12.7.12

-:തമ്മില്‍ ഭേദം തൊമ്മന്‍:-


രണ ഭയം[അപകടമരണം] അത് ഒന്ന് മാത്രമാണ് വര്‍ഷങ്ങളായി എന്‍റെ യാത്രകളില്‍ പ്രൈവറ്റ്‌ ബസ്സ്‌ ഒഴിവാക്കി K S R T C ബസ്സുകളെ ആശ്രയിച്ചത്
പക്ഷെ ഇങ്ങിനെ യാണ് അവസ്ഥ എങ്കില്‍ യാത്രകളെ വേണ്ട എന്ന് പേടിയോടെ തോന്നി പോവുന്നു.ജീവിതം മുപോട്ടു പോവണമെങ്കില്‍ യാത്ര അനിവാര്യമായ എനിക്ക് വീണ്ടും യാത്ര മാത്രമാണ് എന്നിലെ ഏക മാര്‍ഗം എന്നെ ആശ്രയിച്ച് ജീവിക്കുന്നവരുടെ ജീവന്‍ നില നിര്‍ത്തിയല്ലേ ഒക്കൂ....


പ്രൈവറ്റ്‌ ബസ്സുകളുടെ കഥ രസകരവും ഭീതിജനകവുമാണ്അമിത വേഗത എത്ര ജീവനാണ് എടുത്തു കൊണ്ടിരിക്കുന്നതെന്ന് ദിനം പ്രതി നമ്മള്‍ കണ്ടു കൊണ്ടിരിക്കുന്നു. എന്നിട്ടും വേഗതക്ക് വല്ല കുറവുമുണ്ടോ?അവരുടെ പോക്ക് കണ്ടാല്‍ ദിവസം പത്തു പേരുടെ ജീവന്‍ എടുക്കാന്‍ കാലന്‍ കൊട്ടേഷന്‍ കൊടുത്തതാണെന്ന് തോന്നി പോവും.[കൊട്ടേഷന്‍ നേരം പോക്കാക്കുന്ന കാലമാണല്ലോ]ജീവന്‍ പണയം വെച്ച് കൊണ്ടുള്ള യാത്ര ആയതിനാല്‍ പ്രൈവറ്റ് ബസ്സ് യാത്ര തല്‍ക്കാലം നിര്‍ത്തി എന്ന് പറഞ്ഞു നിര്‍ത്താം അത്രേ പറ്റൂ വീണ്ടും ആശ്രയം എന്നില്‍ അര്‍പ്പിത മാണല്ലോ........

 പതിവുപോലെ  K S R T C യാത്രയിലെ ഒരു സംഭവം വിവരിക്കാം കാലത്ത് ബസ്സില്‍ കയറി ഡ്രൈവറുടെ ഇടതു ഭാഗത്ത് മുന്‍പില്‍ തന്നെ സീറ്റ് കിട്ടി
യാത്ര തുടരുകയാണ്. എന്‍റെ തായ ലോകത്ത് ചിത്ര ശലഭത്തെ പോലെ എന്‍റെ മനസ്സിനെ പറന്നു നടക്കാന്‍ വിട്ടു.ഇടക്കാണ് എന്‍റെ ശ്രദ്ധ ഡ്രൈവറില്‍ പതിഞ്ഞത്. തോന്നിയതാണോ? അല്ല തോന്നിയതല്ല അയാളില്‍ ഒരു വെപ്രാളം
അത് മാത്രവുമല്ല എതിരെ വന്ന ഒരു കാര്‍ ഭാഗ്യത്തിന് ബസ്സിന് മുന്‍പില്‍ നിന്ന് രക്ഷപ്പെടുന്നതും കണ്ടപ്പോ ഒന്ന് ഉറപ്പായി ഒന്നുകില്‍ ഡ്രൈവര്‍ അല്ലങ്കില്‍ ബസ്സ്‌ രണ്ടിലാര്‍ക്കോ പ്രശ്നമുണ്ട് ജിജ്ഞാസയെ പിടിച്ചു നിര്‍ത്താന്‍ കഴിഞ്ഞില്ല [അത് മനുഷ്യ സഹജമാണല്ലോ] വര്‍ദിച്ചു അതോടപ്പം ഡ്രൈവറോട് ചോദിച്ചു എന്തു പറ്റി വല്ലപ്രശ്നവും അലസമായ ഡ്രൈവറുടെ മറുപടി കുഴപ്പമൊന്നുമില്ല........... ബ്രേക്ക് പോയതാ.......മനസ്സില്‍ ലഡു അല്ല ഇടി യാണ് വെട്ടിയത് അതോടപ്പം ദൈവമേ എന്നുള്ള എന്‍റെ വിളി പുറത്ത് കേട്ടത് എന്‍റെ വിളിയല്ല അടുത്ത സീറ്റില്‍ ഇരിക്കുന്ന രണ്ട് സ്ത്രീകളുടെതായിരുന്നു പേടി കാരണം എന്‍റെ വിളി തോണ്ടക്കുഴി വിട്ട് പുറത്ത് വന്നില്ല......

മുന്‍പില്‍ ഇരിക്കുന്ന ഞങ്ങള്‍ മാത്രമാണ് പേടിപ്പെടുത്തുന്ന ഈ സത്യം അറിഞ്ഞത്ബേക്കില്‍ ഇരിക്കുന്നവര്‍ അവരുടെതായ ലോകത്താണ്.
 ബസ്സ് യാത്ര കാലത്തായതിനാല്‍ യാത്രക്കാരെകൊണ്ട് ബസ്സ്‌ നിറഞ്ഞിരിക്കുന്നു.എത്ര പേരുടെ ജീവനും കൊണ്ടാണ് ഈ ഡ്രൈവര്‍ കളിക്കുന്നത്.ഇതെത്ര കണ്ടിരിക്കുന്നു എന്ന ലാഗവത്തോടെ അപ്പോഴും ഡ്രൈവര്‍ ബസ്സ്‌ ഓടിച്ചു കൊണ്ടിരുന്നു ഞങ്ങള്‍ ജീവന്‍ ദൈവത്തെ ഏല്‍പ്പിച്ചു എന്ന് വേണം പറയാന്‍ ഒരു വിദം ഞാന്‍ എന്‍റെ ലക്ഷ്യ സ്ഥാനത്ത് എത്തി.നാട്ടിന്‍ പുറങ്ങളില്‍ കേട്ടു വരുന്ന ഒരു പഴ മൊഴിയാണ് ഓര്‍മ വന്നത്" തമ്മില്‍ ഭേദം തൊമ്മന്‍"....യാത്രക്ക് നല്ലത്ഏതു ബസ്സ് ഉത്തരം കിട്ടാത്ത ചോദ്യം ഞാന്‍ എന്നോട് തന്നെ ചോദിച്ചു കൊണ്ട് വീണ്ടും യാത്ര തുടരുകയാണ്.പ്രൈവറ്റ് ബസ്സിലും K S R T C ബസ്സിലും എനിക്കറിയാം രണ്ടിലും ജീവന്‍ സുരക്ഷിതമല്ല എന്ന് എന്തു ചെയ്യാം ജീവിച്ചല്ലേ ഒക്കൂ...........


3 അഭിപ്രായങ്ങൾ:

  1. ഇന്‍ഡ്യയിലേ ഇത് നടക്കൂ.
    മനുഷ്യജീവന് പുല്ലുവിലയല്ലേ
    ചത്താലെന്ത് ജീവിച്ചാലെന്ത്

    മറുപടിഇല്ലാതാക്കൂ
  2. സന്തോഷം തിരക്കുകള്‍ക്കിടയില്‍ ഈ വിനീതന്‍റെ കൊച്ചു കൊച്ചു വാക്കുകള്‍ വായിച്ച് അഭിപ്രായം പറയുകയും പ്രോല്‍സാഹനം കൊണ്ട് എഴുതാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്ന അങ്ങേക്ക് നന്ദി ഒരായിരം നന്ദി സ്നേഹത്തോടെ പ്രാര്‍ഥനയോടെ ഷംസു

    മറുപടിഇല്ലാതാക്കൂ
  3. ബസ്സുകളുടെ മല്‍സര ഓട്ടം കാണുന്നതെ ഭയമാണ് പിന്നെ എങ്ങിനെ അതില്‍ യാത്ര ചെയ്യാന്‍ തോന്നും അതും പേടിയാണ് ...!
    പേടിച്ചിരുന്നാല്‍ എന്ത് ചെയ്യും അതെ ആശ്രയിക്കുന്ന എത്രയോ ജനങ്ങള്‍ ഉണ്ട് ...?
    എന്തുമാത്രം അപകടങ്ങള്‍ ആണ് ദിവസവും കണ്ടു വരുന്നത് നമ്മള്‍ ഇവിടിരുന്ന് പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല ..!
    അജിത്തേട്ടന്‍ പറഞ്ഞത് തന്നെ ശരി മനുഷ്യജീവനു പുല്ലുവിലയാണ് നമ്മുടെ
    നാട്ടില്‍ ..:(

    മറുപടിഇല്ലാതാക്കൂ