-:തൂങ്ങി ആടുന്ന ജീവന്‍ :-


കാലത്ത് ദൃതി പിടിച്ചുള്ള ഓഫീസ് യാത്ര വര്‍ഷങ്ങളായി ജീവിതത്തിന്റെ ഭാഗമായി തുടര്‍ന്ന് കൊണ്ടേ ഇരിക്കുന്നു യാത്രക്കിടയില്‍ എത്ര എത്ര കാഴ്ചകള്‍ പക്ഷെ ഇന്നത്തെ യാത്ര എന്റെ ചിന്തകള്‍ക്ക് കൂടുതല്‍ ചിറ കുമുളച്ചതുപോലെ എന്തിനായിരിക്കാം അതല്ല എന്തായിക്കം......കാലത്ത് റോഡിലേക്ക് ഓടികയറി യതും  മുന്‍പില്‍ കണ്ടത് സൂപ്പര്‍ ഫാസ്റ്റ് ബസ്സ് കുതിച്ചു വരുന്നു ദൂരത്തേക്കു എന്ന് ഡ്രൈവറെ നോക്കി ചുണ്ടനക്കി ഇടത്തെ കൈ നീട്ടി കാണിച്ചു ചുണ്ടനക്കം കണ്ടു കാണില്ല കൈ കാണിച്ചത് കണ്ടെന്നു തോന്നുന്നു ബസ്സ്‌ ഒന്ന് സ്ളോ  ആക്കി അപകടമെന്ന് അറിഞ്ഞു കൊണ്ട് തന്നെ ഓടി കയറി.

എന്നും ഓഫീസിലേക്ക് നേരത്തെ ഇറങ്ങണമെന്ന് കരുതും പക്ഷെ അന്നന്നത്തെ ജോലി തീരുമ്പോഴേക്ക്  പുലര്‍ച്ചെ രണ്ടു മണി അല്ലെങ്കി  മൂന്നു മണി പിന്നെ എങ്ങനെ നേരത്തെ ഇറങ്ങാനാ... അതുകൊണ്ട് തന്നെ വീട് മുതല്‍ റോഡ്‌ വരെ റോഡ്‌ മുതല്‍ ഓഫീസ് വരെ ഒട്ടങ്ങളുടെ പൊടിപൂരം തന്നെ അതുകൊണ്ട് തന്നെ പാഞ്ഞു വരുന്ന ബസ്സില്‍ ഓടിക്കയറുക  തന്നെ അങ്ങനെ കയറിയാലോ ബസ്സിനകത്ത് കാല്‍ കുത്താന്‍ സ്ഥലമില്ലതാനും സീറ്റുള്ള ബസ്സ്‌ കാത്തു നിന്നാല്‍ ഓഫീസില്‍ എത്തില്ലന്നു മാത്രം.പക്ഷെ ഇന്ന് കയറിയ ഉടനെ സീറ്റ് കിട്ടി സീറ്റ് കിട്ടിയ ആശ്വാസത്തില്‍ ബാഗ് മടിയില്‍ വച്ച്  ബസ്സിലേക്ക് ഓടിവന്ന കിതപ്പോന്നു മാറ്റാന്‍ സീറ്റിലേക്ക് ചാഞ്ഞിരുന്നു.ബസ്സ്‌ കുതിച്ചു പായുക തന്നെ തൊട്ടുമുന്‍പില്‍ പോയ ബസ്സിനെ പിടിക്കാന്‍ ഉള്ള ഓട്ടത്തില്‍. മുന്‍പില്‍ പോവുന്ന ചെറു വാഹനങ്ങള്‍ ബസ്സ്‌ ഡ്രൈവര്‍ക്ക് കണത്തെ  ഇല്ല എത്ര എത്ര അപകടങ്ങള്‍ ഈ യാത്രക്കിടയില്‍ കണ്ടിരിക്കുന്നു എത്ര എത്ര കുടുംബങ്ങളെ ഇവര്‍ അനാദമാക്കിയിക്കുന്നു എന്നിട്ടും അവരുടെ ഓട്ട പാച്ചില്‍ തുടരുക തന്നെ......

ഓര്‍മകളുടെ നെടു വീര്‍പ്പിനെ ഭേദിച്ചു ബസ്സ്‌ പെട്ടന്ന് ചവിട്ടി ബസ്സില്‍ ഉള്ള വരോന്നു മുന്‍പിലേക്ക് ആഞ്ഞു ...ഇടക്കൊക്കെ ഇതൊരു സ്ഥിരം സംഭവമായതിനാല്‍ മനസ്സൊന്നു  പിടഞ്ഞു  ദൈവമേ....ബസ്സിന്‍ മുന്പിലാരോ അകപ്പെട്ടുവോ?മുന്സീറ്റിലിരിക്കുന്നവരൊക്കെ പുറത്തേക്കു നോക്കുന്നു കൂടെ ഞാനും ബസ്സിനു മുന്‍പില്‍ ആളുകളുടെ പ്രവാഹം തന്നെ ഒരു കാര്യം മനസ്സിലായി ഞാൻ കയറിയ  ബസ്സ്‌ തട്ടിയതല്ല തട്ടിയ ഉടനെ ഇത്ര ആള് കൂടില്ല പിന്നെ എന്ത് ?ബസ്സിന്റെ വലതു ബാഗത്തിരുന്ന ഞാന്‍ കണ്ടത് എല്ലാവരും ബസ്സിന്റെ ഇടതു ഭാഗത്തേക്ക് നോക്കുന്നു എനിക്കങ്ങോട്ട് വെക്ത മായി  കാണുന്നില്ല.

എന്തായിരിക്കാം... ജിജ്ഞാസ വര്‍ദിച്ചു വീണ്ടും എന്റെ സൈഡില്‍ പുറത്തേക്ക് നോക്കി നോട്ടം പുറത്തു നിന്ന പോലീസുകാരന്റ്റെ മുഖത്തേക്ക് .ചിലപ്പോഴൊക്കെ ചോദ്യം ചോദിക്കാതെ തന്നെ ഉത്തരം കിട്ടാറുണ്ടല്ലോ അത് പോലെ ഇവിടയും പോലീസുകാരന്റെ ആങ്ങിയ ഭാഷയിലുള്ള ഉത്തരം എന്നെ ഞെട്ടിച്ചു പക്ഷെ അയാളില്‍ ഒരലസഭാവം ഞാനിതെത്ര കണ്ടിരിക്കുന്നു.എനിക്ക് വിശ്വാസം വരാത്ത പോലെ അതും ഈ റോഡില്‍....സര്‍വ ശക്തിയുമെടുത്തു മുന്പിലുള്ളവരെ തിക്കി മാറ്റി പുറത്തേക്ക് നോക്കി ഒന്നേ നോക്കിയുള്ളൂ ശരീരം ആകെ ഒരു വിറയല്‍ ഒരു മരത്തിന്‍ കൊമ്പില്‍ ടീ ഷെര്‍ട്ടും ട്രൌസറും ഇട്ട ഒരു ചെറുപ്പക്കാരന്‍ ഒരു കയറില്‍ തൂങ്ങി ആടുന്നു ഇരുപത്താറു ഇരുപത്തേഴു വയസ്സ്  എല്ലാം കഴിഞ്ഞെന്നു തോന്നുന്നു.എന്തിനു എന്തായിരിക്കാം....
പവിത്രമായ നമ്മുടെ ജീവന്‍ ഒരു കയര്‍ തുമ്പില്‍ തീര്‍ക്കാവുന്നതാണോ?ബസ്സിനു മുന്‍പിലെ ആളുകളെ പോലീസ് മാറ്റി എന്ന് തോന്നുന്നു ബസ്സ്‌ പതിയെ മുന്‍പിലേക്ക് നീങ്ങി.....

ബസ്സിനുള്ളില്‍ മൂകത തളം കെട്ടി. ഒരുനിമിഷം എല്ലാവരും മരണ വീട്ടില്‍ എത്തിയ പോലെ പിന്നീട് കുറച്ചു സമയം മരണത്തെ കുറിച്ചായി ബസ്സിലെ ചര്‍ച്ച ബസ്സ്‌ ഡ്രൈവര്‍ പോലും അവിടന്നങ്ങോട്ട് പതിയെ യാണ്  ബസ്സ്‌ ഓടിച്ചത് മരണം എല്ലാവർക്കും  പേടിപ്പെടുത്തു  ന്നൊരു ഒർമയാണോ? നമുക്കും ഒരുനാള്‍ വന്നു സംഭവിക്കുന്നൊരു യാഥാര്‍ത്ഥ്യം....

ആത്മഹത്യ ജീവിതത്തില്‍ നിന്നൊരു ഒളിച്ചോടലാണോ ?ദൈവം തന്ന ജീവന്‍ അത് ദൈവത്തിനു തന്നെ നമ്മള്‍ തിരിച്ചു കൊടുകെണ്ടേ ഒരു കയര്‍ തുമ്പു കൊണ്ട് എല്ലാം തീരുമെന്നാണോ ?ചോര നീരാക്കി നമ്മെ വളര്‍ത്തിയ അച്ഛന്‍ അമ്മ.നമ്മെ മാത്രം ആശ്രയിക്കുന്ന ഭാര്യ മക്കള്‍ ഇവരെ യൊക്കെ ജീവിതത്തിന്റെ പാതി വഴിയില്‍ ഉപേക്ഷിച്ചു നരകയാതന അനുഭവിപ്പി ക്കലാണോ?ചിന്തകള്‍ അങ്ങിനെ കാട് കയറുന്നു ബസ്സ്‌ സ്റ്റാന്റില്‍ നിറുത്തി എല്ലാവരും ഇറങ്ങി പലവഴിക്ക് യാത്രയായി ഞാന്‍ പതിയെ ബസ്സില്‍ നിന്നിറങ്ങി ഓഫീസിലേക്ക് നടന്നു അപ്പോഴും മനസ്സില്‍ മിന്നി മറയുന്ന ബർ മുടയുംടയും ടീ ഷേര്‍ട്ടു ഇട്ട ആ ചെറുപ്പക്കാരന്റെ മരകൊമ്പിലെ തൂങ്ങി ആടുന്ന രംഗമാണ് എത്ര മായ്ക്കാന്‍ ശ്രമിച്ചിട്ടും മായാത്ത ചിത്രം...ഓഫീസില്‍ വന്നു കയറിയപ്പോ മുഖത്തെ മൂകത കണ്ടി ട്ടാണെന്നു തോന്നുന്നു കൂടെ വര്‍ക്ക് ചെയ്യുന്നവരുടെ ചോദ്യം എന്ത് പറ്റി താനിന്ന്  ആകെ മൂടോഫാണല്ലോ വരുമ്പോ ഉണ്ടായ കാര്യങ്ങളെല്ലാം വിശദീകരിച്ചു കേട്ടു കൊണ്ടിരിക്കുന്നവരുടെ നെടുവീര്‍പ്പുകള്‍.....അതിലൊരുവന്റെ വാക്കുകളെ ന്നെ ഞെട്ടിച്ചു എന്തായാലും ഇന്നത്തെ കണി കൊള്ളാം ശവം  കണ്ടാല്‍ അന്നത്തെ ദിവസം നല്ലതാണെന്നാണ് പഴമക്കാർ  പറയാറ് .മറ്റുള്ളവര്‍ മരിക്കണമോ നമുക്ക് നല്ലത് വരാന്‍ ...മനസ്സില്‍ നന്മ സൂക്ഷിക്കുന്നവന് എന്നും നല്ല ദിവസമല്ലേ....അന്നത്തെ ഓഫീസിലെ ജോലി  തിരക്ക് പതിയെ പതിയെ എല്ലാം മറന്നു.... അങ്ങിനെ യാണല്ലോ നമ്മള്‍. നല്ല കാര്യങ്ങള്‍ ഓർത്തുകൊണ്ടേയിരിക്കും ആപത്തുകള്‍ നമ്മള്‍ വേഗം മറക്കുന്നു....ദൈവത്തിനു നന്ദി ദൈവം മറക്കാന്‍ സഹായിക്കുന്നു എന്ന് വേണം പറയാന്‍ ..

അടുത്തദിവസം കാലത്ത് പതിവിലും നേരത്തെ ഉണര്‍ന്നു  പത്രം വരാന്‍ വേണ്ടി കാത്തിരുന്നു ഇന്നലെ തൂങ്ങിയ ആ ചെറുപ്പക്കാരന്‍ ആരനെന്നരിയാനുള്ള ജിജ്ഞാസ.പത്രം കിട്ടിയ ഉടനെ മരണ കോളത്തിലേക്ക് കണ്ണുകള്‍ പാഞ്ഞു ഇന്നലെ കണ്ട വന്റെ പടം കൊടുത്തിരിക്കുന്നു അതിനടിയില്‍ കൊടുത്ത വാക്കുകളെന്നെ വേദനിപ്പിച്ചു അയല്‍ നാട്ടുകാരന്‍ ഇരുപത്തി ഏഴു വയസ്സ് ഭാര്യ രണ്ടു മക്കള്‍ കേരളത്തില്‍ ജോലിക്കെത്തിയതാണ്...ഇ ചെരുപ്പക്കരനെഴും പ്രതീക്ഷിച്ചിരിക്കുന്ന ആ കുടുംബം സമൂഹത്തിനെന്നു മൊരു ചോദ്യ ചിന്നമായി നിലകൊള്ളുന്നു എന്തിനായിരുന്നു ആര്‍ക്കു വേണ്ടി.....
പ്രിയപ്പെട്ടവരേ ആത്മഹത്യ ഒന്നിന് മൊരു പരിഹാരമല്ല നമുക്ക് ജീവിക്കാം ദൈവം നമ്മെ വിളിക്കും വരെ.......

ഷംസുദ്ദീൻ തോപ്പിൽ 


Written by

0 comments: