5.7.16

-:EID MUBARAK:-



സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും കാരുണ്യത്തിന്റെയും പ്രകാശം എന്നും മനസ്സുകളിൽ നിറഞ്ഞുനിൽക്കട്ടെ എന്നാശംസിക്കുന്നു. പ്രിയ മിത്രങ്ങൾക്ക്ഹൃദയം നിറഞ്ഞ ഈദ് മുബാറക്



ഷംസുദ്ദീൻ തോപ്പിൽ 
HRDYAM.BLOGSPOT.COM

1.7.16

-:കണ്ണുനീർ തുള്ളിയെ എന്നോട് ഉപമിച്ച കാവ്യമല്ലാത്ത ഭവമേ...:-

ബുർജ്ജ് കലീഫക്ക് അരികിൽ നിൽകുമ്പോൾ സംതൃപതതയുടെ നെറുകയിലാണ്‌ ഞാനിപ്പോൾ ഈ നാട്ടുമ്പുറത്തുകാരന് സ്വപ്നം പോലും കാണാവുന്നതിലും അപ്പുറമായിരുന്നു .ആഗ്രഹങ്ങളുടെ നീണ്ട നിരയിൽ സാധ്യമാകാത്തതിനുമപ്പുറം കാലയവനികക്കുള്ളിൽ എന്നോ മറഞ്ഞൊരു ചിത്രത്തെ ഹൃദയകോണിൽ നിന്ന് പൊടി തട്ടി എടുക്കുമ്പോൾ സ്വയം ഒരു വിലയിരുത്തൽ എന്നിൽ പരിഹാസ പുഞ്ചജിരിക്ക് വഴിമാറിയത് കൺ കോണുകളിൽ പലപ്പോഴും നീർച്ചാലുകൾ സൃഷ്ടി എടുത്തിരുന്നു. ഹൃദയ വിങ്ങൽ കണ്ണു നീർ തുള്ളിയായി പുനർജനിച്ചില്ലായിരുന്നെങ്കിലെന്നെ ഞാൻ ഹൃദയം പൊട്ടി മരിച്ചേനെ ഉറ്റിറ്റു വീണതൻ കണ്ണുനീർ തുള്ളി നിനക്കെത്ര മാത്രം കദന കഥകൾ പറയുവാനുണ്ട്..

"ഭീരുത്വം യുക്തിക്ക് വഴിമാറട്ടെ നമ്മളിൽ പുതു പ്രതീക്ഷകൾ നാമ്പിടട്ടെ ലക്ഷ്യമാണ് പ്രധാനം അതിനുള്ള മനസ്സാനിധ്യം ഉണ്ടെങ്കിൽ കർമ്മം കൂടെ വരും"
 
പ്രിയ മിത്രം സുധീഷിൻ മൊബൈൽ ഫ്രെയിമിൽ ഒരു സന്ധ്യാനേരം ഫോട്ടോസ് അൽപ്പം ഇരുണ്ടൊന്ന് ഒരു സംശയം ഇല്ലാതില്ലാട്ടോ
 
 
 
ഷംസുദ്ദീൻ തോപ്പിൽ
HRDYAM.BLOGSPOT.COM

28.6.16

-:പുതു നാമ്പ്:-

പ്രതീക്ഷയുടെ വിത്തു പാകിയ പുതു നാമ്പ് തളിർത്തു തുടങ്ങി
എന്നിലെ തീഷ്ണതയ്ക്ക് ചൂടു പകർന്ന പ്രിയ മിത്രങ്ങളുടെ സ്നേഹലാളനയ്ക്ക്
ഹൃദയം നിറഞ്ഞ സ്നേഹോഷ്മളത നേരുന്നു.ഇന്നിന്റെ നഷ്ടമല്ല നാളയുടെ വിജയമാണ് എന്നിലെ ലക്ഷ്യത്തെ കരുത്തേകുന്നത്


പ്രിയ മിത്രം നിസാമിന്റെ മൊബൈൽ ഫ്രെയിമിൽ നോമ്പ് തുറയുടെ അൽപ്പം മുൻപ് പ്രിയ മിത്രം സുധീഷ് പകർത്തിയത് സൂക്ഷിച്ചു നോക്കിയാൽ നോമ്പിന്റെ ക്ഷീണം മുഖത്ത് കാണാട്ടൊ





ഷംസുദ്ദീൻ തോപ്പിൽ
www.hrdyam.blogspot.com


13.6.16

-:ചിലവഴികൾ:-

ചിലവഴികൾ നമ്മളറിയാതെ നമുക്ക് പിറകെ നടക്കുന്നു. ഇനിയുള്ള യാത്ര തനിച്ചാണ് നിശബ്ദതയ്ക്ക് നിർവച നീയമായ അർത്ഥതലങ്ങൾ ഉണ്ടെന്ന സത്യത്തെ ഉൾകൊള്ളാൻ മനസ്സിനെ പാകപ്പെടുത്തി കൊണ്ടിരിക്കയാണ്.മുൻപിൽ വരുന്നത് എന്തെന്നറിയാത്ത ഒരു തരം വിഹൃലത .

തിരിച്ചറിവുകൾക്ക് ബലം കൊടുത്ത് ലക്ഷ്യത്തിനൊത്ത കണ്ടെത്തലാവുമെന്ന ഹൃദയ ദൃഡതയാണ് ആകെയുള്ള കൈമുതൽ ഇതൊരു തുടക്കമാണ് വിജയം കണ്ടെത്തും വരെ യുള്ളൊരു യാത്രയുടെ തുടക്കം


ഷംസുദ്ദീൻ തോപ്പിൽ
www.hrdyam.blogspot.com

8.6.16

-:ആശ്രിത ജീവിതം:-

ആശ്രിത ജീവിതം വേദനാജനകം ദിനങ്ങൾക്ക് യുഗങ്ങളുടെ ദൈർഗ്യം  ശബ്ദങ്ങൾ പോലും ആശ്രിതരുടെ ബന്ധനത്തിൽ


ഷംസുദ്ദീൻ തോപ്പിൽ
www.hrdyam.blogspot.com

4.4.16

-:ചുന്ദരിപെണ്ണ്:-

ബീമാനത്തിലെ ചുന്ദരി പെണ്ണ് പറയാ ഞമ്മൾ ങ്ങളെ ഒരു ഫോട്ടോ എടുത്ത് തരാന്ന് ചുന്ദരിയെ പിണക്കണ്ടാന്നു ഞമ്മളും കരുതി സ്വന്തം മൊബൈൽ ഫ്രൈമിൽ

ഞാൻ എന്നത് വേദന അല്ല സന്തോഷമാണ്.പക്ഷെ പലപ്പൊഴും ഞാൻ ഒരു വേദനയായി മാറുന്നു എന്നതാണ് ഇന്നെൻ വേദന.വേദനകളിൽ കൂടെ നിൽക്കേണ്ട ഹൃദയങ്ങൾ അകന്നു പോകുന്നു എന്ന തോന്നൽ ഹൃദയമുറിവിന്‌ ആഴം കൂട്ടുന്നു.തനിച്ചു നടക്കേണ്ട ദൂരം കൈ പിടിക്കാൻ ആളുണ്ടെന്ന വിശ്വാസത്തിന് മങ്ങ ലേൽക്കുന്നു എന്ന തോന്നൽ ഹൃദയ മിടിപ്പിനെ താളം തെറ്റിക്കുന്നു.വേദന എന്നത് ഒരു തര മരവിപ്പിലേക്ക് വഴി മാറുന്നു


ഷംസുദ്ദീൻ തോപ്പിൽ
www.hrdam.blogspot.com



15.3.16

-:നിറപകിട്ടാർന്ന പ്രതീക്ഷ:-

ഇതൊരു പ്രതീക്ഷയാണ് നിറപകിട്ടാർന്ന പ്രതീക്ഷ വാനംമുട്ടെ ഉയർന്ന ആഗ്രഹചവിട്ടുപടിയിലേക്കുള്ള കാൽവെപ്പിൻ തുടക്കം. എന്നിലൂടെയുള്ള ഈ കടന്നു പോക്ക് അത്ര രസകരമല്ല തീരാവേദനകളാൽ സമ്പുഷ്ടമാണ് മറുപുറം സാന്ത്വനത്തിൻ തെളിനീരുറവ എന്നിൽ സൃഷ്ടിയെടുക്കുമെന്ന പ്രതീക്ഷ


ഷംസുദ്ദീൻ തോപ്പിൽ
www.hrdyam.blogspot.com

11.3.16

-:അസ്വസ്ഥതകൾ ഹൃദയത്തെ വേട്ടയാടുന്നു:-

അടിച്ചുമാറ്റിയ കൂട്ടുകാരന്റെ കണ്ണടവെച്ച് ഒരു മൊബൈൽ ക്ലിക്ക് 

അസ്വസ്ഥതകൾ ഹൃദയത്തെ വേട്ടയാടുന്നു. ഇഷ്ട ഭാജങ്ങളിൽ പറിച്ചു നടപ്പെടുന്നവ ഒരു വശത്ത്. മറഞ്ഞിരുന്നു ശത്രുതയ്ക്ക് മൂർച്ചകൂട്ടുന്നവർ മറുവശത്ത്.ഏതു നിമിഷവും അരിഞ്ഞു വീഴ്ത്തപ്പെട്ടേക്കാവുന്ന ചിറകുകളിൽ ശക്തിപകർന്ന് ഞാനൊന്നു പറന്നുയരാൻ ശ്രമിക്കയാണ്. ലക്ഷ്യമാണ്‌ പ്രധാനം മറ്റെല്ലാം എന്നിൽ നിഷ്ഫലമാണ്.തളർന്നു വീഴ്ത്തപ്പെടും മുൻപ് ശ്രമത്തിലേക്കുള്ള ഒരു കുതിപ്പ് മാത്രം വെറും ഒരു കുതിപ്പ് 


ഷംസുദ്ദീൻ തോപ്പിൽ
www.hrdyam.blogspot.com

-:യാത്ര:-

തുടർ യാത്ര ഇവിടം വരെ പുതിയൊരു യാത്ര അവിടെ തുടങ്ങുന്നു


ഷംസുദ്ദീൻ തോപ്പിൽ
www.hrdyam.blogspot.com

-:പറിച്ചു നടപ്പെടുന്നു എന്ന യാന്ത്രികത :-

പറിച്ചു നടപ്പെടുന്നു എന്ന യാന്ത്രികത ഹൃദയത്തെ ബോധ്യപ്പെടുത്താൻ എടുക്കുന്ന സമയം ഒച്ചിഴയൽ പോലെയും വേദനാജനഗവുമാണ്


ഷംസുദ്ദീൻ തോപ്പിൽ
www.hrdyam.blogspot.com

-:എന്തിന് ഒരു ഡേ:-

ഇഷ്ട ഭാജനങ്ങളെ ഓർക്കാൻ എന്തിന് ഒരു ഡേ
നിങ്ങളുടെ നിഷ്കളങ്ക സ്നേഹത്തിൻ കാവൽക്കാരൻ മാത്രമാണ് ഞാൻ
എന്നും സ്നേഹവും കൂടെ പ്രാർഥനയും പ്രിയപ്പെട്ടവരേ


ഷംസുദ്ദീൻ തോപ്പിൽ
www.hrdyam.blogspot.com

SHAMSUDEEN THOPPIL


3.3.16

-:അമ്മെ എന്നെ തല്ലണ്ട ഞാൻ നന്നാവൂല വൂല:-

സമയാ സമയം ഭക്ഷണം വിളമ്പി മേശപ്പുറത്ത് വെക്കുമ്പൊ അത് കഴിക്കുകയും വയറു നിറയുമ്പൊ കഴിച്ച ഭക്ഷണത്തെ കുറ്റം പറയുകയും ചെയ്യുക എന്ന ബാരിച്ച ഉത്തരവാദിത്വം നിർവ്വക്കുക എന്നതായിരുന്നു എന്നിൽ അർപ്പിതമായ കർത്തവ്യം എന്ന് വിശ്വസിച്ചു പോന്നിരുന്ന എന്നെ അമ്മയ്ക്ക് ഭയങ്കര മതിപ്പായിരുന്നു അതുകൊണ്ട് തന്നെയും അമ്മ പറയും ഒന്നേ ഒള്ളൂ എന്ന് കരുതി ഞാൻ തന്നെ വഷളാക്കി ഒന്നേ ഒള്ളൂ എങ്കിൽ ഒലക്ക വെച്ച് അടിച്ചു വളർത്തണ മെന്നാ പഴമക്കാർ പറയാറ് ഇനി പറഞ്ഞിട്ട് കാര്യമില്ലല്ലോ എന്റെ ദൈവമേ ഈ ചെക്കന് നല്ല ബുദ്ധി കൊടുക്കണേ അമ്മയുടെ നിരന്തര സ്നേഹപ്രകടങ്ങൾ കേട്ട് തലയും താഴ്ത്തി കൂട്ടുകരുമൊത്ത് കറങ്ങി നടക്കാറുള്ള ഞാൻ അമ്മയുടെ മുൻപിൽ കഴിവ് തെളീക്കാൻ തന്നെ തീരുമാനിച്ചു 

ആ ഇടയായി വീട്ടിൽ വിരുന്നു കാരുള്ള ഒരു പകൽ അവർക്ക് ഭക്ഷണ മുണ്ടാക്കാനുള്ള തിരക്കിലായിരുന്നു അമ്മ കടയിൽ നിന്നും സാധങ്ങൾ വാങ്ങുക എന്ന ബാരിച്ച ഉത്തരവാദിത്വം ഞാൻ അഭിമാനത്തോടെ ഏറ്റെ ടുത്തു അമ്മയ്ക്ക് എന്നെ വലിയ വിശ്വാസമായത് കൊണ്ട് അമ്മ പറഞ്ഞു സമയത്തിന് സാധനങ്ങൾ കൊണ്ടുവന്നില്ലങ്കിൽ വിരുന്നു കാരുടെ മുൻപിൽ ഞാൻ നാണം കേടുട്ടോ ഇല്ലമ്മ ഈ മോനെ അമ്മയ്ക്ക് വിശ്വാസമില്ലേ ഇല്ലാത്തത് കൊണ്ടാണല്ലോ ഇങ്ങനെ എടുത്തെടുത്ത് പറയുന്നത്.ഈ അമ്മയുടെ ഒരു കാര്യം അതും പറഞ്ഞ് അഭിമാനത്തോടെ വണ്ടിയെടുത്ത് കടയിലേക്കിറങ്ങി.പോകുന്ന വഴിക്കാണ് ഒരു കൂട്ടുകാരൻ വിളിച്ചത്‌ ശരത്ത് നീ ഇതെവിടാ എത്ര നേരമായി ഞാൻ നിന്നെ ട്രൈ ചെയ്യുന്നു നമുക്ക് അത്യാവശ്യമായി ഒരിടം വരെ പോകണം വഴിയിൽ അവൻ കയറി ഞങ്ങൾ യാത്ര തുടർന്നു സമയം ഉച്ചയോടടുത്ത് കാണും അമ്മയുടെ കാൾ നെഞ്ചിൽ അപ്പോഴാണ്‌ ഇടിവെട്ടിയത് ദൈവമേ ഉച്ച ഭക്ഷണം- അമ്മ -വിരുന്നുകാർ -ഫോൺ എടുത്ത് ചെവിയിൽ വെച്ചതേ ഓർമ്മയുള്ളൂ ഇതുവരെ കേട്ട അമ്മയായിരുന്നില്ല മറു തലക്കൽ ഫോൺ ഡിസ്കണക്റ്റ് ചെയ്യും മുൻപേ അമ്മ പറഞ്ഞത് കേട്ടു നീ വീട്ടി വാ ബാക്കി വന്നിട്ട്...


ഷംസുദ്ദീൻ തോപ്പിൽ
www.hrdyam.blogspot.com