-:പുതു വത്സരം ആഘോഷിക്കുന്നവരര ഒരു നിമിഷം:-നാളെ ഒന്നാം തിയതി ബാര്‍ അടവ്  അപ്പൊ ഇന്നു തിക്കി തിരക്കിയാലെ കുപ്പി വാങ്ങാന്‍ പറ്റുകയുള്ളൂ......

പൊതുവേ നമ്മുടെ ശീലം ഒരു ചെറു കാര്യം മതി നമുക്ക് ആഘോഷിക്കാന്‍..........
അത് കടം വാങ്ങി ആണെങ്കില്‍ അങ്ങിനെ....ആഘോഷം കൊഴുപ്പിക്കണം അത്ര തന്നെ ........
അതെ അത് തന്നെ യാണ്.

 ഇന്ന് ഡിസംബര്‍ മുപ്പത്തി ഒന്ന് നാളെ പുതു വത്സരം.അതായത് രണ്ടായിരത്തി പതിനൊന്നില്‍ നിന്ന് ജീവിതമെന്ന കാലചക്രം രണ്ടായിരത്തി പന്ത്രഡില്‍ എത്തി നില്‍ക്കുന്നു.....പുതുവത്സരം പിറക്കുമ്പോള്‍ എല്ലാവരും മറ്റുള്ളവരെ ഞെട്ടിപ്പിക്കാന്‍ നെട്ടോട്ട മോടുകയാണ്.....മൊബൈല്‍ മെസേജ്  ഒരുവശത്ത് .ബിവരെജില്‍ വരിനില്‍ക്കല്‍ മറുവശത്ത് .

അത്യാവശ്യത്തിനു ഒന്ന് ഫോണ്‍ വിളിച്ചാല്‍ പോലും കിട്ടത്തില്ല കാരണം എന്താന്നെല്ലെ ഫോണിന്റെ അമിതോപയോകം നെറ്റ്വര്‍ക്ക് ബ്ലോക്കാക്കിയിരിക്കുന്നു.എല്ലാവരും പുതുവല്‍സരത്തെ വരവേല്‍ക്കുമ്പോള്‍ ഒരുനിമിഷം. ഒന്ന് ചിന്തിക്കൂ........

ദൈവം അതിലും വലിയൊരു സര്‍പ്രൈസ്മായി നമ്മെ  കാത്തിരിക്കുന്നു....എന്തെന്നല്ലേ.... ഭൂമിയിലെ വാസത്തിന്റെ കാലയളവ്‌ ഒരുവര്‍ഷം കൂടി കുറച്ചിരിക്കുന്നു.ഇതാണോ സന്തോഷം ഇതിനാണോ നമ്മള്‍ കുപ്പി പൊട്ടിച്ച്‌ ആഘോഷിക്കുന്നത് . നമ്മള്‍ സ്നേഹിക്കുന്നവരെ വിട്ടകലാനുള്ള ഒരുവര്‍ഷം..........

 "ഇതു നമ്മളെ സന്തോഷിപ്പിക്കുമോ ? അതോ ദുഖിപ്പിക്കുമോ?"


Written by

0 comments: