27.3.21

നിഴൽവീണവഴികൾ ഭാഗം 119

 

അവർ വളരെനേരം സംസാരിച്ചിരുന്നു. കുറച്ചു നാളുകളായിരിക്കുന്നു അവളെ കണ്ടിട്ട്... എന്തായാലും നാളെക്കഴിഞ്ഞ് കാണാമല്ലോ... അവന്റെ മനസ്സിന്റെ പൂന്തോട്ടത്തിൽ പ്രണയത്തിന്റെ പൂക്കളിട്ടു അവിടെ വണ്ടുകൾതേൻകുടിക്കാൻ മൂളി നടന്നു... പഴയ ഒരുപാട്ടിന്റെ ഈരടികൾ അയലത്തുള്ള റേഡിയോയിൽ നിന്നും ഒഴുകിയെത്തി....

രാവിലെ സഫിയയുടെ വിളികേട്ടാണ് ഫസൽ ഉറക്കമുണർന്നത്.

“ഫസലേ നിനക്ക് ഫോൺ.“

അവൻ വേഗത്തിൽതാഴേയ്ക്കിറങ്ങി.. അവൻ പ്രതീക്ഷിക്കുന്ന വ്യക്തിയാണെന്നറിയാം. ഫോണെടുത്തു. അങ്ങേത്തലയ്ക്കൽ അവൾതന്നെ.

“എന്തുറക്കമാ ഫസലേ..“

“ങ്ഹാ. നീയെത്തിയോ...“

“പിന്നല്ലാതെ.. .ഞങ്ങൾ രാവിലെ 5 മണിക്കുള്ള ഫ്ലൈറ്റിലിൽ ഇവിടെത്തി. ഇപ്പോഴിതാ വീട്ടിലുമെത്തി.. നീയിന്നിങ്ങോട്ടു വരുമോ..“

“വരാമല്ലോ...“

അവൻ വേഗം ഫോൺവച്ച്.. നേരേ റൂമിലേയ്ക്ക് പെട്ടെന്നു തന്നെ റഡിയായി.. താഴെ സഫിയ കാത്തുനിൽപ്പുണ്ടായിരുന്നു.

“എന്താ ഇത്ര വെപ്രാളം, അവൾ നിന്നോട് ഇന്നു വരുമെന്നു പറഞ്ഞിരുന്നതല്ലേ...“

“ങ്ഹാ.. ഞാനതങ്ങു മറന്നുപോയി...“

സഫിയ അവന് കാപ്പി കൊടുത്തു...

“ഫസലെങ്ങോട്ടാ.“

ഹമീദാണ് ചോദിച്ചത്.

“ഉപ്പാ.. ഐഷുവും ഉമ്മയും വന്നിട്ടുണ്ട്. ഞാനങ്ങോട്ട് ചെല്ലാൻ പറഞ്ഞു..“

“ശരി.. നേരത്തെ ഇങ്ങു പോരണം.“

“ശരി ഉപ്പാ...“

അലമാരയിൽ നിന്നും ബൈക്കിന്റെ താക്കോലുമെടുത്ത് അവൻ പുറത്തിറങ്ങി. സഫിയ തൊട്ടു പുറകെ ചെന്നു... അവൻ വണ്ടി പോർച്ചിൽ നിന്നും പുറത്തിറക്കി..

“എന്റെ അന്വോഷണം അവളുടെ ഉമ്മയോടു പറഞ്ഞേക്കണേ...“

“ശരി ഉമ്മാ...“

അവൻ ബൈക്കിൽ കയറി യാത്രയായി... സഫിയ അവൻ പോകുന്നത് നോക്കി നിന്നു...

വാഹനം പതുക്കെ റോഡിലേയ്ക്ക് കയറി... തന്റെ പുതിയ പരിചയക്കാരിയുടെ വീടിനടുത്തിയപ്പോൾ സ്പീഡൊന്നു കുറച്ചു... അതെ അവൾ മതിലിൽ മുകളിലൂടെ നോക്കുന്നു. പതുകെ വണ്ടി അവിടെ നിർത്തി..

“നീ എവിടെ പോകുന്നു.“

“സിറ്റിവരെ... ഒരാളെക്കാണാൻ.“

“ആരാ..“

“സുഹൃത്താ..“

“പെൺ സുഹൃത്താ..“

“അല്ല.. കൂടെ പഠിച്ചതാ...“

“എന്നെ ഈ വണ്ടിയിലൊന്നു കയറ്റുമോ..“

“പിന്നെന്താ...“

“ഇല്ലെങ്കിൽ വേണ്ട.. നാട്ടുകാരു കണ്ടാൽ ഓടിച്ചിട്ട് അടിക്കും..“

“അപ്പോ പേടിയുണ്ടല്ലേ...“

“ഉമ്മയില്ലേ...“

“ഉണ്ട്... അടുക്കളയിലാ...“

“അതെന്താ സഹായിക്കാൻ കൂടാറില്ലേ..“

“രാവിലെ ജോലിയൊക്കെ കഴിഞ്ഞു... ഉമ്മയ്ക്ക് അവരുടെതായ ചില പരിപാടികളൊക്കെയുണ്ട്.“

“ന്നാ  ഞാൻ പോട്ടെ...“

“ശരി...“

“എന്നെ വീട്ടിലേയ്ക്ക് ക്ഷണിക്കുന്നില്ലേ...“

“ഉമ്മ ഇല്ലാത്ത ദിവസം വാ...“ അതു പറയുമ്പോൾ അവളുടെ മുഖത്തെ നാണം ഫസൽ ശ്രദ്ധിച്ചു. സംഗതി വീണു കിടക്കുകയാണല്ലോ... എന്നുള്ള തോന്നൽ അവനിലുണ്ടായി... വരട്ടെ... പതുക്കെയാകാം..

“അവൻ വണ്ടി മുന്നോട്ടു വിട്ടു... ജംഗഷനിൽ നിന്നും തിരിഞ്ഞ് വീതി കൂടിയ റോഡിലൂടെ യാത്ര തുടങ്ങി.. മുക്കാൽ മണിക്കൂറത്തെ യാത്ര.. അവൻലക്ഷ്യസ്ഥാനത്തെത്തി.

വീട്ടിൽ താമസക്കാരില്ലാതിരുന്നതിനാൽ ആകെ അലങ്കോലമായിരിക്കുന്നു. മതിലൂടെ വള്ളിച്ചെടികൾ പടർന്നു കയറിയിരിക്കുന്നു. അവൻ ഗേറ്റിനു മുന്നിൽ വണ്ടി നിർത്തി... ഐഷു അവനെ പ്രതീക്ഷിച്ച് നിൽക്കുകയായിരുന്നു. അവൾ ഓടിവന്ന് ഗേറ്റു തുറന്നു. അവൻ വണ്ടി അകത്തേയ്ക്കു വച്ചു.

“വലിയ എക്സ്പർട്ടായല്ലോ..“

“പിന്നല്ലാതെ...“

“എന്നെയുംകൂടി കയറ്റുമോ...“

“ഉമ്മസമ്മതിക്കുമോ..“

“അതു സാരമില്ല...“

“നീയങ്ങു തടിച്ചുപോയല്ലോടീ..“

“എന്തു ചെയ്യാനാ.. വേറേ ജോലിയൊന്നുമില്ല.. വീട്ടിനകത്തുന്നെ ഇരിപ്പാ...“

“വാപ്പ എങ്ങനുണ്ട്...“

“സുഖമായിരിക്കുന്നു... അവർ സംസാരിച്ചുകൊണ്ട് അകത്തേയ്ക്ക് കയറി... അവളുടെ ഉമ്മ ഹാളിലേയ്ക്കു വന്നു...


“ഫസലേ... എത്ര നാളായി കണ്ടിട്ട്... സുഖമാണോ..“

“സുഖമായിരിക്കുന്നു..“

“ഉപ്പയ്ക്ക് എങ്ങനുണ്ട്...“

“ഇടയ്ക്ക് ചെറിയ അസുഖങ്ങളും മറ്റുമൊക്കെ ഉണ്ടായിരുന്നു. ഇപ്പോൾ എല്ലാം ഓക്കെയാണ്.“

ഐഷുവിന്റെ ഉമ്മ അകത്തേയ്ക്കു പോയി... അൽപ സമയത്തിനകം ജ്യൂസുമായി എത്തി ഫസലിന് നേരേ നീട്ടി..

“ഉമ്മാ എനിക്കില്ലേ..“ ഐഷു ചോദിച്ചു.

“നിനക്കു വേണേങ്കി പോയി എടുത്തു കുടിച്ചോ...“

“ഫസലേ വീട് ഒരു ബന്ധുവിനെ ഏൽപിച്ചു പോയതാ... പക്ഷേ അവർ നേരേ നോക്കിയിട്ടൊന്നുമില്ല... അത്യാവശ്യം വീട്ടുസാധനങ്ങളൊക്കെ വാങ്ങിവച്ചിട്ടുണ്ട്. എന്തായാലും ഒരാഴ്ച ഇവിടെ നിൽക്കേണ്ടതല്ലേ...ഞങ്ങൾക്ക് സിറ്റിയിലൊന്നു പോകണം കുറച്ചു സാധനങ്ങൾ വാങ്ങണം. ഫസൽ ഫ്രീയാണോ..“

“പിന്നെന്താ... എനിക്കെന്താ പരിപാടി.. വെറുതെനിൽക്കുന്നു...“ അവന് സന്തോഷമായി...

അവരുടെ പഴയ മേഴ്സിഡസ് ബൻസ് കാർ ഗേറ്റ് കടന്നു അകത്തേയ്ക്കു വന്നു.. കാറ് പരിപാലിച്ചിരുന്നത് ഡ്രൈവർ തന്നെയായിരുന്നു. എല്ലാദിവസം വന്ന് സ്റ്രാർട്ട് ചെയ്തിടും.. അത്യാവശ്യം പുറത്തേയ്ക്കൊക്കെ പോകും... അതുകൊണ്ട് അതിന്റെ കാര്യത്തിൽ ടെൻഷനില്ല... തങ്ങൾ‌ വാഹനം വാങ്ങിയ അന്നുമുതലുള്ള ഡ്രൈവറാണ്... അദ്ദേഹം വാഹനം നോക്കുന്നത് സ്വന്തം കുഞ്ഞിനെ നോക്കുന്നതുപോലെയാണ്... വാഹനം ബാംഗ്ലൂരിലേയ്ക്ക് കൊണ്ടുപോകാമെന്നു വാപ്പ പറ‍ഞ്ഞതാ.. ഉമ്മയാ പറഞ്ഞത് വേണ്ട ഇവിടെ ജോൺസൺ തന്നെ നോക്കട്ടെയെന്ന്.. നാട്ടിൽ വരുമ്പോൾ അങ്ങോട്ടുമിങ്ങോട്ടും പോകാനുള്ളതല്ലേ... അത്യാവശ്യം വി.ഐ.പി. ഓട്ടത്തിനു പോകാറുണ്ട്. പണത്തിനുവേണ്ടിയല്ല.. വണ്ടിയുടെ സംരക്ഷണത്തിനു വേണ്ടിയാ.. ഓടാതിരുന്നലും പ്രശ്നമല്ലേ.. ആവരുമാനം ജോൺസനുള്ളതാണ്.. കൂടാതെ ശമ്പളവും നൽകുന്നുണ്ട്...

ഉമ്മ റഡിയായി എത്തി.. കൂടെ ഐഷുവും.. അവർ വണ്ടിയിൽ കയറി. ഡ്രൈവർ ഫസലിനെ കണ്ടു കുശലാന്വേഷണം നടത്തി.

അവർ നേരേ സിറ്റിയിലേയ്ക്ക്... തങ്ങൾ പഠിച്ച എൻഡ്രൻസ് സെന്ററിനടുത്ത് വണ്ടി നിർത്തി.. ഫസലും ഐഷുവും അകത്തേയ്ക്ക് കയറി... അവിടെ പ്രിൻസിപ്പാലുണ്ടായിരുന്നു.

“ങ്ഹാ എന്താ വിശേഷം.. കുറച്ചു നാളായല്ലേ ഐഷുവിനെ കണ്ടിട്ട്.“

“അത് സാർ ഇന്നാണ് നാട്ടിലേയ്ക്ക് വരുന്നത്. അവിടെ വാപ്പയ്ക്ക് വലിയ തിരക്കാ... ഞാനും ഉമ്മയും   മാത്രമാണ് വന്നത്. ഞങ്ങളിവിടെ ഒരാഴ്ച കാണും. എന്തായാലും ഇവിടെ എത്തിയാൽ വന്നിട്ടേ പോകൂവെന്നു മനസ്സിൽ കരുതിയതാ..

അവരുടെ ഭാവി പരിപാടികളെക്കുറിച്ചും പഠനകാര്യങ്ങളെക്കുറിച്ചും അവർ സംസാരിച്ചു.. അദ്ദേഹത്തെ കാണാൻ ചില ഗസ്റ്റുകൾ എത്തിയതിനാൽ അവർ യാത്ര പറഞ്ഞ് പിരിഞ്ഞു...

നേരേ വണ്ടിയിൽ കയറി.. സിറ്റിയിലെ മാർക്കറ്റിലെത്തി... അത്യാവശ്യം എല്ലാ സാധനങ്ങളും ലഭിക്കുന്ന ഒരു കടയിൽ അവർ കയറി... വേണ്ട സാധനങ്ങളുടെ ലിസ്റ്റ് കൊടുത്തു.. പണ്ട് സ്ഥിരമായി വരാറുള്ളകടയായതിനാൽ അവരെ പരിചയമുണ്ടായിരുന്നു.

“എടുത്തു വച്ചോളൂ.. അപ്പുറത്തെ കടയിൽ കയറിയിട്ട് വരാം...“

അടുത്ത കടയിൽനിന്നും ചിലവീട്ടുസാധനങ്ങളൊക്കെ വാങ്ങി... വെജിറ്റബിൾസും ഫ്രൂട്ട്സുമൊക്കെ വാങ്ങി കാറിൽകൊണ്ടുവച്ചു...

തിരികെ കടയിലെത്തിയപ്പോൾ എല്ലാ സാധനങ്ങളും എടുത്തുവച്ചിരുന്നു. പണം നൽകി സാധനങ്ങളുമായി കാറിനടുത്തേയ്ക്ക്. ജോൺസൻ ഡിക്കി തുറന്നു... സാധനങ്ങളെല്ലാം അവിടെവച്ചു.. അവർ വീണ്ടും യാത്ര തുടങ്ങി... പോകുന്നവഴി ടെസ്റ്റയിൽസിൽ കയറി കുറച്ചു ഡ്രസ്സുകൾ വാങ്ങി...

ഇതിനിടയിലും ഫസലും ഐഷുവും പല കാര്യങ്ങളും സംസാരിച്ചുകൊണ്ടിരുന്നു. ഉമ്മ ശ്രദ്ധിക്കാത്തപ്പോൾ ഭാവികാര്യങ്ങളും ശ്രദ്ധിക്കുമ്പോൾ പഠനകാര്യങ്ങളും സംസാരിക്കുമായിരുന്നു... അന്നത്തെ പർച്ചേസിംഗ് കഴിഞ്ഞ് അവർ വാഹനത്തിൽ കയറി.. നേരേര വീട്ടിലേയ്ക്ക്.. ഉച്ചയോടെ അവർ വീട്ടിലെത്തി...

സാധനങ്ങളെല്ലാം വീട്ടിലേയ്ക്ക് എടുത്തു വെച്ചു... ഫസലും അവരോടൊപ്പം കൂടി... അപ്പോഴേക്കും അവർക്കുള്ള ഭക്ഷണം ജോലിക്കാരി റഡിയാക്കിയിരുന്നു.

എല്ലാവരുമൊരുമിച്ച് ഭക്ഷണം കഴിച്ചു... ഇടയ്ക്കിടയ്ക്ക് പരസ്പരം കളിയാക്കിയും തമാശകൾ പറഞ്ഞും സമയം പോയതറിഞ്ഞില്ല.. നാലു മണിയോടെ ഫസൽ യാത്രപറ‍ഞ്ഞു.

“ഫസലേ നാളെ വരുമോ..“

“വരാം..“

“നോ.. നാളെ വരേണ്ട.. നാളെ ഉമ്മയുടെ നാട്ടിലേയ്ക്ക് പോകുന്നു. അവിടെ ഉമ്മയുടെ ഉമ്മയും വാപ്പയുമുണ്ട്... രണ്ടാളു വയസ്സായി.. പല പല അസുഖങ്ങൾ അലട്ടുന്നുമുണ്ട്.. അവിടെ പോയിട്ട് ചിലപ്പോൾ രാത്രിയാകും തിരികെവരാൻ.. നമുക്ക് തൊട്ടടുത്ത ദിവസം കാണാം... പിന്നെ മറക്കേണ്ട എനിക്ക് ബൈക്കിൽ കയറണം..“

“നീ മറന്നാലും ഞാൻ മറക്കില്ല...“

അവൻ ബൈക്കുമായി റോഡിലേയ്ക്കിറങ്ങി... വാഹനം സാവധാനം റോഡിലൂടെ വീട് ലക്ഷ്യമാക്കി ഓടിത്തുടങ്ങി... വരുന്ന വഴിയിൽ തന്റെ പഴയ സിനിമാ മോഹങ്ങൾക്ക് ചിറകു മുളപ്പിച്ച പ്രൊഡ്യൂസറുടെ വീടിനടുത്തുകൂടെ തിരിഞ്ഞുവന്നു.. അവിടെ ആരേലുമുണ്ടോയെന്നറിയാമല്ലോ... വീടിനു മുന്നിൽ വണ്ടി നിർത്തി.. അവന്റെ ഓർമ്മകൾ പഴയ കാലത്തിലേയ്ക്കു തിരികെപ്പോയി... തന്നെ സിനിമയിൽ അഭിനയിപ്പിക്കാമെന്നു പറയുകയും ചില സീനുകൾ എഴുതുകയും ചിലത് ഷൂട്ട് ചെയ്യുകയും ചെയ്തതാണ്. പകരം ഭർത്താവും ഭാര്യയും തന്നെ ലൈംഗികമായി ഉപയോഗിച്ചു.... വർഷങ്ങൾ കടന്നുപോയെങ്കിലും ഇന്നും കൂടെക്കൂടെ അവരെ ഓർക്കാറുണ്ട്... ആദ്യമായി ബ്ലൂഫിലിം  കാണുന്നത് അവരോടൊപ്പമിരുന്നാണ്.. ഭാര്യയുമായി സെക്സ് ചെയ്യുന്നത് നോക്കിയിരുന്നു രസിച്ചിരുന്ന ഭർത്താവ്... അദ്ദേഹത്തിന്റെ ആകസ്മിക മരണം തനിക്കും ഒരു ഷോക്കായിരുന്നു. മരണത്തിന് ആ വീട്ടിൽ താനെത്തിയിട്ടും ആർക്കും തന്നെ അറിയില്ലായിരുന്നു. എങ്ങനെ അറിയാനാ... രഹസ്യമായി നടന്ന കാര്യങ്ങളിലെ നായകനല്ലേ.. അതും അവിടെ രഹസ്യമായിരുന്നു. വീടു കണ്ടിട്ട് അകത്ത് ആളുള്ളതുപോലെ തോന്നി... അവൻ പതുക്കെ ഗേറ്റു തുറന്നു. പണ്ട് സെക്യൂരിറ്റിയും വേലക്കാരുമൊക്കെ ധാരാളമുണ്ടായിരുന്നതാ.. ഇന്നിവിടെ ആരുമില്ല.. അവൻ ഡോർബല്ലടിച്ചു...

പ്രായമുണ്ടെങ്കിലും സുന്ദരിയായ അവർ തന്നെ പുറത്തേയ്ക്കിറങ്ങിവന്നു...

“ആരാ....“ അവർ അവനെ സൂക്ഷിച്ചു നോക്കി...

“നീ... നീ... ഫസലല്ലേ...“

“അതേ...“

“എവിടായിരുന്നു നീ... അദ്ദേഹത്തിന്റെ മരണത്തിനു ശേഷം നിന്നെ കണ്ടതേയില്ലല്ലോ...“

“ഞാൻ വന്നിരുന്നു.. പക്ഷേ ആന്റിയെ കാണാനായില്ല...“

“എല്ലാം പോയില്ലേ... ധാരാളം സ്വപ്നങ്ങളുണ്ടായിരുന്നു. എല്ലാം തകർന്നു തരിപ്പണമായി....

“ഇവിടെ ആരുണ്ട്...“

“ഇപ്പോഴിവിടെ ഞാൻ മാത്രമേയുള്ളൂ. വൈകിട്ട് മോളെത്തും.. മൂത്ത മകളെ വിവാഹം കഴിപ്പിച്ചു  ഞാൻ മൂത്ത മകളോടൊപ്പം ഓസ്ട്രേലിയയിലാണ്.. ഞങ്ങൾ വെക്കേഷനു വന്നതാ.. രണ്ടുമാസം നാട്ടിൽ കാണും...“

“ഫസലേ.. നീയൊരു ഒത്ത പുരുഷനായല്ലോ...“

അവന്റെ മുഖത്ത് നാണം വന്നു... ഇപ്പോഴും പഴയ പരിപാടികളൊക്കെ ഉണ്ടോ...

“ഇല്ലില്ല... എല്ലാം അന്നുകൊണ്ടു നിർത്തി...“

കാണാൻ ഇപ്പോഴും സുന്ദരിയാണ്. മെലിഞ്ഞ് വെളുത്തു തുടുത്തിരിക്കുന്നു. കണ്ടാൽ 30-35 വയസ്സ് പ്രായമേ പറയൂ.. പക്ഷേ അൻപതിനടുത്തു പ്രായമുണ്ടവർക്ക്... അവർ അകത്തുപോയി ഫസലിന് ജ്യൂസുമായെത്തി...

“ഇത് കുടിക്ക് ഫസലേ..“


അവൻ ഗ്ലാസ് വാങ്ങി.. അവർ അവനോടൊപ്പം തൊട്ടടുത്തു വന്നിരുന്നു. അവൻ ജ്യൂസ് കുടിക്കുന്നത് നോക്കി യിരുന്നു.

“ഫസൽ പിന്നീട് സിനിമയിലൊന്നും അഭിനയിച്ചില്ലേ...“

“ഇല്ലില്ല... എനിക്കേ വേറേ അവസരങ്ങളൊന്നും കിട്ടിയില്ല..“

“ഇപ്പോൾ എന്തു ചെയ്യുന്നു.“

“മെഡിക്കൽ എൻഡ്രൻസ് കിട്ടി. അടുത്ത മാസം ക്ലാസ് തുടങ്ങുന്നു.“

“കൺ‌ഗ്രാഡ്യൂലേഷൻസ്..“

“താങ്ക്യു.“

“അപ്പോൾ അഭിനയമോഹം..“

“അതിന് തൽക്കാലത്തേയ്ക്ക് കർട്ടനിട്ടു... ഇനി പഠിത്തമൊക്കെ കഴിഞ്ഞിട്ടു മതി ബാക്കിയെല്ലാം..“

അവർ അവന്റെ തോളിൽ കൈയ്യിട്ടു...


“പഴയതൊക്കെ ഓർമ്മയുണ്ടോ..“

“ഉണ്ട് ആന്റി...“

അവർ അവന്റെ നെഞ്ചിലെ രോമത്തിൽ തടവി...

“നാളെ നീ ഫ്രീയാണെങ്കിൽ ഇങ്ങോട്ടു പോരേ.. ഇവിടെ ആരും കാണില്ല.. മോള് നാളെ ഭർത്താവിന്റെ വീട്ടിൽ പോകുന്നു. വൈകുന്നേരമേ വരൂ...“

അവന്റെ മനസ്സിൽ ലഡ്ഡു പൊട്ടി.... പ്രായമുള്ള സ്ത്രീയാണെങ്കിലും പലതിന്റെയും ഗുരു അവരും ഭർത്താവുമായിരുന്നു. ഇനിയുമൊരങ്കത്തിനുള്ള ബാല്യം അവർക്കുണ്ട്... അപ്പോഴേയ്ക്കും പുറത്ത് ബല്ലടിച്ചു... അവർ വാതിൽ തുറന്നു... അവരുടെ മകളായിരുന്നത്...

“ഹാവ് യു ഫിനിഷ് ഷോപ്പിംഗ്...“

“യാ.. മമ്മീ...“

“മീറ്റ് മിസ്റ്റർ ഫസൽ... ഹീ വാസ് ആൻ ആക്ടർ... ഇൻ. അവർ മൂവി... അൺഫോർച്യൂണേറ്റിലി... ദാറ്റ് മൂവി ഡിസ്കണ്ടിന്യൂഡ്..“

“ഓ.. ഐ റിമംബർ...“

കാഴ്ചയിൽ 20 വയസ്സിലധികം പ്രായം കാണും.. മിഡിയും ടോപ്പുമിട്ടിരിക്കുന്നു. അവിവാഹിതയാണ്.. സൗന്ദര്യത്തിൽ അമ്മയുടെ അത്രയും വരില്ല.. പക്ഷേ കുഴപ്പമില്ല...

“ഹായ് മിസ്റ്റർ ഫസൽ.. ഗ്ലാഡ്റ്റു മീറ്റ്. യൂ...“

“അവനും ഷേക്ക്ഹാന്റ് കൊടുത്തും...“

അവർ മലയാളത്തിലും ഇംഗ്ലീഷിനും മിക്സ് ചെയ്തു സംസാരിച്ചു. അവരുടെ രണ്ടു മക്കളും പഠിച്ചത് വിദേശത്തായിരുന്നു. പിതാന്റെ മരണത്തോടെ അവർ നാട്ടിലെത്തി.... പിന്നീട് ഇവിടെത്തന്നെ കൂടി.. മൂത്ത മകൾ എയർ ഹോസ്റ്റസ്സാണ്... ഇവൾ സ്വന്തം കമ്പനിയുടെ ചെയർമാനും... കണ്ടാലറിയാം ഒരുപാട് ഉത്തരവാദിത്വം തലയിലേറ്റിയ പെണ്ണാണെന്നത്...

“ആർ യു. സ്റ്റഡിയിംഗ്.“

“യാ... ഹി.. പാസ്സ്ഡ് മെഡിക്കൽ എൻഡ്രൻസ് എക്സാം... അവന് കോഴിക്കോട് മെഡിക്കൽ കോളേജിൽ അഡ്മിഷനും റഡിയായി..“

“ഓ... കൺഗ്രാസ്.. ഡോക്ടർ ഫസൽ..“

“താങ്ക്സ്..“ ഫസൽ മറുപടി പറഞ്ഞു... അവൻ അൽപനേരം കൂടി അവിടെ കൂടി... അവസാനം ചില അത്യാവശ്യ കാര്യങ്ങളുണ്ടെന്നു പറഞ്ഞ് യാത്ര പറഞ്ഞ് പിരിഞ്ഞു...

വീട്ടിലെത്തിയപ്പോഴേയ്ക്കും അഞ്ചു മണി കഴിഞ്ഞിരുന്നു... വീട്ടുകാരോട് കാര്യം പറഞ്ഞിട്ടു പോയതിനാൽ അവർ പ്രത്യേകിച്ച് ഒന്നും ചോദിച്ചില്ല..സഫിയ അവനെ കള്ളച്ചിരോടെ നോക്കി... അവന് കാര്യം പിടികിട്ടിയിരുന്നു.

“എന്തു പറഞ്ഞു..“

“ആര്..“

“ഓ... നിനക്കൊന്നും മറിയില്ലല്ലോ...“

“അവൻ സഫിയയുടെ കഴുത്തിൽ കൈയ്യിട്ടു... ഉമ്മയെ കാണണംന്ന്...“

“കാണേണ്ടത് നിന്നെയല്ലേ...“

“ഉമ്മാ.. കളിയാക്കാതെ..“

“യ്യേ... ഈ ചെക്കന് നാണം വരുന്നു..“

അവൻ സഫിയയുടെ കൈ തട്ടിമാറ്റി മുകളിലത്തെ റൂമിലേയ്ക്കോടി....





തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച 28 03 2021


സസ്നേഹം ഷംസുദ്ധീൻ തോപ്പിൽ 04 03 2021

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ