10.3.12

-:ഹോസ്പിറ്റല്‍:-



രു നാള്‍ കിടക്കണം എനിക്കും ഹോസ്പിറ്റലില്‍.അന്ന് എന്‍ അരികില്‍ സ്നേഹം വിളമ്പുന്ന വെള്ള ഉടുപ്പിട്ട ഒരു പറ്റം മാലാഖമാര്‍  വേണം..... .എന്തെ ഇപ്പോ അങ്ങിനെ തോന്നാന്‍.....
ഇന്നത്തെ ജീവിതം.... എന്നെ അങ്ങിനെ തോന്നിപ്പിക്കുന്നു...

കാലത്ത് വീട് വിട്ടിറങ്ങിയാല്‍ തിരിച്ചെത്തുമോ?...ഒന്നുകില്‍ മനുഷ്യ ജീവന് വില യൊട്ടും നല്‍കാതെ പായുന്ന കോഴിക്കോട് തൃശ്ശൂര്‍ ബാസ്സിനടിയില്‍ അതുമല്ലങ്കില്‍ റോഡില്‍ കയറിയാല്‍ ഒട്ടും സമയമില്ലാതെ പായുന്ന മറ്റു വാഹനങ്ങള്‍ ക്കടിയില്‍.... വല്ലതു പറ്റിയാല്‍ മരണ പാച്ചില്‍ പായുന്ന വന്‍ ദിവസങ്ങളോളം അതുമല്ലങ്കില്‍ മാസങ്ങള്‍ വര്‍ഷങ്ങള്‍ .......മെഡിക്കല്‍ കോളേജില്‍ കിടക്കാന്‍ അവനു സമയം തികയാതെ വരുന്നു എന്നതെത്രേ സത്യം........

ഒരിക്കെ അവനോടു  ഡോക്ടര്‍ പറഞ്ഞു താങ്കള്‍ ജീവിതം നില നിക്കണമെങ്കില്‍ കാലത്ത് നടക്കാന്‍ ഇറങ്ങണം
എന്നും മടിപിടിച്ചുരങ്ങാറുള്ള അയാള്‍  ജീവിത കൊതികൊണ്ട് നടക്കാന്‍ ഇറങ്ങി പിന്നെ കേട്ടു അയാള്‍ മെഡിക്കല്‍ കോളേജില്‍ മരണത്തെ തോല്‍പ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് .....പിന്നെ കേട്ടു അയാള്‍ മരിച്ചെന്നു .......പാതി ഉറക്കത്തില്‍ ഓടിച്ചു വന്ന വണ്ടി അവന്റെ ദേഹത്ത് പാഞ്ഞു കയറി.....

ആര്‍ക്കും സമയമില്ലാത്ത കാലത്ത് ഫാസ്റ്റ് ഫുഡ്‌ മാത്രമേ നമുക്ക്  പറ്റൂ അതുകൊണ്ട് തന്നെ ഹോസ്പിറ്റല്‍ നമുടെ ഉറ്റ ചങ്ങാതിയും.....

മരണം നമുക്കും ഒരു നാള്‍ വരും വരാതിരിക്കില്ല അത് നല്ല മരണ മായിരുന്നെങ്കില്‍ എന്ന് നമുക്ക് ആശിക്കാം പ്രാര്‍ഥിക്കാം.........


1 അഭിപ്രായം: