർത്തിയായി.. വെളുപ്പിനേ നാലുമണിക്കാണ് ഫ്ലൈറ്റ്.. രാത്രി പതിനൊന്നു മണികഴിഞ്ഞ് തിരിക്കാമെന്നാണ് കരുതുന്നത്.. വിഷ്ണുവിനോട് കാര്യങ്ങളൊക്കെ പറഞ്ഞ് ഇടപാടുചെയ്തിട്ടുണ്ട്. ഫസലും വിഷ്ണുവും അൻവറും, മൂന്നുപേർ മാത്രം... റഷീദിന്റെ നിർദ്ദേശപ്രകാരം എല്ലാ കാര്യങ്ങളും തീരുമാനിച്ച് ഉറപ്പിച്ചിരുന്നു. എല്ലാവർക്കും അൻവർ പോകുന്നതിൽ വിഷമമുണ്ട്. പക്ഷേ പോകുന്നത് തങ്ങളുടെ കുടുംബങ്ങൾക്കുവേണ്ടിയാണെന്നുള്ളകാര്യം മറക്കാനാവില്ലല്ലോ...

പ്രവാസം ഒരു അനുഷ്ഠാനമാണ്.. കുടുംബത്തിന്റെ സന്തോഷത്തിനുവേണ്ടി... ഭദ്രതയ്ക്കുവേണ്ടി... അന്യദേശത്ത് തൊഴിലിനായി പോകുന്ന സന്യാസിവര്യന്മാരാണ് പ്രവാസികൾ... രണ്ടുനേരം മാത്രം ഭക്ഷണം കഴിച്ച് നാലും അഞ്ചുംപേരടങ്ങുന്ന റൂമിൽ ഉറങ്ങി... കഷ്ടപ്പെട്ട് ചിലവുകൾ വെട്ടിച്ചുരുക്കി മരുഭൂമിയിലെ കൊടും വെയിലിലും, കൊടും തണുപ്പിലും കഠിനമായ ജോലിചെയ്ത് നാട്ടിലേയ്ക്ക് പണമയയ്ക്കുന്നു... അപ്പോൾ ഒരു സന്യാസിവര്യന്റെ അനുഷ്ഠാനമാണല്ലോ ചെയ്യുന്നത്... രണ്ടോ മൂന്നോ വർഷംകഴിഞ്ഞ് നട്ടിലേയ്ക്ക് പോകാമെന്നു കരുതുന്നവർ ബാധ്യതയ്ക്കുമേൽ ബാധ്യതയുമായി ഗൾഫിൾതന്നെ വർഷങ്ങളോളം അകപ്പെട്ടുപോകുന്നവർ. എല്ലാ ബാധ്യതകളും തീർന്നു എന്നുകരുതി ശിഷ്ടകാലം സുഖമായി ജീവിക്കാമെന്നു കരുതി നാട്ടിലെത്തിയാലോ ചിലപ്പോൾ രക്തബന്ധമുള്ളവർപോലും അടുപ്പിക്കില്ല...  ബാക്കികാലം ചെയ്തുപോയ നന്മയുടെ കാര്യമോർത്ത് സമാധാനിച്ചു ജീവിക്കും... എല്ലാവരും അങ്ങനെയല്ല കേട്ടോ...

ഫസൽ ജക്ഷനിൽ ബസ്സിറങ്ങി വീട്ടിലേയ്ക്കു നടന്നു. വീട്ടിൽ എത്തിയപ്പോൾ ഉമ്മ സ്ഥിരം ചോദിക്കുന്ന ചോദ്യം ചോദിച്ചു... നീയെന്താടാ താമസിച്ചതെന്ന്.. ഇന്നു താൻ നേരത്തേയാ എത്തിയത്... എന്നിട്ടും ഉമ്മയുടെ ചോദ്യമങ്ങനെയാ.. സ്നേഹംകൊണ്ടാ...

“ഫസലേ... നമുക്കിവിടെനിന്നു 11 മണിക്ക് തിരിക്കണം.. എന്നാലേ കറക്ട് സമയത്ത് അവിടെയെത്താനാകൂ...“

“ശരി മാമ...വിഷ്ണു അങ്കിളിനോട് കാര്യം പറഞ്ഞോ..“

“ഉവ്വുവ്വ്...“

ഫോൺ ബെല്ലടിച്ചു.. ഫസലാണ് പോയി ഫോണെടുത്തത്.. അപ്പുറത്ത് സ്റ്റീഫനങ്കിളായിരുന്നു..

“ഫസലേ എൻട്രൻസ് എങ്ങനുണ്ടായിരുന്നു.

“കുഴപ്പമില്ല. ഒരുവിധം എഴുതി..“

“സഫിയ പറഞ്ഞു നിനക്കു കിട്ടുമെന്നാ... അവരെല്ലാം വളരെ പ്രതീക്ഷയിലാ..“

“എനിക്കറിയാ അങ്കിൾ.. എല്ലാം പടച്ചോൻ തീരുമാനിക്കട്ടെ...“

“എന്താ അങ്കിൽ വിശേഷിച്ച്.“

“പിന്നെ. മോള് അടുത്തമാസം വരികയാ... വിവാഹം ഉറപ്പിച്ചിട്ടു പോകാമെന്നാണ് തീരുമാനം 20 ദിവസം മാത്രമേ ലീവുള്ളൂ.. അവൾക്ക് ഇഷ്ടപ്പെട്ടയാളെത്തന്നെ കെട്ടിക്കോട്ടെ... അല്ലേ..“

“അതാ അങ്കിൾ നല്ലത്.. ചേച്ചി നല്ലകുട്ടിയല്ലേ..“

“നല്ലതൊക്കെ തന്നെയാണ്... ങ്ഹാ കുഴപ്പമില്ല.. കുഞ്ഞുങ്ങളുടെ ആഗ്രഹത്തിനല്ലേ പ്രാധാന്യം കൊടുക്കേണ്ടത്..“

സ്റ്റീഫന്റെ സംഭാഷണത്തിൽ നിന്നും അദ്ദേഹത്തിന് മനസ്സുകൊണ്ട് അവളുടെ സ്നേഹബന്ധത്തിന് പൂർണ്ണപിന്തുണയായിട്ടില്ലന്നു ഫസലിന് മനസ്സിലായി... എന്തായാലും കല്യാണത്തിന് സമ്മതിച്ചല്ലോ... അതുതന്നെ ഭാഗ്യം...

“പിന്നെ.. ഞാൻ നിന്നോട് സംസാരിക്കാനാ വിളിച്ചത്. കഴിഞ്ഞ ദിവസം വിളിച്ചപ്പോ നീയില്ലായിരുന്നു.“

“ശരിയാ ഞാൻ കോളേജിൽ പോയിരുന്നു.“

അടുത്തമാസം 18-ാം തീയതി അവൾ വരും.. 29-ാം തീയതി മനസ്സമ്മതം തീരുമാനിച്ചു.. നീയും അവരോടൊപ്പം വരണം... തലേദിവസമേ അങ്ങെത്തണം.. എല്ലാവർക്കും താമസിക്കാനുള്ള സൗകര്യമൊക്കെ ഒരുക്കാം...“

“വരാം സ്റ്റീഫനങ്കിൾ..“

“റഷീദിനെ ഞാൻ ഇന്നലെ വിളിച്ച് കാര്യങ്ങളൊക്കെ പറഞ്ഞു... റഷീദിന് ഇതൊക്കെ അറിയാമായിരുന്നല്ലോ.. റഷീദ് പറഞ്ഞാൽ പിന്നെ മറുത്തൊന്നും പറയാനാവില്ലല്ലോ... അവർ അവളെ എയർപോർട്ടിൽ കൊണ്ടുചെന്നാക്കുമെന്നും പറഞ്ഞു.. അഭിമന്യു അടുത്തവർഷം നാട്ടിൽ വരുന്നുണ്ട്.. അവരുടെ കല്യാണവും മോൾടെ കല്യാണവും അടുത്തടുത്ത ദിവസം നടത്താമെന്നാണ് തീരുമാനിച്ചത്.. അപ്പോൾ എല്ലാവർ‌ക്കും ഒരു വരവ് വന്നാൽ മതിയല്ലോ..“

“അത് കൊള്ളാം അങ്കിൾ..“

“എന്നാൽ ഞാൻ വെക്കട്ടേ... ഇന്ന് നൈറ്റ് കയറണം...“

“ശരി അങ്കിൾ...“

അവൻ ഫോൺവച്ച്... നേരേ സോഫയിൽ ഇരുന്നു... അവിടെ അൻവറിക്ക നാളെ കൊണ്ടുപോകാനുള്ള പലഹാരങ്ങളും മറ്റും പ്ലാസ്റ്റിക് കവറിലാക്കുകയായിരുന്നു. അവനും അതിന് സഹായിക്കാനായി എഴുന്നേറ്റു ചെന്നു...  അന്ന് രാത്രി അവർ ഏറെനേരം പല പലകാര്യങ്ങളും പറഞ്ഞിരുന്നു... വളരെ ഇരുട്ടിയാണ് എല്ലാവരും ഉറങ്ങാൻ പോയത്.

രാവിലെ ഫസലിനെ അൻവറാണ് വിളിച്ചുണർത്തിയത്.. അവന് ഫോൺ വന്നെന്നുപറ‍ഞ്ഞ് താഴേയ്ക്ക് പറഞ്ഞുവിട്ടു...

ഫസൽ ഫോണെടുത്തു.. അപ്പുറത്ത് ഐഷുവായിരുന്നു.

“എന്താ ഐഷു... ഇത്ര നേരത്തേ..“

“നേരത്തേയോ... ടാ ചെക്കാ. ഇപ്പോ സമയം 9.30 ആയി..“

“അവൻ ക്ലോക്കിലേയ്ക്ക് നോക്കി.. ശരിയാ 9.30 കഴിഞ്ഞിരിക്കുന്നു.“

“എന്തൊക്കയാ വിശേഷം.“

“പ്രത്യേകിച്ചൊന്നുമില്ല ... മാമ ഇന്നു രാത്രി തിരിക്കും.. വെളുപ്പിനാണ് ഫ്ലൈറ്റ്.. ‍ഞാനും വിഷ്ണുവങ്കിളും കൂടെപ്പോകും... ഒരു കൂട്ടുവേണല്ലോ..“

“പിന്നെ കൂട്ടുകൊണ്ടുപോവാൻ പറ്റിയ ആളേ..“

“അതെന്താടീ... എന്നെ അത്രയ്ക്കു നിനക്ക് വിശ്വാസമില്ലേ..“

“എനിക്കീ ചെക്കനെ വിശ്വാസമാ...“

അവരുടെ സംഭാഷണം അങ്ങനെ നീണ്ടുനീണ്ടു പോയി...

അന്നത്ത ദിവസം എല്ലാവർക്കും ഒരു മൂകതയായിരുന്നു. അൻവർ പോകുന്നതുകൊണ്ടുള്ള വിഷമം. പക്ഷേ ആരും അത് പുറത്തു കാണിച്ചിരുന്നില്ല. നേരത്തേ അത്താഴം കഴിച്ച് ഉറങ്ങാൻ കിടന്നു... പതിനൊന്നു മണിക്ക് എല്ലാവരും എഴുന്നേറ്റു... പായ്ക്ക് ചെയ്തുവച്ച ബാഗുകൾ പുറത്തേയ്ക്കെടുത്തു. അപ്പോഴേയ്ക്കും വിഷ്ണുവും എത്തിയിരു്ന്നു. ബാഗുകൾ കാറിലേയ്ക്ക് കയറ്റി... അൻവർ.. ഉപ്പാനോട് യാത്രപറഞ്ഞപ്പോൾ അവിടെ എല്ലാവരുടെയും കണ്ണുകൾ നനഞ്ഞു.. ഉപ്പ ഒരൽപം പതറിയോ എന്നു സംശയിച്ചു... ശബ്ദം ഇടറുന്നതുപോലെ.. വയസ്സായില്ലേ അതായിരിക്കാമെന്ന് എല്ലാവരും കരുതി...

വിഷമത്തോടെയാണെങ്കിലും ചിരിച്ച മുഖത്തോടെ എല്ലാവരും അൻവറിനെ യാത്രയാക്കി. നാദിറയ്ക്ക് നല്ല വിഷമമുണ്ട്.. പക്ഷേ വിഷമിച്ചിരിക്കാനുള്ള സമയമല്ലിതെന്ന് അവൾക്ക് നന്നായറിയാം...

അവർ മൂവരും വണ്ടിയിൽ കയറി.. യാത്ര എയർപോർട്ട് ലക്ഷ്യമാക്കി...

ഓണം കഴിഞ്ഞു... വരുന്ന 16 ദിവസങ്ങൾ വളരെ നിർണ്ണായകമാണ്. ആർക്കും അസുഖം ഉണ്ടാകാതിരിക്കാൻ പ്രാർത്ഥിക്കാം. ജനങ്ങൾക്ക് ജാഗ്രതക്കുറവുണ്ടോ എന്നു സംശയത്തക്കരീതിയിലാണ് പെരുമാറ്റങ്ങൾ. മാസ്ക് വയ്ക്കാനും സാനിറ്റൈസർ ഉപയോഗിക്കാനും മടിയാണ്... ഫലം ഒരൽപ്പം അശ്രദ്ധ ഒരു കുടുംബത്തെവരെ ക്വാറന്റൈനിലാക്കും... ജാഗ്രത കൈവിടരുത്.. അടുത്തവർഷം നമുക്ക് നന്നായി ആഘോഷിക്കാം.. ഈ വർഷം ജീവിച്ചിരിക്കുക.. അടുത്തവർഷത്തേയ്ക്കുള്ള പ്രാർത്ഥന അതാവാം... സോപ്പിട്ട്, മാസ്കിട്ട്, ഗ്യാപ്പിട്ട് കാത്തിരിക്കാം നാളെയുടെ സുപ്രഭാതത്തിനായി ഒരു നല്ല പുലരിയ്ക്കായി... രോഗ പീഠകളിൽ നിന്നും ഭയത്തിൽ നിന്നും രക്ഷനേടാം...






സസ്നേഹം നിങ്ങളുടെ സ്വന്തം ഷംസുദ്ധീൻ തോപ്പിൽ 06 09 2020


തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച 13 09 2020

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ