-:കമിതാക്കള്‍:-

നിറ വയറില്‍ തലോടി രശ്മി പതിയെ പറഞ്ഞു. കുഞ്ഞു വാവേ നീ പെട്ടന്നൊന്നും പുറത്തേക്കു വരല്ലേ നിന്നെ കാണാന്‍ ഇ അമ്മയ്ക്ക് കൊതി ഇല്ലാഞ്ഞിട്ടല്ല. പക്ഷെ പണം ഡെലിവറിക്ക്പണംവേണ്ടേ
ഇതു പറയുമ്പോ രശ്മിയുടെ കണ്ണുകള്‍ നിറഞ്ഞു തുളുംബുന്നുണ്ടായിരുന്നു തനിക്കു ഇഷ്ട പെട്ട ആളെ സ്നേഹിച്ചു പോയി എന്ന കുറ്റം കൊണ്ട് വീട്ടില്‍ നിന്നും ആട്ടി ഇറക്കപ്പെട്ട ഹത ഭാഗ്യയാണ് താന്‍ സമ്പത്തിന്റെ നടുവില്‍ വളര്‍ന്നിട്ടും ഇന്ന് താന്‍ ഒന്നും ഇല്ലാത്തവളായി......


ശരത് കാലത്ത് വീട്ടില്‍ നിന്ന് ഇറങ്ങിയതാ...കുറച്ചു ദിവസമായി ജോലി തേടി നടക്കുന്നു ഒന്നും ശരിയാവുന്നില്ല ഇത്രയും കാലം ബുക്ക്‌ പിടിച്ചു നടക്കുകയല്ലാതെ മുന്‍പ് ഒരു ജോലിക്കും പോയിട്ടില്ല.പക്ഷെ ഇപ്പോ അങ്ങിനെ യാണോ ? തന്നെ വിശ്വസിച്ച്‌ ഇറങ്ങി വന്ന രശ്മി അവളുടെ വയറ്റി വളരുന്ന കുഞ്ഞു വാവ...ഇത്രയും കാലം അല്ലറ ചില്ലറ ജോലിയുമായി ജീവിതം  തള്ളി നീക്കി.നല്ലൊരു ജോലി ആയി കുഞ്ഞു മതി എന്നായിരുന്നു രശ്മിയും താനും തീരു മാനിച്ചത്.പക്ഷെ നമ്മുടെ കൈകളിലല്ലോ എല്ലാം ദൈവ നിശ്ചയം.നമ്മള്‍ അനുസരിക്കുന്നു അത്ര തന്നെ.


ശരത് ഓര്‍ത്തു കാലത്ത് വീട്ടില്‍ നിന്ന് ഇറങ്ങുമ്പോ രശ്മിയുടെ കലങ്ങിയ കണ്ണുകളും അതിലുപരി അവളുടെ നിറ വയറും കണ്ടു കൊണ്ടാണ് വീട്ടില്‍ നിന്ന് ഇറങ്ങിയത്‌ ഡെലിവറി അടുത്തതിനാല്‍ ഡോക്ടര്‍ ഹോസ്പിറ്റലില്‍ അഡ്മിറ്റ്‌ ചെയ്യാന്‍ പറഞ്ഞതാ...പക്ഷെ പണം തല്‍ക്കാലം പേടിയോടെ ആണെങ്കിലും ഡോക്ടറോട് എക്സ് ക്യൂസ് പറഞ്ഞു തല്‍ക്കാലം വീട്ടിലേക്കു പോന്നു അവളാണെങ്കില്‍ ആ വാടക വീട്ടില്‍ തനിച്ച് ആരോടെങ്കിലും കടമെങ്കിലും വാങ്ങാം എന്നു കരുതി ഇറങ്ങിയതാ...ഇതു വരെ ഒന്നും കിട്ടിയതുമില്ല ഭഗവാനെ ഇനി എന്ത് ചെയ്യും അവളെയും കുഞ്ഞിനേയും കാത്തോളണമേ ....


ചിന്തകള്‍ മുറിച്ചു കൊണ്ട് ശരത്തിന്റെ പോകറ്റില്‍ കിടന്ന ഫോണ്‍ റിങ്ങ് ചെയ്തു പെട്ടന്ന് ശരത് ഫോണ്‍ എടുത്തു രാഷ്മിയാണ് ദൈവമേ... വല്ല ആപത്തും ...വിറയലോടെ ഫോണ്‍ കാതിനോട് ചേര്‍ത്ത് വെച്ച് പതിയെ ഹലോ വാക്കുകള്‍ പുറത്തേക്കു വന്നില്ല അതിനു മുന്‍പ്   മറു തലക്കല്‍ രഷ്മിയുടെ ശബ്ദം.    പെടികേണ്ട ഏട്ടാ എപ്പോ എനിക്ക് കുഴപ്പമൊന്നുമില്ല.ഏട്ടന്‍ വേഗം വീട്ടിലേക്കു വാ....മോളെ പൈസ....അതൊക്കെ ശരിയായിട്ടുണ്ട് ഏട്ടന്‍ വാ....അതും പറഞ്ഞവള്‍ ഫോണ്‍ കട്ട് ചെയ്തു.                                                       

ശരത് വീട്ടിലേക്കു നടക്കുകയായിരുന്നില്ല ഓടുകയായിരുന്നു ആലോചിച്ചിട്ട് അവനു ഒരു എത്തും പിടിയും കിട്ടിയില്ല കൂടുതലൊന്നും ചിന്തിച്ചില്ല എത്രയും പെട്ടന്ന് രശ്മിയെ ഹോസ്പിറ്റലില്‍ അഡ്മിറ്റ്‌ ചെയ്യണം..അകലെ നിന്നേ ശരത് രശ്മിയെ കണ്ടു. തന്റെ വരവും കാത്തു വാതില്‍ പടിയില്‍ നില്‍ക്കുന്നുണ്ടായിരുന്നു അവള്‍ .


സന്തോഷ കണ്ണ് നീരുമായി രശ്മി പറഞു തുടങ്ങി കോളേജില്‍ തന്റെ കൂടെ പഠിച്ച സുഹ്രത് .ഇപ്പൊ അവന്‍ ദക്ഷിണാഫ്രിക്കയില്‍ ജോലി നോക്കുന്നു.ദൈവ ദൂദനെ പോലെ അവന്റെ ഫോണ്‍ കാള്‍.തന്‍ അവനോടു പറയുകയായിരുന്നില്ല കരയുകയായിരുന്നു.അവന്‍ ഇപ്പൊ ജോലി ചെയ്യുന്നിടത്ത് നിന്ന് നന്നൂര്‍ കിലോ മീറ്റര്‍ യാത്ര ചെയ്തു വേണം പണം നാട്ടിലേക്ക് അയക്കാന്‍ ശരതെട്ടാ അവന്‍ പണം ട്രാന്‍സ്ഫര്‍ ചെയത് വിളിക്കാം എന്ന് പറഞ്ഞിട്ടുണ്ട് അവനു തിരികെ കൊടുക്കാന്‍ നമുക്ക് സാവകാശവും കിട്ടും....ശരത്തിന്റെ കണ്ണുകള്‍ നിറഞ്ഞു അവന്‍ രശ്മിയെ കെട്ടി പിടിച്ചു ഉമ്മകള്‍ കൊണ്ട് പൊതിഞ്ഞു കൂടെ ദൈവത്തോട് ഒരു പിടി നന്നിയും 


ദൈവാ ദീനം എന്ന് തന്നെ പറയാം രശ്മിയുടെ സുഹൃത്ത്‌  പറഞ്ഞ പോലെ അവള്‍ ജോദിച്ചതില്‍ കൂടുതല്‍ പണം അയച്ചു കൊടുത്തു.നല്ലവനായ ആ സുഹൃത്തിന്റെ വിശാല മനസ്സ് .രശ്മി സുന്ദരനായ ഒരാന്‍ കുഞ്ഞിനു ജന്മം നല്‍കി ......


                                                           തുടരും Written by

0 comments: