3.4.21

നിഴൽവീണവഴികൾ ഭാഗം 120

 

“ഉമ്മ.. കളിയാക്കാതെ..“
“യ്യേ... ഈ ചെക്കന് നാണം വരുന്നു..“
അവൻ സഫിയയുടെ കൈ തട്ടിമാറ്റി മുകളിലത്തെ റൂമിലേയ്ക്കോടി....

അന്നത്തെ ദിവസം കടന്നുപോയി. അടുത്ത ദിവസം ഐഷു നാട്ടിലില്ല.. പഴയ പ്രൊഡ്യൂസറുടെ ഭാര്യ വിളിച്ചിട്ടുണ്ട്. പോയില്ലെങ്കിൽ അവരെന്തു വിചാരിക്കും. എന്തെങ്കിലും കള്ളം പറഞ്ഞ് വീട്ടിൽ നിന്നുമിറങ്ങണം. അവൻ കണക്കുകൂട്ടി.

രാത്രി അത്താഴസമയത്ത് സഫിയയാണ് ചോദിച്ചത്..

“ഫസലേ. നാളെ എന്താ പരിപാടി.“

“ഉമ്മാ.. നാളെ ഐഷൂന്റെ വീട്ടിൽ പോണം.. ചില സ്ഥലങ്ങളിൽ അവരോടൊപ്പം ചെല്ലാമെന്നേറ്റിരുന്നു.“

“എപ്പോഴെത്തും..“

“ഉച്ചയ്ക്കെത്തും.“

ഭക്ഷണം കഴിഞ്ഞ് അവൻ കിടക്കാൻ പോയി... തിരിഞ്ഞും മറിഞ്ഞും കിടന്ന് ഉറക്കം വരാത്തതിനാൽ അവൻ പുസ്തകം വായിക്കാമെന്നു കരുതി.. ഇഷ്ടപ്പെട്ട മുട്ടത്തുവർക്കിയുടെ പുസ്തകം കൈയ്യിലെടുത്തു. വായിച്ചു നിർത്തിയ ഭാഗത്തുനിന്നും വായിച്ചു തുടങ്ങി.. കിടന്നുകൊണ്ടായിരുന്നു. വായന. വായനയുടെ ഏതോ ഘട്ടത്തിൽ അവൻ അറിയാതെ ഉറങ്ങിപ്പോയി... രാവിലെ കുറച്ചു ലെറ്റായാണ് ഉണർന്നത്. എന്നാലും പെട്ടെന്ന് റഡിയായി. താഴെ എത്തി ബ്രേക്ഫാസ്റ്റ് കഴിച്ചു. ഉപ്പ ഉമ്മറത്തുണ്ട്. ഉമ്മ അടുക്കളയിലും. അവൻ ഉപ്പയോട് പോകുന്നെന്നു പറഞ്ഞു..

“ഉമ്മാ ഞാനിറങ്ങുന്നേ..“

“സൂക്ഷിച്ചുപോണേ... നേരത്തെ എത്തണം.“

“ശരി ഉമ്മ..“

അവൻ ബൈക്കിൽ കയറി യാത്രയായി. അവന്റെ ബൈക്കിന്റെ ശബ്ദം കേട്ടതും തന്റെ പുതിയ ആരാധിക പുറത്തേയ്ക്കിറങ്ങി നിന്നു. അവളെ കണ്ടതും അവൻ ബൈക്ക് നിർത്തി...

“ഇന്നെവിടേയ്ക്കാ..“

“കോളേജിലൊന്നു പോകണം.“

“എന്താ വിശേഷം..“

“ചില പേപ്പറുകൾ വാങ്ങാനുണ്ട്.“

“ഉമ്മയില്ലേ..“

“ഇല്ല..“

“എവിടെപ്പോയി..“

“ബന്ധുവിന്റെ മരണത്തിന് പോയതാ...“

“ഒറ്റയ്ക്കാ..“

“അതേ...“

“അകത്തേയ്ക്ക് വിളിക്കുന്നില്ലേ..“

“വാ.. അകത്തിരുന്നിട്ട് പോകാം..“

അവൻ ബൈക്ക് റോഡിന്റെ ഇടതു സൈഡിലാക്കി വച്ചു. ആരും പെട്ടെന്ന് ശ്രദ്ധിക്കാത്തരീതിയിൽ ഇലക്ട്രിക് പോസ്റ്റിനു സൈഡിലായി കുറ്റിച്ചെടികൾ വളർന്നുനിൽക്കുന്നിടത്താണ് ബൈക്ക് വച്ചത്. അവൻ പെട്ടെന്ന് ഗേറ്റ് കടന്ന് വീടിനു മുന്നിലെത്തി. അവൾ അകത്തേയ്ക്ക് ക്ഷണിച്ചു. അവൾക്ക് ചെറിയ പരിഭ്രമം ഉണ്ടായിരുന്നു.

“എനിക്ക് പേടിയാകുന്നു.“

“എന്തിനാ പേടിക്കുന്നേ.. ഇവിടെ അടുത്തെങ്ങും ആരുമില്ലല്ലോ...“

“അല്ല ഉമ്മയെങ്ങാനും വന്നാലോ...“

“അത്... വരില്ലെന്നേ...“

അവൾ അകത്തുപോയി അവന് കുടിക്കാൻ ജ്യൂസുമായെത്തി. അവളത് അവന്റ നേരേ നീട്ടി.. അവൻ അതു വാങ്ങി കുടിച്ചു... ഭിത്തിയിൽ തൂക്കിയിരിക്കുന്ന ഫോട്ടോയിൽ അവന്റെ കണ്ണുകൾ ഉടക്കി.

“അരാണിതൊക്കെ..“

“ന്റ കെട്ടിയോന്റെ സുഹൃത്തുക്കളാ... പുള്ളിക്കാരന് സുഹൃത്തുക്കളെന്നുവച്ചാ ജീവനാ..“

അവൾ ഓരോരുത്തരെയായി അവന് ചൂണ്ടിക്കാണിച്ചുകൊടുത്തു.. അവൻ അവളുടെ മുഖത്തെ ഭാവങ്ങളും സൗന്ദര്യവും ആസ്വദിച്ചു നിൽക്കുകയായിരുന്നു. അവന്റെ നോട്ടം തന്റെ ശരീരത്തിലേയ്ക്കാണെന്ന് മനസ്സിലാക്കി അവൾ സംഭാഷണം നിർത്തി.. വസ്ത്രം നേരേ പിടിച്ചു വച്ചു. പെട്ടെന്നാണ് അവൻ അവളെ ചേർത്തുപിടിച്ച് ആലിംഗനം ചെയ്തത്. അവൾക്ക് തിരിച്ച് പ്രതികരിക്കാനായില്ല.. അത്ര ബലിഷ്ഠമായ കരങ്ങളായിരുന്നു അവന്റേത്.. അവളും അതാഗ്രഹിച്ചിരുന്നു. ഒരു മാൻപേടയെപ്പോലെ അവൾ അവനു വഴങ്ങിക്കൊടുക്കുകയായിരുന്നു. അവൾ അവനെ തന്റെ ബഡ്റൂമിലേയ്ക്ക് കൊണ്ടുപോയി... ഉള്ളിൽ ഭയമുണ്ടെങ്കിലും അവന്റെ സാമീപ്യം അവളിൽ വല്ലാത്തൊരു ധൈര്യം ഉണ്ടാക്കിയിരുന്നു. അവളുടെ വികാരകേന്ദ്രങ്ങളിൽ അവൻ ചിത്രംവരച്ചു.. അവൾ അവനിലേയ്ക്ക് അലിഞ്ഞു ചേരാനായി വെമ്പൽ കൊണ്ടു... പൂർണ്ണ നഗ്നരായ അവർ പാമ്പുകൾ ഇണചേരുന്നതുപോലെ ആ ബഡ്ഡിൽ കിടന്നു മറിഞ്ഞു...

സാവധാനം അവളിലേയ്ക്ക് അവൻ അമർ‌ന്നിറങ്ങി... പിന്നീട് അവിടെ നടന്നത് വർണ്ണനാതീതമായിരുന്നു. കൊടുത്തും വാങ്ങിയും അവർ ആസ്വദിക്കുകയായിരുന്നു. അതിനവസാനം രണ്ടാളും വിയർത്തു കുളിച്ച് പരസ്പരം ആലിംഗനം ചെയ്തു കിടന്നു...

“എഴുന്നേൽക്ക്.. ഉമ്മവരാറായി...“

അവൻ എഴുന്നേറ്റു.. ഡ്രസ്സുചെയ്തു. അവളും തന്റെ ‍ഡ്രസ്സുകൾ ഓരോന്നായി ധരിച്ചു.

“എനിക്കിത് ആദ്യായിട്ടാ... കെട്ടിയോൻ ഇങ്ങനെയൊന്നും ചെയ്യില്ലായിരുന്നു.“

അവനും അതു തോന്നിയിരുന്നു. അത്രയ്ക്ക് വികാരമായിരുന്നവൾക്ക്...

“അതെന്താ അങ്ങനെ...“

“അദ്ദേഹം എന്നെ വിവാഹം കഴിച്ച് മൂന്നു മാസം കൂടെയുണ്ടായിരുന്നു.. ബഡ്ഡിൽ വന്നു പൂർണ്ണ നഗ്നയാക്കി കൂടെക്കിടക്കും... ബാക്കിയൊന്നും ചെയ്യില്ല.. കുറച്ചു കഴിയുമ്പോൾ നല്ല ഉറക്കത്താലാവുകയും ചെയ്യും..“

“അതെന്താ അങ്ങനെ ചോദിച്ചിട്ടില്ലേ...“

“അദ്ദേഹം പറയുന്നത്... ഇപ്പോൾ ഇതൊന്നും വേണ്ട.. പാവമാണെന്നാ..“

“അപ്പോൾ ആദ്യ വിവാഹം മൊഴിചൊല്ലിയതും ഇതൊക്കെക്കൊണ്ടായിരിക്കുമല്ലേ..“

“ആയിരിക്കാം...“

“നീ പേടിക്കേണ്ട... വേണ്ട സുഖം ഞാൻ തരാം..“

“വേണ്ട ചെക്കാ.. നീ ഞാൻപോലുമറിയാതെ എന്നെ കീഴ്പ്പെടുത്തിക്കളഞ്ഞതാ..“

“അവൻ വീടിനു സൈഡിലുള്ള വാതിലിലൂടെ പുറത്തിറങ്ങി.. അര മതിലൂടെ ചുറ്റും നോക്കി.. ആരും വരുന്നില്ലെന്നുറപ്പാക്കി റോഡിലേയ്ക്കിറങ്ങി...

“ഇനി എന്നാ വരിക..“

“ഞാനെന്നും ഇതുവഴി പോകും.. ഇവിടെ ആളില്ലാത്തപ്പോൾ കയറാം... എന്തായാലും എന്റെ ബൈക്കിന്റെ ശബ്ദം കേട്ടാൽ അറിയാമല്ലോ...“

അവളുടെ മുഖത്ത് സംതൃപ്തിയുടെ പൂക്കൾ പൂത്തതായി തോന്നി... അവനെ യാത്രയാക്കി അവൾ അകത്തേയ്ക്കു പോയി... ടോയിലറ്റിൽ പോയി... നന്നായി കഴുകി വൃത്തിയാക്കി. എവിടൊക്കെയോ നീറുന്നു... ലൈംഗിക ബന്ധം അവളുടെ ജീവിതത്തിൽ ആദ്യമായിരുന്നു... ആ സുഖത്തിന്റെ ആലസത്യത്തിൽ അവൾ അറിയാതെ ഉറങ്ങിപ്പോയി...

ഫസൽ നേരേ പ്രൊഡ്യൂസറുടെ വീട്ടിലേയ്ക്കാണ് പോയത്... അവൻ ബൈക്ക് പുറത്തു നിർത്തി ഗേറ്റ് തുറന്ന് അകത്തു കടന്നു. ഡോർ ബെല്ലിൽ വിരലമർത്തി... അൽപനേരത്തിനകം അവർ കതകു തുറന്നു പുറത്തുവന്നു.

“ങ്ഹാ. ഫസൽ നീയെത്തിയോ... വാ.. അകത്തുവാ... അവൻ അവർക്കൊപ്പം അകത്തുകയറി.. അവിടെ രണ്ടുമൂന്നു ഗസ്റ്റുകളുണ്ടായിരുന്നു.“

“ഹായ്.. മീറ്റ് മിസ്റ്റർ ഫസൽ.. ഹി. ഈസ്. എ മെഡിക്കൽ സ്റ്റുഡന്റ്..“

“ഹായ് ഫസൽ. ഹൗ ആർ യു..“

“ഐ. ആം ഫൈൻ..“

ഫസൽ ഇവരൊക്കെ എന്റെ റിലേറ്റീവ്സാണ്.. ഡൽഹിയിലാണ്. അപ്രതീക്ഷിതമായി ഇവിടെത്തിയതാ... ഇന്നുതന്നെ തിരികെപോകും...

മൂന്നുപേരുണ്ടായിരുന്നവിടെ.. ഒരു മുതിർന്ന ആളും.. അയാളുടെ ഭാര്യയെപ്പോലെ തോന്നിക്കുന്ന ഒരു സുന്ദരി സ്ത്രീയും.. മകനാണെന്നു തോന്നുന്നു ഒരു പയ്യനും...

“ന്റെ ഹസ്ബന്റിന്റെ ഒരു പ്രോജക്ടിൽ ഫസലുണ്ടായിരുന്നു... അത് ഏറെക്കുറെ ഷൂട്ടിംഗ് നടന്നു വരികയായിരുന്നു. അപ്രതീക്ഷിതമായി ചില പ്രശ്നങ്ങളുണ്ടായി... അതിനൊപ്പം അദ്ദേഹത്തിന്റെ മരണവും..“

അവർ അൽപനേരം നിശബ്ദരായിരുന്നു.

“എന്തായാലും ഞാൻ നാട്ടിലുണ്ടല്ലോ.. ആ പ്രോജക്ട് അദ്ദേഹത്തിന്റെ ഒരു സ്വപ്നമായിരുന്നു. സ്ക്രിപ്റ്റ് ഇപ്പോഴുമിവിടുണ്ട്. അന്നത്തെ നായകൻ തന്നെ മതിയെന്നുള്ളതാണ് മനസ്സിൽ അതാ ഞാൻ ഫസലിനെ  ഇന്നിങ്ങോട്ട് ക്ഷണിച്ചത്... ബട്ട് ഫസൽ... ടു ഡേ... ഐ ആം ലിറ്റിൽ ബിസി... വൈ. ഡോണ്ട് വി മീറ്റ് ടുമാറോ മോർണിംഗ്...“

“എസ്. ഷുവർ....“

സംഭാഷണത്തിനിടയിൽ അവർ ഫസലിന് ജ്യൂസുമായെത്തി... അവൻ അത് കുടിച്ചു. അൽപനേരം സന്ദർശകരുമായി കുശലംപറഞ്ഞു... അവരെല്ലാം വളരെ ഫ്രണ്ട് ലി ആയിരുന്നു...

അവർ അകത്തെ സേഫ് തുറന്ന് സ്ക്രിപ്റ്റുമായെത്തി.. അത് ഫസലിന്റെ നേരേ നീട്ടി... ഫസൽ നീയിത് നന്നായൊന്നു വായിക്ക്.. കാലഘട്ടത്തിനനുസരിച്ചുള്ള മാറ്റങ്ങൾ വരുത്തണം. നീ വായിച്ചിട്ട് നിന്റെ സജഷൻ പറഞ്ഞോ...

അവൻ സ്ക്രിപ്റ്റ് രണ്ടു കൈ കൊണ്ടും വാങ്ങി... അവന് മനസ്സിലായി. അപ്രതീക്ഷിതമായി താൻ അവിടെത്തിയത് അവർ ബുദ്ധിപൂർവ്വം മാനേജ് ചെയ്യുകയാണെന്ന്.

സ്ക്രിപ്റ്റ് കൈയ്യിൽ വാങ്ങി.. മറിച്ചും തിരിച്ചും നോക്കി.. അന്ന് പ്രിന്റ് ചെയ്ത സിനിമയുടെ പോസ്റ്ററിലെ പടം തന്നെയാണ് സ്ക്രിപ്റ്റിന്റെ കവറിൽ കൊടുത്തിരിക്കുന്നത്. തന്റെ മുഖം വലുതായും നായികയുടെയും മറ്റുള്ളവരുടെയും മുഖം ചെറുതായും പ്രിന്റെ ചെയ്തിരിക്കുന്നു...

“അപ്പോൾ ആന്റി.. ഞാൻ എന്നാൽ...“

“എസ്. ഷുവർ... കം. ടുമാറോ മോണിംഗ്... വി.വിൽ ഡിസ്കസ് ദി സ്ക്രിപ്റ്റ്..“

“എസ്.“

അവൻ എല്ലാവരോടും യാത്ര പറഞ്ഞിറങ്ങി.. സമയം 11 മണികഴിഞ്ഞിരിക്കുന്നു. ഇനി മറ്റെങ്ങും പോകാനില്ല.. നേരേ വീട്ടിലേയ്ക്കു പോയാലോ.. വേണ്ട ഒന്നു ബീച്ചിൽ പോയിട്ടു പോകാം.. അവൻ സ്ക്രിപ്റ്റ് വണ്ടിയുടെ ബാഗിൽ ഭദ്രമായി വച്ചു. വാഹനം നേരേ ബിച്ചിലേയ്ക്കു വിട്ടു... ഒരുപാടു നാളുകളായിരുിക്കുന്നു ഇങ്ങോട്ടൊക്കെ വന്നിട്ട്... ബീച്ചിന്റെ മുഖഭാവം തന്നെ മാറിയിരിക്കുന്നു. വാഹനം ഒരു സൈഡിൽ പാർക്ക് ചെയ്തു... അവൻ ഗേറ്റിലൂടെ പാർക്കിലേയ്ക്കു പ്രവേശിച്ചു.. നല്ല വെയിലുണ്ട്.. ന്നാലും തണൽ വൃക്ഷങ്ങൾ ധാരാളമുണ്ട്. കോളേജ് കുട്ടികളാണ് ഏറെയും... അവർ കൂട്ടായും പെയറായും നടക്കുന്നു. ചിലർ മരച്ചുവട്ടിൽ ഭാര്യാഭർത്താക്കന്മാരെപ്പോലെ പെരുമാറുന്നു. അതിനിടയിലൂ‍ടെ ഐസ്ക്രീം വിൽപ്പനക്കാരൻ.. പ്രണയത്തിനു കുറച്ചു മധുരവും തണുപ്പും... അവൻ ചുറ്റും കണ്ണോടിച്ചു.. പരിചയക്കാരാരുമില്ല.. ഒഴിഞ്ഞ ഒരു കോൺക്രീറ്റ് സീറ്റിൽ അവൻ ഇരുന്നു.

തിരമാലകൾ ഓരോന്നായി കരയിലേയ്ക്കും വരും.. ശക്തി ക്ഷയിച്ച് വീണ്ടം കടലിലേയ്ക്കു പോകും... കരയോട് മല്ലിട്ട് എത്രനാളുകളാണ് ഈ കടൽ തിരമാലകൾ കഴിച്ചുകൂട്ടുന്നത്... ദൂരെമാറി മത്സ്യബന്ധനത്തിനു പോയ മരവഞ്ചികൾ തിരികെയെത്തുന്നു. അങ്ങകലെ വലവലിക്കുന്നവരെയും കാണാം... ഈ തിരക്കുകളിൽ നിന്നും ഒഴിഞ്ഞുമാറി ദൂരെ ഒരാൾ ഇരിക്കുന്നത് അവന്റെ ശ്രദ്ധയിൽ പെട്ടു.. ഒരു വലിയ കാൻവാസിൽ ചിത്രം വരയ്ക്കുകയാണയാൾ.. അവൻ എഴുന്നേറ്റ് അങ്ങോട്ടെയ്ക്ക് നടന്നു... ഒരു അമ്പതിനടുത്തു പ്രായം വരും.. നരച്ച താടിയും മുടിയും വ‍ൃത്തിയായി വസ്ത്രം ധരിച്ചിരിക്കുന്നു. അവൻ അയാളുടെ അടുത്തുചെന്നു ചിത്രം വരയ്ക്കുന്നത് നോക്കി നിന്നു.. ദൂരെക്കാണുന്ന പാറക്കെട്ടുകളും അതിനു സമീപത്തായി വലവലിയ്ക്കുന്ന സീനും തൊട്ടിപ്പുറത്തായി പറന്നുനടക്കുന്ന കാക്കകളും.. കരയിൽ പ്രേമസല്ലാപം നടത്തുന്ന കമിതാക്കൾ.. കണ്ടിട്ട് പ്രശസ്തനായ ചിത്രകാരനായിരിക്കുമെന്നു തോന്നി...

അവൻ അൽപനേരം അവിടെ നിന്നപ്പോൾ അദ്ദേഹം അവന്റെ മുഖത്തേയ്ക്കു നോക്കി...

“എന്താ ഇഷ്ടപ്പെട്ടോ...“

“അതേ... നന്നായിരിക്കുന്നു.“

“വരയ്ക്കുമോ...“

“ചെറുതായി...“

“എനിക്ക് ഇതൊരു ലഹരിയാണ്... ഓരോ ദിവസവും വ്യത്യസ്തമായ ലൊക്കേഷനുകളിൽ ഞാനെത്തും... വൈകുന്നേരമാകുമ്പോൾ ചിത്രവര പൂർത്തിയാകും... അത് ആരേലും വാങ്ങും. .കിട്ടിയ പൈസയുമായി വീട്ടിലേക്ക്..“

“എവിടാ വീട്..“

“ഈ ഭൂമി മൊത്തം എന്റെ വീടല്ലേ...“

ഒരിടത്തായി ഒതുക്കിവച്ചിരിക്കുന്ന വലിയ ബാഗ് അവന്റെ ശ്രദ്ധയിൽപ്പെട്ടു.. ഒരു നാടോടി ചിത്രകാരനാണെന്നു തോന്നുന്നു...

“എന്താ അങ്ങയുടെ പേര്..“

“സ്വന്തംപേര്... ഗോപാലൻ... എന്നെ ആൾക്കാർ വിളിക്കുന്നത് ഗോപു.. എന്നാണ്. ആർട്ടിസ്റ്റ് ഗോപു എന്നു പറഞ്ഞാൽ... ഏയ്... അധികമാർക്കുമറിയില്ല...“

“ഒരു ചിത്രത്തിന് എത്ര രൂപാ കിട്ടും...“ കാൻവാസിന്റെയുംപെയിന്റിന്റെയും പൈസാപോയിട്ട് തനിക്ക് അന്നത്തേക്കുള്ള ചിലവ്.. അത് മാത്രമേ ആഗ്രഹിക്കാറുള്ളൂ... ന്നാലും പ്രതീക്ഷിക്കാത്ത വില ലഭിക്കാറുണ്ട്... “

അവൻ കുറേനേരം അദ്ദേഹവുമായി സംസാരിച്ചു...

സമയം ഉച്ചയ്ക്ക് ഒരുമണിയായിരിക്കുന്നു.

“ഭക്ഷണം കഴിച്ചോ...“

“ഇല്ല...“

“ഞാൻ വാങ്ങിവരട്ടോ..“

“നല്ല മനസ്സിന് നന്ദി... വിശപ്പുണ്ട്... ആരോടും ചോദിക്കാൻ മനസ്സനുവദിക്കുന്നില്ലായിരുന്നു...“

അവൻ ഹോട്ടലിൽ പോയി രണ്ടു ബിരിയാണിയുമായി എത്തി... ഒന്ന് അദ്ദേഹത്തിനു നൽകി.. ആ കോൺക്രീറ്റ് ബഞ്ചിൽ രണ്ടാളുമിരുന്നു... ഫസൽ വളരെപെട്ടെന്ന് അദ്ദേഹവുമായി അടുത്തു... മൂന്നു മണിയോടുകൂടി അദ്ദേഹം ചിത്രം പൂർത്തിയാക്കി.. അവൻ അദ്ദേഹത്തോടു ചോദിച്ചു...

“ഈ ചിത്രം  ഞാൻ വാങ്ങട്ടേ...“

“നിനക്കിത് ഫ്രീയായി എടുക്കാം...“

ഇല്ലില്ല... അവൻ തന്റെ പോക്കറ്റിൽ നിന്നും അഞ്ഞൂറു രൂപായെടുത്തു.. അദ്ദേഹത്തിന്റെ കൈകളിലേയ്ക്കു കൊടുത്തു.. അദ്ദേഹമത് സന്തോഷത്തോടെ വാങ്ങി... ആ ചിത്രം ഭംഗിയായി പായ്ക്ക് ചെയ്തു അവനു നൽകി... ഇനിയും എവിടെയെങ്കിലും വച്ചു കാണാമെന്നു പറഞ്ഞുകൊണ്ട് അവൻ യാത്രയായി... അവൻ പോകുന്നത് അയാൾ വളരെനേരം നോക്കിനിന്നു.. അഞ്ഞൂറു രൂപ അദ്ദേഹത്തെ സംബന്ധിച്ച്‌ വലിയ തുകയായിരുന്നു. പലപ്പോളും ഇരുന്നൂറും മുന്നൂറും നൂറും രൂപയ്ക്കായിരുന്നു ചിത്രങ്ങൾ വിറ്റുപോയിരുന്നത്.. ഏതോ വലിയ വീട്ടിലെ പയ്യനായിരിക്കും...

ഫസൽ ബൈക്കുമെടുത്ത് നേരേ വീട്ടിലേയ്ക്ക്. പോകുന്നവഴിയ്ക്കും അവളുണ്ടോ പുറത്തെന്നു നോക്കി.. ഇല്ല.. ഉമ്മ വന്നുകാണും. ഇല്ലെങ്കിൽ എന്റെ ബൈക്കിന്റെ ശബ്ദം കേട്ടാൽ പുറത്തിറങ്ങാറുള്ളതാ... മധുരമുള്ള ഓർമ്മകളാണ് അവൾ ഇന്നു തനിക്കു നൽകിയത്.. ഇനിയും അവസരങ്ങൾ തന്നെ കാത്തിരിക്കുന്നുവെന്ന് അവൻ മനസ്സിൽ പറ‍ഞ്ഞു... വീട്ടിലെ ഗേറ്റു തുറന്നു വാഹനം പോർച്ചിലേയ്ക്കു വച്ചു.

“ഉപ്പാ ഫസലെത്തി..“

“സഫിയ വാപ്പയോട് വിളിച്ചു പറഞ്ഞു..“

അവൻ വീട്ടിലേയ്ക്കു കയറി..

“പോയ കാര്യം നടന്നോ മോനേ...“ ഹമീദ് ചോദിച്ചു.

“കണ്ടു ഉപ്പാ... എല്ലാം ശരിയായി...“ താൻ ശരിയാക്കിയ കാര്യം എന്തെന്ന് ഉപ്പയോട് പറയാനാവില്ലല്ലോ...

അവൻ ചിത്രവും സ്ക്രിപ്റ്റുമായി റൂമിലേയ്ക്ക്. അവിടെ ഒഴിഞ്ഞ ഒരു സ്ഥലമുണ്ടായിരുന്നു. ഭംഗിയായി അവിടെ ആണിയടിച്ചു വച്ചു... നല്ല ഭംഗിയുണ്ട് അത് കാണാൻ... അവൻ കുറച്ചുനേരം അതും നോക്കിയിരുന്നു. സ്ക്രിപ്റ്റ് തന്റെ മേശയിൽ ഭദ്രമായിവച്ചു... എന്തായാലും നാളെ അവിടെ പോകണം..

“ഫസലേ.. താഴേയ്ക്കു വന്നേ... നിന്നെക്കാണാൻ ഒരാളെത്തിയിരിക്കുന്നു.“

അവൻ.. ഡ്രസ്സ് ചെയ്ത് താഴേയ്ക്കിറങ്ങി...



തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച 11 04 2021


സസ്നേഹം ഷംസുദ്ധീൻ തോപ്പിൽ 04 04 2021

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ