-:എലി വീരന്റെ സാഹസികത:-


രാത്രിപതിവിലേറെവൈകിയാണ് ഉറങ്ങാന്‍ കിടന്നത് അതുകൊണ്ട് തന്നെ ഉറക്കം വളരെ പെട്ടന്ന് കണ്ണുകളെ തഴുകി തലോടിയതിന്റെ ആലസ്യത്തില്‍ നിദ്ര യുടെ ആഴങ്ങളെ തേടിയുള്ള എന്റെ യാത്ര തുടങ്ങുകയായി.സുഖമുള്ളൊരു യാത്ര......

ചില്‍.... ചില്‍..... ചില്‍.....നിദ്രയെ ഭേദിച്ചു എന്റെ കാതുകളില്‍ അലയടിച്ച ആ ശബ്ദം...... 
യാത്ര പാതിവഴിയില്‍.......ഞെട്ടി ഉണര്‍ന്നപ്പോ തുറന്നു പിടിച്ച കണ്ണുകള്‍ക്ക്‌ ഇരുട്ടിന്റ്റെ ഘാടത......
പേടിയോടെ കണ്ണുകള്‍ പരതി ഒന്നും കാണാന്‍ പറ്റിയില്ല.അല്‍പ്പം മുന്‍പ് കേട്ട ശബ്ദം വീണ്ടും വീണ്ടും......

കാതുകളില്‍ അലയടിക്കുന്നു പേടി കൂടി ശരീരം വിറയല്‍ അനുഭവപ്പെട്ടു നാവ് വരണ്ടു ഒരുവിതം തപ്പി പിടിച്ച് റൂമില്‍ ലൈറ്റ് ഇട്ടു.ഇരുട്ടിനെ കീറിമുറിച്ച് പ്രകാശം പരന്നു.ശബ്ദത്തിന്റെ ഉറവുടം വെളിച്ചത്തില്‍ ഒന്ന് പതറി.എന്റെ ഉറക്കം കെടുത്തിയവനെ തിരിച്ചറിഞ്ഞു ഒരു എലിവീരന്‍. ഭയം പോയി ദേഷ്യം ഇരച്ചു കയറി അടിക്കാന്‍ അടുത്തൊന്നും കണ്ടില്ല അടുത്ത റൂമില്‍ കിടക്കുന്ന അമ്മയെ ഉറക്കെ വിളിച്ചു.

നല്ല ഉറക്കിലയിരുന്ന അമ്മ പെട്ടന്നുള്ള വിളിയില്‍ ഞെട്ടി ഉണര്‍ന്നു.ഉണര്‍ന്ന വെപ്രാളം കണ്ട ഞാന്‍ അമ്മെ ഒരു വടി താ എലി കുറേ നേരമായി എന്റെ ഉറക്കം കെടുത്തുന്നു.അമ്മയുടെ കയ്യില്‍ കിട്ടിയത് ഒരു ചൂല്‍ അമ്മയും ഞാനും ഒത്തിരി ശ്രമിച്ചു എലി വീരന്റെ രോമത്തില്‍ തൊടാന്‍ പോലും കഴിഞ്ഞില്ല.ഞങ്ങളെ കളിയാക്കി പിടിതരാതെ ശബ്ദത്തിനു കടുപ്പം കൂട്ടി റൂമില്‍ തലങ്ങും വിലങ്ങും ഓടികൊണ്ടേ ഇരുന്നു...ഒടുവില്‍ ഞങ്ങള്‍ തോല്‍വി സമ്മതിച്ചു ലൈറ്റ് അണച്ച് കിടന്നു. അവന്‍ വാശിയില്‍ തന്നെ ശബ്ദത്തിനു വോളിയം കൂട്ടി. ഞങ്ങളെ ഉറക്കം നഷ്ട്ടപ്പെടുത്തി കൊണ്ടേ ഇരുന്നു
കാലത്ത് ഓഫീസില്‍ പോവണം പിടിപ്പതു പണിയുണ്ട് ഉറക്കം നഷ്ട്ടപ്പെട്ടാല്‍....ഇനി എന്ത് ?

ഒടുവില്‍ ദൈവത്തില്‍ അഭയം.കണ്ണുകള്‍ ഇറുക്കി അടച്ച് വേദനയോടെ ദൈവമേ എന്നൊരു വിളി മുഴുമിപ്പിക്കും മുന്‍പേ തൊട്ടടുത്ത കവറില്‍ എലി വീരന്‍ കുടുങ്ങിയെന്നു തോന്നുന്നു ശബ്ദത്തില്‍ പതര്‍ച്ച. ..... ഉറക്കം നഷ്ട്ട പെടുത്തിയവനോടുള്ള പക..... അവസാനം പൊരുതി പോരുതിയുള്ള 
അവന്റെ വീര മ്രത്യു...... ഉറുംബിനെ പോലും നോവിക്കാത്ത എന്റെ മനസ്സിലേക്ക് വെറുങ്ങലിച്ച  എലിയുടെ ജഡം വേദന യേറ്റി...അവനോടുള്ള പകക്കു പകരം ആര്‍ദ്രത മനസ്സില്‍ സ്ഥാനം നേടി....

ദൈവമേ ജീവന്‍ നിന്റെതാണ്...ജീവന്‍ തരുന്നതും എടുക്കുന്നവനും നീമാത്രമാണ് ....പക്ഷെ.. ഇപ്പൊ  ഇവിടെ....എലി വീരനെ സ്നേഹമെന്ന ബഹുമതിയോടെ ആറടി മണ്ണില്‍ ........നാളെ നമ്മളും കിടക്കേണ്ട അതേ മണ്ണില്‍......ജീവിതത്തില്‍ തിരക്കെന്ന് പറഞ്ഞു നെട്ടോട്ടമോടുന്നവരെ ഒരുനിമിഷം.മണിമാളികയല്ല.... മറിച്ച് ആറടി മണ്ണ് മാത്രം നമുക്ക് സ്വന്തം..............  


Written by

2 അഭിപ്രായങ്ങൾ: